സഹകരണ ബാങ്കിംഗിൽ എ.ഐ.വിപ്ലവം: കതിരൂർ സർവ്വീസ് ബാങ്കിന്റെ 'ചങ്ങായി' (ChangAI) യും 'AI കെയർ പോയിന്റും'

സഹകരണ ബാങ്കിംഗിൽ എ.ഐ.വിപ്ലവം: കതിരൂർ സർവ്വീസ് ബാങ്കിന്റെ 'ചങ്ങായി' (ChangAI) യും 'AI കെയർ പോയിന്റും'
സഹകരണ ബാങ്കിംഗിൽ എ.ഐ.വിപ്ലവം: കതിരൂർ സർവ്വീസ് ബാങ്കിന്റെ 'ചങ്ങായി' (ChangAI) യും 'AI കെയർ പോയിന്റും'
Share  
എഴുത്ത്

News desk

2026 Oct 01, 11:44 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കതിരൂർ:ആധുനിക ബാങ്കിംഗ് സാങ്കേതികവിദ്യകൾ വൻകിട വാണിജ്യ ബാങ്കുകൾക്ക് മാത്രം പ്രാപ്യമായതാണെന്ന ധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ട് പ്രാഥമിക സഹകരണ മേഖലയിൽ ചരിത്രം സൃഷ്ടിക്കുകയാണ് കതിരൂർ സർവ്വീസ് സഹകരണ ബാങ്കെന്ന് മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാർ.


സഹകരണ പ്രസ്ഥാനത്തിന്റെ പരമ്പരാഗത വിശ്വാസ്യതയും സാമൂഹിക പ്രതിബദ്ധതയും കൈവിടാതെ തന്നെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ബാങ്ക് വികസിപ്പിച്ച ചങ്ങായി' (ChangAI) എന്നഎ.ഐ.അസിസ്റ്റന്റ് അന്താരാഷ്ട്ര വയോജന ദിനത്തിൽ തുടക്കം കുറിച്ചു. AI കെയർ പോയിന്റ് കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഒന്നാകെ മാതൃകയാണെന്ന് എം എൽ എ പറഞ്ഞു.

ബാങ്കിലേക്ക് കടന്നുവരുന്ന ഒരു സാധാരണ ഇടപാടുകാരന് ഇനി ജീവനക്കാരുടെ സഹായമില്ലാതെ തന്നെ ലളിതമായി ഇടപാടുകൾ നടത്താൻ കഴിയും. 

ഉപഭോക്താവ് ബാങ്കിലെ കിയോസ്‌ക്/ടാബ് കൗണ്ടറിലെത്തുമ്പോൾ, അവരുടെ അനുമതി ചോദിച്ച ശേഷം സിസ്റ്റം ഒരുഫോട്ടോഎടുക്കും.

:എടുത്ത ഫോട്ടോ ബാങ്ക് സിസ്റ്റത്തിലെ കസ്റ്റമർ ഐഡിയിലുള്ള ഫോട്ടോയുമായി ഒത്തുനോക്കിഉപഭോക്താവിനെകൃത്യമായിതിരിച്ചറിയുന്നു.

വെരിഫിക്കേഷൻ പൂർത്തിയായാൽ, ആ വ്യക്തിയുടെസേവിംഗ്സ്, നിക്ഷേപങ്ങൾ (FD), ലോണുകൾ തുടങ്ങിയവയുടെ സമഗ്ര വിവരങ്ങൾ ടാബിൽ തത്സമയം തെളിയും.ആവശ്യമുള്ളഅക്കൗണ്ട്തെരഞ്ഞെടുത്ത്, ലളിതമായ പ്രോംപ്റ്റുകൾ വഴി ബാങ്ക് ജീവനക്കാരുടെ സഹായമില്ലാതെ തന്നെ ഉപഭോക്താവിന് സ്വന്തമായി ഇടപാടുകൾ നടത്താൻ സാധിക്കും.

മുഖം തിരിച്ചറിയുന്ന ബയോമെട്രിക് സംവിധാനമായതിനാൽ തട്ടിപ്പുകൾ തടയാനും കൃത്യതഉറപ്പുവരുത്താനും സാധിക്കുമെന്ന് ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ പറഞ്ഞു.

ബാങ്കിന്റെ ഫ്രണ്ട് ഓഫീസ് ജോലികളിൽ വലിയൊരു പങ്കും ഈ സംവിധാനം സ്വയം ഏറ്റെടുക്കുന്നതോടെ, ജീവനക്കാർക്ക് ഡാറ്റ എൻട്രിയിൽ നിന്നും മറ്റും മാറി കസ്റ്റമർ റിലേഷൻഷിപ്പിലും ബിസിനസ്വികസനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവുമെന്ന് ശ്രീജിത്ത് പോയൻ പറഞ്ഞു.

ഇടപാടുകാർക്ക് അവരുടെ നിക്ഷേപം/വായ്പ സംബന്ധിച്ച വിവരങ്ങളുംകിട്ടാനുള്ളതുംകൊടുക്കാനുള്ളതുമായ പലിശസംബന്ധിച്ച വിവരങ്ങളും അറിയാൻ കൗണ്ടറുകളെസമീപിക്കേണ്ട കാര്യമില്ല; 'ചങ്ങായി' AI സിസ്റ്റം വഴി നിമിഷങ്ങൾക്കകം അറിയാം..ഡിജിറ്റൽ സാങ്കേതികവിദ്യകൾ പലപ്പോഴും മുതിർന്ന പൗരന്മാർക്ക് അപരിചിതമോ സങ്കീർണ്ണമോ ആയി മാറാറുണ്ട്.

എന്നാൽ, ഈ സാങ്കേതികവിദ്യയെ വയോജനങ്ങളുടെ ഏറ്റവും വലിയ സൗകര്യമാക്കി മാറ്റുകയാണ് കതിരൂർ ബാങ്ക്.

ഗോവണികൾ കയറാനോ ഫോമുകൾ പൂരിപ്പിക്കാനോബുദ്ധിമുട്ടുന്നവയോജനങ്ങൾക്ക്പ്രയാസങ്ങളൊന്നുമില്ലാതെ ബാങ്കിംഗ് സേവനങ്ങൾ താഴത്തെ നിലയിൽ തന്നെ ലഭ്യമാക്കിക്കൊണ്ട് അന്താരാഷ്ട്ര വയോജന ദിനത്തിൽ AI കെയർ പോയിന്റ് നാടിന്സമർപ്പിച്ചത്..


ചിത്രവിവരണം: അഡ്വ.ടി.അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

capture_1790877146

18-ാം പിറന്നാളിൽ ആദ്യ രക്തദാനം; മാഹിയിൽ മെഗാ രക്തദാന ക്യാമ്പിന് തുടക്കം


മാഹി: 18-ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ആദ്യമായി രക്തം ദാനം ചെയ്ത് വിദ്യാർഥി മാതൃകയായി. വിദ്യാർഥിയുടെ രക്തദാനത്തോടെയാണ് മാഹി കോ-ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തിൽ ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ സന്നദ്ധ രക്തദാന ക്യാമ്പിന് തുടക്കമായത്. ബ്ലഡ് ഡോണേഴ്സ് കേരള, പ്രിയദർശിനി യുവകേന്ദ്ര പള്ളൂർ, ലയൺസ് ക്ലബ് മാഹി എന്നിവരുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.


18-ാം പിറന്നാളിൽ രക്തദാനത്തിന് സന്നദ്ധനായ വിദ്യാർഥിയെ മുൻ ആരോഗ്യ-ആഭ്യന്തര മന്ത്രി ഇ. വത്സരാജ് അഭിനന്ദിച്ചു. സമൂഹത്തിന് പ്രചോദനമാകുന്ന ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ ഡോ. ലക്ഷ്മി ദേവിയുടെ അധ്യക്ഷതയിൽ ഇ. വത്സരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രസിഡന്റ് സജിത്ത് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. മാഹി ലയൺസ് ക്ലബ് പ്രസിഡന്റ് കെ.പി. വികാസ് ആശംസ നേർന്നു. ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി. റിയാസ് മാഹി സ്വാഗതവും എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ പ്രൊഫ. ഷഹീൽ കെ.കെ.വി. നന്ദിയും പറഞ്ഞു.

കണ്ണൂർ ജില്ലയിലെ വലിയ സന്നദ്ധ രക്തദാന ക്യാമ്പുകളിലൊന്നായി മാറ്റുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സംഘാടനം. സത്യൻ കേളോത്ത്, അലി അക്ബർ, ഹാഷിം റയീസ് മാടപ്പീടിക, മജീഷ് ടി. തപസ്യ, അസ്ലം മെഡിനോവ,മിർഷാദ്, എം.പി. റുബീസ്, രാജേഷ്, അനിൽ വിലങ്ങിൽ, കോ-ഓപറേറ്റീവ് കോളേജ് എൻ.എസ്.എസ്. വിദ്യാർഥികൾ, വാഫി കോളേജ് വിദ്യാർഥികൾ എന്നിവർ ക്യാമ്പിന്റെ സംഘാടനത്തിന് നേതൃത്വം നൽകി.


എം.വി.ആർ. ബ്ലഡ് സെന്റർ ഇൻചാർജ് ഡോ. ഹാരിസ്, ബ്ലഡ് ബാങ്ക് സൂപ്പർവൈസർ അനൂപ് പുല്ലങ്കോടൻ, ബ്ലഡ് ബാങ്ക് കൗൺസിലർ അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് രക്തശേഖരണം നടന്നത്.


ചിത്രവിവരണം 

18-ാം പിറന്നാളിൽ ആദ്യമായി രക്തദാനം ചെയ്ത വിദ്യാർഥിയെ അഭിനന്ദനത്തോടെ നോക്കിക്കാണുന്ന മുൻ ആരോഗ്യ-ആഭ്യന്തര മന്ത്രി ഇ. വത്സരാജും സംഘാടകരും.

മാതൃശക്തി: മാഹി വിശ്വകർമ്മ മഹാസഭ വന്ദ്യമാതാക്കളെ ആദരിക്കുന്നു


അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ മാഹി ശാഖയുടെ സ്ഥാപക നേതാക്കളുടെ പ്രിയ പത്നിമാരായ വന്ദ്യമാതാക്കൾക്ക് സ്നേഹാദരവ് നൽകുന്നു. ഗാന്ധി ജയന്തിദിനമായ ഒക്ടോബർ 2 ന് വൈകുന്നേരം 5 മണിക്ക് മാഹി സ്റ്റാച്യു ജംഗ്ഷന് സമീപത്തുള്ള മദർ തെരേസ നഴ്സിംങ്ങ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന മാതൃശക്തി - 2026 ന്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി നിർവ്വഹിക്കും. അഡ്വ: ടി.അശോക്‌ കുമാർ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. മുൻ മന്ത്രി ഇ.വത്സരാജ് മുഖ്യഭാഷണം നടത്തുമെന്ന് വിശ്വകർമ്മ മഹാസഭാ പ്രസിഡണ്ട് അങ്ങാടിപുറത്ത് അശോകൻ, സിക്രട്ടറി പ്രജിത്ത്.പി.വി എന്നിവർ അറിയിച്ചു.

capture_1790877321

ജനാധിപത്യത്തെ തകർക്കുന്ന ബി.ജെ.പി ഭരണകൂടത്തിന്റെ ഒറ്റുകാരനായി തീരെഞ്ഞെടുപ്പ് കമ്മിഷൻ മാറി: റഷീദ് കവ്വായി


മാഹി: ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ബി.ജെ.പി ഭരണകൂടത്തിനു വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്ന മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെരാജീയാവശ്യപ്പെട്ട് മാഹിയിലെ തിരെഞ്ഞടുപ്പ് രജിസ്ട്രറിങ്ങ് ഓഫീസറുടെഓഫീസിലേക്ക് കോൺഗ്രസ്സ് പ്രതിക്ഷേധ മാർച്ച് നടത്തി. മാഹി മുൻസിപ്പൽമൈതാനിയിൽ നിന്നും ആരംഭിച്ച മാർച്ച്മാഹിഗവ.ഹൗസിനു മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. പ്രതിക്ഷേധ യോഗം കണ്ണൂർ ഡി.സി.സി ജന. സിക്രട്ടറി അഡ്വ.റഷിദ് കവ്വായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങളെ മോദിയും കൂട്ടരും അവരുടെപാവകളാക്കി മാറ്റിയിരിക്കയാണ്. രാജ്യത്തിന്റെജനാധിപത്യം തകർക്കാൻ വേണ്ടി ബി.ജെ.പി.ഭരണകൂടത്തിന്റെ ഒറ്റുകാരാനായി മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർമാറിയിരിക്കയാണെന്ന് റഷീദ് കവ്വായി പറഞ്ഞു. പ്രതിഷേധ യോഗം നടക്കുന്നതിടെ ഓഫീസിലേക്ക് പോവാൻ ശ്രമിച്ച തിരെഞ്ഞെടുപ്പ് രജിസ്ട്രറിംങ്ങ് ഓഫീസർ അങ്കിത് കുമാർ ഐ എഎസിന്റെ കാർ കോൺഗ്രസ്സ് പ്രവർത്തകർ വഴിയിൽ തടഞ്ഞ് അദ്ദേഹത്തെ തിരിച്ചയച്ചു. കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത്, പി.പി.വിനോദ്, സത്യൻ കേളോത്ത്, കെ.ഹരീന്ദ്രൻ, ശോഭ പി.ടി.സി, പി.പി.ആശാലത സംസാരിച്ചു. നളിനി ചാത്തു, രജിലേഷ് കെ.പി, അലി അക്ബർ ഹാഷിം,. ശ്രീജേഷ്.എം.കെ, ശ്യാംജിത്ത്.പി, അജയൻ.പി, മുഹമ്മദ് സർഫാസ് എന്നിവർ നേതൃത്വം നൽകി.

capture_1790877391

സ്റ്റേജ് ഉദ്ഘാടനവും സ്കൂൾ വാർഷികവും നടന്നു

മാഹി : പി എം ശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ സ്റ്റേജിന്റെ . ഉദ്ഘാടനവും സ്കൂൾ വാർഷിക ഉദ്ഘാടന.വും ടി അശോക് കുമാർ എം.എൽ.എ നിർവ്വഹിച്ചു. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് അധ്യക്ഷനായി. സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടർ കെ ഏഴിൽ കല്പന മുഖ്യ ഭാഷണം നടത്തി.മാഹി ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനുജ, സമഗ്ര ശിക്ഷ എഡിപിസി പി ഷിജു,എസ് എം സി ചേയർപ്പേഴ്സൺ പി പി പ്രേമരാജി, വൈസ് പ്രിൻസിപ്പാൾ കെ ഷീബ. ഹെഡ്മിസ്ട്രസ് എൻ വി ശ്രീലത സംസാരിച്ചു.


ചിത്ര വിവരണം: അഡ്വ.ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

capture_1790877478

അജിതകുമാരി വിരമിച്ചു.

മാഹി: മാഹി ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ട് ഇൻ ചാർജ് സീനിയർ നഴ്‌സിങ്ങ് ഓഫീസർ കെ. അജിത കുമാരി മുപ്പത്തി ഏഴ് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിച്ചു. മാഹി ആശുപത്രി അങ്കണത്തിൽ നടന്ന വിരമിക്കൽ ചടങ്ങിൽ ആർ.എം. ഒ.ഡോ. ബിജു, ഡപ്യൂട്ടി ഡയറക്റ്റർ ഡോ. ഇസ്‌ഹാക്ക് , ഓഫീസ് സൂപ്രണ്ട് പ്രഭാകരൻ, ജെ എ.ഒ. രാധാകൃഷ്ണൻ,സീനിയർ നഴ്‌സിങ് ഓഫീസർ സി.എച്ച് വസന്ത സംസാരിച്ചു.

capture_1790877553

കവിയൂർ-ഒളവിലംബണ്ട് റോഡ് നവീകരണത്തിനൊരുങ്ങുന്നു


 ന്യൂമാഹി: കവിയൂർ- കാട് മൂടിക്കിടക്കുന്ന, കുണ്ടും കുഴിയും നിറഞ്ഞ ഒളവിലം ബണ്ട് റോഡിന് ശാപമോക്ഷം. ഇതുവഴിയുള്ള യാത്രികർക്കും പ്രഭാത- സായാഹ്ന സവാരികർക്കും പരിസര പ്രദേശങ്ങളിൽ നിന്ന്വിനോദത്തിനെത്തുന്നവർക്കുംപ്രയാസകരമായ ബണ്ട് റോഡ് ചൊക്ലി പഞ്ചായത്ത് നവീകരണത്തിനൊരുങ്ങുന്നു ഇവിടെ എത്തുന്നസഞ്ചാരികൾക്ക് ഇടവേളകൾ ആനന്ദകരമാക്കാനുതകുന്നപ്രവർത്തനവുമായി മുന്നോട്ടു പോവുകയാണ്ഒടുവിൽ അധികൃതർ.

ചിത്രവിവരണം:കവിയൂർ-ഒളവിലംബണ്ട് റോഡ്

capture_1790877614

പോണ്ടിച്ചേരി സംസ്ഥാന സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി, രാജസ്ഥാനിൽ നടക്കുന്ന ദേശീയ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടിയ തരുൺ കൃഷ്ണ

(ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, പള്ളൂർ )

തെറ്റുതിരുത്തുമെന്ന് പറഞ്ഞവർ പിണറായി ഫാൻസായി

മുഴപ്പിലങ്ങാട്:ആഡംബരവും ധിക്കാരവും മാത്രമുള്ളവരെ  അധികാരത്തിൽ നിന്നും താഴെയിറക്കിയപ്പോൾ വാഗ്ദാനങ്ങൾ പാലിക്കുന്ന സർക്കാർ ജനക്ഷേമ പദ്ധതികൾ ഓരോന്നായി നടപ്പാക്കുകയാണെന്ന് കെ.പി.സി.സി മെമ്പർ വി.പി. അബ്‌ദുൾ റഷീദ്.

തിരഞ്ഞെടുപ്പ് തോൽവിയെ തടർന്ന് തെറ്റുതിരുത്തുമെന്ന് പറഞ്ഞവർ പിണറായി ഫാൻസ്അസോസിയേഷനായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു.  യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരിക്കെ കൊല്ലപ്പെട്ട കെ.വി.ശ്രീകാന്തിൻ്റെ 34ാം രക്തസാക്ഷിത്വ ദിനാചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അബ്ദുൾ റഷീദ്.

കുളംബസാറിൽ ചേർന്ന അനുസ്‌മരണ യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി. എം. അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.  മമ്പറം ദിവാകരൻ, ഡി.സി.സി. ജനറൽ സിക്രട്ടറി ഇ. ആർ. വിനോദ്, ധർമ്മടം ബ്ലോക്ക് പ്രസിഡണ്ട് കെ.വി. ജയരാജൻ, ആർ. മഹാദേവൻ, പി.കെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു

രാവിലെ കെ.വി. ശ്രീകാന്ത് രക്തസാക്ഷി മണ്ഡപത്തിൽ കുടുംബാംഗങ്ങളും കോൺഗ്രസ് പ്രവർത്തകരും പുഷ്പാർച്ച നടത്തി.  മമ്പറം ദിവാകരൻ, പുതുക്കുടി ശ്രീധരൻ, രാജീവൻ പാനുണ്ട, ഷമേജ് പെരളശ്ശേരി, സി.പി.പ്രസീൽ ബാബു, എൻ.പി. ചന്ദ്രദാസ്, കെ. പ്രകാശൻ, കെ.സുരേഷ്, ആർ. മഹാദേവൻ, എൻ.വി. രാജീവൻ, പി.കെ. വിജയൻ, എ.ദിനേശൻ, കെ.വി.മഞ്ജുളപങ്കെടുത്തു


ഭക്‌തദാസിനെ ആദരിച്ചു. 

മുഴപ്പിലങ്ങാട്:കെ.എസ്.എസ്. പി. എ മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി സംഘടനയിലെ മുതിർന്ന അംഗം ഭക്‌തദാസിനെ ആദരിച്ചു. വയോജന ദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എൻ.വി രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ജനാർദ്ധനൻ, ഇ.വി.ബാബു, പി.ഗംഗധരൻ, പി.കെ.വിജയൻ, പി.ലക്ഷ്മണൻ, കെ.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.

capture_1790877839

ഗാന്ധി ജയന്തിയോടനുബന്ധിച്ച് മാഹി സി എച്ച് സെന്റർ മാഹി ജനറലാശുപത്രിയിൽ രക്തദാനം ചെയ്തു..

മാഹി എം എൽ എ അഡ്വ: ടി അശോക് കുമാർ സന്നിഹിതനായ രക്തദാന ക്യാമ്പിൽ

ഡെപ്യൂട്ടി ഡയറക്ടർ ഡോ: ഇസ്ഹാഖ്,,

ഡോ: ബിജു,,റീജിയണൽ മെഡിക്കൽ ഓഫീസർ,,ഡോ: ശ്രീജിത്ത്,,

ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ,,

ഉണ്ണികൃഷ്ണൻ,,കൗൺസിലർ,,പ്രസീത, വി,,നഴ്സിംഗ് ഓഫീസർ,,

അമൃത,,കെ പി,,ലാബ് ടെക്നീഷൻ,,അഭിഷേക്, കെ,,ഡയാലിസീസ് ടെക്നീഷൻ,,

എ വി യൂസുഫ്,,,ഇ,കെ മുഹമ്മദലി,,മുഹമ്മദ്‌ ഇഫ്തിയാസ്,,ജലീൽ .ഷക്കീർ,,സിദ്ദീഖ്,,റിനു,,,മഹഫൂസ്എന്നിവർ പങ്കെടുത്തു,,,,

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w