മയ്യഴി :ആനന്ദകുമാർ പറമ്പത്ത്
ഭൂപടത്തിലെ ഒരു
ചെറു പൊട്ടടയാളം .
പുഴയുടെ തീരത്തെ
തണ്ടരപ്പള്ളി കുറുപ്പന്മാരുടെ ഇത്തിരി മണ്ണ് .
കടലുകൾ കടന്നവരെത്തിയപ്പോൾ ,
ലോകത്തിൻ്റെ കണ്ണുകൾ പതിഞ്ഞു
ചരിത്രത്തിനേടുകൾ
ചിതറി കിടന്നു .
അടുക്കി വെക്കുവാനുള്ള കരങ്ങൾക്കായി
മണ്ണ് പ്രതീക്ഷയോടെ കാത്ത് കിടന്നു
അവൻ ഗംഗാധരൻ ,
അയൽപക്കത്ത് നിന്നവൻ കടന്നു വന്നു
മണ്ണിൻ്റെ പ്രതീക്ഷകൾ ഉണർന്നു .
അവൻ നടന്നു
പുഴത്തീരങ്ങളിൽ , കടൽത്തീരങ്ങളിൽ .
കുന്നുകൾ കയറിയിറങ്ങി
വയലേലകളിലൂടെ,
നിരത്തുകളിലൂടെ, കാവുകളിലൂടെ.
മനസ്സുകളിലൂടെ .
വെയിൽ തിളക്കുമ്പോൾ വിയർത്ത് ,
മഴയത്ത് നനഞ്ഞ് ,
കാറ്റ് പറഞ്ഞത് കേട്ട്
കാർന്നോർമാർ പറഞ്ഞത് കേട്ട് ,
ആർജ്ജിച്ച അറിവുകളുടെ തണലിരുന്നവൻ
ചരിത്ര രേഖകൾ അടുക്കി വെച്ചു ....
ഗംഗാധരൻ പറഞ്ഞു ,
നമ്മളറിഞ്ഞു ,
അങ്ങനെയായിരുന്നു
മയ്യഴി,,,,
'ടൂറിസം ഹൊറൈസൺസ്' ജേണൽ പ്രകാശനം ചെയ്തു
മാഹി: അക്കാദമിക് മുന്നേറ്റങ്ങളുടെ പുതിയ തീരങ്ങളിലേക്ക്പള്ളൂരിലെ .മാഹികോ-ഓപ്പറേറ്റീവ് കോളേജ് ക്യാമ്പസിനെ നയിച്ച ടൂറിസം വാര ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം. കോളേജിലെ ടൂറിസം ഡിപ്പാർട്ട്മെൻ്റും, ട്രാവലോഫിന ടൂറിസം ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച 'ടൂറിസം ഫിയെസ്റ്റ'ആഘോഷങ്ങൾക്കാണ് തിരശ്ശീല വീണത്. അക്കാദമിക് മികവോടെ ടൂറിസം വിദ്യാർത്ഥികൾ തയ്യാറാക്കിയ 'ടൂറിസം ഹൊറൈസൺസ്' എന്ന ഗവേഷണ മാഗസിന്റെ പ്രകാശനം സമാപന ചടങ്ങിൽനടന്നു . വിനോദസഞ്ചാര മേഖലയിലെ പുത്തൻ ആഗോളപ്രവണതകളും പ്രാദേശികസാധ്യതകളും കോർത്തിണക്കിയ മാഗസിൻപ്രകാശനത്തിൻ്റെ ആദ്യപ്രതി എം.സി.സി.ഐ.ടി പ്രസിഡന്റ് സജിത് നാരായണനിൽ നിന്നും അധ്യക്ഷത വഹിച്ച കോളേജ് പ്രിൻസിപ്പാൾ ഡോ.സി.ജി.ലക്ഷ്മിദേവി ഏറ്റുവാങ്ങി. ടൂറിസം മേഖലയിലെ പുതിയ ചലനങ്ങൾ തൊട്ടറിയാൻ ഈ ഗവേഷണ മാഗസിൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസംവാരാഘോഷങ്ങളുടെ ഭാഗമായി നടന്ന മത്സരങ്ങളിലെ മികച്ച ഗവേഷണപ്രബന്ധത്തിനും,മികച്ചഅവതരണത്തിനുള്ളപുരസ്ക്കാരങ്ങൾ ജേതാക്കൾക്ക് കൈമാറി.സമാപന സമ്മേളനത്തിൽ
എം.കെ. ശ്രീജേഷ് മുഖ്യപ്രഭാഷണം നടത്തി. എം.സി.സി.ഐ.ടി ഡ കെ. ശ്രീധരൻ, പി.പി. ആശാലത, കോളേജ് സ്റ്റാഫ് സെക്രട്ടറി ടി.വി രജീഷ് സംസാരിച്ചു.
ട്രാവലോഫിന കോ-ഓർഡിനേറ്റർ സച്ചിൻ സജീവിന സ്വാഗതവും,
ടൂറിസം വകുപ്പ് മേധാവി വി. ഭവിഷ നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: എം.സി.സി.ഐ.ടി പ്രസിഡന്റ് സജിത് നാരായണനിൽ നിന്നും കോളേജ് പ്രിൻസിപ്പാൾ ഡോ.സി.ജി.ലക്ഷ്മി ദേവി മാഗസിൻ ഏറ്റുവാങ്ങുന്നു
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഇന്ന്
തലശ്ശേരി : തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും മാഹി ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭ ശുചീകരണ തൊഴിലാളികൾക്കും , ഹരിതകർമ്മസേനക്കും, കുടുംബശ്രീ ക്കും, തൊഴിലുറപ്പ് തൊഴിലാകൾക്കും നഗരസഭ
കൗൺസിലർമാർക്കും., ജീവനക്കാർക്കും , പൊതുജനങ്ങൾക്കുമായിസൗജന്യആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തുന്നു.
ബുധനാഴ്ച്ച രാവിലെ 11 മണിക്ക് നഗരസഭ ഓഫീസ് അങ്കണത്തിൽ നഗരപിതാവ് കാരായി ചന്ദ്രശേഖരൻ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും.
മാഹി ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ ഡോക്ടർ ജെയിംസ് ചാക്കോ, പ്രൊഫസർ (ജനറൽ മെഡിസിൻ),
ഡോക്ടർ രാജേഷ് എ.ആർ , അസിസ്റ്റന്റ് പ്രൊഫസർ, (പഞ്ചകർമ്മ വിഭാഗം),
ഡോക്ടർ ആര്യ മോഹൻ അസിസ്റ്റന്റ് പ്രൊഫസർ ( സ്ത്രീ രോഗ വിഭാഗം ),
ഡോക്ടർ ദീപക് ഡി , അസിസ്റ്റന്റ് പ്രൊഫസർ (അസ്ഥിരോഗ
അർശോ ഭഗന്ദര വിഭാഗം ) എന്നിവർ ക്യാമ്പ് നയിക്കും.
സബ്ബ് ജില്ല സ്‌കൂൾ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്തു
ന്യൂമാഹി:തലശ്ശേരി സൗത്ത് സബ്ബ് ജില്ല ശാസ്‌ത്രോത്സവം ന്യൂ മാഹി എം എം ഹയർ സെക്കൻ്ററിസ്‌കൂളിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ശാസ്ത്ര രംഗങ്ങളിൽ കഴിവുംസൃഷ്ടിപരതയും തെളിയിക്കുന്ന മത്സര ഇനങ്ങളാണ് ശാസ്ത്രോത്സവത്തിൽ രണ്ട് ദിവസങ്ങളായി നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രോത്സവത്തിന്റെ ലോഗോ ഡിസൈൻ ചെയ്ത ബിന്ദു ആർ നാഥനുള്ള ഉപഹാരം അദ്ദേഹം കൈമാറി. വാർഡ് മെമ്പർ ഷർമിള അധ്യക്ഷത വഹിച്ചു . തലശ്ശേരി സൗത്ത് എ ഇ ഒ സി പി പ്രീത മേളയുടെവിശദീകരണം നടത്തി. അബു താഹിർ, ടി എം സൗജത്ത് , എം പി ബാബു, കെ രാജേഷ്, ബേബി ശീതള, ദീപ കുര്യാക്കോസ്, പി എം സുധീഷ് സംസാരിച്ചു
ചിത്രവിവരണം:ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു
വി.പത്മനാഭനെ അനുസ്മരിച്ചു.
ചൊക്ലി:ഗ്രാമപഞ്ചായത്ത് മുൻ വികസന സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ, സി.പി.എംലോക്കൽ കമ്മിറ്റി അംഗം, ട്രേഡ് യൂണിയൻ നേതാവ്, എന്നിനിലകളിൽ പ്രവർത്തിച്ച വി.പത്മനാഭനെ അനുസ്മരിച്ചു. അനുസ്മരണ പരിപാടി സി.പി.എം പാനൂർഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള ഉദ്ഘാടനംചെയ്തു.എ.ടി.കെ സജീവൻ അധ്യക്ഷത വഹിച്ചു. വി.കെ രാകേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗംപി.കെ മോഹനൽ, ഗ്രാമ പഞ്ചായത്ത് അംഗം കെ.പ്രദീപൻ,സി.കെ സജിത്,.ടി.ടി.കെ സജീഷ് സംസാരിച്ചു.
ചിത്ര വിവരണം: കെ.ഇ. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു
ജില്ല ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ് : ഹോപ്പേഴ്സിനും വി.പി.ആർ ക്ലബ്ബിനും വിജയം
തലശ്ശേരി:കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ രാവിലെ നടന്ന മത്സരത്തിൽ തലശ്ശേരി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് 112 റൺസിന് ധർമ്മടം ഗവ :ബ്രണ്ണൻ കോളേജിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത ഹോപ്പേഴ്സ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. ഹോപ്പേഴ്സിനായി കൃപാൽ ശങ്കർ 41 റൺസും കെ ശ്രീജിത്ത് 32 റൺസും അക്ഷയ് പ്രദീപ് 29 റൺസുമെടുത്തു.ബ്രണ്ണൻ കോളേജിനായി ഷെഹ്‌സാദ് കെ.കെ. 4 വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ബ്രണ്ണൻ കോളേജ് 15.4 ഓവറിൽ 77 റൺസിന് ഓൾ ഔട്ടായി.ഹോപ്പേഴ്സിനായി അക്ഷയ് പ്രദീപ് 4 വിക്കറ്റ് വീഴ്ത്തി. കളിയിലെ താരമായി അക്ഷയ് പ്രദീപിനെ തിരഞ്ഞെടുത്തു.
ഉച്ചയ്ക്ക് നടന്ന മത്സരത്തിൽ മുഴപ്പിലങ്ങാട് വി.പി.ആർ ക്ലബ് 5 വിക്കറ്റിന് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീമിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം 19.1 ഓവറിൽ 72 റൺസിന് ഓൾ ഔട്ടായി.വി.പി.ആർ ക്ലബ്ബിനായി സൽമാൻ ഫാരിസ് 4 വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിങ്ങിനിറങ്ങിയ വി.പി.ആർ ക്ലബ് 11 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് നേടി വിജയിച്ചു. വി.പി.ആർ ക്ലബ്ബിനായി വിപിൻ രാജ് 36 പന്തിൽ 42 റൺസെടുത്തു.കളിയിലെ താരമായി വിപിൻ രാജിനെ തിരഞ്ഞെടുത്തു.
ബുധനാഴ്ച രാവിലെ തലശ്ശേരി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് കണ്ണൂർ യങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെയും ഉച്ചയ്ക്ക് കണ്ണൂർ അപ്പാച്ചി ക്രിക്കറ്റ് ക്ലബ്ബ് തലശ്ശേരി ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ്ബിനെയും നേരിടും.
സോമൻ പന്തക്കലിന്റെ അമ്മ എം.കെ. ജാനു നിര്യാതയായി
മാഹി. മലയാള മനോരമ മാഹി ലേഖകൻസോമൻപന്തക്കലിന്റെ അമ്മ വള്ളിൽ സിന്ധൂരം വീട്ടിൽ എം.കെ ജാനു (82)നിര്യാതയായി.
ഭർത്താവ് : പരേതനായ വള്ളിൽ ദാമു .
മറ്റ് മക്കൾ :സജിത (റിട്ട മാഹി ഡൻ്റൽ കോളജ് ), സലീന (അധ്യാപിക, പന്തക്കൽ ഗവ. എൽ പി സ്‌കൂൾ), സഹിമ മരുമക്കൾ: സി.കെ സിന്ധു (എക്സൽ പബ്ലിക് സ്‌കൂൾ ചാലക്കര )
മനോഹരൻ ( ശങ്കർ ഏജൻസി തലശ്ശേരി )
അനിൽ കുമാർ ( റിട്ട: ജെ.ടി എസ് തോട്ടട )
അനൂപ് കുമാർ ( സഹകർ ഫാർമസി കതിരൂർ)
സഹോദരങ്ങൾ: കെ.എം വാസൂ (മൂഴിക്കര ) പരേതനായ വിജയൻ
സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ - 2026: ജനകീയ പരാതി പരിഹാര അദാലത്ത് 1ന് മാഹിയിൽ
മാഹി:സ്വച്ഛതാ ഹി സേവ - 2026' കാമ്പയിന്റെ ഭാഗമായി മാഹി റവന്യൂ വകുപ്പ് മാഹി സബ് താലൂക്ക് / എസ്.ഡി.എം ഓഫീസിന്റെ നേത്യത്വത്തിൽ റവന്യു, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, ഭൂമിയുടെ പട്ടാകൈമാറ്റം എന്നിവ സംബന്ധമായ പരാതികൾ പരിഹരിക്കാൻ ഓക്ടോബർ 1 ന് രാവിലെ 10 മണിക്ക് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ
പ്രത്യേക ജനകിയ പരാതി പരിഹാര ക്യാമ്പയിൻസംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ പരാതികൾ സമയബന്ധിതമായി പരിശോധിച്ച് പരിഹാരം കാണുന്നതിനാണ് പ്രത്യേക ക്യാമ്പ് നടത്തുന്നത്. മാഹി മേഖലയിലെ പൊതുജനങ്ങൾ ഈ സേവനംപ്രയോജനപ്പെടുത്തണമെന്ന് മാഹി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അങ്കിത് കുമാർ ഐ.എ.എസ് അറിയിച്ചു.
മഹിത നിര്യാതയായി
മാഹി: പന്തക്കൽ കണ്ണച്ചാംങ്കണ്ടി കോളനിയിലെ കെ.എം.മഹിത (59) നിര്യാതയായി.. ഭർത്താവ്: പരേതനായ സുരേന്ദ്രൻ.മക്കൾ: സുബീഷ്, സുജിത്ത്, സുഹിന. മരുമകൻ: ഹരിദാസ്.സഹോദരങ്ങൾ: പവിത്രൻ, ദിനേശൻ, ചന്ദ്രി, പരേതയായ ദേവി
ചേനവിളവെടുത്തു.
കതിരുർ:കതിരൂർസർവ്വീസ് സഹകരണ ബേങ്ക് ചേന വിളവെടുപ്പ് നടത്തി.ബേങ്കിന്റെ സ്വന്തം സ്ഥലത്ത് ആരംഭിച്ച ജാക്ക് ഫാമിൽപ്ലാവിൻതൈകൾക്കിടയിൽഇടവിളയായിട്ടാണ്ചേനകൃഷി ആരംഭിച്ചത്. ബേങ്ക് ഒരേഏക്കർസ്ഥലത്ത് കുരുമുളക്കൃഷിആരംഭിക്കുന്നുണ്ട്.ഫാമിൽ നടന്ന പരിപാടി റെയിഡ് കോ ചെയർമാൻ എം.സുരേന്ദ്രൻ കാർഷിക ഗ്രൂപ്പ് ചെയർമാൻ കാരായി വിജയന്ചേന നൽകി ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട്
ശ്രീജിത്ത് ചോയൻ അധ്യക്ഷതവഹിച്ചു.. പാനൂർ ബ്ലോക്ക് പബായത്ത് വൈസ് പ്രസിഡണ്ട് എൻ സുധീഷ് ..രാമചന്ദ്രൻ മാസ്റ്റർ, എം.രാജേഷ് ബാബു, എൻ.ബിന്ദു സംസാരിച്ചു
ചിത്രവിവരണം:റെയ്ഡ് കോ ചെയർമാൻ എം.സുരേന്ദ്രൻ കാർഷിക ഗ്രൂപ്പ് ചെയർമാൻ കാരായി വിജയന്ചേന നൽകി ഉദ്ഘാടനം ചെയ്യുന്നു
കോടിയേരി ഓർമ്മചിത്രങ്ങൾ പ്രദർശനം തുടങ്ങി
കതിരൂർ:കോടിയേരിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് കതിരൂർ വിന്നേർസ്ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ' കോടിയേരി ഓർമ്മ ചിത്രങ്ങൾ' സെൽവൻമേലുരിൻ്റെ ഫോട്ടോ പ്രദർശനംആരംഭിച്ചു. ഒക്ടോബർ 5 വരെപ്രദർശനം നീളും. കതിരൂർ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു കതിരൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. സുജയ അദ്ധ്യക്ഷത വഹിച്ചു, പൊന്ന്യം ചന്ദ്രൻ , കെ.എം ശിവകൃഷ്ണൻ, സെൽവൻമേലൂർ, വി.കെ. ഷാജി, എം.രമേഷ് ബാബു സംസാരിച്ചു. കോടിയേരിയുടെ പൊതുപ്രവർത്തന രംഗത്ത് നിന്ന് ക്യാമറയിൽപകർത്തിയ ചിത്രങ്ങളാണ് സ്വരണാഞ്ജലിയായി കതിരൂർ ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.ഒക്ടോബർ 5 ന് സമാപന സമ്മേളനത്തിൽ വൈകുന്നേരം 5 മണിക്ക്'സനാതനികളുടെ ഹിന്ദുത്വ വഴികൾ' പി. ജയരാജൻ്റെ പുസ്തക ചർച്ചയും നടക്കും
ചിത്രവിവരണം: എം.വിജിൻ എം എൽ എ പ്രദർശനം നോക്കിക്കാണുന്നു.
അമ്മമാരെ ആദരിക്കുന്നു
മാഹി: അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ മാഹിമേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാതൃ ശക്തി - 2026 വന്ദ്യ അമ്മമാരെ ആദരിക്കുന്നു. ഒക്ടോബർ 2 ന് വൈ.5 മണിക്ക് മാഹി മദർ തെരേസാ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗണ്ടിൽ ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്യും. അഡ്വ: ടി. അശോക് കുമാർ എം എൽ എ മുഖ്യാതിഥിയായിരിക്കും..
പന്തക്കൽ സ്വദേശി ഖത്തറിൽ കുഴഞ്ഞു വീണു മരിച്ചു.
മയ്യഴി: പന്തക്കൽ സ്വദേശി ഖത്തറിൽ കുഴഞ്ഞു വീണു മരിച്ചു.മൂലക്കടവ് ഗവ.എൽ.പി. സ്‌ക്കൂളിന് സമീപം ദാറുൽ - അമാനിൽ കെ.കെ. റമീസ് (49) കുഴഞ്ഞു വീണു മരിച്ചു. താമസസ്ഥലത്ത് നിന്ന് ചൊവ്വാഴ്ച്ച ഉച്ചയോടെ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ കുഴഞ്ഞു വീണതിനെ തുടർന്നാണ് മരണം .പിതാവ്: അബ്ദുള്ള ,മാതാവ് സുഹറ .മക്കൾ: ഹാദി അമൻ, റിൻസ മറിയം, ആയിഷ ഇസ് വ(മൂവരും വിദ്യാർഥികൾ) സഹോദരങ്ങൾ: റംഷാദ്, റാഷിദ്, മുഫീദ് (ദുബായ്), ഷഹാന, മുർഷിദ്.
മൃതദേഹം നാട്ടിലെത്തിച്ച് മൂലക്കടവ് ജുമാ മസ്ജിദിൽ കബറടക്കും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































