ഓണാഘോഷത്തോടനുബന്ധിച്ച് ജനശബ്ദം മാഹി കമ്പവലി മത്സരം സംഘടിപ്പിച്ചു

ഓണാഘോഷത്തോടനുബന്ധിച്ച് ജനശബ്ദം മാഹി കമ്പവലി മത്സരം സംഘടിപ്പിച്ചു
ഓണാഘോഷത്തോടനുബന്ധിച്ച് ജനശബ്ദം മാഹി കമ്പവലി മത്സരം സംഘടിപ്പിച്ചു
Share  
എഴുത്ത്

News desk

2026 Aug 31, 11:24 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഓണാഘോഷത്തോടനുബന്ധിച്ച് ജനശബ്ദം മാഹി സംഘടിപ്പിച്ച കമ്പവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിന് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു സമ്മാനം നൽകുന്നു

capture_1788198919

ടി.കെ.ഡി ലാളിത്യത്തിന്റെ

എഴുത്തുകാരൻ: കെ.കെ. മാരാർ

തലശ്ശേരി:ടി കെ ഡി മുഴപ്പിലങ്ങാട് ലാളിത്യത്തിന്റെ എഴുത്തുകാര നായിരുന്നെന്നും അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരവ് അദ്ദേഹം എഴുതിയ നൂറോളംപുസ്തകങ്ങൾ ഓരോരുത്തരും വായിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതാണെന്നും ജവഹർ കൾച്ചറൽ ഫോറം. തലശ്ശേരി സംഘടിപ്പിച്ച ടി കെ ഡി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രശസ്ത ചരിത്രകാരൻ കെ.കെ. മാരാർ പറഞ്ഞു.

 ഫോറം ചെയർമാൻ കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.

എം. യതീന്ദ്രൻ മാസ്റ്റർ . പൊന്ന്യം ചന്ദ്രൻ . ടി.പി. ആർ നാഥ്, പ്രൊഫ. ഏ.പി സുബൈർ, സ്വാമി പ്രേമാനന്ദ. സി.പി. ഹരീന്ദ്രൻ , അനില തലശ്ശേരി .രാജേന്ദ്രൻ തായാട്ട്, പ്രൊഫ. ദാസൻ പുത്തലത്ത്, ഷീബാ ലിയോൺ, സുരേഷ്കൂത്തുപറമ്പ,.കബീർ ഇബ്രാഹിം, ഏ.എൻ. ശോഭന സംസാരിച്ചു

ഉസ്മാൻപി.വടക്കുമ്പാട് സ്വാഗതവുംശശികുമാർ കല്ലിടുംബിൽ നന്ദിയും പറഞ്ഞു


ചിത്രവിവരണം: കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യുന്നു.

capture_1788199072

ശ്രീനാരായണ വേലായുധൻ കോവിലിൽ ഉത്സവം തുടങ്ങി


തലശ്ശേരി: ഗുരുദേവനെ മലബാറിലേക്ക് ആദ്യമായി ശിവഗിരിയിലെത്തി ക്ഷണിച്ചാനയിച്ച വരുതൂർ കാണിയിൽ കുഞ്ഞിക്കണ്ണന്റെ 82-ാം സമാധി .ദിനവും ശ്രീ നാരായണ വേലായുധൻ കോവിലിന്റെ നവതി വർഷാചരണവും വിവിധപരിപാടികളോടെ ആരംഭിച്ചു.

ശ്രീനാരായണ ഗുരുസ്വാമികളാൽ ശിലാന്യാസം നടത്തപ്പെടുകയും, ഗുരു ശിഷ്യനായ നരസിംഹ സ്വാമികൾപ്രതിഷ്ഠാപനം നിർവ്വഹിക്കുകയും ചെയ്തതാണ് വരതൂർ കാണിയിൽ കുഞ്ഞിക്കണ്ണന്റെ വീടിനോട് ചേർന്നുളള ശ്രീനാരായണ വേലായുധൻ കോവിൽ. ജഗന്നാഥ ക്ഷേത്രത്തിലെ ലജീഷ് ശാന്തികളുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾനടക്കുന്നത്.

ഗുളികൻദേവസ്ഥാനത്ത് പ്രത്യേക പുജയും, കീർത്തനാലാപനവും, ദീപാരാധനയും, ഗണപതിഹോമവുമുണ്ടായി. നാദസ്വരം, ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവയുമുണ്ടായി. തുടർന്ന് വരതൂർ കാണിയിൽ കുഞ്ഞിക്കണ്ണന്റെ ജീവചരിത്ര രേഖാ ഗ്രന്ഥംടി.വി.വസുമിത്രൻ എഞ്ചിനീയർ പ്രകാശനം ചെയ്തു. മോഹനൻ പൊന്നമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. റനിൽ പുനത്തിൽ,ജ്യോതിഷ് പൊനത്തിൽ സംസാരിച്ചു.

തുടർന്ന് ഭഗവതി സേവ, സുബ്രഹ്മണ്യസ്വാമിക്ക് വിശേഷാൽ പൂജ, ഭക്തിഗാനമേള എന്നിവയുണ്ടായി.

ഇന്ന് കാലത്ത് 7 മണിക്ക് നവകാഭിഷേകവും വിശേഷാൽ പൂജയും നടക്കും. ഭോഗർ ഗായത്രി മന്ത്രം, ഗണപതി ഗായത്രി മന്ത്രം, 8.30 ന് വരതൂർ കാണിയിൽ കുഞ്ഞിക്കണ്ണന്റെ സമാധിയിൽ അഭിഷേകവും വിശേഷാൽ പൂജയും നടക്കും. 9 മണിക്ക് പായസദാനം.വൈ. 6.35ന് ദീപാരാധന എന്നിവയുണ്ടാകും.


ചിത്രവിവരണം: വരതുർ കാണിയിൽ കുഞ്ഞിക്കണ്ണന്റെ ജീവചരിത്ര ഗ്രന്ഥം ടി.വി. വസുമിത്രൻ എഞ്ചിനീയർ പ്രകാശനം ചെയ്യുന്നു.

er

ടി.കെ.പത്മിനി നിര്യാതയായി  

ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് അരങ്ങിൽ താഴെ സിലാക്കോക്ക് സമീപം ഷിൽന നിവാസിൽ ടി.കെ. പത്മിനി (70) നിര്യാതയായി  

അച്ഛൻ: പരേതനായ കണ്ണൻ.

അമ്മ: പാറു.

ഭർത്താവ്: പരേതനായ ശ്രീധരൻ.

മക്കൾ: ഷാജി (ഖത്തർ), ഷിൽന.

മരുമക്കൾ: മോണിഷ, നിഖിൽ (ഖത്തർ)

സഹോദരങ്ങൾ: നാരായണി, ഗോപാലൻ, സുമതി, ബേബി, പരേതരായ നാണു, ശ്രീധരൻ, കൃഷ്ണൻ, വാസു.

capture_1788191890

എം. ലക്ഷ്മിക്കുട്ടി ടീച്ചർ നിര്യാതയായി.

തലംശ്ശരി: മാടപ്പീടിക കുറുന്താറത്ത് വീട്ടിൽ എം. ലക്ഷ്മിക്കുട്ടി ടീച്ചർ (89) നിര്യാതയായി.

മാഹിയിലെ വിവിധ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്

മാഹി സി.ഇ.ഭരതൻ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രഥമാധ്യാപികയായി വിരമിച്ചു. 

ഭർത്താവ്: പരേതനായ വി.എം. കുഞ്ഞിക്കണ്ണൻ നായർ.

മക്കൾ: സുമ, ശാന്തി, സുധീർ, ശ്യാം പ്രസാദ്. പി.ഇ.ടി. അദ്ധ്യാപകൻ (മാഹി ജെ.എൻ.ജി. ഹയർ സെക്കൻഡറി സ്കൂൾ )

മരുമക്കൾ ; മോഹൻ ദാസ്, അമർനാഥ്, സബിത, ശ്രീജ. സഹോദരങ്ങൾ :പരേതരായ ബാലൻ നമ്പ്യാർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ഗോവിന്ദൻകുട്ടി നമ്പ്യാർ, മാധവൻ നമ്പ്യാർ, ഗോപാലൻ നമ്പ്യാർ.

capture_1788195583

വളമാരി മീത്തൽ ബാലകൃഷ്ണൻ 

മാഹി: പുത്തലം ദേശത്ത് പരേതരായ അപ്പുവിൻ്റെയും ഇന്ദ്രാണിയുടേയും മകൻ പുത്തലത്ത് വളമാരിമീത്തൽ ബാലകൃഷ്ണൻ (78) നിര്യാതനായി. പരേതയായ വളമാരി മീത്തൽ ലക്ഷ്മിയാണ് ഭാര്യ..

 മക്കൾ:മഞ്ജുള ( ടു ഇൻ വൺ ഇലക്ട്രിക്കൽ മാഹി),പൂർണിമ (വെൽഫേർ ആപ്പീസ് ,മാഹി)

മരുമക്കൾ : സന്തോഷ് (കോഴിക്കോട്) പരേതനായ സരോഷ് പാനിശ്ശേരി

സഹോദരങ്ങൾ :സാവിത്രി, ചന്ദ്രഹാസ്, സരോജിനി

capture_1788199720

പള്ളൂർ ശ്രീനാരായണ വിദ്യാഭ്യാസ സമിതി നടത്തിയ

ചതയദിനാഘോഷ മത്സര വിജയികൾക്ക് ചാലക്കര പുരുഷു സമ്മാനങ്ങൾ വിതരണം ചെയ്യുന്നു

capture_1788199945

മഹിജ നിര്യാതയായി.

ന്യൂമാഹി : ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രം - കുറിച്ചിയിൽ എൽ.പി.സ്കൂൾ - മണിയൂർ വയൽ റോഡിൽ പാറത്ത് പൊയിൽ വീട്ടിൽ മഹിജ (61)നിര്യാതയായി.

അച്ഛൻ: പരേതനായ കുമാരൻ. 

അമ്മ : കൗസു.

ഭർത്താവ് : എൻ.കെ. സതീശൻ. മക്കൾ :എൻ.കെ. സൽമ (പുന്നോൽ താഴെവയൽ), എൻ.കെ. അനുഷ. മരുമക്കൾ : വിജേഷ്, ശ്രീബീഷ്.

കുഞ്ഞിപ്പുര റസിഡൻസ് അസോസിയേഷൻ പുരസ്ക്കാര ജേതാക്കളെ ആദരിച്ചു.

മാഹി: കുഞ്ഞിപ്പുര റസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. പുരസ്ക്കാരം നേടിയ ചെമ്പ്ര ഗവ. എൽ.പി. സ്ക്കൂളിലെ പ്രഥമാധ്യാപിക എ.വി. സിന്ധുവിനെ യോഗത്തിൽ ആദരിച്ചു. അസോസിയേഷൻ കുടുംബത്തിലെ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപകരെ അനവസരത്തിൽ സ്ഥലം മാറ്റിയ നടപടി പിൻവലിക്കണമെന്ന് അധികൃതരോടാവശ്യപ്പെട്ടു. സി.കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. സഹിത രമേശ്, പി.ടി.ദേവരാജ് എന്നിവർ സംസാരിച്ചു.

   പുതിയ ഭാരവഹികളായി യതീഷ് കുമാർ (പ്രസിഡൻ്റ്), ബെന്നി മാത്യൂസ്, ഗിരീശൻ (വൈസ് പ്രസിഡൻ്റുമാർ) കെ.എം.പീതാംബരൻ (ജന: സെക്രട്ടറി), കെ.ഇബ്രാഹിം, കെ.

 നിമിഷ,സുശാന്ത് (ജോ. സെക്രട്ടറിമാർ )

പി.ടി .ദേവരാജൻ (ട്രഷറർ), ജയപ്രകാശ് ചെറുവാരി, സി.കെ.പത്മനാഭൻ (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു

അങ്കണവാടി കുട്ടികൾക്ക് രണ്ട് ജോഡി യൂണിഫോം;

9 കേന്ദ്രങ്ങളിൽ ശിശുപരിപാലന കേന്ദ്രങ്ങൾ

പുതുച്ചേരി: അങ്കണവാടി കുട്ടികൾക്ക് രണ്ട് ജോഡി യൂണിഫോം വീതം നൽകുമെന്നും ആദ്യഘട്ടത്തിൽ ഒൻപത് അങ്കണവാടികളിൽ ശിശുപരിപാലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി ശിവക്കൊഴുന്തു നിയമസഭയിൽ അറിയിച്ചു.

12,000 കുട്ടികൾക്ക് 60 ലക്ഷം രൂപ ചെലവഴിച്ചാണ് യൂണിഫോം നൽകുക. അങ്കണവാടികളിൽ പഠനോപകരണങ്ങളും വിതരണം ചെയ്യും. പോഷകാഹാര പദ്ധതി പരിഷ്കരിച്ച് രാവിലെ വിവിധ പയർവർഗങ്ങൾ, ദിവസവും മുട്ട, ആഴ്ചയിൽ രണ്ടുതവണ സീസണൽ പഴങ്ങൾ, ആഴ്ചയിൽ ഒരുതവണ ചെറുധാന്യങ്ങൾ ഉൾപ്പെടുത്തിയ പോഷകബിസ്കറ്റ് എന്നിവ നൽകും. 65 അവധിദിവസങ്ങളിലും പോഷകപ്പൊടി വിതരണം ചെയ്യും.

അടിസ്ഥാന സൗകര്യമുള്ള അങ്കണവാടികളിലാണ് ശിശുപരിപാലന കേന്ദ്രങ്ങൾ ഒരുക്കുക. ഊഞ്ഞാൽ, ഇൻഡോർ സ്ലൈഡ്, സവാരി കളിപ്പാട്ടങ്ങൾ, മറ്റ് കളിയുപകരണങ്ങൾ എന്നിവയും സൗകര്യത്തിനനുസരിച്ച് സ്ഥാപിക്കും.

capture_1788200173

ചാലക്കരയിൽ കാട്ടുപന്നി ശല്യം: ജനങ്ങൾ ഭീതിയിൽ

ചാലക്കര വയൽ വരപ്രത്ത് ക്ഷേത്രം റോഡിൽ കാടു പിടിച്ചു കിടക്കുന്ന പറമ്പ് കാട്ടു പന്നികളുടെ വിഹാര കേന്ദ്രമായി മാറി. കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ആളില്ലാത്ത കാടു പിടിച്ച് കിടക്കുന്ന ഈ പറമ്പിൽ അടുത്ത വീട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന വലിയ പനയും വീഴാറായ തെങ്ങുകളുമുണ്ട്. പറമ്പിന്റെ ഉടമസ്ഥർ ആരെന്നറിയാത്തതിനാൽ കാടു പിടിച്ചു കിടക്കുന്ന സ്ഥലം വൃത്തിയാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ചാലക്കര സമന്വയ റെഡിഡൻസ് അസോസിയേഷൻ റവന്യു വകുപ്പിന് പരാതി നൽകിയിരുന്നു. ഇതുവരെയായിട്ടും യാതൊരു നടപടിയും എടുക്കാത്തതിനാൽ പരിസര വാസികൾ ആശങ്കയിലാണ്.

capture_1788200307

ബൈപ്പാസ് നിർമാണം: സർവീസ് റോഡിൽ ഗതാഗതക്കുരുക്ക് നിത്യസംഭവം


വാഹനം ബ്രേക്ക്‌ഡൗണായാൽ മണിക്കൂറുകൾ കുരുക്ക്; യാത്രക്കാർ ദുരിതത്തിൽ

മാഹി: മാഹി–മുഴപ്പിലങ്ങാട് ബൈപ്പാസ് നിർമാണം പുരോഗമിക്കുന്നതിനിടെ സർവീസ് റോഡിലെ ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡിന്റെ വീതിക്കുറവും മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ മതിയായ സൗകര്യമില്ലാത്തതും കാരണം ഒരു വാഹനം ബ്രേക്ക്‌ഡൗണായാൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്.

മേൽപ്പാലത്തിന് സമീപം സർവീസ് റോഡിൽ വാഹനം തകരാറിലായതിനെ തുടർന്ന് തിങ്കളാഴ്ച ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായി യാത്രക്കാർ പറഞ്ഞു. റോഡിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടതോടെ യാത്രക്കാർ ഏറെ നേരം കുരുക്കിൽപ്പെട്ടു. മാഹി പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് തകരാറിലായ വാഹനം മാറ്റുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.


ബൈപ്പാസ് നിർമാണം തുടങ്ങിയതുമുതൽ സർവീസ് റോഡിൽ വാഹനങ്ങൾ ബ്രേക്ക്‌ഡൗണാകുന്നതും ഇതേത്തുടർന്ന് ഗതാഗതം സ്തംഭിക്കുന്നതും പതിവായിരിക്കുകയാണ്. സർവീസ് റോഡിന് വീതി കുറവായതിനാൽ തകരാറിലായ വാഹനത്തെ മറികടന്ന് മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാനും കഴിയാത്തതാണ് കുരുക്ക് രൂക്ഷമാക്കുന്നത്.

ദേശീയപാതയിലെ മേൽപ്പാലത്തിന്റെ നിർമാണം ആറുമാസത്തിനകം പൂർത്തിയാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പ്രവൃത്തി ഇനിയും പൂർത്തിയായിട്ടില്ല. നിർമാണം വൈകുന്നത് ഗതാഗതപ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നതായാണ് യാത്രക്കാരുടെ പരാതി.

നിർമാണം പൂർത്തിയാകുന്നതുവരെ സർവീസ് റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനുള്ള അടിയന്തര ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും തകരാറിലാകുന്ന വാഹനങ്ങൾ അതിവേഗം നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.

neethi-lab-mukkali
capture.jpraan
manna-advt-vaidoorya-revised_1788104418
mannan-palamruth
MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU