മാഹി.. നൂറുകണക്കിന് സഞ്ചാരികളും, പ്രഭാത- സായാഹ്ന സവാരിക്കാരും വന്നെത്തുന്ന മയ്യഴി ടാഗോർ ഉദ്യാനം തെരുവുപട്ടികൾ പൂർണ്ണമായും കൈയ്യടക്കി. ധാരാളംകുട്ടികളും വൃദ്ധജനങ്ങളും വന്നെത്തുന്ന ഈ പാർക്കിൽ ,പട്ടിശല്യം മൂലംഭയപ്പാടോടെയാണ് ജനങ്ങൾകടന്നുവരുന്നത്. ഇതിന് മുമ്പ് പേപ്പട്ടിശല്യമുണ്ടായപ്പോൾ പാർക്ക് തന്നെ നഗരസഭാ അധികൃതർ അടച്ചിട്ട സംഭവമുണ്ടായിട്ടുണ്ട്. പാർക്കിലെത്തുന്നവർ കഴിക്കുന്നഭക്ഷണങ്ങൾ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നതിനാൽ ,അവശിഷ്ടങ്ങൾ തേടിയാണ് തെരുവ് പട്ടികൾ പാർക്കിനകത്തേക്ക് കൂട്ടത്തോടെ കടന്ന് വരുന്നത്.
വോക്ക് വേയിലുടെ കടന്ന് പോകുന്ന പതിവ് നടത്തക്കാരുടെ പിന്നാലെ പട്ടികൾ സംഘടിതമായി ഓടുന്നതിനാൽ, ഭയപ്പാടോടെയാണ് ആളുകൾ നടക്കുന്നത്.
നടപ്പാതയിലെ ബോട്ട്ജട്ടിക്കടുത്ത പ്രദേശത്തെ കൈവരികൾ പാടെ തകർന്ന് കിടക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. തൊട്ട് താഴെ പുഴയാണ്. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാവാത്ത തിൽ നാട്ടുകാർക്ക് കടുത്തപ്രതിഷേധമുണ്ട്.
ചിത്ര വിവരണം. തെരുവ് പട്ടികൾ മാഹി ടാഗോർ ഉദ്യാനം കൈയ്യടക്കിയപ്പോൾ
മാഹി കോ-ഓപ്പറേറ്റീവ് കോളേജിൽ എ ഐ & ഡാറ്റ സയൻസ് ക്ലബ്ബ് തുറന്നു
മാഹി: പള്ളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ്ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ്ഡിപ്പാർട്ട്മെന്റിന്റെയും ബി.സി.എ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് & മെഷീൻ ലേർണിംഗ്, ഡാറ്റാ സയൻസ്ഡിപ്പാർട്ട്മെൻ്റുകളുടെയുംആഭിമുഖ്യത്തിൽ എ.ഐ ആൻ്റ് ഡാറ്റ സയൻസ് ക്ലബ്ബിൻ്റെ ഉദ്ഘാടനവും, യൂണിവേഴ്സിറ്റി പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടന്നു. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി.ജി. ലഷ്മിദേവി അധ്യക്ഷത വഹിച്ചു. എം.സി.സി.ഐ.ടി പ്രസിഡന്റ് സജിത് നാരായണൻ എ.ഐ & ഡാറ്റ സയൻസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സാങ്കേതികവിദ്യയുടെ പുതിയസാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾ കൈവരിക്കേണ്ട നൈപുണ്യങ്ങളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ലബ്ബിന്റെ ലോഗോ പ്രകാശനവും, വിവിധ ക്ലബ്ബുകളെയും അതിൻ്റെ ക്ലബ്ബ് കോർഡിനേറ്റർമാരെ പരിചയപ്പെടുത്തലും നടന്നു. വിദ്യാർത്ഥികളുടെ അക്കാദമിക മികവിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബി.സി.എ, എ.ഐ ആൻ്റ് എം.എൽ, ഡാറ്റ സയൻസ് ഡിപ്പാർട്ട്മെന്റുകളിലെ രണ്ടും, മൂന്നും വർഷ വിദ്യാർത്ഥികളിൽ 80 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ ടോപ്പർമാരായവർക്കുള്ള ക്യാഷ് പ്രൈസ് വിതരണവും നടന്നു. എൻ.സി.സി.ഐ.ടി വൈസ് പ്രസിഡൻ്റ് ശ്രീജേഷ്, ബി.സി.എ വകുപ്പ് മേധാവി അനഘ അച്ചുതൻ സംസാരിച്ചു.
എ.ഐ ആൻ്റ് ഡാറ്റ സയൻസ് വകുപ്പ് മേധാവി എസ്. സിന്ദൂരി സ്വാഗതവും,
കോർഡിനേറ്റർ സി.കെ. സജിന നന്ദിയും പറഞ്ഞു.
ചിത്രവിവരണം: എം.സി.സി.ഐ.ടി പ്രസിഡന്റ് സജിത് നാരായണൻ ടോപ്പർമാരായവർക്കുള്ള ക്യാഷ് പ്രൈസ് നൽകുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. സി.ജി. ലക്ഷ്മിദേവി സമീപം.
അഡ്വ:ഇന്ദർപ്രസാദ് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ഡയറക്ടർ
ന്യൂഡൽഹി: മാഹി കോടതിയിലെ പ്രമുഖ അഭിഭാഷകനായ എൻ. കെ. ഇന്ദർപ്രസാദിനെ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ പാർട്ട് ടൈം നോൺ-ഓഫീഷ്യൽ ഡയറക്ടറായി കേന്ദ്ര ധനകാര്യ മന്ത്രാലയം നിയമിച്ചു. സെപ്റ്റംബർ 10നാണ് ഇതുസംബന്ധിച്ച നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. മുൻ പള്ളൂർ എം എൽ എയും സീനിയർഅഭിഭാഷകനുമായ അഡ്വ. എൻ.കെ. സചീന്ദ്രനാഥിന്റെമകനാണ്.
വഖഫ് ബോർഡ് ചെയർമാന് നിവേദനം നൽകി
മാഹി :മേഖലയിലെ മസ്ജിദ് മദ്രസ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ച് പോണ്ടിച്ചേരി വഖഫ് ബോർഡ് ചെയർമാൻ അഡ്വ: വി പി അബ്ദുറഹ്മാന് നിവേദനം നൽകി.,
വഖഫ് പ്രോപ്പർട്ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഉദീമ് പോർട്ടലിൽ വിവരങ്ങൾ ചേർക്കുന്നതിന് വഖഫ് ബോർഡിന്റെ ഭാഗത്ത് നിന്ന്ലഭിച്ചസഹായത്തെ പ്രതിനിധികൾ അഭിനന്ദിച്ചു.,
വഖഫ് ബോർഡിന്റെ റീജിയണൽ ഓഫീസ് മാഹിയിൽ ആരംഭി ക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് ചെയർമാന് നൽകിയ നിവേദ നത്തിൽആവശ്യപ്പെട്ടത്. മാഹി മസ്ജിദ് മദ്രസ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ ഇ മമ്മുവിന്റെ നേതൃത്വത്തിലുള്ള വിവിധപള്ളി കമ്മിറ്റികളുടെ പ്രതിനിധികളാണ് പോണ്ടിച്ചേരി വഖഫ് ബോർഡ് ചെയർമാൻ അഡ്വക്കേറ്റ് വി പി അബ്ദുറഹ്മാനെ നേരിൽ കണ്ടത്.,
കമ്മിറ്റിയുടെ ഉപഹാരം ചെയർമാന് കമ്മിറ്റി അംഗങ്ങൾ നൽകി.
ടി കെ വസീം,
എ വി യൂസഫ് അബ്ദുൽ ഖാദർ ചാലക്കര,,ഷാഹുൽ ഹമീദ്,,
വി പി അഷ്റഫ് ഹാജി,,എ വി സിദ്ദീഖ് ഹാജി,,
ഷംസുദ്ദീൻ മഞ്ചക്കൽ,,വി പി സുബൈർ ഹാജി,,സിദ്ദീഖ്ഷാലിമാർ,,നാസർ മാഡോൾ,അലി ഹാജി,,സിദ്ദീഖ് മാങ്ങാട്,,അസീസ് പള്ളൂർ,,റൂബിസ് ചാലക്കരഎന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്,
ചിത്രവിവരണം:മാഹി മജ് ലിസ് മദ്രസ കമ്മിറ്റിയുടെ ഉപഹാരം വഖഫ് ബോർഡ് ചെയർമാന് വി.പി.അബ്ദുറഹ്മാന് കമ്മിറ്റി അംഗങ്ങൾ കൈമാറുന്നു
സഫിയ നിര്യാതയായി.
മാഹി: പന്തക്കൽ പടിക്കോത്ത് റോഡിലെ മീത്തലകത്ത് സഫിയ (75)നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ.ശുക്കൂർ.മക്കൾ: സാജിദ്, കദീജ, ഷിനോജ്, ഷരൂൽ. മരുമക്കൾ: ദാവൂദ്(മസ്ക്കറ്റ് ), ശബാന.ഉമൈറ, അസ്മില
ഡോ. പി.എം. രാമകൃഷ്ണൻ നിര്യാതനായി
തിരുവങ്ങാട്: കണ്ണുരോഗ വിദഗ്ധൻ തിരുവങ്ങാട് ഡോ. പി.എം. രാമകൃഷ്ണൻ (80) നിര്യാതനായി.
വി.കെ. നാരായണൻ നായരാണ് പിതാവ്. മാതാവ് എം.വി. മാധവി അമ്മ. ഭാര്യ: ഡോ. കെ.വി. ലക്ഷ്മിക്കുട്ടി. മക്കൾ: ഡോ. കവിത (യു.കെ.), നീത (പെരുമ്പാവൂർ). മരുമക്കൾ: ഡോ. മിലൻ ഗോപാൽ (പീഡിയാട്രിക് സർജൻ, യു.കെ.), സുഭാഷ് (ജി.എം. ഫിനാൻസ്, കെ.എസ്.ബി. മിൽ ലിമിറ്റഡ്).
സഹോദരങ്ങൾ: അമ്മുക്കുട്ടി അമ്മ, വിജയൻ നായർ, രമണി അമ്മ, ഡോ. സുധാകരൻ, ഡോ. പ്രേമ, പുഷ്പവല്ലി, പരേതരായ ദേവകി അമ്മ, ഡോ. പി.എം.കെ. നായർ, പദ്മിനി അമ്മ, സരോജിനി അമ്മ.
സംസ്കാരം ബുധനാഴ്ച (സെപ്റ്റംബർ 16) രാവിലെ കണ്ടിക്കൽ എൻ.എസ്.എസ്. ശ്മശാനത്തിൽ നടക്കും.
പതാക ദിനം ആചരിച്ചു.
ന്യൂമാഹി..സി ഐ ടി യു കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ന്യൂമാഹി ടൗണിൽ സി.ഐ.ടി.യു.പതാക ഉയർത്തി പതാക ദിനമാചരിച്ചു. എ.കെ. സിദ്ധിക്കിന്റെ അധ്യക്ഷയിൽ തലശ്ശേരി ഏരിയ വൈസ്: പ്രസിഡണ്ട് എസ് കെ വിജയൻ ഉദ്ഘാടനം ചെയ്തു. കണ്ടിയൻ പ്രേമൻ, എം.എ.നിസാർ സംസാരിച്ചു
ചിത്രവിവരണം: എസ്.കെ.വിജയൻ പതാക ഉയർത്തുന്നു
ഹിന്ദി ദിനാചരണം
ചാലക്കര: മാഹി എക്സൽ പബ്ലിക്ക് സ്ക്കൂൾ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിനാചരണം ഹിന്ദി ദിവസ് എന്ന പേരിൽ ആഘോ ഷിച്ചു. ഹിന്ദി വിഭാഗം എച്ച്.ഒ. ഡി. ശ്രീമതി ജോത്സന സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. സതി. എം. കുറുപ്പ് അധ്യക്ഷത വഹിച്ചു. മഹാത്മ ഗാന്ധി കോളജ് ഹിന്ദി വിഭാഗം അസി.പ്രൊഫസർ ശ്രീ. ഡോ. മുകേഷ് കുമാർ ശർമമദ്‌ഘാടനം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും, ഭാഷാകളികളും നടന്നു. ഹിന്ദി ക്ലബ്ബ ഇൻ ചാർജ് ശ്രീമതി.ശ്രീലത ചടങ്ങിൽ നന്ദിയും പറഞ്ഞു
വിജ്ഞാന വേദി വായനശാലക്ക് ശിലയിട്ടു
മുഴിക്കര:വിജ്ഞാനവേദി വായനശാല & ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ നിർവ്വഹിച്ചു.
നഗരസഭാ ചെയർ പേഴ്സൺകാരായി ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ എം.വി. സ്മിത, ലൈബ്രറികൗൺസിൽജില്ലാ പ്രസിഡണ്ട് മുകുന്ദൻമഠത്തിൽ,ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടരി പി.കെ. വിജയൻ, ലൈബ്രറി കൗൺസിൽതാലുക്ക് പ്രസിഡണ്ട് പവിത്രൻ മൊകേരി,താലൂക്ക് സെക്രട്ടറി അഡ്വ: വി.പ്രദീപൻ,
വിജയൻ വെളിയമ്പ്ര
പി.പി ഗംഗാധരൻ
അഡ്വ. കെ. എം. ശ്രീശൻ,ഖാലിദ് മാസ്റ്റർ സംസാരിച്ചു.
വായനശാലാ സെക്രട്ടരി യു. ബ്രിജേഷ് സ്വാഗതവും പ്രസിഡണ്ട്
കെ.ഭാരതി നന്ദിയും പറഞ്ഞു.
ചിത്രവിവരണം:മുഴിക്കര:വിജ്ഞാനവേദി വായനശാല & ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വ ഹിച്ച് വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ സംസാരിക്കുന്നു
"ജീവിത ശൈലി രോഗങ്ങളെ ചെറുക്കാം
യോഗയിലൂടെ ആരോഗ്യത്തിലേക്ക് "
ചൊക്ലി .ആയൂഷ് മിഷൻ കേരളയും, ചൊക്ലി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഹോമിയോ ആയൂഷ് ഹെൽത്ത് & വെൽനെസ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ "ജീവിത ശൈലി രോഗങ്ങളെ ചെറുക്കാം യോഗയിലുടെ ആരോഗ്യത്തിലേക്ക് " എന്ന സന്ദേശവുമായി ആരംഭിച്ച യോഗ ക്ലാസ്സുകളിൽ പങ്കാളിത്തം വർധിക്കുന്നു. മുൻ വർഷങ്ങളിൽ പരിശീലനം നേടിയവർക്ക് പുറമെ ഗ്രാമ പഞ്ചായത്തിൽ പുതുതായി ആരംഭിച്ച13കേന്ദ്രങ്ങളിൽ പങ്കാളിത്തം ശ്രദ്ധ പിടിച്ചുപറ്റി.
Dr. ജീതിൻ രാജ് (മെഡിക്കൽ ഓഫീസർ ), Dr. ജെയ്സി - ഇ.പി (നാഷണൽ ആയൂഷ് മിഷൻ ), യോഗ ഇൻസ്ട്രക്ടർ സനീഷ്.കെ തുടങ്ങിയവർ നേതൃത്വം കൊടുക്കുന്നു.
യോഗ ക്ലാസ്സുകൾക്കും പരിശീലനത്തിനും വായനശാലകൾ, ക്ലബ്ബുകൾ, സംസ്ക്കാരിക കേന്ദ്രങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് വേദിയൊരുക്കുന്നത്. കൂടുതൽ സ്ഥലങ്ങളിലേക്ക് യോഗക്ലാസ്സും പരിശീലനവും അയൂഷ് യോഗ ക്ലബ്ബിന്റെ സഹകരണത്തോടെ വ്യാപിപ്പിക്കുമെന്ന് ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ്, വൈസ് പ്രസിഡണ്ട് കെ.എം സപ്ന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി.കെ പ്രദീപൻ തുടങ്ങിയവർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































