മാഹി: മാസങ്ങളായി വ്രതമെടുത്ത്, അമ്മയെ മനസ്സിൽ ധ്യാനിച്ച് ,
ഹൃദയത്തിലാമന്ത്രണം ചെയ്ത മാതാ അമൃതാനന്ദമയി ദേവിയുടെ സ്വരൂപം,
ഉളികൊണ്ട് മരത്തിൽ അതിസൂക്ഷ്മമായി കൊത്തിയെടുത്തപ്പോൾ അത് അമൃതപുരിയിലെത്തിയപതിനായിരക്കണക്കിന് വിശ്വാസമാനസങ്ങൾക്ക് ദർശനനിർവൃതിയായി.
കണ്ണൂർ വാരം സ്വദേശിയായ പ്രശസ്ത ക്ഷേത്രശിൽപ്പി രതീശൻ ആചാരിയാണ് ജീവൻ തുടിക്കുന്ന അമൃതാനന്ദമയി ദേവിയുടെ പൂർണ്ണ കായ പ്രതിമ തീർത്തത്. വരിക്കപ്ലാവിൻ തടിയിൽ അഞ്ചര അടി വലുപ്പത്തിൽ കൊത്തിയെടുത്ത പ്രതിമ പൂർണ്ണമായും തച്ചുശാസ്ത്ര പ്രമാണമനുസരിച്ച്, അളവുകോൽ ഉപയോഗിച്ചാണ് നിർമ്മിച്ചത്. കൊടുങ്ങല്ലൂർ ദേവി ക്ഷേത്രത്തിന്റെ മൂലസ്ഥാനത്ത് നിന്നാണ് പ്ലാവിൻ മരം പൂജാവിധികളോടെ അമൃതപുരിയിലെത്തിച്ചത്. ഇക്കഴിഞ്ഞ ശിവരാത്രി ദിനത്തിൽ സമാരംഭം കുറിച്ച ശിൽപ്പത്തിന്റെ തച്ചുശാസ്ത്ര പണികൾ , വിനായക ചതുർത്ഥിനാളിൽ പൂർത്തിയാക്കി. തുടർന്ന് വിശ്വകർമ്മ ദിനമായതോടെ പ്രഭാവലയമടക്കമുള്ള , മിനുക്ക് പണികളും പൂർത്തിയാക്കുകയായിരുന്നു.
അമൃതാനന്ദമയിയുടെ 73-ാം പിറന്നാൾ ദിനത്തിൽ, ഗണേശ ഘോഷയാത്രയായെത്തിയാണ് പ്രതിമ അമ്മയ്ക്ക്തിരുമുൽക്കാഴ്ച വെച്ചത്.
ശബരിമലയിലെ ശാസ്താവിഗ്രഹം , ചൊക്ലിയിലെ തെയ്യം കലാ അക്കാദമിയിലെ തെയ്യം കലാ രൂപങ്ങൾ, പറശ്ശിനിക്കടവിലെ മുത്തപ്പനും,തിരുവപ്പനയും, വാഹനവും, മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവഗ്രഹമണ്ഡപത്തിലെ ശിൽപ്പങ്ങൾ, ശ്രീകൃഷ്ണ ശിൽപം,
ഹരിദ്വാരിലെ ചുമർ ചിത്രങ്ങൾ, വാരം ശ്രീ ശാസ്താംകോട്ട അമ്പലത്തിലെ അർദ്ധനാരീശ്വര ശിൽപ്പം തുടങ്ങി ഒട്ടേറെ പ്രമുഖക്ഷേത്രങ്ങളിൽ ദൈവരൂപങ്ങൾ തീർത്ത രതീശൻ ആചാരി, തിരുവനന്തപുരം അമൃത ശിൽപ്പ കലാ വിദ്യാലയത്തിൽ പഠിച്ച് . അവിടെ തന്നെ ഏറെക്കാലം ശിൽപ്പ വേല ചെയ്തിരുന്നു.
അമ്മയുടെപരമഭക്തനായ കൊടുങ്ങല്ലൂരിലെ ശ്രീവത്സൻ കൊല്ലംപറമ്പിലാണ് പൂർണ്ണമായും പ്രതിമയുടെ ചിലവ് വഹിച്ച്, അമ്മയ്ക്ക് പിറന്നാൾ സമർപ്പണം നടത്തിയത്.
ചിത്ര വിവരണം: അമ്മയുടെ പ്രതിമക്ക് സമീപംശിൽപ്പി രതീശൻ ആചാരിയും,ശ്രീവത്സൻ കൊല്ലംപറമ്പിലും.
ത്രിദിന രഗോലിക്ക് തുടക്കമായി
മാഹി: എക്സൽ പബ്ലിക് സ്കൂൾ സ്കൂൾ കലോത്സവം രംഗോലി 2026 ന് തുടക്കമായി. സ്കൂൾ ഗാനസംഘത്തിന്റെ പ്രാർത്ഥനയോടെയാണ് ത്രിദിനപരിപാടികൾക്ക് തുടക്കമായത്.
സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പിന്റെ അധ്യക്ഷതയിൽ ചെയർമാൻ പി. മോഹൻ ഭദ്രദീപം തെളിയിച്ചു. പ്രശസ്ത ഗസൽ ഗായിക നമ്രത ഒതയോത്ത് മുഖ്യാതിഥിയായി.
പി.ടി.എ പ്രസിഡന്റ് കെ.വി കൃപേഷ് സംസാരിച്ചു.
പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്ലസ് ടു വിദ്യാർത്ഥി വൈഭവ് അരവിലകത്ത് മീത്തൽ സ്വാഗതവും . വൈസ്കോ-ഓർഡിനേറ്റർ പ്ലസ് വൺ വിദ്യാർത്ഥിനി അൻവിത ഷൈൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:പ്രശസ്ത ഗസൽ ഗായിക നമ്രത ഒതയോത്ത് മുഖ്യഭാഷണം നടത്തുന്നു.
എൻ.ഐ.ടി കോഴിക്കോട്: സൗരഭിന് ഒന്നാം റാങ്കും സ്വർണ്ണമെഡലും
മാഹി:കോഴിക്കോട് എൻ.ഐ.ടിയിൽനിന്നും ആർ.സൗരഭ് എം.ടെക് ഇലക്ട്രിക്കൽ എഞ്ചിനീയറിംങ്ങിൽ (ഹൈ വോൾട്ടേജ്) ഒന്നാം റാങ്കും സ്വർണ്ണമെഡലും കരസ്ഥമാക്കി. നിലവിൽ വയനാട് മീനങ്ങാടി ഗവ: പോളിടെക്നിക് കോളജിലെ അദ്ധ്യാപകനാണ് സൗരഭ്. പോണ്ടിച്ചേരി യൂണിവേർസിറ്റി മാഹി സെന്ററിലെ റിട്ട:ഹെഡ് ഡോ.എം.പി.രാജന്റെ മകനാണ്
മാഹി ജനറൽ ആശുപത്രിയിൽവീൽ ചെയറുകൾ കൈമാറി
മാഹി:ഗവ. ജനറൽ ആശുപത്രി മെഡിക്കൽ വാർഡിലേക്ക് ആവശ്യമായ വീൽ ചെയറും .പീഡിയാട്രിക്ക്. വിഭാഗത്തിൽ
കുഞ്ഞുങ്ങൾക്കാവശ്യമായസ്ട്രോളറും,,ഡെപ്പ്യൂട്ടിഡയരക്ടർഡോ:എപിഇസ്ഹാക്കിന്മാഹി സി എച്ച് സെന്റർ പ്രസിഡന്റ്എ വി യൂസഫ് കൈമാറി,,
ഡോ: ആദിൽ വാഫിനാൻസി മേരി,,സുധ,രേണുകഎൻ മോഹന്‍,
സി എച്ച് സെന്റർ സെക്രട്ടറിഎ വി അൻസാർ,കെ അലി ഹാജി,, റിഷാദ് കൂടാളി ചടങ്ങിൽസംബന്ധിച്ചു.
ചിത്രവിവരണം:മാഹി സി.എച്ച്. സെന്റർ പ്രസിഡണ്ട് എ.വി.യൂസ ഫ് ജനറൽ ആശുപത്രിയിൽവീൽ ചെയറുകൾ കൈമാറുന്നു
ഐ.കെ.ഗണേശനെ അനുസ്മരിച്ചു.
ചൊക്ലി:പത്ത് വർഷം ചൊക്ലിഗ്രാമ പഞ്ചായത്ത്അംഗവും, സി.പി.എംചൊക്ലി കടുക്ക ബസാർ ബ്രാഞ്ചംഗവും തെയ്യം കലാകാരനും, 22 തെയ്യക്കാവുകളുടെ ജന്മാധികാരിയും, ഗായകനും സംസ്ക്കാരിക പ്രവർത്തകനും, ചൊക്ലി തെയ്യം കല അക്കാമി ഡയറക്ടർ ബോർഡ് അംഗവും, കോഓപ്പറേറ്റിവ്പ്രസ്സ് ഡയറക്ടറുമായ ഐ.കെഗണേശനെഅനുസ്മരിച്ചു പി.കെ.എസ് പാനൂർ ഏറിയ കമ്മിറ്റിയുടെനേതൃത്വത്തിൽ ചൊക്ളി മൊയാരം മന്ദിരത്തിൽ മാമൻ വാസു ഹാളിൽ നടന്നപരിപാടിസി.പിഎംകണ്ണൂർ ജില്ല കമ്മിറ്റി അംഗവും പാനൂർ ഏരിയ സെക്രട്ടറിയുമായ കെ.ഇ. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി.കെ എസ് പാനൂർ ഏരിയ പ്രസിഡണ്ട് പി.കെ.രാജേഷ് അധ്യക്ഷത വഹിച്ചു. ചൊക്ലിഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം സപ്ന, പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം എം.ഒ. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗംപി.കെമോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. വിജയൻ കെ.വി.ഉഷ സംസാരിച്ചു.
ചിത്രവിവരണം: കെ.ഇ. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു
കിണറുകളിലെ കുടിവെള്ളം മലിനമാകുന്നതിൽ അടിയന്തര നടപടി വേണം
മാഹി.പള്ളൂർ പ്രദേശത്തെ ജനവാസ മേഖലകളോട് ചേർന്നും പെട്രോൾ പമ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രദേശത്തെ റസിഡൻസ് മേഖലകളിലെ കിണറുകളിലെ ശുദ്ധജലത്തിൽ പെട്രോളിന്റെയും മറ്റ് ഇന്ധനങ്ങളുടെയും അംശം കലരുന്നതായി ഉയരുന്ന പരാതികൾ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്.
ജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ കിണറുകളിൽ ഇന്ധനം കലർന്ന് ജലം മലിനമാകുന്നത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യമാണുള്ളത്. ജനവാസകേന്ദ്രങ്ങളുടെ സുരക്ഷയും കുടിവെള്ളത്തിന്റെ ശുദ്ധതയും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണം.
കിണറുകളിലെ വെള്ളത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തുകയും, മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്തുകയും, നിലവിലുള്ള പെട്രോൾ പമ്പുകളുടെയും ഇന്ധന സംഭരണ സംവിധാനങ്ങളുടെയും സുരക്ഷാമാനദണ്ഡങ്ങൾ പരിശോധിക്കുകയും വേണം. ജനങ്ങളുടെ ജീവനുംആരോഗ്യത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള വീഴ്ചകൾകണ്ടെത്തിയാൽനിയമാനുസൃതമായ കർശന നടപടി സ്വീകരിക്കണം.
ഈ വിഷയത്തിൽ ബന്ധപ്പെട്ടഅധികാരികൾ അടിയന്തരമായി ഇടപെട്ട് ശാശ്വതമായ പരിഹാരം ഉറപ്പാക്കണം.
അല്ലാത്ത പക്ഷം, ജനങ്ങളെഅണിനിരത്തി ശക്തമായ പ്രക്ഷോഭപരിപാടികൾക്ക് ഡി വൈ എഫ് ഐ നേതൃത്വം നൽകും.
ഗുരുദേവനെ അധി ഷേപിച്ച സുഭാഷ് തന്ത്രിക്കെതിരെ നടപടിവേണം : ബിഡിജെഎസ്
പാനൂർ :ശ്രീ നാരായണ ഗുരുദേവനെ അധി ഷേപിച്ച സുഭാഷ് തന്ത്രിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഇ. മനീഷ് ആവശ്യപ്പെട്ടു
നവകേരളത്തിന്റ ശില്പിയും വിപ്ലവാത്മകമായ സാമൂഹിക പരിഷ്കരണങ്ങളിലൂടെ ജാതി വ്യെവസ്ഥയുടെ അനാചാരങ്ങളെ തകർത്തെറിഞ്ഞു മനുഷ്യത്വത്തിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകിയ യുഗപുരുഷനാണ് ഗുരുദേവൻ. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ ആശയം ഉയർത്തിപ്പിടിച്ച ഗുരുദേവനെ അധമമായവാക്കുകളിലൂടെ അധിഷേപിച്ച സുഭാഷ് തന്ത്രിയുടെ പ്രസ്താവന തികച്ചും അപലപനീയവുംകേരളത്തിന്റെ സാംസ്‌കാരിക ബോധത്തിന് നേരെയുള്ള കടന്നാക്രമവുമാണ് അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് .പാനൂർ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
മണ്ഡലം പ്രസിഡണ്ട് ബി ഷമിൽ അധ്യക്ഷത വഹിച്ചു വഹിച്ചു. പവിത്രൻ വെള്ളങ്ങാട്, ടി കെ ബിന്ദു, സി കെ വത്സരാജൻ എന്നിവർ പ്രസംഗിച്ചു .
എൻ.ഐ.ടി കോഴിക്കോട്: സൗരഭിന് ഒന്നാം റാങ്കും സ്വർണ്ണമെഡലും
മാഹി:കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നും ആർ.സൗരഭ് എം.ടെക് ഇലക്ട്രിക്കൽ എഞ്ചിനീയറിംങ്ങിൽ (ഹൈ വോൾട്ടേജ്) ഒന്നാം റാങ്കും സ്വർണ്ണമെഡലും കരസ്ഥമാക്കി. നിലവിൽ വയനാട് മീനങ്ങാടി ഗവ: പോളിടെക്നിക് കോളജിലെ അദ്ധ്യാപകനാണ് സൗരഭ്. പോണ്ടിച്ചേരി യൂണിവേർസിറ്റി മാഹി സെന്ററിലെ റിട്ട:ഹെഡ് ഡോ.എം.പി.രാജന്റെ മകനാണ്.
റോഡിൻ്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി. റോഡ് ഉപരോധിച്ചു.
മാഹി: പാനൂർ - തലശ്ശേരി റോഡിലെ മാഹിയുടെ ഭാഗമായ കോപ്പാലം -മാക്കുനി റോഡ് നവീകരണം കരാറുകാരൻ വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി. മാഹി മണ്ഡലം കമ്മിറ്റി മൂലക്കടവിൽ റോഡ് ഉപരോധിച്ചു. വെള്ളിയാഴ്ച്ച രാവിലെയാണ് മൂലക്കടവ് കവലയിൽ ഉപരോധം നടത്തിയത്.കരാറുകാരനും, മാഹി പൊതുമരാമത്ത് വകുപ്പ് അധികൃതരും തമ്മിലുള്ള ഒത്തുകളിയാണ് റോഡ് നവീകരണത്തിന് തടസ്സം നിൽക്കുന്നതെന്ന് ബി.ജെ.പി. നേതാക്കൾ ആരോപിച്ചു. മാഹി മേഖലയിലെ പ്രധാനപ്പെട്ട ഏഴ് റോഡുകളുടെ പ്രവ്യത്തിയും പാതിവഴിയിലാണ്.
പ്രതിഷേധത്തെ തുടർന്ന് മാഹി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബി.ജെ.പി മാഹി മണ്ഡലം പ്രസിഡൻ്റ് പ്രബീഷ് കുമാർ, പുതുച്ചേരി സംസ്ഥാന ഐടി സെൽ കോ-കൺവീനർ റെജീഷ് കുട്ടാമ്പള്ളി, മഗനീഷ് മഠത്തിൽ എന്നിവരുമായി ചർച്ച നടത്തി. വരുന്ന ആഴ്ച്ച തകർന്ന റോഡുകളുടെ പ്രവൃത്തി ആരംഭിക്കുമെന്ന് അധികൃതർ നേതാക്കൾക്ക് ഉറപ്പ് കൊടുത്തു.ഉറപ്പ് പാലിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.പ്രതിഷേധ സമരത്തിന് സംസ്ഥാന സമിതിയംഗം സി.എം.പവിത്രൻ, യുവമോർച്ച മാഹി മണ്ഡലം സെക്രട്ടറി കെ.കെ. മഹേഷ്, എൻ.രാജീവൻ, പി.ബിജിൻ എന്നിവർ നേതൃത്വം നൽകി.പള്ളൂർ എസ്.ഐ.റീന മേരി ഡേവിഡും സംഘവും സ്ഥലത്തെത്തിയിരുന്നു
തായ്ക്കോണ്ടയിൽ സ്വർണ പതക്കം; അനുമോദനവും സ്വീകരണവും
മാഹി: പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് തായ്ക്കോണ്ട മത്സരത്തിൽ സ്വർണ മെഡൽ നേടിയ സി.കെ.മുഹമ്മദ് ഫസൽ, അസാൻ അഹമ്മദ് അഫ്സർ എന്നിവർക്ക് കല്ലിൽ താഴെ എം.എം നാണു നമ്പ്യാർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ സ്വീകരണവും അനുമോദനവും നൽകി. പി. അജിത്ത് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭാ ചെയർ പെഴ്സൺ കാരായി ചന്ദ്രശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തലശ്ശേരി താലൂക് ലൈബ്രററി കൗൺസിൽ പ്രസിഡൻറ് പവിത്രൻ മൊകേരി, വാർഡ് കൗൺസിലർ കെ.പി. സജീവൻ സംസാരിച്ചു. ഓണാഘോഷ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
ചിത്രവിവരണം:തലശ്ശേരി നഗരസഭാ ചെയർപെഴ്സൺ കാരായി ചന്ദ്രശേഖരൻ ഉപഹാരങ്ങൾ സമ്മാനിക്കുന്നു
ചെമ്പ്ര ഗവ. എൽ.പി. സ്കൂളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്
മാഹി: ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെയും ചെമ്പ്ര ഗവൺമെന്റ് എൽ.പി. സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു.
യുവ ചിത്രകാരിയും മാഹി ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിലെ ജൂനിയർ എൻജിനീയറുമായ ആശ്രയ എസ്. പ്രശാന്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് എ.വി. സിന്ധു അധ്യക്ഷത വഹിച്ചു. ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ശിവരാം കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിൽ ആശംസ നേർന്നു.
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ശിവരാം കൃഷ്ണയുടെ നേതൃത്വത്തിൽ ചൈൽഡ് സ്പെഷലിസ്റ്റ് ഡോ. ഷൈൻ എസ്. നായർ, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. ദീപ്തി എന്നിവർ രോഗികളെ പരിശോധിച്ച് ചികിത്സ നൽകി. സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.
ചടങ്ങിൽ പോണ്ടിച്ചേരി സംസ്ഥാനത്തെ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ജേതാവ് എ.വി. സിന്ധു, ആശ്രയ എസ്. പ്രശാന്ത്, സാമൂഹിക പ്രവർത്തക ദീപ്ന എന്നിവരെ ആദരിച്ചു.
റാപ്പോർട്ട് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് പ്രശാന്ത് സ്വാഗതവും അഭിനവ് നന്ദിയും പറഞ്ഞു. നഴ്സിങ് ഓഫീസർ മോനിഷ അനൂപ്, റിസപ്ഷൻ വിഭാഗത്തിലെ റീജ, ലാബ് വിഭാഗത്തിലെ അനിഷ, ഫാർമസി വിഭാഗത്തിലെ സുകേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ധന രാജ് നിര്യാതനായി.
മാഹി:മഞ്ചക്കൽ ദിയ നിവാസിൽഭരണിക്കൽ ധനരാജ് (56 ) നിര്യാതനായി. ഭാര്യ: രേഖ മകൾ :ദിയരാജ് അച്ഛൻ: പരേതനായ ഭരണിക്കൽരാഘവൻ അമ്മ: നാരായണി സഹോദരങ്ങൾ: വിനോദൻ , പരരേതനായ പവിത്രൻ, മിത്രൻ, പ്രഭാക്കാൻ
രേണുക , പ്രജിത. ഉജല
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































