മഹാഗുരുവിന്റെ കട്ടിലും, കസേരയും നിധിപോലെ സൂക്ഷിച്ച ജയേന്ദ്രൻ മാഷും ഓർമ്മയായി :ചാലക്കര പുരുഷു

മഹാഗുരുവിന്റെ കട്ടിലും, കസേരയും നിധിപോലെ സൂക്ഷിച്ച ജയേന്ദ്രൻ മാഷും ഓർമ്മയായി :ചാലക്കര പുരുഷു
മഹാഗുരുവിന്റെ കട്ടിലും, കസേരയും നിധിപോലെ സൂക്ഷിച്ച ജയേന്ദ്രൻ മാഷും ഓർമ്മയായി :ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 Sep 18, 10:39 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തലശ്ശേരി: ഹെർമ്മൻ ഗുണ്ടർട്ടിന് മലയാളവും, സംസ്കൃതവും വൈദ്യവുംവ്യാകരണവും പകർന്നേകിയ ഊരാച്ചേരി ഗുരുക്കന്മാരുടെ പിൻമുറക്കാരനും, മഹാഗുരുവിൻ്റെ അനുഗ്രഹങ്ങൾ കൊണ്ട് സാംസ്‌കാരിക ഔന്നത്യങ്ങൾ സ്വായത്തമാക്കുകയും ചെയ്ത ജഗന്നാഥ ക്ഷേത്രത്തിനടുത്ത തറവാട്ടംഗവുമായ പ്രൊഫ: പി.ജയേന്ദ്രൻ ദശകങ്ങളായി കോഴിക്കോടിൻ്റെ സാംസ്ക്കാരിക ജീവിതത്തിലെ അവിഭാജ്യഘടകമാണ്.

മലയാളത്തിന് പുറമെ, ഇംഗ്ലീഷ് ബംഗാളി സംസ്കൃതം, പേർഷ്യൻ ഭാഷകളിൽ അനിതരസാധാരണമായസിദ്ധിവൈഭവമുണ്ടായിരുന്ന ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന ഈ ഗുരുനാഥൻ്റെക്ലാസ്സുകളിൽ കവിതകളും ലോക ക്ലാസ്സിക് കഥകളുംചാലിട്ടൊഴുകുമായിരുന്നു.

രവീന്ദ്ര നാഥ ടാഗോറിൻ്റെ വീടായ ശാന്തിനികേതനിലെ ,പൗഷാലി, എന്ന പേരു തന്നെയാണ് ജയേന്ദ്രൻ മാഷ് കുരുവിശ്ശേരിയിലെ തൻ്റെ വീടിനും നൽകിയത് .പേരിനെ അന്വർത്ഥമാക്കും വിധം അലമാരകൾ നിറഞ്ഞ് കവിഞ്ഞ് കട്ടിലിലും, മേശകളിലുംജനൽപടികളിലും,ഗോവണികളിലുമെല്ലാം വിലപ്പെട്ട ഗ്രന്ഥങ്ങളുള്ള അത്യപൂർവ്വമായ ഗ്രന്ഥപ്പുര തന്നെയാണ് ഈ അക്ഷരവീട്.

തൻ്റെ മുൻഗാമികൾ താമസിച്ചിരുന്ന ജഗന്നാഥക്ഷേത്രത്തിന്നടുത്തുള്ള തറവാട് വീട്ടിൽ പലപ്പോഴും ശ്രീനാരായണഗുരു താമസിക്കാനെത്തിയിരുന്നു. ഗുരുവിന് വിശ്രമിക്കാനും കിടക്കാനും വേണ്ടി മാത്രം വീട്ടുകാർ വാസ്തുശിൽപ്പചാരുതയാർന്ന ചാരു കസേരയും,കട്ടിലും നിർമ്മിച്ചിരുന്നു. വിഖ്യാതസംഗീതജ്ഞൻ കെ.രാഘവൻമാസ്റ്റരാണ് ,ശരവണം ' എന്ന ആ വീട് വാങ്ങിച്ചത്. എന്നാൽ ഗുരു ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും ജയേന്ദ്രൻ മാഷിൻ്റെ മാതാപിതാക്കൾ സൂക്ഷിച്ചുവെച്ചു. ജയേന്ദ്രൻ മാഷിൻ്റെ ജീവിതത്തിലെ അമൂല്യമായ ആ വസ്തുക്കൾ പലരും സമീപിച്ചെങ്കിലുംമരണം വരെയും മാഷ് വിട്ടു നൽകിയില്ല.

ഗുരുതാമസിച്ചിരുന്ന ശരവണം വീട്ടിൽ ഇപ്പോഴും പൂജാമുറിയുണ്ട്. 

വായിച്ചു തീരാത്ത ഒരു സർവ്വവിജ്ഞാനകോശമായിരുന്നു പ്രൊഫ: ജയേന്ദ്രൻ .പുസ്തകങ്ങളെ പ്രണയിച്ച മാഷ് അവിവാഹിതനായിരുന്നു. പ്രസിദ്ധനായ ഈ ഇംഗ്ലീഷ് അധ്യാപകൻ സി.എ. ഷെപ്പേഡിന്റെ ശിഷ്യനായിരുന്നു

 കുഞ്ഞമ്പുവിന്റെയും രോഹിണിയുടെയും മകനായി തല ശ്ശേരിയിലാണ് ജനിച്ചത്. 

വിഖ്യാത നോവലിസ്റ്റ് പുനത്തിൽ കുഞ്ഞബ്ദുള്ള യുടെ സഹപാഠിയായിരുന്നു ജയേന്ദ്രൻ, 

ഇർവിങ് സ്റ്റോൺ എഴു തിയ വിൻസെൻ്റ് വാൻഗോ ഗിന്റെ ജീവചരിത്രനോവലായ 'ലസ്റ്റ് ഫോർ ലൈഫ്' എന്ന കൃതി 'ജീവിതാസക്തി' എന്ന പേരിൽ മൊഴിമാറ്റി ക്കൊണ്ടാണ് വിവർത്തനരംഗത്തക്ക് പ്രവേശിച്ചത്.

 രബീന്ദ്രനാഥ

ടാഗോറിന്റെ പ്രശസ്ത നോവലായ 'ഷെഷേർ കൊബിത', ജർമൻ എഴുത്തു കാരനായ എന്റ്റിക് മരിയ റിമാർക്കിന്റെ യുദ്ധനോവലായ 'ഓൾ ക്വയറ്റ് ഓൺ വെ സ്റ്റേൺ ഫ്രണ്ട് ', ബംഗാളി എഴുത്തുകാരനായ ശങ്കർ, സ്വാമി വിവേകാനന്ദനെക്കു റിച്ച് എഴുതിയ 'ദ മങ്ക് ഏസ് മാൻ' എന്നീ പുസ്തകങ്ങളും അദ്ദേഹംമലയാളികൾക്ക് പരിചയപ്പെടുത്തി. ഓർമ്മകളുടെയും ലേഖനങ്ങളുടെയും സമാഹാരമായ 'മുട്ടായിത്തെരുവും മക്കോണ്ടോയും' ആണ് അവസാന കൃതി. എം.എൻ. സത്യാർഥി പുരസ്കാരം ലഭിച്ചി ട്ടുണ്ട്. കോഴിക്കോട്ടേക്ക് താമസം മാറ്റിയെങ്കിലും,

ആയിരം പൂർണ്ണ ചന്ദ്രൻമാരെ ദർശിച്ച അദ്ദേഹം,

 ഗൃഹതുരത്വ സ്മരണകൾ വല്ലാതെ അനുഭവപ്പെടുമ്പോഴെല്ലാംതലശ്ശേരിയിലെത്തുമായിരുന്നു.ഗുരുഭക്തനായ ടി.വി. വസുമിത്രൻ എഞ്ചിനീയർ ജയേന്ദ്രൻ മാഷിന്റെ ആത്മമിത്രമായിരുന്നു.

ഗുരു ഉപയോഗിച്ചിരുന്ന കട്ടിലും,കസേരയും, ഗുരുവിന്റെ കരങ്ങളാൽ പ്രതിഷ്ഠിതമായ ജഗന്നാഥക്ഷേത്രത്തിന് കൈമാറിക്കൂടേയെന്ന് എഞ്ചിനീയർ പലപ്പോഴായി ചോദിച്ചപ്പോൾ അനുകൂല നിലപാടായിരുന്നു മാഷിന്റെ വാക്കുകളിൽ തെളിഞ്ഞതെന്ന് വമ്പുമിത്രൻ എഞ്ചിനീയർ ഓർക്കുന്നു.വെള്ളിയിൽ പൊതിഞ്ഞ ശംഖും, വിലപ്പെട്ട പൂജാസാമഗ്രികളും ജഗന്നാഥ ക്ഷേത്രത്തിന് തന്റെ കുടുംബം നൽകിയിരുന്നതായും മാഷ് പറഞ്ഞതായി എഞ്ചിനീയർസൂചിപ്പിച്ചു.

capture_1789751427

ഇസ്ഹാർ മുഹമ്മദ്

ദുബായിൽ നിര്യാതനായി

മാഹി: ദുബായ്-മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് മാഹി മഞ്ചക്കലിലെ ഇസ്ഹാർ മുഹമ്മദ് (33) ദുബായിൽ നിര്യാതനായി.

സഹീർ പറമ്പത്തിന്റേയും, നഫീസ സഹീറിന്റേയും മകനാണ്.ഭാര്യ: മർസിയ പുതിയ പുരയിൽമകൻ: യുവാൻ അഷർ

സഹോദരങ്ങൾ: സെയിൻ റാഷിദ് സഹീർ , അർസു മറിയം, നിക്കാദ് സന്ന

ഖബറടക്കം ഇന്ന് (ശനിയാഴ്ച) കാലത്ത് 9 മണിക്ക് അൽക്യുസെയ്സ് ഖബർസ്ഥാൻ ( ദുബായ്)

capture_1789751567

തലശ്ശേരിജില്ല: മന്ത്രിക്ക് നിവേദനം നൽകി

തലശ്ശേരി:തലശ്ശേരി ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു മന്ത്രി എ.പി.അനിൽ കുമാറിന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സംസ്ഥാന സമിതി അംഗം ഡോ: രാജീവ് നമ്പ്യാർ നിവേദനം നൽകി. കോൺഗ്രസ്സ് നേതാക്കളായ വി.എ.നാരായണൻ, എം.പി.അരവിന്ദാക്ഷൻ, സജീവ് മാറോളി, ലീഗ് നേതാക്കളായ അഡ്വ.കെ.എ.ലത്തീഫ്, ആബൂട്ടി എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു. കേരള ഫിഷറിസ് സിക്രട്ടറി അബ്ദുൾ അസീസ് ഐ.എ. എസ്സിന്റെ പള്ളൂരിലെ ഭവനത്തിൽ എത്തിയതായിരുന്നു മന്ത്രി അനിൽകുമാർ .

capture_1789751702

മാധവി നിര്യാതയായി.

ചൊക്ലി: തെക്കെ പന്ന്യന്നൂരിലെ നടുവത്ത് പൊയിൽ മാധവി (82) നിര്യാതയായി. പരേതരായ

കുഞ്ഞമ്പു - ചിരുത ദമ്പതികളുടെ മകളാണ്. 

 ഭർത്താവ് പരേതനായ കാട്ടിൽ ആണ്ടി (കോടിയേരി ).

മക്കൾ: പ്രമീള, പ്രമോദ്, പ്രവീണ, പ്രഷീന

മരുമക്കൾ: രവീന്ദ്രൻ (കോടിയേരി ), പ്രവീണ ( കരിയാട് ), മനീഷ് (ടെമ്പിൾ ഗേറ്റ് ), പരേതനായ കൃഷ്ണൻ (മാടപ്പീടിക ).

സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, അനന്തൻ, നാണി (മാടപ്പീടിക ), കമല (വടകര), പരേതരായ കരുണൻ , മുകുന്ദൻ

capture_1789751827

ലോഗോ പ്രകാശനം ചെയ്തു.

ന്യൂമാഹി:തലശ്ശേരി സൗത്ത് ഉപജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. എം.എം. ഹയർ സെക്കണ്ടറി സ്കൂളിൽ സപ്തംബർ 29, 30 തീയ്യതികളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിന്റെ ലോഗോ പബ്ലിസിറ്റി കൺവീനർ പി.ടി. റിയാദ്ഉപജില്ലവിദ്യാഭ്യാസ ആപ്പീസർ സി.പി.പ്രീതക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.  മുൻ ഉപജില്ല വിദ്യാഭ്യാസ ആപ്പീസർ ഇ.പി. സുജാത , ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി കെ. രാജേഷ്, ട്രഷറർ ബേബി ശീതള 

എക്സിക്യൂട്ടീവ് അംഗങ്ങളായ പി. സുചിത്ര , സൻമ . ആർ. സി. പി., അബ്ദുൾ മജീദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എം. സുധിഷ് , എന്നിവർ  സംസാരിച്ചു. 

ലോഗോ തയ്യാറാക്കിയത് തലശ്ശേരി സ്വദേശിനി ബിന്ദു. ആർ. നാഥ് ആണ്.


ചിത്രവിവരണം: ശാസ്ത്രോത്സവത്തിന്റെ ലോഗോ പബ്ലിസിറ്റി കൺവീനർ പി.ടി. റിയാദ്ഉപജില്ലവിദ്യാഭ്യാസ ആപ്പീസർ സി.പി.പ്രീതക്ക് നൽകി പ്രകാശനം ചെയ്യുന്നു

capture_1789751950

സോഷ്യൽ എംപവർമെന്റ്

ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു.

തലശ്ശേരി:ഭവനരഹിതരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടൊരുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട 'സോഷ്യൽ എംപവർമെന്റ് ട്രസ്റ്റിന്റെയും' ജനകീയ ക്രൗഡ് ഫണ്ടിംഗ് ആപ്ലിക്കേഷനായ 'Rhope'-ന്റെയും ഔദ്യോഗിക ഉദ്ഘാടനം തലശ്ശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ടുംവൻജനപങ്കാളിത്തം കൊണ്ടും ചടങ്ങ് ചരിത്രവിജയമായി മാറി.

ഷാഫി പറമ്പിൽ എം.പി. ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. അന്തസ്സോടെ ജീവിക്കാൻ വീടില്ലാത്ത സാധാരണക്കാർക്ക് കൈത്താങ്ങാകാൻ നവ ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഈ സംരംഭംമാതൃകാപരമാണെന്ന് എം.പി. അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ട്രസ്റ്റിന്റെ പ്രധാനപദ്ധതികൾക്കായി പൊതുജന പങ്കാളിത്തത്തോടെ ധനസമാഹരണം സാധ്യമാക്കുന്ന ‘Rhope’ മൊബൈൽ ആപ്ലിക്കേഷൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സ്പെഷ്യൽ സെക്രട്ടറി ബി. അബ്ദുൾ നാസർ ഐ.എ.എസ്. പ്രകാശനം ചെയ്തു. കാരായി രാജൻ എം.എൽ.എ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

 ട്രസ്റ്റ് ചെയർമാൻ വി.കെ. ജവാദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. തണൽ ചെയർമാൻ ഡോ.വി ഇദ്‌രീസ് പദ്ധതി അവതരണം നടത്തി. ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ മാച്ചേരി സ്വാഗതവും ട്രഷറർ ഫാറൂഖ് പി.പി. നന്ദിയും പറഞ്ഞു.

ചടങ്ങിന്റെ ഭാഗമായി ‘Rhope’ ആപ്പ് മുഖേന പ്രമുഖർ പങ്കെടുത്ത തത്സമയ ലൈവ് ഡൊണേഷൻ (Live Donation) ചടങ്ങിന് മാറ്റുകൂട്ടി. സമൂഹത്തിൽ സഹായിക്കാൻ മനസ്സുള്ളവരെയും അർഹരായവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുതാര്യമായ ഒരു ഡിജിറ്റൽ പാലമായി ‘Rhope’ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

 ചടങ്ങിൽ സ്വാമി പ്രേമാനന്ദ (ശിവഗിരി മഠം), കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാംഗം ശൈഖ് മുഹമ്മദ് കാരകുന്ന്, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സെക്രട്ടറി സി.പി. സലീം, കെ.എൻ.എം. മർകസുദ്ദഅവ കേരള സെക്രട്ടറി ഇസ്മാഈൽ കരിയാട് സംസാരിച്ചു.

ലൈവ് ഡൊണേഷനിലൂടെ ചടങ്ങിൽ വെച്ച് ഒരു ലക്ഷം രൂപ വീതം സംഭാവനയായി വാസു അത്തോളിൽ, നൗഫൽ നമാസ്കോ, ബൂം ബേബി കിഡ്സ് വെയർ പ്രതിനിധിഎ.ടി. അബൂബക്കർ , സൈത്തൂൻ ഫൗണ്ടറും സി.ഇ.ഒ.യുമായ ഫർദാൻ, ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് പ്രതിനിധി അയ്യൂബ് കച്ചേരി, സിഗ്‌മ സെറാമിക്സ് & സെഞ്ച്വറി സാനിറ്ററി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി ഹാരിസ് എറാഞ്ചേരി, ടി.കെ. മറിയു പാറാൽ, ആയിഷ ജവാദ് എന്നിവർ നൽകി.

വൈസ് ചെയർമാൻ പി.ഒ. ജാബിർ . സെക്രട്ടറിമാരായ കെ.എം. അഷ്ഫാഖ് , ബി. മുഹമ്മദ് ഫസൽ, മുഹമ്മദ് നിസാർ,പി. സമീർ . എഞ്ചിനീയർ. അബ്ദുൾ ജലീൽ ,ഡോ. കെ.കെ. മുഹമ്മദ് ഫാസൽ എം., ഹാരിസ് ഏറാഞ്ചേരി, മുനീസ് അറയിലകത്ത്,കെ. സക്കറിയ , ഓഡിറ്റർ സി.എ. ജുറൈജ് പുൽക്കുഴിയിൽ എന്നിവരും ചടങ്ങിന് നേതൃത്വം നൽകി. 

മഹൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ, വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

ചിത്രവിവഷാഫി പറമ്പിൽ എം.പി. ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു

capture_1789752032

"കോടിയേരി സ്മൃതി "

നാലാമത് ദേശീയ സെമിനാറിന് ചൊക്ലി ഒരുങ്ങി

ചൊക്ലി:അന്തരിച്ച സി.പി.എം. പോളിറ്റ്ബ്യൂറോ അംഗവും, സംസ്ഥാന സെക്രട്ടറിയുമായ മുൻ ആഭ്യന്തര ടൂറിസം മന്ത്രിയുമായ കോടിയരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി ചൊക്ളി കോടിയേരി ലൈബ്രറിയും, തലശ്ശേരി താലൂക്ക് ലൈബ്രറികൗൺസിലും, പുരോഗമന കലസാഹിത്യ സംഘം പാനൂർമേഖലകമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് ദേശീയ സെമിനാറിന് ചൊക്ലി ഒരുങ്ങി.800 ലധികം പേർ രജിസ്ട്രേഷൻ പൂർത്തികരിച്ചിട്ടുണ്ട്. റജീസ്ടേഷൻ ചെയ്യാത്തവർക്ക് റെജീസ്ടേഷൻ നടത്തുന്നതിന് സൗകര്യമെരുക്കുമെന്നും സംഘാടകർ അറിയിച്ചു. സ്റ്റേജും കുറ്റൻപന്തലും തയ്യാറായി. സെമിനാറുമായി ബന്ധപ്പെട്ട്‌ സംഘാടക സമിതിയുടെ നേതൃത്വത്തിൽവിവിധ കമ്മിറ്റികൾ സജീവമായി രാപകൽ ഭേദമന്യേ പ്രവർത്തിക്കുന്നു. 20 ന് രാവിലെ 10 മണിക്ക് സി.പി.എം.പോളിറ്റ്ബ്യൂറോ അംഗം വാസുകി സെമിനാർ ഉദ്ഘാടനം ചെയ്യും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ മനോഹരൻ അധ്യക്ഷത വഹിക്കും. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ രാഗേഷ് കോടിയേരി അനുസ്മരണ പ്രഭാഷണം നടത്തും.

11.30 -ന് ദിടെലിഗ്രാഫ് മുൻ പാതാധിപർ രാജഗോപാൽ "ജന്തർ മന്ദറിന് ശേഷം മാറുന്ന മാധ്യമങ്ങളും മാറാത്ത അങ്കിൾ മീഡിയ"കളും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.

2 മണിക്ക് "ജെൻസികളുടെ രാഷ്ട്രീയം " എന്ന വിഷയത്തെ അസ്പദമാക്കി സി.പി.എംകേന്ദ്ര കമ്മിറ്റിഅംഗം തോമസ് ഐസക്ക് പ്രഭാഷണം നടത്തും. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ അധ്യക്ഷതവഹിക്കും.

capture_1789752084

കണ്ണൂരിൽ നടന്ന പത്രാധിപർ കെ.സുകുമാരന്റെ 45-ാമത് ചരമ വാർഷിക ദിനത്തിൽ കേരള കൗമുദി സീനിയർ റിപ്പോർട്ടർ ചാലക്കര പുരുഷു അനുസ്മരണ ഭാഷണം നടത്തുന്നു.

capture_1789752258

സഖാവ് പുഷ്പൻഅനുസ്മരണ ഗാനംപ്രകാശനം ചെയ്തു

ചൊക്ലി: സപ്തബർ 28 ന് നടക്കുന്ന സഖാ

വ് പുഷ്പൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായിഅനിൽ മേക്കുന്ന്രചനയും സംഗീതവുംനിർവ്വഹിച്ച സഖാവ്പുഷ്പൻ അനുസ്മ

രണ ഗാനം കൂത്ത് പറമ്പ് രക്തസാക്ഷി വായയനശാലയിൽ ഡിവൈഎഫ് ഐ കണ്ണൂർ ജില്ലകമ്മിറ്റിയംഗം എൻ കെറുബിൻ പ്രകാശനംചെയ്തു.

ചിത്രവിവരണം:ഡിവൈഎഫ് ഐ കണ്ണൂർ ജില്ല

കമ്മിറ്റിയംഗം എൻ കെറുബിൻ പ്രകാശനംചെയ്യുന്നു

dftyu

ലീല നിര്യാതയായി.


ചൊക്ലി -കവിയൂർ റോഡിൽ പറമ്പത്ത് വീട്ടിൽ പരേതനായ പറമ്പത്ത് അച്ചുതന്റെ ഭാര്യ ലീല (83) കാഞ്ഞിരത്തിൻ കീഴിൽ കോളിപ്രത്ത് ദേവദേയം വീട്ടിൽനിര്യാതയായി.

മക്കൾ: പ്രേമകുമാർ (റിട്ട. ജിയോളജിക്കൽ സർവേ ) വത്സല ( റിട്ട:ഗുരുകുലം LP)റീത (കോലാപ്പൂർ )

ലീന (റിട്ട.. വി.പി ഓറിയന്റൽ സ്കൂൾ )

മരുമക്കൾ., ശ്രീലത റിട്ട: CPCRI) പ്രെഫ : എം.അശോകൻ (റിട്ട.. ബ്രണ്ണൻ കോളേജ്) രഞ്ജൻ (കോലാലംപൂർ ) പരേതനായകോളിപ്പുറത്ത് സന്തോഷ്കുമാർ.

capture_1789752783

'എം.എസ്. എക്സൽ മാസ്റ്റർ കംപ്ലീറ്റ് ഫോർമുല ബുക്ക് 2026' പ്രകാശനം ചെയ്തു


മാഹി: എക്സൽ ആപ്ലിക്കേഷനിലെ വിവിധ ഫംഗ്ഷനുകൾ ലളിതമായി പരിചയപ്പെടുത്തുന്ന ‘എം.എസ്. എക്സൽ മാസ്റ്റർ കംപ്ലീറ്റ് ഫോർമുല ബുക്ക് 2026’ പ്രകാശനം ചെയ്തു. മാഹി സ്വദേശി മഹജബീൻ സ്വയം തയ്യാറാക്കിയ പുസ്തകം കണ്ണൂർ ഐ.സി.ഡി. ഇൻസ്റ്റിറ്റ്യൂട്ടിന് സമർപ്പിച്ചു.

ഐ.സി.ഡി. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫൈസൽ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഐ.സി.ഡി. എച്ച്.ആർ. പ്രതിനിധി നസ്‌നക്ക് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു.

manna-new
MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU