ഓണം ആഘോഷിച്ചു

ഓണം ആഘോഷിച്ചു
ഓണം ആഘോഷിച്ചു
Share  
എഴുത്ത്

News desk

2026 Sep 08, 12:15 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി:വെസ്റ്റ് പള്ളൂർ പുലരി റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷവും ഓണാഘോഷവുംനടത്തി അഡ്വ: ടിഅശോക്‌ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു വി അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു ജെ.എഫ്.ആർ.എ. പ്രസിഡണ്ട് ഷാജി പിണക്കാട്ട്  ഹേമലത പറമ്പത്ത്, കെ.പി മനോജ്, ഗംഗാധരൻ അച്ചമ്പത്ത് സംസാരിച്ചു. ഓണ സദ്യയും വിവിധ കലാപരിപാടികളുമുണ്ടായി.


ചിത്രവിവരണം: അഡ്വ.ടി. അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

capture_1788805450

ശുദ്ധവായുവിനായി മാഹിയിൽ വാക്കത്തോൺ സംഘടിപ്പിച്ചു


മാഹി: അന്താരാഷ്ട്ര നീലാകാശത്തിനായുള്ള ശുദ്ധവായു ദിനാചരണത്തിന്റെ ഭാഗമായി നാഷണൽ ഹെൽത്ത് മിഷന്റെയും മാഹി റീജിയണൽ ഹെൽത്ത് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മാഹിയിൽ വാക്കത്തോൺ സംഘടിപ്പിച്ചു.

മാഹി ടാഗോർ പാർക്കിൽ നിന്ന് ഗവൺമെന്റ് ജനറൽ ആശുപത്രിയിലേക്കാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. പരിപാടി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. ഫ്ലാഗ് ഓഫ് ചെയ്തു.

ഡോ. എ.പി. ഇഷ്ഹാഖ്,,ഡോ. ശ്രീജിത്ത്; ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ആദർശ്; മാഹി നഴ്സിങ് കോളേജിലെ വി.വി. സിന്ധു പരിപാടിക്ക് നേതൃത്വം നൽകി.

 ഡോ. സതീഷ് ബോധവൽക്കരണ ക്ലാസ് നടത്തി.

മാഹിയിലെ ആരോഗ്യ മേഖലയിലെ പ്രവർത്തകർ, ആശാ പ്രവർത്തകർ, നഴ്സിങ് കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ വാക്കത്തോണിൽ പങ്കെടുത്തു.

capture_1788805561

തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ ഫസലിന് സ്വർണ്ണമെഡൽ

മാഹി : പോണ്ടിച്ചേരിയിൽ നടന്ന സ്റ്റേറ്റ് തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ 65 വയസ്സിനു മുകളിൽ ഉള്ള പുരുഷ പൂംസെ വിഭാഗത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി ഫസൽ കൂവേരി . ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി .

കൊറിയൻ ആയോധനകലയായ തായ്‌ക്വോണ്ടോയിൽ 2nd ഡാൻ ബ്ലാക്ക് ബെൽറ്റ് ,കരാട്ടെ ,കൊബുഡോ ആയോധന കലകളിലും ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട് .

നിലവിൽ അഴിയൂർ മാസ്റ്റർ ഫഹദ് തായ്‌ക്വോണ്ടോ അക്കാദമി ,മുബാറക് സ്കൂൾ സൈദാർപള്ളി എന്നിവിടങ്ങളിൽ കോച്ചായി സേവനമനുഷ്ഠിക്കുകയാണ് ഇദ്ദേഹം. കോടിയേരി കല്ലിൽ താഴെ സ്വദേശിയാണ് .

capture

ഹജ്ജാജിമാർക്കുള്ള വൈദ്യപരിശോധനാ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

മാഹി: പുതുച്ചേരി സംസ്ഥാനഗവ: ക്വാട്ടയിൽ മാഹിയിൽ നിന്നും യാത്ര പോകുന്ന ഹാജിമാർക്കായുള്ളമെഡിക്കൽ സ്ക്രീനിംഗ് & ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ

അഡ്വ:വിപിഅബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു,,

ഡെപ്യൂട്ടി ഡയറക്ടർ ഡോ: ഇസ്ഹാഖ്,,ഹജ്ജ്കോഡിനേറ്റർടി കെ വസീം,

ഡോ: ആദിൽ വാഫി,ഡോ; സ്വപ്നലി,,

സി എച്ച് സെന്റർ പ്രസിഡന്റ്എ വി യൂസഫ് പങ്കെടുത്തു..സെക്രട്ടറി എ വി അൻസാർ,സക്കീർ,,റിഷാദ് കൂടാളി,,മുഹമ്മദ്‌ റംസാൻ നേതൃത്വം നൽകി.


ചിത്രവിവരണം:പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ

അഡ്വ:വിപിഅബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

capture_1788805985

ചൊക്ലി ഇനി ബീക്കൺ ടൗൺ


ചൊക്ലി: ഗ്രാമപഞ്ചായത്തിലെ ബിക്കൺ ടൗണയായി ചൊക്ലിയിലെ പതിനൊന്ന് കേന്ദ്രം തെരഞ്ഞടുത്ത് ബെയ്സ് ലൈൻ സർവ്വേയ്ക്ക് തുടക്കം കുറിച്ചു. നിടുമ്പ്രം വെള്ളച്ചേരി പള്ളി പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് എൻ. അനൂപ് നിർവ്വഹിച്ചു. വിശിഷ്ട അതിഥിയായി ഒറ്റപ്പാലം MLA പ്രേംകുമാർ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺകെ.ടി.കെ പ്രദീപൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ പി.കെ.മോഹനൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി സചീന്ദ്രൻ,വി ഇ ഒ ടി. ഷിബിൻ, ശുചിത്വ മിഷൻ ബ്ലോക്ക് ആർ പി ഷിജിന കെ,കാരാറത്ത് യു.പി.സ്ക്കുൾ ഹെഡ് മാസ്റ്റർ സജീവൻ, സിനിമ സംവിധായകൻപ്രദീപ് ചൊക്ലി,സി.ഡി.എസ് ചെയർപേഴ്സൺ റിജീനഎം.കെ, റഷീദ് വെള്ളച്ചേരി, താജു കുലോത്ത്, തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെംബർ പി.അജീന്ദ്രൻ സ്വാഗതം പറഞ്ഞു.

ചിത്രവിവരണം:ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് എൻ. അനൂപ് പ്രഖ്യാപനം നിർവ്വഹിക്കുന്നു

capture_1788806328


എന്താണ് ബീക്കൺ ടൗൺ പദ്ധതി?

ജില്ലയിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും പരിധിയിലെ ഒരു പ്രധാന ടൗണിനെ വൃത്തിയും ഭംഗിയും അടിസ്ഥാനസൗകര്യങ്ങളും ഉള്ള മാതൃകാ ടൗണാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്....

പദ്ധതിയിൽ എന്തൊക്കെ ചെയ്യും?

പ്രധാനമായും:മാലിന്യശേഖരണവും സംസ്കരണവും മെച്ചപ്പെടുത്തൽ

മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കൽ

പൊതുശൗചാലയങ്ങൾ നവീകരിക്കുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുക

നടപ്പാതകളും റോഡരികുകളും മെച്ചപ്പെടുത്തുക

തെരുവുവിളക്കുകൾ മെച്ചപ്പെടുത്തുക

കുടിവെള്ള സൗകര്യം മെച്ചപ്പെടുത്തുക

പാർക്കിംഗ് ക്രമീകരണം

വെണ്ടർ സോണുകൾ ക്രമീകരിക്കൽ

പോക്കറ്റ് പാർക്കുകൾ, ലാൻഡ്‌സ്‌കേപ്പിംഗ്, ഹരിതവൽക്കരണം

CCTV, നിരീക്ഷണ സംവിധാനങ്ങൾ

അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യുക

വീടുകളിൽ നിന്നുള്ള മാലിന്യശേഖരണവും ഉറവിടത്തിൽ മാലിന്യം വേർതിരിക്കലും ശക്തിപ്പെടുത്തുക.......

ആദ്യം ബേസ്‌ലൈൻ സർവേ നടത്തി നിലവിലെ ശുചിത്വവും അടിസ്ഥാനസൗകര്യങ്ങളുടെ അവസ്ഥയും വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ടൗണിനും ആവശ്യമായ പ്രവർത്തനങ്ങൾ തീരുമാനിക്കുന്നത്...

ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി

ബീക്കൺ പഞ്ചായത്താക്കി 14 കേന്ദ്രങ്ങളിൽ പദ്ധതി നടപ്പിലാക്കാനാണ്ആഗ്രഹിക്കുന്നത്... സഹകരിക്കുക..

#chokli #panchayath #becontown

ഒരു കഥയും കുറേ കഥകളും ' പുസ്തക ചർച്ച


ന്യൂമാഹി:പുസ്തക പൂക്കാലം

താഴെ വയൽ നവകേരളംഗ്രന്ഥാലയം " ഒരു കഥയും കുറേ കഥകളും " എന്നകൃതിയെ ആധാരമാക്കി വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി.

ഗ്രന്ഥകാരൻ പി.അജിത്ത് സംസാരിച്ചു.

കെ.ടി. മൈഥിലി അധ്യക്ഷയായി. കെ.പി.രാമദാസൻ, കെ.എം. ജമുന റാണി, സുഗത ബാലകൃഷ്ണൻ, വിനീത് വി.പി, സുനില ചർച്ചയിൽ പങ്കെടുത്തു.

capture_1788806649

സന്നദ്ധ രക്തദാന ക്യാമ്പും, ഫയർ & റസ്‌ക്യൂ ക്ലാസ്സും നടന്നു

മാഹി:കോറോത്തു റോഡ് കൂട്ടായ്മയും BDK തലശ്ശേരിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോറോത്തു റോഡ് കൂട്ടായ്മയും ബി.ഡി.കെ. തലശ്ശേരിയും സംയുക്തമായി മലബാർ ക്യാൻസർ സെന്ററിന് വേണ്ടി രണ്ടാമത് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീജിത്ത് പടിക്കലിന്റെ അദ്ധ്യക്ഷതയിൽ അഴിയൂർ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ക്യാമ്പിന്റെ ഡോ: സുക്ഫാന ഷമീറ ഉദ്ഘാടനം നിർവ്വഹിച്ചു. പി ശ്രീധരൻ, ഫൗസിയ ചാത്തോത്ത്, ഷീബ അനിൽ, വഫാ ഫൈസൽ, ബി ഡി കെ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി റിയാസ് മാഹി, ബി ഡി കെ സംസ്ഥാന എക്സിക്യൂട്ടീവ് സമീർ പെരിങ്ങാടി, എൽ.പി.സ്കൂൾ മാനേജർ സുധാകരൻ, ഡോ:ആകാഷ് മലബാർ കാൻസർ സെന്റർ, എന്നിവർ സംസാരിച്ചു. വടകര ഫയർ& റസ്ക്യൂ ഓഫീസർ അനീഷ് ക്ലാസെടുത്തു. നീതി ലാബിന്റെ ബിപി ഷുഗർ സൗജന്യ പരിശോധനയും നടന്നു.ശ്രീജേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. അജിത്ത് ചെറിയത്ത് സ്വാഗതവും, അനിഷ ആനന്ദസദനം നന്ദിയും പറഞ്ഞു.

 ക്യാമ്പിന് റോജി, സാഹിറ, ബിഡികെ സംസ്ഥാന കമ്മിറ്റി അംഗം റയീസ് മാടപ്പീടിക നേതൃത്വം നൽകി.


ചിത്രവിവരണം:.ഡോ: സുക്ഫാന ഷമീറ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

capture_1788806491

പാലോട്ടുമ്മൽ സജീന്ദ്രൻ നിര്യാതനായി

മാഹി: പള്ളൂർ ശ്രീ നാരായണ മഠത്തിന് സമീപം പാലോട്ടുമ്മൽ സജീന്ദ്രൻ (56) നിര്യാതനായി. പരേതരായ കുമാരന്റേയും ശാന്തയുടേയും മകനാണ്. സഹോദരങ്ങൾ: പുഷ്പവല്ലി, ജയൻ (ന്യൂ സ്റ്റാർ ടെയ്ലേഴ്സ്, പള്ളൂർ), ഹരീന്ദ്രൻ, സുരേന്ദ്രൻ (ഏറണാകുളം), പരേതയായ ഉഷ. സംസ്കാരം നാളെ (8-9-26 രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

നൂറേ റഹിബ് - 2026: നബിദിന ആഘോഷം നടത്തി

പാറക്കൽ ന്യൂ മുഹിയുദ്ധീൻ പള്ളി & നുസ്രത്തുൽ ഇസ്ലാം മദ്രസയുടെ നേതൃത്വത്തിൽ മയ്യഴിയുടെ മതസൗഹാർദ്ദ മാനവ കുട്ടയ്മയും മയക്കു മരുന്ന് വിമുക്ത മയ്യഴി എന്ന സന്ദേശവും ഉയർത്തി പിടിച്ചു കൊണ്ട് നൂറേ റഹിബ് - 2026 നബിദിനാഘോഷത്തോടെ നടത്തി. പരിപാടിയുടെ ഉദ്ഘാടനം അഡ്വ.ടി.അശോക് കുമാർ എം എൽ എ നിർവ്വഹിച്ചു. പാറക്കൽ ജുമാ മസ്‌ജിദ് പ്രസിഡണ്ട് നാസർ മാടോൾ അദ്ധ്യക്ഷത വഹിച്ചു പുതുച്ചേരി സംസ‌ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ: വി.പി.അബ്ദുൽ റഹ്‌മാൻ

മുഖ്യാഥിതിയായി. കോഴിക്കോട് യൂനിവേഴ്സിറ്റി

ഇസ്‌ലാമിക് ചെയർ മെമ്പർ അഡ്വ.പി.വി.സൈനുദ്ധീൻ

മുഖ്യഭാഷണം നടത്തി. മാഹി ശ്രീകൃഷ്‌ണ ക്ഷേത്രം പ്രസിഡന്റ് പി.പി.വിനോദൻ,

മാഹി ബസലിക റെക്ടർ ഡോ:സെബാസ്‌റ്യൻ കാരക്കാട്, ഹാഫിള് സാബിത് സുൽത്താനി, അൻസാർ മനയിൽ സംസാരിച്ചു.

എക്സൈസ് പ്രിവന്റീവ് ഓഫീസർ സമീർ ധർമ്മടം മയങ്ങാത്ത യുവത്വം എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം, ദഫ് മുട്ട് പ്രദർശനം, ബുർദ ഇശൽ വിരുന്ന്, വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ

മൗലുദ് പാരായണം, അന്നദാനം എന്നിവയും നടന്നു.

പോണ്ടിച്ചേരി കേരള സമാജം: ഓണം കുടുംബ സൗഹൃദമേള 26, 27 തീയതികളിൽ നടക്കും

പോണ്ടിച്ചേരി കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം കുടുംബ സൗഹൃദമേള 2026, സെപ്റ്റംബർ 26, 27 തീയതികളിൽ പോണ്ടിച്ചേരി പ്രോവിഡൻസ് മാളിന് സമീപമുള്ള സെന്റ് ആന്റണീസ് മഹലിൽ വെച്ച് നടക്കും. സെപ്റ്റംബർ 26ന് പൂക്കള മത്സരം, വടംവലി മത്സരം തുടങ്ങി വിവിധ മത്സരങ്ങളും മറ്റ് കലാ പരിപാടികളും ഉണ്ടായിരിക്കും.

സെപ്റ്റംബർ 27ന് രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പുതുച്ചേരി ലെഫ്. ഗവർണർ കൈലാഷ്നാഥൻ, അഡ്വ.ടി.അശോക് കുമാർ എം.എൽ.എ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

തുടർന്ന് മലയാളം മിഷൻ പോണ്ടിച്ചേരി ചാപ്റ്ററിന്റെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. വൈകുന്നേരം 3 മണി മുതൽ മെഗാ മ്യൂസിക്കൽ ഷോ നടക്കുമെന്ന് സംഘാടക സമിതി കൺവീനർമാരായ സിഗേഷ്, രതീഷ് കുമാർ എന്നിവർ അറിയിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU