പപ്പേട്ടൻ വികാരാധീനനായി; മറയില്ലാതെ എല്ലാം തുറന്ന് പറഞ്ഞു.

പപ്പേട്ടൻ വികാരാധീനനായി; മറയില്ലാതെ എല്ലാം തുറന്ന് പറഞ്ഞു.
പപ്പേട്ടൻ വികാരാധീനനായി; മറയില്ലാതെ എല്ലാം തുറന്ന് പറഞ്ഞു.
Share  
എഴുത്ത്

News desk

2026 Sep 27, 10:53 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി: കലാഗ്രാമം സ്ഥാപകൻ .എ.പി.കുഞ്ഞികണ്ണനെ ഓർക്കാത്ത ഒരു ദിവസം പോലും തന്റെ ജീവിതത്തിലൂടെ

കടന്നു പോകുന്നില്ലെന്ന്

കഥകളുടെപെരുന്തച്ഛൻ ടി.പത്മനാഭൻ . ഏഴര പതിറ്റാണ്ട് ആത്മബന്ധമുള്ള സുഹൃത്തായ എ.പി.കുഞ്ഞിക്കണ്ണനെ കേന്ദ്ര കഥാപാത്രമാക്കി നാല് കഥകൾ എഴുതിയിട്ടുണ്ട്.

കലാഗ്രാമത്തിൽ

'പ്രകാശം പത്മനാഭം' എന്ന മുഖാമുഖം പരിപാടിയിൽ നാരായണൻ കാവുമ്പായിയുമായുള്ള സർഗ്ഗസംവാദത്തിലാണ് ടി.പത്മനാഭൻ ഇങ്ങിനെ പറഞ്ഞത്. ജീവിതത്തിൽസ്വപ്നംങ്ങൾ വലിയ നേട്ടങ്ങളാണ്.

സൗഹൃദങ്ങൾ ഒരിക്കലുംദുരുപയോഗം ചെയ്തിട്ടില്ല, എന്റെ

കഥകൾസിനിമകളാക്കാൻ താല്പര്യമില്ല, അത്തന്റെമേഖലയുമല്ല

പല പ്രമുഖരും സമീപിച്ചെങ്കിലും മനസ്സ് അനുവദിച്ചില്ല.ഇനിയുള്ള ജീവിതത്തെക്കുറച്ച് ഒന്നും അറിയില്ല,

ജീവിതം ഉണ്ടോയെന്നും അറിയില്ല,

എന്റെജീവിതംത്തിൽതിരിഞ്ഞ് നോക്കുമ്പോൾ സംതൃപ്തിയേയുള്ളൂ. വർത്തമാനകാല സാഹചര്യത്തിൽ താൻ ദുഖിതനാണെന്ന് ഒറ്റവാ ക്കിൽ ഉത്തരം പറയാം.

ജീവിതത്തിൽ പുരസ്കാരങ്ങളും സ്ഥാനമാനങ്ങളും തന്നെ മോഹിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവർവച്ചുനീട്ടിയവലിയപുരസ്കാരങ്ങളും പ്രലോഭനീയമായ സ്ഥാനമാനങ്ങളും തിരസ്കരിച്ചിട്ടുണ്ട് .

തന്റെഎല്ലാകൃതികളിലുംതന്റെആത്മാംശമുണ്ട്.കാലംചാക്രികമാണല്ലോ, അതുകൊണ്ട് തന്നെ വർത്തമാന കാലാവസ്ഥയിലുംമാറ്റമുണ്ടാവും.എന്നാൽ 

നമ്മുടെ തലസ്ഥാനഗരി എന്നും കുരുക്ഷേത്ര ഭൂമിയായിരുന്നു.അതിലൊരു മാറ്റത്തെകുറിച്ച് തനിക്ക് പ്രതീക്ഷയില്ല.

 മയ്യഴിപ്പുഴയ്ക്കും ചെറുകുന്നിനുമിടയിൽ കലാഗ്രാമത്തിലെ കൊച്ചിൻ ഹൗസിന്റെ കൂറ്റൻ മാവിൻ തണലിൽ, പൂമുഖമുറ്റത്തിൽ നാഗലിംഗപുഷ്പമരത്തിന് ചേർന്നുള്ള എ.പി.കുഞ്ഞിക്കണ്ണന്റെ പൂർണ്ണകായ പ്രതിമക്ക് കീഴെനടന്ന വൈകാരികമായ ചടങ്ങിൽ ടി.പത്മനാഭൻപലപ്പോഴും വികാരാധീനനായി.

ചാലക്കര പുരുഷു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ് മാഹി സ്വാഗതവും, പി.ജയരാജൻ നന്ദിയും പറഞ്ഞു.

ഡോ: രാജാറാം,ഡോ. വത്സലൻ, ആനന്ദ് കുമാർ പറമ്പത്ത് തുടങ്ങിയവരും സംവാദത്തിൽപങ്കാളികളായി.


ചിത്രവിവരണം: ടി പത്മനാഭനും, നാരായണൻ കാവുമ്പായിയും സർഗ്ഗസംവാദത്തിൽ


capture_1790528900

ചിത്രവിവരണം:ടി.പത്മനാഭൻ നാരായണൻ കാവുമ്പായിയുമായി

 സംവദിക്കുന്നു.

whatsapp-image-2026-09-27-at-10.24.22-pm

പ്രശാന്ത് ഒളവിലത്തിന്റെ ചിത്ര പ്രദർശനം തുടങ്ങി.


മാഹി: പ്രശസ്ത ജലച്ഛായ ചിത്രകാരൻ പ്രശാന്ത്ഒളവിലത്തിന്റെ

ചിത്രപ്രദർശനത്തിന് മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ പ്രൗഢമായ തുടക്കമായി.

അസീസ് മാഹിയുടെ അദ്ധ്യക്ഷതയിൽ വിഖ്യാത കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ചാലക്കര പുരുഷു ചിത്ര വിവരണം നടത്തി. അഡ്വ: എൻ.കെ. സജ്ന സ്വാഗതവും, വൈ.എം.അനിൽകുമാർ നന്ദിയും പറഞ്ഞു.

കലാഗ്രാമം അഡ്മിനിസ്ട്രേറ്റർ 

പി. ജയരാജൻ ,

വിഖ്യാത ശിൽപ്പി മനോജ് കുമാർ, ചിത്രകാരന്മാരായ പൊന്ന്യം ചന്ദ്രൻ, പ്രദീപ് ചൊക്ലി, ഒ.ബാബു മാസ്റ്റർ, കലൈമാമണി സതീശങ്കർ,സത്യനാഥ്,

കഥാകൃത്തുക്കളായ എം.കെ.മനോഹരൻ ,പി കൃഷ്ണപ്രസാദ്, പ്രദീപ് കൂവ്വ,ഉത്തമരാജ്മാഹി,അഡ്വ.കെ.കെ.രമേഷ് ,സുജൻ പന്തക്കൽ, സി. രഹിന,ജ്യോതികേളോത്ത്,കവി ആനന്ദ് കുമാർ പറമ്പത്ത്, കവയിത്രി രതി രവി ,

ചരിത്രകാരൻ ഡോ: വത്സലൻ , ചലച്ചിത്ര സംവിധായകൻ പ്രവീൺ ചന്ദ്രൻ മൂടാടി , സംഗീതജ്ഞൻ ഡോ. രാജാറാം,സാംസ്ക്കാരിക നായകരായ സത്യൻ കേളോത്ത്, മോഹനൻ മാസ്റ്റർ, പി.സി.എച്ച്. ശശിധരൻ, കെ.പി. വിജയൻ സംബന്ധിച്ചു.

സാമാന്യം വലിയ ക്യാൻവാസുകളിൽ രചിച്ച ജലച്ചായത്തിൽ രചിച്ച അമ്പതോളം വ്യക്തിഗതചിത്രങ്ങളിൽ എം. വി ദേവനും ആർടിസ്റ്റ് നമ്പൂതിരിയും എം. ടി യും,കെ. പാനൂരും ജാനകിയമ്മാളും കോടിയേരിയും എം. പി. വീരേന്ദ്രകുമാരും കെ. രാഘവൻ മാസ്റ്ററും ജീവൻ തുടിക്കുന്ന ഓർമകളായി.കൂടെ പ്രശസ്തിയുടെ വെള്ളിവെളിച്ചം പതിയാത്ത മുഖ്യധാരയിൽ നിന്നും അകന്നുനിൽക്കുന്ന ഗാസയിലെ കുഞ്ഞുങ്ങളും വഴിയോരമാതൃത്വവും പഴയകാല ബാർബർഷാപ്പുമെല്ലാം അസാധാരണമായ രചനാവൈഭവത്തോടെ തെളിഞ്ഞത്ശ്രദ്ധേയമായ ദൃശ്യനുഭവമായി.


ചിത്രവിവരണം: വിഖ്യാത കഥാകൃത്ത് ടി.പത്മനാഭൻ ചിത്ര പ്രാർശനം ഉദ്ഘാടനം ചെയ്യുന്നു.

capture_1790529132

കാവുംഭാഗം ഹൈസ്ക്കൂളിലെ 1984 - 85 ബാച്ച് SSLC സഹപാഠികൾ സംഗമിച്ചപ്പോൾ

capture_1790529232

എം.മുകുന്ദനെ കാണാൻ മന്ത്രി ചെന്നിത്തല മണിയമ്പത്തെത്തി.


മാഹി:ശതാഭിഷേക നിറവിലുള്ള പ്രിയപ്പെട്ട എഴുത്തുകാരൻ എം. മുകുന്ദന് സ്നേഹാദരവുമായി അപ്രതീക്ഷിതമായി കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പള്ളൂരിലെമണിയമ്പത്ത് വീട്ടിലെത്തി. വിശിഷ്ടാതിഥിയെ നോവലിസ്റ്റും, ഭാര്യ ശ്രീജയും ചേർന്ന് സ്വീകരിച്ചു.

 ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. മുകുന്ദന്റെ ആരോഗ്യവിവരങ്ങളും ചെന്നിത്തലചോദിച്ചറിഞ്ഞു.

സാഹിത്യവുംസമകാലിക വിഷയങ്ങളും ഇരുവരും തമ്മിൽ ചർച്ച ചെയ്തു.മുകുന്ദൻ തന്റെ ‘പ്രവാസം’ എന്ന നോവൽ രമേശ് ചെന്നിത്തലയ്ക്ക്സമ്മാനിച്ചു.. 

ഓപ്പറേഷൻ തൂഫാൻ വളരെവിജയകരമായിരുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിയുടെ പറുദിസയായ മയ്യഴിയിലുംതൂഫാന്റെ അലയൊലികൾ സ്വാഭാവികമാണെന്ന് മന്ത്രി പറഞ്ഞു.

നിലവിൽ ഭൂട്ടാനിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശതാഭിഷേകത്തിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച മുകുന്ദൻ,എഴുത്തുകാർക്കുംരാഷ്ട്രീയക്കാർക്കും ആയുസ്സ് കൂടുതലാണെന്ന് പറഞ്ഞു.

“പൊതുവെ ഷഷ്ടിപൂർത്തിയാകുക തന്നെ വലിയൊരു കാര്യമാണ്. എന്നാൽ ശതാഭിഷേകം എന്നത് ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട് പൂർത്തിയാക്കുന്നതിന്റെ ആഘോഷമാണ്. ആയിരംപൂർണചന്ദ്രന്മാരെ കണ്ടുവെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഈ ജീവിതയാത്ര ഇവിടെവരെഎത്തിച്ചേരുകയും ശതാഭിഷേകം പൂർത്തിയാക്കാൻ കഴിയുകയും ചെയ്തതിൽ ഏറെ സന്തോഷമുണ്ട്,” മുകുന്ദൻ പറഞ്ഞു.

കേരള സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണനെ തിരഞ്ഞെടുത്തത് വളരെ നല്ല തീരുമാനമാണെന്നും മുകുന്ദൻഅഭിപ്രായപ്പെട്ടു.അര മണിക്കൂറോളം മന്ത്രി മുകുന്ദനോടൊപ്പം ചിലവഴിച്ചതിന് ശേഷമാണ് മടങ്ങിയത്.


ചിത്രവിവരണം:ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ എം.മുകുന്ദൻ സ്വീകരിക്കുന്നു.

capture_1790529304

ലീഡറുടെ അരുമശിഷ്യർ ഒന്നിച്ചപ്പോൾ അത് അപൂർവ്വ സംഗമമായി


മാഹി: കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും , മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രി ഇ.വത്സരാജും കണ്ടുമുട്ടിയപ്പോൾ . അത് നാല് പതിറ്റാണ്ട് നീളുന്നആത്മബന്ധത്തിന്റെവികാരനിർഭരമായ രംഗങ്ങൾ കാഴ്ച വെച്ചു.ലീഡർ കെ കരുണാകരന്റെ രാഷ്ട്രീയക്കളരിയിൽ അടവ് മുറകൾ സ്വായത്തമാക്കിയവരാണ് ഇരുവരും. ആദ്യമായി മാഹിയിൽ അസംബ്ലി ടിക്കറ്റ് ലഭ്യമാക്കുന്നതിലും, ആദ്യമായി പുതുച്ചേരിയിൽ മന്ത്രി പദം നേടുന്നതിലും കേന്ദ്രനേതൃത്വത്തിലുണ്ടായിരുന്ന ചെന്നിത്തല വഹിച്ച പങ്ക് വത്സരാജ് ഓർത്തു. സഹോദര തുല്യമായസ്നേഹമാണ് തങ്ങൾക്കുള്ളതെന്ന് മന്ത്രിയുംപറഞ്ഞു. ഇന്നലെ ഉച്ചയോടുകൂടിയാണ് മന്ത്രി ചെന്നിത്തല മുൻ മന്ത്രി ഇ.വത്സരാജിന്റെ വസതിയിലെത്തിയത്.

whatsapp-image-2026-09-27-at-10.30.03-pm

വിധവകളെയും വിഭാരൃരെയും ആദരിച്ചു


 മാഹി: സെന്റ് തെരേസ ബസ്സിലിക്ക ഇടവകയിലെ വിഭാര്യരേയും വിധവകളായവരെയും ഇടവകയിലെ കുടുംബസമതിയുടെ നേതൃത്വത്തിൽ ആദരിച്ചു. രാജേഷ് ജോണിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബസിലിക്കറെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. സഹ വികാരി ഫാദർ ബിനോയ് എബ്രഹാം, സിസ്റ്റർ അജി മരിയ,സിസ്റ്റർ ലൂസി,പാരിഷ് പാസ്റ്റർ കൗൺസിൽ സെക്രട്ടറി പോൾ ഷിബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷാജി പിണക്കാട്ട് സ്വാഗതവും ജിൻസി രാജേഷ് നന്ദിയും പറഞ്ഞു. ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് ഏവർക്കും ഉപഹാരങ്ങളും വിതരണം ചെയ്തു

capture_1790529400

കെ.പി. രത്നാകരനെ അനുസ്മരിച്ചു

തലശ്ശേരി: നാല് പതിറ്റാണ്ടു കാലംശ്രീ ജ്ഞാനോദയ യോഗത്തിന്റെ പ്രസിഡണ്ടും, മുൻ നഗരസഭാംഗവും, പ്രവാസി വ്യവസായിയുമായിരുന്ന കെ.പി. രത്നാകരനെ ജഗന്നാഥ ക്ഷേത്രം ഭരണ സമിതിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. ജ്ഞാനോദയ യോഗംപ്രസിഡണ്ട് അഡ്വ.കെ. സത്യൻ അധ്യക്ഷതവഹിച്ചു മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി അഡ്വ: പി.കെ. രവീന്ദ്രൻ മുഖ്യഭാഷണം നടത്തി. ഡയറക്ടർ കണ്ട്യൻഗോപി , രാജീവൻ മാടപ്പിടിക സുധീർ , സ്വാമി പ്രേമാനന്ദ സംസരിച്ചു ടി.സി ദിലീപ് സ്വാഗതം പറഞ്ഞു.


ചിത്രവിവരണം: അഡ്വ: പി.കെ.രവീന്ദ്രൻ മുഖ്യഭാഷണം നടത്തുന്നു.

capture_1790529497

ആസഫലി അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വം

 :രമേശ് ചെന്നിത്തല

മാഹി: രണ്ടാമതും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ ന്യുമാ ഹി സ്വദേശിയായ അഡ്വ.ടി.ആസഫലി അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്ത്വത്തിന് ഉടമയാണെന്ന് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.മന്ത്രിക്കും ആസഫലിക്കും ന്യു മാഹി - പെരിങ്ങാടി സൗഹൃദ സംഘം നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.ജന്മനാട്ടിൽ നൽകിയ സ്വീകരണം ആസഫലിക്കുള്ളതാണെന്നും നാടിന് മുതൽക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു.

  മുൻ കെ പി സി സി പ്രസിഡൻ്റുo, കേന്ദ്ര മന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.കേരളം കണ്ട ഏറ്റവും മിടുക്കനായ പ്രതിപക്ഷ നേതാവായിരുന്നു ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.കോൺഗ്രസ്സ് പിളർപ്പ് കാലത്ത് ഞങ്ങളൊക്കെ ഇന്ദിരാഗാന്ധിയുടെ ഒപ്പം നിന്നവരാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മുല്ലപ്പള്ളി പറഞ്ഞു.

  പി.പി. വിനോദൻ അധ്യക്ഷത വഹിച്ചു. ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ,പി.കെ. രവീന്ദ്രൻ, വി.കെ. വസിം എന്നിവർ സംസാരിച്ചു. അഡ്വ- ആസഫലി മറുപടി പ്രസംഗം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ പെരിങ്ങാടി റെയിൽവെ ഗെയിറ്റിൽ മേൽപ്പാലം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങളിൽ ഉടൻ നടപടിയെടുക്കാൻ മന്ത്രിയോട് അഭ്യർഥിച്ചു

സൂര്യ കൃഷ്ണമൂർത്തിയെ അനുസ്‌മരിച്ചു


മാഹി : കേരള സാംസ്കാരിക ഭൂപടത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച അതുല്യ കലാസംഘാടകനും സാംസ്കാരിക നായകനുമായ സൂര്യ കൃഷ്ണമൂർത്തിയെ തിങ്കൾ യൂണിറ്റി അനുസ്‌മരിച്ചു. ആർട്ടിസ്റ്റ് ടി എം സജീവൻ അനുസ്മരണ യേഗം ഉദ്ഘാടനം ചെയ്തു. ജയിംസ് സി ജോസഫ് അധ്യക്ഷനായി. ടി പി ഷൈജിത്ത് അനുസ്മരണ ഭാഷണം നടത്തി. കെ കെ മനീഷ്, പി ടി ഷെൽന, സജിനി ജോൺ, രസ്‌ന ചമ്പാട്, ഹൃദ്ഹരി, ജയിസ് ജെ ജോസഫ് എന്നിവർ സംസാരിച്ചു.

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യുവമോർച്ചയുടെ പ്രതിഷേധം; ചെന്നിത്തലയ്ക്കും കരിങ്കൊടി


മാഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ പള്ളൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ഇതിന്റെ ഭാഗമായി കേരളത്തിന്റെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഇരട്ടപ്പിലാക്കൂലിൽ വെച്ച് കരിങ്കൊടി കാണിച്ചു.

നോവലിസ്റ്റ് എം. മുകുന്ദനെ ഗൃഹസന്ദർശനത്തിനായി എത്തിയപ്പോഴായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം.

capture_1790529707

പാട്യം ഗോപലനെ അനുസ്മരിച്ചു.

ചൊക്ലി..അയോധ്യ ക്ഷേത്ര സ്വത്ത് കൊള്ളയടിച്ച ആർ.എസ്.എസ്. സംഘ പരിവാരിത്തിന്റെ കാപട്യംതുറന്നു കാട്ടാനും, കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്നവി.ഡി.സതീശൻസർക്കാറിന്റെ ചെയ്തികളെ കുറിച്ച് വിശദികരിക്കാനും പാട്യം ഗോപലൻ ദിനത്തിൽസി.പി എം ചൊക്ളി ലോക്കൽ കമ്മിറ്റി നിടുമ്പ്രത്ത് സംഘടിപ്പിച്ച പൊതുയോഗം കോഴിക്കോട് ജില്ല കമ്മിറ്റി അംഗവും ഒഞ്ചിയം ഏരിയ സെക്രട്ടറിയുമായ ടി.പി ബിനിഷ് ഉദ്ഘാടനം ചെയ്തു. പൊതു യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം കെ.പ്രദീപൻഅധ്യക്ഷത വഹിച്ചു. സി.പി എം ഏരിയ കമ്മിറ്റി അംഗം എ. രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗംപി.കെ മോഹനൻ സംസാരിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ. ദിനേഷ് ബാബു സ്വാഗതംപറഞ്ഞു.


ചിത്രവിവരണം:ടി.പി ബിനിഷ് ഉദ്ഘാടനം ചെയ്യുന്നു

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w