മാഹി:തിലക് മെമ്മോറിയൽ റീഡിംഗ് റൂം & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാഹി മേഖല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് ക്ളബിൻ്റ 36-ാമത് മാഹി മേഖല ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്
മുന്നൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു
തിലക് ക്ലബ്ബ് പ്രസിഡണ്ട് കെ. ഹരീന്ദ്രൻ്റെ അധ്യക്ഷതയിൽ
ചിത്രരചനാമത്സരം ചിത്രകാരനും അദ്ധ്യാപകനുമായ രാഗേഷ് പുന്നോൽ ഉദ്ഘാടനം ചെയ്തു
മുൻ നഗരസഭ ഉപാധ്യക്ഷൻ പി.പി. വിനോദൻ മുഖ്യ ഭാഷണം നടത്തി
സെക്രട്ടറി പി.സി. ദിനേശൻ സ്വാഗതവും ട്രഷറർകെ.കെ.അനിൽകുമാർനന്ദിയും പറഞ്ഞു
ഷാജു കാനത്തിൽ . ടി.പി അജിതൻ . പി.പി. വേണുഗോപാൽ . കെ കെജയപ്രകാശ് .കെ.സി മജീദ് .ശരവണൻ നേതൃത്വം നൽകി
ചിത്രവിവരണം: ചിത്രകാരൻ രാഗേഷ് പുന്നോൽ ഉദ്ഘാടനം ചെയ്യുന്നു.
അഡ്വ. വി .പി . അബ്ദുൾറഹ്മാന്ന് സ്വീകരണം നൽകി .
മാഹി : പുതുച്ചേരി സംസ്ഥാന വഖ്ഫ് ബോർഡ് ചെയർമാനായി നിയമിതനായ അഡ്വ . വി .പി . അബ്ദുൾറഹ്മാന് മാഹീ മുസ്ലിം വെൽഫെയർ അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി .മാഹീ വെൽഫെയർ ഓഫീസിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് കെ .ഇ . മമ്മൂ അധ്യക്ഷത വഹിച്ചു . സെക്രട്ടറി അബ്ദുൽ ഹമീദ് വി .കെ., ട്രെഷറർ ഹാരിസ് എം .കെ ., മുനവ്വർ , സുലൈമാൻ കെ . പി . വി ., വി ടി ശംസുദ്ധീൻ , നാസർ കല്ലാ റോത്, വസിം ടി കെ., സുലൈമാൻ കെ.പി ,റഷീദ് പി, ഫിറോസ്, മമ്മൂ കെ ടി ,തൽഹാത്,മീന , ഷാഹിന ,ലൈല , ജസീമ എന്നിവർ സംബന്ധിച്ചു .
ചടങ്ങിൽ അഡ്വ. അബ്ദുൾറഹ്‌മാനെ അസോസിയേഷൻ ഭാരവാഹികൾ ആദരിച്ചു . വഖ്ഫ് സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും സമൂഹത്തിന്റെ ക്ഷേമത്തിനുമായി പുതിയ ചുമതലയിൽ മികച്ച പ്രവർത്തനം നടത്താൻ കഴിയട്ടെ എന്ന് ഭാരവാഹികൾ ആശംസിച്ചു.
സ്വീകരണത്തിന്നു നന്ദി രേഖപ്പെടുത്തിയ അഡ്വ. വി പി അബ്ദുൾറഹ്മാൻ , വഖ്ഫ് മേഖലിയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സമൂത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചു മുന്നോട്ട്പോകുന്നതിനും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു .
ജാനു നിര്യാതയായി.
മീത്തലെ ചമ്പാട്:: മനയത്ത് പോയിൽ ജാനു(77) നിര്യാതയായി. ഭർത്താവ് പരേതനായ ഭാസ്ക്കരൻ
അച്ഛൻ പരേതനായ കുഞ്ഞിരാമൻ,അമ്മ പരേതയായ ചീരു,
സഹോദരങ്ങൾ: പരേതരായ പാഞ്ചാലി, കല്യാണി, കുഞ്ഞിക്കണ്ണൻ, മാധവി
ജില്ല ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ് : വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ്ബിനും സീഹോക്ക് ക്രിക്കറ്റ് ക്ലബ്ബിനും വിജയം
തലശ്ശേരി:കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ രാവിലെ നടന്ന മത്സരത്തിൽ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് 11 റൺസിന് തലശ്ശേരി മലബാർ അത്‌ലറ്റിക് ക്ലബ്ബിനെ പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. വടക്കുമ്പാടിനായി ഷഹീർ സി.കെ. 53 റൺസും അഫ്ലാൽ പി.പി. 46 റൺസുമെടുത്തു.മലബാർ അത്ലറ്റിക്ക് ക്ലബിന് വേണ്ടി കെ വി നിധിൻലാൽ 2 വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിങ്ങിനിറങ്ങിയ മലബാർ അത്‌ലറ്റിക് ക്ലബ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. അഫ്നാസ് പി. 52 റൺസും ശ്രീലേഖ് 31 റൺസും കെ വി നിധിൻലാൽ 29 റൺസെടുത്തു.വടക്കുമ്പാടിന് വേണ്ടി പി പി മൊയ്തു 2 വിക്കറ്റ് വീഴ്ത്തി.കളിയിലെ കേമനായി ഷഹീർ സി.കെ.യെ തിരഞ്ഞെടുത്തു.
ഉച്ചയ്ക്ക് നടന്ന മത്സരത്തിൽ ധർമ്മടം സീഹോക്ക് ക്രിക്കറ്റ് ക്ലബ് 12 റൺസിന് മുഴപ്പിലങ്ങാട് വി.പി.ആർ ക്ലബ്ബിനെ പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത സീഹോക്ക് ക്രിക്കറ്റ് ക്ലബ് 18.4 ഓവറിൽ 82 റൺസിന് ഓൾ ഔട്ടായി. സീഹോക്കിനായി ബീനാഷ് കെ.പി. 29 റൺസുമെടുത്തു . മുഴപ്പിലങ്ങാട് വി.പി.ആറിനായി അമീർ മജീദ് 3 വിക്കറ്റും നൗഫീദ് എം, സൽമാൻ ഫാരിസ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുഴപ്പിലങ്ങാട് വി.പി.ആർ ക്ലബ് 19.2 ഓവറിൽ 70 റൺസിന് ഓൾ ഔട്ടായി. ജുനൈദ് എം.കെ. 16 റൺസെടുത്തു. സീഹോക്കിനായി ജിബിൻ ജയൻ 4 വിക്കറ്റും മുഹമ്മദ് അലി യു 3 വിക്കറ്റും അനുഗ്രഹ് വൽസരാജ് 2 വിക്കറ്റും വീഴ്ത്തി.കളിയിലെ കേമനായി ജിബിൻ ജയനെ തിരഞ്ഞെടുത്തു.
ശനിയാഴ്ച (03-10-2026) രാവിലെ ധർമ്മടം ഗവ. ബ്രണ്ണൻ കോളേജ് കണ്ണൂർ യംഗ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെയും ഉച്ചയ്ക്ക് തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ് തലശ്ശേരി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബിനേയും നേരിടും.
മഹോത്സവ ഒരുക്ക ആരാധന നടത്തി
മാഹി:സെന്റ് തെരേസ ബസിലിക്കയിൽ തിരുനാൾമഹോത്സവ ഒരുക്ക ആരാധന വിവിധ കുടുംബ യൂണിറ്റുകളുടെയും ഭക്ത സംഘടനങ്ങളുടെയും ആഭിമുഖ്യത്തിൽ ബസിലിക്കയിലെ നിത്യരാധന ചാപ്പലിൽ നടന്നു
ബസിലിക്ക റെക്ടർ റവ. ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടു നേത്രത്വം നൽകി
ലോക വയോജന ദിനത്തിൽ തിരുവങ്ങാട്
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് ഫെൽഫെയർ അസോസിയേഷൻ വയോജന സംഗമം സി.കെ.രമേശൻ ഉദ്ഘാടനം ചെയ്യുന്നു.
വയോജന ദിനാചരണം
പുന്നോൽ:നവകേരളം ഗ്രന്ഥാലയത്തിന്റെനേതൃത്വത്തിൽനടന്ന വയോജന ദിനംടി.പി. സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു
കെ.എം. ജമുനാറാണി അധ്യക്ഷതവഹിച്ചു.
വി.കെ.സുരേഷ് ബാബു,,കെ.പി.രാമദാസൻ, സി.കെ. ബേബി റീജ, കെ.ടി. മൈഥിലി,കെ. സുനില സംസാരിച്ചു
പി.പവിത്രൻ (പ്രസിഡന്റ്), ജമുനറാണി (വൈസ് പ്രസിഡന്റ് ), കെ ജയരാജൻ(സെക്രട്ടറി) സി.കെ.ശശി (ജോ: സിക്രട്ടറിഎന്നിവർ ഭാരവാഹികളായി വയോജന വേദി രൂപീകരിച്ചു.
ചിത്രവിവരണം:ടി.പി.സനീഷ് കുമാർ ഉദ്ലാടനം ചെയ്തു
ഗാന്ധി ജയന്തി ആഘോഷം.
മാഹി ആറ്റാ കൂലോത്ത് അർച്ചന കലാസമിതിയുടെ ആഭിമുഖ്യത്തിൽ പുഷ്‌പാർച്ചനയും സർവ്വമത പ്രർത്ഥനയും സംഘടിപ്പിച്ചു തുടർന്ന് മാഹി മൈ ഭാരതിൻ്റെ സഹകരണത്തോടെ കോളനി പരിസരം ശുചീകരിച്ചു. ഇ.കെ. വാസു ഉത്‌ഘാടനം ചെയ്തു. മഹമ്മുദ് കെ. പി. അധ്യക്ഷത വഹിച്ചു . റിയ രജീഷ് ആശംസ പറഞ്ഞു. എൻ മോഹനൻ സ്വാഗതവും. പി . എൻ. വിനില നന്ദിയും പറഞ്ഞു. പി. പ്രദിപൻ. കെ. കാർത്തികേയൻ ശരത് ബാബു . എൻ സതി. തുടങ്ങിയവർ നേതൃത്വം നൽകി.
മാതൃശക്തിയെ ആർക്കും അവഗണിക്കാനാവില്ല: ഷാഫി പറമ്പിൽ എം.പി
മാഹി:അമ്മയുടെ ശക്തിയാണ് നമ്മുടെ ഊർജ്ജം. അതിനെ ആർക്കും തന്നെ അവഗണിക്കാനാവില്ല. മരത്തിൽ നിന്നും കല്ലിൽ നിന്നും ലോഹത്തിൽ നിന്നും ശില്പങ്ങൾ സൃഷ്ടിക്കുന്നവരാണ് വിശ്വകർമ്മജർ. തങ്ങളുടെ കുലതൊഴിൽ നെഞ്ചോട് ചേർത്ത് .അഭിമാനത്തോടെ ചെയ്യാനുള്ള പ്രേരണ നൽകിയത് അവരുടെ അമ്മമാരാണ്. അതു തന്നെയാണ് ഈ ചടങ്ങിന്റെ ഏറ്റവും വലിയ മഹത്വമെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. ഗാന്ധിജയന്തി ദിനത്തിൽ അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ മാഹി ശാഖ സംഘടിപ്പിച്ച മാതൃശക്തി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ എം.പി. മാഹി വിശ്വകർമ്മ മഹാസഭാ പ്രസിഡണ്ട് അങ്ങാടിപുറത്ത് അശോകൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: ടി.അശോക് കുമാർ എം.എൽ.എ, മുൻ മന്ത്രി ഇ.വത്സരാജ്, മുൻ കൗൺസിലർ വടക്കൻ ജനാർദനൻ, എ.ദിനേശൻ, സാലിഹ്.പി.കെ.വി, പ്രജിത്ത്.പി.വി, എ.രാജേന്ദ്രൻ, രമ്യ സജീഷ് സംസാരിച്ചു.
സ്വർണ പാദസരം നഷ്ടപ്പെട്ടു
ചാലക്കര പി.എം.ടി ഷെഡിനു സമീപത്തു നിന്നും പെരിങ്ങാടി ഹെക്സാ സൂപ്പർ മാർക്കറ്റിലേക്ക് പോയപ്പോൾ ഒരു സ്വർണ പാദസരം നഷ്ടപ്പെട്ടുപ്പോയി. ഇന്ന് (3/10/26) വൈകുന്നേരം 4 മണിക്ക് ശേഷം ചാലക്കരയിൽ നിന്നും പി.ആർ. ടി.സി ബസ്സിലും, ഓട്ടോയിലുമാണ് സൂപ്പർ മാർക്കറ്റിലേക്ക് പോയത്. കണ്ട് കിട്ടുന്നവർ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Contact No. 9447412901
ഗാന്ധിജയന്തിയിൽ പൊത്തങ്ങാട്ട് രാഘവനെ അനുസ്മരിച്ചു
ന്യൂമാഹി: ഗാന്ധിജയന്തി ദിനത്തിൽ കാഞ്ഞിരമുള്ളപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മഹാത്മാഗാന്ധിയെയും ലാൽ ബഹദൂർ ശാസ്ത്രിയെയും അനുസ്മരിച്ചു. ഇതിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
ക്ഷേത്രത്തിന്റെ പ്രാരംഭകാലം മുതൽ ഭാരവാഹിയായി പ്രവർത്തിച്ചിരുന്ന പൊത്തങ്ങാട്ട് രാഘവനെയും ചടങ്ങിൽ അനുസ്മരിച്ചു. ഗാന്ധിയൻ ദർശനങ്ങളും ലാളിത്യവും ജീവിതത്തിൽ ഉയർത്തിപ്പിടിച്ചിരുന്ന രാഘവന്റെ കലാ സാമൂഹിക, സാംസ്കാരിക, ക്ഷേത്ര പ്രവർത്തനങ്ങൾ അനുസ്മരണ പ്രഭാഷകർ സ്മരിച്ചു.
ക്ഷേത്ര പ്രസിഡന്റ് ടി പി ബാലൻ അധ്യക്ഷത വഹിച്ചു.
ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല പ്രസിഡന്റ് സി.വി. രാജൻ പെരിങ്ങാടി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ മുഖ്യഭാഷണം നടത്തി.
പി വി അനിൽകുമാർ , സി ടി കെ ഷാജീഷ്, ടി ഹരീഷ് ബാബു , എൻ കെ പദ്മനാഭൻ, എം. മുകുന്ദൻ, ഷൈജ വിജയൻ, രേണുക വിനയൻ, രതീഷ് ബാബു, ഒ വി വിനയൻ എന്നിവർ സംസാരിച്ചു.
ക്ഷേത്ര ജോയിന്റ് സെക്രട്ടറി ടി. സന്തോഷ് കുമാർ സ്വാഗതവും ക്ഷേത്ര വൈസ് പ്രസിഡന്റ് കണ്ടോത്ത് രജീവൻ നന്ദിയും പറഞ്ഞു.
വാർത്താ സമ്മേളനം
അഡ്വ.ടി. അസഫലിക്ക് മാഹിയിൽ ഒക്ടോബർ 4 ന് പൗരസ്വീകരണം
മാഹി: കേരള സംസ്ഥാന സർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ അഡ്വ: ടി. ആസഫലിക്ക് മയ്യഴിയുടെ സ്നേഹാദരവും പൗര സ്വീകരണവും നൽകുന്നു. മാഹി സബർമതിയുടെ നേത്യത്വത്തിൽ മയ്യഴിയിലെ സുഹൃദ്‌സംഘം സംഘടിപ്പിക്കുന്ന സ്വീകരണ യോഗം മാഹി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ഒക്ടോബർ 4 ന് വൈകുന്നേരം 4 മണിക്ക് കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് അദ്ധ്യക്ഷത വഹിക്കും. രമേശ് പറമ്പത്ത് മുഖ്യ ഭാഷണം നടത്തും. അഡ്വ.എ.പി.അശോകൻ, കെ.കെ.അനിൽ കുമാർ എന്നിവർ സംബന്ധിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ചെയർമാൻ പി.സി.ദിവാനന്ദൻ അറിയിച്ചു. സജിത്ത് നാരായണൻ, കെ.കെ.രാജീവ്, മുഹമ്മദ് മുബാഷ്. ജീജേഷ് ചാമേരി, കെ.എം.പവിത്രൻ, അജയൻ.പി, രജിലേഷ്.കെ.പി, അച്ച്യൂത്ത് എസ് നാരായണൻ, അനിരുദ്ധ് സംബന്ധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































