ഗുരുസ്മരണയിൽ മഹാസമാധി ആചരിച്ചു.

ഗുരുസ്മരണയിൽ മഹാസമാധി ആചരിച്ചു.
ഗുരുസ്മരണയിൽ മഹാസമാധി ആചരിച്ചു.
Share  
എഴുത്ത്

News desk

2026 Sep 21, 10:04 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തലശ്ശേരി: നാടെ മ്പാടും പീത പതാകകൾ ഉയർത്തിയും,കട കമ്പോളങ്ങൾ അടച്ചും ഗൃഹങ്ങളിലും സ്ഥാപനങ്ങളിലും മെഴുകുതിരികൾ കത്തിച്ചുവെച്ചും, മഹാസമാധി സ്മരണ പുതുക്കി

മഹാസമാധിയോടനുബന്ധിച്ച് ഇന്നലെ ജഗന്നാഥക്ഷേത്രത്തിൽ ഗുരു ജീവിച്ചിരിക്കെ, പ്രതിഷ്ഠിതമായ ഗുരുദേവ വിഗ്രഹത്തെ ദർശിക്കാനും, പുഷ്പമാല്യമർപ്പിക്കാനും ആയിരങ്ങളാണ് സമാധി സമയത്ത് ഒഴുകിയെത്തിയത്. കാലത്ത് 6 മണി മുതൽ വൈ. 6.30 വരെ അഖണ്ഡനാമജപം നടന്നു.. കാലത്ത് ഗുരുദേവ പ്രതിമയിൽ അഭിഷേകവും, അർച്ചനയും , വിശേഷാൽ ഗുരുപൂജയുമുണ്ടായി. അന്നദാനത്തിൽ ആയിരങ്ങൾ പങ്കാളികളായി., വൈ: 3.30 ന് സമാധി മുഹൂർത്തത്തിൽ സമൂഹപ്രാർത്ഥനയിൽ അഭൂതപൂർവമായ ജനക്കൂട്ടം വന്നെത്തി. 

 പൊന്ന്യം:ശ്രീനാരായണ ഭക്തജനയോഗം ഗുരുചരണാലയം പൊന്ന്യംവെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ മഹാസമാധി ദിനാചരണം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു.. ഉച്ചയ്ക്ക് അന്നദാനവുമുണ്ടായി.തുടർന്ന് ഗുരുപൂജയും സമൂഹപ്രാർത്ഥനയുമുണ്ടായി. വിവിധ ശ്രീനാരായണമഠങ്ങളിൽ വിവിധ പരിപാടികളോടെ സമാധിആചരിച്ചു.ഏടന്നൂർ,കൈവട്ടം, പെരുന്താറ്റിൽ , മുലക്കടവ്, ഇല്ലത്ത് താഴെ, പുന്നോൽ, ആച്ചുകുളങ്ങര, കുട്ടിമാക്കൂൽ,പെരുമുണ്ടേരി, അഴിക്കൽ, പള്ളൂർ, മഞ്ചക്കൽ, മാഹി ശ്രീകൃഷ്ണ ക്ഷേത്രം , ഗ്രാമത്തി, നിടുമ്പ്രം, , മേനപ്രം, ചെമ്പ്ര,ചാലക്കര,, ചൊക്ലി, ഇടയിൽ പീടിക, ഈസ്റ്റ് പളളൂർ,, കവിയൂർ ശ്രീനാരായണ മഠങ്ങളിൽ ഗുരു പൂജ, സമൂഹപ്രാർത്ഥന, പ്രഭാഷണം, അന്നദാനം എന്നിവയുണ്ടായി.

ശ്രീനാരായണഗുരുദേവന്റെസമാധിദിനംപൊന്ന്യംവെസ്റ്റ്എസ്.എൻ.ഡി.പി. ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുപൂജ,സമൂഹപ്രാർത്ഥന എന്നീപരിപാ ടികളോടെആചരിച്ചു.ശശിധരൻ .മനോഹരൻ, രവീന്ദ്രൻ, ചന്ദ്രൻ നേതൃത്വം നൽകി.

capture_1790008288

ചിത്രവിവരണം: ജഗന്നാഥക്ഷേത്രത്തിലെ

ഗുരു പ്രതിമക്ക് മുന്നിൽ നടന്ന സമൂഹപ്രാർത്ഥന

capture_1790008657

ഭക്തിനിർഭരമായ സമൂഹപ്രാർത്ഥന

തലശ്ശേരി:ഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യൻമാർ സ്ഥാപിച്ച കൈവട്ടം നരനാരായണ മഠത്തിൻ്റെ നേതൃത്വത്തിൽ മഹാസമാധിദിനം ആചരിച്ചു. ടി.വി. വസുമിത്രൻ എൻജിനിയറുടെ നേതൃത്വത്തിൽ നടന്ന സമൂഹപ്രാർഥനക്ക് ശേഷം ഗുരുദേവൻ്റെ ശിഷ്യനായ ഗുരുപ്രസാദ് സ്വാമികൾ സമാധിയെക്കുറിച്ചു എഴുതിയ ദൃക്സാക്ഷി വിവരണത്തിൻ്റെ പുനപ്രസിദ്ധീകരണത്തിൻ്റെ ഉദ്ഘാടനവും നടന്നു. ഗുരുവിൻ്റെ സന്യസ്ഥ ശിഷ്യൻ ആത്മാനന്ദസ്വാമികളുടെ പ്രശിഷ്യൻ മേക്കുന്നിലെ സുധർമ്മൻ വൈദ്യർ ആദ്യപ്രതി ഏറ്റുവാങ്ങി. വൈദിക കർമ്മങ്ങൾക്ക് ലജീഷ് ശാന്തി കാർമ്മികത്വം വഹിച്ചു. സമൂഹ സദ്യയും സമൂഹ പ്രാർത്ഥനയും നടന്നു. പ്രശാന്ത് കൈവട്ടം ഹരീന്ദ്രൻ നേതൃത്വം നൽകി.



ചിത്രവിവരണം: കൈവട്ടം നരനാരായണമഠത്തിൽ സമൂഹപ്രാർത്ഥനക്ക് ടി.വി. വസുമിത്രൻ എഞ്ചിനീയർ നേതൃത്വം നൽകുന്നു

capture_1790008736

അച്ചു കുളങ്ങര ശ്രീനാരായണ മഠത്തിൽ നടന്ന ശ്രീനാരായണഗുരു മഹാ സമാധി ചടങ്ങിൽ നടന്ന സമുഹ പ്രാർത്ഥന

capture_1790008769

ആച്ചുകുളങ്ങര മഠം

ന്യൂമാഹി:മഹാസാമാധി നാളിൽ ആച്ചുകുളങ്ങര മഠത്തിൽ കാലത്ത് ജഗന്നാഥ ക്ഷേത്രം മുൻ ശാന്തി ലിജേഷിന്റെ നേതൃത്വത്തിൽ ഗുരുപൂജ നടന്നു ഉച്ചക്ക് സമൂഹസദ്യ സമൂഹ പ്രാർത്ഥന എന്നിവയുണ്ടായി. അതിരു കുന്നത്തു പ്രേമൻ , സെക്രട്ടറി പി. എൻ. സുരേഷ് ബാബു , രഞ്ജിത്ത് പുന്നോൽ,വി.സതീശൻഷൈനേഷ് വിപഞ്ചിക , സി. സന്ദീഷ് , സുനിൽ കുമാർ , ഷിനോജ് മുല്ലോളി ,ബിജേയ്, കെ.സി. രാജേഷ്. നേതൃത്വം നൽകി

capture_1790008849

ഗുരുദേവ പ്രശ്നോത്തരി നടത്തുന്നു

തലശ്ശേരി: ജഗന്നാഥക്ഷേത്രത്തിലെ പഞ്ചലോഹ പ്രതിമാ സ്ഥാപന ശതാബ്ദിയോടനുബന്ധിച്ച് ജഗന്നാഥ ക്ഷേത്രവും , മാതൃ സമിതിയും സംയുക്തമായി പ്രശ്നോത്തരി സംഘടിപ്പിക്കുന്നു.

അമ്പലത്തിന് ചുറ്റിലുമുള്ള 100 വീടുകൾ കേന്ദ്രീകരിച്ചാണ് മത്സരം നടത്തുനത്.

പ്രശ്നോത്തരിയുടെ ചോദ്യാവലി കുനിയിൽ സജിത അജിത്തിന് കൈമാറി ശ്രീ.ജ്ഞാനോദയ യോഗം പ്രസിഡണ്ട് കെ. സത്യൻ ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിദ്ധണ്ട് രമാഭായ് ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

യോഗം ഡയറക്ടർമാരായ സി.ഗോപാലൻ, രാജീവൻ മാടപ്പീടിക, ടി.സി.ദിലീപൻ മാസ്റ്റർ, മാതൃസമിതിഭാരവാഹികളായസീനസൂർജിത്ത്, പി.കെ. ഗൗരി ടീച്ചർ സംബന്ധിച്ചു.


ചിത്രവിവരണം: ചോദ്യാവലി കുനിയിൽ സജിത അജിത്തിന് കൈമാറി ശ്രീ.ജ്ഞാനോദയ യോഗം പ്രസിഡണ്ട് കെ. സത്യൻ ഉദ്ഘാടനംചെയ്യുന്നു

capture_1790008931

പുസ്തക പ്രകാശനം നടത്തി 

മാഹി: പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ റാഫിഐച്ചസ്‌ രചിച്ച 'ഒരു ജീവിത യാത്ര,''അമ്മയേ യാണെനിക്കിഷ്ടം:എന്നീ പുസ്തകങ്ങൾ സിനിമ സംവിധായകൻ ബാലു കിരിയത്ത് ലളിതാംബിക അന്തർജനത്തിന്റെ മകളും എഴുത്തുകാരിയുമായ മണികൃഷ്ണന് നൽകി തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. പന്ന്യൻ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് റീസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി, എഴുത്തുകാരൻ ബി. റാം എന്നിവർ പുസ്തക പരിചയം നടത്തി. അഡ്വ(ഡോ) ബിനു തോട്ടത്തിൽ, ഡോ. റീന ആർ. എസ്,ഐശ്വര്യ വാണി, പട്ടം സനിത് സംസാരിച്ചു


ചിത്രവിവരണം:സിനിമ സംവിധായകൻ ബാലു കിരിയത്ത് എഴുത്തുകാരി മണികൃഷ്ണന് നൽകിപുസ്തകം പ്രകാശനം ചെയ്യുന്നു.

capture_1790009644

കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിൻറ് സെക്രട്ടറി ബിനീഷ് കോടിയേരി കളിക്കാരെ പരിചയപ്പെടുന്നു.


ജില്ല ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ് : അപ്പാച്ചി ക്രിക്കറ്റ് ക്ലബിനും മലബാർ അത്ലറ്റിക്ക് ക്ലബിനും വിജയം


തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ ജില്ല ബി ഡിവിഷൻ ലീഗ് മത്സരത്തിൽ കണ്ണൂർ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബ് 19 റൺസിന് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീമിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത അപ്പാച്ചി സി.സി നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. എ അജ്നാസ് 53 പന്തിൽ 82 റൺസെടുത്തു മികച്ച പ്രകടനം കാഴ്ചവെച്ചു. 10 ഫോറും 3 സിക്‌സും ഉൾപ്പെട്ടതായിരുന്നു അജ്നാസിന്റെ ഇന്നിങ്‌സ്. എം വി അനീസ് 31 റൺസും എം നൗഫൽ 30 റൺസുമെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫോർട്ട് സി സി യ്ക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടുവാനെ കഴിഞ്ഞുള്ളൂ. എം ജഗൻ 48 റൺസും സിഷിൻ സന്തോഷ് 32 റൺസുമെടുത്തു.അപ്പാച്ചിക്കായി എം വി അനീസ് 4 ഓവറിൽ 29 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. കളിയിലെ കേമനായി അപ്പാച്ചി ക്രിക്കറ്റ് ക്ലബ് താരം അജ്നാസിനെ തെരഞ്ഞെടുത്തു.

ഉച്ചയ്ക്ക് നടന്ന മത്സരത്തിൽ തലശ്ശേരി മലബാർ അത്‌ലറ്റിക് ക്ലബ് 41 റൺസിന് ധർമ്മടം ഗവ. ബ്രണ്ണൻ കോളേജിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മലബാർ അത്‌ലറ്റിക് ക്ലബ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. വസീം അക്രം 48 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗവ. ബ്രണ്ണൻ കോളേജ് 17.3 ഓവറിൽ 113 റൺസിന് എല്ലാവരും പുറത്തായി. ദേവ വിഷ്ണു 51 റൺസെടുത്തു.മലബാർ അത്‌ലറ്റിക് ക്ലബിനായി നിധിൻ ലാൽ കെ.വി. മൂന്ന് വിക്കറ്റ് വീഴ്ത്തി. കളിയിലെ കേമനായി മലബാർ അത്ലറ്റിക്ക് ക്ലബ് താരം വസീം അക്രമിനെ തെരഞ്ഞെടുത്തു.


രാവിലെ ടൂർണ്ണമെൻറ് കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിൻറ് സെക്രട്ടറി ബിനീഷ് കോടിയേരി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളായ എ മഹറൂഫ്,പി നവാസ്,കെ ജിതേഷ്,ജസ്ബീർ പറക്കോടൻ എന്നിവർ സംസാരിച്ചു.

capture_1790009759

കുട്ടിമാക്കൂൽ ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിൽ പ്രസിഡണ്ട്‌ കെ പി ജ്യോതിബാസിന്റെ നേതൃത്വത്തിൽ നടന്ന മഹാസമാധി പ്രാർത്ഥനാ യോഗം

capture_1790009965

മിച്ചിലോട്ട് മാധവനെ അനുസ്മരിച്ചു.


മാഹി:രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രാൻസ് പിടിച്ചടക്കിയ നാസിഭരണകൂടത്തിൽ നിന്നും ഫ്രാൻസിനെ മോചിപ്പിക്കാനുള്ള സമരത്തിൽ 28ാം വയസ്സിൽ ധീരരക്തസാക്ഷിയായ ഏക ഇന്ത്യക്കാരൻ മയ്യഴി സ്വദേശി മിച്ചിലോട്ട് മാധവന്റെ 84ാം ചരമദിനം മയ്യഴിയിൽ ആചരിച്ചു.

മയ്യഴി രക്തസാക്ഷി സാംസ്കാരിക പഠന കേന്ദ്രത്തിന്റെയും, മിച്ചിലോട്ട് മാധവൻ ലൈബ്രറിയും സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

കെ. പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

 വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി ഉദ്ഘാടനവുംഅനുസ്മരണ പ്രഭാഷണവും നടത്തി.

ഇന്നത്തെ 

പ്പോലെ സ്മാരകത്തിനു വേണ്ടി മരിക്കുന്നതിന് പകരം,ധീരോദാത്തമായ ആത്മ സമർപ്പണത്തിലൂടെ സ്മരണീയനായി 

മരിച്ചു എന്നത് കൊണ്ടാണ് 84 വർഷം പിന്നിട്ടിട്ടും നാട് ഇന്നും മിച്ചിലോട്ട് മാധവനെ ഓർത്തുഅഭിമാനംകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രകാരൻ ഡോ. എ. വത്സലൻ 'മയ്യഴി : ചരിത്രവും വാർത്തമാനവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഹാരിസ് പരന്തിരാ ട്ട് ,

ശശിധരൻ പി. സി. എച്ച് വിനയൻ പുത്തലത്ത് സംസാരിച്ചു.


ചിത്രവിവരണം: അസീസ് മാഹി ഉദ്ഘാടനം ചെയ്യുന്നു

capture_1790010057

മാഹിയിൽ യൂത്ത് കോൺഗ്രസ്സ് തിരെഞ്ഞെടുപ്പ്: മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കമായി


യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾക്ക് മാഹിയിൽ തുടക്കമായി.

സംസ്ഥാന വ്യാപകമായി പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മാഹിയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗം നടന്നു. യൂത്ത് കോൺഗ്രസ്സ് മെമ്പർഷിപ്പ് പ്രവർത്തനം ഒക്ടോബർ 5 മുതൽ നവംബർ 5 വരെയാണ് നടക്കുക. മാഹി അസംബ്ലി മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ താത്പര്യമുള്ളവർക്ക് ഈ മാസം 24 വരെ അപേക്ഷിക്കാം. മാഹി അസംബ്ലിയിലേക്ക് 33 പേരെയാണ് തിരെഞ്ഞെടുക്കുക. ജനറൽ വിഭാഗത്തിൽ ഒരു പ്രസിഡണ്ട്, 2 വൈസ് പ്രസിഡണ്ട്, 4 ജനറൽ സിക്രട്ടറിമാരെയും, വനിത, ഒ.ബി.സി എസ്.സി, എസ്.ടി, മൈനോരിറ്റി, ഹാന്റികൈപ്പ്ഡ് എന്നി വിഭാഗത്തിൽ ജനറൽ, വനിത സംവരണത്തിലേക്കുമാണ് മത്സരം നടക്കുക. ഒരാൾക്ക് സംസ്ഥാന - ജില്ല തലത്തിൽ പ്രസിഡണ്ട് , ജന. സിക്രട്ടറി, അസംബ്ലി സ്ഥാനാർത്ഥി എന്നിവർക്കായി 5 വോട്ടുകൾ വീതം രേഖപ്പെടുത്തണം. 18 നു 35 നു ഇടയിൽ പ്രായമുള്ളവർക്ക് മത്സരിക്കാവുന്നതാണ്.

കർണ്ണാടക പ്രദേശ് കോൺഗ്രസ്റ്റ് ജനറൽ സിക്രട്ടറിയും പ്രദേശ് റിട്ടേണിംങ്ങ് ഓഫിസറുമായ എസ്.ബാലകൃഷ്ണ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് രജിലേഷ്.കെ.പി അദ്ധ്യക്ഷത വഹിച്ചു. കെ.മോഹനൻ, സത്യൻ കേളോത്ത് എന്നിവർ സംസാരിച്ചു.

capture_1790010115

വൈദിക മന്ദിരത്തിന്റെ

ശിലാസ്ഥാപനം നടത്തി

മാഹി : മാഹി ബസിലിക്കോട് അനുബന്ധിച്ച് പുതുതായി നിർമ്മിക്കുന്ന വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപനം കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത റവ ഡോക്ടർ വർഗീസ് ചക്കാലക്കൽ നിർവഹിച്ചു. ദേവാലയത്തിന്റെ പിറകുവശം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ബസിലിക്ക റക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിൽന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വർഗീസ് പിതാവ് തറക്കല്ലിടൽ നിർവഹിച്ചു.. പ്രമുഖ വൈദികരും പാരിഷ് കൗൺസിൽ സെക്രട്ടറി പാരിഷ് കൗൺസിൽ അംഗങ്ങളും സമിതി അംഗങ്ങളും സംഘടന പ്രതിനിധികളും, ഇടവക ജനങ്ങളുംസംബന്ധിച്ചു.


വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം

ചിത്രവിവരണം:വർഗീസ് ചക്കാലക്കൽ പിതാവ് തറക്കല്ലിടൽ നിർവഹിക്കുന്നു


capture_1790010381

ചാലക്കര പെരുമ 2026-27 സംഘാടക സമിതിയായി


മാഹി. ചാലക്കര ദേശ കൂട്ടായ്മയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 'ചാലക്കര പെരുമ - 2026-27, മൂന്ന് മാസം നീണ്ടു നിൽക്കുന്ന മെഗാ പരിപാടികളോടെ ആഘോഷിക്കും.

ചാലക്കര എം എ എസ്.എം.വായനശാലയിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഡോ. ഭാസ്ക്കരൻ കാരായി ഉദ്ഘാടനം ചെയ്തു.

കെ.പി.വത്സൻ ചെയർമാനും, കെ. ചിത്രൻ ജനറൽ കൺവീനറുമായി 302 അംഗ ജനറൽ കമ്മിറ്റി യേയും, 102അംഗ പ്രവർത്തകസമിതിയേയും തെരഞ്ഞെടുത്തു.


ചിത്രവിവരണം:ഡോ: ഭാസ്ക്കരൻ കാരായി ഉദ്ഘാടനം ചെയ്യുന്നു.

samudar
nishanth-blue
cocreet_1789839552
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w