അസ്ഥിയുടെ കരിഞ്ഞ മണത്തിലും ജീവിത പുണ്യം ശ്വസിക്കുന്നഒരാൾ.. :ചാലക്കര പുരുഷു

അസ്ഥിയുടെ കരിഞ്ഞ മണത്തിലും ജീവിത പുണ്യം ശ്വസിക്കുന്നഒരാൾ.. :ചാലക്കര പുരുഷു
അസ്ഥിയുടെ കരിഞ്ഞ മണത്തിലും ജീവിത പുണ്യം ശ്വസിക്കുന്നഒരാൾ.. :ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 Sep 07, 01:06 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി: കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ അയ്യായിരത്തിലേറെ മൃതദേഹങ്ങൾ സംസ്ക്കരിച്ച ഒരാൾ നമുക്കിടയിലുണ്ട്. ഉമ്മൻ ചിറയിലെ അഥർവ്വത്തിൽ .ഐവർമഠം എം.ജയനാണ്

12 വയസ്സുളള മൂഴിക്കരയിലെആവണി മുതൽ നൂറ്റിപ്പതിനേഴ് വയസ്സുകാര ൻ മാലൂരിലെ കുഞ്ഞിരാമൻവരെയുള്ളവർ ഇതിലുൾപ്പെടും. ഇതിൽ

150 ഓളം കൊറോണ ബാധിച്ച് മരിച്ച മൃതദേഹങ്ങളുമുൾപ്പെടും. മരണം താണ്ഡവമാടിയ ആ കാലത്ത് പി.പി.ഇ. കിറ്റ് ധരിച്ചാണ് ജഢങ്ങൾ സംസ്ക്കരിച്ചത്.

കോഴിക്കോട് മുതൽ കാസർഗോഡ് തൊട്ട് ആറളം വരെയുള്ള നാല് ജില്ലകളിലായാണ് കൊറോണ ജഢങ്ങൾ സംസ്ക്കരിച്ചത്.

തന്റെ ആരാധ്യരും, ബഹുമാന്യരുമായ പ്രമുഖരുടെ മൃതശരീരങ്ങളും സംസ്ക്കരിക്കേണ്ടി വന്നിട്ടുണ്ട്. ചലച്ചിത്രനടനും,പ്രമുഖകാഥികനുമായിരുന്നപെരുന്താറ്റിൽ ഗോപാലൻ,

ഇരിട്ടിയിലെ പ്രമുഖകോൺഗ്രസ് നേതാവ് പടിയൂർ ദാമോധരൻ,

പഠിപ്പിച്ചഅദ്ധ്യാപകരായ നിർമ്മല ടീച്ചർ, ജാനകി ടീച്ചർ,

സ്വന്തം അച്ഛന്റെ ജേഷ്ഠൻ മാണിയത്ത് ദാമു തുടങ്ങിയവർ അക്കൂട്ടത്തിൽ പെടുന്നു.

അരുണാചൽ പ്രദേശിൽ വിമാന അപകടത്തിൽ കൊല്ലപ്പെട്ട

അഞ്ചരക്കണ്ടി സ്വദേശി എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഷരിൻ,കപ്പലപകടത്തിൽ മരണപെട്ട കീഴത്തൂരിലെ സമീഷ് തുടങ്ങി ആയിരങ്ങൾ വന്നെത്തിയ ചടങ്ങുകൾ ഏറെ....

ദുബായിൽ ഒരു വർഷം മുമ്പ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച കതിരൂർ ആറാം മൈലിലെദമ്പതികളുടെ മൃതദേഹം ഒരുമിച്ച് സംസ്ക്കരിച്ചു. ഇതുപോലെ ഇരിട്ടിയിലും,കൈതേരിയിലും ഒരുമിച്ച് സംസ്ക്കരിച്ചിട്ടുണ്ട്.

നിളാനദി തീരത്ത് മനുഷ്യ ജന്മത്തിന്റെ ശരീരമുപേക്ഷിച്ച് യാത്ര അവസാനിക്കുന്ന ഇടമായ; ഐവര്‍ മഠത്തിന്റെ പുണ്യകർമ്മത്തിൽ ആകൃഷ്ടനായാണ്.

തൊഴിലെന്ന നിലയിൽ അധികമാരും തെരഞ്ഞെടുക്കാത്ത 

ആപുണ്യകർമ്മം ഏറ്റെടുക്കാൻ ജയനെ പ്രേരിപ്പിച്ചത്.

നട്ടുച്ഛക്ക് പോലും ഇരുട്ട് പരക്കുന്ന ഫ്രഞ്ചുകാരുടെ കോരക്കുറുപ്പാളുടെ

കുന്നിൻ മുകളിലുള്ള .കുളിര്‍മ തേടിയുള്ള സഞ്ചാരത്തിനിടയില്‍ അധികമാരും കടന്നു ചെല്ലാന്‍ ഇഷ്ടപ്പെടാത്ത, ഈ മഹാശ്മശാനത്തില്‍ ഒരു ദിനം മരവിച്ച കാഴ്ചകള്‍ക്കായിആർക്കും മാറ്റിവെക്കേണ്ടിവരും.

ഇന്നോളമുള്ള ജീവിത യാത്രയില്‍ താള, ഭാവ, ലയ രസങ്ങളില്‍ നമുക്കുമുന്നില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച അനേകം ജന്മങ്ങള്‍, ജഡങ്ങളായി ഈ ചുടലഭൂമിയില്‍ എരിഞ്ഞിട്ടുണ്ട്. ശ്മശാന ഭൂമിയെ വൃത്തിയിലും വെടിപ്പിലും കൊണ്ടുനടക്കാൻ ജയൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

എണ്ണിയാലൊടുങ്ങാത്ത സ്വപനങ്ങളുമായി വെട്ടിപിടിച്ചതും കെട്ടിപിടിച്ചതും ഉപേക്ഷിച്ച്, നിര്‍ജ്ജീവമായി മുന്നിലെത്തിയ സാഹവാസികളെ അഗ്‌നി ഏറ്റുവാങ്ങുന്ന കാഴ്ചകള്‍ ഒരു വശത്ത്. ബന്ധനങ്ങളുടെ മറകള്‍ പൊട്ടിച്ച് തനിയെകത്തിയുരുകുന്ന ഇവരെല്ലാം സ്‌നേഹവും, ക്രോധവും, ത്യാഗവും ഉപേക്ഷിച്ച് തനിയെ തിരിച്ചു പോവുകയാണിവിടെ.

എല്ലാം ഉള്ളിലൊതുക്കി മരിച്ചവരും, മരിക്കാന്‍ ഇഷ്ടമില്ലാതെ മരിച്ചവരും, ആത്മഹത്യ ചെയ്തവരും, അപകടത്തില്‍ പെട്ടവരും, പ്രായമായി മരിച്ചവരും, ജീവിച്ച് രസിച്ച് സുഖിച്ച് മരിച്ചവരുമെല്ലാം ഇവിടെ സമന്മാരാണ്.

ഓരോരുത്തരുടെ അനുഭവങ്ങള്‍, ഓരോ ജീവിതങ്ങള്‍, പകരം മാറ്റിവെക്കാന്‍ ഒന്നില്ലാതെ ഇവിടെ ഉപേക്ഷിച്ച് അവര്‍ യാത്ര തുടരുകയാണ്. അഗ്‌നിക്കു ഒരേ നിറമാണ്. നെയ്യില്‍ പടരുന്ന, അഗ്‌നി ഭക്ഷിക്കുന്ന, അസ്ഥിയുടെ കരിഞ്ഞ ഗന്ധം പരത്തുന്ന, വൻമരങ്ങൾ തണൽ വിരിക്കുന്ന കുന്നിനും ഒരേ ഭാവം...

 അതിജീവനത്തിനായി, ചുടലപ്പറമ്പിലെ വിരക്ത ജീവിതം വ്യക്തി ജീവിതത്തില്‍ സന്നിവേശിപ്പിച്ച്, യന്ത്രങ്ങളെപോലെ ജോലി ചെയ്യുന്ന പലരുടേയുംമുഖങ്ങളില്‍ നിര്‍വ്വികാരത മാത്രമായിരിക്കും.. എന്നാൽ ജയന്റെ മുഖത്ത് ഓരോ ജഢത്തേയും അഗ്നി ഏറ്റുവാങ്ങുമ്പോൾ , തന്റെജീവിതനിയോഗമാണ്നിറവേറ്റുന്നതെന്ന ആത്മനിർവൃതിയാണുണ്ടാവുക.

capture_1788721906

ചുടലഭദ്രകാളികാവല്‍നില്‍ക്കുന്നശവപറമ്പില്‍രാവേറെയോളം തനിച്ചിരിക്കണം. അന്ത്യമെത്തുന്ന മനുഷ്യന്റെപാദചലനത്തിന്കാതോര്‍ത്തിരിക്കണം.ആളൊഴിഞ്ഞ ശവപ്പറമ്പിൽതണുത്തനിശ്ശബ്ദതയിൽഏകനായികാതോര്‍ത്താല്‍,അഗ്‌നികാര്‍ന്നുതിന്നുന്ന ചുവന്ന പട്ടിനുള്ളിലെ ആത്മാക്കളുടെ ആര്‍ത്തരോദനങ്ങള്‍ കേൾക്കും പോലെ തോന്നിപ്പോകും..

മരണം ബാക്കിവെക്കുന്ന ജീര്‍ണ്ണിച്ചു പോകുന്ന ശരീരം വിശ്വാസങ്ങളും ആചാരങ്ങളും നടത്തി, ഒരു പിടി ചാരമാകാന്‍ എടുക്കുന്ന നിമിഷങ്ങളെ സാക്ഷി നിര്‍ത്തി, ഒഴിഞ്ഞ മനസോടെ രാവെന്നോ, പകലെന്നോ ഇല്ലാതെ ഓരോ ശവപ്പറമ്പുകളിൽ നിന്നും ജയൻ മടങ്ങുന്നു.


ചിത്രവിവരണം: ജയൻ ശവദാഹ ചടങ്ങിൽ

whatsapp-image-2026-09-06-at-8.05.30-pm

ശ്രീവിനായക കലാക്ഷേത്രം കുടുംബ സംഗമവും ഓണാഘോഷവും


മാഹി: ശ്രീവിനായക കലാക്ഷേത്രത്തിന്റെ ആദിമുഖ്യത്തിൽ പള്ളൂർ ആലി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ഒരു പകൽ മുഴുവൻ നീണ്ടു നിന്ന കുടുംബ സംഗമവും ഓണാഘോഷവും നാട്ടുത്സവമായി. പുക്കളം, വിവിധ ഓണക്കളികൾ,ഓണപ്പാട്ടുകൾ, നാടോടി നൃത്തം. ഓണസദ്യ , കമ്പവലി തുടങ്ങിയ പരിപാടികൾ അരങ്ങേറി.


capture_1788722203

പ്രസിഡണ്ട് തമ്പാൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ ഗ്രന്ഥകാരൻ പ്രദീപ് കൂവ്വ ഉദ്ഘാടനം ചെയ്തു. ചാലക്കരപുരുഷു,കെ.കെ.രാജീവ്,സാവിത്രിനാരായണൻ , സുനിൽകുമാർ മുന്നങ്ങാടി , പി.കെ.ജയപ്രദിപൻ, ദാസൻ കാണി, എം.മുസ്തഫ മാസ്റ്റർ, ആനന്ദ് കുമാർ പറമ്പത്ത് സംസാരിച്ചു. പി രതീഷ്കുമാർ സ്വാഗതം പറഞ്ഞു.

ആർട്ടിസ്റ്റ്വീരേന്ദ്രകുമാർ,

സുനിൽ പ്രശാന്ത്, സജിത്ത് മാനസ , പ്രവീൺ കുമാർ, നിഖില ടീച്ചർ, നേതൃത്വം നൽകി.


ചിത്രവിവരണം: ശ്രീവിനായക കലാക്ഷേത്ര സംഘടിപ്പിച്ച കുടുംബ സംഗമവും , ഓണാഘോഷവും,

capture_1788722322

മഠത്തുംഭാഗം കൂട്ടായ്മയുടെ

 വാർഷികാഘോഷ ചടങ്ങിൽ

'ഇടം 2026' മാഗസിൻ പ്രകാശനം ചെയ്തു.


കൊളശ്ശേരി:മഠത്തുംഭാഗം കൂട്ടായ്മയുടെ പതിനൊന്നാം 

വാർഷികാഘോഷം അഡ്വ. പി സന്തോഷ് കുമാർ എം. പി ഉദ്ഘാടനം ചെയ്തു.

കൂട്ടായ്മ പ്രസിഡൻ്റ് സി. അരുൺ നാരായൺ അധ്യക്ഷത വഹിച്ചു.

ദശവാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ  

മാഗസിൻ

'ഇടം 2026' നോവലിസ്റ്റ് പി വി ഷാജികുമാർ പ്രകാശനം ചെയ്തു.

ഗ്രന്ഥശാലാ സംഘം കണ്ണൂർ ജില്ലാ പ്രസിഡൻറ് മുകുന്ദൻ മഠത്തിൽ മാഗസിൻ ഏറ്റുവാങ്ങി.

കൂട്ടായ്മ വൈസ് പ്രസിഡൻ്റ് സി.കെ മദനൻ മാഗസിൻ പരിചയപ്പെടുത്തി.

ഓണനിലാവ് 2026

ൻ്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനം

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.സഫീറ നിർവഹിച്ചു. 

എഞ്ഞോളി ഗ്രാമപഞ്ചായത്ത് അംഗം കെ പി മനോജ് കുമാർ, ചിത്രകാരന്മാരായ പ്രേമൻ പൊന്ന്യം,ദിലീപ് പാറമേൽ, കവിയത്രി രംന വികാസ് കാരായി, ഖജാൻജി എം.എൻ വിശ്വനാഥൻ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.കൂട്ടായ്മ സെക്രട്ടറി സന്തോഷ് മൂർക്കോത്ത് സ്വാഗതവും മഠത്തുംഭാഗം കൂട്ടായ്മ വൈസ് പ്രസിഡൻ്റും മാഗസിന്‍റെ ചീഫ് എഡിറ്ററുമായ രാജീവൻ വടക്കേടത്ത് നന്ദിയും പറഞ്ഞു. ഹരിതകർമ്മ സേനാംഗങ്ങൾക്ക് സ്നേഹാദരം നൽകി.

മാഗസിൻ ഡിസൈൻ ചെയ്ത നിഷാന്ത് ഉച്ചമ്പള്ളിക്ക് സന്തോഷ് കുമാർ എം പി സ്നേഹാദരം നൽകി

മഠത്തുംഭാഗം

കൂട്ടായ്മ അംഗങ്ങൾ അവതരിപ്പിച്ച

കരോക്കേ ഗാനാലാപനം,

ദേശവാസികൾ അവരിപ്പിച്ച

നൃത്തനൃത്യങ്ങൾ,

ബ്ലാക്ക് മീഡിയ ഒരുക്കിയ

നാടകം 'മത്തായിയുടെ മരണം' തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.



ചിത്രവിവരണം: മഠത്തുംഭാഗം കൂട്ടായ്മയുടെ മാഗസിൻ 'ഇടം 2026' നോവലിസ്റ്റ് പി.വി ഷാജി കുമാർ മുകുന്ദൻ മഠത്തിലിന് നൽകി പ്രകാശനം നിർവഹിക്കുന്നു

whatsapp-image-2026-09-06-at-8.07.25-pm

വൈദ്യുതി വകുപ്പ് ഓണം ആഘോഷിച്ചു


മാഹി: വൈദ്യുതി വകുപ്പ് സബ് സ്റ്റേഷനിൽ സംഘടിപ്പിച്ച ഓണാഘോഷം 2026 ശ്രദ്ധേയമായി. അസി.എഞ്ചിനീയർ കെ.വിനോദ് കുമാർ ഓണാഘോഷം 2026 നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ലീഷ്മാബാലൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജി.നിജേഷ്, കെ.രജിത്ത്കുമാർ, എ.സുകുമാരൻ, ആശ്രയ എസ്.പ്രശാന്ത്, പി.പി.രാജേഷ് സംസാരിച്ചു ... രാജേഷ് ചക്കമ്പത്ത് സ്വാഗതവും, കെ.സുനിൽകുമാർ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: സബ് സ്റ്റേഷൻ അങ്കണത്തിൽ കൂറ്റൻ പൂക്കളം തീർത്തപ്പോൾ

capture_1788722459

ഡി.വൈ.എഫ്.ഐ. സായാഹ്ന ധർണ്ണ


മാഹി: മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസിലെ നിർത്തിവെച്ച നിർമ്മാണപ്രവൃത്തികൾഉടൻപൂർത്തീകരിക്കണമെന്നും പ്രദേശത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പള്ളൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

​ഈസ്റ്റ് പള്ളൂരിൽ പ്രതിഷേധ ധർണ്ണ 

​ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയേറ്റ് അഗം കിരൺ കരുണാകരൻ,ഉദ്ഘാടനം ചെയ്തു.

ബൈപ്പാസ് നിർമ്മാണം മന്ദഗതിയിലായതും നിലച്ചതും പ്രദേശത്ത് കടുത്ത ഗതാഗതക്കുരുക്കിനും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നുണ്ടെന്നും, വിഷയത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ ഉടൻ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം.

മേഖല സെക്രട്ടറി ടി കെ രാഗേഷ്,മേഖല പ്രസിഡന്റ്ഷറഫ്രാറസ്,റോഷിത്ത് സംസാരിച്ചു.


ചിത്ര വിവരണം:​ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയേറ്റ് അഗം കിരൺകരുണാകരൻ,ഉദ്ഘാടനം ചെയ്യുന്നു.

capture_1788722655

മാഹിക്ക് ചുറ്റും

എക്സയിസ് മൊബൈയിൽ യുണിറ്റ് പരിഗണനയിൽ: മന്ത്രി എം ലിജു


മാഹി: എക്സൈസ് മന്ത്രി എം ലിജു മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതി സന്ദർശിച്ചു. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ നിന്ന് മദ്യക്കടത്ത് തടയാൻ മൊബൈയിൽ യുണിറ്റ് സ്ഥാപിക്കുന്ന കാര്യം പരിഗണനയി ലുണ്ടെന്ന്  മന്ത്രി എം ലിജു പറഞ്ഞു. മാഹിക്ക് ചുറ്റുമുള്ള ചെക്ക് പോസ്റ്റ്അപരാപ്തമാണെന്ന് പരാതി ഉയർന്നിരുന്നു.

ഊടുവഴികളിലൂടെയും മറ്റും മദ്യകടത്ത് വ്യാപകമാണ്. ഇത് തടയാൻ മൊബെയിൽ യുണിറ്റ് അനിവാര്യമാണ്. ഇത് സംബന്ധിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അടക്കം നൽകിയ പരാതിയുടെ മറുപടിയിലാണ് ഈ കാര്യംവ്യക്തമാക്കിയത്. യു ഡി എഫ് നേതാക്കളായ അഡ്വ കെ പ്രവീൺ കുമാർ എം എൽ എ, അഡ്വ ഐ മൂസ്സ, വി എം ചന്ദ്രൻ , സുനിൽ മടപ്പള്ളി, സി കെ വിശ്വൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല , കാവിൽ രാധാകൃഷ്ണൻ ,കെ അനിൽകുമാർ , ഹാരിസ് മുക്കാളി, ബാബു ഒഞ്ചിയം, സതീശൻ കുരിയാടി, നസീർ വീരോളി , സുബിൻ മടപ്പള്ളി , കെ പി രവീന്ദ്രൻ , പുരുഷു രാമത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.


ചിത്രവിവരണം.: സഹകരണ വകുപ്പ് മന്ത്രി എം ലിജു മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെവസതിയിൽ എത്തിയപ്പോൾ

capture_1788722615

നാരായണി നിര്യാതയായി.

ന്യൂമാഹി: പുന്നോലിലെ പരേതനായ ബാലന്റെ ഭാര്യ പൊയിൽ വീട്ടിൽ നാരായണി (91) നിര്യാതയായി.

 സഹോദരി: പരേതയായ കൗസല്യ.

മാഹി വൈദ്യുതി വകുപ്പ് സബ് സ്റ്റേഷനിൽ വെച്ച് സംഘടിപ്പിച്ച ഓണാഘോഷം 2026 ശ്രദ്ധേയമായി. 


അസി.എഞ്ചിനീയർ കെ.വിനോദ് കുമാർ ഓണാഘോഷം 2026 നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ലീഷ്മാബാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജി.നിജേഷ്, കെ.രജിത്ത്കുമാർ, എ.സുകുമാരൻ, ആശ്രയ എസ്.പ്രശാന്ത്, പി.പി.രാജേഷ് തുടങ്ങിയവർ ഓണാശംസ അറിയിച്ചു. രാജേഷ് ചക്കമ്പത്ത് സ്വാഗതവും, കെ.സുനിൽകുമാർ നന്ദിയും പറഞ്ഞു. കെ.പി.രമിത്ത്, വിനീഷ്.പി.വി, മനോജ്ശ്രീധരൻ, എ.റസാഖ്, ടി.പി.അനൂപ്കുമാർ, എ.വി.പ്രവീൺകുമാർ, വി.പി.ഗിരീഷ്, ജി.പി.പ്രകാശൻ, സമിൻ.സി.കെ, സുർജിത്ത്, സി.മനീഷ്, കെ.റിജിൻ, ഷിതുൽബാബു.ടി.കെ, എ.ശീതൾ, സുജാത കായത്തിരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ തീർത്ത വലിയ പൂക്കളം അതിഗംഭീരമായിരുന്നു. കാച്ച് ദി കാപ്പ്, നാഗവല്ലി നടത്തം, സുന്ദരിക്ക് പൊട്ട് തൊടൽ, ബിസ്ക്കറ്റ് ബൈറ്റ്, ഉറിയടി, ലെമൺ & സ്പൂൺ, കമ്പവലി, തിരുവാതിര, കരോക്കെ, ലക്കി ഡിപ്പ് തുടങ്ങിയ രസകരവും ആവേശോജ്ജ്വലവും ആയ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പ്രശസ്ത നൃത്ത പരിശീലകൻ വിനീഷ് മോണി കോറിയോഗ്രാഫി നിർവ്വഹിച്ച തിരുവാതിരക്കും നൃത്താവിഷ്ക്കാരങ്ങൾക്കും വിഹിഷ.എ.സി, സിനി.ടി.എസ്, റിൻഷരവീന്ദ്രൻ, നിഷ.എം.എം എന്നിവർ നേതൃത്വം നല്കി. ബിജിത്ത് മനോഹരൻ, എ.കെ.ഷൈൻഗീത്, ആദർശ്.എ.കെ, വി.ഷഹജൻ, വി.സംഗീത്, വി.പി.ഗിരീഷ്, എ.കെ.ജഗദീശൻ, വി.നിഷാന്ത്, കെ.രതീഷ്, ഹൃദികഷിജിത്ത്, കെ.ശ്രീജിത്ത്, കെ.രാജേഷ്,  കെ.പി.രമിത്ത് എന്നിവർ സമ്മാനങ്ങൾ നേടി. അത്യന്തം ആവേശകരമായ കമ്പവലി മത്സരത്തിൽ വി.പി.നിജിൽ & ടീം ഒന്നാം സമ്മാനവും, എ.കെ.ആദർശ് & ടീം രണ്ടാം സമ്മാനവും കരസ്ഥമാക്കി. ഉച്ചക്ക് പാരമ്പര്യ രീതിയിലുള്ള ഓണസദ്യയും ഒരുക്കിയിരുന്നു. ഇരുപത്തിനാലു മണിക്കൂറും അത്യന്തം കഠിനമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് മാനസിക സമ്മർദ്ധവും പിരിമുറുക്കങ്ങളും കുറക്കാനുള്ള വഴികളാണ് ഇതുപോലുള്ള ആഘോഷങ്ങളെന്ന് മാവേലിയായി വേഷമിട്ട പ്രശസ്ത ഫോട്ടോഗ്രാഫർ രാജീവ് അഴിയൂർ തൻ്റെ സംസാരത്തിൽ വ്യക്തമാക്കി.

ധൈര്യപൂർവ്വം വേദിയിലേക്ക് '

പ്രകാശനം ചെയ്തു

മാഹി: ന്യൂറോനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (എൻ.ഐ.എസ്.ആർ.) പ്രസിദ്ധീകരണവിഭാഗമായഎൻ.ഐ.എസ്.ആർ. പബ്ലിക്കേഷൻസ് പുറത്തിറക്കിയ അഡ്വ. ജുനൈദ് കൈപ്പാണി രചിച്ച ‘ധൈര്യപൂർവ്വം വേദിയിലേക്ക്’ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ പ്രഭാഷകൻ വി.കെ. സുരേഷ് ബാബു നിർവഹിച്ചു.

പുസ്തകത്തിന്റെ ആദ്യപ്രതി സരിത പി. ബിജു ഏറ്റുവാങ്ങി. ചടങ്ങ് മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.പി.വി. പ്രജിത്ത് പുസ്തക പരിചയം നടത്തി.

പൊതുവേദിയിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാനും ആശയങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാനും സഹായിക്കുന്ന പ്രായോഗിക നിർദേശങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്നതാണ് ‘ധൈര്യപൂർവ്വം വേദിയിലേക്ക്’ എന്ന പുസ്തകമെന്ന് പുസ്തക പരിചയം നടത്തിയ പ്രജിത്ത് പി.വി. പറഞ്ഞു. പ്രസംഗകലയിൽ ആത്മവിശ്വാസം വളർത്തുന്നതിനും വേദിയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും പുസ്തകം സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ചിത്രവിവരണം:പ്രഭാഷകൻ വി.കെ. സുരേഷ് ബാബു ആദ്യപ്രതി സരിത പി. ബിജുവിന് കൈമാറുന്നു

അദ്ധ്യാപക ദിനാചാരണവും സമാദരണവും

ഇന്നർവീൽ ക്ലബ്ബ്‌ ടെല്ലിച്ചറിയുടെ ആഭിമുഖ്യത്തിൽ ദേശീയ അദ്ധ്യാപക ദിനത്തിൽ സാമൂഹ്യ സാംസ്കാരിക മേഖലകളിലും മികവു തെളിയിച്ച അദ്ധ്യാപകരെ ആദരിച്ചു. മേജർ പി ഗോവിന്ദൻ, ടി എം ദിലീപ് കുമാർ, മാലതി പാല എന്നിവരാണ് ആദരിക്കപ്പെട്ടത്. 

  മുൻ പ്രസിഡന്റ്‌ ബിന്ദു രാജീവ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ നിഷാ വിജയ് സ്വാഗതവും ട്രഷറര്‍ ദിവ്യ ശ്യാം നന്ദിയും രേഖപ്പെടുത്തി. സെക്രട്ടറി ശ്രീമതി കെ എൻ ഉമ അതിഥികളെ പരിചയപ്പെടുത്തി.

  ആദരവ് ഏറ്റു വാങ്ങിയവർ മറുപടി ഭാഷണം നടത്തി.

മീര ശ്രീവാസ്, ശ്രീവാസ് വേലാണ്ടി, രാജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

capture_1788723355

അദ്ധ്യാപകർക്ക് ടെല്ലിച്ചെറി

റോട്ടറിയുടെ ആദരം

ടെല്ലിച്ചെറി റോട്ടറി ക്ലബ്ബ്‌, ബി ഇ എം പി എച്ച് എസ് റോട്ടറാക്ട് ക്ലബ്ബ്‌ എന്നിവരുടെ നേതൃത്വത്തിൽ ദേശീയ അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപക ശ്രേഷ്ഠരായ പ്രൊഫ. കെ കുമാരൻ (ഗവ. ബ്രണ്ണൻ കോളേജ് ), ജോൺസൺ (സെന്റ് ജോസഫ്സ് എച്ച് എസ് തലശ്ശേരി), പി വി വത്സലൻ (ബി ഇ എം പി എച്ച് എസ് തലശ്ശേരി ), ചുര്യായി ചന്ദ്രൻ (ഫിനിക്സ് കോളേജ് ), ശ്രീമതി. ബിന്ദു ജോയ് (സേക്രെഡ് ഹാർട്ട് എച്ച് എസ്, തലശ്ശേരി) എന്നിവരെ ആദരിച്ചു.  പ്രസിഡന്റ്‌ ശാലീന സുഹാസ് അധ്യക്ഷത വഹിച്ചു. 

  അസിസ്റ്റന്റ് ഗവർണർ സി പി കൃഷ്ണ കുമാർ സ്വാഗതവും സെക്രട്ടറി ടി എം ദിലീപ് കുമാർ നന്ദി യും പറഞ്ഞു. സുഹാസ് വേലാണ്ടി വീശിഷ്ടാതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. പ്രധാനാദ്ധ്യാപിക പ്രസീന തയ്യിൽ, റിൻസി, ജോഹാര എന്നിവർ ആശംസകൾ നേർന്നു.   

  ആദരിക്കപ്പെട്ടവർ തങ്ങളുടെ അനുഭവങ്ങൾ അവതരിപ്പിച്ചു. ചടങ്ങിൽ റൊട്ടറാക്ട് ബോർഡിന്റെ അനാവരണവും നടന്നു.

capture_1788722963

മാഹിയിൽ റസിഡൻസ് അസോസിയേഷനുകൾക്ക് കൂടുതൽ പ്രസക്തി: എം.എൽ.എ


മാഹി: കേരളത്തിൽ ഓരോ പ്രദേശത്തെയും ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ നിലവിലുണ്ട്. എന്നാൽ മാഹിയിൽ കൗൺസിലർ സംവിധാനം ഇല്ലാത്തതിനാൽ പ്രദേശവാസികളുടെ ആവശ്യങ്ങളും പരാതികളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ റസിഡൻസ് അസോസിയേഷനുകൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മാഹി എം.എൽ.എ ടി. അശോക് കുമാർ പറഞ്ഞു. ഓരോ പ്രദേശത്തും റസിഡൻസ് അസോസിയേഷനുകൾ രൂപീകരിച്ച് ശക്തിപ്പെടുത്തേണ്ടത് മാഹിയുടെ പ്രത്യേക സാഹചര്യത്തിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വെസ്റ്റ് പള്ളൂർ, ചാലക്കര മഹാത്മ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. പ്രസിഡന്റ് സിയാദിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ മുഖ്യാതിഥിയായി. ജെ.എഫ്.ആർ.എ പ്രസിഡന്റ് ഷാജി പിണക്കാട്ട്, മഹാത്മ റസിഡൻസ് അസോസിയേഷൻ ട്രഷറർ രസ്ന അരുൺ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി രൂപേഷ് ബ്രഹ്മം സ്വാഗതവും എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് തമന്ന നന്ദിയും പറഞ്ഞു.

ഓണസദ്യ, ഗാനമേള, തിരുവാതിര, വിവിധ ഓണക്കളികൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രവീൺ കെ.വി., രാജൻ ടി.പി., പ്രദീപൻ കെ.വി., കലേഷ്, സജില, സംഗീത, ശശി എ.വി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

capture_1788723026

മാഹി തിരുനാൾ പന്തലിന്റെ കാൽനാട്ടുകർമ്മം നടന്നു


 മാഹി : സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വിശുദ്ധ അമ്മേ ത്രേസ്യ യുടെ നാമധേയത്തിലുള്ള മാഹി ബസ്സിലിക്കയുടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടുള്ള പന്തൽ കാൽനാട്ടുകർമ്മം നടന്നു.

 ബസിലിക്കരക്ടർ റവറന്റ് ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് കാൽനാട്ടി..സഹ വികാരി ഫാദർ.ബിനോയ് എബ്രഹാം, പാരിഷ് പാസ്റ്റർ കൗൺസിൽ സെക്രട്ടറി പോൾ ഷിബു. പന്തൽ കമ്മിറ്റി കൺവീനർമാരായ കവിത ജെയിൻ ഫെർണാണ്ടസ്,ബെറ്റി ഫെർണാണ്ടസ് എന്നിവർ നേതൃത്വം നൽകി. പാരിഷ് കൗൺസിൽ അംഗങ്ങളും വിവിധ കമ്മിറ്റി പന്തൽ കാൽനാട്ടുകർമ്മംഅംഗങ്ങളും ഇടവക ജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു.


പന്തൽ കാൽനാട്ടുകർമ്മം

capture_1788723160

തിരുനാൾ നോട്ടീസ് പ്രകാശനം

capture_1788723254

ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ ഈസ്റ്റ് പള്ളൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ ട്രഷറർ സ :മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി നിജിഷ. കെ അധ്യക്ഷത വഹിച്ചു സ്വാഗതം സന്ദീപ് വി

 ഡിവൈഎഫ്ഐ മേഖല സെക്രട്ടറി രാഗേഷ് ടി കെ സംസാരിച്ചു 

 ഓണാഘോഷ പരിപാടിയുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരവും ഉച്ചയ്ക്ക് ഓണസദ്യയും നടത്തി. മത്സരങ്ങൾ സിറോസ് ദാമോദരൻ അനിൽകുമാർ ലിജീഷ് കെ എന്നിവർ നിയന്ത്രിച്ചു

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU