എണ്‍പത്തിഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കണ്ണൂര്‍: മൃഗശാലയും. അറവ് കേന്ദ്രവും തൊട്ടടുത്ത്. :ചാലക്കര പുരുഷു

എണ്‍പത്തിഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കണ്ണൂര്‍: മൃഗശാലയും. അറവ് കേന്ദ്രവും തൊട്ടടുത്ത്. :ചാലക്കര പുരുഷു
എണ്‍പത്തിഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കണ്ണൂര്‍: മൃഗശാലയും. അറവ് കേന്ദ്രവും തൊട്ടടുത്ത്. :ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 Sep 23, 01:17 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കണ്ണൂർ:വിഭവ ചൂഷണത്തിന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ കോളനിയാക്കിയ ബ്രിട്ടീഷുകാര്‍ ആദ്യം ശ്രമിച്ചത് തങ്ങള്‍ കീഴടക്കിയഭൂപ്രദേശത്തിന്റെ ചരിത്രവും സംസ്‌കാരവും ഭൂപ്രകൃതിയും ഭൂപ്രകൃതിയിലെ ജീവജാലങ്ങളെക്കുറിച്ചും പഠിക്കാനും മനസ്സിലാക്കാനുമാണ്.

തങ്ങളെത്തിച്ചേർന്ന ഭൂപ്രദേശങ്ങളെക്കുറിച്ച് സമഗ്ര വിവരങ്ങള്‍ അവര്‍മാന്വലുകളുടെയും ഗസറ്റുകളുടെയും രൂപത്തില്‍ തയ്യാറാക്കിയിരുന്നു. കൂടാതെമാപ്പുകളെക്കുറിച്ചുള്ള പഠനത്തിന് അഥവാകാര്‍ട്ടോഗ്രാഫിക്ക്അവര്‍നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കുകയും ചെയ്തതായികാണാം.

കോഴിക്കോട് സിവില്‍സ്റ്റേഷനിലെ റീജനല്‍ ആര്‍ക്കൈവ്‌സിലെ ഒരു ഫയല്‍ സെലക്ടട് മാപ്പ് 95, 87 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കണ്ണൂരിന്റെ ചിത്രം നമ്മുടെ മുമ്പില്‍ തുറന്നുവെക്കുന്നു. തന്റെഗവേഷണത്തിനിടയില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗം മുന്‍ മേധാവിയും മാഹി സ്വദേശിയുമായ ഡോ.എം.സി.വസിഷ്ഠാണ് ഈ രേഖ കണ്ടെത്തിയത്.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഏറ്റവും പഴയ സ്ഥാപനങ്ങളിലൊന്നാണ് സര്‍വ്വേ ഓഫ് ഇന്ത്യ അഥവാ എസ്.ഒ.ഐ. ഭൂപ്രദേശങ്ങളെക്കുറിച്ച് മാപ്പുകള്‍ തയ്യാറാക്കുക അഥവാ ടോപ്പോഗ്രാഫി തയ്യാറാക്കുക എന്നതായിരുന്നു എസ്.ഒ.ഐ.യുടെ പ്രധാന ലക്ഷ്യം. സര്‍വ്വേ ഓഫീസാണ് 1939-ല്‍, അതായത് എണ്‍പത്തി ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്രാസ് റസിഡന്‍സിയിലെ പ്രവിശ്യയായ മലബാറിലെ ഒരു പ്രധാന നഗരമായ കണ്ണൂരിന്റെ മാപ്പ് തയ്യാറാക്കിയത്.

കണ്ണൂരിന്റെ എണ്‍പത്തി ഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ചിത്രം നല്‍കുന്നതാണ് ഈ മാപ്പ്. താഴെ പറയുന്നവയാണ് എണ്‍പത്തിഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കണ്ണൂരിനെ കുറിച്ചുള്ള മാപ്പ് നല്‍കുന്ന വിവരങ്ങള്‍.

കണ്ണൂരിലെ പ്രധാന പൊതു കെട്ടിടങ്ങള്‍, പ്രധാന സ്വകാര്യ കെട്ടിടങ്ങള്‍, ക്ഷേത്രങ്ങള്‍, മുസ്ലീം പള്ളികള്‍, ക്രിസ്ത്യന്‍ പള്ളികള്‍, മെറ്റലിട്ട റോഡുകള്‍, നദികള്‍, റെയില്‍വേ ലൈന്‍, ടെലിഗ്രാഫ് ലൈന്‍, ശ്മശാനങ്ങള്‍, കാളവണ്ടികള്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലങ്ങള്‍, കുളങ്ങള്‍, കാല്‍നടയാത്രക്കാരുള്ള പാതകള്‍ എന്നിവയാണ് മാപ്പില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്.

മാപ്പില്‍ നഗരം 6 വാര്‍ഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്നതായി കാണാം.

 ആരംഭകാലം മുതല്‍ തന്നെ കണ്ണൂര്‍ ബ്രിട്ടീഷുകാരുടെ കീഴില്‍ ഒരു ആധുനിക പട്ടണമായി വികസിക്കാന്‍ തുടങ്ങി. കണ്ണൂര്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ എല്ലാ അര്‍ത്ഥത്തിലും വികസിതമായ ഒരു ആധുനികനഗരമാണെന്ന് മേല്‍പ്പറഞ്ഞ മാപ്പ് അടയാളപ്പെടുത്തുന്നുണ്ട്.

വലിയ 6 വാര്‍ഡുകളാണ് മാപ്പ് പ്രകാരം കണ്ണൂരിനുള്ളത്. 100 കോപ്പികളാണ് മാപ്പ് പ്രിന്റ് ചെയ്തിട്ടുള്ളത്. അതായത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കപ്പെട്ട ഒരു മാപ്പാണിത്. മാപ്പ് പ്രകാരം വാര്‍ഡ് 1 ല്‍ നിരവധികെട്ടിടങ്ങളുണ്ട്

 അതില്‍ പ്രധാനപ്പെട്ടത് ജില്ലാ മുന്‍സിഫ് കോടതി, ഗേള്‍സ് സ്‌കൂള്‍, ബോയ്‌സ് സ്‌കൂള്‍, മലബാര്‍ ബാങ്ക്, മൃഗാശുപത്രി, പി.ഡബ്ല്യൂ.ഡി ഓഫീസ്, ട്രാവലേഴ്‌സ് ബംഗ്ലാവ്, റീഡിംഗ്റൂംഎന്നിവയാണ്. ഇതില്‍ ഏറ്റവും വിചിത്രമായ കാര്യം മൃഗാശുപത്രിക്ക് സമീപം തന്നെ ഒരു അറവ്ശാലയും ഉണ്ട് എന്നതാണ്. മുന്‍സിപ്പല്‍ ഹൈസ്‌കൂള്‍ പട്ടാളം , മുന്‍സിപ്പല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, സ്മാള്‍ പോക്കസ് ഷെഡ് എന്ന് പറയുന്ന ഒരു സ്ഥലവും കൂടിയുണ്ട്. വസൂരി വന്നവരെതാമസിപ്പിക്കാനുള്ള സ്ഥലമായിരിക്കാം ഇത്.

 സബ് രജിസ്ട്രാര്‍ ഓഫീസ്, ഗവണ്‍മെന്റ് ട്രെയിനിങ് സ്‌കൂള്‍,കളിസ്ഥലം ഒടയോത്ത് ശ്മശാനം എന്നിവയൊക്കെ ഇതില്‍ സ്ഥിതി ചെയ്യുന്നു.

ഈ വാര്‍ഡിലാണ് തളാപ്പ് എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. തളാപ്പിലെ ശ്രീ നാരായാണഗുരു പ്രതിഷ്ഠിച്ച സുന്ദരേശ്വര ക്ഷേത്രവും ഒന്നാം വാര്‍ഡിലാണ്.

രണ്ടാം വാര്‍ഡില്‍ ജനറല്‍ പോസ്‌റ്റോഫീസ്, അന്തോണി ചര്‍ച്ച്, ബാസല്‍ മിഷന്‍ സ്‌കൂള്‍, ഗേള്‍സ് സ്‌കൂള്‍,മാപ്പിള എലിമെന്ററി സ്‌കൂള്‍, ഫോര്‍ട്ട് സെന്റ് ജോര്‍ജ് റോഡ് എന്നിവ കാണാം. 

വാര്‍ഡ് നമ്പര്‍ 3 ല്‍ മിലിട്ടറി ഹോസ്പിറ്റല്‍,കോമണ്‍വെല്‍ത്ത് ട്രസ്റ്റ് റോഡ്,ആറോണ്‍സ് റോഡ്, സെന്റ് തെരേസാസ് യൂറോപ്യന്‍ സ്‌കൂള്‍സ്, ഫോര്‍ട്ട് റോഡ്, ബാരക്‌സ് റോഡ്, ബ്രിട്ടീഷ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മൈതാനം എന്നിവ കാണാം.

വാർഡ് 2ലൂടെ കടന്നു വന്നരണ്ട്റോഡുകളാണ് പിള്ളയാര്‍ കോവില്‍ റോഡും സാമിമഠം റോഡും.

വാര്‍ഡ് 3 ലെ മറ്റ് കെട്ടിടങ്ങള്‍ കണ്ണൂര്‍ റെയില്‍വേസ്‌റ്റേഷന്‍, ലോക്കോ പൈലറ്റുമാരുടെ ക്വാര്‍ട്ടേഴ്‌സ്, സ്‌റ്റേഷന്‍ മാസ്റ്ററുടെ ക്വാര്‍ട്ടേഴ്‌സ് എന്നിവയാണ്.

വാര്‍ഡ് നമ്പര്‍ 4 ല്‍ പ്രധാനമായും കുറേ തോടുകളുണ്ട്, ഹിന്ദുക്കളുടെശ്മശാനം,ധര്‍മ്മസമാജത്തിന്റെ സ്‌കൂള്‍, ക്രിസ്ത്യാനികളുടെ ശ്മശാനം,ആര്യദ്രാവിഡരുടെ ശ്മശാനം, കണ്ണൂര്‍ റെയില്‍വേസ്‌റ്റേഷന്റെ തെക്ക്ഭാഗംഎന്നിവയാണ്.

വാര്‍ഡ് 5 ല്‍ ജുമാ അത്ത് പള്ളി, അറക്കല്‍ രാജാവിന്റെ കെട്ടിടം, കണ്ണൂര്‍ സിറ്റി പോസ്റ്റ് ഓഫീസ്, ഇംഗ്ലീഷ് ചര്‍ച്ച് , കണ്ണൂര്‍ സിറ്റി തവക്കര എലിമെന്ററി സ്‌കൂളുകള്‍ എന്നിവ സ്ഥിതി ചെയ്യുന്നു.

വാര്‍ഡ് 6 ല്‍ തയ്യില്‍ മാപ്പിള സ്‌കൂള്‍, കണ്ണംപുഴ റോഡ്, മുണ്ടക്കടവ് റോഡ്എന്നിവ സ്ഥിതി ചെയ്യുന്നു.പള്ളിക്കുന്ന്, ചൊവ്വമുണ്ടയാട് ,തോട്ടട തുടങ്ങിയ സ്ഥലങ്ങള്‍ ഈ ആറ് വാർഡുകൾക്ക് പുറത്താണ്.

capture

മയ്യഴി , ഗവണ്മെൻ്റ് സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട കെ . കെ . സനിൽ കുമാറും ജനറൽ സെക്രട്ടറി കെ . ജവഹറും

whatsapp-image-2026-09-22-at-6.59.35-pm

ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച്

സെമിനാർ സംഘടിപ്പിച്ചു.

മാഹി : ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് ഗവ. മിഡിൽ സ്കൂൾ ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആയുർവേദ സെമിനാർ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക കെ ഷിജിന അധ്യക്ഷയായി. ഡോ. ജിഷ ലെജിൻ ഉദ്ഘാടനം ചെയ്തു, ജീവിത ശൈലി പ്രശ്‌നങ്ങളും അതിജീവനവും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. ആയുർവേദ സസ്യങ്ങളും ഉപയോഗവും എന്ന വിഷയത്തെക്കുറിച്ച് ശാസ്ത്ര അധ്യാപിക വി എം ഷറീന പന്തക്കൽ പ്രബന്ധം അവതരിപ്പിച്ചു കെ.ഷിജിന ജയിംസ് സി ജോസഫ് ശരണ്യ രവീന്ദ്രൻ കെ കെ സുജ എന്നിവർ സംസാരിച്ചു എ. പി റിഫാന ടി സജിത എം ഷൈനി എന്നിവർ നേതൃത്വം നൽകി. സ്കൂൾ ഔഷധത്തോട്ടത്തിലേക്ക് വൃക്ഷത്തൈകളുടെ വിതരണവും സംഘടിപ്പിച്ചു.


ചിത്രം : ആയുർവേദ ദിനത്തോടനുബന്ധിച്ച് അവറോത്ത് ഗവ. മിഡിൽ സ്കൂൾ ഔഷധ തോട്ടത്തിലേക്കുളള തൈ വിതരണം ഉദ്ഘാടനം ഡോ. ജിഷ ലെജിൻ നിർവഹിക്കുന്നു.

whatsapp-image-2026-09-22-at-6.59.43-pm

കെ.സി. സന്തോഷ് നിര്യാതനായി.

ന്യൂമാഹി:കോടിയേരി തൃക്കയിക്കൽ ശിവക്ഷേത്രത്തിന് സമീപംനരായണീയത്തിൽ കെ.സി. സന്തോഷ്. (59) നിര്യാതനായി. പരേതരായ കെ.നാരായണൻ നായരുടെയും ഓമന അമ്മയുടെ മകനാണ്. ഭാര്യ: അഷിത (ചുണ്ടങ്ങാപൊയിൽ) .

മക്കൾ: വൈഷ്ണവ് സന്തോഷ്‌ (ഗൾഫ് ) സൗരവ് സന്തോഷ് (സെൻ്റ് ജോസഫ് ഹൈസ്കൂൾ, തലശ്ശേരി )

സഹോദരങ്ങൾ: ശ്രീദേവി, ബേബി ഗിരിജ, ബിന്ദു, പരേതനായ മുരളി .

capture_1790105928

മാഹി കോ-ഓപ്പറേറ്റീവ് കോളേജിൽ 'ടൂറിസം ഫിയെസ്റ്റ'യ്ക്ക് ആവേശകരമായ തുടക്കം

മാഹി: പളളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ & ടെക്നോളജിയിൽ ടൂറിസംവിഭാഗത്തിന്റെയും ഐ.ക്യു.എ.സി സമിതിയുടെയും സംയുക്തആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ടൂറിസം ഫിയെസ്റ്റ' ടൂറിസംവാരആഘോഷങ്ങൾക്ക്തിരിതെളിഞ്ഞു.കോളേജ് സെമിനാർ ഹാളിൽ നടന്ന വിപുലമായ ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.സി.ജി.ലക്ഷ്മിദേവി ഉദ്ഘാടനം നിർവ്വഹിച്ചു. ആധുനിക ടൂറിസം മേഖലയിൽ വന്നിട്ടുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും,ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മറ്റു ഡിജിറ്റൽസാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ചും , ടൂറിസം രംഗത്ത് വരുത്തുന്നവിപ്ലവകരമായമാറ്റങ്ങളെക്കുറിച്ചും പ്രിൻസിപ്പാൾ വിശദീകരിച്ചു ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. കെ.വി.ദീപ്തി മുഖ്യപ്രഭാഷണം നടത്തി. ടൂറിസം ഡിപ്പാർട്ട്മെൻ്റ് മേധാവി വി.ഭവിഷ ., വി.വിപിനമോൾ, മുഹമ്മദ്‌ റിഷാൽ, സച്ചിൻ സജീവ് എന്നിവർ മുഖ്യ കോർഡിനേറ്റർമാരാണ്.  വിദ്യാർത്ഥികളുടെ ടൂറിസംസാധ്യതകളുമായി ബന്ധപ്പെട്ടുള്ള ഗവേഷണ പ്രബന്ധ അവതരണങ്ങളും നടന്നു. ടൂറിസം വാരത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന മത്സരങ്ങളും,സാംസ്കാരിക പരിപാടികളും വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കും..


ചിത്രവിവരണം: കോളേജ് പ്രിൻസിപ്പാൾ ഡോ. സി.ജി ലക്ഷ്മിദേവി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിക്കുന്നു.

whatsapp-image-2026-09-22-at-7.06.02-pm

ഇക്കരെ കൊട്ടിയൂർ ദേവസ്ഥാനത്തിൽ നടന്നത് ആചാര ലംഘനം: ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതി


നിടുമ്പ്രം: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിലെ പവിത്രമായ ഇക്കരെ കൊട്ടിയൂർ ആയില്യാർ കാവിൽ അചാര്യ അനുമതിയോ ദേവപ്രശ്‌നമോ ബോർഡ് യോഗത്തിന്റെ തീരുമാനങ്ങളോ ഇല്ലാതെ നടത്തിയ പ്രവർത്തികൾ ആചാര ലംഘനമാണെന്ന് ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതി പ്രവർത്തക സമതി യോഗം ആരോപിച്ചു. പരിഭാവനമായി സംരക്ഷിക്കേണ്ടതും വർഷത്തിൽ രണ്ടു തവണ താന്ത്രിക കർമ്മങ്ങൾക്കു മാത്രം ആൾ പ്രവേശനം ഉള്ളതും അക്കരെ കൊട്ടിയൂരിലേക്കുള്ള ക്ഷേത്ര പ്രവേശനത്തിന് മുൻപ് ഗൂഢ പൂജകൾ നടക്കുന്നതും ദൈവികമായ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതുമായ കാവിന്റെ പരിസരത്തുള്ള മരങ്ങൾ വെട്ടിമാറ്റിയ സംഭവത്തിൽ നെയ്യാമൃത് സമിതി പ്രതിക്ഷേധവും ആശങ്കയും രേഖപ്പെടുത്തി. യോഗത്തിൽ സമിതി പ്രസിഡണ്ട് പ്രദീപൻ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി പ്രവീൺ കുമാർ പൊയിലൂർ, സത്യനാഥ് വടകര, സന്തോഷ് വില്ലിപാലൻ, സത്യേഷ് ശങ്കരനെല്ലൂർ, പ്രമോദ്.കെ.വി ചെമ്പ്ര സംസാരിച്ചു.

whatsapp-image-2026-09-22-at-7.29.46-pm

കീലേരികുഞ്ഞിക്കണ്ണൻഗുരിക്കളെവിസ്മരിച്ചു

തലശ്ശേരി:ആയോധന കലകളിലും സർക്കസ്സിലും തലശ്ശേരി ക്ക് അഭിമാനകരമായ സംഭാവനകൾനൽകിയ കീലേരി കുഞ്ഞികണ്ണൻ ടീച്ചർക്ക് അർഹമായ അംഗീകാരം നാട് നൽകിയിട്ടില്ലെന്ന് ജവഹർ കൾച്ചറൽ ഫോറം തലശ്ശേരി നടത്തിയ കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ 87-മത് ചരമ വാർഷീക സമ്മേളനം അഭിപ്രായപ്പെട്ടു. സർക്കസ്സ് കുല ഗുരു കുഞ്ഞിക്കണ്ണൻ ടീച്ചറുടെ 87 -മത് ചരമ വാർഷി ദിനത്തിൽ ജവഹർ കൾച്ചറൽ ഫോറം തലശ്ശേരി സംഘടിപ്പിച്ച കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ ചരമ വാർഷീക ദിനത്തിൽ നടത്തിയഅനുസ്മരണ സമ്മേളനം സായി കേന്ദ്രoഅസി.ഡയറക്ടർ ടി.സി. മനോജ് ഉദ്ഘാടനം ചെയ്തു. തലശ്ശേരിയിൽ കീലേരി കുഞ്ഞികണ്ണൻ ടീച്ചറുടെ പേരിൽ സർക്കസ്സ് കോളേജ് തുടങ്ങുന്നതിന് സംസ്ഥാന .ഗവ: തയ്യാറാവണമെന്നും ആയതിനായി സ്ഥലം എം.പി എം.എൽ.എ നഗരസഭ ചെയർമാൻ തുടങ്ങിയവർ മുൻ കൈ എടുക്കണമെന്നും പ്രമേയം വഴി ആവശ്യപ്പെട്ടു.

ജവഹർ കൾച്ചറൽ ഫോറം - തലശ്ശേരി യുടെ ചെയർമാൻ കെ.ശിവദാസൻ ആദ്ധ്യക്ഷം വഹിച്ചു.

കെ.വി ഗോഗുൽദാസ് ,പ്രൊഫ. ഏ.പി സുബൈർ , പ്രൊഫ. ദാസൻ പുത്തലത്ത് .ശശികുമാർ കല്ലിടുമ്പിൽ . സി.പി. പ്രസീൽ ബാബു .ഏ കെ.ഇബ്രാഹിം. ബി.മുഹമ്മദ് കാസിം. ഗസൽ ഗായകൻ കബീർ ഇബ്രാഹിം - തച്ചോളി അനിൽ പ്രസംഗിച്ചു.

ശരീര സൗന്ദര്യ മത്സരത്തിൽ നിർവധി അവാർഡുകൾ നേടിയ പപ്പൻ ഗുരുക്കൾ, സി. പ്ര ഷീജ് . ദേശീയ-അന്തർദ്ദേശീയ തലത്തിൽ ഓട്ട മത്സരത്തിലും , നടത്ത മത്സരത്തിലും നിരവധി അവാർഡുകൾ നേടിയ ഹസീന ആലിയമ്പത്ത് ( പാലയാട് ) എന്നിവരെയും സായി കേന്ദ്ര അസി.ഡയറക്ടർ ടി. സി മനോജ് ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു

ആദരവ് നേടിയ ഹസീന ആലിയമ്പത്ത് . പപ്പൻ ഗുരുക്കൾ . പ്രഷീജ് .സി എന്നിവരുംസംസാരിച്ചു.

എം.വി.സതീശൻ നന്ദി പറഞ്ഞു


ചിത്രവിവരണം:സായി കേന്ദ്രoഅസി.ഡയറക്ടർ ടി.സി. മനോജ് ഉദ്ഘാടനം ചെയ്യുന്നു.

capture_1790106125

കേരംസ് ടൂർണ്ണമെന്റ് സമാപിച്ചു.

ചൊക്ലി:നിടുമ്പ്രം വയലിൽ പിടിക ഫ്രൻഡ്സ് റെയിലറി സ്പോർട്സ് ക്ലബ്ബിന്റെ ആഭിമൂഖ്യത്തിൽ രണ്ടു ദിവസമായി നടന്ന കേരംസ് ടൂർണ്ണമെന്റിൽ അയൂബ് ഫ്ളവേഴ്സ് ഒന്നാം സമ്മാനവും, നായനാർ സ്മാരക മന്ദിരം ഉമ്മൻചിറ രണ്ടാം സമ്മാനവും, എൻ.എസ്. ചാലക്കര മൂന്നാം സമ്മാനവും, ഫ്രൻഡ്‌സ് റെയിലറി സ്പോർട്സ് ക്ലബ്ബ് നാലാം സമ്മാനവും നേടി. കേരള ചെസ്സ് താരം പി. സുഗണേഷ് ബാബു സമ്മാനദാനം നിർവ്വഹിച്ചു.


ചിത്ര വിവരണം: സമ്മാനിതരായ ടീം അംഗങ്ങൾ

whatsapp-image-2026-09-22-at-7.45.20-pm

ചൊക്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ചൊക്ളി.ആർ.എസ്.എസ്സ്- യു ഡി എഫ് ഡീലിന്റെ ഭാഗമായി ഇ.ഡി.കത്തിന്റെമറവിൽസി.പി എം. നേതാവ് പിണറായി വിജയനെ വേട്ടയാടാനുള്ളനീക്കത്തിനെതിരെ ചൊക്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു. നൂറ് കണക്കിനാളുകൾ പങ്കെടുത്തു പ്രതിഷേധ പ്രകടനത്തിന് വി.കെ.രാകേഷ്, പി.കെ.മോഹനൻ, സി.കെ. സജീത്, പി.ജയചന്ദ്രൻ, എ.കെ. പ്രജിത്ത്,പി.കെ വിനിഷ്,എം. ഷീന ടീച്ചർ, എ.ഉഷ നേതൃത്വം നൽകി.


ചിത്രവിവരണം:ചൊക്ളി ടൗണിൽ നടന്ന സി.പി.എം. പ്രതിഷേധ പ്രകടനം

capture_1790106266

എൻ.ഐ.ടി. കോഴികോഴിക്കോടു .നിന്നും എം.ടെക് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ( ഹൈ വോൾട്ടേജ് ) ഒന്നാം റാങ്കും സ്വർണ്ണമെഡലും നേടിയ ആർ.സൗരഭ് . പോണ്ടിച്ചേരി യൂണിവേർസിറ്റി മാഹി സെന്റർ റിട്ട:ഹെഡ് ഡോ.എം.പി.രാജന്റെ മകനാണ്. മീനങ്ങാടി ഗവ: പോളിടെക്നി ക് കോളജിലെ അദ്ധ്യാപകനാണ്.

whatsapp-image-2026-09-22-at-9.04.56-pm

രക്തദാന കേമ്പ് നടത്തി

തലശ്ശേരി:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തലശ്ശേരി വ്യാപാരി വ്യവസായി സമിതി ടൗൺ മേഖലാ കമ്മിറ്റി തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ കരായി ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു


ചിത്രവിവരണം:വ്യാപാരി വ്യവസായി സമിതി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്

whatsapp-image-2026-09-22-at-9.56.47-pm

ലഫ്. കമാൻ്റർ എച്ച്.എസ്. സിദ്ദു പി.എം .ശ്രീ.യു.ജി.എച്ച്.എസ് സന്ദർശിച്ചു.


മാഹി.: ലഫ്റ്റനൻ്റ് കമാൻ്റർഎച്ച്.എസ്.സിദ്ദു , നേവൽ ഓഫീസർ നാരായൺ റാം എന്നിവർ ചാലക്കര പി.എം.ശ്രീ. ഉസ്മാൻ ഗവ.ഹൈസ്കൂൾ സന്ദർശിച്ചു . പ്രധാനാധ്യാപകൻ കെ.വി.മുരളീധരൻ്റെ നേതൃത്വത്തിൽ സ്കൂൾ എൻ.സി.സി.കേഡററുകൾ ഹാർദ്ദവമായ സ്വീകരണം  നൽകി. ചടങ്ങിൽഅധ്യാപകരായ സകിത, ആൻ്റണി മാത്യു, ആനന്ദ്, ഷൈജ എന്നിവർ പങ്കെടുത്തു. ലഫ്.കമാൻ്റർ എൻ.സി.സികാഡററുകളുമായിസംവദിക്കുകയുംഡിഫൻസ്മേഖലയിലെതൊഴിലവസരങ്ങളെക്കുറിച്ചും പരിശീലന പരിപാടികളെ പറ്റിയും വേണ്ടമാർഗനിർദ്ദേശങ്ങൾവിദ്യാർത്ഥികൾക്ക് നൽകി.



whatsapp-image-2026-09-22-at-10.11.33-pm

ചിത്രവിവരണം..ലഫ്. കമാൻ്റർ എച്ച്.എസ്. സിദ്ദുപി.എം .ശ്രീ.യു.ജി.എച്ച്.എസ് സന്ദർശിച്ചപ്പോൾ

janadhanan-samudra-new-sepyt
thankachan-new-sept
mannan-palamruth
cocreet
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w