ഉസ്മാൻ മാസ്റ്ററുടെ വീരസ്മരണ പുതുക്കി

ഉസ്മാൻ മാസ്റ്ററുടെ വീരസ്മരണ പുതുക്കി
ഉസ്മാൻ മാസ്റ്ററുടെ വീരസ്മരണ പുതുക്കി
Share  
എഴുത്ത്

News desk

2026 Sep 09, 12:39 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഉസ്മാൻ മാസ്റ്ററുടെ വീരസ്മരണ പുതുക്കി

മാഹി: ഫ്രഞ്ച് വാഴ്ചക്കെതിരെ പോരടിച്ച് ധീരരക്ക സാക്ഷിത്വം വരിച്ച പി.കെ ഉസ്മാൻ

മാസ്റ്റരുടെ 102-ാം ജന്മദിന വാർഷികം ആഘോഷിച്ചു

ചാലക്കര സ്‌കൂളിൽ പി.കെ ഉസ്മാൻ മാസ്റ്ററുടെ പ്രതിമ യിൽ 'സഹപാഠി 'യുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണവും നടന്നു. പ്രസിഡണ്ട് സജിത്ത് പായറ്റയുടെ അധ്യക്ഷതയിൽ പ്രമുഖ ഗാന്ധിയൻ കിഴന്തൂർ പത്മനാഭൻ ഉദ്ഘടനം ചെയ്തു .പ്രധാന അധ്യാപകൻ കെ.വി മുരളിധരൻ, നസ്റീൻ ഭാനു,ചാലക്കരപുരുഷു, കെ.വി സന്ദീവ്, കെ.പി വത്സൻ, കെ. ചിത്രൻ, ആനന്ദ്കുമാർപറമ്പ,ത്ത് കെ.പി സജീവൻ, എ.സി ഗംഗാധരാൻ സംസാരിച്ചു.

whatsapp-image-2026-09-08-at-8.25.50-pm

ടെക്നോളജി ഫോർ ഇൻക്ലൂഷൻ' ശ്രദ്ധേയമായി 

തലശ്ശേരി: സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ടെക്നോളജി ഫോർ ഇൻക്ലൂഷൻ' (Ideas Include Empower) എന്ന പേരിൽ ഇന്ററാക്ടീവ് പ്രദർശനം സംഘടിപ്പിച്ചു. കെ. ഇ. സഫിയ ഓട്ടിസം സെന്ററിൽ (KESAC) വെച്ച് നടന്ന പരിപാടിയിൽ ക്ലബ്ബിലെ 27 വിദ്യാർത്ഥികളും 4 ലിറ്റിൽ കൈറ്റ്സ് മെന്റർമാരും പങ്കെടുത്തു.

വിദ്യാർത്ഥികൾ തയ്യാറാക്കിയ റോബോട്ടിക് ഉപകരണങ്ങൾ ഉൾപ്പെടുത്തിയുള്ള ഇന്ററാക്ടീവ് റോബോട്ടിക് ഫെസ്റ്റ്, ഡിജിറ്റൽ പെയിന്റിംഗ് എക്സിബിഷൻ, ഷോർട്ട് ആനിമേഷൻ ഷോ, ഹാർഡ്‌വെയർ എക്സിബിഷൻ എന്നിവ എക്സിബിഷന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. സാങ്കേതികവിദ്യയുടെ സാധ്യതകൾ എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രദർശനം സംഘടിപ്പിച്ചത്.

whatsapp-image-2026-09-08-at-8.55.45-pm

"അധികൃതരുടെ ശ്രദ്ധയ്ക്ക്" 

തലശ്ശേരി മാറണം, മാറ്റണം....! 

റോഡുകൾ ഗതാഗത യോഗ്യമാക്കണം...!


തലശ്ശേരിക്കാർ എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ തലശ്ശേരിയിലെ റോഡുകൾ വികസിപ്പിക്കുകയെന്ന പോസ്റ്റുകൾ മാസങ്ങളായി കാണുന്നു. അത് കണ്ടപ്പോൾ ചിലത് കുറിക്കണമെന്ന് തോന്നി.

 ആദ്യം ചെയ്യേണ്ടത് വർഷങ്ങളായി പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡുകൾ കോൺക്രീറ്റ് ചെയ്യുകയും ടാർ ചെയ്യുകയുമാണ്. തലശ്ശേരിയിൽ ഏതെങ്കിലും റോഡുകൾ സഞ്ചാര യോഗ്യമായത് ഉണ്ടോ? 

തലശ്ശേരിയിലെ മിക്കവാറും റോഡുകൾ തകർന്നു തരിപ്പണമായിരിക്കയാണ്. 

പല സ്ഥലങ്ങളിലും കാടുകളും, മാലിന്യങ്ങളും കുന്നു കൂടി കിടക്കുന്നത് കാണാം. കാടുകൾ ഒക്കെ വൃത്തിയാക്കി, മാലിന്യങ്ങൾ ഒക്കെ നീക്കി, കുണ്ടും കുഴികളും ഉള്ള റോഡുകൾ, പോക്കറ്റ് റോഡുകൾ എന്നിവയൊക്കെ റിപ്പയർ ചെയ്ത്, ട്രാഫിക്ക് സബ്ലോക്ക് ഉണ്ടാകുന്ന സ്ഥലങ്ങളിൽ പോലീസുകാരെ നിയമിക്കുകയും ചെയ്താൽ ഒരു വേള പ്രശ്നം തീരും. 

കുടാതെ മിക്ക കടകളുടേയും ഫൂട്ട് പാത്ത് കയ്യേറി പോലും വിൽക്കാൻ ഉള്ള സാധനങ്ങൾ ഡിസ്പ്ലേ ചെയ്തിറ്റുണ്ട്. വാഹനങ്ങൾ പോകുമ്പോൾ ചില സ്ഥലങ്ങളിൽ മാറി നിൽക്കാൻ സാധിക്കുന്നില്ല. കൂടാതെ തെരുവ് നായ്ക്കളുടെ ശല്യം പല സ്ഥലങ്ങളിലും രൂക്ഷമാണ്. വാഹനങ്ങൾ പോകുമ്പോൾ നായ്ക്കൾ റോഡിന് കുറുകെ ചാടുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നുണ്ട്. അക്രമകാരികളായ നായ്ക്കളെ ഇല്ലായ്മ ചെയ്യാനും ഷെൽട്ടർ കെട്ടി നായ്ക്കളെ താമസിപ്പിക്കാനും വന്ധ്യംകരിക്കാനും വേണ്ടത് അധികൃതർ ചെയ്യണം. പല സ്ഥലങ്ങളിലും വൺവേ ലംഘിച്ച് വാഹനങ്ങൾ ഇരു ഭാഗത്തേക്കും പോകുന്നത് നിർത്തണം. ചില സ്ഥലങ്ങളിൽ പോക്കറ്റ് റോഡുകളിലും മറ്റും റോഡ് സൈഡുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് കാരണം മറ്റു വാഹനങ്ങൾ കടന്നു പോകുമ്പോൾ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതെ പോലെ സൈതാർ പള്ളിക്കും പഴയ സ്റ്റേൻഡിനുമിടയിൽ വലിയ ചരക്ക് ലോറികൾ പകൽ സമയങ്ങളിൽ റോഡ് സൈഡിൽ നിർത്തിയിടുന്നത് കാരണം ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കുന്നുണ്ട്. ഇതിനൊരു പരിഹാരം കണ്ടതിന് ശേഷം പോരേ നാലു വരി പാതകൾ. എല്ലാ റോഡുകളും നാല് വരി പാതയായാൽ പിന്നെ തലശ്ശേരിയുണ്ടാകുമോ? ഇതിനൊക്കെയുള്ള പരിഹാരം ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി കാണണമെന്നാണ് എല്ലാവരുടേയും ആവശ്യം.

(ബഷീർ പെരിങ്ങാടി)

whatsapp-image-2026-09-08-at-9.14.31-pm-(1)

പാത്രത്തിൽ തല കുടുങ്ങി, രണ്ടു വയസ്സുകാരന് തുണയായി ഫയർഫോഴ്സുകാർ 

മാഹി : അലുമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ മാഹി അഗ്‌നിശമനസേന സുരക്ഷിതമായി പാത്രം മുറിച്ച് രക്ഷപ്പെടുത്തി

ചാലക്കര പൊന്തയാട്ട് റോഡിലെ ബൈത്തുൽ ബറാക്കയിലെ ഷാഹുലിൻ്റെ മകൻ രണ്ടു വയസുകാരൻ അർഹാമിൻ്റെ തലയിലാണ് കളിച്ചു കൊണ്ടിരിക്കെ : അലുമിനിയം പാത്രം കുടുങ്ങിയത്.

വീട്ടുകാർപലവിധത്തിൽ ശ്രമിച്ചെങ്കിലും, പാത്രംഊരിയെടുക്കാൻ കഴിഞ്ഞില്ല.

ഉടൻ തന്നെ കുട്ടിയുടെ ഉമ്മയും ഉപ്പാപ്പയും കൂടി കുട്ടിയേയുമെടുത്ത് ഫയർ സ്റ്റേഷനിൽ എത്തുകയായിരുന്നു

സ്റ്റേഷൻ ഓഫീസർ പി. രതീഷ് കുമാർ,

ടി സുരേന്ദ്രൻ , ലീഡിങ്ങ് ഫയർമാൻ വി പി ബിജു,

ഫയർമാൻമാരായ പി വി വിനോദ് , വി സനൂപ് ,വി ശ്രീജിത്ത്, സി എച്ച് പ്രേംജി, ആർ ദേവനാഥൻ,ഡ്രൈവർ കുമാർ എന്നിവർ ചേർന്ന് കട്ടർ ഉപയോഗിച്ച് പാത്രം മുറിച്ച് സുരക്ഷിതമായി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു

capture_1788894098

ഓണനിലാവിൽ ഒത്തുചേർന്ന് വിമുക്തഭടന്മാർ; മാഹിയിൽ ഓണാഘോഷം

മാഹി: നാഷണൽ എക്സ്-സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി മാഹി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. എക്സ്-സർവീസ്മെൻ ഹാളിൽ നടന്ന പരിപാടി യൂണിറ്റ് പ്രസിഡന്റ് പി. കെ. സതീഷ് കുമാറിന്റെ അധ്യക്ഷതയിൽ മുതിർന്ന വിമുക്തഭടൻ കെ. ബാലൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി കേണൽ വിനോദ് ഓണസന്ദേശം നൽകി.

മുൻ പ്രസിഡന്റ് കെ. വിജയൻ, വനിതാ ഫോറം പ്രസിഡന്റ് രഷിത, ജയപ്രകാശ്, നളിനി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി മോഹനൻ കിടാവ് സ്വാഗതവും കെ. ബാലൻ നായർ നന്ദിയും പറഞ്ഞു.

തുടർന്ന് തിരുവാതിര, കരോക്കെ ഗാനങ്ങൾ ഉൾപ്പെടെയുള്ള കലാകായിക പരിപാടികൾ അരങ്ങേറി. വിമുക്തഭടന്മാരും കുടുംബാംഗങ്ങളും ഒത്തുചേർന്ന ആഘോഷത്തിന് ഓണസദ്യയും ഒരുക്കിയിരുന്നു

capture_1788894205

മാഹിയിലെ പഴയ PRTC ബസ്സുകൾ മാറ്റണം; പുതിയ സർവീസുകൾ വേണം- മുഖ്യമന്ത്രിക്ക് ബിജെപി നിവേദനം നൽകി


മാഹി: കാലപ്പഴക്കം ചെന്ന PRTC ബസ്സുകൾ അടിയന്തരമായി മാറ്റി പുതിയ ബസ്സുകൾ അനുവദിക്കണമെന്നും മാഹിയിലെ യാത്രാക്ലേശം പരിഹരിക്കാൻ സർവീസുകൾ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി മാഹി മണ്ഡലം കമ്മിറ്റി പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമിക്ക് നിവേദനം നൽകി.

നിലവിലുള്ള പഴയ ബസ്സുകൾ നിരന്തരം തകരാറിലാകുന്നതും സീറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മോശമായതും യാത്രക്കാർക്ക് ദുരിതമാകുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ പഴയ ബസ്സുകൾക്ക് പകരം പുതിയ ബസ്സുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

മാഹിയിൽനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് പുതിയ PRTC സർവീസുകൾ ആരംഭിക്കുന്നതിനൊപ്പം നിലവിലുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, സംസ്ഥാന ഐ.ടി. കോ-കൺവീനർ റെജീഷ് കുട്ടാമ്പള്ളി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ത്രിജേഷ് കെ.എം., മഗിനേഷ് മഠത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.

പഴയ ബസ്സുകൾ മാറ്റി പുതിയ ബസ്സുകൾ അനുവദിക്കുന്നതടക്കമുള്ള ആവശ്യങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ബിജെപി നേതാക്കൾ അറിയിച്ചു.

capture_1788894280

പഴയകാല സ്മരണയിൽ: ജയപ്രകാശന്റെ നാട്ടിൻപുറ വിശേഷം


ഗ്രാമത്തി പളളിക്ക് മുൻ വശത്തായി കച്ചവടം നടത്തുന്ന ഗംഗാസ്റ്റോർ ഉടമ ജയപ്രകാശൻ പഴയ കാല സ്മരണകൾ അയവിറക്കി നാട്ടിൻപുറ വിശേഷങ്ങളുമായി എത്തിയത് ശ്രദ്ധേയമായി. നിടുമ്പ്രത്തെ കേളൻ മാസ്റ്ററുടെ മക്കളായ ഗംഗാധരനും ജയപ്രകാശനും ചേർന്ന് ഗ്രാമത്തിയിൽ നടത്തിവരുന്ന ജനകീയ കച്ചവടം നാട്ടിൻ പുറത്തുകാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ സ്ഥാപനമാണ്. പഴയകാലത്ത് ജോലികഴിഞ്ഞ് വരുമ്പോൾ ഗംഗാ സ്റ്റോറിൽ നിന്ന് സാധനം വാങ്ങുന്ന പല അമ്മമാരും ഇന്ന് ജീവിച്ചിരിപ്പില്ല. ആ പഴയ തലമുറയിൽപെട്ട 91 വയസ്സ് പ്രായമുള്ള പളളൂർ കരിക്കുന്നുമ്മല്ലിലെ ജാനുഅമ്മ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിപ്പുളളത്. വാർദ്ധക്യ സഹജമായ അസുഖം കാരണം ജാനുഅമ്മ പുറത്ത് എവിടെയും പോകാറേയില്ല. കഴിഞ്ഞ 55 വർഷം തുടർച്ചയായി ജാനുഅമ്മ ഗംഗാസ്റ്റോർ കടയിൽ നിന്നാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. പഴയ കാല സ്മരണ പുതുക്കി ജയപ്രകാശൻ ശ്രീകൃഷ്‌ണ ജയന്തി ദ ദിനത്തിൽ ജാനു അമ്മയുടെ വീട്ടിലെത്തി പുതുവസ്ത്രം നൽകുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. അന്നേദിവസം നിടുമ്പ്രം ശ്രീമഹാദേവ മഹാവിഷ്‌ണു ക്ഷേത്രത്തിൽ ജാനു അമ്മയുടെ പേരിൽ പുഷ്പാർച്ചന നടത്തിയ പ്രസാദവും വീട്ടിൽ എത്തിച്ചു.

capture_1788894424

എം എം യു പി സ്‌കൂൾ കായിക മേള


 ന്യൂ മാഹി : എം എം യു.പി.സ്കൂളിൽ നടന്ന സ്‌കൂൾ തല കായിക മേള ന്യൂമാഹി സബ് ഇൻസ്പെക്ടർ അഭിഷേക് ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. മുഴുവൻ കുട്ടികളെയും അണിനിരത്തിയുള്ള മാർച്ച് പാസ്റ്റ് വിവിധങ്ങളായ കായിക മത്സരങ്ങൾ, ഫുട്ബോൾ ടൂർണ്ണമെൻ്റ് എന്നിവയുണ്ടായി. . ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൾ അസീസ്, സ്‌കൂൾ മാനേജർ അബു താഹിർ കോമത്ത്, സെമീർ കെ കെ സംസാരിച്ചു


ചിത്രവിവരണം:കായിക മേളക്ക് പതാക ഉയരുന്നു.

whatsapp-image-2026-09-08-at-10.45.56-pm_1788894482

ഒരുമ ഓണാഘോഷം

മാഹി:വെസ്റ്റ് പള്ളൂർ ഒരുമ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ ഓണോത്സവം - 2026 സംഘടിപ്പിച്ചു.. വെസ്റ്റ് പള്ളൂർ ഗവ.എൽ.പി.സ്ക്കൂൾ അങ്കണത്തിൽ രാവിലെ മുതൽ കായിക മത്സരങ്ങളും ഉച്ചയ്ക്ക് ഓണസദ്യയും തുടർന്ന് തിരുവാതിര, നൃത്തനൃത്യങ്ങൾ, ഓണപ്പാട്ട്, കരോക്കെ ഗാനങ്ങൾ തുടങ്ങിയവയും അരങ്ങേറി. ടി.മാധവൻ അദ്ധ്യക്ഷത വഹിച്ചു. രാജൻ.കെ.പള്ളൂർ ഉദ്ഘാടനം നിർവ്വഹിച്ചു.അൻസിഅരവിന്ദ് സ്വാഗതവും സന്തോഷ് കെ.എൻ. നന്ദിയും പറഞ്ഞു. സമാപനത്തിൽ ലക്കി കൂപ്പൺ നറുക്കെടുപ്പും സമ്മാനദാനവും നടന്നു.


ചിത്രവിവരണം: കുട്ടികൾക്കുള്ള ഓണക്കളികൾ

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU