അക്ഷരദേവതക്ക് മുന്നിൽ നമ്രശിരസ്കനായ്... :ചാലക്കര പുരുഷു.

അക്ഷരദേവതക്ക് മുന്നിൽ നമ്രശിരസ്കനായ്... :ചാലക്കര പുരുഷു.
അക്ഷരദേവതക്ക് മുന്നിൽ നമ്രശിരസ്കനായ്... :ചാലക്കര പുരുഷു.
Share  
എഴുത്ത്

News desk

2026 Sep 10, 09:19 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി.. ആയിരം പൂർണ്ണ ചന്ദ്രന്മാരെ ദർശിച്ച മയ്യഴിയുടെ ഇതിഹാസ കഥാകാരൻ എം.മുകുന്ദന് ഇന്ന് മുകാംബികയിൽ അക്ഷരദേവതക്ക് മുന്നിൽ ദർശനപുണ്യം.


ആറര പതിറ്റാണ്ടുകാലമായി വറ്റാത്ത തുലികയും, തിളക്കമേറി വരുന്ന ചിന്തകളുമായി അക്ഷരലോകത്തെ വിസ്മയമായി മാറിയ മുകുന്ദന് മുകാംബിക ദർശനത്തിനുമപ്പുറം പിറന്നാൾ ആഘോഷങ്ങളൊന്നുമില്ല. ഭാര്യ സി.ശ്രീജയും ഒപ്പമുണ്ട്. കഥാകാരനെ നേരിൽ കണ്ട് ആശംസകളർപ്പിക്കാൻ ഇന്നലെ മുതൽക്കേ മണിയമ്പത്ത് വീട്ടിലെത്തി നിരാശയോടെ മടങ്ങിയവർ അനവധി യാണ്.

നോവലുകൾ വായിച്ച് മയ്യഴിയേയും, നോവലിസ്റ്റിനേയും തീർത്ഥയാത്ര പോലെ പതിവായി കാണാനെത്തുന്ന നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തുന്ന ആരാധകരെക്കുറിച്ച് മുകുന്ദേട്ടൻ പറയുന്നതിങ്ങനെ:

രണ്ടുതരത്തിലുള്ളവരാണിവർ . മനസ്സുകൊണ്ട് കാണുന്നവരും കണ്ണുകൊ ണ്ട് കാണുന്നവരും. ഒരു തരക്കാർ കാണുന്ന മയ്യഴി മറുതരക്കാർ കാണുന്ന മയ്യഴിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. എങ്കിൽ രണ്ട് മയ്യഴികൾ ഉണ്ടോ? ഉണ്ട് എന്നതാണ് സത്യം.

കണ്ണുകൾ യാഥാർത്ഥ്യങ്ങൾ കാണുന്നു. മനസ്സ് സ്വപ്നങ്ങൾ കാണുന്നു. കണ്ണുകൾക്കും മനസ്സിനുമിടയിലെ ദൂരം വളരെ വലുതാണ്. സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെ ദൂരം തന്നെയാണ് അത്.

മയ്യഴിയെമനസ്സുകൊണ്ട് കാണുന്നവരുടെ കൂട്ടത്തിലാണ് ഞാൻ. അങ്ങനെകാണുവാനാണ് കുട്ടിക്കാലം മുതലേ ഞാൻ ശീലിച്ചത്. ഇന്നും ഞാൻ മനസ്സുകൊണ്ട് കാണുന്നത്കുട്ടിക്കാലത്തിന്റെ ഓർമ്മകളിലെ മയ്യഴിയാണ്. കാലമേറെ കടന്നുപോയിട്ടും ആ ഓർമ്മകൾ മങ്ങുകയോ തിരുത്തപ്പെടുകയോ ചെയ്യുന്നില്ല.ആ ഓർമ്മകളിൽ മൂന്നാമതാരു മയ്യഴിക്കഥ പറയുന്ന നോവൽ കൂടി ജനിച്ചേക്കാം. യാഥാർത്ഥ്യങ്ങളുടെ കാറ്റുകൾക്കും മഴകൾക്കും ആ ബാല്യസ്മരണകളെ ക്ഷയിപ്പിക്കുകയോ തുരുമ്പുപിടിപ്പിക്കുകയോ ചെയ്യുന്നില്ല.

സുദീർഘമായ

പ്രവാസ ജീവിതത്തിനൊടുവിൽ

ജന്മനാട്ടിൽ സ്ഥിരതാമസമാക്കിയപ്പോൾ , മനസ്സുകൊണ്ടല്ല, കണ്ണുകൾകൊണ്ട് കാണുവാൻ ഞാൻ പ്രേരിതനാകുന്നു. യാഥാർത്ഥ്യങ്ങളെ നേരെ മുന്നിൽ കാണുന്നു. എന്റെ സ്മരണകളിലെ മയ്യഴിയിൽ നിന്ന് എത്രയോവ്യത്യസ്തമാണ് കൺമുന്നിൽ കാണുന്ന മയ്യഴി. മനസ്സിനുംകണ്ണുകൾക്കും ഇടയിലെ ദൂരം എന്നെഅമ്പരപ്പിക്കുന്നു

മയ്യഴി വളരെ പ്രശസ്തമായ ഒരു നാടാണ്. മയ്യഴി പോലെ പ്രശസ്തമായ മറ്റൊരു ദേശംകേരളത്തിലുണ്ടെങ്കിൽ അത് കോവളം മാത്രമാണ്. കോവളത്തിന് പ്രശസ്തി ലഭിച്ചത് ടൂറിസംഡിപ്പാർട്ട്മെന്റിന്റെപരസ്യങ്ങളിലൂടെയാണ്. കോവളം പക്ഷേ കണ്ണുകൾകൊണ്ട് മാത്രം നോക്കിക്കാണുവാനുള്ളതാണ്. മനസ്സുകൊണ്ട് കാണുവാൻ അവിടെ ഒന്നുമില്ല.മയ്യഴിക്ക് ചുറ്റുമുള്ള എല്ലാ നാടുകളും ബ്രിട്ടീഷ് ഭരണത്തിൻ്റെ കീഴിലായപ്പോൾ മയ്യഴി മാത്രം ഫ്രഞ്ചുകാരുടെ കൈയിലായി.ചരിത്രഗതിയിലെ ഒരു താല്പര്യമായിരിക്കാം അത്. പക്ഷേ, മയ്യഴിക്ക് അങ്ങനെ സ്വന്തമായ ഭാഗധേയംകുറിക്കപ്പെടുകയും ചെയ്യും. മയ്യഴിക്ക് സ്വന്തമായ ഒരു ചരിത്രം, മയ്യഴിക്ക് സ്വന്തമായൊരു വിധി, ഒരുകേരളീയഗ്രാമമാണെങ്കിലും, മയ്യഴിക്ക് കേരളത്തിൽ നിന്ന് വേർപെട്ടു നിൽക്കേണ്ടി വന്നു. രാഷ്ട്രീയപരവും ചരിത്രപരവുമായ ഈ ഒറ്റപ്പെടലാണോ,മയ്യഴിയുടെ പ്രശസ്തിക്ക് കാരണം? കണ്ണുകൊണ്ട് കാണുന്ന മയ്യഴിയോ മനസ്സുകൊണ്ട്കാണുന്ന മയ്യഴിയോ കൂടുതൽ പ്രശസ്തം?

മയ്യഴിയുടെ പ്രശസ്തിക്കുള്ള കാരണങ്ങളിൽ ഒന്ന് അതിൻ്റെ ചരിത്രം ഇന്നും ജീവിക്കുന്നു എന്നുള്ളതായിരിക്കാം. മയ്യഴിയെപ്പോലെ ചരിത്രപ്രാധാന്യമുള്ള എത്രയോ പ്രദേശങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ആ പ്രദേശങ്ങളുടെ പ്രശസ്തി ചരിത്ര പാഠങ്ങളിൽപൊടിയണിഞ്ഞുകിടക്കുന്നു.മയ്യഴിയുടെ ചരിത്രം തുടരെ തിരുത്തിയെഴുതപ്പെടുകയും ചെയ്യുന്നു. ചരിത്രപുസ്‌തകങ്ങളടെ നിറം മങ്ങിയ താളുക മിലല്ല, വായനക്കാരുടെ നെഞ്ചോട് ചേർത്ത് വെച്ചുകിടക്കുന്ന രണ്ട് നോവൽപ്പുസ്‌തകങ്ങളിലത്രെ മയ്യഴിയുടെ കഥ കുറിച്ചിടപ്പെട്ടിരിക്കുന്നത്. ചരിത്രപുസ്‌തകങ്ങൾ നാം വായിക്കുന്നത് മനസ്സുകൊണ്ടാണ്. അതുകൊണ്ടത്രെ മയ്യഴിയെന്ന സ്വപ്‌നഭൂവിനെ തേടി അന്യനാട്ടുകാരായ ചെറുപ്പക്കാരും, ചരിത്രാന്വേഷികളും , സഞ്ചാരികളും മയ്യഴിയിൽ വരുന്നത്.

മയ്യഴിയുടെ പ്രശസ്ത്‌തിക്ക് മറ്റൊരു കാരണം കൂടിയുണ്ട്. അത് നമ്മെ അലോസരപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്. അത് മയ്യഴിയിൽ മദ്യം തേടിവരുന്നവരാണ്. കണ്ണുകൾകൊണ്ട് കാണുന്ന ഒരു സത്യാവസ്ഥയത്രെ അത്. വല്ലപ്പോഴും ഒരി ക്കലാണ്'മയ്യഴിപ്പുഴയുടെ തീരങ്ങളി'ലെ ദാസനേയും ചന്ദ്രികയേയും തിരഞ്ഞ് സ്വപ്നാടനക്കാരനായ ഒരു ചെറുപ്പക്കാരൻ അന്യനാട്ടിൽനിന്ന് മയ്യഴിയിൽ എത്തുന്നത്. മദ്യം തേടി വരുന്നവരോ? അവർ നൂറുകണക്കിനാണ്. മദ്യസ്നേഹികളുടെ സംഘങ്ങൾ എന്നും കാറുകളിലും ബസ്സുകളിലും വന്നി റങ്ങി മയ്യഴിയിൽ നിറയുന്നു. മയ്യഴിയുടെ യഥാർത്ഥപ്രശസ്തിയ്ക്ക് കാരണക്കാർ അവരല്ലേ? 'മയ്യഴിപ്പുഴയുടെ തീരങ്ങ'ളും'ദൈവത്തിന്റെ വികൃതി' കളും നെഞ്ചിൽ ചേർത്തുവച്ച് സ്വപ്നം കാണുന്ന വായനക്കാരിലാണോ മയ്യഴി ജീവിക്കുന്നത്? അഥവാ മയ്യഴിയിൽ വന്നുനിറയുന്ന അന്യനാട്ടുകാരായ മദ്യപ്രേമികളിലോ?

തകഴി കുട്ടനാട്ടിനെയും, ആർ.കെ നാരായണൻ മാൽഗുഡിയെയും അവരുടെനോവലുകളിലൂടെ പ്രശസ്‌തമാക്കി. ഞാനും എൻ്റെ നോവലുകളിലൂടെ മയ്യഴിയെ പ്രശസ്ത മാക്കി. അങ്ങനെ ചിന്തിച്ച് ഞാൻ സന്തോഷിച്ചിരിക്കുന്നു. പക്ഷേ എനിക്ക് മുമ്പ്‌തന്നെ മയ്യഴിയിലെ മദ്യം മയ്യഴിയുടെ പ്രശസ്‌തിവിന്ധ്യനിരകൾക്കപ്പുറംഎത്തിച്ചിരുന്നു എന്ന് ഞാൻ ഓർത്തില്ല. മയ്യഴിയെ മനസ്സുകൊണ്ടു മാത്രം കണ്ടത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.


ചിത്രവിവരണം: മൂപ്പൻ സായ് വിന്റെ ബംഗ്ലാവിന്റെ കൂറ്റൻ മതിലിൽ കൊത്തിവെച്ച മുകുന്ദൻ കഥാപാത്രങ്ങൾക്കരികെ നോവലിസ്റ്റ് എം.മുകുന്ദൻ

capture_1789012293

മംഗലാട്ട് അനുസ്മരണ പ്രഭാഷണം 20 ന്

മാഹി:മയ്യഴി വിമോചനസമരത്തിന്റെ മുൻനിര നേതാവും കവിയും പത്രപ്രവർത്തകനുമായ മംഗലാട്ട് രാഘവന്റെ അഞ്ചാം ചരമവാർഷികത്തിൽ സ്മാരകപ്രഭാഷണവും അനുസ്മരണവും നടത്തുന്നു. സപ്തംബർ 20ന് കാലത്ത് 10 മണിക്ക് മയ്യഴി മലയാളകലാഗ്രാമത്തിൽ അഡ്വ. ടി. അശോക്‌കുമാർ എം. എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രമുഖ പത്രപ്രവർത്തകൻ എൻ. പി. ചെക്കുട്ടി അദ്ധ്യക്ഷത വഹിക്കും. മാതൃഭൂമി ഡപ്യൂട്ടി എഡിറ്റർ പി. പി. ശശീന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തും. പ്രമുഖ കവിയും നിരൂപകനുമായ കല്പറ്റ നാരായണൻ കവിത: ഭാവനയുടെ സാർവ്വലൗകികത എന്ന വിഷയത്തിൽ സ്മാരകപ്രഭാഷണം നടത്തും.

മയ്യഴി വിമോചനസമരത്തിലെ സോഷ്യലിസ്റ്റ് ധാരയുടെ നേതവായ മംഗലാട്ട് രാഘവൻ 1948 ലെ മയ്യഴി വിപ്ലവത്തിൽ നിറതോക്കേന്തിവന്ന മിലിറ്ററി പൊലീസിനെ വെടിവെക്കാൻ വെല്ലുവിളിച്ച വിപ്ലവകാരിയായിരുന്നു. മിലിറ്ററി പൊലീസിനുമുന്നിൽ പതറിപ്പോയ സ്വാതന്ത്ര്യസമരസേനാനികളെ ആവേശഭരിതരാക്കിയ ഈ നടപടി പട്ടാളം പിന്തിരിഞ്ഞുപോകാൻ ഇടയാക്കി. സ്വാതന്ത്ര്യസമരഭടന്മാർ മയ്യഴി വിമോചിപ്പിച്ച സംഭവങ്ങളുടെ തുടക്കം അതായിരുന്നു. ദിർഘകാലം കണ്ണൂരിൽ മാധ്യമ പ്രവർത്തകനായിരുന്നു. ഫ്രഞ്ചിൽനിന്ന് വിവർത്തനം ചെയ്ത കവിതകളുടെ മൂന്ന് സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിരരുന്നു..

whatsapp-image-2026-09-09-at-8.28.29-pm

മയ്യഴി =മുകുന്ദൻ @ 84

:ചാലക്കര പുരുഷു


മലയാള സാഹിത്യത്തിന്റെ വർത്തമാനകാല ചരിത്രത്തെയും അതിന്റെവികാസപരിണാമങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ, ആധുനികതയുടെ ആത്മാവ് തൊട്ടറിഞ്ഞ ഒരുവലിയഎഴുത്തുകാരനെമാറ്റിനിർത്തിക്കൊണ്ട് നമുക്ക് ഒരടി പോലും മുന്നോട്ട് വെക്കാൻ കഴിയില്ല. ആ പേരാണ് എം. മുകുന്ദൻ. മലയാള നോവൽ-ചെറുകഥാ സാഹിത്യത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന, അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർത്ത എം.മുകുന്ദൻ 84ലേക്ക് കടക്കവേ, ആ പ്രിയ എഴുത്തുകാരന്റെ സാഹിത്യ പ്രസക്തിയെക്കുറിച്ചാണ് ഇന്ന് മലയാളികൾ സംസാരിക്കുന്നത്.ആയിരം പൂർണ്ണ ചന്ദ്രന്മാരെ ദർശിച്ച മലയാളത്തിന്റെ അക്ഷരപുണ്യം, ഉറവ വറ്റാത്ത പേനയുമായി യൗവ്വനോർജ്ജത്തോടെ എഴുത്ത് പുരയിൽ സജീവമാണ്.

എം. മുകുന്ദൻ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഉള്ളിലേക്ക് ഓടിയെത്തുന്നത് 'മയ്യഴി' എന്ന ദേശമാണ്. ഫ്രഞ്ച് ഭരണത്തിൻ കീഴിലായിരുന്നമാഹിയുടെ പശ്ചാത്തലത്തിൽ അദ്ദേഹം രചിച്ച കൃതികൾ മലയാള സാഹിത്യത്തിലെ നാഴികക്കല്ലുകളാണ്. 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ', 'ദൈവത്തിന്റെ വികൃതികൾ' എന്നീ രണ്ട് വിഖ്യാത നോവലുകൾ മാത്രം മതി മുകുന്ദൻ എന്ന പ്രതിഭയുടെ മാറ്റ് അളക്കാൻ. ഫ്രഞ്ച് സംസ്കാരവും തനത് കേരളീയ ജീവിതവും പരസ്പരം കലർന്ന മയ്യഴിയുടെ മണ്ണിലെ മനുഷ്യരുടെസ്വപ്നങ്ങളും മോഹഭംഗങ്ങളും പ്രണയവും, വിരഹവുമെല്ലാം അദ്ദേഹം വളരെ മനോഹരമായി വരച്ചുകാട്ടി. ഒരു ദേശത്തിന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും മിത്തുകളെയും ഇത്രത്തോളം സർഗ്ഗാത്മകമായി ഇഴചേർത്ത മറ്റൊരു എഴുത്തുകാരൻ മലയാളത്തിൽ വിരളമാണ്. മയ്യഴിയെ ലോക സാഹിത്യത്തിന്റെ ഭൂപടത്തിലേക്ക് ഉയർത്തിയത് മുകുന്ദന്റെതൂലികയാണ്.

മലയാളസാഹിത്യത്തിൽ ആധുനികതയ്ക്ക് അടിത്തറയിട്ടവരിൽ പ്രമുഖനാണ് അദ്ദേഹം. ഒ.വി. വിജയനും ആനന്ദിനുമൊപ്പം മലയാള നോവലിന്റെ ഘടനയെയും ഭാഷയെയുംമാറ്റിമറിക്കാൻ മുകുന്ദന് കഴിഞ്ഞു. പരമ്പരാഗതമായ കഥപറച്ചിൽ ശൈലികളിൽ നിന്ന് മാറി, മനുഷ്യന്റെ അസ്തിത്വപരമായ പ്രതിസന്ധികളെയും ഏകാന്തതയെയും ശൂന്യതയെയും മുകുന്ദൻ തന്റെ കൃതികളിൽ ആവിഷ്കരിച്ചു. ഒരുകാലത്ത് പ്രത്യാശകളുടെ വസന്തം തീർത്ത ആധുനികതയുടെ വക്താവായിരുന്ന അദ്ദേഹം, നഗരവൽക്കരണവും ആഗോളവൽക്കരണവും മനുഷ്യനിൽ ഉണ്ടാക്കുന്ന അന്യവൽക്കരണത്തെ വളരെ ആഴത്തിൽ നിരീക്ഷിച്ചു. 'ഡൽഹി', 'ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോൾ' തുടങ്ങിയ കൃതികൾ വലിയ നഗരങ്ങളിലെ മനുഷ്യരുടെ ആന്തരിക സംഘർഷങ്ങളെയും ആത്മീയമായ അന്വേഷണങ്ങളെയും അടയാളപ്പെടുത്തിയവയാണ്.

കാലത്തിനനുസരിച്ച് സ്വയം പുതുക്കാൻ കഴിഞ്ഞു എന്നതാണ് എം. മുകുന്ദന്റെ ഏറ്റവും വലിയ പ്രസക്തി. ആധുനികതയിൽ തുടങ്ങിഉത്തരാധുനികതയുടെകാലഘട്ടത്തിലും അദ്ദേഹം തന്റെ എഴുത്തിന്റെ മൂർച്ച നിലനിർത്തി. പ്രവാസി ജീവിതത്തിന്റെ സങ്കീർണ്ണതകൾ ചർച്ച ചെയ്ത 'പ്രവാസം', പുത്തൻസാങ്കേതികവിദ്യയുടെയും സൈബർ ലോകത്തിന്റെയും പശ്ചാത്തലത്തിൽ എഴുതിയ 'നൃത്തം', കമ്മ്യൂണിസ്റ്റ് ആദർശങ്ങളുടെ പശ്ചാത്തലത്തിലുള്ള 'കേശവന്റെ വിലാപങ്ങൾ', ഒടുവിൽ പുറത്തിറങ്ങിയ 'നൃത്തം ചെയ്യുന്ന കുടകൾ' വരെയുള്ള കൃതികൾ നോക്കുക. എഴുപതുകളിലും എൺപതുകളിലും എഴുതിയ അതേ ഊർജ്ജത്തോടെയും സമകാലികബോധ്യത്തോടെയും ഇന്നും അദ്ദേഹത്തിന് എഴുതാൻ കഴിയുന്നു എന്നത് അത്ഭുതകരമാണ്. പുതിയ തലമുറയിലെ വായനക്കാർക്ക് പോലും മുകുന്ദന്റെ കൃതികൾ പ്രിയപ്പെട്ടതാകുന്നത് ഇതുകൊണ്ടാണ്. സാങ്കേതികവിദ്യ മനുഷ്യന്റെ വികാരങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് വളരെ മുൻപേ പ്രവചിച്ച.ദീർഘദർശിയായ എഴുത്തുകാരനാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ എഴുത്തുശൈലി ലളിതവും എന്നാൽ അതീവ ഹൃദ്യവുമാണ്. കവിത തുളുമ്പുന്ന ഗദ്യമാണ് മുകുന്ദന്റേത്. വായനക്കാരനെ കഥാപരിസരത്തേക്ക് പെട്ടെന്ന്കൂട്ടിക്കൊണ്ടുപോകാൻ ആ ശൈലിക്ക് പ്രത്യേക കഴിവുണ്ട്. ദാസനും ചന്ദ്രികയും അൽഫോൺസച്ചനും കുഞ്ഞനന്തൻ മാഷുമെല്ലാം കേവലം കഥാപാത്രങ്ങൾ മാത്രമല്ല, വായനക്കാരുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന യാഥാർത്ഥ്യങ്ങളാണ്. അതോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം. അധികാര വ്യവസ്ഥിതികളോടും ഫാസിസത്തോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാൻ അദ്ദേഹം മടിക്കാറില്ല. തന്റെ ചുറ്റും നടക്കുന്ന അനീതികൾക്കെതിരെ പ്രതികരിക്കാൻ അദ്ദേഹംസാഹിത്യത്തെ ഒരു ആയുധമാക്കി മാറ്റി.

മലയാള സാഹിത്യത്തിന് എം. മുകുന്ദൻ നൽകിയ സംഭാവനകളെ മാനിച്ച് കേന്ദ്ര-കേരള സാഹിത്യ അക്കാദമി .അവാർഡുകൾ, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, ജെ.സി.ബി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഫ്രഞ്ച് സർക്കാരിന്റെ 'ഷെവലിയർ' പദവിയും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. എന്നാൽ അതിലുമൊക്കെ ഉപരിയായി തലമുറകളുടെ വായനാശീലത്തെയും ചിന്തകളെയും സ്വാധീനിക്കാൻ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം.

ചുരുക്കത്തിൽ, മലയാളസാഹിത്യത്തിലെ ഭൂതകാലത്തെയും വർത്തമാനകാലത്തെ.യും ഭാവികാലത്തെയും ബന്ധിപ്പിക്കുന്ന ശക്തമായ ഒരു കണ്ണിയാണ് എം. മുകുന്ദൻ. കാലം മാറുമ്പോഴും മനുഷ്യന്റെ അടിസ്ഥാനവികാരങ്ങൾ മാറുന്നില്ലെന്ന് ഓർമ്മിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ സാഹിത്യം. കഥയും നോവലും മലയാളത്തിൽ നിലനിൽക്കുന്നിടത്തോളം കാലം എം. മുകുന്ദൻ എന്ന പേരും അദ്ദേഹത്തിന്റെ കൃതികളും പ്രസക്തമായി തന്നെ തുടരും.

വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം കന്നി സംക്രമ മഹോത്സവം 14 ന് കൊടിയേറും

മാഹി :വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കന്നി സംക്രമ മഹോത്സവം 14 മുതൽ 18 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.14 ന് 10 നും 10.30 നും മദ്ധ്യേ  ക്ഷേത്ര കർമ്മി രമേശൻ്റെ കാർമ്മികത്വത്തിൽ തറവാട്ട് കാരണവർ എൻ ജയരാജ് കൊടിയേറ്റും

ലഹരി മാഫിയയെ ദുർബലമാക്കുവാനുള്ള നടപടികൾപ്രശംസനീയം 

:സംയുക്ത മുസ്ലിം ജമാഅത്ത്.


തലശ്ശേരി : ലഹരി മാഫിയയെ തകർക്കുവാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള ഓപ്പറേഷൻ തൂഫാൻ നടപടികൾ പ്രശംസനീയമാണെന്ന് തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു. പ്രസ്തുത നടപടികളുമായി പള്ളി കമ്മിറ്റികൾ സഹകരിക്കുവാൻ യോഗം തീരുമാനിച്ചു. 

പ്രസിഡന്റ് കെ സി അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി വി സൈനുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ എ കെ ആബൂട്ടി ഹാജി, പ്രൊഫ. യു സി അബ്ദുൽ മജീദ്, കെ പി നജീബ്, പി സമീർ എം ഫൈസൽ ഹാജി, സി കെ പി മമ്മൂ, സി ഹാരിസ് ഹാജി, കെ പി മുഹമ്മദ് റഫീഖ്, സി കെ പി റയീസ്, ബി മുഹമ്മദ് ഫസൽ, സി അഹമ്മദ് അൻവർ, എ കെ സക്കറിയ, സി ഇഖ്ബാൽ, പി അബ്ദുൽ മന്നാൻ, സി കെ അബ്ദുൽ അസീസ് സംബന്ധിച്ചു.

ചോമ്പാൽ കേറ്റിൽ പാസ് വിഷയത്തിൽ ഇടപെടും :മന്ത്രി ബിന്ദു കൃഷ്ണ

 മാഹി:ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപം ദേശീയ പാതയിൽകേറ്റിൽ പാസ് അനുവദിക്കുക, ചോമ്പാൽ ബ്ലോക്ക് ഓഫീസ് കോസൗണ്ടിൽ പ്രവർത്തിക്കുന്ന ഗ്രാമ പഞ്ചായത്ത് മൃഗാശുപത്രിയുടെ പ്രവർത്തനം മുഴുവൻ സമയമായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നിവേദനം നൽകി.അണ്ടർ പാസ് വിഷയത്തിലും , മുഗാശുപത്രിയുടെ സേവന പരിധി ഉയർത്തുന്ന കാര്യത്തിൽ സർക്കാർ ഇടപെടുലകൾ ഉണ്ടാവുമെന്ന് ഉറപ്പ് നൽകി. മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് , മണ്ഡലം ഭാരവാഹികളായ പുരുഷു രാമത്ത്, കെ പി രവീന്ദ്രൻ , നസീർ വിരോളി സോമൻ കൊളരാട്, കെ അനിൽകുമാർ,ടിപി.സോമൻഎന്നിവരും ഒപ്പമുണ്ടായിരുന്നു

അപകടഭീഷണിയായ മരങ്ങൾ നീക്കി; കുടുംബത്തിന് ആശ്വാസം

മാഹി:ചാലക്കര മണ്ടപറമ്പത്ത് കണ്ണാട്ടന്റെയും പൊന്നമ്മയുടെയും വീടിന് മുകളിലേക്ക് ചാഞ്ഞുനിന്നിരുന്ന മരങ്ങൾ മുറിച്ചുമാറ്റി. ഏത് സമയത്തും വീഴാവുന്ന നിലയിലായിരുന്ന മരങ്ങൾ കുടുംബത്തിന് ഭീഷണിയായിരുന്നു.

ഇതു സംബന്ധിച്ച് നൽകിയ പരാതിയെ തുടർന്ന് മാഹി എം.എൽ.എ ടി. അശോക് കുമാറിന്റെ ഇടപെടലിലാണ് ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിച്ചത്. പ്രദേശത്തെ അപകടാവസ്ഥയിലുള്ള വീടുകളും മരങ്ങളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ തുടരുമെന്ന് എം.എൽ.എ അറിയിച്ചു.

മണ്ടപറമ്പിലേക്കുള്ള രണ്ട് പ്രവേശന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നടപടിയുമായി സഹകരിച്ച ഉദ്യോഗസ്ഥർക്കും പ്രവർത്തകർക്കും എം.എൽ.എ നന്ദി അറിയിച്ചു.

bbb

കാരുണ്യത്തിന്റെ തണ്ണീർപന്തലൊരുക്കി പള്ളൂർ സി.എച്ച് സെന്റർ

ഗവ. ആശുപത്രിയിൽ അത്യാധുനിക വാട്ടർ കൂളർ സമർപ്പിച്ചു


പള്ളൂർ: വേദനിക്കുന്നവർക്ക് സാന്ത്വനമേകിയും ആതുരസേവന രംഗത്ത് സ്നേഹത്തിന്റെ തണൽവിരിച്ചും ശ്രദ്ധേയമായ പള്ളൂർ സി.എച്ച് സെന്റർ കാരുണ്യത്തിന്റെ വഴിയിൽ മറ്റൊരു മാതൃക കൂടി തീർത്തു. പള്ളൂർ ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദാഹജലമൊരുക്കുന്നതിനായി സി.എച്ച് സെന്റർ സ്ഥാപിച്ച അത്യാധുനിക വാട്ടർ കൂളർ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.

സൗദിയിൽ മരണപ്പെട്ട സഹോദരിയുടെ ഓർമയ്ക്കായി കുടുംബം നൽകുന്ന രണ്ടാമത്തെ വാട്ടർ കൂളറാണിത്.

ജാതി, മത, രാഷ്ട്രീയ ഭേദമന്യേ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി പള്ളൂർ സി.എച്ച് സെന്റർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് വലിയ വെളിച്ചമാണെന്ന് അഡ്വ. ടി. അശോക് കുമാർ പറഞ്ഞു. ആശുപത്രികളിലെത്തുന്ന സാധാരണക്കാരുടെ കണ്ണീരൊപ്പാനും വീടുകളിൽ ആശ്രയമറ്റവർക്ക് മരുന്നും പരിചരണവും എത്തിക്കാനും സി.എച്ച് സെന്റർ നടത്തുന്ന നിസ്വാർഥ സേവനങ്ങൾ നാടിന്റെ നന്മയുടെ അടയാളമാണെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ സി.എച്ച് സെന്റർ പ്രസിഡന്റ് ഇസ്മായിൽ ചങ്ങാരോത്ത് അധ്യക്ഷത വഹിച്ചു. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. സയിബുന്നിസ ബീഗം, മെഡിക്കൽ ഓഫീസർ ഡോ. പുഷ്പ ദിനരാജ്, ഡോക്ടർമാരായ അഷിത, ജിഷ്മ, നമിത ജയരാജ്, ശ്രീദേവി പ്രസിത എന്നിവർ ആശംസകൾ നേർന്നു.

മുൻ സംസ്ഥാന ട്രഷറർ എം.പി. അഹമ്മദ് ബഷീർ, ഐ.യു.എം.എൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി റാഷിദ് പി.ടി.കെ, മുൻ മുനിസിപ്പൽ കൗൺസിലർ വടക്കൻ ജനാർദ്ദനൻ (സി.പി.എം), ദുബായ് മാഹി കെ.എം.സി.സി ട്രഷറർ ഫസൽ പന്തക്കൽ, സൗദി കെ.എം.സി.സി നേതാവ് നസീർ, മാഹി മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ബദറുദ്ദീൻ, യൂത്ത് ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷമീൽ കാസിം, ജൈസൽ പന്തക്കൽ, ലത്തീഫ് പി.പി, ബഷീർ ഉസ്മാൻ (ബച്ചിക്ക), അബുട്ടി മാഹി തുടങ്ങിയവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

whatsapp-image-2026-09-09-at-8.31.37-pm

മാഹിയിലെ പഴയ PRTC ബസ്സുകൾ മാറ്റണം; പുതിയ സർവീസുകൾ വേണം

മുഖ്യമന്ത്രിക്ക് ബിജെപി നിവേദനം നൽകി

മാഹി: കാലപ്പഴക്കം ചെന്ന PRTC ബസ്സുകൾ അടിയന്തരമായി മാറ്റി പുതിയ ബസ്സുകൾ അനുവദിക്കണമെന്നും മാഹിയിലെ യാത്രാക്ലേശം പരിഹരിക്കാൻ സർവീസുകൾ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി മാഹി മണ്ഡലം കമ്മിറ്റി പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമിക്ക് നിവേദനം നൽകി.

നിലവിലുള്ള പഴയ ബസ്സുകൾ നിരന്തരം തകരാറിലാകുന്നതും സീറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മോശമായതും യാത്രക്കാർക്ക് ദുരിതമാകുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ പഴയ ബസ്സുകൾക്ക് പകരം പുതിയ ബസ്സുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

മാഹിയിൽനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് പുതിയ PRTC സർവീസുകൾ ആരംഭിക്കുന്നതിനൊപ്പം നിലവിലുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, സംസ്ഥാന ഐ.ടി. കോ-കൺവീനർ റെജീഷ് കുട്ടാമ്പള്ളി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ത്രിജേഷ് കെ.എം., മഗിനേഷ് മഠത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.

പഴയ ബസ്സുകൾ മാറ്റി പുതിയ ബസ്സുകൾ അനുവദിക്കുന്നതടക്കമുള്ള ആവശ്യങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ബിജെപി നേതാക്കൾ അറിയിച്ചു.

capture_1789012809

ടി.കെ. ഡി. പറഞ്ഞത് പച്ചയായ മനുഷ്യരുടെ കഥകൾ

:കലൈമാമണിചാലക്കര പുരുഷു


പാനൂർ:കപടമായ ആഡംബരങ്ങളോ, അലങ്കാരങ്ങളോ ഇല്ലാത്ത, പച്ചയായ മനുഷ്യരുടെ കഥകൾ പറയുന്നതാണ് ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ സാഹിത്യ പ്രപഞ്ചമെന്നും, അതുകൊണ്ടു തന്നെ മലയാള സാഹിത്യചരിത്രത്തിൽ അവ എന്നും തിളങ്ങിനിൽക്കുമെന്നും കലൈമാമണി ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. മൊകേരി ഐ. വി. ദാസ് ഗവേഷണ പഠനകേന്ദ്രം സംഘടിപ്പിച്ച ടി.കെ ഡി അനുസ്മരണ യോഗത്തിൽ മുഖ്യ ഭാഷണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.കെ ജയപ്രസാദ് അധ്യക്ഷത വഹിച്ചു. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽപ്രസിഡണ്ട് പവിത്രൻ മൊകേരി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിലർ ബ്രിജേഷ്, വി.പി മോഹനൻ,ജ്യോതി കേളോത്ത്,

മുസ്തഫ കമാൻ സ്വാഗതവും തീർത്ഥ ഭാസ്കരൻ നന്ദിയും പറഞ്ഞു

capture_1789012881

ഭക്തിസാന്ദ്രമായി ആയില്യംനാൾ ആഘോഷം

ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ചിങ്ങ മാസത്തിലെ ആയില്യംനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ അഖണ്ഡ നാമജപം നടന്നു. ഉച്ചയ്ക്ക് മുട്ട സമർപ്പണം, നാഗപൂജ എന്നിവയ്ക്ക് ശേഷം ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ടും ഒരുക്കി.

പൂജാകർമങ്ങൾക്ക് ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.

അടുത്ത ആയില്യംനാൾ ആഘോഷം ഒക്ടോബർ ആറിന് ചൊവ്വാഴ്ച നടക്കും

asdfg

അഡ്വ. ടി. അസഫലിക്ക് മയ്യഴിയുടെ സ്നേഹാദരവ് ഒക്ടോബർ 4ന്


മാഹി: കേരള സർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ അഡ്വ. ടി. അസഫലിക്ക് മയ്യഴിയുടെ സ്നേഹാദരവ്. മയ്യഴിയുടെ അഭിമാനമായി കേരളത്തിന്റെ പ്രോസിക്യൂഷൻ രംഗത്ത് സുപ്രധാന പദവിയിലെത്തിയ അഡ്വ. ടി. അസഫലിക്ക് ആദരമർപ്പിക്കുന്ന ചടങ്ങ് സബർമതി ഇന്നോവേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 4ന് മാഹി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.



capture_1789013087

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജും മുൻ എം.എൽ.എ രമേശ് പറമ്പത്തും രക്ഷാധികാരികളായും, പി.സി. ദിവാനന്ദൻ സംഘാടക സമിതി ചെയർമാനായും, സജിത്ത് നാരായണൻ ജനറൽ കൺവീനറായും, കെ.കെ. അനിൽകുമാർ ട്രഷററായും, മുഹമ്മദ് മുബാഷ് കോർഡിനേറ്ററായും സംഘാടക സമിതി രൂപീകരിച്ചു.

പി.സി. ദിവാനന്ദൻ അധ്യക്ഷത വഹിച്ച യോഗം മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ രമേശ് പറമ്പത്ത്, ചാലക്കര പുരുഷു, ജിജേഷ് ചാമേരി,  സജിത്ത് നാരായണൻ എന്നിവർ സംസാരിച്ചു.

പി.കെ. റസാഖിനെ അനുസ്മരിച്ചു.


മാഹി: ചുമട്ട് തൊഴിലാളിയും, കോൺഗ്രസ്സ് സജീവ പ്രവർത്തകനുമായ പന്തക്കലിലെ പി.കെ.റസാഖിനെ മാഹി ബ്ലോക്ക് കോൺഗ്രസ്സ് അനുസ്മരിച്ചു.

  പന്തക്കൽ കെ.കെ.ബാൽരാജ് മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ്സ് നേതാവും മുൻ എംഎൽഎ യുമായ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പാർട്ടി പരിപാടികളിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രവർത്തകനാണ് നഷ്ടമായതെന്ന് രമേശ് പറമ്പത്ത് പറഞ്ഞു. ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.കെ.കെ.വത്സൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് പി.പി.വിനോദൻ, കെ.ഹരീന്ദ്രൻ, കെ.വി.ഹരീന്ദ്രൻ, കെ.വി.മോഹനൻ, ശ്രീജയൻ, അൻസിൽ അരവിന്ദ്, ടി.എം.സുധാകരൻ, വി.പി.സുഗേഷ് സംസാരിച്ചു.

രാഷ്ട്രീയ വിശദീകരണ പൊതുയോഗം


RSS ന്റെ ക്ഷേത്ര കൊള്ളയ്ക്കെതിരെയും സ: സീതാറാം യെച്ചൂരി അനുസ്മരണവും cpim പള്ളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്തത്തിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സ: ടി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ സ:പി.ശശി [ CPIM സംസ്ഥാന കമ്മി കമ്മിററി അംഗം ] ഉദ്ഘാടനം ചെയ്തു. അഡ്വ: ടി. അശോക് കുമാർ മാഹി MLA . വടക്കൻ ജനാർദ്ദനൻ,. ജോതി ടീച്ചർ എന്നിവർ സംസാരിച്ചു.

capture_1789013452

ശ്യാമള നിര്യാതയായി.

ന്യൂമാഹി: പാറാൽ വലിയ പെരൂളിൽ ശ്യാമള (69) ബാംഗ്ലൂരിൽ നിര്യാതയായി. (റിട്ട.സ്റ്റാഫ് റെയിൽവേ, ബാംഗ്ലൂർ). ഭർത്താവ്: പരേതനായ മോഹനൻ. മകൻ: ഷിഗിൻ (ഐ.ടി കമ്പനി, ബാംഗ്ലൂർ). സഹോദരങ്ങൾ: അശോകൻ, പ്രകാശൻ, പരേതനായ രത്നാകരൻ. സംസ്കാരം നാളെ (11.9.26) 12 മണിക്ക് ബാംഗ്ലൂരിൽ നടക്കും

capture_1789015038

വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്താൻ മാഹി കോ-ഓപ്പറേറ്റീവ് കോളേജും മൈൻഡ്പ്ലസ് സൈക്കോളജിക്കൽ സർവീസസും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു


മാഹി:വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും മാനസിക ക്ഷേമവും ഉറപ്പാക്കുന്നതിനായി മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എജ്യുക്കേഷൻ & ടെക്നോളജിയും, തലശ്ശേരി മൈൻഡ്പ്ലസ് സൈക്കോളജിക്കൽ സർവീസസും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി.ജി ലക്ഷ്മി ദേവി, വൈസ് പ്രിൻസിപ്പൽ ഡോ. കെ.വി. ദീപ്തി, സൈക്കോളജി സെൽ കൺവീനർ സി.സജിന, ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ. എം. ധനിഷ എന്നിവരും സന്നിഹിതരായിരുന്നു.. മൈൻഡ്പ്ലസ് തലശ്ശേരിയെ പ്രതിനിധീകരിച്ച് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ബെഞ്ചമിൻ കെ. സജിയും പങ്കെടുത്തു. 'കൗൺസിലർ കണക്ട്' പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ സഹകരണത്തിലൂടെ കോളേജ് വിദ്യാർത്ഥികൾക്ക് ക്രമബദ്ധമായ കൗൺസലിംഗ് സേവനങ്ങളും മാനസികാരോഗ്യ പിന്തുണയുംലഭ്യമാക്കും. വിദ്യാർത്ഥികളുടെ മാനസികസമ്മർദ്ദങ്ങൾ,വ്യക്തിപരമായപ്രശ്നങ്ങൾ, പഠനവുമായി ബന്ധപ്പെട്ടബുദ്ധിമുട്ടുകൾ തുടങ്ങിയവ കൈകാര്യംചെയ്യുന്നതിന് ആവശ്യമായ വിദഗ്ധ പിന്തുണലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വ്യക്തിഗതകൗൺസലിംഗ്, ഗ്രൂപ്പ് കൗൺസലിംഗ്, സൈക്കോതെറാപ്പി, മനഃശാസ്ത്രപരമായ വിലയിരുത്തൽ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും.

വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകി ആരോഗ്യകരവും സുരക്ഷിതവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഈസംരംഭംകോളേജിന്റെ വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകും.


 ചിത്രവിവരണം: മാഹി കോ-ഓപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പാൾ ഡോ. സി.ജി ലക്ഷ്മി ദേവി മൈൻഡ്പ്ലസ് അധികൃതർക്ക് ധാരണാപത്രം കൈമാറുന്നു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU