ബാലഗോകുലം മാഹിയിൽ നടത്തിയശോഭയാത്ര നേവൽ അക്കാദമിയിലെ പ്രഫ : വി.വി. രതീഷ് ഗോകുല പതാക നൽകി ഉദ്ഘാടനം ചെയ്യുന്നു
മാഹിയിൽ കൃഷ്ണനാമം മുഴങ്ങി; മഹാശോഭായാത്രയിൽ ആയിരങ്ങൾഅണിനിരന്നു
മാഹി:കൃഷ്ണവേഷമണിഞ്ഞബാലകൃഷ്ണന്മാരും രാധമാരും ഉൾപ്പെടെ ആയിരങ്ങൾ അണിനിരന്നതോടെ മാഹി നഗരം ഭക്തിസാന്ദ്രമായി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം മാഹി മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാശോഭായാത്ര വർണാഭമായി. പരിമഠത്ത് നടന്ന പതാകകൈമാറ്റച്ചടങ്ങോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. എഴിമല നാവിക അക്കാദമി പ്രൊഫസർ രതീഷ് വി.വി. ചടങ്ങ് ഉദ്ഘാടനം ചെയ്ത് പതാക കൈമാറി. തുടർന്ന്പരിമഠത്തുനിന്ന് ആരംഭിച്ച ശോഭായാത്ര മാഹി പാലം, മാഹി മെയിൻ റോഡ്, മുൻസിപ്പൽ ഓഫീസ് വഴി പാറക്കൽ അമ്പലപറമ്പിൽ സമാപിച്ചു.
ചെണ്ടമേളം,പഞ്ചാരിമേളം, ഭജനസംഘങ്ങൾ, 14 നിശ്ചലദൃശ്യങ്ങൾ, ഗോപികാനൃത്തം എന്നിവ ശോഭായാത്രയ്ക്ക് മിഴിവേകി.
ചടങ്ങിൽ വിജയൻ പൂവച്ചേരി അധ്യക്ഷനായി. അഡ്വ. അശോകൻ നെല്ലിയൊട്ടിൽ സ്വാഗതം പറഞ്ഞു.
ഇതൾ ശ്രാവണ എന്നിവർ അവതരിപ്പിച്ച പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തീർത്ഥ ജന്മാഷ്ടമി സന്ദേശം നൽകി.
പ്രദീഷ് പരിമഠം, സുനീഷ് കെ.പി., ദിനേശൻഅങ്കവളപ്പിൽ, സത്യൻ കുനിയിൽ, കാട്ടിൽ ശശിധരൻ, ടി സായന്ത്, സബിത്ത് നേതൃത്വം നൽകി.
ബാലഗോകുലം ഘോഷയാത്രയിൽ നിന്ന്
വി. കെ .കനകാംബരൻ നിര്യാതനായി
ചൊക്‌ളി : നിടുമ്പ്രം മടപ്പുരയ്ക്ക് സമീപം ശ്രീലക്ഷ്മിയിൽ വി കെ കനകാംബരൻ(64)നിര്യാതനായി.
മാടപ്പീടികയിലെ ലാറാസ് ഫാർമസി ഉടമയായിരുന്നു.
പരേതരായ വി കെ നാരായണന്റെയും രോഹിണിയുടേയും മകനാണ്.. കോൺഗ്രസ്സിൻ്റെ സജീവ പ്രവർത്തകനായിരുന്നു.
ഭാര്യ : റീത്ത.
മക്കൾ : ആശ്വന്ത്, ലറീന.
മരുമക്കൾ : ഹനുഷ, ശ്രീദേഷ്.
സഹോദരങ്ങൾ : ബീന, വിനോദൻ
സംസ്കാരം ഇന്ന് കാലത്ത് 10 മണിക്ക് കണ്ടിക്കൽ ശ്മശാനം
രമേഷ് നിര്യാതനായി..
തലശ്ശേരി:നമ്പ്യാർ പീടിക മണാട്ട് കുന്ന് ഭഗവതി ക്ഷേത്രത്തിന് എതിർവശം വാഴയിൽ ഹൗസിൽ വെങ്കിലാട്ട് പറമ്പത്ത് രമേഷ് (80) നിര്യാതനായി.. ഭാര്യ: പദ്മാക്ഷി മക്കൾ: അശ്വിൻ, അനുഷ്ക. സഹോദരങ്ങൾ രാമകൃഷ്ണൻ, ശ്രീരതി, ഉമ, ഉഷ, പരേതയായ ലീല( മുംബൈ)
കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചു
തലശ്ശേരി .എം ജി റോഡിലെ ജ്യൂസ് ഷോപ്പുകൾ ഫുട്പാത്ത് കൈയേറി സാധനങ്ങൾ സൂക്ഷിച്ചത് നഗരസഭ ആരോഗ്യ വിഭാഗം നീക്കംചെയ്യിച്ചു.
കൂടാതെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും ബോധവൽക്കരണവും,
മേൽസ്ഥാപനങ്ങൾക്കും സമീപത്തെ റോയൽ ഹോട്ടലിനും ഓടയിൽ മലീന ജലം ഒഴുക്കി വിടരുതെന്ന് കർശന നിർദേശം നൽകുകയും ചെയ്തു
ചിത്രവിവരണം: ആരോഗ്യ വകുപ്പ് ജീവനക്കാർ പരിശോധന നടത്തുന്നു
ഇരട്ട ദേശീയ അംഗീകാരം നേടി ചൊക്ലി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം
ചൊക്ലി:മികച്ച സൗകര്യങ്ങളോടെ ചിക്ത്സാ രംഗത്ത് മാതൃകയായി മാറിയ ചൊക്ലികുടുംബാരോഗ്യകേന്ദത്തിന് 2026 മാർച്ച് മാസം കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ 91.02% മാർക്ക് നേടി ദേശീയ അംഗീകാര പദവി ലഭിച്ചു (NQAS)
ചൊക്ലികുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ റജിസ്ട്രോഫീസിൽ പ്രവൃർത്തിക്കുന്ന നിടുമ്പ്രം ആയുഷ്മാൻ ആരോഗ്യ മന്ദിർ
ജനകീയാരോഗ്യ കേന്ദ്രത്തിൽ 2026 ജൂലായ് 18 ന് കേന്ദ്ര ആരോഗ്യ വകുപ്പ് ടീം അംഗങ്ങൾ പരിശോധന നടത്തി. ഡോ:എം എ അനൂപ്
(തമിഴ് നാട് )
ഡോ:ഡി.ഐ സുരേഷ്
(ആന്ധ്രാ പ്രദേശ് ) എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്
കേന്ദ്ര മന്ത്രാലയം പ്രഖ്യാപിച്ച ഗുണനിലവാര അംഗീകാരത്തിൽ സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങൾ ഇടം പിടിച്ചപ്പോൾ ഏറ്റവും കൂടുതൽ മാർക്ക് നേടി (95.34%) ചൊക്ലിയിലെ നിടുമ്പ്രം സബ്ബ്സെന്റർ മുന്നിൽ എത്തി
എട്ട് മാസത്തിനിടെ യുള്ള ഇരട്ട ദേശീയ അംഗീകാര പദവിയാണ് ഇതു വഴി ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭ്യമാവുന്നത്
ഇത്തരം നേട്ടങ്ങൾ തുടർച്ചയായി ലഭ്യമാകുന്നത് കഴിഞ്ഞ കാലങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യത്തിനും , ദൈനദിന പ്രവർത്തനങ്ങൾക്കും,
കേന്ദ്ര-സംസ്ഥാന സർക്കാരും, പ്രാദേശിക സർക്കാരും നൽകിയ അകമഴിഞ്ഞ സഹായവും, പിന്തുണയും കൊണ്ടായിരുന്നു,
ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്ത ജീവനക്കാരുടെ ആത്മാർത്ഥതയും, ഗ്രാമ പഞ്ചായത്ത് ഭരണ സമിതികളുടെ പിന്തുണയും കൊണ്ടാണ് ഇത്തരം നേട്ടങ്ങൾ ലഭ്യമാവാൻ സാധിച്ചത്
നിടുമ്പ്രം സബ്ബ്സെന്റർ
കേന്ദ്രസംഘം പരിശോധനക്ക് വരുന്ന ഘട്ടംരാത്രിയും , പകലുമില്ലാതെ
അഹോരാത്രം അംഗീകാരത്തിനു വേണ്ടി പ്രവർത്തനം നടത്തിയ അകാലത്തിൽ വിട്ടുപിരിഞ്ഞ ദീപ ലേഖക്ക് വേണ്ടി അംഗീകാരം സമർപ്പിക്കുന്നുവെന്ന്
ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
എൻ അനൂപ് പറഞ്ഞു.
ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും ദേശീയ അംഗീകാരം ലഭ്യമാവുമ്പോൾ
പ്രവർത്തനങ്ങൾക്ക് എല്ലാം നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്നത് മെഡിക്കൽ ഓഫീസർ ഡോ: നീതുവാണ്,
ചിത്രവിവരണം:അംഗീകാര തിളക്കത്തിൽ ജീവനക്കാർ
പാലത്തായി പീഢനം. പിന്നിൽ സിപിഎം നേതാക്കൾ:എൻ ഹരിദാസ്
കണ്ണൂർ: പാലത്തായി പീഢന കേസിൽ ഹൈക്കോടതി വിധിയുടെ പാശ്ചാത്തലത്തിൽ കേസിൽ പുനരന്വേഷണം വേണമെന്നും, ഒരു നിരപരാധിയെ കേസിൽ ഉൾപ്പെടുത്തി മനുഷ്യാവകാശ .ധ്വംസനം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന സമിതി അംഗം എൻ ഹരിദാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പത്മരാജൻ മാസ്റ്റർക്കെതിരെയുള്ള കീഴ് കോടതി വിധി ഹൈക്കോടതി സസ്പെൻൻ്റ് ചെയ്തതിലൂടെ അദ്ദേഹംനിരപരാധിയാണെന്ന്ബോധ്യമായിരിക്കുകയാണ്. അപ്പോൾ ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്നതും, ഇതിനു പിന്നിലെ ഗൂഡാലോചനയും പുറത്തു വരേണ്ടതാണ്. കുട്ടിപീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ പാലത്തായിലെ സമര രംഗത്തുണ്ടായിരുന്ന .സിപിഎം പ്രാദേശിക നേതാവാണ്. ആ വീടുമായി നിരന്തരം ബന്ധപ്പെടുന്ന ഈ നേതാവിൻ്റെ പങ്ക് പുനരന്വേഷണത്തിലൂടെ പുറത്തു കൊണ്ടു വന്ന് ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്നതാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇന്ന് പല കേസുകളും പുനരന്വേഷണം .നടത്തുന്ന യുഡിഎഫ് സർക്കാർ പാലത്തായി കേസിലെ നിജസ്ഥിതി പുറത്തു കൊണ്ടു വരാൻ നിയമ സാധ്യത തേടണം. എൽഡിഎഫ് സർക്കാറിൻ്റെ കാലത്ത് :സിപിഎം പ്രാദേശിക നേതാവിനെ രക്ഷിക്കാൻ പാർട്ടിയും സർക്കാർ സംവിധാനവും ഒരു അധ്യാപകനെ കുരിശിലേറ്റുകയായിരുന്നു. അതിനു മത തീവ്രവാദ സംഘടനകളുടെ പിന്തുണയും സിപിഎമ്മിനു ലഭിച്ചു എന്നതാണ് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാലത്തായി വാർഡിൽ സിപിഎം നേടിയ വിജയവും. ഇപ്പോൾ നീതിന്യായ വ്യവസ്ഥയിൽ പുറത്തിറങ്ങിയ പത്മരാജൻ മാസ്റ്ററെ തെരുവിൽ കൊത്തിവലിക്കാൻ പ്രതിഷേധ യോഗങ്ങളും, കലക്ട്രേറ്റ് മാർച്ചും സംഘടിപ്പിക്കുകയാണ് സിപിഎം നേതൃത്വം. ഇത് മുസ്ലിം സമുദായത്തിൽ നിന്നും നഷ്ടപ്പെട്ടു പോയ സ്വാധീനം തിരിച്ചു പിടിക്കാൻ വേണ്ടിയുള്ള തന്ത്രമാണ്. ഇത് മുസ്ലീം സമുദായം തിരിച്ചറിയണം. മുൻ മന്ത്രി കെകെ ശൈലജ ടീച്ചർ , സിപിഎം നേതാക്കളായ പി ഹരീന്ദ്രൻ , ബൈജു .പാലത്തായി എന്നിവർക്ക് കേസിലുള്ള പങ്ക് പുറം ലോകമറിയണം. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമെ സത്യം പുറത്തു വരൂ. അതിനായി നിയമ വിദഗ്‌ദ്ധരുമായി ആലോചിച്ച് പാലത്തായി കേസ് പുനരന്വേഷണം നടത്തണം. ഭരണം നിലനിറുത്താൻ എൽഡിഎഫ് നടത്തിയ തിരക്കഥയിൽ പൊലിഞ്ഞ പത്മരാജൻ മാസ്റ്ററുടെ കുടുംബത്തിന് നീതി ലഭിക്കാനായി പാലത്തായി കേസിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടങ്ങങ്ങടണമെന്നും എൻ ഹരിദാസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
സർഗോത്സവം സംഘടിപ്പിച്ചു.
ന്യൂമാഹി:ഏടന്നൂർ :ടാഗോർ ലൈബ്രറി &റീഡിംങ്ങ് റൂമിന്റെ ആഭിമുഖ്യത്തിൽ സ്കൂൾവിദ്യാർത്ഥികൾക്കായി സർഗോത്സവം നടത്തി. വായനശാല പ്രസിഡൻ്റ് എസ് കെ വിജയൻ്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത സംഗീത അദ്ധ്യാപകൻ കെ അനൂപ് ഉദ്ഘാടനം ചെയ്തു. വായനശാല സിക്രട്ടറി പി പി രഞ്ജിത്ത് സ്വാഗതവും, ഷെമി രാഗേഷ് നന്ദിയും പറഞ്ഞു.
ചിത്ര വിവരണം:സംഗീത അദ്ധ്യാപകൻ കെ അനൂപ് ഉദ്ഘാടനം ചെയ്യുന്നു
മാഹി ഗവ. ജനറൽ ആശുപത്രിയിൽ ഓണാഘോഷം- 2026
മാഹി: മാഹി ഗവ. ജനറൽആശുപത്രിയിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമായ പരിപാടികളോടെ സമുചിതമായി സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളിൽ ആശുപത്രി ജീവനക്കാരും മാഹിഗവ: നഴ്‌സിംഗ് കോളേജിലെ വിദ്യാർഥികളുംപങ്കെടുത്തു.ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ ഇനങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. സാരി ഡ്രാപ്പിംഗ്, പെൻഗ്വിൻ വാക്ക് തുടങ്ങിയ രസകരമായ മത്സരങ്ങൾ ജീവനക്കാരിലും കാണികളിലും ചിരിയും ആവേശവും പകർന്നു.
അത്തപ്പൂക്കള മത്സരം, ഓണസദ്യ എന്നിവയ്ക്കു പുറമെ ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിൽ നൃത്തം, ഗാനമേള തുടങ്ങിയ വിവിധകലാപരിപാടികളുംമത്സരവിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ജീവനക്കാരുടെ സജീവ പങ്കാളിത്തം ഓണാഘോഷത്തിന് കൂടുതൽ നിറവും ഉണർവും നൽകി.
ഓണാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്‌ഹാഖ്, അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബിജു.പി.പി., മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പവിത്രൻ.കെ.വി. എന്നിവർ സംസാരിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടികൾക്ക് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്‌ഹാഖ്, അസിസ്റ്റന്റ് ഡയറക്ടർ ഡോ.പി.പി. ബിജു.., ജൂനിയർ അക്കൗണ്ട്സ് ഓഫീസർ രാധാകൃഷ്ണൻ കുനിയിൽ, സൂപ്രണ്ട് കെ. പ്രഭാകരൻ, സീനിയർ നഴ്സിംഗ് ഓഫീസർമാരായ.കെ. അജിതകുമാരി., സി.എച്ച്. വസന്ത, കെ.സന്തോഷ് കുമാർ , എൻ. മോഹനൻ. എൻ നേതൃത്വം നൽകി.
.
ഓണപ്പൂക്കളവും, നൃത്ത പരിപാടിയും
തലശ്ശേരിക്ക് ആവശ്യം — പുതിയ KSRTC ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ്
തലശ്ശേരിയുടെ ഗതാഗത പ്രാധാന്യവും ഭാവിയിലെ വികസന സാധ്യതകളും കണക്കിലെടുത്ത്, ചോനാടം പ്രദേശത്ത് തലശ്ശേരി–മാഹി ബൈപ്പാസും തലശ്ശേരി–കൂർഗ് റോഡും സംഗമിക്കുന്ന ഭാഗത്തിന് സമീപം ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു KSRTC ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് യാഥാർഥ്യമാക്കണം. ദീർഘദൂര സർവീസുകൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്യുന്ന ഈ കേന്ദ്രത്തിൽ വിശാലമായ ബസ് ബേകൾ, യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രം, പാർക്കിംഗ് സൗകര്യം, ശുചിമുറികൾ, ഭക്ഷണശാലകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി ആധുനിക സൗകര്യങ്ങൾ ഒരുക്കാനാകും. തലശ്ശേരിയുടെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനും നഗരത്തിന്റെ വാണിജ്യ-ഗതാഗത മേഖലകൾക്ക് പുതിയ ഉണർവ് നൽകുന്നതിനും ഈ പദ്ധതി സഹായിക്കും. തലശ്ശേരി റെയിൽ ആൻഡ് റോഡ് പാസഞ്ചേഴ്സ് ഫോറത്തിന്റെ ഈ ആവശ്യം സർക്കാർ ഗൗരവമായി പരിഗണിച്ച് അടിയന്തരമായി നടപടികൾ സ്വീകരിക്കണം.
അമ്മയുടെ ഒക്കത്തിരുന്ന് വൃന്ദാവന കാഴ്ചകൾ കാണുന്നഉണ്ണിക്കണ്ണൻ
ശ്രീമതി നിര്യാതയായി
ന്യൂമാഹി:അഴീക്കൽ തമ്മക്കാരന്റവിട വീട്ടിൽ ശ്രീമതി (68) .നിര്യാതയായി
ഭർത്താവ് : ടി. ലക്ഷ്മണൻ.
മക്കൾ : ടി. ലിനേഷ്, ടി.ലിതിൻ.
മരുമകൾ : സജിന.
സഹോദരങ്ങൾ : പത്മജ, ജ്യോതിപ്രകാശ്, പരേതരായ രാജൻ, സ്വാമിക്കുട്ടി, വള്ളി, സത്യൻ.
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് അഴീക്കൽ അരയസമാജം ശ്മശാനത്തിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































