മയ്യഴിയുടെ ചരിത്രകാരൻ: സി.എച്ച്.ഗംഗാധരൻ അനുസ്മരണവും പുസ്തക പ്രകാശനവും 30 ന്

മയ്യഴിയുടെ ചരിത്രകാരൻ: സി.എച്ച്.ഗംഗാധരൻ അനുസ്മരണവും പുസ്തക പ്രകാശനവും 30 ന്
മയ്യഴിയുടെ ചരിത്രകാരൻ: സി.എച്ച്.ഗംഗാധരൻ അനുസ്മരണവും പുസ്തക പ്രകാശനവും 30 ന്
Share  
എഴുത്ത്

News desk

2026 Sep 28, 11:57 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി:മയ്യഴിയെ നെഞ്ചോട് ചേർത്ത മാധ്യമ പ്രവർത്തകനും ചരിത്രകാര നുമായ സി.എച്ച്.ഗംഗാധരന്റെ 13ാം ചരമ വാർഷികദിനമായ സപ്തമ്പർ 30 ന് രാവിലെ 10 മണിക്ക് മാഹി പ്രസ്സ് ക്ലബ്ബും മാഹി മഹാത്മാഗാന്ധി ഗവ.ആർട്സ് കോളേജിലെ മലയാള വിഭാഗവും സംയുക്തമായി അനുസ്മരണ കൂട്ടായ്മ സംഘടിപ്പിക്കുന്നു. മയ്യഴിയുടെ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽവിഖ്യാത കഥാകാരൻഎം.മുകുന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്യും അഡ്വ.പി.കെ.രവീന്ദ്രൻ രചിച്ച പ്രസംഗം ഒരു കല എന്ന ഗ്രന്ഥം മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് പ്രകാശനം ചെയ്യും. മാഹി കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.കെ.ശിവദാസൻ അദ്ധ്യക്ഷത വഹിക്കും. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, മലയാള വിഭാഗം മേധാവി ഡോ:കെ.കെ.ബാബുരാജ് എന്നിവർ സംബന്ധിക്കും.

സ്റ്റേജ് ഉദ്ഘാടനവും സ്കൂൾ വാർഷികവും

മാഹി : പി എം ശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ സ്റ്റേജിന്റെ ഉദ്ഘാടനവും സ്കൂൾ വാർഷികവും ഒക്ടോബർ ഒന്ന് വ്യാഴാഴ്ച്ച. രാവിലെ 11 മണിക്ക് മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.സിന്റെ അധ്യക്ഷതയിൽ ടി അശോക് കുമാർ എം.എൽ.എ ഉദ്ഘാടന നിർവഹിക്കും. മാഹി ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനുജ, സമഗ്ര ശിക്ഷ എഡിപിസി പി ഷിജു,എസ് എം സി ചേയർപ്പേഴ്സൺ പി പി പ്രേമരാജി, വൈസ് പ്രിൻസിപ്പാൾ കെ ഷീബ. ഹെഡ്മിസ്ട്രസ് എൻ വി ശ്രീലത എന്നിവർ സംസാരിക്കും. തുടർന്ന് പുതിയ സ്റ്റേജിൽ സ്കൂൾ വാർഷികാഘോഷം സംഘടിപ്പിക്കുമെന്ന് വൈസ് പ്രിൻസിപ്പൽ കെ ഷീബ അറിയിച്ചു.

capture_1790619690

മലയാളിയുടെ വധശിക്ഷ നടപ്പാക്കി

മാഹി:മയക്കുമരുന്ന് കടത്തിയ കേസിൽ സൗദി അറേബ്യയിലെ ദമ്മാമിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി. മയക്കുമരുന്ന് കടത്തിയ കേസിൽ സൗദി അറേബ്യയിലെ .ദമ്മാമിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41) ആണ് വധശിക്ഷയ്ക്ക് വിധേയനായത്.

2023ൽ ഒമാനിൽ നിന്ന് റോഡ് മാർഗം സൗദിയിലേക്ക് മാരക ലഹരിവസ്തുക്കളുടെ വൻശേഖരം കടത്തിയെന്ന കേസിലാണ് അബൂട്ടി പിടിയിലായത്. ഇദ്ദേഹം ഓടിച്ചിരുന്ന ജി.എം.സി വാനിൽ നിന്ന് 43 കിലോ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.


പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചതിനെ തുടർന്നാണ് രാജവിജ്ഞാപന പ്രകാരം ദമ്മാമിൽ വധശിക്ഷ നടപ്പിലാക്കിയത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പാക്കിയ വിവരം പുറത്തുവിട്ടത്. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41) ആണ് വധശിക്ഷയ്ക്ക് വിധേയനായത്.

2023ൽ ഒമാനിൽ നിന്ന് റോഡ് മാർഗം സൗദിയിലേക്ക് മാരക ലഹരിവസ്തുക്കളുടെ വൻശേഖരം കടത്തിയെന്ന കേസിലാണ് അബൂട്ടി പിടിയിലായത്. ഇദ്ദേഹം ഓടിച്ചിരുന്ന ജി.എം.സി വാനിൽ നിന്ന് 43 കിലോ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചതിനെ തുടർന്നാണ് രാജവിജ്ഞാപന പ്രകാരം ദമ്മാമിൽ വധശിക്ഷ നടപ്പിലാക്കിയത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പാക്കിയ വിവരം പുറത്തുവിട്ടത്.

റെയില്‍വേ ഭൂമി പാട്ടക്കരാര്‍; അന്വഷണം ആവശ്യപ്പെട്ട് പരാതി നല്‍കും: എന്‍. ഹരിദാസ്


കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനോടനുബന്ധിച്ച സ്ഥലം പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, നാഷണല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം എന്‍. ഹരിദാസ് പറഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് ചുറ്റുമുള്ള ഏകദേശം 400 കോടി രൂപ വിലമതിക്കുന്ന കണ്ണായ സ്ഥലം 45 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയത് 24.6 കോടി രൂപയ്ക്കാണ്. ഇത്രയും വിലമതിക്കുന്ന സ്ഥലം തുച്ഛമായ തുകയ്ക്ക് പാട്ടത്തിന് നല്‍കിയതില്‍ ദുരൂഹതയുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി പാട്ട കരാര്‍ റദ്ദ് ചെയ്തു പുനര്‍ ലേലം നടത്തണം. കരാറില്‍ കൃത്യമായ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച് സത്യാവസ്ഥ പുറത്തു വരേണ്ടത് അത്യാവശ്യമാണ്. ഉദ്യോഗസ്ഥ തലത്തില്‍ എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. പൊത സമൂഹം നോക്കുകുത്തിയല്ല. ചരിത്രത്തില്‍ ഇന്നുവരെ ഇല്ലാത്ത വികസനമാണ് മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ റെയില്‍വേ മേഖലയില്‍ നടക്കുന്നത്. എല്ലാ റെയില്‍വേ സ്റ്റേഷനുകളും കോടികള്‍ ചെലവഴിച്ച് നവീകരിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയിലും ജനങ്ങള്‍ക്കുപകാരപ്രദമായ നിരവധിയായ വികസപ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇത്രയും വികനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുമ്പോള്‍ അത്തരംസാഹചര്യത്തെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കാന്‍ നീക്കം നടക്കുയാണ്. അതുകൊണ്ട് തന്നെ റെയില്‍വേ ഭൂമി പാട്ടത്തിന് നല്‍കിയ വിഷയം അന്വേഷിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.

capture_1790618966

ചൊക്ലിയിൽ

ലഹരിക്കെതിരെ തൂഫാൻ


ചൊക്ലി:ലഹരിയില്ലാത്ത സുരക്ഷിത സമൂഹം, യുവ തലമുറയെ വഴി തെറ്റിക്കുന്ന ഭാവിക്കായി, ഒരുമിച്ച് ലഹരിക്കെതിരെ പോരാടാം, നമ്മുടെ ജീവിതം, നമ്മുടെ തീരുമാനം എന്ന സന്ദേശമുയർത്തി ചൊക്ലി ഗ്രാമ പഞ്ചായത്തിന്റെയും പൊലീസ് എക്സൈസ് വകുപ്പുകളുടയും സംയുക്ത ആഭിമൂഖ്യത്തിൽ "ഓപ്പറേഷൻ തൂഫാൻ" ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം വൈസ് പ്രസിഡണ്ട് കെ.എം സപ്ന നിർവഹിച്ചു.എസ്.ഐ സജീത് തൂ ഫാൻ പാതാക വൈസ് പ്രസിഡണ്ട് കെ.എം സപ്നക്ക് കൈമാറി. കെ.എം സപ്ന പാതകയുർത്തി. പാതക ഉയർത്തൽ ചടങ്ങിൽ ഗ്രാമപഞ്ചായ അംഗങ്ങൾ, പോലിസ് ഓഫീസർമാർ, വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർതൂടങ്ങിയവർ പങ്കെടുത്തു

capture_1790619031

. പഞ്ചായത്ത് തല ജാഗ്രതസമിതിയോഗത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അമൽ രാജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ പി.ജയചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.പി ഷമീന, എസ്.ഐ സജീത്,എ എസ് ഐ സുധി, വില്ലേജ് ഓഫീസർ ബാലസുധീർ പി, ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് അജിത് കുമാർ പി,ആസൂത്രണ സമിതി ഉപാധ്യക്ഷ്യൻ കെ.പി സചിന്ദ്രൻ, ഡോ. ഇ.പി. ജെയ്സി സംസാരിച്ചു.

whatsapp-image-2026-09-28-at-7.43.21-pm

അമിത് ഷായെ തടഞ്ഞതിൽ പ്രതിഷേധിച്ച് മാഹിയിൽ ബി ജെ പി പ്രകടനം 

മാഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ്പ്രവർത്തകർകരിങ്കൊടികാണിച്ചതിൽ പ്രതിഷേധിച്ച് ബി ജെ പി പ്രവർത്തകർ മാഹിയിൽ പ്രതിഷേധ പ്രകടനം നടത്തി.

യാതൊരു പ്രകോപനവും ഇല്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രിയെതടഞ്ഞകോൺഗ്രസ്സിൻ്റെ നടപടിയിൽ ശക്തമായ പ്രതിഷേധമാണ് മാഹിയിൽ നടന്നത്

കല്ലായി അങ്ങാടിയിൽ നിന്ന് ആരംഭിച്ച് മാഹി പാലം,മാഹിമെയിൻറോഡ് വഴി.മുൻസിപ്പാൽ മൈതാനിയിൽ സമാപിച്ചു. ബി ജെ പി പുതുച്ചേരി സംസ്ഥാന സമിതിഅംഗംഅങ്കവളപ്പിൽ ദിനേശൻ, മണ്ഡലം ജനറൽ സിക്രട്ടറി മഗനീഷ് മഠത്തിൽ, ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് പ്രജീഷ് മഠത്തിൽ, തലശ്ശേരി .മണ്ഡലം സിക്രട്ടറി അനീഷ് കൊള്ളുമ്മൽ, മണ്ഡലം ട്രഷറർ അനീഷ് കൊളവട്ടത്ത്, ജയസൂര്യ ബാബു ഹരിദാസ് പനത്തറ, ലീന പ്രദീപ്, കെ.കെ ബാബുരാജ് നേതൃത്വം നൽകി


ചിത്രവിവരണം: മാഹിയിൽ നടന്ന ബി.ജെ.പി. പ്രതിഷേധ പ്രകടനം

whatsapp-image-2026-09-28-at-8.12.26-pm

ബാലകൃഷ്ണക്കുറുപ്പ് നിര്യാതനായി

മാഹി:ചെമ്പ്രയിലെ മന്ദിക്കണ്ടിയിൽ ബാലകൃഷ്ണ കുറുപ്പ് (88) നിര്യാതനായി. 

ഭാര്യ:കമലാക്ഷി (മരുതായി) 

മക്കൾ: സന്തോഷ് കുമാർ (വിമുക്തഭടൻ, വിദ്യാഭ്യാസ വകുപ്പ്, മാഹി), സതീശൻ,

സുനിൽ കുമാർ, സുജിത്ത് (എ.എസ്.ഐ, മാഹി പൊലിസ്ഐ.ആർ.ബി)

മരുമക്കൾ: ബിന്ദു (അഴീക്കോട്), അമൃത (കുറിച്ചിക്കര)

ജില്ല ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ് : യംഗ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബിനും വടക്കുമ്പാട് ക്രിക്കറ്റ് ക്ലബിനും വിജയം


തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ രാവിലെ നടന്ന മത്സരത്തിൽ കണ്ണൂർ യംഗ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് 41 റൺസിന് മലബാർ അത്‌ലറ്റിക്സ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത യംഗ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. പി.പി ജിതിൻ 70 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മലബാർ അത്‌ലറ്റിക്സ് ക്ലബ് 19.3 ഓവറിൽ 124 റൺസിന് എല്ലാവരും പുറത്തായി. ശ്രീലേഖ് 42 റൺസെടുത്തു. കളിയിലെ കേമനായി പി.പി ജിതിനെ തെരഞ്ഞെടുത്തു.

ഉച്ചയ്ക്ക് നടന്ന മത്സരത്തിൽ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് 12 റൺസിന് തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. ഷഹീർ സി.കെ 44 റൺസും നസ്ഫാൻ 33 റൺസുമെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അബ്ബ ക്രിക്കറ്റ് ക്ലബ് 19.4 ഓവറിൽ 140 റൺസിന് എല്ലാവരും പുറത്തായി. സിറാജുദ്ദീൻ 25 റൺസും ബിജു വെങ്ങോടൻ ചാലി 23 റൺസുമെടുത്തു. കളിയിലെ കേമനായി ഷഹീർ സി.കെയെ തെരഞ്ഞെടുത്തു.

നാളെ (ചൊവ്വാഴ്ച) രാവിലെ ധർമ്മടം ഗവൺമെൻറ് ബ്രണ്ണൻ കോളേജ് കൊടുവള്ളി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബിനേയും ഉച്ചയ്ക്ക് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം മുഴപ്പിലങ്ങാട് വി പി ആർ ക്ലബിനേയും നേരിടും.

capture_1790619279

ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്ററിൽ പതിനൊന്നാമത് സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു


മാഹി: ബ്ലഡ്ഡോണേഴ്സ് കേരളയുടെനേതൃത്വത്തിൽ മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്ററിലേക്ക് ഹ്യൂമൻ ചാരിറ്റിയുടെ പതിനൊന്നാമത് സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു.

രക്തദാന ക്യാമ്പ് ലുബ്ന സമീർ അദ്ധ്യക്ഷതയിൽ ഹ്യൂമൻ പ്രസിഡന്റ് സമീർ ഉദ്ഘാടനം ചെയ്തു. വിദൂര സ്ഥലങ്ങളിൽ നിന്നും മലബാർ കാൻസർസെന്ററിലേക്ക് വരുന്ന രോഗികളും കൂട്ടിരിപ്പുകാരും രക്തത്തിന് വേണ്ടി ബുദ്ധിമുട്ടുമ്പോൾ അവർക്ക്അല്പമെങ്കിലും ആശ്വാസമാകട്ടെ എന്ന നിലയിലാണ് കൃത്യമായ ഇടവേളകളിൽ രക്തദാന ക്യാമ്പുകൾ നടത്തുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.എം സി സി ബ്ലഡ് സെന്റർ ഇൻ ചാർജ് ഡോ: മോഹൻ ദോസ് മുരുകേശൻ,ബി ഡി കെ സംസ്ഥാന എക്സിക്യൂട്ടീവ് സമീർ പെരിങ്ങാടി, ബി ഡി കെ ജില്ലാ പ്രസിഡന്റ് പി പി റിയാസ് മാഹി, കെ ഇ പർപീസ്, വിനീഷ് വിജയൻ എന്നിവർ സംസാരിച്ചു.

ക്യാമ്പിന് അരുൺ എം സി സി, സുമാദേവി എസ് .എം സി സി,ഷിഹാബ്, സനൂബ് അഷ്റഫ്, അഷ്ഫാദ്, റബീന താലിഷ് നേതൃത്വം നൽകി.ക്യാമ്പ് സർട്ടിഫിക്കറ്റ് ഹ്യൂമൻ പ്രസിഡന്റ് സമീർ എം സി സി ബ്ലഡ് സെന്റർ സീനിയർ സ്റ്റാഫ് സജീഷ് വി എം ൽ നിന്നും ഏറ്റുവാങ്ങി. സ്ത്രീകളും വിദ്യാർത്ഥികളുമടക്കം അമ്പതോളം പേർ റജിസ്റ്റർ ചെയ്ത ക്വാമ്പിൽ 32 പേർ രക്തദാനം ചെയ്തു. ഒരു ചാരിറ്റി & കൾച്ചർ സെന്റർ തുടർച്ചയായി 11 ക്യാമ്പുകൾ നടത്തുന്നത് കണ്ണൂർ ജില്ലയിൽ തന്നെ ആദ്യമായാണെന്ന് ബ്ലഡ് ഡോണേഴ്സ് കേരള അവകാശപ്പെട്ടു.

whatsapp-image-2026-09-28-at-9.45.28-pm

മട്ടാമ്പ്രം പള്ളി ഉറൂസ് സമാപിച്ചു

തലശ്ശേരി: മട്ടാമ്പ്രം ജുമാ മസ്ജിദ് ലാലാ ഷാഹ്‌ ബാസ് ഖലന്തർ  സിന്ധി തങ്ങളുടെ ആണ്ട് നേർച്ച സമാപിച്ചു. പ്രസിഡന്റ് സി കെ പി. റയീസ് പതാക ഉയർത്തി. മഹല്ല് ഖത്തീബ് വി. അബ്ദുല്ലത്തീഫ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. രണ്ടാം ദിവസം നടന്ന മത പ്രഭാഷണത്തിന് സിറാജുദ്ദീൻ ദാരിമി, കക്കാട് നേതൃത്വം നൽകി. തുടർന്ന് മുഹിയുദ്ദീൻ റാത്തീബ് നടന്നു. മൂന്നാം ദിവസം സഹദ് ചാലാട് മത പ്രഭാഷണം നടത്തി. രിഫായി റാത്തീബിന് അബ്ദുറഹീം ഖൽഫ നേതൃത്വം നൽകി. ഞായറാഴ്ച നടന്ന ശാദുലി ഹളറക്ക് ഉബൈദുള്ള ഫൈസി മാങ്കടവ്, അബ്ദുൽ ഷുക്കൂർ മൗലവി മാഹി എന്നിവർ നേതൃത്വം നൽകി. അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി പ്രഭാഷണം നടത്തി. സമാപന ദിവസമായ തിങ്കളാഴ്ച മജ്ലിസുന്നൂർ നടന്നു. തുടർന്ന് സഫുവാൻ തങ്ങൾ ഏഴിമല അവർകളുടെ നേതൃത്വത്തിൽ മൗലിദ് പാരായണവും കൂട്ടുപ്രാർത്ഥനയും നടന്നു. ആണ്ട് നേർച്ചയോടെനുബന്ധിച്ചു 25000 പേർക്ക് അന്നദാനം നടത്തി.മട്ടാമ്പ്രം ആണ്ട് നേർച്ചയോടനുബന്ധിച്ചു നടന്ന മൗലിദ് പാരായണത്തിന് സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകുന്നു.


മട്ടാമ്പ്രം ആണ്ട് നേർച്ചയോടനുബന്ധിച്ചു നടന്ന മൗലിദ് പാരായണത്തിന് സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകുന്നു


malini-kurupp-palamruth
785694848_1096464039965554_1268042881448208656_n
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w