ബിരുദ സർട്ടിഫിക്കറ്റ് വൈകുന്നു; വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിൽ

ബിരുദ സർട്ടിഫിക്കറ്റ് വൈകുന്നു; വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിൽ
ബിരുദ സർട്ടിഫിക്കറ്റ് വൈകുന്നു; വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിൽ
Share  
എഴുത്ത്

News desk

2026 Sep 12, 11:48 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മാഹി: പോണ്ടിച്ചേരി സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിൽ പഠനം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടിട്ടും ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കാത്ത വിദ്യാർഥികളുടെ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാഹി മണ്ഡലം കമ്മിറ്റി സർവകലാശാല വൈസ്ചാൻസലർക്കും പരീക്ഷാകൺട്രോളർക്കും നിവേദനം നൽകി.

സർട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം വിദ്യാർഥികളുടെ തുടർപഠനം, തൊഴിൽ, വിദേശ വിദ്യാഭ്യാസം, വിവിധ ഔദ്യോഗിക നടപടികൾ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതായിനേതാക്കൾ ചൂണ്ടിക്കാട്ടി. സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ അവസരങ്ങൾനഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻനടപടികൾ അടിയന്തരമായി വേഗത്തിലാക്കണമെന്നും അർഹരായ മുഴുവൻ വിദ്യാർഥികൾക്കും സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

ബിജെപി മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് രവിചന്ദ്രൻ, സംസ്ഥാന ഐ.ടി. കോ-കൺവീനർ റെജീഷ് കുട്ടാമ്പള്ളി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മഗിനേഷ് മഠത്തിൽ, തൃജേഷ് കെ.എം. എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.


ചിത്രവിവരണം:ബിജെപി മാഹി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സർവകലാശാല വൈസ്ചാൻസലർക്കും പരീക്ഷാകൺട്രോളർക്കും നിവേദനം നൽകുന്നു

capture_1789236991

എക്സൽ എക്സിബിഷൻ 2026.വിസ്മയ കാഴ്ചയായി

മാഹി: എക്സൽ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്കൂൾ എക്സിബിഷൻ 2026 എക്സൽബിഷൻ വിദ്യാർത്ഥികളുടെ സർഗാത്മകതയും ശാസ്ത്രീയ ചിന്തയും പ്രകടമാക്കുന്ന വേദിയായി. 

ജി എച്ച് എസ് എസ് അഴീക്കോട് ഫിസിക്സ് അധ്യാപകനും കേരള സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും ടീച്ചർ പ്രൊജക്റ്റ്‌ വിന്നറുമായമായ ലിനു കുമാർ എം. സി. മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാർത്ഥികളുടെ പഠനത്തെ പ്രായോഗിക അനുഭവങ്ങളുമായി ബന്ധിപ്പിക്കുന്ന ഇത്തരം പ്രദർശനങ്ങൾ അവരുടെ ശാസ്ത്രീയ മനോഭാവവും അന്വേഷണാത്മക ചിന്തയും വളർത്തുന്നതിൽ വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് അധ്യക്ഷതവഹിച്ചു. പി ടി എ പ്രസിഡന്റ് കെ.വി. കൃപേഷ് സംസാരിച്ചു.

വൈസ് ഹെഡ് ബോയ് എസ്.സുരജ് സ്വാഗതവും, 

വൈസ് ഹെഡ് ഗേൾ ശ്രേയ ജിതേഷ് നന്ദിയും പറഞ്ഞു.

വിദ്യാർത്ഥികളുടെ കഴിവുകളും അറിവും ആശയങ്ങളും ഒരേ വേദിയിൽ അവതരിപ്പിച്ച പ്രദർശനം “ശാസ്ത്രലോകം അത്ഭുതങ്ങളുടെ ലോകമാണ്” എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്നതായിരുന്നു. 


ചിത്രവിവരണം..കേരള സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും ടീച്ചർ പ്രൊജക്റ്റ്‌ വിന്നറുമായമായ ലിനു കുമാർ എം. സി.ഉദ്ഘാടനം ചെയ്യുന്നു


കോൺഗ്രസ്സ് നേതാവ്: പി.കെ.റസാഖ് അനുസ്മരണം നടത്തി 

മാഹി: പന്തക്കലിലെ കോൺഗ്രസ്സ് നേതാവായ പി.കെ.റസാഖ് അനുസ്മരണം നടത്തി. പന്തക്കൽ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.കെ.ബാൽ രാജ് മന്ദിരത്തിൽ നടന്ന അനുസ്മരണ യോഗം മുൻ എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. കെ.കെ. വത്സൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി.മോഹനൻ പി.പി.വിനോദൻ, കെ.ഹരീന്ദ്രൻ, കെ.വി.ഹരീന്ദ്രൻ, എം.ശ്രീജയൻ, അൻസിൽ അരവിന്ദ്, പി.കെ.ശ്രീധരൻ മാസ്റ്റർ, പി.കെ.സജീവൻ, വി.പി.സുഗേഷ് സംസാരിച്ചു

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w