മാഹി..വർഷങ്ങളോളം വരവർണ്ണങ്ങൾ കൊണ്ട്ആശയങ്ങളുടെ മാരിവില്ലുകൾ തീർക്കുകയും കളിമണ്ണ് കൊണ്ട് ജീവസ്സുറ്റ ശിൽപ്പങ്ങൾ നിർമ്മിക്കുകയും ചെയ്ത ഗുരു - ശിഷ്യന്മാർ 33 വർഷ ങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ അത് സർഗ്ഗ വസന്തത്തിന്റെ സുഗന്ധം ചൊരിഞ്ഞു.
'ഓർമ്മയ്ക്കൊപ്പരം ' എന്നകലാഗ്രാമത്തിലെആദ്യ ബാച്ചുകാരായ പൂർവവിദ്യാർത്ഥികളുടെ സമാഗമും ദ്വിദിന കേമ്പായി മാറി.
നൂറോളം പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകേകിയ മയ്യഴിപ്പുഴയോരത്തെ കലാഗ്രാമത്തിലെ മാഞ്ചോട്ടിൽ വീണ്ടും സംഗമിച്ചപ്പോൾ അത് ഗതകാലസ്മൃതികളുടെ ആർദ്രാനുഭൂതിയായി.
ഇന്ത്യൻ ചിത്രകലയുടെ ആചാര്യന്മാരായ എം.വി.ദേവൻ, ആർട്ടിസ്റ്റ് നമ്പൂതിരി എന്നിവർക്കൊപ്പം പ്രമുഖ ശിൽപ്പികളായ എൻ. മനോജ്, ബാലൻ താനൂർ,മ്യൂറൽ .വിദഗ്ധനായ കെ.ആർ.ബാബു, പ്രമുഖ ചിത്രകാരി പൊൻമണി തോമസ് എന്നിവരുടെ ശിക്ഷണത്തിൽ കലാപരിശീലനം നേടിയവരാണ് ദ്വിദിന ചിത്രശിൽപ്പകേമ്പിനായി കലാഗ്രാമത്തിലെ വിശാലമായ ഉമ്മറമുറ്റത്ത് എ.പി.കുഞ്ഞിക്കണ്ണന്റെ ശിൽപത്തിന് ചുറ്റിലും സമാഗമിച്ചത്.
വിഖ്യാത ശിൽപ്പി എൻ. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. നാടൻകലാഗവേഷകനും,കലാനിരൂപകനുമായ കെ.കെ. മാരാർ ഉദ്ഘാടനംചെയ്തു.
മഹാത്മാ ഗാന്ധിയുടെ ദർശനങ്ങളിൽ ആകൃഷ്ടനായി ജീവിതത്തിലുടനീളം ഗാന്ധിയൻ മാർഗം പിന്തുടർന്ന എ.പി.കുഞ്ഞിക്കണ്ണൻ സ്ഥാപിച്ച മലയാള കലാഗ്രാമത്തിൽ ഗാന്ധി ജയന്തി ദിവസത്തിൽ തന്നെ ചിത്രശില്പ ക്യാമ്പിന് തുടക്കമിട്ടതിൽ സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു. വിഖ്യാത ചിത്രകാരനും ചിത്രകലാ നിരൂപകനും ദാർശനികനുമായിരുന്ന ജോൺ റസ്കിന്റെ Un to the last (അവസാനത്തെ ആൾക്കു വരെ) തുല്യത നൽകണമെന്ന ഗ്രന്ഥത്തിൽ ആകൃഷ്ടനായാണ് മഹാത്മാ ഗാന്ധി തന്റെ സിദ്ധാന്തങ്ങൾക്ക് വഴിതുറന്നത് എന്നതും സർവ്വ മനുഷ്യരേയും ഒരുപോലെ കാണുന്ന സർവ്വോദയമെന്ന മഹാത്മാ ഗാന്ധിയുടെ ദർശനങ്ങളിൽ ആകൃഷ്ടനായാണ് എ.പി. കുഞ്ഞിക്കണ്ണൻ കലാസ്ഥാപനം തുടങ്ങിയതുമെന്നത്
കലാപ്രവർത്തനങ്ങളുടെ സാമൂഹ്യ ബന്ധത്തെ വീണ്ടും ഓർമ്മിപ്പിക്കുന്ന കാര്യമാണെന്ന് മാരാർ ഓർമ്മിപ്പിച്ചു.
പി.ജയരാജൻ, എം.ഹരീന്ദ്രൻ മാസ്റ്റർ ചാലക്കര പുരുഷു, ബാലൻ താനൂർ, കെ.ആർ. ബാബു, ഒ അജിത്കുമാർ , പൊൻ മണി തോമസ്, പ്രശാന്ത് ഒളവിലം,സീറോബാബു,കുഞ്ഞിരാമൻ,.കൂലേരി .രാജേഷ് .എടച്ചേരി സംസാരിച്ചു. ചലച്ചിത്ര സംവിധായകൻ പ്രവീൺചന്ദ്രൻ മൂടാടി സ്വാഗതവും, രാജീവ് പൊന്നാനി നന്ദിയും പറഞ്ഞു..
രാജ്യത്തിനകത്തും വിദേശങ്ങളിലുമായി കലാ രംഗത്ത് പ്രശസ്തരായ കലൈമാമണി സതി ടീച്ചർ, നിഷാ ഭാസ്ക്കർ, അരുൺജിത്ത് പഴശ്ശി, ബിന്ദു ഗോപാൽ,
ആദർശ അജയ്, ദിലീപ് ബാലൻ, ബിനോയ് രവി , ചിത്ര മാഹി, ജോർജ്,എൻ.കെ.ഗിരീഷ് ,ജഗദീഷ് പാലയാട്, ജിജ ജയറാം, കലേഷ് കെ. ദാസ് , കെ.പി. കനകൻ,കരുണാകരൻ, കുഞ്ഞിരാമൻ കൂലേരി ഡോ:സുഗുണൻ , പവിത്രൻ കൂലോത്ത്, പ്രജിൻ ദാസ് , പ്രശാന്ത് ഒളവിലം, പ്രശാന്തൻ മുരിങ്ങേരി , സായി പ്രസാദ്, സീമ തുളസിപുരം, സായി പ്രസാദ് ചിത്രകൂടം, സീമ സുരേഷ്, ഷീജ വത്സരാജ്, ഷീജിത്ത് നാദാപുരം ശോഭ മാഹി, ശ്രീകുമാർ മാവൂർ, എം.കെ.സുജേഷ്,പി.എം.സുരേന്ദ്രൻ ,വിനോദ്പയ്യന്നൂർ,,കെ.പി.സനു . വിഷ്ണുപ്രിയ, സിറോ . ബാബു, തുടങ്ങിയവർ തങ്ങളുടെ രചനകളിൽ സർഗ്ഗവസന്തം .വിരിയിച്ചു.
ചിത്രവിവരണം: കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യുന്നു
പന്തക്കൽ നവോദയ വിദ്യാലയത്തിൽ കാണാം ശ്രീ ബുദ്ധന്റെ പ്രതിമ
മാഹി: ശാന്തിയുടേയും സമാധാനത്തിന്റേയും അഹിംസയുടേയും പ്രതീകമായ ശ്രീ ബുദ്ധന്റെ പൂർണ്ണകായ പ്രതിമ ഇനിപന്തക്കൽ നവോദയവിദ്യാലയ അങ്കണത്തെ ആകർഷകമാക്കും.
ധ്യാനനിമഗ്നനായ ബുദ്ധന്റെശിൽപ്പം നിർമ്മിച്ചത് ചിത്രകലാ അദ്ധ്യാപകനും, ശിൽപ്പിയുമായ വളയം സ്വദേശി സി. മധുസൂദനനാണ്. പൂർവ്വ വിദ്യാർത്ഥിസംഘടനയായ നവം ആണ് ശിൽപ്പംസമർപ്പിച്ചത്. പ്രിൻസിപ്പാൾ എൻ.പി. ശ്രീലതയാണ് ഉദ്ഘാടനംനിർവ്വഹിച്ചത്.ഇതാദ്യമായാണ് ബുദ്ധപ്രതിമ ശിൽപ്പി മധു നിർമ്മിച്ച് നൽകുന്നത്.
കേരള സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ചിത്രകലയിലും, ശിൽപ്പ നിർമ്മിതിയിലും പ്രാവീണ്യം നേടിയ മധുസൂദനൻ ചെയ്ത ഒട്ടേറെ പ്രതിമകൾ ഉത്തര കേരളത്തിലെ പലവിദ്യാലയാങ്കണങ്ങളിലും ഇടം നേടിയിട്ടുണ്ട്. ഇതിൽ ഏറെയും ഗാന്ധി പ്രതിമകളുമാണ്.
ചിത്രവിവരണം: പന്തക്കൽ നവോദയ വിദ്യാലയത്തിൽ അനാച്ഛാദനം ചെയ്ത ശ്രീ ബുദ്ധന്റെ പ്രതിമ
സുധീർ ബാലഗോപാൽ നിര്യാതനായി.
തലശ്ശേരി: മൂഴിക്കര മുളിയിൽനടയിൽ ശ്രീരംഗത്തിൽ സുധീർ ബാലഗോപാൽ (79) നിര്യാതനായി.
മാതാപിതാക്കൾ:
കെ.പി.ബാലഗോപാൽ - ശാരദാ ബാലഗോപാൽ .
ഭാര്യ: ശാരദാമണി
മക്കൾ: സഞ്ജീവ് സുധീർ (കമ്പനി ഹെഡ് റിപ്ലൈ ഇന്ത്യ, കൊച്ചി) , അഡ്വ: സുമിത്ര ക്രായം കുളം)
മരുമക്കൾ:കവിത സഞ്ജീവ് ( പ്രിൻസിപ്പാൾ ഗ്ലൻ ഡേൽ ഇന്റർനാഷണൽ സ്കൂൾ, ഹൈദരബാദ്)
അഡ്വ.സുരേഷ് ക്രായം കുളം)
സഹോദരങ്ങൾ: കെ.പി.ശ്രീകാന്ത് (റിട്ട. എയർവൈസ് മാർഷൽ ) പ്രകാശ് ബാല ഗോപാൽ ദ്രുബായ്) വീനാരാമകൃഷ്ണൻ (കൊച്ചി) രൺധീർ ബാലഗോപാൽ ബ്രാംഗ്ളൂർ ) സൂര്യകാന്ത് ബാലഗോപാൽ ക്രു വൈറ്റ് )
പ്രശസ്ത സംസ്കൃത വിദ്വാൻ കെ.ടി. കൃഷ്ണൻ ഗുരിക്കൾ പ്രരേതൻ) ഭാര്യാ പിതാവാണ്.
പ്രമോദ് നിര്യാതനായി.
മാഹി:ഈസ്റ്റ് പള്ളൂർ മാർവൽ റോഡിൽ ചാലു പറമ്പത്ത് പ്രമോദ് (61) നിര്യാതനായി.
ഭാര്യ: ഷമിത (അങ്കണവാടി ജീവനക്കാരി, മാഹി)
മകൾ: ധന
മരുമകൻ: കിരൺ — കാനഡ
സഹോദരങ്ങൾ:
പ്രേമചന്ദ്രൻപ്രദീപൻ
പ്രശാന്ത് — ഇമേജ് ലൈൻ, തലശ്ശേരി
ഭാരത് സ്കൗട്ട് & ഗൈഡ്സ് ഏകദിന കേമ്പ് സംഘടിപ്പിച്ചു
തലശ്ശേരി : മുബാറക്ക ഹയർ സെക്കന്ററി സ്കൂൾ ഭാരത് സ്കൗട്ട് & ഗൈഡ്സ് ഏകദിന കേമ്പ് സംഘടിപ്പിച്ചു. ഗാന്ധി സ്മൃതി, ഗാന്ധി ജയന്തി ദിന പോസ്റ്റർ രചനാ മത്സരം, സ്കൂൾ കേമ്പസ് ശുചീകരണം എന്നീ പ്രവർത്തനങ്ങൾ കേമ്പിന്റെ ഭാഗമായി നടന്നു. എച്ച് എം ഇൻ ചാർജായ സ്നിഗ്ദാ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് പിടി എ പ്രസിഡന്റ് തഫ്ലിം മാണിയാട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി നിഷാദ് എൻ എം,, ഫൗസിയ കെ പി, സലീല സി എം,. സുപ്രിയ, റാഹില എം പി, അഫ്സാന ഷെറിൻ, ദൃശ്യ ദിനേശ്, തുടങ്ങിയവർ സംസാരിച്ചു. ഗൈഡ് ക്യാപ്റ്റൻമാരായ ബദരിയ വി കെ, ഹന്നത്ത് ഹംസ തുടങ്ങിയവർ കേമ്പിന് നേതൃത്വം നൽകി.
ചാലക്കര പെരുമ -2026-27 സംഘാടക സമിതി ഓഫീസ് തുറന്നു.
മാഹി: ഒക്ടോബർ മുതൽ ജനുവരിവരെ നീളുന്നചാലക്കര ദേശത്തിന്റെ മഹോത്സവമായ ചാലക്കര പെരുമ 2026-27ന്റെ സംഘാടകസമിതി ഓഫീസ് തുറന്നു.
പ്രവാസിവ്യവസായി നിഷാദ് അബു ഉദ്ഘാടനം ചെയ്തു.
കെ.പി. വത്സൻ അദ്ധ്യക്ഷത വഹിച്ചു
പായറ്റ അരവിന്ദൻ, ചാലക്കര പുരുഷു, ആനന്ദ് കുമാർ പറമ്പത്ത്, കെ.മോഹനൻ, കീഴന്തുർ പത്മനാഭൻ എം. ശ്രീജയൻ
കെ.ചിത്രൻസ്വാഗതവും,
ഷഹനാസ് നന്ദിയും
പറഞ്ഞു.
പ്രവാസി വ്യവസായി നിഷാദ് അബു സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നു.
വയോജനങ്ങൾ നാടിന്റെ സമ്പത്ത് : ചൂരായി ചന്ദ്രൻ മാസ്റ്റർ
തലശ്ശേരി:ലോകവയോജന ദിനത്തൊടനുബദ്ധിച്ചു മാരിയമ്മ വാർഡ് കൗൺസിലർ നൂറ് ടീച്ചർ നേതൃത്വത്തിൽ അനുമോദന ആദരവ് ചടങ്ങും സംഘടിപ്പിച്ചു പ്രശസ്ത സാമൂഹ്യപ്രവർത്തകൻ ചൂരായി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു മുൻസിപ്പൽ കൗൺസിലർ നൂറ ടീച്ചർ അധ്യക്ഷത വഹിച്ചു. ജോൺസൺ മാസ്റ്റർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഫാറൂഖ് പി പി, അക്ബർ ലുലു, മുരളി, കെ ഖാലിദ്, ബഷീർ, ആർ മനോജ്, റുഫൈസ് ഉബൈസ്, ടി പി ദിൽഷാദ്, മണി പ്രകാശ്, ഗ്രീഷ്മ, ബിന്ദു എന്നിവർ സംസാരിച്ചു.
ചാലക്കര പെരുമ -2026-27 സംഘാടക സമിതി ഓഫീസ് തുറന്നു.
മാഹി: ഒക്ടോബർ മുതൽ ജനുവരിവരെ നീളുന്നചാലക്കര ദേശത്തിന്റെ മഹോത്സവമായ ചാലക്കര പെരുമ 2026-27ന്റെ സംഘാടകസമിതി ഓഫീസ് തുറന്നു.
പ്രവാസിവ്യവസായി നിഷാദ് അബു ഉദ്ഘാടനം ചെയ്തു.കെ.പി. വത്സൻ അദ്ധ്യക്ഷത വഹിച്ചു .പായറ്റ അരവിന്ദൻ, ചാലക്കര പുരുഷു, ആനന്ദ് കുമാർ പറമ്പത്ത്, കെ.മോഹനൻ, കീഴന്തുർ പത്മനാഭൻ എം. ശ്രീജയൻ
കെ.ചിത്രൻസ്വാഗതവും,
ഷഹനാസ് നന്ദിയും
പറഞ്ഞു.
പ്രവാസി വ്യവസായി നിഷാദ് അബു സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നു.
ഗാന്ധി ജയന്തി ആഘോഷിച്ചു.
മാഹി:ചാലക്കര എം.എ.എസ്സ്.എം. വായനശാലയുടെ അഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം സുമുചിതമായി ആഘോഷിച്ചു. എം. സദാനന്ദന്റെ അദ്ധ്യക്ഷതയിൽ നസ്രിംബാനു മുഖ്യഭാഷണം നടത്തി. എം .ശ്രീജയൻ സ്വാഗതവും എം.വി.കെ.ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
കെ.ജയശ്രീജൻ എം.വി.അബ്ദുൽ ഗഫൂർ ,കെ.സുരേന്ദ്രൻ ,കെ.ബാലൻ,കെ.സുരേഷ് ബാബു അൻസിൽ അരവിന്ദ് ,കെ.രാജൻ . ഷാജ്മാസ്റ്റർ രജ്ജിനി പുതുവൈ നേതൃത്വം നൽകി
ഗാന്ധി ജയന്തിയോടനുബന്ധിച്ച് കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷനും സീനിയർ ചേംബർ ഇന്റർനാഷണൽ തലശ്ശേരി മെട്രോ, തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്ബ് എന്നിവയും സംയുക്തമായി തലശ്ശേരി എ.എസ്.പി ഓഫിസ് പരിസരം ശുചീകരിച്ചു. പരിപാടി എ.എസ്.പി ഡോ. നന്ദഗോപൻ എം ഉദ്ഘാടനം ചെയ്തു. ടി. സി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. റിനിൽ മനോഹർ, സുധീർ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ദേവദാസ് സ്വാഗതവും ഭാസ്കരൻ കെ. പി നന്ദിയും പറഞ്ഞു.
പോഷൻ മാ 2026
പോഷക ഭക്ഷണമേള, പ്രദർശനം
ജൻവാണി എഫ് എം കമ്മ്യൂണിറ്റി റേഡിയോ,ഇന്നർ വീൽ ക്ലബ്ബ് ഓഫ് ടെല്ലിച്ചെറി, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ വനിതാ വിഭാഗം എന്നിവരുടെ ആഭിമുഖ്യത്തിൽ കേന്ദ്ര മാതൃ ശിശു വികസനമന്ത്രാലയം, യുനെസ്കോ എന്നിവരുടെ നിർദേശാനുസരണമുള്ള രാഷ്ട്രീയ പോഷൺ മാ പരിപാടിയും പോഷക ഭക്ഷണ മേളയും പ്രദർശനവും തലശ്ശേരി അമൃത വിദ്യാലയത്തിൽ നടന്നു.
തലശ്ശേരി എ എസ് പി ഡോ. എം നന്ദഗോപൻ ഐ പി എസ് ഉദ്ഘാടനം ചെയ്തു.സ്റ്റേറ്റ് അഡോളസെൻറ് കമ്മിറ്റി കൺവീനർ ഡോ മിനി ബാലകൃഷ്ണൻ വീശിഷ്ഠാതിഥിയായി ക്ലാസ്സ് എടുത്തു.
അയ്മ വൈസ് പ്രസിഡന്റ് സി കെ സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.
അയ്മ ജില്ലാ സെക്രട്ടറി ടി എം ദിലീപ് കുമാർ സ്വാഗതവും ഇന്നർവീൽ സെക്രട്ടറി ഉമ കെ എൻ നന്ദിയും പറഞ്ഞു.
ജൻവാണി ഡയറക്ടർ നിർമൽ മാഹീ വിശദീകരണ ഭാഷണം നടത്തി.ഇന്നർ വീൽ പ്രസിഡന്റ് കവിത ശ്രീജിത്ത്, വൈസ് പ്രസിഡന്റ് നിഷാ വിജയ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ റൂബിത, ബസന്ത് സി സി, വിനീത് കുമാർ, ശ്രീരൂപ്, നിമിഷ എന്നിവർ ആശംസകൾ നേർന്നു.ഭക്ഷ്യ മേളയിലെ വിജയികൾക്ക് സമ്മാന ദാനവും നടന്നു.
ദിലീപ് കുമാർ ടി എം
സെക്രട്ടറി.
തെരഞ്ഞെടുപ്പ് ഓഫീസിലേക്ക് ജനകീയ പ്രതിഷേധ മാർച്ച് നടത്തി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് റജിസ്ട്രാർ ഓഫീസിലേക്ക് ജനകീയ പ്രതിഷേധ മാർച്ച് നടത്തി, പ്രതിഷേധമാർച്ച് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ മോഹനൻ അധ്യക്ഷത വഹിച്ചുബഹു മുൻ എംഎൽഎ രമേശ് പറമ്പത്ത് പി പി വിനോദം സത്യൻകേളോത്ത്.കെ ഹരീന്ദ്രൻ പി ടി സി ശോഭ ആ ഷാലത എന്നിവ പ്രസംഗിച്ചു, കെ , സുരേഷ്
ശ്യാംജിത്ത് പാറക്കൽ ,രജിലേഷ് കെ പി, നളനി ചാത്തു,ജിതേഷ് വാഴയിൽ .അജയൻ പുഴിയിൽ,ജിജേഷ് ചാ മേരി ഷാജൂകാനത്തിൽ.കെ കെ വത്സൻ കെ വി മോഹനൻ,കെ കെ ശ്രീജിത്ത്, കെസി മജീദ്
ശ്രീജേഷ് എം.കെ. അലി അക്ബർ ഹാഷിം സർഫാസ് ചൂടി കോട്ട, മുമ്പാഷ് മഞ്ചക്കൽ, അൻസിൽ അരവിന്ദ്. റോബി ൻഫർണാണ്ടസ്എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി
ചിത്ര വിവരണം : മുഖ്യ തിരഞ്ഞടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപെട്ട് മാഹിബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി മാഹി തിരഞ്ഞടുപ്പ് റജിസ്റ്രാർഓഫിസ്സിലേക്ക് നടത്തിയ മാർ ച്ച് കണ്ണൂർ ഡിസിസി ജനറൽ സിക്രട്ടറി അഡ്വ: റഷിദ് കവ്വായി ഉൽഘാടനം ചെയ്യുന്നു
പ്രഭാതഭേരിയും ഗാന്ധി ജയന്തി ആഘോഷവും
പള്ളൂർ : രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 157-മാത് ജന്മദിനത്തിൽ കോയ്യോട്ട് തെരു, നാലുതറ ,പള്ളൂർ പ്രദേശങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ കാലത്ത് പ്രഭാതഭേരി നടത്തി.
പള്ളൂർ ഇന്ദിരാഭവനിൽ നടന്ന ഗാന്ധി ജയന്തി പരിപാടിയിൽ കെ.രവിന്ദ്രൻ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്യംജിത്ത് പാറക്കൽ ജന്മദിന സംഗമം ഉദ്ഘാടനം ചെയ്തു.
മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ജീതേഷ് വാഴയിൽ. ജീജേഷ് കുമാർ ചാമേരി, അജയൻ പൂഴിയിൽ, മാഹി മേഖല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മുഹമ്മദ് സർഫാസ് , സി.എസ്. ഓ നേതാവ് പവിത്രൻ കെ എം എന്നിവർ സംസാരിച്ചു.
ഷെജിൻ കെ.ടി സ്വാഗതവും പ്രേംജിത്ത് പള്ളൂർ നന്ദിയും പറഞ്ഞു. മധുര പലഹാര വിതരണവും നടത്തി.
വയോജനങ്ങൾ നാടിന്റെ സമ്പത്ത് : ചൂരായി ചന്ദ്രൻ മാസ്റ്റർ
തലശ്ശേരി:ലോകവയോജന ദിനത്തൊടനുബദ്ധിച്ചു മാരിയമ്മ വാർഡ് കൗൺസിലർ നൂറ് ടീച്ചർ നേതൃത്വത്തിൽ അനുമോദന ആദരവ് ചടങ്ങും സംഘടിപ്പിച്ചു പ്രശസ്ത സാമൂഹ്യപ്രവർത്തകൻ ചൂരായി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു മുൻസിപ്പൽ കൗൺസിലർ നൂറ ടീച്ചർ അധ്യക്ഷത വഹിച്ചു. ജോൺസൺ മാസ്റ്റർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഫാറൂഖ് പി പി, അക്ബർ ലുലു, മുരളി, കെ ഖാലിദ്, ബഷീർ, ആർ മനോജ്, റുഫൈസ് ഉബൈസ്, ടി പി ദിൽഷാദ്, മണി പ്രകാശ്, ഗ്രീഷ്മ, ബിന്ദു എന്നിവർ സംസാരിച്ചു.
ഗാന്ധിജയന്തി ആഘോഷിച്ചു
മാഹി : ജയ് ഹിന്ദ് ഫൗണ്ടേഷന്റെ നേത്യത്വത്തിൽ മാഹാത്മ ഗാന്ധിയുടെ 157- മാത് ജന്മവാർഷിക ദിനം ആഘോഷിച്ചു.
മാഹി ടാഗോർ പാർക്കിന് സമീപമുള്ള മഹാത്മ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
മുൻ മാഹി സി.ഇ.ഓ പി.സി.ദിവാനന്ദൻ ഗാന്ധി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു. കെ.പി അശോക് അധ്യക്ഷത വഹിച്ചു. സി.രാജേന്ദ്രൻ, കാഞ്ചന നാണു, മുഹമ്മദ് സർഫാസ്,കെ.പി രജീലേഷ്, എന്നിവർ സംസാരിച്ചു.
ജിജേഷ് കുമാർ ചാമേരി സ്വാഗതവും, അച്ചുത് സജിത്ത് നാരായണൻ നന്ദിയും പറഞ്ഞു.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭയും, മെഗാ ശുചികരണം നടത്തി.
രാവിലെ 8 മണിക്ക് ആരംഭിച്ച മെഗാ ശുചീകരണചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് ഉത്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷമീന, വി ഇ ഒ ഷിബിൻ ടി, ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ എൻ സി സി ചാർജ് ഓഫിസർ ആയ റാബിദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മെഗാ ശുചികരണത്തിൽ ജനപ്രതിനിധികൾ, ജീവനക്കാർ, ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ, വി പി ഓറിയന്റൽ സ്കൂൾ എന്നിവിടങ്ങളിലെ ജൂനിയർ റെഡ് ക്രോസ്സ്, സ്കൗട്ട് & ഗൈഡ്, എൻ സി സി, എസ് പി സി, ഗ്രീൻ പോലീസുകാരായ വിദ്യാർഥികൾ, അധ്യാപകർ ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുപ്രവർത്തകർ ഉൾപ്പെടെ 250 ഓളം അംഗങ്ങൾ പങ്കെടുത്തു.
രാവിലെ 11 മണിക്ക് ചൊക്ലി ഗ്രാമപഞ്ചായത്ത് ഇ കെ നായനാർ സ്മാരക ഹാളിൽ ചേർന്ന പ്രത്യേക ഗ്രാമസഭയിൽ വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ് ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ )VBGRAMG- വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ, പീപ്പിൾസ് പ്ലാൻ ക്യാമ്പയിൻ സഭ പദ്ധതികളെക്കുറിച്ച് വിഷ്വൽ പ്രദർശനത്തിലൂടെ വിശദീകരിച്ചു.
തുടർന്ന് സ്വച്ഛതാഹി സേവാ ആംകളൻ - കയ്യോടു കൈ, നിർമലം പുതുയുഗ ശുചിത്വകേരളം ക്യാമ്പയിനുകളെ കുറിച്ചു സംസാരിച്ചു.
ചൊക്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ അമൽരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീമതി സപ്ന കെ എം ന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ശ്രീ എൻ അനൂപ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആശംസകൾ അർപ്പിച്ച് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ ടി കെ പ്രദീപൻ, ഷമീന, പാനൂർ ബ്ലോക്ക് പഞ്ചായത്ത് നിടുമ്പ്രം ഡിവിഷൻ മെമ്പർ പി കെ മോഹനൻ മാസ്റ്റർ,വിബിജി റാംജി പദ്ധതിയുടെ പാനൂർ ബ്ലോക്ക് പഞ്ചായത്ത് അക്രഡിറ്റഡ് എഞ്ചിനിയർ ഹഷിൽ ഹരീന്ദ്രൻ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജിത്ത് എന്നിവർ സംസാരിച്ചു.
എക്സൽ പബ്ലിക് സ്കൂളിൽ വിപുലമായി ഗാന്ധിജയന്തി ആഘോഷിച്ചു
മാഹി: എക്സൽ പബ്ലിക് സ്കൂൾ മാഹിയിൽ ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആചരിച്ചു.
മഹാത്മാഗാന്ധിയുടെ ശുചിത്വസന്ദേശം പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വിവിധ ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
സ്കൗട്ട് ആൻഡ് ഗൈഡ്, എൻ.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തും സമീപ പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്ത ശുചീകരണ പ്രവർത്തനത്തിലൂടെ പരിസര ശുചിത്വത്തിന്റെ പ്രാധാന്യം സമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടി.
വീടുകളിലും പരിസരങ്ങളിലും ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ശുചിത്വ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ ലഘുലേഖകളും വിതരണം ചെയ്തു. വ്യക്തിശുചിത്വത്തോടൊപ്പം പൊതുശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശമാണ് പ്രവർത്തനങ്ങളിലൂടെ നൽകിയത്.
ഗാന്ധിജിയുടെ “ശുചിത്വം സേവനമാണ്” എന്ന ആശയം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനും ശുചിത്വമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ അധികൃതർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































