അക്ഷരദേവതയുടെ അനുഗ്രഹ പുണ്യം നുകർന്ന് എം.മുകുന്ദൻ........ :ചാലക്കര പുരുഷു

അക്ഷരദേവതയുടെ അനുഗ്രഹ പുണ്യം നുകർന്ന് എം.മുകുന്ദൻ........ :ചാലക്കര പുരുഷു
അക്ഷരദേവതയുടെ അനുഗ്രഹ പുണ്യം നുകർന്ന് എം.മുകുന്ദൻ........ :ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 Sep 10, 07:39 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

അക്ഷരദേവതയുടെ

അനുഗ്രഹ പുണ്യം നുകർന്ന്

എം.മുകുന്ദൻ........

:ചാലക്കര പുരുഷു

മാഹി: ആയിരം പൂർണ്ണ ചന്ദ്രദർശനത്തിന്റെ നിറവിൽ, ശതാഭിഷിക്തനായ, വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ ഭാര്യ സി.ശ്രീജ ക്കൊപ്പം അക്ഷരദേവത ക്ക് മുന്നിൽ , മുകാംബിക ക്ഷേത്ര സന്നിധിയിൽ പ്രാർത്ഥനാനിരതമായ മനസ്സുമായി തൊഴുതു നിന്നപ്പോൾ , എന്തെന്നില്ലാത്ത ആത്മനിർവൃതി.

തിരക്കുകളിൽ നിന്നും ബഹളങ്ങളിൽനിന്നുംമാറി,തലേ ദിവസം തന്നെ മുകുന്ദൻ മുകാംബികയിലെത്തിയിരുന്നു. ഇതിന് മുമ്പും, എഴുത്തുകാരൻ അക്ഷരദേവതാ സന്നിധിയിലും, കുടജാദ്രിയിലെ സർവ്വജ്ഞ പീഠത്തിലുമെ ത്തിയിരുന്നു. മൂടൽമഞ്ഞിൽ പുതഞ്ഞ് കിടക്കുന്ന ആത്മീയതയുടെ സുഗ ന്ധവും, സൗപർണ്ണ കയിലെകൊച്ചോളങ്ങളുടെ സംഗിതവും മുകുന്ദനെ പലപ്പോഴും ഇവിടേക്ക് മാടിവിളിക്കാറുണ്ട്. 'അരവിന്ദന്റെഅതിഥികൾ,'എന്ന വിനീത് ശ്രീനിവാസന്റെ സിനിമ മൂകാംബികയിൽ ചിത്രികരണം നടന്ന വേളയിൽ, ശ്രീനിവാസന്റെ നിർബന്ധത്തിന് വഴങ്ങി മുകുന്ദനും, ഭാര്യയും ചിത്രത്തിന്റെ തുടക്കത്തിൽ മുഖം കാണിച്ചിരുന്നു.


xxccv

പ്രിയ എഴുത്തുകാരൻ സ്ഥലത്തില്ലെന്നറിയാതെ , നിരവധി ആരാധകർ വിദൂരങ്ങളിൽനിന്നടക്കം നോവലിസ്റ്റിന്റെ പള്ളൂരിലെ വീടായ മണിയമ്പ ത്ത്എത്തിയിരുന്നുവെങ്കിലും നിരാശയോടെ മടങ്ങുകയായിരുന്നു.

വിവിധ ക്ഷേത്രസന്നിധികൾ സന്ദർശിച്ചതിന് ശേഷം 13 ന് വൈകീട്ട് മാഹിയിൽ തിരിച്ചെത്തുന്ന മയ്യഴിയുടെ ഇതിഹാസ കഥാകാരന് 14 ന് വൈകീട്ട് 5.30 ന് മയ്യഴി അഴിമുഖത്തെ ടാഗോർ ഉദ്യാനത്തിൽ മാഹി എം എൽ എ. അഡ്വ.ടി. അശോക് കുമാറിന്റെ നേതൃത്വത്തിൽ നാടിന്റെ ആദരം സമർപ്പിക്കും. പ്രമുഖ വ്യക്തിത്വങ്ങളും സംഘടനാഭാരവാഹികളും സംബന്ധിക്കും.

ചിത്രവിവരണം: എം.മുകുന്ദൻ മൂകാംബിക സന്നിധിയിൽ തൊഴുത് മടങ്ങുന്നു.

capture_1789062840

അഡ്വ. ടി. അസഫലിക്ക് മയ്യഴിയുടെ സ്നേഹാദരവ് ഒക്ടോബർ 4ന്


മാഹി: കേരള സർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷ നായി നിയമിതനായ അഡ്വ. ടി. അസഫലിക്ക് മയ്യഴിയുടെ സ്നേഹാദരവ്. മയ്യഴിയുടെ അഭിമാനമായി കേരളത്തിന്റെ പ്രോസിക്യൂഷൻ രംഗത്ത് സുപ്രധാന പദവിയിലെത്തിയ അഡ്വ. ടി. അസഫലിക്ക് ആദരമർപ്പിക്കുന്ന ചടങ്ങ് സബർമതി ഇന്നോവേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 4ന് മാഹി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.


പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജും മുൻ എം.എൽ.എ രമേശ് പറമ്പത്തും രക്ഷാധികാരികളായും, പി.സി. ദിവാനന്ദൻ സംഘാടക സമിതി ചെയർമാനായും, സജിത്ത് നാരായണൻ ജനറൽ കൺവീനറായും, കെ.കെ. അനിൽകുമാർ ട്രഷററായും, മുഹമ്മദ് മുബാഷ് കോർഡിനേറ്ററായും സംഘാടക സമിതി രൂപീകരിച്ചു.


പി.സി. ദിവാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് …

capture_1789051374

ചെങ്കളത്തിൽ ജനാർദ്ദനൻ (63) നിര്യാതനായി.

നിടുമ്പ്രം സാംസ്കാരിക നിലയത്തിന് സമീപം താമസിക്കുന്ന പരേതനായ ചെങ്കളത്തിൽ കുഞ്ഞിരാമൻ്റെ മകൻ ചട്ടച്ചീൻ്റവിട JR ഹൗസിൽ ചെങ്കളത്തിൽ ജനാർദ്ദനൻ (63) നിര്യാതനായി.

ഭാര്യ- റീജ

മക്കൾ- അക്ഷയ, ജൈത്ര്

മരുമകൻ- നിതേഷ്സഹോദരങ്ങൾ- ബാബു, ഷാജി, ഷൈബ, ഷീബ, സജിത്ത്, പരേതയായ വിജയലക്ഷ്‌മി 

ശവസംസ്കാരം 11/09/2026 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് വിട്ട് വളപ്പിൽ

capture_1789051445

ബീക്കൺ ടൗൺ - സംഘാടക സമിതി യോഗം ചേർന്നു

ന്യൂമാഹി:കണ്ണൂർ ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും നടപ്പിലാക്കുന്ന ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതി യോഗം ചേർന്നു. പുന്നോൽ കുറിച്ചിയിൽ ടൗണിനെയാണ് ബീക്കൺ ടൗൺ ആയി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുത്തത്. വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് ഒന്നാം ഘട്ടം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് വ്യാഴാഴ്ച വൈകിട്ട് കുറിച്ചിയിൽ പുന്നോൽ സർവീസ് സഹകരണ ബാങ്കിൻ്റെ ഓഡിറ്റോറിയത്തിൽ സംഘാടക സമിതി യോഗം ചേർന്നത്. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം കെ സെയിത്തു അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ വി അജയകുമാർ പദ്ധതി വിശദീകരണം നടത്തി. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം സുഗിനേഷ്, വാർഡ് മെമ്പർ ശഹദിയ മധുരിമ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി എസ് പ്രണവ്, എ വി ചന്ദ്രദാസൻ, സി കെ പ്രകാശൻ, കെ എം രഘുരാമൻ, ബിജോയ് അണിയാരം, പി വി ഹംസ, എം വി ഷക്കീബ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ടി പി ബിഷ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പ്രീജ, മെമ്പർമാരായ വി മിനി, ഷർമില അഫ്സർ, വൈശാഖ് മുരളീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രുബീഷ് സംബന്ധിച്ചു.


ചിത്രവിവരണം:ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു

charama

ഹനീഫ നിര്യാതനായി.

ഈസ്റ്റ് പള്ളൂർ മൊട്ടെമ്മൽ ഹൗസിൽ ഹനീഫ (55) നിര്യാതനായി.

ഭാര്യ: ഫമിത. മക്കൾ: സഫിയ സിയ, ഇസ ഇബിൻ ഹനീഫ, ബിലാൽ.

asas

ചാലു പറമ്പത്ത് നാരായണി നിര്യാതയായി.

ഈസ്സ് പള്ളുർ മാർവൽ റോഡിൽ ചാലു പറമ്പത്ത് നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലു പറമ്പത്ത് കുമാരൻ. മക്കൾ: നളിനി, പ്രസന്ന, രതി, രമ, ശോഭ, പരേതരായ അശോകൻ, രാജീവൻ. മരുമക്കൾ: ആശാലത അശോകൻ

zxz

യുവപ്രതിഭകൾക്ക് ദേശീയ വേദി; പ്രധാനമന്ത്രിയുമായി സംവദിക്കാം


മാഹി: രാജ്യത്തിന്റെ വികസനത്തിനായി യുവജനങ്ങളുടെ സർഗാത്മകതയും ആശയങ്ങളും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെകേന്ദ്രയുവജനകാര്യകായികമന്ത്രാലയംസംഘടിപ്പിക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് (VBYLD) 2027-ലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. മൈ ഭാരത് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

2027 ജനുവരി 10 മുതൽ 12 വരെ ന്യൂഡൽഹിയിലാണ് ദേശീയതല പരിപാടി. വിവിധ മത്സരങ്ങളിലെ വിജയികൾ പരിപാടിയിൽ പങ്കെടുക്കും. സ്വാമി വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജനുവരി 12-ന് നടക്കുന്ന ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി. വിജയികൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാനും അവസരം ലഭിക്കും.

2026 ഓഗസ്റ്റ് 17-ന് 15 മുതൽ 29 വയസ്സുവരെയുള്ളവർക്കാണ് പ്രധാന മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത. വികസിത് ഭാരത് ചലഞ്ച്, കൾച്ചറൽ ട്രാക്ക്, ഡിസൈൻ ഫോർ ഭാരത്, ഹാക്ക് ഫോർ സോഷ്യൽ കോഴ്സ്, യൂത്ത്എന്റർപ്രണർഷിപ്പ് ചലഞ്ച്, യൂത്ത് പാർലമെന്റ് എന്നീ ആറ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.

വികസിത് ഭാരത് ചലഞ്ചിൽ ക്വിസ്, ഉപന്യാസം, പി.പി.ടി. അവതരണം എന്നിവയുണ്ടാകും. കേരളത്തിനായി ബ്ലൂ എക്കണോമി, ഹ്യൂമൻ ക്യാപിറ്റൽ ആൻഡ് ഗ്ലോബൽ കോംപറ്റീറ്റീവ്നെസ്സ് എന്ന വിഷയമാണ് നൽകിയിരിക്കുന്നത്.

കൾച്ചറൽ ട്രാക്കിൽ നാടോടിനൃത്തം, നാടൻപാട്ട്, ചിത്രരചന, പ്രസംഗം, കവിതാരചന എന്നീ ഇനങ്ങളിലാണ് മത്സരം. ഡൽഹി സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറുമായി സഹകരിച്ചാണ് ഡിസൈൻ ഫോർ ഭാരത് സംഘടിപ്പിക്കുന്നത്. പ്രാദേശിക വികസന പ്രശ്നങ്ങൾക്ക് ഡിസൈൻ അധിഷ്ഠിത പരിഹാരങ്ങളാണ് അവതരിപ്പിക്കേണ്ടത്.

ഐ.ഐ.ടി. ബോംബെയുമായി സഹകരിച്ചാണ് ഹാക്ക് ഫോർ സോഷ്യൽ കോഴ്സ് സംഘടിപ്പിക്കുന്നത്. സാമൂഹികപ്രശ്നങ്ങൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. യൂത്ത് എന്റർപ്രണർഷിപ്പ് ചലഞ്ചിൽ പുതിയ സ്റ്റാർട്ടപ്പ് ആശയങ്ങളും ബിസിന സ് പ്ലാനുകളും അവതരിപ്പിക്കാം. ഐ.ഐ.ടി. കാൺപൂരാണ് നോളജ് പാർട്ണർ. ഈ വിഭാഗത്തിൽ 35 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം.

യൂത്ത് പാർലമെന്റ് വിഭാഗത്തിലെ ദേശീയതല ഫൈനലിസ്റ്റുകൾക്ക് ന്യൂഡൽഹിയിലെ സംവിധാൻ സദനിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാം. പുതുച്ചേരിയിൽനിന്ന് മൂന്ന് വിജയികൾക്ക് ദേശീയതല ത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

താൽപര്യമുള്ള യുവാക്കൾക്ക് മൈ ഭാരത് പോർട്ടൽ വഴി വികസിത് ഭാരത് ക്വിസിൽ പങ്കെടുത്ത് രജിസ്റ്റർ ചെയ്യാം.

പത്രസമ്മേളനത്തിൽ മൈ ഭാരത് മാഹി ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ സി. സനൂപ്, വോളന്റിയർമാരായ ഗൗതം പദ്മനാഭൻ, കെ. അഭിഷേക് എന്നിവർ പങ്കെടുത്തു.


കൂടുതൽ വിവരങ്ങൾക്ക്: 9447752234

capture_1789055802

പായറ്റ ദേവസ്ഥാനം വീട്ടിൽ

ശ്രീധരൻ നിര്യാതനായി

ന്യൂമാഹി: ചാലക്കര മൈദ കമ്പനിക്ക് സമീപം കുറിച്ചിയിൽ പായറ്റ ദേവസ്ഥാനം വീട്ടിൽ ശ്രീധരൻ (87) നിര്യാതനായി

ഭാര്യ . പായറ്റ കമല.

മക്കൾ. ശ്രീകല (ചെന്നെ), സിന്ധു.

മരുമക്കൾ : സുനിൽ (ചെന്നൈ), ശശി (ടെയിലർ).

സംസ്കാരം 11 ന് രാവിലെ എട്ടിന് പായറ്റ വീട്ടുവളപ്പിൽ

chu

സീതാറാം യച്ചൂരിയെ അനുസ്മരിച്ചു

മാഹി: സീതാറാം യെച്ചൂരി അനുസ്മരണം സി.പി.എം. പള്ളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. രാഷ്ട്രീയ വിശദീകരണ പൊതുയോഗം ടി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ സി.പി.എം. സംസ്ഥാന കമ്മിററി അംഗം പി.ശശി ഉദ്ഘാടനം ചെയ്തു. അഡ്വ: ടി. അശോക് കുമാർ എം എൽ എ, വടക്കൻ ജനാർദ്ദനൻ,. ജോതി ടീച്ചർ സംസാരിച്ചു.ആർ.എസ്.എസിന്റെ ക്ഷേത്ര കൊള്ളയ്ക്കെതിരെ പ്രതിഷേധവുമുണ്ടായി.


ചിത്രവിവരണം: പി.ശശി ഉദ്ഘാടനം ചെയ്യുന്നു.

shyam

ശ്യാമള നിര്യാതയായി

ന്യൂമാഹി: പാറാൽ വലിയ പെരൂളിൽ ശ്യാമള (69) ബാംഗ്ലൂരിൽ നിര്യാതയായി. (റിട്ട.സ്റ്റാഫ് റെയിൽവേ, ബാംഗ്ലൂർ). ഭർത്താവ്: പരേതനായ മോഹനൻ. മകൻ: ഷിഗിൻ (ഐ.ടി കമ്പനി, ബാംഗ്ലൂർ). സഹോദരങ്ങൾ: അശോകൻ, പ്രകാശൻ, പരേതനായ രത്നാകരൻ

capture_1789062986

'റെഡ് റിബൺ 'ജില്ലാതല നാടക മത്സരം: മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷന് ചരിത്രവിജയം

മാഹി: പോണ്ടിച്ചേരി എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ, മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല റെഡ് റിബൺ നാടക മത്സരത്തിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി പള്ളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി. കടുത്തമത്സരത്തിനൊടുവിൽ കോളേജിന്റെ ചരിത്രത്തിലാദ്യമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി അരങ്ങ് കൈയ്യടക്കി. സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടി. വിദ്യാർത്ഥി പ്രതിഭകൾ കോളജിന്റെ അഭിമാനമായി മാറി. കോളേജിലെ പി.ജി ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിലെ അസിസ്റ്റന്റ് പ്രൊഫസറായ കെ.കെ.വി. ഷഹീലിന്റെ മികച്ച രീതിയിലുള്ള മാർഗ്ഗനിർദ്ദേശത്തിലും ശിക്ഷണത്തിലുമാണ് വിദ്യാർത്ഥികൾ നാടക മത്സരത്തിൽ പങ്കെടുത്തതും ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയതും. മത്സരത്തിന് വേദിയൊരുക്കിയ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനും, ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജും രണ്ടാം സ്ഥാനം പങ്കിട്ടു.


ചിത്രവിവരണം: ജില്ലാതല റെഡ് റിബൺ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥികൾ അസിസ്റ്റന്റ് പ്രൊഫസർ ഷഹീലിനുംമറ്റ് അധ്യാപകർക്കുമൊപ്പം.

cvc

കുനിയിൽ നൗഫൽ.സി.പി നിര്യാതനായി.

ഇടയിൽപീടിക പുല്ലമ്പിൽ റോഡിൽ കുനിയിൽ നൗഫൽ.സി.പി (52) നിര്യാതനായി. പരേതനായ വട്ടകണ്ടി അബൂബക്കറിന്റെയും കുനിയിൽ ആയിഷയുടെയും മകനാണ്. സഹോദരങ്ങൾ നൗഷാദ്, നംഷി.

manna-n-vaidurya
MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU