കോടിയേരി പ്രതിസന്ധികളിലെ ഊർജ്ജം: യു. വാസുകി

കോടിയേരി പ്രതിസന്ധികളിലെ ഊർജ്ജം: യു. വാസുകി
കോടിയേരി പ്രതിസന്ധികളിലെ ഊർജ്ജം: യു. വാസുകി
Share  
എഴുത്ത്

News desk

2026 Sep 20, 09:41 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചൊക്ലി: വിടവാങ്ങലിന് ശേഷവും പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റുകാരും നാടും ഓർമ്മിച്ചു പോകുന്ന പേരാണ് കോടിയേരി ബാലകൃഷ്ണന്റേതെന്ന് സി.പി.എം.പൊളിറ്റ്ബ്യൂറോ അംഗംയു.വാസുകി അഭിപ്രായപ്പെട്ടു.

ചൊക്ലിയിൽ നടന്ന കോടിയേരി സ്മൃതി - 2026 നാലാമത് ദേശീയ സെമിനാർ  2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

നിരാശ ജനിപ്പിക്കുന്ന വാർത്തകൾ രാജ്യത്ത് ഉയർന്ന് വരുമ്പോഴും, കോടിയേരിയുടെ ഓർമ്മകൾ കരുത്തേകുകയാണ്. പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറ യാൽ ഉറച്ച് നിന്നുള്ളപോരാട്ടമാണ് കോടിയേരി നയിച്ചത്. ഭരണാധികാരികളടക്കം വിദ്വേഷ പ്രസംഗങ്ങൾ നിത്യേന നടത്തുകയാണ്.ആർ.എസ്.എസും ബിജെ.പി യും കള്ളം പറയുന്നവരുടെകൂടാരമായി മാറുകയാണ്. മത വിദ്വേഷം പരത്തി മനുഷ്യരെ വിഭജിക്കുന്ന ഫാക്ടറികളായി മാറുകയാണ്. രാജ്യത്ത് എവിടെയെല്ലാം ന്യൂനപക്ഷ-ഗോത്രവർഗ്ഗഅവകാശ ധ്വംസനങ്ങളും കലാപങ്ങളുമുണ്ടായിട്ടുണ്ടോ അവിടങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റുകാരാണ് പ്രതിരോധം തീർത്തിട്ടുള്ളതെന്ന് കാണാം. കള്ളൻവന്നേ.. വന്നേ എന്ന് വിളിച്ചു പറയുകയല്ലാതെ കള്ളൻമാർക്ക് കുടപിടിക്കുക മാത്രമാണ് യു.ഡി.എഫ് ചെയ്തിട്ടുള്ളത്. ചില വലത് പക്ഷ മാധ്യമങ്ങൾ അവരുടെ പ്രചാരകരായി മാറുകയാണ്. രാജ്യം ദാരിദ്ര്യത്തിലേക്ക് തള്ളിമാറ്റപ്പെടുമ്പോൾ, അതി ദാരിദ്ര്യം ഇല്ലാതാക്കിയ ഏക സംസ്ഥാനം എൽ.ഡി എഫ് ഭരണകാലത്തെ കേരളമായിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ഹിന്ദു രാഷ്ട്രത്തിലേക്ക് രാജ്യത്തെകൊണ്ടുപോകാനാണ് കേന്ദ്ര ഭരണ കൂടം ശ്രമിക്കുന്നത്. എൽ.ഡി.എഫ് നടപ്പിലാക്കിയ ജനപ്രിയ പദ്ധതികളത്രയും സതീശൻസർക്കാർ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ് മനുവാദത്തിന്റെ വക്താവായി സതീശൻ മാറുയൊണ്. എല്ലാ അർത്ഥത്തിലും കേരളത്തെ ഇരുട്ടിലേക്ക് നയിക്കുകയാണെന്ന് യു വാസുകി പറഞ്ഞു.

കോടിയേരിബാലകൃഷ്ണൻലൈബ്രറി,തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ, പുകസ പാനൂർ മേഖല കമ്മിറ്റി എന്നിവയുടെ സംയുക്താഭിമഖ്യത്തിലാണ് ജനപ്രിയ നേതാവ്കോടിയേരിയുടെ ഓർമ്മകൾ അലയടിച്ച സ്മൃതി -2026 സംഘടിപ്പിച്ചത്.

പു.ക.സ.സംസ്ഥാന സെക്രട്ടരി എം.കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ഒ. അജിത് കുമാർ സ്വാഗതവും, സി.കെ.രമ്യ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടരി കെ.കെ.രാഗേഷ് അനുസ്മരണ ഭാഷണം നടത്തി.

കെ.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാറിൽ ആർ രാജഗോപൽ പ്രഭാഷണം നടത്തി.

ജെൻസികളുടെ രാഷ്ട്രീയത്തെക്കുറിച്ച്ഡോ:ടി.എം.തോമസ് ഐസക് പ്രഭാഷണം നടത്തി. പി.കെ. വിജയൻഅദ്ധ്യക്ഷതവഹിച്ചു.കോടിയേരിയുടെ, സഹധർമ്മിണി വിനോദിനി, മക്കളായ

ബിനീഷ് കോടിയരി, ബിനോയ് കോടിയേരി എന്നിവരും കോടിയേരിയുടെ രാഷ്ട്രീയാതീതരായ ആത്മസുഹൃത്തുക്കളും പരിപാടിയിൽസംബന്ധിച്ചു.


ചിത്രവിവരണം: യു വാസുകി ഉദ്ഘാടനം ചെയ്യുന്നു.

qq

ഓണ സദ്യയിൽ ഷവർമ്മയും കുഴി മന്തിയും ഇടം പിടിച്ചേക്കും: എം മുകുന്ദൻ

മാഹി:കാലം മാറുകയാണ്. ഓണവും മാറുകയാണ്.

വരും വർഷങ്ങളിൽ ഷവർമ്മയും, കുഴിമന്തിയും :ഓണ സദ്യയിൽ ഇടം പിടിച്ചേക്കുമെന്ന് വിഖ്യാത നോവലിസ്റ്റ് എം മുകുന്ദൻ.

കുട്ടിക്കാലത്ത് വീട്ടിൽ നിറയെ കോഴികളെ വളർത്തിയിരുന്നു. വളരെ കഷ്ടപ്പെട്ട് ഞങ്ങൾ വിട്ടു മുറ്റത്ത് തീർത്ത പുക്കളം അതിലെ ഏക പൂവൻ കോഴിചവുട്ടിതെറിപ്പിച്ചപ്പോൾഅമ്മദേഷ്യത്തോടെ പൂവനോട് പറയുമായിരുന്നു. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്. അടുത്ത വിഷുവിന് കാണിച്ചു തരാമെന്ന്. വിഷുവിന് അവൻ കറിയായി മാറുമെന്ന് അമ്മക്കറിയാമായിരുന്നു.പ്രിയദർശിനിയു വകേന്ദ്ര പള്ളൂർ കോ-ഓപ്പ്: കോളജ് ഓഫ് ഹയർ എജ്യുക്കേഷൻ ആന്റ് ടെക്നോളജിയിൽ സംഘടിപ്പിച്ചതിമർത്തോണം ഓണാഘോഷവും, കുടുംബസംഗമം പരിപാടിയിൽമുഖ്യഭാഷണംനടത്തുകയായിരുന്നു അദ്ദേഹം.

പ്രിയദർശിനി യുവ കേന്ദ്ര പ്രസിഡണ്ട് സത്യൻ കേളോത്ത് അദ്ധ്യക്ഷതവഹിച്ചു.

മാഹിഎം.എൽ.എ.അഡ്വ: ടി. അശോക് കുമാർ , അബ്ദുൾ നാസർ ഐ എ എസ് ,ചലച്ചിത്ര - സിരിയൽ നടൻ സൂരജ് സൺ,വി.എ.നാരായണൻ ,സജിത്ത്നാരായണൻ.അസീസ് മാഹി, ചാലക്കര പുരുഷു, കെ.വി.ഹരീന്ദ്രൻ, കെ.വി. സന്ദീവ്, അലി അക്ബർഹാഷിം . ഇ.വി. പ്രശോഭ്, എം.എ. കൃഷ്ണൻ, സി.എച്ച്.അലി, സി.എച്ച്.എ.അഷ്റഫ് സംസാരിച്ചു.പുക്കളം, വിവിധ ഓണക്കളികൾ, നൃത്തസംഗീതപരിപാടികൾ,ഓണ സദ്യ , സമ്മാനദാനം എന്നിവയുണ്ടായി.


ചിത്ര വിവരണം: പ്രിയദർശിനിയുവ കേന്ദ്രയുടെ തിമർത്തോണം പരിപാടിയിൽ നോവലിസ്റ്റ്എം.മുകുന്ദൻ ,മുൻ ആഭ്യന്തരമന്ത്രി ഇ വത്സരാജ് തുടങ്ങിയവർ

capture_1789920501

സംഗീതം പൂമഴയായി

പ്രതിഭകൾ അനശ്വരരായി

മാഹി:ഭാരതീയ സംഗീതമുള്ളിടത്തോളം കാലംഎസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നാദവിസ്മയം ജനമനസ്സുകളിൽ അനശ്വരമായി നിലനിൽക്കുമെന്നും,

 ശാസ്ത്രീയ സംഗീതത്തിന്റെയും നാടോടി ഈണങ്ങളുടെയും അപൂർവ മിശ്രണം കൊണ്ട്സമ്പന്നമായിരുന്നു സലിൽചൗധരിയുടെ ഈണങ്ങളെന്നും, കലൈമാമണി ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു.

ചാലക്കര തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് സംഘടിപ്പിച്ച സലിൽ ചൗധരി - എസ്.പി ബി. അനുസ്മരണ സംഗീത രാവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഗീതജ്ഞൻ കെ.കെ.രാജീവ് അദ്ധ്യക്ഷതവഹിച്ചു. ഗായകൻ കെ.കെ.ഷാജ് സ്വാഗതവും, വയലിനിസ്റ്റ് വേണു മാസ്റ്റർ നന്ദിയും പറഞ്ഞു. സംഗീതപ്രതിഭകളുടെ ഛായാപടങ്ങളിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം ഈ പ്രതിഭകളുടെ അനശ്വര ഗാനങ്ങളുടെ ആലാപനവുമുണ്ടായി.


ചിത്രവിവരണം: കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു

capture_1789920556

നാടിന് സാംസ്ക്കാരിക പാരമ്പര്യം കൈമോശംവന്നു. കൽപ്പറ്റ നാരായണൻ


മാഹി:സാംസ്കാരികപാരമ്പര്യങ്ങളുംപൊതുവായരാഷ്ട്രീയപ്രവർത്തനവും തമ്മിൽ ദേശീയ സ്വാതന്ത്ര്യസമരകാലത്ത് നിലനിന്ന ആത്മബന്ധം നഷ്ടമായതാണ് ഇന്ത്യ ഇന്ന് നേരിടുന്ന പ്രതിസന്ധികളിൽ പ്രധാനമെന്ന്  കവിയും സാമൂഹിക വിമർശകനുമായ കൽപ്പറ്റ നാരായണൻ. മയ്യഴി വിമോചനസമരത്തിലെ മുൻനിര നേതാവും പ്രമുഖപത്രപ്രവർത്തകനുമായ മംഗലാട്ട് രാഘവൻ്റെ അഞ്ചാം സ്മാരകപ്രഭാഷണത്തിൽ കവിത: ഭാവനയുടെ സാർവ്വലൗകികത എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രാൻസിന്റെ രാഷ്ട്രീയ അധിനിവേശത്തെ പൊരുതി തോല്പിച്ച മംഗലാട്ട് രാഘവൻ ഫ്രഞ്ച് സാഹിത്യത്തിലെ കാവ്യസംസ്കാരത്തെ മലയാളത്തിലേക്ക് തന്റെപരിഭാഷകളിലൂടെ ഇറക്കുമതി ചെയ്തു. കവിത്വമില്ലാത്തവരുടെ വിവർത്തനം യാന്ത്രികമാവുമ്പോൾ മംഗലാട്ടിന്റെ വിവർത്തനങ്ങൾ ജീവസ്സുറ്റ സൃഷ്ടികൾ തന്നെയായി മാറി. മംഗലാട്ടിന്റെ പരിഭാഷകൾ വെറും ഭാഷാന്തരങ്ങളായിരുന്നില്ലെന്നും ഫ്രഞ്ച് ഭാവുകത്വത്തെ മലയാളിയുടെ കാവ്യഭാവുകത്വവുമായി സമന്വയിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. ടി. അശോക് കുമാർ എം. എൽ. എ  ഉദ്ഘാടനം ചെയ്തു. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ പി ചെക്കുട്ടി അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെസോഷ്യലിസ്റ്റ് പാർട്ടിയുടെ ചരിത്രം സംബന്ധിച്ച പുസ്തകം പുതുശ്ശേരി മുൻ ഡെപ്യൂട്ടി സ്പീക്കർ പി കെ സത്യനന്ദൻ പ്രകാശനം ചെയ്തു. അഡ്വ. പി. റെജിനാർക്ക് പുസ്തകം ഏറ്റുവാങ്ങി. വിജയരാഘവൻ ചേലിയ മംഗലാട്ട് രാഘവൻഅനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഡോ. മഹേഷ് മംഗലാട്ട് സ്വാഗതവും വിനോദ് പയ്യട നന്ദിയും പറഞ്ഞു.


ചിത്രവിവരണം: മാഹി മലയാള കലാഗ്രാമം ഓഡിറ്റോറിയത്തിൽ മംഗലാട്ട് രാഘവൻ അനുസ്മരണ സമ്മേളനത്തിൽ പ്രൊഫ:കല്പറ്റ നാരായണൻ മംഗലാട്ട് സ്മാരകപ്രഭാഷണം നടത്തുന്നു.

പരിമഠം ദുർഗ്ഗാ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം.

ന്യൂമാഹി: പരിമഠം ശ്രീ ദുർഗാക്ഷേത്രത്തിലെ നവരാത്രിമഹോത്സവം വിവിധപരിപാടികളോടെ ആഘോഷിക്കും.

ഒക്ടോബർ 11 മുതൽ 21വരെ ഭക്തിനിർഭരമായ ചടങ്ങുകളും കലാ-സാംസ്കാരിക പരിപാടികളുംചേർന്ന് നവരാത്രിനൃത്ത-സംഗീതോത്സവമായി ആലോഷിക്കും.ഉത്സവദിനങ്ങളിൽ പ്രത്യേക ദേവീപൂജകളും ഉണ്ടായിരിക്കും. ഭജനാമൃതം, ആത്മീയ പ്രഭാഷണം,സംഗീതക്കച്ചേരി, സംഗീതാർച്ചന, നൃത്തപരിപാടികൾഎന്നിവ ഉണ്ടായിരിക്കും. വിവിധ മേഖലകളിൽ പ്രശസ്തരായ പ്രമുഖർ വിവിധ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തും. എല്ലാ ദിവസവും രാത്രി ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

ക്ഷേത്രംതന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണിനമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ്ക്ഷേത്രത്തിലെനിത്യനിദാനചടങ്ങുകൾ.ക്ഷേത്രപ്രതിഷ്ഠാദിനത്തിന്റെഭാഗമായുള്ള ഉദയാസ്തമന പൂജ ഒക്ടോബർ 14-ന് രാവിലെആരംഭിക്കും. അന്ന്ഉച്ചയ്ക്ക്അന്നദാനവും 21തവണക്ഷേത്രപ്രദക്ഷിണവും,വൈകിട്ട് ഭഗവതിസേവയുംസർവൈശ്വര്യപൂജയും ഉണ്ടായിരിക്കും.

capture_1789920728

മിച്ചിലോട്ട് മാധവൻ അനുസ്മരണം 21 ന്

മയ്യഴി: രണ്ടാം ലോക മഹാ യുദ്ധത്തിൽ ഫ്രാൻസിൽ ഫാസിസത്തിനും നാസിസത്തിനുമെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നൽകിയ മയ്യഴി സ്വദേശി രക്തസാക്ഷി മിച്ചിലോട്ട് മാധവനെ അനുസ്മരിക്കുന്നു.

രക്തസാക്ഷി സ്മാരക പഠന കേന്ദ്രവും മിച്ചിലോട്ട് മാധവൻ സ്മാരക ലൈബ്രറിയും ചേർന്ന് നടത്തുന്ന അനുസ്മരണം 21 ന് വൈകുന്നേരം ആറിന് അഡ്വ.ടി. അശോക് കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വന്യജീവി ഫോട്ടോഗ്രഫർ അസീസ് മാഹി അനുസ്മരണ പ്രഭാഷണം നടത്തും. മയ്യഴി, ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ ചരിത്രകാരൻ ഡോ.എസ്. വത്സലൻ പ്രഭാഷണം നടത്തും.

fitlab-cover-with-mfk-logo

ആരോഗ്യസംരക്ഷണത്തിന് പുത്തൻ മേൽവിലാസം;

മുക്കാളിയിൽ 'ഫിറ്റ് ലാബ് ഫിറ്റ്നസ് സ്റ്റുഡിയോ '

നാടിന് സമർപ്പിച്ചു.


ആധുനിക ഇറക്കുമതി ചെയ്ത ഉപകരണങ്ങളും മികച്ച സൗകര്യങ്ങളും; കുട്ടികൾക്കും സ്ത്രീകൾക്കും ഉൾപ്പെടെ എല്ലാവർക്കും അനുയോജ്യമായ അതിനൂതന ഫിറ്റ്നസ് കേന്ദ്രം


മുക്കാളി: മാറിവരുന്ന ജീവിതശൈലിയിൽ വ്യായാമത്തിനും ശാരീരികക്ഷമതയ്ക്കും കൂടുതൽ പ്രാധാന്യം നൽകേണ്ട സാഹചര്യത്തിൽ, മുക്കാളിയിൽ ആധുനിക സൗകര്യങ്ങളോടെ 'ഫിറ്റ് ലാബ് ഫിറ്റ്നസ് സ്റ്റുഡിയോ 'പ്രവർത്തനം ആരംഭിച്ചു. മുക്കാളി സെൻട്രൽ ബാങ്ക് ബിൽഡിങ്ങിലെ രണ്ടാം നിലയിലുള്ള HMT കോംപ്ലക്സിലാണ് വിശാലമായ ഫിറ്റ്നസ് സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത്.

വടകര എസ്.ഐ. അഭിനാഷ് ഫിറ്റ് ലാബ് ഫിറ്റ്നസ് സ്റ്റുഡിയോയുടെ ഉ ദ്ഘാടനം നിർവഹിച്ചു. മണലിൽ മോഹനൻ ചടങ്ങിൽ മുഖ്യാതിഥിയാ യി.

പഞ്ചായത്ത് പ്രസിഡന്റ് കെ .ലീല , വാർഡ് മെമ്പർ സജീവൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ. രാമചന്ദ്രൻ, തലശ്ശേരി കോ-ഓപ്പ റേറ്റീവ് സീനിയർ ഫിസിയോതെറാപ്പിസ്റ്റ് സിജോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ആധുനിക ഫിറ്റ്നസ് പരിശീലനത്തിന് ആവശ്യമായ ഇറക്കുമതി ചെയ്ത യന്ത്രോപകരണങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഫിറ്റ് ലാബിൽ സജ്ജീകരിച്ചിരിക്കുന്നത്. വിശാലമായ എയർകണ്ടീഷൻഡ് പരിശീലനമു റി, വൃത്തിയുള്ളതും സൗഹൃദപരവുമായ അന്തരീക്ഷം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും കേന്ദ്രത്തിന്റെ പ്രത്യേകതകളാ ണ്.

കഠിനാധ്വാനവും ശാരീരിക അധ്വാനവും കുറഞ്ഞ്, മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്ന ജീവിതരീതിയിലേക്ക് സമൂഹം മാറിയതോടെ വ്യായാമക്കുറവ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. കുട്ടികളടക്കമുള്ള പുതുതലമുറയുടെ ജീവിതത്തിൽ മൊബൈൽ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളും കൂടുതൽ ഇടംപിടിച്ചതോടെ കൃത്യമായ ശാരീരിക പ്രവർത്തനത്തിന്റെ പ്രാധാന്യവും വർധിച്ചിരിക്കു കയാണ്.

ഈ സാഹചര്യത്തിലാണ് കുട്ടികൾക്കും സ്ത്രീകൾക്കും ഉൾപ്പെടെ വ്യായാമത്തിൽ താൽപര്യമുള്ള എല്ലാവർക്കുമായി ഫിറ്റ് ലാബ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ആരോഗ്യകരവും ഊർജസ്വലവുമായ ജീവിതശൈലി രൂപപ്പെടുത്തു ന്നതിന് ആവശ്യമായ ശാസ്ത്രീയമായ ഫിറ്റ്നസ് പരിശീലനത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

കുട്ടികളുടെ ശാരീരികക്ഷമതയ്ക്കും വളർച്ചയ്ക്കും, സ്ത്രീകളുടെ ആരോഗ്യപരിപാലനത്തിനും, പൊതുവായി വ്യായാമം ആഗ്രഹിക്കുന്ന വർക്കും അനുയോജ്യമായ പരിശീലന സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ദിവസേന ജീവിതത്തിന്റെ ചെറിയൊരു സമയം വ്യായാമത്തിനായി മാറ്റിവയ്ക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കു ന്നതിന് സഹായകരമാകുമെന്ന സന്ദേശവും ഫിറ്റ് ലാബ് മുന്നോട്ടുവയ്ക്കു ന്നു.

ആധുനിക ഉപകരണങ്ങൾ, മികച്ച സൗകര്യങ്ങൾ, ശുചിത്വവും സൗഹൃദപരവുമായ അന്തരീക്ഷം എന്നിവയിലൂടെ മുക്കാളിയിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് ഗുണമേന്മയുള്ള ഫിറ്റ്നസ് പരിശീലന സൗകര്യം ലഭ്യമാക്കുകയാണ് ഫിറ്റ് ലാബിന്റെ ലക്ഷ്യം.

സ്ഥലം: ഫിറ്റ് ലാബ് ഫിറ്റ്നസ് സ്റ്റുഡിയോ, മുക്കാളി സെൻട്രൽ ബാങ്ക് ബിൽഡിംഗ്, രണ്ടാം നില, HMT കോംപ്ലക്സ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും :ഫോൺ: +91 623 841 3745

വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് 

മാഹി : മാഹി ബസിലിക്കോട് അനുബന്ധിച്ച് പുതുതായി നിർമ്മിക്കുന്ന വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപനം കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത റവ ഡോക്ടർ വർഗീസ് ചക്കാലക്കൽ ഇന്ന് നിർവഹിക്കും. രാവിലെ 10 30 ന് ദേവാലയത്തിന്റെ പുറകുവശം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ബസിലിക്ക റക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിൽന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വർഗീസ് പിതാവ് തറക്കല്ലിടൽ നിർവഹിക്കും. പ്രമുഖ വൈദികരും പാരിഷ് കൗൺസിൽ സെക്രട്ടറി പാരിഷ് കൗൺസിൽ അംഗങ്ങളും സമിതി അംഗങ്ങളും സംഘടന പ്രതിനിധികളും, ഇടവക ജനങ്ങളും സംബന്ധിക്കും

capture_1789921544

"സ്വപ്ഛത ഹി സേവ" 2026, കൈയ്യോട്കൈ. ലോഗോ പ്രകാശനം ചെയ്തു.

ചൊക്ളി :Sept-17 മുതൽ Oct 17 വരെ മെഗാ പൊതു ഇട ശൂചികരണം, ബോധവൽക്കരണ ക്ലാസ്സ്, ഹരിത ഓഫീസ്, സിറോ വേസ്റ്റ് ആഘോഷങ്ങൾ, ആരോഗ്യ പരിശോധന ക്യാമ്പ് എന്നിവയുടെ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്ത് ജനപ്രധിനിധികളും, ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തുന്ന ശൂചികരണത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺകെ.ടി.കെ പ്രദീപൻ, പഞ്ചായത്ത് സെക്രട്ടറി അമൽ രാജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ജയചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ഷമീന തുടങ്ങിയവർ സംയുക്തമായി ലോഗോ പ്രകാശനം ചെയ്തു. VEO മാരായായ ഷിബിൻ. ടി, ഫെമിന ഫ്രാങ്കേ, ജൂനിയർ സൂപ്രണ്ട് അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.ഗ്രാമ പഞ്ചായത്തിലെ 14 ഇടങ്ങളിൽ പൊതുജന സഹകരണത്തോടെ ശുചികരണ പ്രവൃത്തി നടത്തുമെന്നും ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ അറിയിച്ചു.

capture_1789921766

സതി വിജയൻ നിര്യാതയായി

വടക്കുമ്പാട്: കമ്മ്യൂണിറ്റി ഹാളിന് സമീപം വിജയ് നിവാസിൽ സതി വിജയൻ(79)നിര്യാതയായി .

ഭർത്താവ് ടി. വിജയൻ(റിട്ട. എയർഫോഴ്സ്)

മക്കൾ. ബബിത രമേഷ് (പടന്നക്കര)

റൂബിപ്രദീപ്(കണ്ണൂർ)ജൂബിൻവിജയൻ മരുമക്കൾ

,രമേഷ്(പരേതൻ),പ്രദീപ്,സരിത സഹോദരങ്ങൾ

കരുണാകരൻ(പരേതൻ)

ലീല ( പരേത)ഉഷ

 സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3മണിക്ക്

manna-rond-bottil-with-anjali
manna-new
thanachan-samudra-new
cocreet_1789839552
samudra
nishanth-blue_1788605255
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w