മാഹി :കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ അഞ്ചാമത് സന്നദ്ധ രക്തദാന ക്യാമ്പ്

മാഹി :കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ അഞ്ചാമത് സന്നദ്ധ രക്തദാന ക്യാമ്പ്
മാഹി :കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ അഞ്ചാമത് സന്നദ്ധ രക്തദാന ക്യാമ്പ്
Share  
എഴുത്ത്

News desk

2026 Sep 11, 10:02 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെയും മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്ററിന്റെയും നേതൃത്വത്തിൽ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് സജിത്ത് നാരായണന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ ഡോ.കെ. ശ്രീലത .ക്യാമ്പ് ഉദ്ഘാടനംചെയ്തു.രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ചും, രോഗികൾ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചും പ്രിൻസിപ്പൽ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

എം.സി.സി. ബ്ലഡ് സെന്റർ ഇൻചാർജ് ഡോ. അഞ്ജു കുറുപ്പ് രക്തദാനവുമായി ബന്ധപ്പെട്ട്വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ബോധവൽക്കരണ ക്ലാസെടുക്കുകയും ചെയ്തു. 

 ബി.ഡി.കെ. ജില്ലാ പ്രസിഡന്റ് പി.പി. റിയാസ് മാഹി, ജില്ലാ വൈസ് പ്രസിഡന്റ് റയീസ് മാടപ്പീടിക സംസാരിച്ചു.​

കോളേജ് യൂണിയൻ അഡ്വൈസർ പ്രദ്യോത് സുരേന്ദ്രൻ സ്വാഗതവും,

സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ എം.ഹർഷിത് നന്ദിയും പറഞ്ഞു.

ക്യാമ്പിന് എം.സി.സി. ബ്ലഡ് ബാങ്ക് കൗൺസിലർ റോജിയ, അരുൺ, സജീഷ്, സുമാദേവി നേതൃത്വം നൽകി.സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ഹർഷിത് എം. നന്ദി പറഞ്ഞു.വിദ്യാർത്ഥി, വിദ്യാർത്ഥിനികളും അദ്ധ്യാപകരും, ജീവനക്കാരുമടക്കം 39 പേർ രക്തദാനം ചെയ്തു.


ചിത്രവിവരണം: രക്തദാനത്തിൽ പങ്കെടുത്തവർ

whatsapp-image-2026-09-11-at-8.36.33-pm

മയ്യഴിയുടെ അഭിമാനമായി മാറിയ അഡ്വ.നവീൻ ആർ നാഥിനെ മുൻ മന്ത്രി ഇ.വത്സരാജ് അഭിനന്ദിച്ചു


​മാഹി: കേരള സംസ്ഥാനത്തിനു വേണ്ടിയുള്ള സുപ്രീം കോടതി സീനിയർ അഡ്വക്കേറ്റ് പാനലിലേക്ക്

മയ്യഴി സ്വദേശി അഡ്വ.നവീൻ ആർ നാഥിനെ പുതുതായി നാമനിർദ്ദേശം ചെയ്തിൽമയ്യഴിക്കഭിമാനം. .​അദ്ദേഹത്തിന്റെ കഴിവിനും അർപ്പണബോധത്തിനുമുള്ളഅംഗീകാരമാണിത്. ഇനിയും കൂടുതൽ ഉയരങ്ങളിലെത്തി മാഹിയുടെ അഭിമാനമായി മാറാൻ അദ്ദേഹത്തിന് കഴിയട്ടെ യെന്ന് പുതുച്ചേരി മുൻ അഭ്യന്തരമന്ത്രിയും കുടുംബാഗവുമായ ഇ.വത്സരാജ്പെന്നാടയണിച്ച് അനുമോദിച്ചു.


ചിത്രവിരണം:അഡ്വ.നവീൻ ആർ നാഥിനെ മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ് അനുമോദിക്കുന്നു.

capture

കെ.വി.രാഘവനെ അനുസ്മരിച്ചു

മാഹി :മുൻ എം എൽ എയും സി പി എം തലശ്ശേരി ഏരിയ കമ്മിറ്റിഅംഗവുമായിരുന്ന കെ.വി രാഘവന്റെ പതിനഞ്ചാമത് ചരമവാർഷികം അനുസ്മരണ ദിനമായി ആചരിച്ചു. മാഹി മുൻസിപ്പൽ കോപ്ലക്സ് പരിസരത്ത് സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു മാഹി എം എൽ എ അഡ്വ: ടി. അശോക് കുമാർ , കെ.പി നൗഷാദ്,. വടക്കൻ ജനാർദ്ദനൻ , വി.ജയബാലു വി രൻജിന സംസാരിച്ചു കെ.പി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

ആർ.എസ്.എസിന്റെ ക്ഷേത്ര കൊള്ളക്കെതിരെപ്രതിഷേധിക്കുകയുമുണ്ടായി.



whatsapp-image-2026-09-11-at-8.37.10-pm

മാഹിയിൽ എം. പത്മകുമാറിന്റെ

പുതിയ ചിത്രത്തിന് തുടക്കം

മാഹി: രാജസാഗർ ഫിലിംസിന്റെ ബാനറിൽ രമേഷ് ഗോപിനാഥൻ നിർമ്മിച്ച് എം.പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ മാഹിയിൽ നടന്നു. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.

മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ്, മാഹി സർക്കിൾ ഇൻസ്പെക്ടർ സി.എ. അനിൽകുമാർ, നിർമാതാവ് രമേഷ് ഗോപിനാഥൻ, സംവിധായകൻ എം. പത്മകുമാർ, നടി അമല പോൾ, കോട്ടയം നസീർ, ഇർഷാദ്, ലിബർട്ടി ബഷീർ, പി.ആർ.ഒ. വാഴൂർ ജോസ് തുടങ്ങിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ചലച്ചിത്ര രംഗത്തെ പ്രമുഖർ പൂജയിൽ പങ്കെടുത്തു.

അമല പോളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്ത്രീകേന്ദ്രീകൃത പ്രമേയത്തിലുള്ള ചിത്രം ഹൊറർഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിലാണ് ഒരുങ്ങുന്നത്.

താൻ ആദ്യമായാണ് ഈ ജോണറിൽ സിനിമ സംവിധാനം ചെയ്യുന്നതെന്ന് സംവിധായകൻ എം. പത്മകുമാർ പറഞ്ഞു. അതുകൊണ്ടുതന്നെ ചിത്രത്തിന്പ്രത്യേകമായ ആവേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇർഷാദ്, കോട്ടയം നസീർ, ബിനു പപ്പു തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. മലയാള സിനിമയ്ക്ക് പുതിയ ദൃശ്യാനുഭവം നൽകുകഎന്നതിലുപരി, തനിക്ക് തന്നെ പുതിയ അനുഭവമായിരിക്കും ഈ ചിത്രമെന്നും പ്രേക്ഷകർക്ക് വേറിട്ട അനുഭവംസമ്മാനിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പത്മകുമാർ പറഞ്ഞു.

മാഹി, വടകര, ഓർക്കാട്ടേരി, കൂത്തുപറമ്പ്, മംഗളൂരു എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ചിത്രത്തിന്റെ പേര് അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സംവിധായകൻ അറിയിച്ചു.

എം. പി. സുനീഷ് കുമാറാണ് രചന. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് എസ്.സൂരജ് നിർവഹിക്കും. സാബുരാമാണ് കലാസംവിധാനം. ഷംനാസ് എം. അഷ്റഫ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവാണ്.

നന്ദഗോപനും കെ. കെ. നിഷാദും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. ഹരിനാരായണൻ, മുത്തു, വിവേക് മുഴക്കുന്ന് എന്നിവരാണ് ഗാനരചയിതാക്കൾ. നെഷ് കുമാറും അനുഷ വിശ്വനാഥനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.

സമീറ സനീഷ് വസ്ത്രാലങ്കാരവും രതീഷ് അമ്പാടി മേക്കപ്പും നിർവഹിക്കുന്നു. തോബിയാസ് പ്രൊഡക്ഷൻ കൺട്രോളറും സുജൻ കുമാർ ലൈൻ പ്രൊഡ്യൂസറുമാണ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ. പി.സി. സ്റ്റണ്ട്സ്, മൈക്കിൾ, അഷ്റഫ് ഗുരുക്കൾ എന്നിവർ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. സിബിയാണ് സ്റ്റിൽസ്.



ചിത്ര വിവരണം: അഡ്വ.ടി.അശോക് കുമാർ എം.എൽ.എ. സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കുന്നു.

ലോഗോ ക്ഷണിച്ചു

മാഹി..സെപ്തംബർ 29, 30 തീയ്യതികളിൽ ന്യൂ മാഹി എം.എം.ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന തലശ്ശേരി സൗത്ത് സബ് ജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു.

മത്സരത്തിലേക്കുള്ള ലോഗോകൾ സപ്തംബർ 16 നകം 9496831560 എന്ന വാട്ട്സപ്പ് നമ്പറിലേക്ക് അയക്കാവുന്നതാണ്.

capture_1789152524

ആംബുലൻസുകളിലെ കുലുക്കത്തിന് ശാസ്ത്രീയ പരിഹാരം: മുഹമ്മദ് അജ്മലിന്റെ കണ്ടുപിടുത്തത്തിന് ഇന്ത്യൻ പേറ്റന്റ്

:ചാലക്കര പുരുഷു


മാഹി: അടിയന്തര ഘട്ടങ്ങളിൽരോഗികളുമായി പായുന്ന ജീവൻരക്ഷാ വാഹനങ്ങളായ ആംബുലൻസുകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ 'റോഡ് വൈബ്രേഷനുകൾക്കും' കുലുക്കങ്ങൾക്കും പൂർണ്ണമായ സാങ്കേതിക പരിഹാരം വികസിപ്പിച്ചെടുത്ത് പള്ളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ്ടെക്നോളജിയിലെ ബി.സി.എ വിഭാഗം മുൻ വിദ്യാർത്ഥിയായ പി. മുഹമ്മദ് അജ്മൽ രൂപകൽപ്പന ചെയ്ത അത്യാധുനിക സംവിധാനത്തിന് ഇന്ത്യൻ പേറ്റന്റ് ഓഫീസിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. അടിയന്തര ഗതാഗത വാഹനങ്ങൾക്കായുള്ള സജീവ രോഗി കാബിൻ സ്ഥിരീകരണ സംവിധാനം എന്ന ആശയത്തിൽ സമർപ്പിച്ച പേറ്റന്റ് അപേക്ഷ കേന്ദ്ര സർക്കാർഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ഈ വർഷമാണ് അജ്മൽ. മാഹി കോ-ഓപ്പ്: കോളേജിൽ നിന്നും ബി.സി.എ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്.

റോഡിലെ കുഴികൾ, വേഗതയിലുള്ള വളവുകൾ, പെട്ടെന്നുള്ള ബ്രേക്കിങ് എന്നിവ കാരണം ആംബുലൻസിനുള്ളിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ ചലനങ്ങൾ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കും ഗർഭിണികൾക്കും കടുത്ത ജീവൻരക്ഷാ ഭീഷണിയാണ് ഉയർത്താറുള്ളത്. ഈ പ്രശ്നത്തെ വേരോടെ ഇല്ലാതാക്കുന്ന ഒരു സമഗ്ര യന്ത്രസംവിധാനമാണ് അജ്മൽ വിഭാവനം ചെയ്തിരിക്കുന്നത്. പഴയ ആംബുലൻസുകളിലെ സാധാരണ സ്പ്രിങ് സംവിധാനങ്ങൾക്ക് പകരം, വാഹനത്തിന്റെ കാബിനെ എപ്പോഴും ഒരേ നിരപ്പിൽ നിർത്തുന്ന സജീവ ലെവലിങ് സാങ്കേതികവിദ്യയിലൂടെ രോഗി കിടക്കുന്ന തട്ട് തികച്ചും സന്തുലിതമായി നിലനിർത്താൻ സഹായിക്കും.

വാഹനത്തിന്റെ ചലനങ്ങളും റോഡിന്റെ അവസ്ഥയും തത്സമയം തിരിച്ചറിയാൻ ചലന അളവ്സംവിധാനങ്ങളും, ദിശാ നിർണ്ണയ പ്രതികരണ സെൻസറുകളും, അത്യാധുനിക ക്യാമറ സംവിധാനവും ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. ഈ സെൻസറുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത് കേന്ദ്ര പ്രൊസസിങ് യൂണിറ്റ്നിമിഷങ്ങൾക്കുള്ളിൽ റോബോട്ടിക് ഘടകങ്ങളെ നിയന്ത്രിക്കുകയും, റോഡിലെ കുലുക്കം രോഗിയുടെ കിടക്കയെ ഒട്ടും ബാധിക്കാത്ത വിധം കാബിനെ സ്വയം ക്രമീകരിക്കുകയും ചെയ്യുന്നു. ഈ സാങ്കേതികവിദ്യ യാഥാർത്ഥ്യമാകുന്നതോടെ ഹൃദ്രോഗം, സ്ട്രോക്ക്, ഗുരുതരമായ നട്ടെല്ല് പരിക്കുകൾ എന്നിവയുള്ള രോഗികളെ കൂടുതൽ സുരക്ഷിതമായി ആശുപത്രികളിൽ എത്തിക്കാൻ സാധിക്കും. കൂടാതെ, ചലിക്കുന്ന ആംബുലൻസിനുള്ളിൽ വെച്ചുതന്നെ ഡോക്ടർമാർക്ക് രോഗിക്ക് കൃത്യതയോടെയുള്ള അടിയന്തര ചികിത്സകൾ നൽകാനും ഇത് സഹായകരമാകും. കോളേജിലെ ബി.സി.എ അധ്യാപകരുടെയും ഇൻക്യൂബേഷൻ സെന്ററിന്റെയും പൂർണ്ണ പിന്തുണയോടെയാണ് അജ്മൽ പഠനകാലത്ത് ഈ മികച്ച നേട്ടത്തിന്റെ അടിത്തറയിട്ടത്. കോഴിക്കോട് വെച്ചുനടന്ന പ്രമുഖ സാങ്കേതിക പ്രദർശനങ്ങളിലും അജ്മലിന്റെ ഈ പ്രോജക്റ്റ് നേരത്തെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവതലമുറയിലെ മികച്ചൊരു ശാസ്ത്ര പ്രതിഭയ്ക്കുള്ള അംഗീകാരമാണ് ഈ ഇന്ത്യൻ പേറ്റന്റ് നേട്ടത്തിലൂടെ അജ്മലിനെ തേടിയെത്തിയിരിക്കുന്നത്.



ചിത്രവിവരണം:മുഹമ്മദ് അജ്മൽ

MANNAN
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU