മാഹിയിൽ മുസ്ലിം ലീഗിന് ഒരു ഘടകം മാത്രം:പി.എം.എ. സലാം

മാഹിയിൽ മുസ്ലിം ലീഗിന് ഒരു ഘടകം മാത്രം:പി.എം.എ. സലാം
മാഹിയിൽ മുസ്ലിം ലീഗിന് ഒരു ഘടകം മാത്രം:പി.എം.എ. സലാം
Share  
എഴുത്ത്

News desk

2026 Sep 27, 12:59 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി:മാഹിയിൽ മുസ്ലിം ലീഗിന് ഒരു കമ്മിറ്റി മാത്രമേയുള്ളുവെന്നും അവർതങ്ങൾക്കൊപ്പമുണ്ടെന്നും, മാഹി ഘടകം കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് കീഴിലാണ് പ്രവർത്തിക്കുന്നതെന്നും, മറിച്ചുള്ള പ്രവർത്തനങ്ങൾ നാത്തിയവരെയെല്ലാം ഇതിനകം പുറത്താക്കിയിട്ടുണ്ടെന്നും മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറൽ സെക്രട്ടരി പി.എം.എ. സലാം പ്രസ്താവിച്ചു.

മുസ്ലിം ലീഗ് നേതാക്കളായ കെ.കെ.മുഹമ്മദ്, എം.എ.മഹമ്മുദ് എന്നിവരെ അനുസ്മരിക്കാൻ റിറ്റ്സ് ഓഡിറ്റോറിയത്തിൽ നടന്ന'നിലയ്ക്കാത്ത സ്മരണകൾ:പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ബാഫഖി തങ്ങളുടെ ഇഷ്ട ശിഷ്യനായിരുന്നു യൂത്ത് ലീഗ് സ്ഥാപകരിൽ പ്രമുഖനും, ചന്ദ്രിക എഡിറ്ററുമായിരുന്ന കെ കെ മുഹമ്മദെന്നും, വാക്കുകൾക്കുമപ്പുറം കർമ്മം കൊണ്ട് മയ്യഴിയുടെ മനസ്സിൽ ഇടം നേടിയ മനുഷ്യ സ്നേഹിയായ നേതാവായിരുന്നു എം.എ.മുഹമ്മദെന്നും കെ.എം. എ. സലാം അഭിപ്രായപ്പെട്ടു. അവർ ത്യാഗം ചെയ്ത് നേടിയ അംഗികാരത്തിന്റേയും, അന്തസ്സിന്റേയും പുറത്താണ് നമ്മൾ ജീവിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

നൂറ്റാണ്ടുകളോളം മുസ്ലീങ്ങൾ ഭരിച്ച ഉത്തരേന്ത്യയിൽ മുസ്ലീങ്ങൾ ഇപ്പോൾ തൊഴിലില്ലാതെ അലയുകയാണ്. എന്നാൽ കേരളത്തിലെ മുസ്ലീങ്ങൾ വിവിധ മേഖലകളിൽ ഏറെ മുന്നോട്ട്പോകാനിടയാക്കിയത്ജനാധിപത്യഭരണത്തിൽ ഇടപെടാൻഅവസരം ലഭിച്ചത് കൊണ്ടാണ്. ഭരിക്കാൻ വേണ്ടിയല്ല, മറിച്ച് ജനങ്ങളെ സേവിക്കാനാണ് മുസ്ലിം ലീഗ് സ്ഥാപിതമായത്. ജനസേവനത്തിന് ഭരണവും ഉപയോഗപ്പെടുത്തുന്നുവെന്നേയുള്ളൂ. കോൺഗ്രസ്സിനെ മാറ്റി നിർത്തി ബി.ജെ.പി.യെ നേരിടാനാവില്ല. ഇരുവരും എതിർക്കപ്പെടണമെന്നസി.പി.എം. നിലപാട് ബാലിശമാണ്. അത് ബി. ജെ.പി.യെ സഹായിക്കാൻ മാത്രമേ സഹായിക്കുകയുള്ളൂ.

കെ.കെ. ബഷീർ അദ്ധ്യക്ഷത വഹിച്ചു.

ദേശീയ കൗൺസിൽ അംഗംടി. ഇബ്രാഹിം കുട്ടി മുഖ്യഭാഷണം നടത്തി. തഫ് ളിം മാണിയാട്ട്, ഷറിൻ ചൊക്ലി, റംഷാദ് ഇരിട്ടി , പി.പി. വിനോദ്,

എ.കെ. ആബൂട്ടിഹാജി,

കെ.ഹരീന്ദ്രൻ , എ.വി. യൂസഫ് , നൗഷാദ് ആലമ്പത്ത്, അബ്ദുൾ കരീം, ലത്തീഫ് ജനത, യു.എ.റഹിം, ഇ.കെ.മുഹമ്മദലി, ഖാലിദ് കണ്ടോത്ത് സംസാരിച്ചു.

മുഹമ്മദ് ഇഫ്തിയാസ് സ്വാഗതവും, കെ.പി.സിദ്ദീഖ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം:പി.എം.എ. സലാം ഉദ്ഘാടനം ചെയ്യുന്നു.

63fc346a-2ecb-47d3-8aaf-8154886d8167

എൻ.സി.സി.യുടെ തൊപ്പിക്ക് പൊൻ തൂവൽ ചാർത്തി ഹർഷിത്ത്

ന്യൂമാഹി: പുതിയ ബസ്സ് സ്റ്റാൻറിൽ നിരവധി പേർ നോക്കി നിൽക്കെ, ബസ്സിനടിയിൽ കുടുങ്ങി പോയ ബംഗാളി യുവാവിനെഎൻ.സി.സി. കാഡറ്റിന്റെ മുൻ കൈയ്യിൽരക്ഷപ്പെടുത്തിആശുപത്രിയിലെത്തിച്ചു. ബസ്സിന്റെ ടയർ കയറി പരിക്കേറ്റ് അബോധാവസ്ഥയിലായ യുവാവിന് സി.പി.ആർ. നൽകി ജീവശ്വാസം വീണ്ടെടുത്ത എൻ.സി.സി. കാഡറ്റ് നങ്ങാറത്ത് പീടിക കൊമ്മൽ വയലിലെ പി. ഹർഷിത്ത് മറ്റ് രണ്ട് പേരുടെസഹായത്തോടെഓട്ടോ പിടിച്ച് ആശുപത്രിയിലെത്തി ക്കുകയായിരുന്നു.


bnb

ചുറ്റിലുമുള്ളവർ നിസ്സംഗതയോടെ നോക്കി നിൽക്കുകയും, മൊബൈ ലിൽ ചിത്രങ്ങൾ പകർത്തുകയുമായിരുന്നു. എൻ.സി.സി. യൂണിഫോമിൽ കണ്ട കുട്ടിയോട് പരിസരവാസികൾ പേരും മേൽവിലാസവും ചോദിച്ചറി ഞ്ഞപ്പോഴാണ് തലശ്ശേരി ബി.ഇ.എം.പി. ഹൈസ്കൂൾ ഒൻപതാം തരം വിദ്യാർ ത്ഥിയാണെന്നും, കൊമ്മൽവയൽ സ്വദേശിയാണെന്നും മനസ്സിലായത്. ഹർഷിത്തിന്റെ ജീവൻ രക്ഷാപ്രവർത്തനത്തെ നാട്ടുകാർ അഭിനന്ദിച്ചു


പി. ഹർഷിത്ത്

capture_1790450942

ചെറുകല്ലായി പമ്പ് ഹൗസ് പരിസരത്ത് പാമ്പ് ശല്യം രൂക്ഷം 


മാഹി : അഞ്ചരക്കണ്ടി കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചെറുകല്ലായി കുന്നിന് മുകളിൽ സ്ഥാപിച്ച പമ്പ് ഹൗസും പരിസരവും കാടുമുടി കിടപ്പാണ്. അഞ്ചരക്കണ്ടി പദ്ധതിയുടെ ഭാഗമായി മാഹി നഗരസഭയിലെ വിവിധപ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനായി ചെറുകല്ലായി കുന്നിന് മുകളിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസും ടാങ്കുമാണ് വൻമരങ്ങൾ അടക്കമുള്ള കാടുമുടി ജീവനക്കാർക്കും നാട്ടുകാർക്കും ഭീതിയുണർത്തുന്നത്. . മുൻപ് ഒരു ദിവസം മൂന്ന് ഷിഫ്റ്റിൽ ആളുകൾ ജോലി ചെയ്തിരുന്ന സമയത്ത് അവിടെ ഉള്ളവർ തന്നെ പമ്പ് ഹൗസും പരിസരവും വൃത്തിയാക്കിയിരുന്നു. എന്നാൽ ജീവനക്കാരുടെ ലഭ്യത കുറവ് മൂലം പമ്പ് ഹൗസിൽ സ്ഥിരമായ ജീവനക്കാരില്ല. പകരം ആരെങ്കിലും ഒരാൾ ഒരു ദിവസം വരുന്ന രീതിയാണ്. സ്ഥിരം ജീവനക്കാർ ഇല്ലാത്തതിനാൽ ആണ് ഇവിടം വൃത്തിയാക്കാത്തത് എന്നാണ് പറയപ്പെടുന്നത്. കാരണം മാഹിയിലെ ഡ്യൂട്ടിക്കിടയിൽ വന്നു പമ്പ് പ്രവർത്തിപ്പിക്കുന്ന ജോലി മാത്രമാണ് ഇപ്പോൾ ഇവിടെ വരുന്നവർക്ക് ചെയ്യാനാവുന്നത്. ഇങ്ങനെ വരുന്ന ജീവനക്കാർ ആകട്ടെ പാമ്പിനെ പേടിച്ച് ഭീതിയോടെ വലിയ വടിയുമായിട്ടാണ് പമ്പ് ഹൗസിലേക്ക് കയറുന്നത്. ഇവിടെ കാടു മൂടി കിടക്കുന്നതിനാൽ ഇവിടെയുള്ള പെരുമ്പാമ്പ് അടക്കമുള്ള ഇഴ ജീവികൾപരിസരത്തുള്ള വീട്ടുകാർക്കും ഭീഷണിഉയർത്തുന്നുണ്ട്. കഴിഞ്ഞദിവസം വീടിൻ്റെ മതിലിൽ ഉറങ്ങിക്കിടന്നിരുന്ന പൂച്ചയെ പെരുമ്പാമ്പ് വിഴുങ്ങിയ സംഭവവും നാട്ടുകാർ ഭീതിയോടെയാണ് ഓർക്കുന്നത്. മുൻകാലങ്ങളിൽ പമ്പ് ഹൗസും പരിസരവും വൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് വരുന്നവർ പുറമേ നിന്നും കൂലിക്ക് ആളെ വെച്ചു പമ്പ് ഹൗസും പരിസരവും വൃത്തിയാക്കിയിരുന്നു. എന്നാൽ സ്വന്തം കയ്യിൽ നിന്നും പണം പോയതിനെത്തുടർന്ന് ജീവനക്കാരും അത് നിർത്തി. ഇതിനെ തുടർന്ന്സമീപവാസികളാണ് ഇപ്പോൾ ദുരിതം അനുഭവിക്കുന്നത്. പമ്പ് ഹൗസും പരിസരവും വൃത്തിയാക്കി ജനങ്ങളുടെ ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ചിത്രവിവരണം: ചെറുകല്ലായി കുന്നിലെ കാടുമൂടിയ പമ്പ് ഹൗസ്

capture_1790451063

പി.വി.പ്രഭാകരൻ നിര്യാതനായി.


മാഹി.ചൂടിക്കോട്ട യദുകുലം വീട്ടിൽ പി.വി. പ്രഭാകരൻ (78) നിര്യാതനായി.ഭാര്യ:. രേണുകാദേവി.

മക്കൾ.ഭുവന പ്രഭാകരൻ(മുംബൈ) യാദവ് പ്രഭാകരൻ (ബാങ്കളുരു )

മരുമക്കൾ. ഷജിത്ത് നായർ (മുംബൈ ), മായ അജിത്ത് (ബാങ്കളുരു )

സഹോദരൻ. പരേതനായ രാജൻ (ചിറക്കൽ )

സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് മാഹി വാതാക ശ്മശാനത്തിൽ.

ജില്ല ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ് : ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബിനും അബ്ബ ക്രിക്കറ്റ് ക്ലബിനും വിജയം


തലശ്ശേരി:കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ രാവിലെ നടന്ന മത്സരത്തിൽ കൊടുവള്ളി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് 6 വിക്കറ്റിന് തലശ്ശേരി മലബാർ അത്‌ലറ്റിക് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മലബാർ അത്‌ലറ്റിക് ക്ലബ് നിശ്ചിത 15 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്തു. അജാസ് പാലക്കൽ 29 റൺസും വസീം അക്രം 23 റൺസുമെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് 13 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്ത് വിജയിച്ചു. അക്ഷയ് പ്രദീപ് 50 റൺസും കൃപാൽ ശങ്കർ 49 റൺസുമെടുത്തു.മലബാർ അത്ലറ്റിക്ക് ക്ലബിനായി വസീം അക്രം, നിധിൻലാൽ കെവി എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. കളിയിലെ കേമനായി അക്ഷയ് പ്രദീപിനെ തെരഞ്ഞെടുത്തു.

ഉച്ചയ്ക്ക് നടന്ന മത്സരത്തിൽ തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ് 9 വിക്കറ്റിന് ധർമ്മടം ഗവൺമെന്റ് ബ്രണ്ണൻ കോളേജിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഗവൺമെന്റ് ബ്രണ്ണൻ കോളേജ് 16.5 ഓവറിൽ 94 റൺസിന് എല്ലാവരും പുറത്തായി. മുഹമ്മദ് അക്മൽ റോഷൻ പി.കെ 25 റൺസെടുത്തു. അബ്ബ. ക്രിക്കറ്റ് ക്ലബിനായി സിറാജുദ്ദീൻ 4 വിക്കറ്റും പി വി അനസും അമീൻ റഹ്മാനും 2 വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അബ്ബ ക്രിക്കറ്റ് ക്ലബ് 9 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 95 റൺസെടുത്ത് വിജയിച്ചു. റഹീം പി 62 റൺസും സൽമാനുൽ ഫായിസ് 22 റൺസുമെടുത്തു. കളിയിലെ കേമനായി റഹീം പിയെ തെരഞ്ഞെടുത്തു.

27-ന് രാവിലെ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം ധർമ്മടം സീഹോക്ക് ക്രിക്കറ്റ് ക്ലബിനേയും ഉച്ചയ്ക്ക് കൊടുവള്ളി ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ് മുഴപ്പിലങ്ങാട് വി.പി.ആർ ക്ലബിനേയും നേരിടും.

പ്രകാശം പത്മനാഭം: മുഖാമുഖവും ചിത്ര പ്രദർശനവും ഇന്ന് മലയാള കലാഗ്രാമത്തിൽ


ന്യൂ മാഹി മലയാള കലാഗ്രാമം എ.പി. കുഞ്ഞിക്കണ്ണൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മസാന്ത/ ദ്വൈമാസ കലാ സാഹിത്യ സാംസ്‌കാരിക സാമൂഹിക പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് കഥാകാരൻ ടി.പത്മനാഭൻ, നാരായണൻ കാവുമ്പായിയുമായി നടത്തുന്ന പ്രകാശം പത്മനാഭം എന്ന മുഖാമുഖവും പ്രശാന്ത് ഒളവിലത്തിൻ്റെ ചിത്ര പ്രദർശനവും ഇന്ന് വൈകുന്നേരം 3 മണിക്ക് ന്യൂമാഹി മലയാള കലാഗ്രാമത്തിൽ നടക്കും. സിക്രട്ടറി അസീസ് മാഹി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഥാകാരൻ ടി.പത്മനാഭനും പുരോഗമന.കലാ.സമിതി സംസ്ഥാന സിക്രട്ടറി നാരായണൻ കാവുമ്പായിയുമായി നടത്തുന്ന മുഖാമുഖം പരിപാടിയിൽ ലൈബ്രറി പ്രസിഡണ്ട് ഡോ.എ.പി.ശ്രീധരൻ അധ്യക്ഷത വഹിക്കും. ചിത്ര പ്രദർശനം കലാഗ്രാമം എം.വി. ദേവൻ ആർട്ട് ഗാലറിയിൽ കഥാകാരൻ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ചാലക്കര പുരുഷു ചിത്രപരിചയം നടത്തും. പ്രദർശനം ഒക്ടോബർ 2 ന് സമാപിക്കും.

capture_1790451257

പുതിയേടത്ത് പൊയിൽ വിജയൻ നിര്യാതനായി

ന്യൂമാഹി: ഏടന്നൂർ മണിയൂർ വയലിൽ പുതിയേടത്ത് പൊയിൽ വിജയൻ (75) അന്തരിച്ചു.

അച്ഛൻ: പരേതനായ അച്ചുതൻ. അമ്മ: പരേതയായ കരിഞ്ചി.

ഭാര്യ :എ. റീത്ത (സി.പി.എം. ഈയ്യത്തുങ്കാട് ഈസ്റ്റ് ബ്രാഞ്ച് അംഗം), പി. വിജേഷ് (സി.പി.എം ചാലക്കര ബ്രാഞ്ച് സിക്രട്ടറി), പി.റിജേഷ് (അബുദാബി). 

മരുമക്കൾ :നിഷിദ (പുല്ലൂക്കര), രശ്മി (എറണാകുളം).

സംസ്ക്കാരം 27 ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ

nishanth-blue
mannan-palamruth
manna-rond-bottil-with-anjali
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w