ബോട്ടണി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

ബോട്ടണി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
ബോട്ടണി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
Share  
എഴുത്ത്

News desk

2026 Sep 24, 12:40 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ് മാഹിയിലെ പി.ജി. ബോട്ടണിവിഭാഗത്തിന്റെ ബോട്ടണി അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അസോസിയേഷൻ ഉദ്ഘാടനവും പ്രത്യേക പ്രഭാഷണവും കോളേജ് സെമിനാർ ഹാളിൽ പയ്യന്നൂർ കോളേജ് പി.ജി. ബോട്ടണി വിഭാഗംഅസോസിയേറ്റ് പ്രൊഫസർ ഡോ.എം.കെ. രതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.

“തീരപ്രദേശങ്ങളിൽ നിന്ന് ഉയർന്ന മലനിരകളിലേക്ക്: കേരളത്തിലെ ആവാസവ്യവസ്ഥകളുടെ വൈവിധ്യവും സസ്യജാലങ്ങളിലെ തദ്ദേശീയതയും” എന്ന വിഷയത്തിൽ അദ്ദേഹം പ്രത്യേക പ്രഭാഷണം നടത്തി. കേരളത്തിന്റെ വിവിധഭൂപ്രദേശങ്ങളിലെആവാസവ്യവസ്ഥകളുടെ വൈവിധ്യം, സസ്യസമ്പത്ത്, തദ്ദേശീയസസ്യജാലങ്ങളുടെ പ്രത്യേകതകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ.കെ.കെ.ശിവദാസൻ അധ്യക്ഷതവഹിച്ചു. പി.ജി. ബോട്ടണി വിഭാഗം മേധാവി ഡോ. ജി. പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് പ്രൊഫസർ ഡോ. എൻ.അനിൽ രാജ് അതിഥിയെ പരിചയപ്പെടുത്തി.

മികവ് പുലർത്തിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. സുവോളജി വിഭാഗം മേധാവിയും ഐ.ക്യു.എ.സി. കോ-ഓർഡിനേറ്ററുമായ ഡോ. കെ.എം. ഗോപിനാഥൻ, പി.ടി.എ. പ്രസിഡന്റ് പി.സുചിത്ര സംസാരിച്ചു. ബോട്ടണി അസോസിയേഷൻ സെക്രട്ടറി സമ ഫാത്തിമ നന്ദി പറഞ്ഞു.

 വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത സംവാദവും നടന്നു.


ചിത്രവിവരണം:പ്രൊഫസർ ഡോ.എം.കെ. രതീഷ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2026-09-23-at-10.45.22-pm

സബ് ജില്ല കായികമേള: ന്യൂമാഹി എം.എം.സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്


ന്യൂമാഹി:തലശ്ശേരി സൗത്ത് ഉപജില്ലാ കായിക മേളയിൽ ന്യൂമാഹി എം.എം.ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മിന്നും വിജയം കരസ്ഥമാക്കിയ എം.എം ഹയർ സെക്കണ്ടറി സ്കൂൾ താരങ്ങൾക്ക് മാഹി പാലത്ത് ഉജ്ജ്വല സ്വീകരണം നൽകി. വിജയികളെ മാഹി പാലത്ത് നിന്നും ബേൻറ്റ് വാദ്യങ്ങളുടെ .അകമ്പടിയോടു കൂടി ഘോഷയാത്രയായിട്ടാണ് സ്കൂളിലേക്ക് ആനയിച്ചത്. 

ട്രോഫിയുമേന്തി ആഹ്ലാദത്തിൻ്റെ ആരവം മുഴക്കി കുട്ടികൾ പ്രകടനം നടത്തി. സ്കൂൾ അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും നേതൃത്വം നൽകി.


ചിത്രവിവരണം..ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ എം എം.സ്കൂൾ വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തുന്നു.

capture_1790190307

കേറ്റിൽ പാസ് വിഷയം ഉന്നതഉദ്യോഗസ്ഥ സംഘം ചോമ്പാലിൽ എത്തും ഷാഫി പറമ്പിൽ എം പി

മാഹി: ബ്ലോക്കോഫീസിന് സമീപം.കേറ്റിൽ അണ്ടർപ്പാസ് അനുവദിക്കണമെന്ന  ജനകീയ ആവശ്യവുമായി ബന്ധപ്പെട്ട് ദേശീയ പാത അതോറററ്റി ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തിചേരുമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു.കേന്ദ്ര മന്ത്രി ഗഡ് ഗരിയെ ദേശീയപാത വിഷയത്തിൽ 21 തവണ കണ്ടതായി അദ്ദേഹം പറഞ്ഞു. കേറ്റിൽ പാസിനായി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നാൽപ്പത്തി അഞ്ചാം ദിനത്തിലെ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരുന്നു അവർ. സമരസമിതി ഭാരവാഹികൾ എം പി ക്ക് നിവേദനം നൽകി.സമരസമിതി ചെയർമാൻ വി.പി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു കൺവീനർ വി.കെ അനിൽകുമാർ ജനപ്രതിനിധികളായ കോട്ടയിൽ രാധാകൃഷ്ണൻ ശ്രീകല വി എൻ പി കവിത അനിൽകുമാർ , ടി.ടി രജനി, കെ കെ ജയചന്ദ്രൻ, സാമൂഹിക രാഷ്ട്രിയ സംഘടന പ്രതിനിധികളായ പി ബാബുരാജ്, പ്രദീപ് ചോമ്പാല യു.എ റഹീം, ടി ടി പത്മനാഭൻ ,സി കെ സുജിത്ത് അജയ് മാളിയേക്കൽ എന്നിവർ സംസാരിച്ചു 


ചിത്രവിവരണം: ചോമ്പാൽ കേറ്റിൽ അണ്ടർ പാസ് സമരപന്തലിൽഎത്തിയഷാഫി പറമ്പിൽ എം പി ക്ക് സമര സമിതി നിവേദനം നൽക്കുന്നു.

സി.എച്ച്. കണാരൻ ദിനാചരണം

 സംഘാടക സമിതി രൂപീകരിച്ചു.


ന്യൂമാഹി: സി.പി.എം. മുൻ സംസ്ഥാന സെക്രട്ടരി സി.എച്ച് കണാരൻ ചരമവാർഷിക ദിനാചരണസംഘാടക സമിതിരൂപീകരണ യോഗംസി.പിഎം ഏറിയ സിക്രട്ടറി സി.കെ.രമേശൻ ഉദ്ഘാടനം ചെയ്തു. വി.കെ.സുരേഷ് ബാബു അധ്യക്ഷതവഹിച്ചു.. കലാ-കായിക മത്സരങ്ങളോടെ പുന്നോലിൽ ദിനാചാരണം വിജയിപ്പിക്കാൻ സി.കെ.ഷിധിൻ (ചെയർമാൻ), കെ.എം. ജമുന റാണി (വൈസ് ചെയർമാൻ), കെ.പി. മനോജ് (കൺവീനർ)

കെ.പി. കാഞ്ചന, കാരായി സുരേഷ് ബാബു (ജോ. കൺവീനർ മാർ ) ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.

capture_1790190397

അനുമോദനവും സമ്മാനവിതരണവും


 കോടിയേരി: കല്ലിൽതാഴെ എം എം നാണു നമ്പ്യാർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ തായ്‌ക്കോണ്ട സ്റ്റേറ്റ് ചാമ്പ്യന്മാർക്കുള്ള അനുമോദനവും ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. പി അജിത്ത് മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു: തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ശ്രീ. കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. 

തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ. പവിത്രൻ മൊകേരി സമ്മാന വിതരണം നടത്തി. വാർഡ് കൗൺസിലർ കെ പി സജീവൻ, കനക രാജൻ കെ പി, ദാമോദരൻ കെ കെ, സദാനന്ദൻ എം എന്നിവർ സംസാരിച്ചു. തായ്ക്കോണ്ട സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ മുഹമ്മദ് ഫസൽ സി കെ, അസാൻ അഹമ്മദ് അഫ്സർ എന്നിവർ അനുമോദനം ഏറ്റുവാങ്ങി. പി ബാലൻ മാസ്റ്റർ സ്വാഗതവും ഷംസീർ പരിയാട്ട് നന്ദിയും പറഞ്ഞു.

ആവശ്യപ്പെട്ട മുഴുവൻ രേഖകളും

നൽകാൻ ഉത്തരവ് 


മാഹി:മാഹിയിലെ ഗവ.സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും ആവശ്യപ്പെട്ട മുഴുവൻ രേഖകളും നൽകാൻ ഉത്തരവ് മാഹിയിലെ വിവരാവകാശ-സാമൂഹിക പ്രവർത്തകൻ മുനാസ് കണ്ടോത്ത് നൽകിയ പരാതിയിന്മേലാണ് ബഹു.പുതുച്ചേരി സിവിൽ സപ്ലൈസ് & കൺസ്യൂമർ എഫയർ ഡിപ്പാർട്ട്മെന്റ് ഡയറക്ടറിൽ നിന്നും അനുകൂല ഉത്തരവുണ്ടായത്. 

മാഹിയിൽ റേഷൻ കാർഡുകൾ അനുവദിച്ചു നൽകുന്നതിലും ഭക്ഷ്യ ധാന്യങ്ങളുടെ ഗുണഭോക്താക്കളെ നിശ്ചയിച്ചു നൽകുന്നതിലും വലിയ തോതിൽക്രമക്കേടുകൾ ഉന്നയിക്കപ്പെടുന്ന സാഹചര്യത്തിലാണ് മുനാസ് വസ്തുതകൾ പരിശോധിക്കാനായി വിവരാവകാശ അപേക്ഷകൾ നൽകിയതും തുടർന്ന് പരാതികളുമായി ഡയറക്ടറെ സമീപിച്ചതും.

ആവശ്യപ്പെടുന്ന വിവരങ്ങൾ ഒന്നും നൽകാൻതയ്യാറാകാതെ രഹസ്യമാക്കി വെക്കുകയായിരുന്നു മാഹി സിവിൽ സപ്ലൈസ് വകുപ്പ്.  

പ്രധാനമന്ത്രിയുടെ PMGKY പദ്ധതിയിൽ ഉൾപ്പെടുത്തി നിർദ്ധനർക്കും മറ്റു വരുമാനംകുറഞ്ഞവർക്കും സൗജന്യമായി നൽകിവരുന്ന ഭക്ഷ്യധാന്യവിതരണത്തിലാണ് ധാരാളം പരാതികൾ ഉണ്ടായത്.ഇതിൽ വരുമാനം കുറഞ്ഞ ലാസ്റ്റ് ഗ്രേഡ് എം.ടി.എസ് ജീവനക്കാർക്കുപോലും നിർദയം അരി നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്.

സർക്കാർ ഉദ്യോഗസ്ഥർ എന്ന ക്ലിപ്ത മാനദണ്ഡം വെച്ച് ആരെയും മാറ്റിനിർത്താതെ വരുമാനം കുറഞ്ഞ എല്ലാവർക്കും സൗജന്യ അരിലഭ്യമാക്കണമെന്നാണ് പൊതുവിൽ ഉന്നയിക്കപ്പെടുന്ന ആവശ്യം.പരാതികളുടെ വസ്തുതകൾ പരിശോദിച്ചു പോയപ്പോഴാണ് കാർഡുകൾ തോറും ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിൽ തന്നെ ഗുരുതരമായ വീഴ്ചകൾ ഉണ്ടെന്നു കണ്ടെത്തിയത്.

11- 09-2026 -ലെ ഉത്തരവിലാണ് പരിശോധനയ്ക്ക് ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും മാഹി സിവിൽ സപ്ലൈസ് വകുപ്പ്നൽകിക്കൊള്ളണമെന്ന് പറഞ്ഞിരിക്കുന്നത്.

പേജിന് രണ്ടു രൂപ വെച്ച് ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നൽകണമെന്നാണ് ഉത്തരവ്.

whatsapp-image-2026-09-23-at-10.46.27-pm

ദേശീയ ആയുർവേദ ദിനാഘോഷം 2026 

മാഹി, “ആരോഗ്യപൂർണമായ നാളേക്കായി ,ആയുർവേദം” എന്ന പ്രമേയത്തിൽ രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ , മാഹിയിൽ ദേശീയ ആയുർവേദ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആയുർവേദത്തിന്റെ പ്രസക്തിയും ആരോഗ്യസംരക്ഷണ മേഖലയിലെ അതിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടിയ ചടങ്ങിൽ അധ്യാപകരും വിദ്യാർഥികളും വിശിഷ്ടാതിഥികളും പങ്കെടുത്തു.

മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്., പരിപാടി ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ഡോ. സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ രചിച്ച ഔട്ട്‌ലൈൻ ഓഫ് ശല്യതന്ത്ര എന്ന ഗ്രന്ഥത്തിന്റെ അഞ്ചാം പതിപ്പിന്റെ പ്രകാശനം. അങ്കിത് കുമാർ ഐ.എ.എസ്. അഞ്ചാം പതിപ്പ് പ്രകാശനം ചെയ്തു. 

 വിവിധ മത്സരങ്ങളിലെ വിജയികൾക്ക് തിരു. അങ്കിത് കുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. . രണ്ട്ബോധവൽക്കരണ സെഷനുകളും സംഘടിപ്പിച്ചു. മാഹിയിലെ അഗദതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അഭിലാഷ് പി. എൻ., “ക്രിട്ടിക്കൽ അനാലിസിസ് ഓഫ് വ്യായാമ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഗവൺമെന്റ് ആയുർവേദ കോളേജ്, തൃപ്പൂണിത്തുറയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. വിനുരാജ് എസ്., “ഗട്ട് ചെക്ക്, സ്ലീപ്പ് ചെക്ക്, അർജ് ചെക്ക്” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. ആയുർവേദ തത്വങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി, രോഗപ്രതിരോധ ആരോഗ്യപരിപാലനം എന്നിവയുടെ പ്രാധാന്യം സെഷനുകളിൽ ചർച്ച ചെയ്തു.

ദേശീയ ആയുർവേദ ദിനാഘോഷങ്ങളുടെ നോഡൽ ഓഫീസർ ഡോ. സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ സ്വാഗതം പറഞ്ഞു. പ്രൊഫസർ ഡോ. ജെയിംസ് ചാക്കോ നന്ദിപറഞ്ഞു. 


ചിത്രവിവരണം: മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്., പരിപാടി ഉദ്ഘാടനം ചെയ്തു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w