മാഹിയിലെ പെട്രോൾ പമ്പുകൾ: ചോർച്ചയും ജലമലിനീകരണ ഭീഷണിയും :ചാലക്കര പുരുഷു

മാഹിയിലെ പെട്രോൾ പമ്പുകൾ: ചോർച്ചയും ജലമലിനീകരണ ഭീഷണിയും :ചാലക്കര പുരുഷു
മാഹിയിലെ പെട്രോൾ പമ്പുകൾ: ചോർച്ചയും ജലമലിനീകരണ ഭീഷണിയും :ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 Sep 24, 07:41 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി: മാഹിയിലും പരിസരപ്രദേശങ്ങളിലും പെട്രോൾ പമ്പുകളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ധനചോർച്ച, ഭൂഗർഭജല മലിനീകരണം, സുരക്ഷ, സർവീസ് റോഡ് പ്രവേശന കവാടം, പുതിയഔട്ട്‌ലെറ്റുകൾക്ക് അനുമതി നൽകുന്നതിലെ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള പരാതികൾ ശക്തമാ കുന്നു.


നിലവിലുള്ള ചില പെട്രോൾ പമ്പുകളുടെ പരിസരത്തെ തുറന്ന കിണറുകളിൽ ഇന്ധനമലിനീകരണം ഉണ്ടായതായി പരാതികൾഉയർന്നതോടെസമീപപ്രദേശങ്ങളിലെകുടിവെള്ളസ്രോതസ്സുകളുടെ സുരക്ഷയും ചർച്ചയായിരിക്കുകയാണ്. ഇന്ധനചോർച്ചയുണ്ടാകുന്ന സാഹചര്യത്തിൽ ഭൂമിയിലൂടെയോ, ഭൂഗർഭജലത്തിലൂടെയോ മലിനീകരണം വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ, പഴയ ഔട്ട്‌ലെറ്റുകൾക്ക് സമീപമുള്ള തുറന്ന കിണറുകളിലും ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.:

പുതിയ ബൈപാസ് റോഡുകളിലും താഴെ ചൊക്ലിപരിസരങ്ങളിലും പെട്രോൾ പമ്പുകളോട് ചേർന്ന് പുതിയ കെട്ടിടങ്ങളും താമസസ്ഥലങ്ങളും ഉയരുന്നസാഹചര്യത്തിൽ, ഇവിടങ്ങളിലെ തുറന്ന കിണറുകളുടെയും മറ്റ് ജലസ്രോതസ്സുകളുടെയും സുരക്ഷ സംബന്ധിച്ചആശങ്കകളും ഉയർന്നിട്ടുണ്ട്.

ഇതിനിടെ ആരോഗ്യവകുപ്പ് ജീവനക്കാരും,ഭരണവകുപ്പ് ഉദ്യോഗസ്ഥരും പരാതിയുള്ളപ്രദേശങ്ങളും ബന്ധപ്പെട്ട പെട്രോൾ പമ്പുകളും സന്ദർശിച്ച്സ്ഥിതിഗതികൾപരിശോധിച്ചതായാണ് വിവരം. പരാതികളുടെ അടിസ്ഥാനത്തിൽ വിവിധ ലൈൻ ഡിപ്പാർട്ട്മെന്റുകളുടെ അഭിപ്രായങ്ങളും, പരിശോധനാറിപ്പോർട്ടുകളും ശേഖരിക്കുന്ന നടപടികളുംതുടരുകയാണ്.

ജില്ലാ കളക്ടറുടെ നിർദേശം

പെട്രോൾ പമ്പുകൾക്ക് ആവശ്യമായ അനുമതികളും എൻഒസികളും നൽകുന്നതുമായി ബന്ധപ്പെട്ട് ലൈൻ ഡിപ്പാർട്ട്മെന്റുകളുടെ പരിശോധന ഏകോപിപ്പിക്കുന്നതിനായി മാഹി അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയതായി അറിയുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം വിവിധ വകുപ്പുകളുടെ പരിശോധനകൾ ഏകോപിപ്പിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന നടപടിയാണ് ഇപ്പോൾ നടക്കുന്നത്.

സംഭവത്തിനു ശേഷം മാഹിഅഡ്മിനിസ്ട്രേഷൻ പുതിയ പെട്രോൾ പമ്പുകൾക്ക് എൻഒസി .അനുവദിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവരുടെ വാദം. അതേസമയം, പുതിയ അപേക്ഷകളുമായി ബന്ധപ്പെട്ട് രണ്ട് പരിശോധനകൾ ഇതിനകം നടന്നതായും അറിയുന്നു.

പന്തക്കലിലും ബൈപാസ് ഭാഗത്തും പ്രതിഷേധം

പുതിയതായി നടത്തിയ പരിശോധനകളിൽ പന്തക്കലിലും ബൈപാസ് പ്രവേശന റാംപ് ഭാഗത്തും നാട്ടുകാർശക്തമായ എതിർപ്പ്പ്രകടിപ്പിച്ചിട്ടുണ്ട്. പരിശോധന നടക്കുന്ന.സ്ഥലങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, സമീപത്തെ താമസസ്ഥലങ്ങൾ, തുറന്ന കിണറുകൾ, ജലസ്രോതസ്സുകൾ, റോഡ് സുരക്ഷ എന്നിവ പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എൻട്രി - എക്സിറ് റമ്പുകളിൽ പെട്രോൾ പമ്പുകൾ അനുവദിക്കരുതെന്ന് നിയമമുണ്ട് . എന്നാൽ മൂലക്കടവ് ഭാഗത്ത് റോഡിന്നിരുവശത്തും മുഖാമുഖം പമ്പുകൾ അനുവദിച്ചിട്ടുണ്ട്.

മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി, ജനസാന്ദ്രമായപ്രദേശങ്ങളിൽ യഥേഷ്ടം പമ്പുകൾ അനുവദിക്കുന്നതിനെതിരെ....

ജനശബ്ദം മാഹി ചെന്നൈ ഹൈക്കോടതിയെ സമീപിക്കുകയും, വിവിധ കേന്ദ്രങ്ങളിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ

പന്തക്കൽ , പള്ളൂർ പ്രദേശങ്ങളിലെ ചില വീട്ടുകാര്യംനിയമപരമായ മാർഗം സ്വീകരിക്കുന്നതിനും ഹൈക്കോടതിയെ സമീപിക്കുന്നതിനും തയ്യാറെടുക്കുന്നതായും അറിയുന്നു.

2005-ൽ പുതുതായി പെട്രോൾ പമ്പുകൾക്ക് എൻ.ഒ.സി. അനുവദിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഉണ്ടായിരുന്നുവെന്ന് മദ്രാസ് ഹൈക്കോടതിയിലെ രേഖയിൽ പറയുന്നു. അന്ന് 16 പെട്രോൾ പമ്പുകളാണ് നിലവിലുണ്ടായിരുന്നത്. 

2025 സെപ്റ്റംബർ റിപ്പോർട്ട് പ്രകാരം മാഹി–പള്ളൂർ–പന്തക്കൽ മേഖലയിൽ 19 പമ്പുകൾനിലവിലുണ്ടായിരുന്നു. അതേസമയം മാഹി ബൈപാസിലെ ഏകദേശംഒരു കി.മീ. .പരിധിയിൽ മാത്രം 14 പമ്പുകൾ വരുന്നതായി അറിയുന്നു. 


പള്ളൂർ ബൈപാസ് മേഖലയിലെ ചില ചതുപ്പുനില പ്രദേശങ്ങളിൽ പുതിയ പെട്രോൾ പമ്പുകൾ നിർദേശിച്ചിട്ടുള്ളതായും, സമീപത്തെ തോടുകൾ, ജലാശയങ്ങൾ, ചതുപ്പ് പ്രദേശങ്ങൾ എന്നിവയുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്നും, നാട്ടുകാർചൂണ്ടിക്കാട്ടുന്നു. മാഹിസബ്‌സ്റ്റേഷന് . സമീപമുള്ള ജലസ്രോതസ്സുകളും പരിശോധിക്കണമെന്ന ആവശ്യവുംഉയർന്നിട്ടുണ്ട്.

പെട്രോൾ പമ്പുകൾ ജലാശയങ്ങൾക്ക് സമീപം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണ മാനദണ്ഡങ്ങൾ നിലവിലുണ്ട്. 2026-ലെ വിവിധ നിയമനടപടികളിൽ ഉദ്ധരിക്കപ്പെട്ട സി.പി.സി.ബി. മാർഗനിർദേശങ്ങൾ പ്രകാരം തടാകങ്ങൾ, കുളങ്ങൾ, തോടുകൾ, നദികൾ, വെറ്റ്‌ലാൻഡുകൾ, കനാലുകൾ തുടങ്ങിയ ഉപരിതല ജലസ്രോതസ്സുകൾ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കണമെന്നും, പുതിയ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്ക് . ജലാശയങ്ങളിൽ നിന്ന് നിശ്ചിത അകലം പാലിക്കണമെന്നും നിർദേശങ്ങളുണ്ട്. ജലാശയങ്ങൾക്ക് സമീപമുള്ള ഔട്ട്‌ലെറ്റുകളിൽ ഭൂഗർഭജലവും മണ്ണും നിരീക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളുമുണ്ട്. 

പഴയ ഔട്ട്‌ലെറ്റുകളിലും പരിശോധന വേണം.

പുതിയ പമ്പുകൾക്ക് എൻഒസി നൽകുന്നതിന് മുമ്പ് മാത്രം പരിശോധന നടത്താതെ നിലവിലുള്ള എല്ലാ പെട്രോൾ പമ്പുകളുടെയും ഭൂഗർഭ ടാങ്കുകൾ, പൈപ്പ്‌ലൈൻ, ലീക്ക് ഡിറ്റക്ഷൻ സംവിധാനം, പരിസരത്തെ മണ്ണ്, ഭൂഗർഭജലം, തുറന്ന കിണറുകൾ എന്നിവയും ശാസ്ത്രീയമായി പരിശോധിക്കണമെന്നാണ് ആവശ്യം.

ഇന്ധനചോർച്ച കണ്ടെത്തുന്ന സാഹചര്യത്തിൽ ചോർച്ചതടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും മലിനീകരണത്തിന്റെ വ്യാപ്തിപരിശോധിക്കുന്നതും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതും സംബന്ധിച്ച് നിലവിലെ സുരക്ഷാ മാർഗനിർദേശങ്ങളിൽ വ്യക്തമായവ്യവസ്ഥകളുണ്ട്.

മാനദണ്ഡങ്ങൾ മറികടന്ന് പുതിയ പെർമിഷൻ നൽകരുത്.

മാഹിയിലെപരിമിതമായ ഭൂവിസ്തൃതിയും വർധിച്ചുവരുന്ന ജനവാസവും പുതിയ ബൈപാസ്റോഡുകളുമായി ബന്ധപ്പെട്ടുള്ള ഭൂവിനിയോഗമാറ്റങ്ങളും കണക്കിലെടുത്ത്, പെട്രോൾ പമ്പുകളുടെ എണ്ണം പരിഗണിച്ചു ഓരോസ്ഥലത്തിന്റെയും പരിസ്ഥിതി, ജലസ്രോതസ്സ്, റോഡ് സുരക്ഷ, ജനവാസം, അഗ്നിസുരക്ഷ, ഭൂഗർഭജല സാഹചര്യം എന്നിവസംയോജിതമായി വിലയിരുത്തിയ ശേഷമേ പുതിയ അനുമതികൾ നൽകാവൂ എന്ന ആവശ്യംശക്തമാകുകയാണ്.

"അതേസമയം, നിലവിലുള്ള ഔട്ട്‌ലെറ്റുകളെയും പുതിയഅപേക്ഷകളെയുംസംബന്ധിച്ചപരാതികളിൽ ബന്ധപ്പെട്ട എണ്ണക്കമ്പനികൾ, മാഹി ഭരണകൂടം, പരിസ്ഥിതി-ആരോഗ്യ വകുപ്പുകൾ, റോഡ് അതോറിറ്റികൾ, അഗ്നിശമന വിഭാഗം തുടങ്ങിയബന്ധപ്പെട്ടഎല്ലാ വകുപ്പുകളുടെയും പരിശോധനാറിപ്പോർട്ടുകൾപുറത്തുവിടണം-


 - ഇ.കെ. റഫീഖ്- ജനറൽ സെക്രട്ടരി- ജനശബ്ദം , മാഹി

ccvvb

‘ഖാനാ പീനാ’; രുചിപ്പൂരമൊരുക്കി

ടൂറിസം വിദ്യാർത്ഥികൾ


മാഹി: അറേബ്യൻ മണമുള്ള മലബാറി ബിരിയാണിയും, ഉത്തരേന്ത്യൻ ചാട്ടുകളുടെ എരിവും പുളിയും ഒത്തുചേർന്നപ്പോൾ വൈവിധ്യമാർന്ന രുചിക്കൂട്ടുകളുടെ മനോഹരമായൊരു സംഗമവേദിയായി മാറി പള്ളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ & ടെക്നോളജി കാമ്പസ്. കോളേജിലെ ടൂറിസം വിഭാഗവും 'ട്രാവലോഫിന' ടൂറിസം ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച 'ഖാനാ പീനാ' ഫുഡ് ഫെസ്റ്റ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ വേറിട്ടൊരു രുചിവിരുന്നായി.

വിദ്യാർത്ഥികളിലെ പാചക നൈപുണ്യവും ബിസിനസ്സ് സംരംഭകത്വ മികവും പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യമേള ഒരുക്കിയത്. കോളേജ് പ്രിൻസിപ്പാൾ ഡോ. സി.ജി. ലക്ഷ്മിദേവി മേള ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് മേധാവി വി. ഭവിഷ, അസിസ്റ്റന്റ് പ്രൊഫസർമാരായ വി. വിപിന, സച്ചിൻ സജീവ്, മുഹമ്മദ് റിഷാൽ എന്നിവരും ടൂറിസം ക്ലബ് പ്രതിനിധികളും നേതൃത്വം നൽകി.

വിദ്യാർത്ഥികൾ തന്നെ നേരിട്ട് മാനേജ് ചെയ്ത സ്റ്റാളുകളിൽ നാടൻ തട്ടുകട വിഭവങ്ങൾ മുതൽ നോർത്ത് ഇന്ത്യൻ ഡെലിഷ്യസ് ഡിഷുകൾ വരെയാണ് ലൈവായി അണിനിരന്നത്. കേവലമൊരു ഭക്ഷണ വില്പനയ്ക്കുമപ്പുറം, കാമ്പസിനെ ഒരുത്സവപ്പറമ്പാക്കി മാറ്റാൻ ഈ രുചിമേളയ്ക്കായി.

മേളയുടെ ഭാഗമായി നടന്ന പാചക മത്സരങ്ങളും ജഡ്ജ്‌മെന്റും ഏറെ ആവേശകരമായിരുന്നു. മികച്ച വിഭവങ്ങൾ തയ്യാറാക്കിയ മിടുക്കന്മാർക്ക് ചടങ്ങിൽ വെച്ച് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു. ബി.ബി.എ ടൂറിസം വിദ്യാർത്ഥികളുടെ ഒത്തൊരുമയും ക്രിയേറ്റിവിറ്റിയും വിളിച്ചോതിയ 'ഖാനാ പീനാ' ഫുഡ് ഫെസ്റ്റ് വൻ വിജയമായി.


ചിത്രവിവരണം: വിദ്യാർത്ഥികളുടെ കൈപ്പുണ്യം തൊട്ടറിഞ്ഞ്... വിഭവങ്ങൾ രുചിച്ചുനോക്കുന്ന പ്രിൻസിപ്പാൾ ഡോ.സി.ജി ലക്ഷ്മിദേവി

capture_1790260650

പ്രകാശം പത്മനാഭം: മുഖാമുഖവും ചിത്ര പ്രദർശനവും 27 ന് മലയാള കലാഗ്രാമത്തിൽ

ന്യൂ മാഹി മലയാള കലാഗ്രാമം എ.പി. കുഞ്ഞിക്കണ്ണൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മസാന്ത/ ദ്വൈമാസ കലാ സാഹിത്യ സാംസ്‌കാരിക സാമൂഹിക പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് കഥാകാരൻ ടി.പത്മനാഭൻ, നാരായണൻ കാവുമ്പായിയുമായി നടത്തുന്ന പ്രകാശം പത്മനാഭം എന്ന മുഖാമുഖവും പ്രശാന്ത് ഒളവിലത്തിൻ്റെ ചിത്ര പ്രദർശനവും സെപ്‌തംബർ 27 ന് വൈകുന്നേരം 3 മണിക്ക് ന്യൂമാഹി മലയാള കലാഗ്രാമത്തിൽ വെച്ച് നടക്കുമെന്ന് സിക്രട്ടറി അസീസ് മാഹി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഥാകാരൻ ടി.പത്മനാഭനും പുരോഗമന.കലാ.സമിതി സംസ്ഥാന സിക്രട്ടറി നാരായണൻ കാവുമ്പായിയുമായി നടത്തുന്ന മുഖാമുഖം പരിപാടിയിൽ ലൈബ്രറി പ്രസിഡണ്ട് ഡോ.എ.പി.ശ്രീധരൻ അധ്യക്ഷത വഹിക്കും. ചിത്ര പ്രദർശനം കലാഗ്രാമം എം.വി. ദേവൻ ആർട്ട് ഗാലറിയിൽ കഥാകാരൻ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ചാലക്കര പുരുഷു ചിത്രപരിചയം നടത്തും. പ്രദർശനം ഒക്ടോബർ 2 ന് സമാപിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പി. ജയരാജൻ., അഡ്വ: എൻ.കെ. സജ്‌ന, പ്രശാന്ത് ഒളവിലം, വൈ.എം.അനിൽ കുമാർ അറിയിച്ചു.

capture_1790260758

ജില്ല ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ് : അബ്ബ ക്രിക്കറ്റ് ക്ലബിനും ജനുവിൻ ഗയ്സിനും വിജയം

തലശ്ശേരി:കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ രാവിലെ നടന്ന മത്സരത്തിൽ തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ് 4 വിക്കറ്റിന് തലശ്ശേരി മലബാർ അത്‌ലറ്റിക് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മലബാർ അത്‌ലറ്റിക് ക്ലബ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു. അഫ്നാസ് പി 36 റൺസും വസീം അക്രം 32 റൺസുംഎൻ. മുനീസ്22റൺസുമെടുത്തു. അബ്ബ ക്രിക്കറ്റ് ക്ലബിനായി അജാസ് പാലക്കൽ 2 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അബ്ബ ക്രിക്കറ്റ് ക്ലബ് 17.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്ത് വിജയിച്ചു. സിറാജുദ്ദീൻ 53 റൺസും സൽമാനുൽ ഫായിസ് 31 റൺസും രാജത്ത് രാജ് 17 റൺസുമെടുത്തു. കളിയിലെ കേമനായി. സിറാജുദ്ദീനെ തെരഞ്ഞെടുത്തു.

ഉച്ചയ്ക്ക് നടന്ന മത്സരത്തിൽ കൊടുവള്ളി ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ് 17 റൺസിന് (VJD നിയമപ്രകാരം) കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീമിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം 9 ഓവറിൽ 40 റൺസിന് എല്ലാവരും പുറത്തായി. ജഗൻ എം 21 റൺസെടുത്തു. ജനുവിൻ ഗയ്സിനായി ഷുഹൈൽ സി.എച്ച് 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജെനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ് 6 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 42 റൺസെടുത്തു. പി സുൻഹർ 14 റൺസെടുത്തു. കളിയിലെ കേമനായി പി സുൻഹറിനെ തെരഞ്ഞെടുത്തു.

 ശനിയാഴ്ച രാവിലെ കൊടുവള്ളി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് തലശ്ശേരി മലബാർ അത്‌ലറ്റിക് ക്ലബിനേയും 

ഉച്ചയ്ക്ക് തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ് ധർമ്മടം ഗവൺമെന്റ് ബ്രണ്ണൻകോളേജിനേയും നേരിടും.

പുതുച്ചേരി ട്രെയിൻ സർവീസ്: ആഴ്ചയിൽ മൂന്ന് ദിവസമാക്കണം

മാഹി:മഗംലാപുരത്തു നിന്നും മാഹി വഴി പുതുച്ചേരിയിലേക്ക്‌ ആഴ്ചയിൽ രണ്ട് ദിവസം സർവീസ് നടത്തുന്ന ട്രെയിൻ ആഴ്ചയിൽ മൂന്ന് ദിവസമാക്കണമെന്നും, ഇപ്പോൾ സർവീസ് നടത്തുന്ന ട്രെയിൻ പുതുച്ചേരിയിൽ എത്തിച്ചേരുന്നത് രാവിലെ 10 മണി കഴിഞ്ഞാണ്. പ്രസ്തുത ട്രെയിൻ കാലത്ത് 8 മണിക്ക് മുമ്പായി പുതുച്ചേരിയിൽ എത്തിച്ചേരുന്ന രീതിയിൽ സമയക്രമത്തിൽ മാറ്റം വരുത്തിയും യാത്രാ ക്ലേശത്തിന് പരിഹാരം കാണണമെന്ന് സ്വതന്ത്ര ട്രേഡ് യൂണിയൻ (എസ്.ടി.യു) ദേശീയ വൈസ് പ്രസിഡണ്ട് പി.യൂസുഫ് ആവശ്യപ്പെട്ടു.

പ്രസ്തുത ട്രെയിൻ കാലത്ത് 8 മണിക്ക് മുമ്പായി പുതുച്ചേരിയിൽ എത്തിച്ചേരുകയാണെങ്കിൽ ജിപ്മർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സയ്ക്ക്‌ എത്തുന്നരോഗികൾക്കും, വിവിധ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും, സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും, വിവിധആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിലും മറ്റും എത്തേണ്ടവർക്കും വളരെയധികം

ഗുണമായിരിക്കും. പ്രസ്തുത ആവശ്യം നടപ്പിലാക്കി യാത്രാ ക്ലേശത്തിന് പരിഹാരം കാണണമെന്ന് നിവേദനം വഴി പുതുച്ചേരിലഫ്:ഗവർണറോട് ആവശ്യപ്പെട്ടു

കല്ലായി ചുങ്കത്ത് ബസ് വെയിറ്റിംഗ് ഷെൽട്ടർ നിർമ്മിക്കണം: മാഹി എംഎൽഎയ്ക്ക് നിവേദനം നൽകി


ന്യൂ മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കൻ്ററി വിദ്യാലയമായ എം എം ഹയർസെക്കൻ്ററി സ്കൂളിന് സമീപം കല്ലായി ചുങ്കത്ത് ബസ് വെയിറ്റിംഗ് ഷെൽട്ടർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മാഹി എംഎൽഎ അഡ്വ. ടി. അശോക് കുമാറിന് നിവേദനം നൽകി.

ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ മാഹി എംഎൽഎയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് നിവേദനം കൈമാറിയത്. പ്രസിഡൻ്റിനൊപ്പം സി കെ പ്രകാശൻ, വി കെ മുഹമ്മദ് തമീം എന്നിവരുംഉണ്ടായിരുന്നു.എം എം ഹയർസെക്കൻ്ററി സ്കൂളിലെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സുരക്ഷിതമായ ബസ് കാത്തിരിപ്പ് സൗകര്യം ഒരുക്കുന്നതിനായി കല്ലായി ചുങ്കത്ത് ബസ് വെയിറ്റിംഗ് ഷെൽട്ടർ അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ബസ് വെയിറ്റിംഗ് ഷെൽട്ടർ നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചതിൽ, മാഹി പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള എം എം ഹയർസെക്കൻ്ററി സ്കൂളിന് മുന്നിലൂടെ കടന്നുപോകുന്ന പിഡബ്ല്യുഡി റോഡിന്റെ കിഴക്ക് ഭാഗത്ത് ഷെൽട്ടർ നിർമ്മിക്കുന്നതാണ് അനുയോജ്യമെന്ന് വിലയിരുത്തിയിട്ടുണ്ട്.

പ്രസ്തുത സ്ഥലം പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായതിനാൽ, ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും അധികാരികളിൽ നിന്നും ആവശ്യമായ അനുമതികൾ ലഭ്യമാക്കുന്നതിനും ബസ് വെയിറ്റിംഗ് ഷെൽട്ടർ നിർമ്മിക്കുന്നതിനുമായി മാഹി എംഎൽഎ എന്ന നിലയിൽ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് നിവേദനത്തിൽ അഭ്യർത്ഥിച്ചു.

വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും യാത്രാസൗകര്യവും സുരക്ഷയും മുൻനിർത്തിയാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ജിപ്‌മെർ ബി.എസ്‌സി., നഴ്‌സിംഗ് ബിരുദ കോഴ്‌സുകൾക്ക്അപേക്ഷിക്കാം.


മാഹി:ജിപ്‌മെറിൽ ബി.എസ്‌സി., നഴ്‌സിംഗ്, ബി.എസ്‌സി. അലൈഡ് ഹെൽത്ത് സയൻസ് എന്നീ കോഴ്‌സുകൾ പഠിപ്പിച്ചു വരുന്നു. ബി.എസ്‌സി. നഴ്‌സിംഗ് കോഴ്‌സിൽ പെൺകുട്ടികൾക്ക് 85 സീറ്റുകൾ, ആൺകുട്ടികൾക്ക് 9 സീറ്റുകൾ എന്നിങ്ങനെ മൊത്തം 94 സീറ്റുകൾ ഉണ്ട്.

ഇതുകൂടാതെ മെഡിക്കൽ ലബോറട്ടറി സയൻസ്, എമർജൻസി മെഡിക്കൽ ടെക്നോളജി, അനസ്തേഷ്യ ടെക്നോളജി, ഒപ്‌റ്റോമെട്രി, കാർഡിയാക് ലാബ്, ഡയാലിസിസ്, റേഡിയോതെറാപ്പി ടെക്നോളജി ഉൾപ്പെടെ 12 തരം സ്‌പെഷ്യാലിറ്റി കോഴ്‌സുകളും ഉണ്ട്.

മൊത്തം 191 സീറ്റുകളിലേക്കാണ് അഡ്മിഷൻ നടക്കുന്നത്. ഭിന്നശേഷിക്കാർക്ക് 5% സംവരണം നൽകും. അപേക്ഷിക്കാൻ നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം. വരുന്ന 28-ആം തീയതി വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം.

അടുത്ത മാസം 9-ആം തീയതിയോ അതിന് മുൻപോ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. നേരിട്ടുള്ള കൗൺസിലിംഗും അഡ്മിഷനും അടുത്ത മാസം 26-ന് നടക്കും. അഡ്മിഷൻ ലഭിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ അടുത്ത മാസം 30-ന് ആരംഭിക്കും.

യോഗ്യതയുള്ള വിദ്യാർത്ഥികൾ ജിപ്‌മെറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.jipmer.edu.in വഴി മാത്രമേ ഓൺലൈനായി അപേക്ഷിക്കാവൂ.

നീറ്റ് മാർക്ക് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ആവശ്യമായ ക്ലാസ്, റെസിഡൻസ് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ജിപ്‌മെർ വെബ്‌സൈറ്റ് കാണുക.

മുൻസിപ്പാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്

സാദ്ധ്യത തെളിയുന്നു

മാഹി:വർഷങ്ങളായി മയ്യഴിയിലെ ജനങ്ങൾ കാത്തിരിക്കുന്ന ഒരു കാര്യമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.

ജനങ്ങൾക്ക് അവരുടെ തദ്ദേശ ഭരണ പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള ജനാധിപത്യ അവകാശം ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച്, അഡ്വ. ടി.അശോക് കുമാർ തുടർച്ചയായി ഇടപെടുകയും നിയമപരമായ പോരാട്ടം നടത്തുകയും ചെയ്തുവരികയാണ്.

ഈ വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയിലും എംഎൽഎ.ഹർജി നൽകിയിരുന്നു. 2026 ഓഗസ്റ്റ് 13-ന് കോടതി തദ്ദേശ തിരഞ്ഞെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ പുതുച്ചേരി ഭരണകൂടത്തോട് നിർദ്ദേശം നൽകിയിരുന്നു. 

ഇപ്പോൾ അതിന്റെ തുടർച്ചയായി, പുതുച്ചേരി സർക്കാർ സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന്റെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചുകൊണ്ട് ഔദ്യോഗികവിജ്ഞാപനംപുറപ്പെടുവിച്ചിരിക്കുകയണ്.

 സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനെ ഉടനെ നിയമിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടനെ നടത്തണമെന്നുംഅശോക് കുമാർ എം എൽ എ അസംബ്ലിയിൽ ആവശ്യപ്പെട്ടിരുന്നു

മുനിസിപ്പാലിറ്റികളിലേക്കുംപഞ്ചായത്തുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങളിൽ ഇത് ഒരു പ്രധാന ചുവടുവെപ്പാണ്.

whatsapp-image-2026-09-24-at-8.06.55-pm

രാധ നിര്യാതയായി

ന്യൂമാഹി : പുന്നോൽ റെയിൽവെ ഗെയിറ്റ് - കരീക്കുന്ന് റോഡിൽ ബംഗ്ലയിൽ വേലാണ്ടി രാധ (70) നിര്യാതയായി

പരേതരായ അനന്തൻ്റെയും, നാരായണിയുടെയും മകളാണ്.

ഭർത്താവ് പരേതനായ അയ്യപ്പൻ.

സഹോദരങ്ങൾ:

പരേതരായ ഭാസ്ക്കരൻ, പത്മനാഭൻ ,ലക്ഷ്മി, ലീല സംസ്കാരം 25 ന് രാവിലെ 9 മണിക്ക് തലശ്ശേരി കണ്ടിക്കൽ നിദ്രാ തീരം.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w