പ്രശാന്തിന്റെ ദൃശ്യ ലോകം നൂതനാനുഭവമായി :ചാലക്കര പുരുഷു

പ്രശാന്തിന്റെ ദൃശ്യ ലോകം നൂതനാനുഭവമായി  :ചാലക്കര പുരുഷു
പ്രശാന്തിന്റെ ദൃശ്യ ലോകം നൂതനാനുഭവമായി :ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 Sep 30, 11:52 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

അക്ഷരങ്ങളുടെ കനമുള്ള വർണ്ണങ്ങൾ, അക്ഷരങ്ങളിൽ നിന്നിറങ്ങി വന്ന രൂപങ്ങൾ പോലെ തോന്നും മലയാള കലാഗ്രാമത്തിൽ പ്രദർശിപ്പിക്കുന്ന പ്രമുഖ ജലച്ഛായചിത്രകാരൻ പ്രശാന്ത്ഒളവിലത്തിൻ്റെ ക്യാൻവാസുകൾ കണ്ടാൽ.. സംഭവബഹുലവും, കൗതുകകരവുമായ അനുഭവങ്ങൾ പകരുന്ന മനുഷ്യരുടെ ജീവിത പകർച്ചകളാണ് ഛായാപടങ്ങളെ പ്രഭവ ബിന്ദുവായി നിലനിർത്തുകയും, വ്യക്തികളെ ഒരു സമൂഹത്തിന്റെ പരിഛേദമാക്കി മാറ്റുകയും ചെയ്യുന്ന ആ ക്യാൻവാസുകളിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതംകാഴ്‌ചക്കാരൻ്റെ കണ്ണുകളിൽ വേറിട്ട ദൃശ്യചാരുതപകരുകയാണ്.

രാഷ്ട്രീയത്തിൽ, കലയിൽ,സാംസ്‌കാരികതയിൽ,സാമൂഹ്യജീവിതത്തിൽവൃതിരിക്തമായസാന്നിദ്ധ്യംപ്രകടമാക്കിയ നാല് ഡസനോളം വ്യക്തികളുടെപ്രോട്രൈറ്റ് രചനകളിലൂടെ ഒരു നാടിന്റെ തന്നെ അസ്ഥിത്വംരേഖപ്പെടുത്തുന്നതാണ് ഈ പ്രദർശനം. വ്യക്തികളിലെ എല്ലാ സവിശേഷതകളും ജലഛായത്തിൽ ആവാഹിച്ച് കൊണ്ട് നടത്തിയിട്ടുള്ള രചനകളും, ജീവി തത്തിന്റെ തുടക്കവും വളർച്ചയുംപൂർണ്ണകവുമായ സ്ഥലകാല ചിത്രങ്ങളും നൽകുന്ന വെൺമയാർന്ന ദൃശ്യാനുഭൂതി അപൂർവ്വ ചാരുതയാർന്നവയാണ്. തലശ്ശേരിയുടെ സംഗീതധാരയായ എരഞ്ഞോളി മൂസ്സയും, രാഘവൻ മാസ്റ്ററും,ദേവ സ്പർശമുള്ളചിത്രകാര മാറിയ എം.വി.ദേവനും, നമ്പൂതിരിയും പി.എസ്.കരുണാകരനും, കെ.കെ. മാരാരും സഹകരണരംഗത്തെ ശക്തിഗോപുരമായിരുന്ന ഇ. നാരായണനും, അടിയാളന്മാരുടെ കഥ പറഞ്ഞ കെ. പാനൂരും, ബ്രിട്ടീഷ് ഇന്ത്യയിൽ ആംഗലേയ വിദ്യാഭ്യാസം നേടിയ ആദ്യമുസ്ലീം വനിതയായമാളിയേക്കൽ മറിയുമ്മയും, വിപ്ലവ വഴിയിൽചെന്താരകമായിമാറിയകോടിയേരിയും , വെടിയേറ്റ് വീണ പുഷ്പനും തൊട്ട് ആദ്ധ്യാത്മികതയുടെ മാതൃ സ്പർശമായ അവധൂതമ്മ വരെയുള്ള വ്യതിരിക്തിമായ അമ്പതോളംവ്യക്തിത്വങ്ങളുടെസംഭവബഹുലമായജീവിതവഴികളാണ് ആസ്വാദകർക്ക് മുന്നിൽമിഴിതുറക്കുന്നത്. ഗാംഭീര്യം,പൗരാണികത, അതിമാനുഷികമെങ്കിലും മനുഷ്യസ്വഭാവം ക്ലാസ്സിക്കൽ ശിൽപ്പങ്ങളിലേതുപോലെ തന്നെ ശരീരഘടന എന്നിവആവശ്യപ്പെടുന്നതാണ്ഈചിത്രപ്രദർശനത്തിലെ ഓരോ രചനയും.

ഭാവാവിഷ്ക്കാരം നിർവ്വഹിക്കുമ്പോഴും അതിശയോക്തിപരമായ ആഖ്യാനരീതി ഈ കലാകാരൻ പിൻതുടരുന്നില്ലെന്ന് കാണാം. വ്യക്തിയുടെ മുഖലക്ഷണത്തിൽ തുടങ്ങി,ശരീരഭാഷയിൽ പ്രകടമാക്കുന്ന ആദരവും, ആഹ്ലാദവും, നൊമ്പരവും, ആദ്ധ്യാത്മികതയും ആവിഷ്‌ക്ക രിക്കുന്നതിൽ അനിതര സാധാരണമായ കഴിവാണ് പ്രശാന്ത് പുലർത്തിയിട്ടുള്ളത്.

തലശ്ശേരിയുടേയും, മാഹിയുടേയും ശ്വാസനിശ്വാസങ്ങളിൽ ജീവിക്കുകയും മരിക്കു കയുംചെയ്തപ്രശസ്തരും,അപ്രശസ്‌തരുമായവരുടെ ഛായാചിത്ര ങ്ങളിലൂടെ ഒരു കാലഘട്ടത്തിന്റെ ഭൗതികവും ആദ്ധ്യാത്മികവുമായ ചലനങ്ങളെ ചിത്രവായനക്കാരനുമുന്നിൽഒരുനേർകാഴ്‌ചയുടെഅനുഭൂതിപകരുകയാണ് ചിത്രകാരൻ. നിരാശയും,,അമർഷവും, ക്രോധവും, ആദ്ധ്യാത്മികതയും, വിപ്ലവുമെല്ലാം നമ്മുടെ ദൃശ്യ ബോധത്തിലൂടെ കടന്നുപോകുകയാണിവിടെ. ദാരിദ്ര്യം, സിസ്സഹായത എന്നി ഭാവങ്ങൾ നഗരത്തിലെ നിത്യസാന്നിദ്ധ്യമായ ചിലരിലൂടെ വരച്ച് കാട്ടാനും ചിത്രകാരന് കഴിഞ്ഞിട്ടുണ്ട്.

ഒഴുക്കാർന്ന പെയിന്റിങ്ങുകളുടെ മനോജ്ഞപ്രവാഹമാണ് പ്രശാന്തിന്റെ പ്രത്യേകത.ആർജ്ജിച്ചെടുത്ത ഒരു രൂപബോധം ഈ കലാകാരനെ നയിക്കുന്നുണ്ട്. ഛായാപടങ്ങളെ തനത് സ്വത്വബോധമുള്ള കലയാക്കികാണാനും, വായിക്കാനുമുള്ള അപൂർവ്വമായ സംവേദനക്ഷമത ഓരോ രചനയും പ്രകടമാക്കുന്നുണ്ട്.

സോഷ്യൽ റിയലിസത്തിൽ നിന്ന് അസ്ഥിത്വവാദത്തിലേക്കും,അമൂർത്തകലയിലേക്കും കേരളം പുതിയ സംവേദനവീക്ഷണങ്ങൾ തള്ളൂകയും, കൊള്ളുകയുംചെയ്‌തപ്പോഴും, വരയുടെ ആദ്യനാളുകൾ തൊട്ട് ഇന്നേവരെ യഥാർത്ഥ രചനാരീതിയിൽ ഉറച്ച് നിൽക്കുന്ന ചിത്രകാര നാണ് പ്രശാന്ത്. ആകൃതിയെ രൂപമാക്കി മാറ്റുന്നസവിശേഷസിദ്ധിയും സമകാലീന ചരിത്രത്തെ തന്നെ അടയാളപ്പെടുത്തുന്ന സന്ദർഭങ്ങളും ജലഛായാപ്രയോഗത്തിലെ കൈത്തഴക്കവും കൊണ്ട് ഒരു നാടിൻ്റെ കഥാപാത്രങ്ങളുംചേർന്നുള്ള ഒരന്തരീക്ഷം സൃഷ്‌ടിക്കുകയാണ് പ്രശാന്ത്.

കേരളത്തിനകത്തും പുറത്തും ഒട്ടേറെ പ്രദർശനങ്ങൾ നടത്തുകയും,ലളിതകലാഅക്കാദമിയുടെതടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ നേടുകയും ചെയ്‌ത പ്രശാന്ത് ഒളവിലം മലയാളകലാഗ്രാമത്തിലെ ചിത്രകകലാ അദ്ധ്യാപകനാണ്.


ചിത്രവിവരണം: പ്രശാന്ത് ഒളവിലത്തിന്റെ ചിത്ര പ്രദർശനത്തിൽ നിന്ന്..

capture_1790791366

മയ്യഴിക്ക് ഇനി പെരുന്നാൾആരവം

മാഹി : തെന്നിന്ത്യയിലെ പുരാതനദേവാലയമായ മാഹിബസലിക്ക തീർഥാടന കേന്ദ്രത്തിൽ തിരുനാൾമഹോത്സവത്തിന് ഒക്ടോബർ 5 ന് കൊടിയേറുമെന്ന്

റെക്ടർഫാ.സെബാസ്റ്റ്യൻ കാരക്കാട്ട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 11.30 ന് തിരുനാൾ കൊടിയേറും.റെക്ടർ ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട്കാർമ്മികത്വം വഹിക്കും.12 ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിട്ടുള്ള വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതു വണക്കത്തിനായി പ്രത്യേകം തയ്യാറാക്കിയ പീoത്തിൽ പ്രതിഷ്ഠിക്കുന്നതോടെ 18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷത്തിന് തുടക്കമാവും. കതിനാ വെടികളോടെപ്പം തിരുനാൾ അറിയിച്ച് മാഹി നഗര സഭയിൽ നിന്ന് പ്രത്യേക സൈറൺ മുഴങ്ങും.14, 15 തീയ്യതികൾ പ്രധാന ദിവസങ്ങളാണ്. രാവിലെയും, വൈകുന്നേരവും വിവിധ റീത്തുകളിൽ ദിവ്യബലിയും, നൊവേനയുമുണ്ടാകും. -5 ന് വൈകിട്ട് ആറ് മണിക്ക് ഫാ.ഡോ. അലോഷ്യസ്കുളങ്ങരയുടെകാർമ്മികത്വത്തിൽദിവ്യബലിഅർപ്പിക്കും.തുടർന്നുള്ള ദിവസങ്ങളിൽ ഫാ.ഷാജു ആൻ്റണി, ഫാ.ജോൺ വെട്ടി മലയിൽ, മാർ ജോസഫ് പാംപ്ലാനി(തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ), ഫാ.ആൻറണി പാലിയത്തറ, ഫാ.ആൻറണി പയസ്, ഫാ. ഡാനി ജോസഫ്, ഫാ.ജിജു പള്ളിപ്പറമ്പിൽ, ഫാ.മദലൈ മുത്തു, ഫാ.വാൾട്ടർ ഡിസൂസ, ഫാ.മനോജ് എസ് ദാസ് ,ഫാ.സി ജോ ജോസഫ്, ഫാ.ഷെബിൻ ജോർജ്, ഫാ.ഷിജോയ് ഫ്രാൻസിസ് മാച്ചി വീട്ടിൽ എന്നിവർ വിവിധ ദിവസങ്ങളിൽ ദിവ്യബലി അർപ്പിക്കും.

 പ്രധാന ദിവസമായ 14 ന് തിരുനാൾ ജാഗര ദിവസം വൈകിട്ട് 5.30 ന് കോഴിക്കോട് അതിരൂപത വികാരി ജനറൽ ഡോ.ജൻസൺ പുത്തൻ വീട്ടിലിൻ്റെ കാർമ്മികത്വത്തിൽ ദിവ്യബലിയും,നൊവേനയും നടക്കും.വൈകിട്ട് 7ന് അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള നഗര പ്രദക്ഷിണംആരംഭിക്കും.15 ന് തിരുനാൾ ദിവസം പുലർച്ചെ ഒന്ന് മുതൽ രാവിലെ 6 വരെ വിശ്വാസികൾനേർച്ചയായി ശയന പ്രദക്ഷിണം നടത്തും.രാവിലെ 10.30 ന്കോഴിക്കോട്അതിരൂപത മെത്രാപ്പൊലീത്ത റവ.ഡോ.വർഗീസ് ചക്കാലക്കലിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി നടക്കും. പാരിഷ് കൗൺസിൽ നേതൃത്വംനൽകും.വൈകിട്ട് മൂന്നിന് മേരി മാത കമ്മ്യൂണിറ്റി ഹാളിൽ സ്നേഹ സംഗമവും നടക്കും

  11 ന് ഞായറാഴ്ച്ച വൈകിട്ട് 6ന് കണ്ണുർ രൂപത മെത്രാൻ റവ.ഡോ.അലക്സ് വടക്കുംതലകാർമ്മികത്വം വഹിച്ച് ദിവ്യബലി അർപ്പിക്കും.17 ന് വൈകിട്ട് 6ന് കണ്ണുർ രൂപത സഹായ മെത്രാൻ റവ.ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ കാർമ്മികത്വത്തിൽ ഫ്രഞ്ച് ഭാഷയിൽ ദിവ്യബലി അർപ്പിക്കും - 18 ന് വൈകിട്ട് 6ന് വിജയപുരം രൂപത മെത്രാൻ റവ.ഡോ.ജസ്റ്റിൻ മoത്തിൽപ്പറമ്പിൻ്റെ കാർമികത്വത്തിൽ ദിവ്യബലിയുണ്ടാകും.21 ന് വൈകിട്ട് ആറിന് മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാ മംഗലത്തിൻ്റെ കാർമ്മികത്വത്തിൽ സീറോ മലബാർ റീത്തിൽ ദിവ്യബലി അർപ്പിക്കും.22 ന് ഉച്ചകഴിഞ്ഞ് വിശുദ്ധ രൂപംആൾത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാൾ സമാപിക്കും

  പത്രസമ്മേളനത്തിൽ സഹവികാരി ഫാദർ ബിനോയ് എബ്രഹാം, പാരിഷ് പാസ്റ്റർ കൗൺസിൽ സെക്രട്ടറി പോൾ ഷിബു, ജോ. സെക്രട്ടറി മോനിഷ അനൂപ്, മീഡിയ കമ്മിറ്റി കൺവീനർ ജോസ് ബേസിൽ ഡിക്രൂസ്, ജോ. കൺവീനർ ഷാജു കാനത്തിൽ എന്നിവരും പങ്കെടുത്തു.


ചിത്രവിവരണം:മയ്യഴി ബസലിക്ക തീർത്ഥാടന കേന്ദ്രം

whatsapp-image-2026-09-30-at-6.00.02-pm

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


മാഹി : യുവതലമുറയ്ക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് മാഹി സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 

ക്ലബ്‌ ഹാളിൽ വെച്ച് നടന്ന പരിപാടി ക്ലബ്‌ വൈസ് പ്രസിഡൻഡും തലശ്ശേരി നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടറുമായ അനിൽ വിലങ്ങിൽ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത മൈൻഡ് റീഡർ, മെന്റാലിസ്റ്റ്, ഹിപ്നോട്ടിസ്റ്റ് (വേൾഡ് റെക്കോർഡ് ഹോൾഡർ ) സുരഭിരാജ് ടി പി 

ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വ്യക്തി ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചും വിദ്യാർത്ഥികളും യുവാക്കളും ലഹരിയുടെ കെണിയിൽ പെടാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ക്ലാസെടുത്തു.

ക്ലബ്‌ പ്രസിഡന്റ്‌ നികിലേഷ് കെ സി അധ്യക്ഷതവഹിച്ച ചടങ്ങിൽ ക്ലബ്‌ സെക്രട്ടറി ജയരാജൻ അടിയേരി ‌ സ്വാഗതവും വിനയൻ പുത്തലം നന്ദിയും രേഖപ്പെടുത്തി. 

ശ്രീകുമാർ ബാനു സുരഭിരാജിന് മാഹി സ്പോർട്സ് ക്ലബ്ബിന്റെ സ്നേഹോപഹാരം സമർപ്പിച്ചു

നിരവധി ആളുകൾ ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്തു.

ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

തലശ്ശേരി : പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിൽ സൈക്കോളജി, കൊമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

യോഗ്യരായവർ ഒക്ടോബർ അഞ്ചിനകം അപേക്ഷ കോളേജ് ഓഫീസിൽ എത്തിക്കണമെന്ന് മാനേജർ എംപി അഹമ്മദ് ബഷീർ അറിയിച്ചു.

whatsapp-image-2026-09-30-at-6.01.23-pm

ഗംഗാധരൻ: മധുരിതമായ ഒരു കാലത്തിന്റെ ഓർമ്മ,

:എം.മുകുന്ദൻ


മാഹി:നഷ്ടപ്പെട്ടു പോയ മധുരിതമായ ഒരു കാലത്തെയാണ് മയ്യഴിയുടെ ചരിത്രകാരനായ സി.എച്ച്. ഗംഗാധരന്റെ സുരണകൾ ഓർമ്മപ്പെടുത്തുന്നതെന്ന് ആത്മസുഹൃത്ത് എം.മുകുന്ദൻ.

ശബ്ദമുണ്ടാക്കാതെമൗനമായി കടന്നുപോയ ഒരാളായിരുന്നു അദ്ദേഹം.ബാല്യ-കൗമാരകാലത്ത് ഒരു നാൾ കണ്ടില്ലെങ്കിൽ അസ്വസ്ഥതയാണ്. മുകുന്ദനും, ഗംഗാധരനും തമ്മിൽ പ്രണയമായിരുന്നുവെന്ന് പലരും പറയാറുണ്ട്. നാട്ടിലുള്ളപ്പോൾ തന്നെ എല്ലാ ദിവസവും തമ്മിൽ കാണുന്ന തനിക്ക് കത്തെഴുതുമായിരുന്നു.

പരാജയപ്പെട്ട ആളല്ല ഗംഗാധരൻ.

ജീവിതത്തിൽ എന്തിനോടെങ്കിലും ആസക്തിവേണം. ഗംഗാധരന് അതുണ്ടായിരുന്നില്ല. നന്നെ ചെറുപ്പത്തിൽ തന്നെ കൗമുദി വാരികയിൽ കഥകൾ പ്രദ്ധീകരിച്ചിരുന്നു. ചരിത്രകാരനാകാൻവേണ്ടി എഴുത്തിനെ ബലി കൊടുത്തആളായിരുന്നു ഗംഗാധരൻ. ഏത് നാടിനും ഒരു എഴുത്തുകാരനുണ്ടാകും. എന്നാൽചരിത്രകാരൻ ഉണ്ടാകണമെന്നില്ല. പുറം ലോകത്തേക്കാണ് നാം നോക്കുന്നത്. എന്നാൽഉള്ളിലേക്കാണ് നോക്കേണ്ടത്.

ജയിലിൽ പോകുന്നത് വഴി കൂടുതൽ സ്വതന്ത്രരാവുകയാണ് ചെയ്യുന്നത്.കാലുകൾക്ക്സഞ്ചാരമുണ്ടാകില്ലെന്ന് മാത്രം.

മനസ്സ് സ്വതന്ത്രമായിരിക്കും. ജയിലിൽ കിടന്ന് പറന്ന് പറന്ന് പോയാണ് ഗാന്ധിജിയും, നെഹ്റുവു.മഹദ് ഗ്രന്ഥങ്ങളെഴുതിയത്.

ചെറിയ ഭാഷകളിലാണ് ഉൽകൃഷ്ട രചനകളുണ്ടാവുന്നത്. പ്രാദേശിക ചരിത്ര സംരക്ഷകനായ ഗംഗാധരന് അത് സാധിച്ചു.

ചെറിയ മനുഷ്യരെക്കുറിച്ചാണ് ഗംഗാധരൻ സംസാരിക്കാറ് പതിവ്.

പ്രാദേശികഭാഷ സംരക്ഷിക്കപ്പെടണം.ചരിത്രമെഴുതുന്നതിന്

അക്കാദമിക്പിൻബലവും,നീതി ശാസ്ത്രവും വേണമെന്ന കാഴ്ചപ്പാട് തിരുത്തിക്കുറിക്കുകയായിരുന്നു അദ്ദേഹം. സർഗ്ഗാത്മകമായാണ് ഗംഗാധരൻ ചരിത്രത്തെ സമീപിച്ചത്. ചരിത്രകാരന്മാർ കാണാത്ത വഴികളിലൂടെയാണ് ഗംഗാധരൻ സഞ്ചരിച്ചത്.

ചെറിയ പ്രദേശത്തെ തത്വശാസ്ത്രമാക്കി മാറ്റുകയാണ് ഗംഗാധരൻ ചെയ്തത്. ഞാൻസ്നേഹിച്ചതിനേക്കാൾകേരളക്കാരനായ ഗംഗാധരനായിരുന്നു മയ്യഴിയെ സ്നേഹിച്ചതെന്ന് മുകുന്ദൻ പറഞ്ഞു.


മാഹി പ്രസ്സ് ക്ലബ്ബും, മഹാത്മാ ഗാന്ധിഗവ: കോളജുംസംയുക്തമായി സംഘടിപ്പിച്ച സി.എച്ച്. ഗംഗാധരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

.മയ്യഴിപ്പുഴയുടെ തീരങ്ങളാണ് പ്രചുര പ്രചാരം നേടിയ മുകു ന്ദേട്ടന്റെകൃതിയെങ്കിലും,

ആവിലായിലെസൂര്യോദയമാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട കഥയെന്ന് മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ് അഭിപ്രായപ്പെട്ടു. മുകുന്ദൻ നോവലിലെ പ്രണയ ജോഡികളായദാസനും ചന്ദ്രികയും കിന്നാരം പറഞ്ഞ മയ്യഴിപ്പുഴയുടെ തിരങ്ങളെ ,കടലുമായി ബന്ധിപ്പിക്കുന്ന പുഴയോര നടപ്പാത ഉണ്ടായിക്കാണാൻ കുട്ടിക്കാലം മുതലേ ആഗ്രഹിച്ചതാണ്. ഭരണതലത്തിലെത്തിയപ്പോൾ ആദ്യ പരിഗണന നൽകിയ ബൃഹദ് പദ്ധതിയും അത് തന്നെയായിരുന്നുവെന്ന് വത്സരാജ് പറഞ്ഞു.

'പ്രസംഗം ഒരു കല:എന്ന അഡ്വ:പി.കെ.രവീന്ദ്രന്റെ ഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിൻസിപ്പാൾ ഡോ: കെ.കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ആമുഖ ഭാഷണം നടത്തി.ഡോ.കെ.കെ.ബാബുരാജ്സംസാരിച്ചു . ഗ്രന്ഥകാരൻ അഡ്വ. പി.കെ.രവീന്ദ്രൻ മറുഭാഷണം നടത്തി. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട്

കെ.വി.ഹരീന്ദ്രൻ സ്വാഗതവും, സെക്രട്ടരി പി.കെ. സജീവൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: നോവലിസ്റ്റ് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു


കോ-ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ & ടെക്കനോളജിയുടെ നേതൃത്വത്തിൽ, കണ്ണൂർ ജില്ല കണ്ട ഏറ്റവും വലിയ സന്നദ്ധ രക്തദാന ക്യാമ്പ് ഒക്ടോബർ 1 ന്.


മാഹി:ദേശീയ സന്നദ്ധ രക്തദാന ദിനമായ ഒക്ടോബർ 1 ന് മാഹി കോ -ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ & ടെക്കനോളജി ഓഡിറ്റോറിയത്തിൽ മെഗാ സന്നദ്ധ രക്തദാന ക്യാമ്പ് രാവിലെ 9:30 ന് ആരംഭിക്കും. ബ്ലഡ് ഡോണേഴ്സ് കേരളയുടെയും, പ്രിയദർശിനി യുവ കേന്ദ്ര പള്ളൂരിന്റെയും സഹകരണത്തോടെ നടത്തപ്പെടുന്ന മെഗാ ക്യാമ്പ് പുതുച്ചേരി മുൻ ആഭ്യന്തര,ആരോഗ്യ വകുപ്പ് മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും. ഇരുപതോളം ആശുപത്രികളിലേക്ക് സേഫ് ബ്ലഡ് എത്തിക്കുന്ന എം വി ആർ കാൻസർ സെന്ററിന്റെ ബ്ലഡ് സെന്ററിലേക്കാണ് രക്തദാനം ചെയ്യുന്നത്. കണ്ണൂർ ജില്ലയിൽ ഒരു ബ്ലഡ് സെന്റർ നടത്തുന്ന ഏറ്റവും വലിയ ക്യാമ്പാക്കിമാറ്റി കൂടുതൽ രോഗികളെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ക്യാമ്പ് കോർഡിനേറ്റർമാരായ പ്രഫസർ ഷഹീലും, പി പി റിയാസ് മാഹിയും പറഞ്ഞു.

തുഷാർ ഗാന്ധിക്ക് ‘ഗാന്ധിജി ഫോർ അവർ ടൈംസ്’ നൽകി കെ. സി. വേണുഗോപാൽ പ്രകാശനം ചെയ്തു

കോഴിക്കോട്: മഹാത്മാ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിക്ക് ആദ്യപ്രതി നൽകി ഗാന്ധിജി ഫോർ അവർ ടൈംസ് എന്ന പുസ്തകം എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപി പ്രകാശനം ചെയ്തു. കോഴിക്കോട്ടെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ഹാളിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.


ഗാന്ധിയൻ ആശയങ്ങളെക്കുറിച്ച് എഴുതുന്ന, ബ്രിട്ടൻ ആസ്ഥാനമായ എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ബുദ്ധദേവ് പാണ്ഡ്യയാണ് പുസ്തകത്തിന്റെ രചയിതാവ്. പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ മൻസൂർ പള്ളൂരാണ് പുസ്തകത്തിന് അവതാരിക എഴുതിയത്.

“മതപരമായ മേൽക്കോയ്മയെക്കുറിച്ചുള്ള മാറ്റമില്ലാത്ത അവകാശവാദമായിരുന്നില്ല ഗാന്ധിജിയുടെ വിശ്വാസം. നീതിയുക്തമായ പ്രവർത്തനത്തിലൂടെയും കരുണയിലൂടെയും അഹിംസയിലൂടെയും ഏറ്റവും ദുർബലരായവർക്കുള്ള സേവനത്തിലൂടെയും പ്രകടമാകുന്ന, സത്യത്തിനായുള്ള അവസാനിക്കാത്ത അന്വേഷണമായിരുന്നു അത്,” എന്ന് മൻസൂർ പള്ളൂർ അവതാരികയിൽ എഴുതുന്നു.

ഗാന്ധിജിയുടെ ആശയങ്ങൾക്ക് ഇന്നുള്ള പ്രസക്തിയാണ് പുസ്തകം പരിശോധിക്കുന്നത്. സത്യത്തെ സത്യസന്ധതയും വിനയവും ആവശ്യപ്പെടുന്ന ജീവിതകാലം മുഴുവൻ നീളുന്ന അന്വേഷണമായും അഹിംസയെ അനീതിക്കെതിരായ ധീരമായ നിലപാടായും പുസ്തകം അവതരിപ്പിക്കുന്നു. സമത്വം, മതസൗഹാർദം, സ്വയംപര്യാപ്തത, സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ സംരക്ഷിക്കാനുള്ള ഭരണാധികാരികളുടെ ഉത്തരവാദിത്വം എന്നിവയും ചർച്ച ചെയ്യുന്നു.


ചടങ്ങിൽ വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ, മുൻ കെപിസിസി പ്രസിഡന്റ് എം. എം. ഹസൻ, മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ചെയർമാൻ പി. ആർ. പ്രകാശ്, അഡ്വ. കെ. പ്രവീൺ കുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംപി,മാതൃഭൂമി എം ഡിയും ചെയർമാനുമായ പി വി ചന്ദ്രൻ,ഡി സി സി സിക്രട്ടറി അബ്ദുൽ റഹ്മാൻ

ഇടക്കുനി എന്നിവർ പങ്കെടുത്തു 


തുഷാർ ഗാന്ധിക്ക് പ്രതി നൽകി ‘ഗാന്ധിജി ഫോർ അവർ ടൈംസ്’ കെ. സി. വേണുഗോപാൽ പ്രകാശനം ചെയ്തു 

ചിത്രത്തിൽ ഇടത്തുനിന്ന് വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ, മുൻ കെപിസിസി പ്രസിഡണ്ട് എം. എം. ഹസൻ, മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ചെയർമാൻ പി. ആർ. പ്രകാശ്, അഡ്വ. കെ. പ്രവീൺ കുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംപി മാതൃഭൂമി എം ഡിയും ചെയർമാനുമായ പി വി ചന്ദ്രൻ,ഡി സി സി സിക്രട്ടറി അബ്ദുൽ റഹ്മാൻ ഇടക്കുനി എന്നിവരെയും കാണാം.












capture_1790791946

പ്രശസ്ത എഴുത്തുകാരൻ അഡ്വ. പി.കെ.രവീന്ദ്രന്റെ ,പ്രസംഗം ഒരു കല, എന്നഗ്രന്ഥം പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ്ആദ്യ പ്രതി ഡോ:കെ.കെ.ബാബുരാജിന് കൈമാറിപ്രകാശനം ചെയ്യുന്നു.

whatsapp-image-2026-09-30-at-6.21.24-pm

മാഹി ബസലിക്കയിൽ നടന്ന വാർത്താ സമ്മേളത്തിൽ റെക്ടർ ഫാദർ സെബാസ്റ്റ്യൻ കരിക്കാട്ട് മാഹി സെന്റ് തെരേസാ പുണ്യവതിയുടെ തിരുനാൾ ആഘോഷപരിപാടികൾ വിശദീകരിക്കുന്നു.

capture_1790792133

കോൺവെക്സ് മിറർ സ്ഥാപിച്ചു

മാഹി:പള്ളൂർ വയൽ റോഡിൽ ഹൈവേ അണ്ടർപ്പാസിന് ഇരുവശത്തുമായി കോൺവെക്സ് മിറർ സ്ഥാപിച്ചു. പള്ളൂർ എസ് ഐ റീന മേരി ഡേവിഡ് മിറർ ഉദ്ഘാടനം ചെയ്തു. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ വഴിയിൽ അപകടം പതിവാണ്. ഇതിനൊരു പരിഹാരം വേണമെന്ന നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് പള്ളൂർകോ-ഓപ്പറേറ്റീവ് കോളേജിന്റെ ഇടപെടലിനെ തുടർന്നാണ് പരിഹാരമായിട്ടുള്ളത്. 

 കോളേജ് പ്രസിഡന്റ് സജിത്ത് നാരായണൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കോളേജ് ജനറൽ മാനേജർ കെ.മനോജ്‌ കുമാർ സംസാരിച്ചു. കെ.വി.സന്ദീവ്. വി.പി. വൈഷ്ണവ്. കെ.കെ. വി, ഷഹീൽ., ടി.വി. രജീഷ്.,കെ.കെ.ആദർഷ്.,എം.പി. റുബീസ്. എൻ.എസ്. സുരേഷ് ബാബു,സംബന്ധിച്ചു.


ചിത്ര വിവരണം:പള്ളൂർ എസ് ഐ റീന മേരി ഡേവിഡ് മിറർ ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2026-09-30-at-8.09.29-pm

വിളംബര ജാഥ നടത്തി

തലശ്ശേരി:കേരള വ്യാപാരി വ്യവസായി സമിതി ഒൿടോബർ 3,4 തീയതികളിൽ തലശ്ശേരിയിൽ നടത്തുന്ന കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിളംബര ജാഥ സംഘടിപ്പിച്ചു,

 കാരായി രാജൻ എംഎൽഎ വിളംമ്പര ജാഥ ഉദ്ഘാടനം ചെയ്തു,

 സംസ്ഥാന ട്രഷറർ വി ഗോപിനാഥ്, സംസ്ഥാന നേതാക്കളായ ചാക്കോ മുല്ലപ്പള്ളി, കെ കെ സഹദേവൻ, മൊയ്‌തു ഹാജി, സംസ്ഥാന ജില്ലാ നേതാക്കൾഉൾപ്പെടെയുള്ളവർ പരിപാടിയിൽ സംബന്ധിച്ചു


ചിത്രവിവരണം: തലശ്ശേരിയിൽ നടന്ന വിളംബരജാഥ

capture_1790792372

മുസ്ലിംലീഗ് നിവേദനം നൽകി


മാഹി..ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാഹി മണ്ഡലം കമ്മിറ്റി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകി

ഒഴിവു വന്ന തസ്തികകളിലേക്ക് അധ്യാപകരെ ഉടൻ നിയമിക്കുക,,

അറബിക് തസ്തിക ഉടൻ തന്നെ നികത്തുക,,

പൊട്ടിപ്പൊളിഞ്ഞു താറു മാറായി കിടക്കുന്ന റോഡുകൾ നന്നാക്കി യാത്രക്കനുയോജ്യമാക്കുക,,

ദ്രവിച്ചതും നിലം പൊത്താറുമായി അപകടാവസ്ഥയിലായ ഇലക്ട്രിക്ക് പോസ്റ്റുകൾ മാറ്റി പുനസ്ഥാപിക്കുക,,

കത്താതെ കിടക്കുന്ന തെരുവു വിളക്കുകൾ മാറ്റി സ്ഥാപിച്ചു വെളിച്ചംനൽകുക,,

എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുസ്ലീം ലീഗ് മാഹി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്,,കെ കെബഷീർ റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി,,,മുസ്ലീം ലീഗ് നേതാക്കളായ

ദേശീയ കൗൺസിൽ അംഗംഇബ്രാഹിം കുട്ടി ചൊക്ലി,,,

മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി സെക്രട്ടറിമുഹമ്മദ്‌ ഇഫ്തിയാസ്,,

ടി കെ സുബൈർ,,എ വി യൂസുഫ്,ഇ കെ മുഹമ്മദലി,,എ വി അൻസാർ,,

കെ റഹീം,,എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു...

ജില്ല ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ് : ഹോപ്പേഴ്സിനും ജനുവിൻ ഗയ്സിനും വിജയം


തലശ്ശേരി:കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ രാവിലെ നടന്ന മത്സരത്തിൽ തലശ്ശേരി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് 4 വിക്കറ്റിന് കണ്ണൂർ യങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത യങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തു. യങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനായി പി വി അഭിരാഗ്46 റൺസും ശ്രീകുമാർ 24 റൺസുമെടുത്തു. .ഹോപ്പേഴ്സിനായി അരുൺബാബു 2 വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോപ്പേഴ്സ് 19 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടി വിജയിച്ചു.ഹോപ്പേഴ്സിനായി അരുൺ ബാബു 52 റൺസും കെ റോഷൻ 24 റൺസുമെടുത്തു.യങ്ങസ്റ്റേഴ്സിനായി പി പി ബിനോയി 2 വിക്കറ്റ് വീഴ്ത്തി.

കളിയിലെ താരമായി അരുൺ ബാബുവിനെ തിരഞ്ഞെടുത്തു.

ഉച്ചയ്ക്ക് നടന്ന മത്സരത്തിൽ തലശ്ശേരി ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ്ബ് 10 വിക്കറ്റിന് കണ്ണൂർ അപ്പാച്ചി ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത അപ്പാച്ചി ക്രിക്കറ്റ് ക്ലബ്ബ് 18.1 ഓവറിൽ 93 റൺസിന് ഓൾ ഔട്ടായി. ജനുവിൻ ഗയ്സിനായി ഷുഹൈൽ സി എച്ച് 3 വിക്കറ്റും അജീബ് 2 വിക്കറ്റും വീഴ്ത്തി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ജനുവിൻ ഗയ്സ് 12.3 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 94 റൺസ് നേടി വിജയിച്ചു. ജനുവിൻ ഗയ്സിനായി പി.സുൻഹർ  57 റൺസും ഷിബു ശിവൻ 31 റൺസുമെടുത്തു പുറത്താവാതെ നിന്നു. കളിയിലെ താരമായി ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ്ബിലെ പി.സുൻഹറിനെ തിരഞ്ഞെടുത്തു.

നാളെ (വ്യാഴാഴ്ച്ച) രാവിലെ തലശ്ശേരി മലബാർ അത്‌ലറ്റിക് ക്ലബ്ബ് വടക്കുമ്പാട് ക്രിക്കറ്റ് ക്ലബിനെയും ഉച്ചയ്ക്ക് ധർമടം സീ ഹോക്ക് ക്രിക്കറ്റ് ക്ലബ്ബ് മുഴപ്പിലങ്ങാട് വി പി ആർ ക്ലബിനെയും നേരിടും.

കോ-ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ & ടെക്കനോളജിയുടെ നേതൃത്വത്തിൽ, കണ്ണൂർ ജില്ല കണ്ട ഏറ്റവും വലിയ സന്നദ്ധ രക്തദാന ക്യാമ്പ് ഒക്ടോബർ 1 ന്.


മാഹി:ദേശീയ സന്നദ്ധ രക്തദാന ദിനമായ ഒക്ടോബർ 1 ന് മാഹി കോ -ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ & ടെക്കനോളജി ഓഡിറ്റോറിയത്തിൽ മെഗാ സന്നദ്ധ രക്തദാന ക്യാമ്പ് രാവിലെ 9:30 ന് ആരംഭിക്കും. ബ്ലഡ് ഡോണേഴ്സ് കേരളയുടെയും, പ്രിയദർശിനി യുവ കേന്ദ്ര പള്ളൂരിന്റെയും, ലയൺസ് ക്ലബ്ബ് മാഹിയുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന മെഗാ ക്യാമ്പ് പുതുച്ചേരി മുൻ ആഭ്യന്തര,ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും. ഇരുപതോളം ആശുപത്രികളിലേക്ക് സേഫ് ബ്ലഡ് എത്തിക്കുന്ന എം വി ആർ കാൻസർ സെന്ററിന്റെ ബ്ലഡ് സെന്ററിലേക്കാണ് രക്തദാനം ചെയ്യുന്നത്. കണ്ണൂർ ജില്ലയിൽ ഒരു ബ്ലഡ് സെന്റർ നടത്തുന്ന ഏറ്റവും വലിയ ക്യാമ്പാക്കിമാറ്റി കൂടുതൽ രോഗികളെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ക്യാമ്പ് കോർഡിനേറ്റർമാരായ പ്രഫസർ ഷഹീലും, പി പി റിയാസ് മാഹിയും പറഞ്ഞു.

manna-new
mannan-palamruth
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w