മാഹിയുടെ വികസനസ്വപ്നത്തിന് പുതിയ ചിറകുകൾ; ലക്ഷദ്വീപിലേക്ക് സീപ്ലെയിൻ സർവീസിന് ആവശ്യം. :ചാലക്കര പുരുഷു

മാഹിയുടെ വികസനസ്വപ്നത്തിന് പുതിയ ചിറകുകൾ; ലക്ഷദ്വീപിലേക്ക് സീപ്ലെയിൻ സർവീസിന് ആവശ്യം. :ചാലക്കര പുരുഷു
മാഹിയുടെ വികസനസ്വപ്നത്തിന് പുതിയ ചിറകുകൾ; ലക്ഷദ്വീപിലേക്ക് സീപ്ലെയിൻ സർവീസിന് ആവശ്യം. :ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 Sep 02, 12:04 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹിയുടെ വികസനസ്വപ്നത്തിന് പുതിയ ചിറകുകൾ; ലക്ഷദ്വീപിലേക്ക് സീപ്ലെയിൻ സർവീസിന് ആവശ്യം.

:ചാലക്കര പുരുഷു


മാഹി: മാഹി ഉൾപ്പടെയുള്ള പുതുച്ചേരിക്കും സംസ്ഥാന പദവി ലഭ്യമാക്കണമെന്ന വർഷങ്ങളായുളള ആവശ്യത്തിന് സമ്മർദ്ദമേറുമ്പോൾ, ദീർഘകാല വികസന സാദ്ധ്യതകൾ ചൂണ്ടിക്കാട്ടി മയ്യഴിയെ ലക്ഷദ്വീപുമായി ബന്ധിപ്പിക്കാനുള്ള ആവശ്യത്തിനും കരുത്തേറുന്നു..

1980 കളുടെ തുടക്കത്തിൽ തന്നെ ഇത്തരമൊരാവശ്യം ഉയർന്നുവന്നിരുന്നു. ലക്ഷദ്വീപ് എം പി.

.പി.എം. സെയ്ദ് കേന്ദ്രമന്ത്രിയായിരുന്ന വേളയിൽ പാർലിമെന്റിലും ഇത്തരമൊരഭിപ്രായം ഉയർന്നിരുന്നു. അദ്ദേഹം മയ്യഴി സന്ദർശിക്കുകയും ചെയ്തിരുന്നു. ലക്ഷദ്വീപ് വഖഫ് ബോർഡ് ചെയർമാനും പ്രാദേശിക ഭരണകൂടത്തിന്റെ അദ്ധ്യക്ഷനുമായിരുന്ന യു.സി.കെ. തങ്ങളും, പത്മശ്രീ അലി മണിക്ക് ഫാനും മാഹി സന്ദർശിക്കുകയും, ജനശബ്ദം പ്രതിനിധികളുമായി വിഷയം ചർച്ച ചെയ്യുകയുംസെമിനാറിൽ സംബന്ധിക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ മാഹി എം എൽ എ യും സംബന്ധിച്ചിരുന്നു

വൻകരയിൽ നിന്ന് കുറഞ്ഞ ദൂരം

അഗത്തിയിലേക്ക് കൊച്ചിയേക്കാൾ 83 കിലോമീറ്റർ അടുത്താണ് മാഹിയുടെ കിടപ്പ്. ഹാർബർ വികസനവുമായി സംയോജിപ്പിച്ച് പുതിയ ഗതാഗത-ടൂറിസം സാധ്യതകൾ തുറക്കണമെന്ന് ആവശ്യം

മയ്യഴിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും നിലവിൽ പുരോഗമിക്കുന്ന മാഹി ഹാർബർ വികസനവും പ്രയോജനപ്പെടുത്തി ലക്ഷദ്വീപുമായി നേരിട്ടുള്ള ഗതാഗതബന്ധം സ്ഥാപിക്കുന്നതിനായി മാഹിയിൽ നിന്ന് അഗത്തിയിലേക്ക് സീപ്ലെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

മയ്യഴിയുടെവിനോദസഞ്ചാര മേഖലയ്ക്കും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും തൊഴിൽ മേഖലയ്ക്കും പുതിയ ഉണർവ് നൽകുന്നതോടൊപ്പം, ലക്ഷദ്വീപിലേക്കുള്ള മലബാർ മേഖലയിലെ പ്രധാന ഭൂപ്രദേശ കവാടമായി മാഹിയെ വികസിപ്പിക്കാനുള്ള സാധ്യത സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടതാണെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.സീപ്ലെയിൻ സർവീസ്മാഹിയുടെ വികസനസ്വപ്നത്തിന് പുതിയ ചിറകുകൾ; ലക്ഷദ്വീപിലേക്ക് സീപ്ലെയിൻ സർവീസിന് ആവശ്യം.

വൻകരയിൽ നിന്ന് കുറഞ്ഞ ദൂരം

അഗത്തിയിലേക്ക് കൊച്ചിയേക്കാൾ 83 കിലോമീറ്റർ അടുത്താണ് മാഹിയുടെ കിടപ്പ്. ഹാർബർ വികസനവുമായി സംയോജിപ്പിച്ച് പുതിയ ഗതാഗത-ടൂറിസം സാധ്യതകൾ തുറക്കണമെന്ന് ആവശ്യം

മയ്യഴിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും നിലവിൽ പുരോഗമിക്കുന്ന മാഹി ഹാർബർ വികസനവും പ്രയോജനപ്പെടുത്തി ലക്ഷദ്വീപുമായി നേരിട്ടുള്ള ഗതാഗതബന്ധം സ്ഥാപിക്കുന്നതിനായി മാഹിയിൽ നിന്ന് അഗത്തിയിലേക്ക് സീപ്ലെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

മയ്യഴിയുടെ വിനോദസഞ്ചാര മേഖലയ്ക്കും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും തൊഴിൽ മേഖലയ്ക്കും പുതിയ ഉണർവ് നൽകുന്നതോടൊപ്പം, ലക്ഷദ്വീപിലേക്കുള്ള മലബാർ മേഖലയിലെ പ്രധാന ഭൂപ്രദേശ കവാടമായി മാഹിയെ വികസിപ്പിക്കാനുള്ള സാധ്യത സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടതാണെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

സീപ്ലെയിൻ സർവീസ് പ്രായോഗികമല്ലെന്ന് വിദഗ്ദ്ധ പഠനത്തിൽ കണ്ടെത്തുന്ന സാഹചര്യത്തിൽ മാത്രം, ബദൽ സംവിധാനമായി യാത്രാക്കപ്പൽസർവീസിനുള്ള സാധ്യതയും പഠനത്തിന്റെ ഭാഗമായി പരിശോധിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

അഗത്തിയിലേക്ക് കൊച്ചിയേക്കാൾ 83 കിലോമീറ്റർ അടുത്ത് മാഹി

ലക്ഷദ്വീപിലെ പ്രധാന വ്യോമഗതാഗത കേന്ദ്രമായ അഗത്തി ദ്വീപിലേക്ക് മാഹിയിൽ നിന്ന് ഏകദേശം 376 കിലോമീറ്റർ ദൂരമാണുള്ളത്. അതേസമയം, കൊച്ചിയിൽ നിന്ന് അഗത്തിയിലേക്കുള്ള ദൂരം ഏകദേശം 463 കിലോമീറ്ററാണ്.

അതായത്, അഗത്തിയിലേക്ക് മാഹിക്ക് കൊച്ചിയേക്കാൾ ഏകദേശം 83 കിലോമീറ്റർ കുറവ് ദൂരമാണുള്ളത്.

 ഭൂമിശാസ്ത്രപരമായഈ നേട്ടം പ്രയോജനപ്പെടുത്തി ലക്ഷദ്വീപിലേക്കുള്ള പുതിയ ഗതാഗത കവാടമായി മാഹിയെ വികസിപ്പിക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കണമെന്നാണ് ആവശ്യം.

മാഹി ഹാർബർ വികസനം – പുതിയ സാധ്യതയ്ക്ക് അടിസ്ഥാനമാകണം

നിലവിൽ പുരോഗമിക്കുന്ന മാഹി ഹാർബർ വികസനം സീപ്ലെയിൻ സർവീസിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിന് വലിയ അവസരമാണ് നൽകുന്നത്.

ഹാർബർ വികസനത്തിന്റെ ഭാഗമായി തന്നെ സീപ്ലെയിൻ ജെട്ടിയും യാത്രാ ടെർമിനലും ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കാൻ കഴിഞ്ഞാൽ, ഭാവിയിൽ പ്രത്യേകമായി സ്ഥലം കണ്ടെത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള അധിക ചെലവും സ്ഥലസംബന്ധമായ ബുദ്ധിമുട്ടുകളും കുറയ്ക്കാൻ കഴിയും.

ഇതിലൂടെ മാഹി ഹാർബറിനെ ഭാവിയിൽ സീപ്ലെയിൻ, വാട്ടർ ടാക്സി, തീരദേശ വിനോദസഞ്ചാരം തുടങ്ങിയവയെ ഏകോപിപ്പിക്കുന്ന ഒരു ബഹുമുഖ തീരദേശ ഗതാഗതകേന്ദ്രമായി വികസിപ്പിക്കാനും കഴിയും.

ഒരു ഹാർബർ – നിരവധി വികസന സാധ്യതകൾ

സീപ്ലെയിൻ സർവീസിനൊപ്പം ഭാവിയിൽ വാട്ടർ ടാക്സി, തീരദേശ വിനോദസഞ്ചാരം തുടങ്ങിയ സംവിധാനങ്ങളും വികസിപ്പിക്കാൻ കഴിഞ്ഞാൽ മാഹി ഹാർബറിന് കൂടുതൽ പ്രാധാന്യം ലഭിക്കും.

ഇത് മയ്യഴിയെ ഒരു സാധാരണ ഹാർബർ പ്രദേശം എന്ന നിലയിൽ നിന്ന് തീരദേശ ഗതാഗതത്തിന്റെയും ദ്വീപ് വിനോദസഞ്ചാരത്തിന്റെയും പ്രധാന പ്രവേശനകവാടമായി ഉയർത്താനുള്ള വലിയ അവസരമായിരിക്കും.

മയ്യഴിക്ക് തുറക്കുന്നത് പുതിയ ടൂറിസം സമ്പദ്വ്യവസ്ഥ

ലക്ഷദ്വീപുമാ യി നേരിട്ടുള്ള ഗതാഗതബന്ധം യാഥാർത്ഥ്യമായാൽ മാഹിയിൽ വിനോദസഞ്ചാര അധിഷ്ഠിതമായ പുതിയ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വഴിതുറക്കാൻ കഴിയും.

ഇതിലൂടെ:

 ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും വളർച്ച ഭക്ഷണശാലകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കൂടുതൽഅവസരങ്ങൾയാത്രാഏജൻസികൾക്കുംടൂർഓപ്പറേറ്റർമാർക്കും - ജലവിനോദസഞ്ചാരത്തിന്റെ വികസനം

പുതിയ നിക്ഷേപങ്ങൾക്കും തൊഴിൽ അവസരങ്ങൾക്കും സാധ്യത.

 പ്രാദേശിക വ്യാപാരത്തിന്റെ വളർച്ച

 തീരദേശ വിനോദസഞ്ചാരത്തിന്റെ വികസനം

പ്രത്യേകിച്ച് മയ്യഴിയിലെ യുവാക്കൾക്ക് ടൂറിസം, ഹോട്ടൽ-ആതിഥേയ മേഖല, ഗതാഗതം, യാത്രാസേവനം, ജലഗതാഗതം, വ്യോമയാന അനുബന്ധ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിക്ക് കഴിയും.

പുതുച്ചേരി സർക്കാരിനും അധിക വരുമാനസാധ്യത

ഈ പദ്ധതി മയ്യഴിയുടെ വിനോദസഞ്ചാര വളർച്ചയ്ക്ക് മാത്രമല്ല, പുതുച്ചേരി സർക്കാരിന്റെ ദീർഘകാല വരുമാന വർദ്ധനയ്ക്കും സാധ്യത സൃഷ്ടിക്കുന്നതാണ്.

ലക്ഷദ്വീപിലേക്കുള്ള യാത്രക്കാരുടെ വരവ് വർദ്ധിക്കുന്നതോടെ മാഹിയിലെ ഹോട്ടൽ-ആതിഥേയ മേഖല, ഭക്ഷണശാലകൾ, വ്യാപാര സ്ഥാപനങ്ങൾ, ഗതാഗത സേവനങ്ങൾ, ടൂറിസം സേവനങ്ങൾ, പുതിയ നിക്ഷേപങ്ങൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ സാമ്പത്തിക പ്രവർത്തനം വർദ്ധിക്കാം.

ഇതുവഴി വിവിധ ഫീസ്, ലൈസൻസ്, സേവനചാർജുകൾ എന്നിവയിലൂടെയും വർദ്ധിക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങളിലൂടെയും പുതുച്ചേരി സർക്കാരിന് ദീർഘകാലത്ത് അധിക വരുമാനസാധ്യത ഉണ്ടാകാം.

അതുകൊണ്ട്, പദ്ധതിയെ ഒരു സാധാരണ ഗതാഗത സർവീസായി മാത്രം കാണാതെ മയ്യഴിയുടെ സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപ ആകർഷണത്തിനും തൊഴിൽസൃഷ്ടിക്കും സർക്കാർ വരുമാന വർദ്ധനയ്ക്കും സഹായിക്കുന്ന ദീർഘകാല വികസന പദ്ധതിയായി പരിഗണിക്കേണ്ടതാണെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

മലബാറിനും ദക്ഷിണ കർണാടകയ്ക്കും പുതിയ ലക്ഷദ്വീപ് കവാടം

മാഹിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം പദ്ധതിയുടെ ഗുണഫലം മാഹിയിൽ മാത്രം ഒതുങ്ങില്ല.

കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കാസർഗോഡ് തുടങ്ങിയ മലബാർ ജില്ലകളിൽ നിന്നും ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക് തുടങ്ങിയ കർണാടകയിലെ സമീപ ജില്ലകളിൽ നിന്നുമുള്ള യാത്രക്കാർക്കും ലക്ഷദ്വീപിലേക്കുള്ള പുതിയൊരു സൗകര്യപ്രദമായ പ്രവേശനമാർഗ്ഗമായി മാഹിയെ ഉപയോഗിക്കാനാകും.

ഇതുവഴി മലബാർ-മാഹി-ലക്ഷദ്വീപ് മേഖലകൾ തമ്മിൽ പുതിയ ടൂറിസം, വ്യാപാര, സാംസ്കാരിക ബന്ധം രൂപപ്പെടുന്നതിനും സാധ്യതയുണ്ട്.

ഘട്ടംഘട്ടമായി ലക്ഷദ്വീപ് ഗതാഗത ശൃംഖല: 

ഘട്ടം 1 – മാഹി → അഗത്തി

ഘട്ടം 2 – മാഹി → കവരത്തി, മാഹി → കടമത്ത്

ഘട്ടം 3 – മാഹി → അഗത്തി → കവരത്തി → കടമത്ത് → മാഹി

ദീർഘകാലത്ത് ഇത്തരമൊരു ശൃംഖല വികസിപ്പിക്കാൻ കഴിഞ്ഞാൽ മയ്യഴിക്ക് ദേശീയതലത്തിൽ ശ്രദ്ധേയമായ ഒരു ലക്ഷദ്വീപ് ടൂറിസം പ്രവേശനകവാടമായി മാറാനുള്ള സാധ്യതയുണ്ട്.

കേന്ദ്രഭരണ പ്രദേശമെന്ന പ്രത്യേകത .പ്രയോജനപ്പെടുത്തണം

മാഹി പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗവും ലക്ഷദ്വീപ് മറ്റൊരു കേന്ദ്രഭരണ പ്രദേശവുമാണ്.

അതിനാൽ കേന്ദ്രസർക്കാരിന്റെ വ്യോമയാനം, തുറമുഖ-കപ്പൽഗതാഗത മന്ത്രാലയം, ലക്ഷദ്വീപ് ഭരണകൂടം, പരിസ്ഥിതി, ദ്വീപ് വികസനം, സുരക്ഷ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും അധികാരികളുമായും ആവശ്യമായഏകോപനം നടത്തുന്നതിന് അനുകൂലമായഭരണപരമായ സാഹചര്യം നിലവിലുണ്ട്.സാങ്കേതിക, പരിസ്ഥിതി, സുരക്ഷാ,നിയമപരമായ പരിശോധനകൾ പൂർത്തിയാക്കി ആവശ്യമായ അനുമതികൾ ലഭ്യമാക്കുന്നതിനായി പുതുച്ചേരി ഭരണകൂടം കേന്ദ്ര സർക്കാരുമായും ലക്ഷദ്വീപ് ഭരണകൂടവുമായും ഏകോപിതമായി പ്രവർത്തിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

വിദഗ്ദ്ധ പഠനം അനിവാര്യം 

മാഹി-ലക്ഷദ്വീപ് ഗതാഗതബന്ധത്തിന്റെ പ്രായോഗികത, യാത്രക്കാരുടെ സാധ്യത, കാലാവസ്ഥ, ജലപാത, സുരക്ഷ, അടിസ്ഥാനസൗകര്യങ്ങൾ, പരിസ്ഥിതി ആഘാതം, സാമ്പത്തിക സാധ്യത, സർവീസ് ചെലവ് തുടങ്ങിയ കാര്യങ്ങൾ . വിശദമായി പരിശോധിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് സമഗ്ര സാധ്യതാ പഠനം നടത്തണമെന്നാണ് ആവശ്യം.

സീപ്ലെയിൻ സർവീസ് പ്രായോഗികമല്ലെന്ന് വിദഗ്ദ്ധ പഠനത്തിൽ കണ്ടെത്തുന്ന സാഹചര്യത്തിൽ മാത്രം, ബദൽ സംവിധാനമായി യാത്രാക്കപ്പൽ സർവീസിനുള്ള സാധ്യതയും പഠനത്തിന്റെ ഭാഗമായി പരിശോധിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 സർക്കാരിനോട് പ്രധാന ആവശ്യങ്ങൾ. മാഹി-അഗത്തി നേരിട്ടുള്ള സീപ്ലെയിൻ സർവീസിന്റെ സമഗ്ര സാധ്യത പഠനം അടിയന്തരമായി ആരംഭിക്കുക.

 സാങ്കേതിക, പരിസ്ഥിതി, സുരക്ഷാ, സാമ്പത്തിക, വാണിജ്യ സാധ്യതകൾ പരിശോധിക്കുന്നതിനായി വിദഗ്ദ്ധ സമിതി രൂപീകരിക്കുക.

 നിലവിൽ പുരോഗമിക്കുന്ന മാഹി ഹാർബർവികസനവുമായി സീപ്ലെയിൻ ജെട്ടിയും അനുബന്ധസൗകര്യങ്ങളും സംയോജിപ്പിക്കുന്ന സാധ്യതപരിശോധിക്കുക.

. സീപ്ലെയിൻ സർവീസ് പ്രായോഗികമല്ലെന്ന് വിദഗ്ദ്ധ പഠനത്തിൽ കണ്ടെത്തുന്ന സാഹചര്യമുണ്ടെങ്കിൽ, മാത്രം യാത്രാക്കപ്പൽ സർവീസിനുള്ള സാധ്യതപരിശോധിക്കുക. മാഹി ഹാർബറിനെ ഭാവിയിലെ ബഹുമുഖ തീരദേശ ഗതാഗതകേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുക.

കേന്ദ്ര വ്യോമയാന മന്ത്രാലയം, തുറമുഖ-കപ്പൽഗതാഗത മന്ത്രാലയം, ലക്ഷദ്വീപ് ഭരണകൂടം, മറ്റ് ബന്ധപ്പെട്ട കേന്ദ്ര ഏജൻസികൾ എന്നിവരുമായി ഏകോപനം ശക്തമാക്കുക.

 പൊതു-സ്വകാര്യ പങ്കാളിത്തം ഉൾപ്പെടെയുള്ള നിക്ഷേപ മാതൃകകൾ പരിശോധിക്കുക.

 പദ്ധതിയെ പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ദീർഘകാല ഗതാഗത-ടൂറിസം വികസന പദ്ധതിയായി പരിഗണിക്കുക.

ഒരു സർവീസിനപ്പുറം – മയ്യഴിയുടെ വികസനത്തിനുള്ള പുതിയ കവാടം

മാഹി-ലക്ഷദ്വീപ് നേരിട്ടുള്ള സീപ്ലെയിൻ സർവീസ് എന്ന ആവശ്യം ഒരു ഗതാഗത സർവീസ് ആരംഭിക്കുന്നതിനുള്ള ആവശ്യം മാത്രമല്ല, മയ്യഴിയുടെ ഭൂമിശാസ്ത്രപരമായ നേട്ടം, ഹാർബർ വികസനം, ലക്ഷദ്വീപിന്റെ ടൂറിസം സാധ്യത, മലബാർ മേഖലയിലെ വലിയ യാത്രക്കാരുടെ വിപണി, കേന്ദ്രഭരണപ്രദേശമെന്ന ഭരണപരമായ പ്രത്യേകത എന്നിവയെ ഒരുമിച്ച്പ്രയോജനപ്പെടുത്താനുള്ള ദീർഘകാല വികസനസാധ്യതയാണിത്.മാഹിക്ക് ലക്ഷദ്വീപിലേക്കുള്ള ദൂരപരമായ നേട്ടമുണ്ട്. ഹാർബർ വികസനം അടിസ്ഥാന സൗകര്യ വികസനത്തിന് അവസരമൊരുക്കുന്നു. ലക്ഷദ്വീപ് വലിയ ടൂറിസം സാധ്യതയാണ്. മലബാർ-ദക്ഷിണ കർണാടക മേഖല വലിയ യാത്രക്കാരുടെ വിപണിയാണ്.

ഈ ഘടകങ്ങളെ ഏകോപിപ്പിച്ച് പദ്ധതിയിട്ടാൽ മയ്യഴിയുടെ ഭാവി വികസനത്തിന് ഒരു പുതിയ സാമ്പത്തിക അധ്യായം തുറക്കാൻ കഴിയും.

അനുകൂല ഘടകങ്ങൾ ഏറെ...

മാഹിയുടെ ഭൂമിശാസ്ത്രപരമായ അടുപ്പം, നിലവിൽ പുരോഗമിക്കുന്ന ഹാർബർ വികസനം, കേന്ദ്രഭരണ പ്രദേശമെന്ന പ്രത്യേക ഭരണപരമായ സ്ഥാനം, കേന്ദ്ര സർക്കാരുമായുള്ള നേരിട്ടുള്ള ഏകോപനസാധ്യത, ലക്ഷദ്വീപിന്റെ ടൂറിസം സാധ്യത, മലബാറിന്റെയും ദക്ഷിണ കർണാടകയുടെയും വലിയ യാത്രക്കാരുടെ വിപണി എന്നിവ ഒരുമിച്ച് പരിഗണിക്കുമ്പോൾ, മാഹി-ലക്ഷദ്വീപ് ഗതാഗതബന്ധത്തെക്കുറിച്ച് അടിയന്തരമായി വിശദമായ പഠനം നടത്തേണ്ട സാഹചര്യമാണുള്ളത്. മാഹിയുടെ ഭൂമിശാസ്ത്രപരമായ നേട്ടം ഒരു അവസരമാണ്. നിലവിലെ ഹാർബർ വികസനം അതിനുള്ള അടിസ്ഥാനമാണ്. കേന്ദ്രഭരണ പ്രദേശമെന്ന സ്ഥാനം അതിനുള്ള ഭരണപരമായ ശക്തിയാണ്. ലക്ഷദ്വീപ് അതിന്റെ വലിയ ടൂറിസം സാധ്യതയാണ്.

ഈഘടകങ്ങളെയെല്ലാം ഏകോപിപ്പിച്ച് പ്രവർത്തിച്ചാൽ മാഹി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് മയ്യഴിയുടെ ഭാവി വികസനത്തിലെ നിർണ്ണായക വഴിത്തിരിവായി മാറാൻ കഴിയും.

സീപ്ലെയിൻ സർവീസ് പ്രായോഗികമല്ലെന്ന് വിദഗ്ദ്ധ പഠനത്തിൽ കണ്ടെത്തുന്ന സാഹചര്യത്തിൽ മാത്രം, അതിന് പകരമായി യാത്രാക്കപ്പൽ സർവീസ് പരിഗണിക്കാവുന്നതാ.ണ്.

“ഇത് ഒരു സീപ്ലെയിൻ സർവീസിനുള്ള ആവശ്യം മാത്രമല്ല; മയ്യഴിയുടെ ഭാവി വികസനത്തിലേക്കുള്ള ഒരു പുതിയ : വാതിലാണ്.”


ഇ.കെ. റഫീഖ്, ജനറൽ സെക്രട്ടരി ,

ജനശബ്ദം മാഹി

whatsapp-image-2026-09-01-at-8.28.33-pm

മൂകാംബികയിൽ വിനായക കലാക്ഷേത്ര യുടെ രാഗതാളലയം


മാഹി: പള്ളൂർ വിനായക കലാക്ഷേത്രത്തിലെ സർഗ്ഗ പ്രതിഭകൾ മുകാംബിക ദേവീ സന്നിധിയിൽ നടത്തിയ രാഗലാസ്യ നടന സമ്മോഹനമായ അരങ്ങേറ്റംപഠിതാക്കളെ ,ഇരുത്തം വന്ന കലാകാരന്മാരുടെ നിരയിലേക്കുയർത്തുന്നതായി.മുപ്പതോളം പേരാണ് നൃത്തത്തിലും, സംഗീതത്തിലുമായി അരങ്ങേറ്റം കുറിച്ചത്.


whatsapp-image-2026-09-01-at-8.28.33-pm-(1)

പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ സ്വരാഗ് പള്ളൂർ, ബിന്ദു ടീച്ചർ (വായ്പാട്ട്) വത്സൻ മാസ്റ്റർ (നട്ടുവാങ്കം) പ്രവീൺ നീലേശ്വരം മ്രുദംഗം) അഭിൻ രാം (വയലിൽ ) എന്നിവർ പിന്നണിയെ രാഗതാള സാന്ദ്രമാക്കി.

ചിത്രവിവരണം: കലാകാരന്മാർ ഗുരുക്കന്മാരോടൊപ്പം വേദിയിൽ

capture_1788292216

വിരലുകൾ കളിമണ്ണിൽ പൊങ്ങിത്താണു: ജീവസ്സുറ്റ ശിൽപങ്ങൾ മിഴി തുറന്നു.

:ചാലക്കര പുരുഷു


മാഹി: മലയാള ലൊ ഗ്രാമത്തിൽ നടന്ന ദ്വിദിന കളിമൺ ശില്പശാല, ശിൽപ്പകലയെ പ്രണയിക്കുന്നവർക്ക് അമൂല്യമായ അനുഭവമായി.

വിഖ്യാത ശിൽപ്പി മനോജ് കുമാറാണ്

ശിൽപ്പകല എന്ന

 ആവിഷ്കാര രൂപനിർമ്മിതിയുടെ രസ തന് കലാവിദ്യാർത്ഥികൾക്ക് പകർന്നേകിയത്. പ്രകൃതിയുടെ മടിത്തട്ടിൽ നിന്ന് ലഭിക്കുന്ന വെറും മണ്ണിൽ ജീവന്റെ സ്പർശം നൽകി മനോഹരമായ രൂപങ്ങൾസൃഷ്ടിച്ചെടുക്കുന്ന ഈ പ്രക്രിയ ഏതൊരു കലാകാരനും നൽകുന്ന ആനന്ദം വിവരണാതീതമായിരുന്നു. കളിമൺ ശില്പം നിർമ്മിക്കുക എന്നത് ക്ഷമയും ഏകാഗ്രതയും സർഗ്ഗാത്മകതയും ഒത്തുചേരേണ്ടുന്ന ഒരു കലയാണെന്ന് ശിൽപ്പി മനോജ് കുമാർ പറഞ്ഞു.. ഈ കലയിലേക്ക് കടന്നുവരുന്ന ഒരാൾക്ക് പ്രാഥമികമായി വേണ്ടത് മണ്ണിനോടുള്ള താല്പര്യവും എന്തും സഹിച്ച് രൂപങ്ങൾ രൂപപ്പെടുത്തിയെടുക്കാനുള്ള മനസ്സുമാണ്. ശില്പനിർമ്മാണത്തിന്റെ ആദ്യ പടി എന്നത് അനുയോജ്യമായ കളിമണ്ണ് തിരഞ്ഞെടുക്കുക എന്നതാണ്. പ്രകൃതിയിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന മണ്ണാണെങ്കിൽ അതിൽ അടങ്ങിയിരിക്കുന്ന കല്ലുകൾ, വേരുകൾ, മറ്റ് മാലിന്യങ്ങൾ എന്നിവ പൂർണ്ണമായും നീക്കം ചെയ്യേണ്ടതുണ്ട്. ശുദ്ധീകരിച്ചെടുത്ത മണ്ണിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുകയാണ് അടുത്ത ഘട്ടം. മണ്ണ് കുഴയ്ക്കുന്നതിന് അതിന്റേതായ ഒരു ശൈലിയുണ്ട്. ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്നതുപോലെ മൃദുവായിരിക്കണം കളിമണ്ണും. എന്നാൽ വെള്ളം കൂടിപ്പോകാൻ പാടില്ല, വെള്ളം കൂടിയാൽ മണ്ണ് ഒട്ടിപ്പിടിക്കുകയും വിചാരിച്ച രൂപം കിട്ടാതെ വരികയും ചെയ്യും. വെള്ളം കുറഞ്ഞുപോയാൽ മണ്ണ് വിണ്ടുകീറാൻ സാധ്യതയുണ്ട്.പാകത്തിന് കുഴച്ചെടുത്ത കളിമണ്ണിൽവായുക്കുമിളകൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഇതിനായി മണ്ണ് നന്നായി അടിച്ച് പതം വരുത്തേണ്ടതുണ്ട്. വായുക്കുമിളകൾ മണ്ണിൽഅവശേഷിച്ചാൽ ശില്പം ഉണങ്ങുമ്പോഴോ അല്ലെങ്കിൽ ചൂളയിൽ വെച്ച്ചുട്ടെടുക്കുമ്പോഴോ അത് പൊട്ടിപ്പോകാൻ സാധ്യതയേറെയാണ്. 

മണ്ണ്പാകപ്പെടുത്തിക്കഴിഞ്ഞാൽ അടുത്തതായി നാം എന്താണോ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് അതിന്റെ ഒരു വ്യക്തമായ രൂപം മനസ്സിൽ ഉണ്ടായിരിക്കണം. തുടക്കക്കാർ ചെറിയ രൂപങ്ങളോ ലളിതമായ പാത്രങ്ങളോ ഉണ്ടാക്കി ശീലിക്കുന്നതാണ് നല്ലത്.ഒരുമനുഷ്യരൂപമോ മൃഗത്തിന്റെ രൂപമോ ആണ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിന് ഉള്ളിൽ ഒരു താങ്ങ് അല്ലെങ്കിൽ അസ്ഥികൂടം ആവശ്യമായി വരും. ഇതിനെ 'ആർമേച്ചർ' എന്നാണ് പറയുക. കമ്പികളോ തടികളോ ഉപയോഗിച്ചാണ് സാധാരണയായി ഈ താങ്ങ് നിർമ്മിക്കുന്നത്. വലിയ ശില്പങ്ങൾ ചെയ്യുമ്പോൾ മണ്ണ് സ്വന്തം ഭാരം താങ്ങാനാവാതെ ഇടിഞ്ഞുവീഴാതിരിക്കാൻ ഈ താങ്ങ് അത്യാവശ്യമാണ്. ചെറിയ രൂപങ്ങൾക്ക് ഇതിന്റെ ആവശ്യമില്ല. ശില്പം നിർമ്മിക്കാൻ തുടങ്ങുമ്പോൾ ആദ്യം വലിയൊരു മൺകട്ടയെടുത്ത് രൂപത്തിന്റെ ഏകദേശ വലിപ്പംനിശ്ചയിക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം ഓരോ ഭാഗങ്ങളായി കൈകൾ കൊണ്ടും പ്രത്യേക ഉപകരണങ്ങൾ കൊണ്ടും രൂപപ്പെടുത്തിയെടുക്കുന്നു. കളിമൺ ശില്പ നിർമ്മാണത്തിന് പലതരത്തിലുള്ള തടികൊണ്ടും പ്ലാസ്റ്റിക് കൊണ്ടുമുള്ള ഉപകരണങ്ങൾ വിപണിയിൽ ലഭ്യമാണ്. എങ്കിലും ഒരു ശില്പിയുടെ ഏറ്റവും മികച്ച ഉപകരണം അവന്റെ വിരലുകൾ തന്നെയാണെന്ന്ശിൽപ്പി പറഞ്ഞു. സോദാഹരണ സഹിതം ശിൽപ്പനിർമ്മാണത്തിലൂടെ ശിൽപ്പി പല വിധ രൂപങ്ങൾ ഒരു മാന്ത്രികന്റെമികവോടെ നിർമ്മിക്കുന്നത്ക്യാമ്പങ്ങൾഅത്ഭുതത്തോടെയാണ്നോക്കിയിരുന്നത്. പ്രശസ്ത ജലച്ഛായ കാരൻ പ്രശാന്ത് ഒളവിലം ശിൽപ്പശാല നിയന്ത്രിച്ചു.



ചിത്രവിവരണം:വിഖ്യാത ശിൽപി മനോജ് കുമാർ അതിവേഗ ശിൽപ്പ നിർമ്മാണത്തിൽ

 .

മയ്യഴിയിൽ സൗജന്യ റേഷൻ അരി വിതരണം 2 മുതൽ

മാഹി: പുതുച്ചേരി സർക്കാർ മയ്യഴി മേഖലയ്ക്ക് അനുവദിച്ച 2026 ഫെബ്രുവരി മുതൽ മെയ് വരെയുള്ള നാല് മാസത്തെ സൗജന്യ റേഷൻ അരി സെപ്റ്റംബർ 2 മുതൽ 15 വരെ വിവിധ റേഷൻ കടകളിലൂടെ വിതരണം ചെയ്യും. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെയുമാണ് വിതരണം.

ചുവപ്പ്കാർഡുടമകൾക്ക് പ്രതിമാസം 20 കിലോ വീതവും മഞ്ഞ കാർഡുടമകൾക്ക് 10 കിലോ വീതവുമാണ് ലഭിക്കുക.ഇതനുസരിച്ച് നാല് മാസത്തേക്ക് ചുവപ്പ് കാർഡിന് ആകെ 80 കിലോയും മഞ്ഞ കാർഡിന് 40 കിലോയും അരി ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

പുതുച്ചേരി സർക്കാർ പുതുതായി ഏർപ്പെടുത്തിയ ആധാറുമായി ബന്ധിപ്പിച്ച EPoS (Electronic Point of Sale) സംവിധാനത്തിലൂടെയാണ് അരി വിതരണം ചെയ്യുന്നത്.

വിതരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് റേഷൻ കട നമ്പർ 1, 2, 6, 7 എന്നിവയ്ക്ക് 7306899601, റേഷൻ കട നമ്പർ 3, 4, 5, 8 എന്നിവയ്ക്ക് 9496602025 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ടി .കെ .ഡി .യെ അനുസ്മരിച്ചു

കുട്ടിമാക്കൂൽ:ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തി ന്റെ ആഭിമുഖ്യത്തിൽ, പ്രമുഖ ശ്രീനാരായണീയനും, എഴുത്തുകാരനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാടിനെ അനുസ്മരിച്ചു. പ്രസിഡന്റ്‌ കെ പി ജ്യോതിബാസിന്റെ അദ്ധ്യക്ഷതയിൽ 

എം വി ബാലറാം, വി പ്രദീപ്, യുബ്രിജേഷ് , വി.രമേശൻ സംസാരിച്ചു.

capture_1788292391

പുതുച്ചേരി ദേവകി നാട്യകലയുടെ നേതൃത്വത്തിൽ ഗുരുനാഥ വിഷ്ണു പ്രിയയും ഭുവനേശ്വരിയും ചേർന്ന്

പായറ്റ അരവിന്ദനെ ആദരിക്കുന്നു

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU