പൊന്നോണം - 2026 നാട്ടുത്സവമായി

പൊന്നോണം - 2026 നാട്ടുത്സവമായി
പൊന്നോണം - 2026 നാട്ടുത്സവമായി
Share  
എഴുത്ത്

News desk

2026 Sep 13, 11:23 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പൊന്നോണം - 2026

നാട്ടുത്സവമായി

വയലളം: ഗതകാല സ്മരണകളും, പുതുകാലത്തിന്റെ ഓണവിശേഷങ്ങളും ചർച്ച ചെയ്ത് വയലളം റീഡേർസ് സെന്റർ ഒരു നാട്ടുത്സവത്തിന്റെ പ്രതിതിയുണർത്തിപൊന്നോണം-2026 കൊണ്ടാടി. നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭാ ചെയർപെഴ്സൻ

എൻ ഷാജിത്ത് മാസ്റ്റർ

'മാനവരൊന്ന് 'എന്ന വിഷയമവതരിപ്പിച്ചു.

സെമിനാറിൽ സുരേഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ മുല്ലോളി സുകുമാരൻ, ബേബിസുജാത ,വിഷബിത, കലൈമാമണി ചാലക്കര പുരുഷു

ലൈബ്രറി കൗൺസിൽ പ്രസിഡണ്ട്

പവിത്രൻ മൊകേരി മോഡറേറ്ററായിരുന്നു. വിവിധ കലാപരിപാടികൾ അരങ്ങേറി.

എ.കെ.ചന്ദ്രൻ സ്വാഗതവും,

ദിലിഷ് നന്ദിയും പറഞ്ഞു. ഓണ സദ്യയുമുണ്ടായി.


ചിത്ര വിവരണം:മട്ടന്നൂർ നഗരസഭാ ചെയർപെഴ്സൻ

എൻ ഷാജിത്ത് മാസ്റ്റർ

'മാനവരൊന്ന് 'എന്ന വിഷയമവതരിപ്പിക്കുന്നു

capture_1789320811

സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു


ചൊക്ലി:മൊയരം പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സീതറാം യെച്ചൂരി അനുസ്മരണവും, "സോഷ്യലിസമാണ് ബദൽ " എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും സംഘടിപ്പിച്ചു. ഡോ. നിതീഷ് നാരായണൻ പ്രഭാഷണം നടത്തി. സന്ദീപ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജ്യോതി കേളോത്ത്, പ്രദീപ് ചൊക്ളി, കെ. ദിനേഷ് ബാബു സംസാരിച്ചു. സി.കെ. സജിത് സ്വാഗതം പറഞ്ഞു.


ചിത്ര വിവരണം:ഡോ. നിതീഷ് നാരായണൻ പ്രഭാഷണം നടത്തുന്നു

മങ്ങാട് അണ്ടർ പാസ്സിൽ അപകടം പതിയിരിക്കുന്നു


ന്യൂമാഹി..ദേശീയപാത 66 ൽ മങ്ങാട് അണ്ടർപാസിൽ അപകടം പതിവാക്കുകയാണ്. സർവീസ് റോഡിൽ കൂടി ഒരു നിയന്ത്രണവുമില്ലാതെയാണ് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോവുന്നത്. നാലരമീറ്റർ കഷ്ടിച്ച് ഉയരുള്ള അണ്ടർപാസിൽ ഉയരം കൂടിയ വാഹനങ്ങൾ കടത്തിവിട്ട് ഗതാഗത സ്തംഭനമുണ്ടാക്കുന്നു. മേൽപ്പാലം നിർമാണ കരാർ ഏറ്റെടുത്ത ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനി റോഡിൽ അത്യാവശ്യം പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളൊന്നും പാലിച്ചിട്ടില്ല. രാത്രി കാലത്ത് ഇരുട്ടിൽ വാഹനങ്ങൾ കുഴിയിൽ വീണും മറ്റും അപകടത്തിലാവുന്നു. ആവശ്യത്തിന് ലൈറ്റ് സിഗ്നൽ സംവിധാനമില്ല. സർവീസ് റോഡിലേയും മാഹി - കവിയൂർ ചൊക്ലി പിഡബ്ല്യം ഡി റോഡിലെയും വലിയ വാഹനങ്ങൾ കയറി തകർന്ന ഫുട്പാത്തുകൾ സഞ്ചാരയോഗ്യമാക്കണം. വാഹന വേഗത നിയന്ത്രണ ബോർഡുകൾ സ്ഥാപിക്കപ്പെടണം. വേഗത നിയന്ത്രണ വരമ്പുകളും തെരുവ് വിളക്കുകളും സ്ഥാപിക്കേണ്ടതുണ്ട്. ഗതാഗതനിയന്ത്രണത്തിന്സംവിധാനമുണ്ടാക്കണം.. കരാർ കമ്പനിക്കാരുടെ അനാസ്ഥ കാരണം വീണ്ടുമൊരു അപകടം ഉണ്ടാവരുത്. മാഹി - ന്യൂമാഹി പൊലീസ് ഉൾപ്പെടെയുള്ള അധികൃതർ ജാഗ്രത കാണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

capture_1789320988

പരിമഠം ശ്രീ ദുർഗാക്ഷേത്രത്തിൽ ഉദയാസ്‌തമനപൂജ ഇന്ന്  

ന്യൂമാഹി :പരിമഠം ശ്രീദുർഗാ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിനാഘോ ഷത്തിന്റെ ഭാഗമായി ഉദയാസ്‌തമനപൂജ തിങ്കളാഴ്ച നടക്കും. തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ വെള്ളിക്കുന്നം ഇല്ലത്ത് ശ്രീഹരി നമ്പൂതിരിപ്പാട് പൂജാ കർമങ്ങൾ നിർവഹിക്കുക. സർവൈശ്വര്യപൂജ, മഹാഗണപതിഹോമം, മഹാമൃത്യുഞ്‌ജയഹോമം, ഭഗവതിസേവ തുടങ്ങിയപൂജകളും 21 തവണ ക്ഷേത്രപ്രദക്ഷിണവും സദ്യയുമുണ്ട് . പൂജകൾ വഴിപാടായി കഴിക്കാനാഗ്രഹിക്കുന്നവർ നേരത്തെ അറിയിക്കണമെന്ന്‌ പരിമഠം ശ്രീ ദുർഗാക്ഷേത്രം ട്രസ്‌റ്റിബോർഡ്‌ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ ഫോൺ: 0490 2334107, 9846239860.

capture_1789321049

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി


മാഹി: പന്തക്കൽ ഐ.ആർ.പി.സി.യും ഡോ.ശ്രീനിഎടക്ളോണിന്റെ മൽഹാരി ഐ കെയറുംസംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് പന്തക്കൽ മഡ് & ക്ലേ ഇന്റർനാഷണൽ സ്കൂളിൽ നടന്നു.

 ടി. കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കെ. എം. ശശീന്ദ്രൻ സ്വാഗതം പറഞ്ഞു.

ഡോ. സ്മിത ശ്യാമ്കുമാർ ക്യാമ്പിന് നേതൃത്വം നൽകി. വിവിധ പ്രായത്തിലുള്ള നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് നേത്ര പരിശോധനയും വിദഗ്ധരുടെ സേവനവും പ്രയോജനപ്പെടുത്തി.

കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സാ നിർദേശങ്ങൾ നൽകുന്നതിനും ക്യാമ്പ് സഹായകമായി. 


ചിത്രവിവരണം:അഡ്വ. ടി. അശോക് കുമാർ എം എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

capture_1789321230

മാഹി സി എച്ച് സെന്ററിന് ആദരം


മാഹി: ടി ബി മുക്തഭാരതം എന്ന ലക്ഷ്യത്തോടൊപ്പം

നിന്ന് മാഹി മേഖലയിൽ

പ്രവർത്തിച്ചു കൊണ്ടിരിക്കുകയും, വർഷങ്ങളായി

ടി ബി രോഗികൾക്ക് ഭക്ഷണ കിറ്റും മറ്റു സഹായങ്ങളും നൽകി

വരുന്ന

മാഹി സി എച്ച് സെന്ററിന് ആരോഗ്യ വകുപ്പിന്റെ ആദരം.

പുതുച്ചേരിയിൽ വെച്ച്

മുഖ്യമന്ത്രി എൻ. രംഗസ്വാമിയും,ലഫ്.

ഗവർണർ കെ. കൈലാസ നാഥനും

ചേർന്നാണ്

''നിക്ഷയ് മിത്ര'' അവാർഡ് മാഹി സി എച്ച് സെന്റർ പ്രസിഡന്റ് എ വി യൂസഫിന്സമ്മാനിച്ചത്. 

2026--എറ്റവും നല്ല ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മാഹി

സി എച്ച് സെന്ററിന്

ആദരവായി നൽകുന്ന സർട്ടിഫിക്കറ്റ്,,

പുതുച്ചേരി സംസ്ഥാന ടി ബി ഓഫീസർ

ഡോ: വെങ്കിടേശനിൽ നിന്നുംസി എച്ച് സെന്റർ പ്രസിഡന്റ്എ വി യൂസഫ് ഏറ്റുവാങ്ങി,

മാഹി ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ

ഡോ; ബിജു പരിപാടി ഉദ്ഘാടനം ചെയ്തു,,

പുതുച്ചേരി സംസ്ഥാന ടുബാക്കോ കൺട്രോൾ

നോഡൽ ഓഫീസർ ഡോ; സൂര്യകുമാർ,,ജില്ലാ ടി ബി ഓഫീസർ

ഡോ; ആദിൽ വാഫി,ജില്ലാ ടുബക്കോ കൺട്രോൾ നോഡൽ ഓഫീസർ

ഡോ: സതീഷ് ബാലൻ,,മാഹി സി എച്ച് സെന്റർ സെക്രട്ടറിഎ വി അൻസാർ പങ്കെടുത്തു...


ചിത്രവിവരണം:പുതുച്ചേരി സംസ്ഥാന ടി ബി ഓഫീസർ

ഡോ: വെങ്കിടേശനിൽ നിന്നുംസി എച്ച് സെന്റർ പ്രസിഡന്റ്എ വി യൂസഫ് ഏറ്റുവാങ്ങുന്നു

വിശ്വകർമ്മ ജയന്തി ദിനംആഘോഷിക്കും


മാഹി:വിശ്വകർമ്മാവിൻ്റെ ജയന്തി സംപ്തമ്പർ 17 ന് ഭാരതീയ മസ്ദൂർ സംഘം ദേശീയ തൊഴിലാളി ദിനമായി ആചരിക്കും.  

സപ്തമ്പർ 17 ന് തലശ്ശേരി മാഹി മേഖല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ രാവിലെ 10 മണിക്ക് കല്ലായി അങ്ങാടിയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം മാഹിപാലം മാഹി മെയിൻറോഡ് വഴി മാഹി മുൻസിപ്പാൽ മൈതാനിയിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം ബി എം എസ് സംസ്ഥാനവൈസ് പ്രസിഡണ്ട് അഡ്വ: പി മുരളീധരൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയം സേവക സംഘം ഉത്തര പ്രാന്ത ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ. രാഗേഷ് ജി മുഖ്യ ഭാഷണം നടത്തും.

capture_1789321478

എ വി എസ്സ് ട്രസ്റ്റ്: ഓഫിസ് ഉദ്ഘാടനം ചെയ്തു


മാഹി:പുതുച്ചേരി നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ എ.വി.ശ്രീധരന്റെ നാമധേയത്തിൽ സ്ഥാപിതമായ എ വി എസ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം ഈസ്റ്റ് പള്ളൂർ രാജീവ് ഭവനിലെ ഐ എൻ ടി യൂ സി ഓഫീസിൽ ഭദ്രദീപം കൊളുത്തി സീത ശ്രീധരൻ നിർവ്വഹിച്ചു. പി.പി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. എം.ശ്രീജയൻ, കെ.മോഹനൻ, കെ.കെ.ബഷീർ, എ.വി.വെളുത്തമ്പു, പി.ഭരതൻ, കെ.ദാമോധരൻ, വി.വത്സരാജ്, കെ.കെ.വത്സൻ,കെ.വി.ഹരീന്ദ്രൻ, ഷംസുദ്ദിൻ, സാവിത്രി നാരായണൻ, എൻ.മോഹനൻ, കെ.രവിന്ദ്രൻ സംസാരിച്ചു. ജിജേഷ് ചാമേരി, കെ.സുരേഷ്, പി.വി.മധു നേതൃത്വം നൽകി


ചിത്ര വിവരണം: സീത ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

capture_1789321731

ജോർജ് ഫെർണാണ്ടസ്

മാഹി : പന്തക്കൽ മോട്ടേമേൽ ഗ്രേസ് ഭവനത്തിൽ ജോർജ് ഫെർണാണ്ടസ് (73) അന്തരിച്ചു. ഭാര്യ : ആനി ജോർജ്ജ്. മക്കൾ: ജീൻ ജസ്റ്റിൻ, വിജിഷ ജോസ്, വിജില ക്ലെമൻ്റ്, ജിൻല ജോസഫ്

മരുമക്കൾ: ജസ്റ്റിൻ ജോൺ, ജോസ് ചെമ്പകശ്ശേരി, ക്ലെമൻ്റ് ക്രാസ്താ, ജോസഫ് ഹെൻറി

സഹോദരങ്ങൾ: ജീൻ മേരി ഫെർണാണ്ടസ്, ഷേർലി (ത്രേസ്യ ഫെർണാണ്ടസ് ) , ജസ്റ്റസ് ഫെർണാണ്ടസ്, ബീന ഫെർണാണ്ടസ്, പരേതരായ മേരി റൊബേർട്ട്,വിക്ടോറിയ ഫെർണാണ്ടസ്, യേശുദാസ് ഫെർണാണ്ടസ് .സംസ്കാരം (14/09/26)നാളെ കാലത്ത് 11 മണിക്ക് വീട്ടിലെ പ്രാർത്ഥനയ്ക്കുശേഷം മാഹി സെൻ്റ് തെരേസ ബസിലിക്ക സെമിത്തേരിയിൽ

capture_1789321795

സി.വൈ.എഫ്.ഐ. ഓണംആഘോഷിച്ചു

മാഹി:ഡിവൈഎഫ്ഐ ഈസ്റ്റ്പള്ളൂർയൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സമാപനവും സമ്മാനവിതരണവും നടത്തി. യൂണിറ്റ് സെക്രട്ടറി നിജിഷയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ചൊക്ലിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.അനൂപ് ഉദ്ഘാടനം ചെയ്തു ഷിജിത്ത്.കെ നന്ദിയും പറഞ്ഞു.സിറോഷ്, അനിൽകുമാർ സംസാരിച്ചു.വി.സന്ദീപ് സ്വാഗതം പറഞ്ഞു


ചിത്രവിവരണം:ചൊക്ലിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.അനൂപ് ഉദ്ഘാടനം ചെയ്യുന്നു

MANNAN
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU