ന്യൂമാഹി:രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന പെരിങ്ങാടി റെയിൽവേ ലെവൽ ക്രോസിംഗിലെ യാത്രാദുരിതത്തിന് പരിഹാരംകാണുന്നതിന് റെയിൽവേ മേൽപ്പാലം നിർമ്മിക്കുക എന്ന് ആവശ്യപ്പെട്ട് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ വടകര ലോക്സഭ മണ്ഡലം എംപി ഷാഫി പറമ്പിലിന് നിവേദനം നൽകി. തലശ്ശേരിയിൽ വെച്ച് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എംപിക്ക് നിവേദനം നൽകുകയും വിഷയത്തിന്റെ ഗൗരവം നേരിട്ട്ബോധ്യപ്പെടുത്തുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, മെമ്പർമാരായ ടി എച്ച് അസ്‌ലം, ശഹദിയ മധുരിമ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ പി സി റിസാൽ സംബന്ധിച്ചു. വിഷയത്തിൽ അനുകൂല ഇടപെടൽ നടത്തുമെന്ന് ഷാഫി പറമ്പിൽ എംപി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് ഉറപ്പ് നൽകി. പെരിങ്ങാടി റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്ക് പ്രദേശത്തെ ഏറ്റവും വലിയ ജനകീയ പ്രശ്നമായിമാറിയതിനെ തുടർന്ന് കഴിഞ്ഞമാസം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഒരു ജനകീയകൺവെൻഷൻ വിളിച്ച്ചേർക്കുകയും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ചെയർമാനായും ഗ്രാമപഞ്ചായത്ത് മെമ്പർ ടി എച്ച് അസ്‌ലം ജനറൽകൺവീനറായും ഒരു ജനകീയ കമ്മിറ്റിക്കും രൂപം നൽകിയിരുന്നു. വിഷയംകേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയും റെയിൽവേ മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽകൊണ്ടുവരുന്നതിനുള്ള തുടർനടപടികളും ഗ്രാമപഞ്ചായത്ത് ഭരണസമിതി ആലോചിക്കുകയാണ്.
പരമ്പരാഗത തൊഴിൽമേഖലകളെ സംരക്ഷിക്കാൻ പുതിയ പദ്ധതികൾ വേണം
മാഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) കടന്നുവരവ് ഡിസൈൻ, ഗ്രാഫിക് ഡിസൈൻ, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾക്ക് പുതിയ വെല്ലുവിളികൾ ഉയർത്തുന്നതായി ബി.എം.എസ് കണ്ണൂർ ജില്ലാ സെക്രട്ടറി ഇ. രാജേഷ് പറഞ്ഞു. യന്ത്രവൽക്കരണവും സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയും പരമ്പരാഗത തൊഴിൽ മേഖലകളെബാധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ തൊഴിലും ഉപജീവനവും സംരക്ഷിക്കുന്നതിനൊപ്പം പുതിയ തൊഴിൽസാധ്യതകൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത നെയ്ത്തുതൊഴിലിനും കരകൗശല മേഖലയ്ക്കും ഇന്നും വലിയ പ്രാധാന്യമുണ്ട്. ലോകത്തെ അത്ഭുതപ്പെടുത്തുന്ന കരകൗശല-നെയ്ത്തു വിദഗ്ധർ നമ്മുടെ നാട്ടിലുണ്ട്. പാരമ്പര്യ നെയ്ത്തുവിദ്യകളെ ആധുനിക സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കി തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും തൊഴിലില്ലായ്മ .പരിഹരിക്കുന്നതിനും .സഹായധനവും പുതിയ പദ്ധതികളും ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിശ്വകർമ്മജയന്തി ദിനാചരണത്തിന്റെ ഭാഗമായി ബി.എം.എസ് മാഹി.മേഖലസംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.എം.എസ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ വാലായി പ്രവർത്തിക്കുന്ന സംഘടനയല്ലെന്നും തൊഴിലാളികളുടെയും നാടിന്റെയും താൽപര്യങ്ങൾക്ക് വിരുദ്ധമായ തീരുമാനങ്ങൾ എടുക്കുന്ന ഭരണകൂടങ്ങൾക്കെതിരെ, സ്വന്തം ആശയങ്ങളോട് ചേർന്നുനിൽക്കുന്ന ഭരണകൂടങ്ങളാണെങ്കിലും, സംഘടന സമരരംഗത്തിറങ്ങാൻ മടിച്ചിട്ടില്ലെന്നും രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ. രാഗേഷ്മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
മാഹി മേഖല പ്രസിഡന്റ് സത്യൻ ചാലക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.ടി. സത്യൻ, കെ. ഷൈജ ടീച്ചർ, ജില്ലാ വൈസ് പ്രസിഡന്റ് എം. പ്രസന്നൻ, തലശ്ശേരി മേഖല സെക്രട്ടറി എം.കെ. ഷാജി, പ്രസിഡന്റ് എം.പി. രാജീവൻ, മാഹി മേഖല വൈസ് പ്രസിഡന്റ് യു.സി. ബാബു സംസാരിച്ചു.
ചിത്രവിവരണം:ബി.എം.എസ് കണ്ണൂർ ജില്ലാ സെക്രട്ടറി ഇ. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.
ഐ.കെ.കുമാരൻ മാസ്റ്റർ ജന്മവാർഷികദിനം ആഘോഷിച്ചു
മാഹി: വിമോചനസമര നേതാവും മുൻ എം.എൽ.എയുമായ ഐ.കെ.കുമാരൻ മാസ്റ്ററുടെ 123ാം ജന്മവാർഷിക ദിനം .വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാഹി സ്റ്റാച്യു ജംഗ്ഷനിലുള്ള ഐ.കെ.കുമാരൻ മാസ്റ്ററുടെ പ്രതിമയിലും രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി, സി.ഇ.ഭരതൻ എന്നിവരുടെ പ്രതിമയിലും ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. തുടർന്ന്ചൂടിക്കോട്ടയിലെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണവും നടന്നു. ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗാന്ധിയൻ കീഴന്തൂർ പത്മനാഭൻ നിർവ്വഹിച്ചു. എം.ശ്രീജയൻ അദ്ധ്യക്ഷത വഹിച്ചു. സത്യൻ കേളോത്ത്, പി.പി.വിനോദ്, ടി.എം.സുധാകരൻ, കെ.ഹരീന്ദ്രൻ, ഉത്തമൻ തിട്ടയിൽ, കെ.വി.ഹരീന്ദ്രൻ, അജയൻ പൂഴിയിൽ, അൻസിൽ അരവിന്ദ്, കെ.എം. പവിത്രൻ , അലി അക്ബർ ഹാഷിം,,എം.എ.കൃഷ്ണൻ സംസാരിച്ചു. ഐ.കെ.യുടെ കുടുംബാഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
ചിത്രവിവരണം:ഐ.കെ.യുടെ പ്രതിമയിൽ നടന്ന പുഷ്പാർച്ചന .
സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് 19 ന് ന്യൂ മാഹിയിൽ
മാഹി:ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിന്റേയും ന്യൂ മാഹി പബ്ലിക് വെൽഫെയർ കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും
സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തുന്നു.
സപ്‌തംബർ 19 ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 11.30 വരെ
ന്യൂമാഹി ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുൻവശത്തുള്ള ജനസേവന കേന്ദ്രത്തിൽ വെച്ച് നടക്കും.
മെഡിക്കൽ ക്യാമ്പിൽ എത്തുന്ന മുഴുവൻ രോഗികൾക്കും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കുന്നതാണ്.
മെഡിക്കൽ ക്യാമ്പ് സൊസൈറ്റി പ്രസിഡണ്ട് അഡ്വ.സി.ജി. അരുൺ ഉദ്ഘാടനം ചെയ്യും. ആയുർവേദ മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ: ജലാലുദ്ദീൻ ബോധവൽക്കരണ ക്ലാസ് നയിക്കും. താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാൻ ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
എൻ.കെ.സജീഷ് : 9846 781019, അക്ഷയ് വി.വി : 8137864 333 , രേഷ്‌മ എ സി : 9400 421 445, രമ്യാ ചന്ദ്രൻ: 9778 147 935
ശ്രീജിത്ത് യു.കെ : 9846 195 781, പ്രിയേഷ് ടി.പി : 9746 519 801 ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കുന്നതാണ്.
അഡ്വ.സി.ജി. അരുൺ ,ഡോ: ജലാലുദീൻ .എ.സി രേഷ്മ, എൻ.കെ. സജീഷ്, ടി.എച് . സാജിത്ത്, എസ്. ശ്രീഷാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മാങ്ങോട്ട് കാവിൽ സോപാന സംഗീതം അവതരിപ്പിച്ച് നിധിൻ ശ്രീനിവാസൻ
ന്യൂമാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ട് കാവ് ഭഗവതി ക്ഷേത്രത്തിൽ കന്നിസംക്രമ നാളിലെ ദീപാരാധന വേളയിൽ പരിമഠം സ്വദേശി നിധിൻ ശ്രീനിവാസൻ സോപാന സംഗീതം അവതരിപ്പിച്ചു. വർഷങ്ങളായി ബഹ്റൈനിൽ ജോലി ചെയ്യുന്ന നിധിൻ അവിടുത്തെ സോപാനം വാദ്യകലാ സംഘത്തിലെ അംഗമാണ്. മട്ടന്നൂർ ശങ്കരൻകുട്ടി,കുട്ടൻ മാരാർ, നടൻ ജയറാം തുടങ്ങിയ പ്രമുഖർക്കൊപ്പം മേളങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും സോപാന സംഗീതം അവതരിപ്പിച്ചിട്ടുണ്ട്.
സംഗീതരത്നം അമ്പലപ്പുഴ വിജയകുമാറിന്റെയും മേളകലാരത്നം സന്തോഷ് കൈലാസിന്റെയും ശിഷ്യനാണ് നിധിൻ. ചടങ്ങിൽ ക്ഷേത്ര പ്രസിഡന്റ് ഒ.വി. സുഭാഷ് നിധിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി ഷാജി കൊള്ളൂമൽ സ്വാഗതം പറഞ്ഞു. ക്ഷേത്ര ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































