മാഹി. മയ്യഴി അഴിമുഖത്തെ തെളിഞ്ഞ ആകാശത്ത് ഇന്നലെ സന്ധ്യക്ക് ചന്ദ്രക്കലയോട് ചേർന്ന് തിളങ്ങി നിൽക്കുന്ന ശുക്രനക്ഷത്രത്തെ സാക്ഷി നിർത്തി മയ്യഴിയുടെ എക്കാലത്തേയും മഹാനായ എഴുത്തുകാരൻ എം. മുകുന്ദൻ പറഞ്ഞു.
സാഹിത്യ വിഹായസ്സിൽ നക്ഷത്രത്തെ തൊടാൻ സാധിച്ചാലും എന്നും എന്റെ കാലുകൾ മയ്യഴി മണ്ണിൽ ഉറച്ച് നിൽക്കും.
എത്ര ചെറിയ പുരസ്ക്കാരംലഭിച്ചാലും അപ്പോഴൊക്കെഎന്റെ നാട്ടുകാർ അത് വലിയ തോതിൽ ആഘോഷിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ് തന്റെ കരുത്ത്.
തന്റെ ചിന്തകൾക്ക് നിറംപകരുകയും,കാൽപ്പനികതയ്ക്ക് ചിറകുകളേകുകയും ചെയ്ത മയ്യഴിപ്പുഴയുടെ തീരത്ത്, തന്നെ സ്നേഹിക്കുന്ന, താൻ സ്നേഹിക്കുന്ന മയ്യഴി മക്കൾക്ക് നടുവിൽ, മയ്യഴിയുടെ ഇതിഹാസ കഥാകാരനിരുന്നു. ചുറ്റിലും തിങ്ങി നിറഞ്ഞജനങ്ങളോടായി മയ്യഴിയെ ലോക സാഹിത്യ ഭൂപടത്തിലെത്തിച്ച മയ്യഴിയുടെ മഹാനായ കഥാകാരൻ വികാരാധിനനായിഹൃദയമന്ത്രണം പോലെ സംവദിച്ചു.
തന്റെകഥാപാത്രങ്ങളത്രയും ശിൽപ്പങ്ങളായി ആലേഖനം ചെയ്യപ്പെട്ട മുപ്പൻസായിവിന്റെ ബംഗ്ലാവിന്റെനീളമേറിയ മതിലിനുമപ്പുറം, കാലാതിവർത്തിയായ പുഴയുടെ അഴിമുഖത്ത് 'വോക്ക് വേ'യിൽ ഇന്നലെസായന്തനത്തിൽ നടന്ന കൂടിച്ചേരലിൽനൂറുകണക്കിനാളുകളെ, ഒരു വേള ഫ്രഞ്ച് വാഴ്ചക്കാലത്തെ സമ്മിശ്രസംസ്കൃതിയിലേക്ക് പിൻ നടത്തിച്ചു .
ലോകത്തെവിടെസഞ്ചരിച്ചാലും ഒടുവിൽ തിരിച്ച്ജനിച്ച മണ്ണിൽ തന്നെ ജീവിച്ചു തീർക്കണമെന്നാണ് ആഗ്രഹം. സമകാലീന
രാഷ്ട്രീയം മനുഷ്യരെ വിഭജിക്കുകയാണ്.എന്റെ ഇടതുപക്ഷം എന്നത് ഒരു പാർട്ടിയല്ല.വിശാലമായമാനവികതയുടെ നൈതികതയെ അത് ഉൾക്കൊള്ളുന്നു.
ഹിറ്റ് ലറുടെ കൂടെയുണ്ടായത് ആൾക്കൂട്ടമാണ്.എന്നാൽഗാന്ധിജിയുടെ കൂടെ ജനങ്ങളായിരുന്നു.
എല്ലാറ്റിലേയും നൻമകളെ അംഗീകരിക്കാൻ എനിക്ക് മടിയില്ല. എന്നാൽ ഇത്
പറയാൻ പോലുംമടിക്കേണ്ട അവസ്ഥയാണ്.
വിശാലമായ മാനവികതയെ ഉയർത്തിപ്പിടിക്കാൻ വർത്തമാന കാലത്ത്
രാഷ്ടിയ പാർട്ടികൾക്ക് കഴിയണം. എന്റെ നോവലിന് മുമ്പ്തന്നെ അതിലെ കഥാപാത്രങ്ങൾ മയ്യഴിയിലുണ്ടായിരുന്നു.
മയ്യഴിയിൽ ജീവിച്ചിരുന്ന കഥാപാത്രങ്ങളെ ഞാൻ നോവലിലേക്ക് പകർത്തുക മാത്രമാണ് ചെയ്തത്. ആരേയും വേദനിപ്പിക്കാനല്ല ഞാനെഴുതുന്നത്.
ഈ പുഴയോരത്താണ് ഞാനടക്കമുള്ള സുഹൃത്തുകൾ കൗമാരകാലത്ത്
ജീവിതത്തെക്കുറിച്ച് ചിന്തിച്ചത്.
ശതാഭിഷേകത്തിന്റെ നിറവിൽ നിൽക്കുന്ന എം. മുകുന്ദന് ജന്മനാട് നൽകിയസ്നേഹാദരം മാഹി എം.എൽ.എ. അഡ്വ.ടി. അശോക് കുമാറിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു എം.മുകുന്ദൻ ,
ഡൽഹിയിൽ സ്ഥിരതാമസത്തിനുള്ള സാഹചര്യങ്ങളുണ്ടായിരുന്നിട്ടും ജനിച്ച മണ്ണിൽ തന്നെ ജീവിച്ചുതീർക്കണമെന്ന ആഗ്രഹമാണ് മയ്യഴിയിലേക്ക് തിരിച്ചെത്തിച്ചതെന്നും മുകുന്ദൻ വ്യക്തമാക്കി.
ജനാധിപത്യത്തിൽ വിയോജിപ്പിനും കലഹത്തിനും ഇടമുണ്ടാകണം. വിയോജിപ്പ്പ്രകടിപ്പിക്കാൻകഴിയുന്നിടത്താണ് ജനാധിപത്യം അർഥവത്താകുന്നത്. ആഇടംഇല്ലാതാകുമ്പോൾ അത് ഫാസിസത്തിലേക്ക് വഴിമാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
. ജനങ്ങൾ ആൾക്കൂട്ടമായി മാറുന്നതായി തോന്നുന്ന ഘട്ടങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകുക എന്നത് എഴുത്തുകാരന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
84-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി എം. മുകുന്ദനും ഭാര്യ ശ്രീജ മുകുന്ദനും ചേർന്ന് കേക്ക് മുറിച്ചു. ഭാര്യ അദ്ദേഹത്തിന് മധുരം നൽകി.
വിവിധ സംഘടനാ ഭാരവാഹികളും എം. മുകുന്ദന് ആദരവ് സമർപ്പിച്ചു.
മയ്യഴിപ്പുഴ തീരങ്ങൾ എന്ന ആദ്യ കൃതിയിലൂടെ തന്നെ 'ജന്മനാടിനെലോകസാഹിത്യത്തിന്റെവിശാലഭൂമികയിലേക്ക്എഴുതിചേർത്ത, മലയാളത്തിലെ എക്കാലത്തെയും വലിയ എഴുത്തുകാരിൽ
പ്രമുഖനാണ്
എം. മുകുന്ദനെന്ന് , മുകുന്ദന്റെ.സ്വപ്നങ്ങൾക്ക് വികസനത്തിന്റെ ചിറകുകൾ നൽകിയമുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് പറഞ്ഞു.
മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ അദ്ധ്യക്ഷതവഹിച്ചു.
, മുൻ എം.എൽ എ .രമേശ് പറമ്പത്ത്, മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ ,വടക്കൻ ജനാർദ്ദനൻ, കെ.മോഹനൻ, അങ്ക വളപ്പിൽ ദിനേശൻ , ആ നന്ദ് കുമാർ പറമ്പത്ത്, കെ.പി.ജയരാജൻ
സംസാരിച്ചു.
അസീസ് മാഹി സ്വാഗതവും, ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു.
ചിത്രവിവരണം:മയ്യഴിയുടെ സ്നേഹാദരം മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാർ നോവലിസ്റ്റ് എം.മുകുന്ദന്സമർപ്പിക്കുന്നു
ബ്രിക്സ് ഉച്ചകോടിയിൽ ഏക മലയാളിയായി അമൽ മനോജും.
:ചാലക്കര പുരുഷു
മാഹി: ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഏക മലയാ ളിയായി പങ്കെടുത്ത എടച്ചേരി സ്വദേശി അമൽ മനോജ് നാടിന്റെ അഭിമാനമായി. ഇന്ത്യയുടെ യൂത്ത് അംബാസിഡറായാണ് അമൽ മനോജ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഐക്യരാഷ്ട്രസഭയുടെ ഏഷ്യ പസഫിക്ക് യൂത്ത് അംബാസിഡർ കൂടിയാണ് അമൽ മനോജ് . 2023 ൽ വാരണാസിയിൽ നടന്ന ജി 20 യൂത്ത് (വൈ. 20 ) സമ്മേളനത്തിന്റെ രണ്ട് ഘട്ടങ്ങളിലും അമൽ മനോജ്പങ്കെടുത്തിരുന്നു ആരോഗ്യം, കായികം, വ്യക്തിത്വം സംബന്ധിച്ച വിവിധ ചർച്ചകളിലും അമൽ മനോജ് പങ്കെടുത്ത് സംസാരിച്ചിരുന്നു. 2019 ജൂലായിൽ ഇന്ത്യ ചൈന യൂത്ത് ഡെലിഗേഷനിലും അമൽ ഭാഗമായിരുന്നു . ഇരിങ്ങന്നൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായിരുന്ന അവസരത്തിൽ മികച്ച എൻഎസ്എസ് വളണ്ടിയർക്കുള്ള ദേശീയ പുരസ്കാരം അമൽ മനോജിന് ലഭിച്ചിരുന്നു പിന്നീട് ഡൽഹി സർവ്വകലാശാലയിലെ രാംജാസ് കോളേജിൽ നിന്നും കണക്കിൽ ബിഎസ് സി ഓണേഴ്സ് ബിരുദം നേടിയ ശേഷം ഐഐഎമ്മിൽ നിന്ന് പിജി ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്.
പ്രശസ്ത സംഗീതജ്ഞൻ യു. ജയൻ മാസ്റ്ററുടെ ശിഷ്യനാണ്.
എടച്ചേരി നരിക്കുന്ന് തെരുവിലെ കയ്യാമ്പ്ര ശ്രുതിലയം വീട്ടിൽ മനോജിന്റെയും ലീനയുടെയും മകനാണ് അമൽ മനോജ്. പ്രശസ്ത നർത്തകി ശ്രുതി ലക്ഷ്മി സഹോദരിയാണ്.
ഗ്രന്ഥശാലാ ദിനത്തിൽ വയലളം റീഡേർസ് സെൻ്ററിലേക്ക് വയലളം വെസ്റ്റ് എൽപി.സ്കൂൾ അദ്ധ്യാപകനും, കവിയുമായ രാജേഷ് പനങ്ങാട്ടിൽ കൈമാറിയപുസ്തകങ്ങൾ ലൈബ്രേറിയൻ എ കെ പുഷ്പവല്ലി ഏറ്റു വാങ്ങുന്നു
പി. ഒ. സുബൈർ നിര്യാതനായി.
ന്യൂമാഹി: പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൻ്റെ സമീപം "ഷാം" ൽ താമസിക്കുന്ന ചൊക്ലി സി. പി. റോഡിലെ ഒതയോത്ത് സുബൈർ (65 ) കണ്ണൂർ എയർപോർട്ടിൽ വെച്ച് നിര്യാതനായി.
അബൂദാബിയിലേക്ക് കുടുംബ സമേതം യാത്ര ചെയ്യാൻ എയർപോർട്ടിൽ എത്തിയതായിരുന്നു.
പരേതരായ അഹമ്മദ് മുസ്ലിയാറുടേയും ആമിനയുടേയും മകനാണ്.
ഭാര്യ: കുഞ്ഞിക്കണ്ടി റഷീദ (പെരിങ്ങാടി).
മക്കൾ: അഫ്നാൻ (ദുബായ്), അഫീഫ, ഡോ: അബ്ദുള്ള (രാജസ്ഥാൻ), ഖദീജ, ആസ്യ.
മരുമക്കൾ: ഷെറിൻ ഷഹാന (കവിയൂർ), മൻസൂർ (കോഴിക്കോട്), മുഹമ്മദ് അഫീഫ് അൻവർ (മുഴപ്പിലങ്ങാട്).
സഹോദരങ്ങൾ: യൂസഫ് (ദുബായ്), ഷംസുദ്ദീൻ, ആയിഷ.
ജനാസ നമസ്കാരം: നാളെ ചൊവ്വാഴ്ച (15/09/2026) 12.45 ന് പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൽ.
ശേഷം ഖബറടക്കം പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
സമ്പൂർണ്ണ ഗ്രന്ഥശാല പഞ്ചായത്ത് പ്രഖ്യാപനം -ന്യൂ മാഹിയിൽ ആലോചനാ യോഗംനടന്നു
ന്യൂമാഹി:കണ്ണൂർ ജില്ലയിലെ മുഴുവൻ തദ്ദേശ വാർഡുകളിലും ലൈബ്രറികൾ സ്ഥാപിച്ച് സമ്പൂർണ്ണ ഗ്രന്ഥശാല ജില്ല എന്ന നേട്ടം കൈവരിക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ ആലോചനാ യോഗം ചേർന്നു. രാജ്യസഭ എംപി ഡോ. എ. ശിവദാസന്റെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കണ്ണൂർ ജില്ല അഭിമാനകരമായ ഈ നേട്ടത്തിലേക്ക് ചുവട് വെക്കുന്നത്. പദ്ധതിയുടെ ഭാഗമായി ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ ഇതിനോടകം രണ്ട് പുതിയ വായനശാലകൾ ആരംഭിച്ച് കഴിഞ്ഞു. ലൈബ്രറികൾ ഇല്ലാത്ത മുഴുവൻ വാർഡുകളിലും വായനശാലകൾ ആരംഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം സുഗിനേഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി എസ് പ്രണവ്, സി വി രാജൻ മാസ്റ്റർ പെരിങ്ങാടി, വി കെ രത്നാകരൻ മാസ്റ്റർ, സി കെ പ്രകാശൻ, എ പി മിഹാദ്, ബാബു, വി കെ ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. യോഗത്തിൽ വെച്ച് ന്യൂ മാഹിയിലെ കുടുംബശ്രീ പ്രവർത്തകർ സമാഹരിച്ച പുസ്തകങ്ങൾ കരീക്കുന്നിൽ പുതുതായി ആരംഭിച്ച സി എച്ച് കണാരൻ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ഭാരവാഹിയും ഗ്രാമപഞ്ചായത്ത് മെമ്പറുമായ വി മിനിക്ക് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സി എച്ച് പ്രിയ കൈമാറി.
ചിത്രവിവരണം:ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷ ഭാഷണം നടത്തുന്നു
എം എസ് എഫ് ബ്രണ്ണൻ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു
തലശ്ശേരി: ബ്രണ്ണൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ് ഐ. കോട്ടപ്പൊളിക്കാൻഎംഎസ്.എഫ്. മുന്നണിയുടെ കരുത്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി തിരഞ്ഞെടുപ്പ് ക്യാമ്പയിന് തുടക്കമായി സഹൽ മിൻസാജ് സകീർ അധ്യക്ഷത വഹിച്ചു യൂത്ത് ലീഗ് കണ്ണൂർ ജില്ല ഉപാധ്യക്ഷൻ തഫ്ലീം മണിയാട്ട് ഉദ്ഘാടനം ചെയ്തു
മുഹമ്മദ് ഇയാസ്,അജ്സർ അബ്ദുള്ള, റുഫൈസ് ഉബൈസ്,
യുസ്രിയ,ഇൻസ്വാഫ്,ഫിദ,സഹാദാ,
സാലിഹ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































