മാഹി: അഗതികൾക്ക് ആശ്വാസമേകിയും, ഗ്രാമത്തിലെ മുതിർന്ന വനിതകളേയും, വിദ്യാർത്ഥിപ്രതിഭകളേയും ആദരിച്ചും,കോയോട്ട് തെരു പ്രഭാ മഹിളാ സമാജം നാൽപ്പതാം വാർഷികം ആഘോഷിച്ചു.
കാലത്ത് ധർമ്മടം സ്നേഹക്കൂടിലെത്തിയ സമാജം പ്രവർത്തകർ അരിയും പല വ്യഞ്ജനങ്ങളും, മധുര പലഹാരങ്ങളും സംഭാവന ചെയ്യുകയും അന്നദാനം നടത്തുകയും ചെയ്തു.
വൈകീട്ട് ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടന്ന പൊതുസമ്മേളനം എഴുത്തുകാരൻ പ്രദീപ് കൂവ്വയുടെ അദ്ധ്യക്ഷതയിൽ പള്ളൂർ പൊലീസ് എസ്.ഐ. റീന മേരി ഡേവിഡ് ഉദ്ഘാടനം ചെയ്തു കലൈമാമണി ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. പൊലീസ് എസ് ഐ. ദീപ, ലക്ഷ്മി സംസാരിച്ചു. മുതിർന്ന വനിതകളെ ആദരിക്കുകയും, വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. സമാജം പ്രസിഡണ്ട് സാവിത്രി നാരായണൻ സ്വാഗതവും, ജയന്തി ദാസ് നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: പള്ളുർ പൊലീസ് എസ്.ഐ. റീന മേരി ഡേവിഡ് ഉദ്ഘാടനം ചെയ്യുന്നു
മഹാസമാധിയുടെ ദൃക്‌സാക്ഷ്യം ഇങ്ങിനെ
"ചാലക്കര പുരുഷു
തലശ്ശേരി:യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവ രെ അന്ത്യ നാളുകളിൽ ശുശ്രൂഷിക്കാനും സമാധി വേളയിൽ സാക്ഷ്യം വഹിക്കുകയും ചെയ്ത തലശ്ശേരി ക്കാരനായ സന്ന്യസ്ഥ ശിഷ്യൻ ഗുരുപ്രസാദ് സ്വാമികൾ സമാധിക്ക് തൊട്ടുപിറകെ തലശ്ശേരി യാൽ നിന്നും പ്രസിദ്ധി കരിച്ചിരുന്ന ധർമ്മം പത്രത്തിൽഎഴുതിയ നേർസാക്ഷ്യമാണ്.
ഗുരുസമാധിയെക്കുറിച്ച് പലതരത്തിലുള്ള വ്യാഖ്യാനങ്ങൾ വന്നുകൊണ്ടിരിക്കെ, ഗുരുവിന്റെ അനുഗ്രഹാശിസ്സുകൾ നേരിട്ട് ലഭ്യമാകാൻ ഭാഗ്യമുണ്ടായ പ്രമുഖ സംസ്കൃത പണ്ഡിതൻ കെ.ടി. കൃഷ്ണൻ ഗുരിക്കൾ സൂക്ഷിച്ചുവെച്ച ഈ ലേഖനത്തിന്റെ പകർപ്പ് മകൻ ടി.വി. വസുമിത്രൻ എഞ്ചിനീയർ ഇന്നും ഭക്ത്യാദരവോടെ സൂക്ഷിച്ചുവെക്കുന്നു.
ശ്രീശങ്കരാചാര്യരുടെ ബുദ്ധിശക്തിയും വേദാന്തതത്വ സാക്ഷാൽകാരവും, പതഞ്ജലി മഹർഷിയുടെ യോഗസിദ്ധിയും ശ്രീരാമകൃഷ്‌ണപരമഹംസ ദേവന്റെ ഭക്തിയും, ജാതിവ്യത്യാസരാഹിത്യവും, ശ്രീകൃഷ്‌ണ ഭഗവാൻ്റെ കർമ്മകുശലതയും, ശ്രീബുദ്ധഭഗവാൻ്റെ ജീവകാരുണ്യവും ഒന്നായിച്ചേർന്നു ഏകമൂർത്തിയായി അവതരിച്ച ഗുരുദേവൻ, കേരളം പൈശാചികമായ ജാതിഭൂതാവേശത്താൽ കഷ്ടപ്പെടുന്നതിൽ നിന്നു രക്ഷിക്കുവാൻ അവതരിച്ച മഹാത്മാവും, സമത്വത്തേയും സാഹോദര്യത്തേയും പുനഃസ്ഥാപിപ്പാൻ ജനിച്ച പുണ്യപുരുഷൻ, അധമാരാധനയിൽ നിന്നു ജനങ്ങളെ പിൻതിരിക്കാൻ അവതരിച്ച സ്വാത്വികമൂർത്തി, ആത്മോപദേശം ചെയ്തുത്യാഗികൾക്കാത്മജ്ഞാനം പ്രകാശിപ്പിക്കുവാൻ ഭൂജാതനായദിവ്യവിഗ്രഹം,സംസാരരോഗത്തിനും, രോഗത്തിനും ശമനകാരണനായ വിദഗ്ദ ഭിഷഗ്വരൻ, ജാതിമതഭേദരഹിതനായ ജഗത്ഗുരു, 1928 സെപ്റ്റംബർ 20-ാം നു വ്യാഴാഴ്‌ചവൈകുന്നേരം നാലുമണിക്ക് മഹാസമാധി അടഞ്ഞ വിവരം കാട്ടുതീപോലെ നാട്ടിലൊക്കെ പരന്നതോടുകൂടി ജനങ്ങൾ വ്യസനാക്രാന്തന്മാരായി പരിഭ്രമിച്ചു കൂട്ടംകൂട്ടമായി വന്നുചേർന്നും, യോഗം കൂടിയും,പ്രത്യേകമായും, കമ്പിവഴിയായും സഹതാപം ഇവിടെ അറിയിച്ചും, പത്രപംക്തികളിൽ രേഖപ്പെടുത്തിയും, പള്ളിക്കൂടങ്ങളിലും കൈത്തൊഴിൽ ശാലകളിലും കച്ചവടസ്ഥലങ്ങളിലും അവധി അനുവദിച്ചും, ക്ഷേത്രങ്ങളിൽ വിശേഷാൽ ആരാധന നടത്തി നിത്യശാന്തിക്കായി പ്രാർ.ത്ഥിച്ചും ആ മഹാതാപത്തിൽ പങ്കുകൊണ്ടതോർത്താൽ ശ്രീനാരായണ ഗുരുദേവനെ ജനങ്ങൾ എത്രത്തോളം വിശ്വസിച്ചാരാധിക്കുന്നുണ്ടെന്നു ഗ്രഹിക്കാം. ഗുരുദേവതങ്കതിരുമേനി രോഗശയ്യയെ അവലംബിച്ചിട്ടു ആറേഴുമാസമായെങ്കിലും ദേഹം ക്ഷീണിച്ചതല്ലാതെ ദിവ്യ തേജസ്സ് പ്രസരിച്ചുകൊണ്ടിരുന്ന മുഖകാന്തിക്ക് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. യോഗമാഹാത്മ്യം തെളിഞ്ഞു കാണാവുന്ന നേത്രപ്രഭയും നോട്ടവും ഏതു ധീരചിത്തനേയും വശത്താക്കത്തക്കനിലയിൽ തന്നെ പ്രശോഭിച്ചി .രുന്നു. സമാധി അടയുന്നതിന്നു ഏതാനും ദിവസങ്ങൾക്കു മുമ്പുതുടങ്ങിയ രോഗോപദ്രവങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മഹാസമാധിക്കു രണ്ടു ദിവസങ്ങൾക്കു മുമ്പുമുതൽ സംസാരിപ്പാൻ തീരെ സാധിച്ചിരുന്നില്ല. എങ്കിലും പ്രജ്ഞ ശരിക്കുണ്ടായിരുന്നു. ഞങ്ങളൊക്കെ ഈശ്വരപ്രാത്ഥനയും പാരായണവും ശുശ്രൂഷയും ചെയ്‌തുകൊണ്ടിരുന്നു. അപരിഹാര്യമായ നിയതിയുടെ നിയോഗമനുസരിച്ചു ആ മഹാദീപം നമ്മുടെ കണ്ണിൻ മുമ്പാകെനിന്നു മറഞ്ഞു.സമാധിസമയം സ്വാമിസന്നിധിൽവെച്ചു ശ്രീ വിദ്യാനന്ദസ്വാമികൾ യോഗവാസിഷ്‌ഠം ജീവൻമുക്തിപ്രകരണം വായിച്ചുകൊണ്ടിരിക്കുക.യായിരുന്നു. മോക്ഷപ്രാപ്‌തിയെ വിവരിക്കുന്ന ആ ഭാഗം കേട്ടുകൊണ്ടു ധ്യാനനിഷ്‌ഠനായാണ് മഹാസമാധി പ്രാപിച്ചത്.
പഞ്ചഭൂതസഞ്ചയമായ ആ ദേഹം നമ്മുടെ മാംസചക്ഷുസ്സിന്ന് അഗോചരമായിത്തീർന്നെങ്കിലും, യാതൊന്നിനാലും നശിപ്പിക്കാൻ സാധിക്കാത്ത ശാശ്വതമായ ആ ആത്മാവ് നമ്മുടെ സർവ്വ പ്രവൃത്തികളും കണ്ടുകൊണ്ടു സ്ഥിതിചെയ്യുന്നുണ്ട്. അചിന്ത്യശക്തിയോടുകൂടിയ ആ ആത്മാവിന്നു എന്നും നമുക്കു പൂർവ്വാധികം നന്മകൾ ചെയ്യാൻ സാധിക്കുന്നതാണെന്നു ഓർക്കുകയാണെങ്കിൽ സമാധാനത്തിന്നു വഴിയുണ്ട്. മരണത്തിൽ ദുഃഖിക്കുന്നത് അനാവശ്യമാണെന്ന് തൃപ്പാദങ്ങൾ തന്നെ പലപ്പോഴും പറയാറുണ്ട്. കൂടാതെ തിരുവനന്തപുരത്തുവെച്ചു രോഗം കൂടുതലായ അവസരത്തിൽ ഇങ്ങിനെപറയുകയുണ്ടായി. "നമുക്കു ഒരു സുഖക്കേടുമില്ല, ആർക്കുംസാധിക്കാത്ത ആശ്വാസവും ആനന്ദവും തോന്നുന്നു.” രോഗ ശയ്യയിൽവെച്ചും ഫലിത സംപൂർണ്ണമായ സാരോപദേശങ്ങൾ ചെയ്തു ശിഷ്യവർഗ്ഗങ്ങളെ അനുഗ്രഹിച്ച്ഗുരുദേവൻ്റെ ആദർശങ്ങളും ചര്യാദികളുംഅറിഞ്ഞും കണ്ടുംആചരിക്കുവാനുള്ള മാറ്റങ്ങൾ കാണിച്ചും വിദേഹമുക്തനായതോർത്താൽപരിതപിക്കാൻ മാർഗ്ഗമില്ല. അന്നേദിവസം സന്യാ സിമാരുംബ്രഹ്മചാരികളും ആഹാരവും നിദ്രയും ഉപേക്ഷിച്ചു പാരായണവും,പ്രാത്ഥനയും, ആരാധനയും നടത്തി. പിറ്റേദിവസം കാലത്തു വൈദീകമഠത്തിൽവെച്ചു ഫോട്ടൊ എടുത്തു. ഒരുമണിക്ക് . അഭിഷേകം നടത്തി പുഷ്പങ്ങളെക്കൊണ്ടു വിശേഷമായി :.അലങ്കരിച്ച ചപ്രത്തിൽ ഇരുത്തി. അസംഖ്യം ജനങ്ങൾ ചേർന്നു. ഈശ്വര പ്രാത്ഥന, വാദ്യഘോഷം മുതലായതോടുകൂടെ എഴുന്നെള്ളിച്ചു വനജാക്ഷിസ്‌മാരകമണ്ഡപത്തിൽ ഇരുത്തി. അഞ്ചുമണിക്കു അവിടെനിന്നും.ശിവഗിരിക്കുന്നിന്റെ ഏറ്റവും ഉയർന്ന സ്ഥലത്തു തൃപ്പാദങ്ങൾ പലപ്പോഴും സമാധിയെ സൂചിപ്പിച്ചു സംസാരിച്ചിരുന്ന ആ സ്ഥലത്തു സമാധിവിധിപ്രകാരമുള്ള കർമ്മാനുസരണം .സമാധിയിരുത്തി ആരാധന നടത്തി. ശനിയാഴ്‌ച ബ്രാഹ്മമുഹൂർത്തിൽ മൂടിക്കല്ലു സ്ഥാപിച്ചു അന്നുമുതൽ അഭിഷേകം പ്രാർത്ഥന പാരായണം പ്രസംഗം മുതലായതുനടത്തിവരുന്നു. ഇതിനിടയ്ക്കു ദൂരദേശത്തുള്ള സന്യാസിശിഷ്യന്മാരെല്ലാരും വിശിഷ്യ, മധുരബ്രഹ്മാനന്ദസ്വാമി മഠാധിപതി അദ്വൈതാനന്ദസ്വാമികളും കുന്നക്കുടി മഠാധിപതി ഗണപതി സ്വാമി കളും ശിഷ്യന്മാരോടുകൂടെ എത്തിച്ചേർന്നു. നിത്യവുംവന്നുകൊണ്ടിരിക്കുന്ന ജനങ്ങൾക്കു .കണക്കൊന്നുമില്ല. പൊതുജനങ്ങളുടെ സഹായത്തോടുകൂടെ ധമ്മസംഘത്തിന്റെ നേതൃത്വത്തിൽ സദ്യാദികളും നടത്തി. 29-ാനു ശനിയാഴ്ച നാരായണബലി (മോക്ഷദീപക്രീയ) ഗുരുപൂജ, പ്രാർത്ഥന, അന്നദാനം മുതലായ ആഘോഷങ്ങളോടുകൂടെ കർമ്മം അവസാനിച്ചു. 45-ാം ദിനംവരെ മണ്ഡലവ്രതമാചരിച്ചു സാധാരണ പൂജാദികൾ ചെയ്യാനും നിശ്ചയിച്ചു.
ഗുരുദേവൻ്റെ മഹാസമാധിയുടെ ദൃക്‌സാക്ഷി വിവരണം, മഹാസമാ ധിയുടെ ശതാബ്ദി അടുത്തവർഷം സംജാതമാകുമ്പോളെങ്കിലും ഗുരുഭക്തർ അറിഞ്ഞിരിക്കണമല്ലോഎന്നതിനാലാണ് ഇപ്പോൾ അമൂല്യമായ ഈദൃക്സാക്ഷിവിവരണംപുറത്ത് വിടുന്നതെന്ന് ഗുരു ഭക്തനായ ടി.വി.വ സുമിത്രൻ എഞ്ചിനീയർ പറഞ്ഞു.
മഹാസമാധി ആചരിക്കും.
തലശ്ശേരി:മഹാസമാധിയോടനുബന്ധിച്ച് സപ്തവർ 21 ന് ജഗന്നാഥക്ഷേത്രത്തിൽ വിവിധ പരിപാടികൾ നടക്കും. കാലത്ത് 6 മണി മുതൽ വൈ. 6.30 വരെ അഖണ്ഡനാമജപം നടക്കും. കാലത്ത് 7.30 ന് ഗുരുദേവ പ്രതിമയിൽ അഭിഷേകം, അർച്ചന , വിശേഷാൽ ഗുരുപൂജ, അന്നദാനം, വൈ: 3.30 ന് സമാധി മുഹൂർത്തത്തിൽ സമൂഹപ്രാർത്ഥന എന്നിവയുണ്ടാകും.
തെയ്യം കലാകാരൻ
ഐ കെ ഗണേശൻ നിര്യാതനായി
ചൊക്ലി:പ്രശസ്തതെയ്യംകലാകാരൻ മേനപ്രംകടുക്കബസാറിൽഇല്ലത്ത്താഴെകുനിയിൽ ഐ കെ ഗണേശൻ(64) നിര്യാതനായി.മുൻ ചൊക്ലി ഗ്രാമപഞ്ചായത്തംഗവും,തെയ്യം കലാ അക്കാദമി ഡയരക്ടറും,
ചൊക്ലി ശ്രീനാരായണ മഠം സെക്രട്ടറിയും ,പി കെ എസ് ഏരിയ
ജോയന്റ്സെക്രട്ടറിയും ,മേനപ്രം കാവുകളുടെജന്മാധികാരിയും ,സി പി എംകടുക്ക ബസാർ ബ്രാഞ്ച് മെംബറുമാണ്.
പരേതരായ കുഞ്ഞിരാമ പണിക്കറുടെയുംചിരുതേയിക്കുട്ടിയുടെ
യും മകനാണ്.മങ്ങാട് വാണു കണ്ട കോവിലകം ക്ഷേത്രംപട്ടും വളയും നൽകി ആദരിച്ചിരുന്നു.സഹോദരങ്ങൾപ്രകാശൻ , ശ്യാമള
അജിത,പരേതരായശശീന്ദ്രൻ, പ്രേമൻസംസ്കാരംഞായറാഴ്ച 9.30 ന്വള്ള്യായി വാതകശ്‌മശാനത്തിൽ.കാലത്ത് 9 മണിവരെഇല്ലത്ത് താഴ കുനിയി.ൽ വീട്ടിൽപൊതു ദർശനത്തിന് വെക്കും.
ന്യൂമാഹി എം.എം.ഹയർസെക്കൻഡറിക്ക് ജയം
മാഹി: മാഹി മൈതാനത്ത് . നടന്ന തലശ്ശേരി സൗത്ത് സബ് ജില്ല സീനിയർ വിഭാഗം ഫുട്ബോൾ മത്സരത്തിൽ ചിറക്കര ജി. വി. എച്ച്. എസ്. എസ് നെ പരജയപ്പെടുത്തി ഒരു ഗോളിന്റെ മിന്നും വിജയം കരസ്ഥമാക്കി ന്യൂമാഹി എം എം ഹയർ സെക്കണ്ടറി സ്കൂൾ ടീം സബ് ജില്ലാ. ചാമ്പ്യൻമാരായി.
ചിത്രവിവരണം:ന്യൂമാഹിഎം.എം.ഹയർസെക്കൻഡറിസ്കൂൾ ടീം
ലീല നിര്യാതയായി.
മാഹി മുണ്ടോക്ക് കോയിപ്പുറത്ത് ലീല (85 ) നിര്യാതയായി.
ഭർത്താവ് പരേതനായ വൈദ്യരവിട ഗോപാലൻ മാസ്റ്റർ.
സഹോദരങ്ങൾ: പരേതരായ നാരായണി, കുഞ്ഞിക്കണ്ണൻ, രാഘവൻ , കരുണൻ, പുരുഷോത്തമൻ .
അധ്യാപക കൂട്ടായ്മയുടെ വാർഷിക സംഗമം; വിരമിച്ചവർക്ക് യാത്രയയപ്പ്
മാഹി: ഗവ. സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (ജി.എസ്.ടി.എ) മാഹി ഉപജില്ലാ വാർഷിക ജനറൽ ബോഡി യോഗവും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. മാഹി പി.എം.ശ്രീ ഉസ്മാൻ ഗവ. സ്കൂളിൽ നടന്ന ചടങ്ങിൽ ജി.എസ്.ടി.എ പ്രസിഡന്റ് പി. യതീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സാജിത ഭാസ്കർ വാർഷിക റിപ്പോർട്ടും ട്രഷറർ എം. വിദ്യ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. മാഹി പി.എം.ശ്രീ ഉസ്മാൻ ഗവ. സ്കൂൾ പ്രധാനാധ്യാപകൻ മുരളീധരൻ, മുൻ ട്രഷറർ പി.കെ. സതീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.
റിപ്പോർട്ടിന്മേലുള്ള ചർച്ചയും പ്രമേയ അവതരണവും എക്സിക്യൂട്ടീവ് അംഗം സനൽകുമാർ നിർവഹിച്ചു. പുതിയ ഭാരവാഹികളെ ജി.എസ്.ടി.എ മുൻ പ്രസിഡന്റ് ശശികുമാർ പ്രഖ്യാപിച്ചു.
ഈ വർഷം വിരമിച്ച അധ്യാപകരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ച് യാത്രയയപ്പ് നൽകി. സി.വി. നിഷിത കുമാരി നന്ദി പറഞ്ഞു.
തട്ടാറത്ത് അമ്മാളു അമ്മ നിര്യാതയായി
പാറാൽ പൊതുവാച്ചേരി ഈസ്റ്റ് യു.പി സ്കൂളിനടുത്ത് തട്ടാറത്ത് അമ്മാളു എന്ന അമ്മു അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു നമ്പ്യാർ മക്കൾ: രാധിക, ലതിക, ലേഖ, ശ്രീജ, പരേതനായ വത്സരാജ്. മരുമക്കൾ: സുരേന്ദ്രൻ (പൊന്ന്യം), ബാബു (പയ്യോളി), മനോജ് (എരഞ്ഞോളി). സഹോദരങ്ങൾ: പരേതയായ ജാനകി. സംസ്കാരം നാളെ (19/9/26) രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ
തിമിർത്തോണം: ഓണാഘോഷം 20 ന് പള്ളൂരിൽ
പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന ഓണാഘോഷമായ തിമിർത്തോണം - 2026 സപ്തംബർ 20 ന് ഞായറാഴ്ച രാവിലെ 9.30 ന് പള്ളൂർ വയൽ കോ.ഓപ്പറേറ്റിവ് കേളേജ് അങ്കണത്തിൽ വെച്ച് നടക്കും. ഓണാഘോഷ പരിപാടിയിൽ വിവിധ ഓണക്കളികൾ, കമ്പവലി, തിരുവാതിര, കൈകൊട്ടിക്കളി, ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക്ക് ഡാൻസ്, മാജിക്ക് തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
കെ ടി പുരുഷു നിര്യാതനായി.
തിരുവങ്ങാട് ഉക്കണ്ടൻ പീടിക "ശ്രുതി "വീട്ടിൽ
കെ ടി പുരുഷു (80) നിര്യാതനായി.
ഭാര്യ. ഉക്കണ്ടൻ കാഞ്ചന.
മക്കൾ :നിഖില (കണ്ണൂർ ), നിഖിന (ഫ്രാൻസ് ).മരുമക്കൾ :
ഇ.എസ് ഉണ്ണികൃഷ്ണൻ (R T O കണ്ണൂർ ), ധനീഷ് (ഫ്രാൻസ് )
സഹോദരങ്ങൾ :ബാലൻ, രോഹിണി, വിജയൻ, ഹരിദാസൻ, പത്മിനി, പരേതരായ ശാരദ, കുമാരൻ.
സംസ്കാരം നാളെ (20/09/26 ഞായർ )ഉച്ചക്ക് 12മണിക്ക് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ
സി. ടി. ബഷീർ നിര്യാതനായി:
ചൊക്ലി: രജിസ്ട്രാർ ഓഫീസിന് സമീപം "സമീജാസ്" ൽ ചെറിയ തയ്യുള്ളതിൽ സി. ടി. ബഷീർ (73) നിര്യാതനായി.
ദുബായ് ദേരയിലെ ആദ്യ കാല വ്യാപാരിയാണ് പരേതൻ.
പരേതരായ അബ്ദുൽ റഹീമിന്റെയും, കൊച്ചി മറിയത്തിന്റെയും മകനാണ്.
ഭാര്യ: ആയിഷ (മൊന്താൽ മീത്തൽ അമ്മാവന്റെവിടെ).
മക്കൾ: സബീജ, നസീർ, ആശാസ്, തൻവീർ, ഷാഹദിയ.
മരുമക്കൾ: അബ്ദുൽ നാസർ (കവിയൂർ), സഹദ് (മേനപ്രം), ലിദിയ (കൊച്ചി), നസഹ (ചാലക്കര).
സഹോദരങ്ങൾ: ആയിഷ, അബ്ദുൽ ഖാദർ, പരേതനായ ഗഫൂർ.
ഖബറടക്കം: നാളെ ഞായറാഴ്ച (20/09/2026) ളുഹർ നമസ്ക്കാരത്തിന് ശേഷം ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































