ലോക് നിവാസ് സമ്മിശ്ര കലകളുടെ സംഗമ ഭൂമികയായി

ലോക് നിവാസ് സമ്മിശ്ര കലകളുടെ സംഗമ ഭൂമികയായി
ലോക് നിവാസ് സമ്മിശ്ര കലകളുടെ സംഗമ ഭൂമികയായി
Share  
എഴുത്ത്

News desk

2026 Sep 05, 09:23 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ലോക് നിവാസ് സമ്മിശ്ര കലകളുടെ

സംഗമ ഭൂമികയായി

മാഹി: തെന്നിന്ത്യൻ കലാ-സാഹിത്യ സംസ്കൃതിയുടെ സമന്വയസംസ്ഥാന മായ പുതുച്ചേരിയുടെ ലോക് നിവാസിൽ ഇനി ദ്രാവിഡ കലകളുടെ വർണ്ണ ചാരുത പീലി വിടർത്തും.

 പുതുച്ചേരിക്ക് മയ്യഴിയുടെ വർണ്ണ സമ്മാനം എന്ന പേരിൽ മയ്യഴിക്കാരിയായ ചിത്രകാരി കെ.ഇ. സുലോചനയുടെ നേതൃത്വത്തിൽ ലോക് നിവാസിന് സമർപ്പിച്ച ചുമർ ചിത്രപരമ്പര തെന്നിന്ത്യയുടെ വൈവിധ്യമാർന്ന പൈതൃക കലകളുടെ പരിഛേദമായി.

whatsapp-image-2026-09-05-at-8.19.44-pm

പുതുച്ചേരിയുടെ നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിൽ ഊന്നി കേരളം, തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുടെ കലയും സംസ്കാരവും ഇഴചേർന്നു നിൽക്കുന്ന ചിത്രപരമ്പരയാണ് ഒമ്പത് മീറ്റർ നീളം വരുന്ന ചുമരിൽ മിഴി തുറന്നത്. 

ലെഫ്. ഗവർണറുടെ ചേമ്പറിലെ ചുമരിലെ അനന്ത ശയനം നയന മനോഹരകാഴ്ചയായി. . ഇവ രണ്ടും യഥാക്രമം പുതുച്ചേരി ലെഫ്. ഗവർണ്ണർകെ.കൈലാസനാഥനും മുഖ്യമന്ത്രി എൻ.രംഗസ്വാമിയുമാണ് നേത്രോന്മീലനം നടത്തിയത്.

ഒരു മാസത്തോളം നീണ്ടു നിന്ന കലാസപര്യയിൽ ഇരുപതോളം ചിത്രകാരൻമാരാണ് പങ്കാളിത്തം വഹിച്ചത്.

ചടങ്ങിൽ ആഭ്യന്തര മന്ത്രി എ.നമ:ശ്ശിവായം, മുൻ സ്പീക്കർ എ. ശെൽവം, മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാർ തുടങ്ങി ഒട്ടേറെ പ്രമുഖർ സംബന്ധിച്ചു.


ചിത്ര വിവരണം: നേത്രോൻമീലനത്തിന് ശേഷം ലഫ് ഗവർണ്ണർ കെ. കൈലാസനാഥൻ, മുഖ്യമന്ത്രി എൻ. രംഗസ്വാമി, ആഭ്യന്തര മന്ത്രി നമ:ശിവായം, അഡ്വ.ടി.അശോക് കുമാർ എന്നിവർക്കൊപ്പം ചിത്രകാരി കെ.ഇ.സുലോചന.

whatsapp-image-2026-09-05-at-8.20.05-pm

മാഹിയിൽ അധ്യാപക ദിനം ആചരിച്ചു.

മാഹി : അധ്യാപക ദിനാചരണം മാഹിയിൽ വിവിധപരിപാടികളോടെ ആചരിച്ചു. ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് ഉദ്ഘാടനംചെയ്തു. ചിഫ് എജ്യൂക്കേഷണൽ ഓഫീസർ എം.എം തനുജ സ്വാഗതവും മാഹി സമഗ്ര ശിക്ഷ എ ഡി പി സി .പി ഷിജു ,നന്ദിയും പറഞ്ഞു വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂൾ വൈസ് പ്രിൻസിപ്പൽ ആർ ഗായത്രി, പി എം ശ്രീ യു ജി എച്ച് എസ്സ് പ്രധാന അധ്യപകൻ കെ.വി മുരളീധരൻ , ജി.ടി ഒ സിക്രട്ടറി അൻ്റണി മാത്യൂ , ജി എസ് ടി എ ജോയിൻ്റ് സിക്രട്ടറി നിഷാതകുമാരി സംസാരിച്ചു. സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപകരായ എം കെ ബീന, കെ.കെ സ്നേഹപ്രഭ . കെ ശ്രീജ എന്നിവരെ ആദരിച്ചു അധ്യാപകരുടെ കലാപരിപാടികളുമു ണ്ടായി



ചിത്രവിവരണം:അധ്യാപക ദിനാചരണം മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് ഉദ്ഘാടനം ചെയ്യുന്നു

capture_1788623167

കെ ചന്ദ്രൻ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി


ന്യൂമാഹി:സിപിഎം മുൻ ന്യൂ മാഹി ലോക്കൽ സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് മുൻ വൈസ്പ്രസിഡൻ്റുമായിരുന്ന കെ ചന്ദ്രൻ്റെ ഒന്നാം ചരമ വാർഷികവും ഫോട്ടോ അനാച്ഛാദനവും നടത്തി. സിപിഎം കിടാരൻകുന്ന് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കിടാരൻകുന്നിലെ യു. കെ. സലീം സ്‌മാരക മന്ദിരത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അനുസ്മരണ യോഗം സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറി സി. കെ. രമേശൻ ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സിഐടിയു തലശ്ശേരി ഏരിയ സെക്രട്ടറി പി. പി. ഗംഗാധരൻ, സി. കെ. പ്രകാശൻ, എസ്. കെ. വിജയൻ, കെ. എം. പ്രജിത്ത്, എം. പ്രശാന്തൻ സംസാരിച്ചു.


ചിത്രവിവരണം..സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറി സി. കെ. രമേശൻ ഉദ്ഘാടനം ചെയ്യുന്നു.

വീടിന് തീപിടിച്ചു

ന്യൂമാഹി:കോടിയേരി ഓണിയൽ ഹൈസ്ക്കൂളിന് സമീപം ചക്കോളങ്ങര ശ്രീ സായ് ൽ അരുൺ കുമാറിൻ്റെയും പ്രീതയുടെയും വീട് ഇന്നലെ കാലത്ത്തീപിടുത്തമുണ്ടായി.കാലത്ത്പൂജാമുറിയിൽ വിളക്ക് കത്തിച്ചു തൊട്ടടുത്ത അമ്പലത്തിൽ പോയ സമയത്താണ് വീടിനുള്ളിൽ തീപടർന്ന് പിടിച്ചത്. സിറ്റൌട്ടും അടുക്കളഭാഗവും സീലിങ്ങുംഫർണിച്ചറുകളും കത്തി നശിച്ചു. നാട്ടുകാർ തീ അണച്ചു ഫയർ സർവ്വീസും എത്തിച്ചേർന്നു. ആറ് ലക്ഷം രൂപയോളം നഷ്ടംകണക്കാക്കുന്നു.

കെ. ചന്ദ്രനെ അനുസ്മരിച്ചു

ന്യൂമാഹി.ഒളവിലത്തെ കുനിയിൽ ചന്ദ്രന്റെ അഞ്ചാം ചരമ വാർഷികദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മുൻ യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി, കോടിയേരി ബ്ലോക്ക്‌. സെക്രട്ടറി, മാഹി മിൽ ഐ എൻ ടി യു സി സെക്രട്ടറി, മൈലിയാട്ട് മുത്തപ്പൻ മടപ്പുര പ്രസിഡന്റ്‌, പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റ്‌ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിച്ചിരുന്നു. അനുസ്മരണ പരിപാടി കോടിയേരി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ അഡ്വ.സി. ജി അരുൺ അധ്യക്ഷൻ ആയിരുന്നു. ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി മാരായ പി. ഭരതൻ, സാജിത് പെരിങ്ങാടി, വി. കെ. രാജേന്ദ്രൻ, ചൊക്ലി മണ്ടലം പ്രസിഡന്റ്‌ വി. ഉദയൻ, ന്യൂ മാഹി പ്രസിഡന്റ്‌ വി. അനീഷ്ബാബു, ന്യൂ. മാഹി പഞ്ചായത്ത്‌ മെമ്പർ എ സി. രേഷ്മ, സംസാരിച്ചു. ഒളവിലം മണ്ഡലം പ്രസിഡന്റ്‌ എം. പി. പ്രമോദ് സ്വാഗതവും വി വി അക്ഷയ് നന്ദിയും പറഞ്ഞു.


കോടിയേരി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.

capture_1788623455

കമല നിര്യാതയായി.

മാഹി.. ചാലക്കര ശ്രീനാരായണമഠം റോഡിലെ അച്ചനാണ്ടിയിൽ (ശ്രീഹരി ) കമല (73) നിര്യാതയായി.

ഭർത്താവ്: ബാലൻ

മക്കൾ: വിജീഷ ക്രൂത്തുപറമ്പ്) ബിജു 

മരുമക്കൾ: ഉത്തമൻ (പ്രകാശ് ജ്വല്ലറി കൂത്തുപറമ്പ്) പ്രിയദർശിനി (ബാംഗ്ളൂർ )

സംസ്ക്കാരംഇന്ന്(ഞായർ കാലത്ത് 8 മണിക്ക് മാഹി മുൻസിപ്പാൽ വാതക ശ്മശാനത്തിൽ നടക്കും.

അധികൃതരുടെ ശ്രദ്ധയ്ക്ക്"

തലശ്ശേരിക്കാർ എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ തലശ്ശേരിയിലെ റോഡുകൾ വികസിപ്പിക്കുകയെന്ന പോസ്റ്റുകൾ മാസങ്ങളായി കാണുന്നു. അത് കണ്ടപ്പോൾ ചിലത് കുറിക്കണമെന്ന് തോന്നി.

 ആദ്യം ചെയ്യേണ്ടത് വർഷങ്ങളായി പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡുകൾ കോൺക്രീറ്റ് ചെയ്യുകയും ടാർ ചെയ്യുകയുമാണ്. തലശ്ശേരിയിൽ ഏതെങ്കിലും റോഡുകൾ സഞ്ചാര യോഗ്യമായത് ഉണ്ടോ? 

പല സ്ഥലങ്ങളിലും കാടുകളും, മാലിന്യങ്ങളും കുന്നു കൂടി കിടക്കുന്നത് കാണാം. കാടുകൾ ഒക്കെ വൃത്തിയാക്കി, മാലിന്യങ്ങൾ ഒക്കെ നീക്കി, കുണ്ടും കുഴികളും ഉള്ള റോഡുകൾ, പോക്കറ്റ് റോഡുകൾ എന്നിവയൊക്കെ റിപ്പയർ ചെയ്ത്, ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥലങ്ങളിൽ പോലീസുകാരെ നിയമിക്കുകയും ചെയ്താൽ ഒരു വേള പ്രശ്നം തീരും. 

കുടാതെ മിക്ക കടകളുടേയും ഫൂട്ട് പാത്ത് കയ്യേറി പോലും വിൽക്കാൻ ഉള്ള സാധനങ്ങൾ ഡിസ്പ്ലേ ചെയ്തിറ്റുണ്ട്. വാഹനങ്ങൾ പോകുമ്പോൾ ചില സ്ഥലങ്ങളിൽ മാറി നിൽക്കാൻ സാധിക്കുന്നില്ല. കൂടാതെ തെരുവ് നായ്ക്കളുടെ ശല്യം പല സ്ഥലങ്ങളിലും രൂക്ഷമാണ്. വാഹനങ്ങൾ പോകുമ്പോൾ നായ്ക്കൾ റോഡിന് കുറുകെ ചാടുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നുണ്ട്. അക്രമകാരികളായ നായ്ക്കളെ ഇല്ലായ്മ ചെയ്യാനും ഷെൽട്ടർ കെട്ടി നായ്ക്കളെ താമസിപ്പിക്കാനും വന്ധ്യംകരിക്കാനും വേണ്ടത് അധികൃതർ ചെയ്യണം. പല സ്ഥലങ്ങളിലും വൺവേ ലംഘിച്ച് വാഹനങ്ങൾ ഇരു ഭാഗത്തേക്കും പോകുന്നത് നിർത്തണം. ചില സ്ഥലങ്ങളിൽ പോക്കറ്റ് റോഡുകളിലും മറ്റും റോഡ് സൈഡുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് കാരണം മറ്റു വാഹനങ്ങൾ കടന്നു പോകുമ്പോൾ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതെ പോലെ സൈതാർ പള്ളിക്കും പഴയ സ്റ്റേൻഡിനുമിടയിൽ വലിയ ചരക്ക് ലോറികൾ പകൽ സമയങ്ങളിൽ റോഡ് സൈഡിൽ നിർത്തിയിടുന്നത് കാരണം ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കുന്നുണ്ട്. ഇതിനൊരു പരിഹാരം കണ്ടതിന് ശേഷം പോരേ നാലു വരി പാതകൾ. എല്ലാ റോഡുകളും നാല് വരി പാതയായാൽ പിന്നെ തലശ്ശേരിയുണ്ടാകുമോ? ഇതിനൊക്കെയുള്ള പരിഹാരം ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി കാണണമെന്ന് ആവശ്യപ്പെടുന്നു.

(ബഷീർ പെരിങ്ങാടി)

അസുഖം ബാധിച്ചു കിടപ്പിലായ റേഷൻ കാർഡ് അംഗങ്ങൾക്ക് e-KYC വീട്ടിൽ പോയി ചെയ്തു നൽകണം 

മാഹി:മാഹിയിൽ സ്ഥിരതാമസമുള്ള, റേഷൻ കാർഡിൽ അംഗങ്ങളായവർക്ക് റേഷൻ കാർഡിൽ ചെയ്തുവരുന്ന e-KYC , അസുഖമായി വീട്ടിൽ കിടപ്പിലായ മാഹിയിലെ നിരവധി പേർക്ക് കോമൺ സർവീസ് സെന്ററിൽ പോയി e-KYC ചെയ്യാൻ പറ്റാത്ത സാഹചര്യമുളളതിനാൽ  (ചിലവീടുകളിലെ റേഷൻ കാർഡിൽ ഗൃഹനാഥനോ ഗൃഹനാഥയോ മാത്രം താമസിക്കുന്ന രോഗശയ്യയിൽ കിടക്കുന്നവരും ഉണ്ട് ) നിലവിലെ സൗജന്യ റേഷൻ അരിയും മറ്റും വാങ്ങാൻ കഴിയാതെയുള്ള അവസ്ഥയാണ്

നിലവിൽ മാഹീ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന CSC യും പള്ളൂർ VNPഹയർ .സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന CSC യും കിടപ്പിലായ രോഗികൾക്ക് അവരുടെ വീട്ടിൽ വെച്ച് തന്നെ KYC ചെയ്‌തുകൊടുക്കണമെന്ന് ഓർഡർ ഉള്ളതായാണ് വിവരം.

എന്നാൽ കിടപ്പിലായവരെ Kyc ചെയ്യാൻ തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്നും തങ്ങൾക്ക് അതിനുള്ള സജ്ജീകരണങ്ങൾ ഒന്നും തന്നെ ഇല്ലെന്നും അധികൃതരുടെ ഭാഗത്തുനിന്നു ഇത്തരത്തിലുള്ള ഒരു ഓർഡറും കിട്ടിയിട്ടില്ലെന്നുമാണ്  CSC യിൽ നിന്നും അറിയിച്ചത്.

നിലവിൽ ഈ രണ്ടു CSC സെൻ്ററും ഗവണ്മെൻ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അപേക്ഷിച്ച് കൊണ്ട് സാമൂഹ്യ പ്രവർത്തകൻ ശിവൻ തിരുവങ്ങാട് അഡ്‌മിനിസ്ട്രേറ്റർക്ക് നിവേദനം നല്കി

 മുൻ മാസം നൽകിയ 20Kg അരിയും ഇപ്പോൾ നൽകിവരുന്ന നാലുമാസത്തെ റേഷൻ അരിയും ഇത്തരക്കാർക്ക് വാങ്ങാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.

 ഭരണാധികാരികൾ അടിയന്തരമായി ഇടപെട്ട് കാർഡുടമകളുടെ അവകാശം നിഷേധിക്കാതെ അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഉള്ള നടപടികൾ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU