നാടെങ്ങും ചതയ ദിനം ആഘോഷിച്ചു
തലശ്ശേരി:ചതയ ദിനം നാടെമ്പാടും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജഗന്നാഥ ക്ഷേത്രത്തിലും സമീപപ്രദേശങ്ങളിലെ മഠങ്ങളിലുമെല്ലാം വിശേഷാൽ പൂജകൾ, അന്നദാനം, ദീപാലങ്കാരം, വിശേഷാൽ ആരാധന, സാംസ്ക്കാരിക സംഗമങ്ങൾ എന്നിവയുണ്ടായി.
ജഗന്നാഥക്ഷേത്രത്തിൽ ഭജന, അഭിഷേകം, സമുഹ പ്രാർത്ഥന, കന്നുകാലികൾക്ക് പച്ചപ്പുല്ല് ദാനം, ഗുരു പുജ, പായസ ദാനം, വിശേഷാൽ പൂജ, ശീവേലി എഴുന്നള്ളത്ത് വിവിധ മഠങ്ങളിൽ നിന്നുളള ഘോഷയാത്ര .
ജയന്തി സമ്മേളനംഎന്നിവയുണ്ടായി.
വിശേഷാൽ പുജയും ശീവേലിഎഴുന്നള്ളത്തും മേൽശാന്തി രാമചന്ദ്രൻ, പി.വി വിനു ശാന്തി, രാദുൽ കൃഷ്ണ, വിനിഷ്ശാന്തി തുടങ്ങിയവർ കർമ്മങ്ങൾക്ക് നേതൃത്യം വഹിച്ചു.ജയന്തി സമ്മേളനത്തിൽ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു കാരായി രാജൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗുരുജയന്തീ സന്ദേശം സ്വാമി സുരേശ്വാനന്ദ നൽകി.പ്രശസ്ത സിനിമ താരങ്ങളായ പി.വി കുഞ്ഞികൃഷ്ണൻ, സുചിത്ര നായർ, സുശിൽകുമാർ തിരുവങ്ങാട്, ഡോ: പി എം മനോജ്എമ്പ്രാന്തിരി (മുൻമേൽശാന്തി മാളികപുറം ശബരിമല) സംസാരിച്ചു. വിവിധ മത്സര വിജയികൾക്ക് സമ്മാനദാനം നൽകി.
കെ.പി സജിന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .
പുന്നോൽ ശ്രിനാരായണമഠത്തിൽ നിന്നും അറക്കളമുക്ക് ചതയ ദിനാഘോഷ കമ്മിറ്റിയുടയും നേതൃത്യത്തിൽ മനേഹരമായ ഘോഷയാത്രകൾ ക്ഷേത്രത്തിൽ എത്തിചേർന്നു ആയിര കണക്കിന്ന് ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കാളികളായി.
അഞ്ജലി കലാക്ഷേത്ര യുടെനൃത്തനൃത്യങ്ങൾഅരങ്ങേറി.
മമ്മാക്കുന്ന് ശ്രീനാരായണ ഗുരുദേവ മഠത്തിന്റെ ആഭിമുഖ്യത്തിൽ തിരു ജയന്തിയും, പഞ്ചലോഹപ്രതിമയുടെ പ്രതിഷ്ഠാ ശതാബ്ദി ആഘോഷവും നടത്തി.
ദീപാരാധന, വിശേഷാൽ പൂജ, എന്നിവ നടന്നു. അന്നദാനവുമുണ്ടായി. വർണ്ണാഭമായ ഘോഷയാത്രക്ക് ശേഷം സാംസ്ക്കാരിക സമ്മേളനത്തിൽ ഒ.പി.സുധർമ്മൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പഞ്ചലോഹപ്രതിമാ പ്രതിഷ്ഠാ ശതാബ്ദി പ്രഭാഷണം കെ.പി. ജ്യോതി ബാസ് നിർവ്വഹിച്ചു. സി.രാജേന്ദ്രൻ സ്വാഗതവും, തുണ്ടിയിൽ രവിന്ദ്രൻ നന്ദിയും പറഞ്ഞു.
കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിൽ ശ്രീനാരായണ ഗുരു ജയന്തിആഘോഷത്താടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടന്നു. പി.സി.എച്ച്.ശശിധരൻ പ്രഭാഷണം നടത്തി.ഫാ.ബെന്നി മണപ്പാട്ട് അധ്യക്ഷത വഹിച്ചു..
തുടർന്ന് കുറിച്ചിയിൽ കലാമൃതം സാംസ്കാരിക വേദി അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. നർത്തകി അനിലാ ഗോവർധനും എൻ.വി. സുഷമയും സംഘവും അവതരിപ്പിച്ച വിവിധ നൃത്ത പരിപാടികൾ, ഗായകൻ കെ.അനൂപ് കുമാർഅവതരിപ്പിച്ച വിവിധ സംഗീത പരിപാടികൾ എന്നിവയുണ്ടായി.വിശേഷാൽ പൂജ, സമൂഹപ്രാർഥന, ഗുരുപൂജ, സമൂഹ സദ്യ എന്നിവയുമുണ്ടായി
ശ്രീനാരായണ ഗുരുദേവരുടെ പാദസ്പർശത്താൽ ധന്യമായ മഞ്ചക്കൽ പ്രദേശത്തെ ശ്രീനാരായണഗുരു സേവാസമിതിയിൽ ഗുരുപൂജ ,ദീപാരാധന,ദീപാലങ്കാരം,പായസ ദാനം എന്നിവ നടന്നു.
പള്ളൂർ ശ്രീനാരായണ ഗുരു സ്മാരക മഠത്തിൽ ഇന്ന് കാലത്ത് 10 മണിക്ക് വർത്തമാന കാലത്ത് ഗുരുദർശനത്തിന്റെ പ്രസക്തിയെക്കുറിച്ച് നടന്ന സംവാദത്തിൽ ഡോ: ഭാസ്ക്കരൻ കാരായി, ചാലക്കര പുരുഷു, ആനന്ദ് കുമാർ പറമ്പത്ത്സംബന്ധിച്ചു. സമ്മാനദാനവും അന്നദാനവുമുണ്ടായി.
ഏടന്നൂർ, പുന്നോൽ, പെരുമുണ്ടേരി, അഴിക്കൽ, നിടുമ്പ്രം, ചെമ്പ്ര, ചാലക്കര, കവിയൂർ പന്തക്കൽ, മൂലക്കടവ്,കുട്ടിമാക്കൂൽ, ഇല്ലത്ത് താഴെ, കൈവട്ടം നരനാരായണമഠം, ചൊക്ലി, ഈസ്റ്റ് പള്ളൂർ, പൊന്ന്യം, ശ്രീ നാരായണ മഠങ്ങളിൽ വിവിധ പരിപാടികളോടെ ചതയാഘോഷം നടന്നു
ചിത്രവിവരണം: കാരായി രാജൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
ചതയ ദിനം ആഘോഷിച്ചു.
തലശ്ശേരി:കുട്ടിമാക്കൂൽ ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചതയ ദിനാഘോഷം നടത്തി.
കാരായി രാജൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ സാംസ്കാരിക കേന്ദ്രം പ്രസിഡണ്ട് കെ പി ജ്യോതിബാസ്അ ദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, ജഗന്നാഥ ക്ഷേത്രം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ മുഖ്യാതിഥികളായി.
ഖത്തർ റേഡിയോ മുൻ ഡയറക്ടർ എ യതിന്ദ്രൻ, അഡ്വ. സ്വാമിക് ദാസ്
കോഴിക്കോട് പ്രഭാഷണം നടത്തി.
പ്രസന്നസുധാകരൻസമ്മാനദാനംനടത്തി.
എം.വി.ബാലറാം സ്വാഗതവും തലശ്ശേരി നഗരസഭ കൗൺസിലർ യു ബ്രിജേഷ്നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: കാരായി രാജൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
കടമ്പൂർ മമ്മാക്കുന്ന് ഗുരുദേവ മഠത്തിന്റെ ആദിമുഖ്യത്തിൽ നടന്ന ഗുരു ജയന്തി ഘോഷയാത്ര
സാമ്യൂഹ്യ മുന്നോക്കാവസ്ഥക്ക് കാരണം മഹാ ഗുരു : ഫാദർ ഡോ: ജി.എസ്. ഫ്രാൻസിസ്
തലശ്ശേരി:കേരളം ഇന്ന് കാണുന്ന സാമൂഹ്യമായ മുന്നോക്കാവസ്ഥക്ക് കാരണംഗുരുവാണെന്ന് റവ.ഫാദർ ഡോക്ടർ ജി.എസ്. പ്രാൻസിസ്.
ജവഹർ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു - മഹാത്മ അയ്യങ്കാളി അനുസ്മരണ സമ്മേളനം ജവഹർ കൾച്ചറൽ ഫോറം തലശ്ശേരിയുടെ ചെയർമാൻ കെ.ശിവദാസന്റെ അദ്ധ്യക്ഷതയിൽ റവ.ഫാദർ ഡോക്ടർ ജി.എസ്. പ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ പരിഷ്ക്കർത്താക്കളായ ശ്രീ നാരായണ ഗുരു - അയ്യങ്കാളി തുടങ്ങിയവർ ഉഴുതു മറിച്ചതാണ് ഇന്ന് കാണുന്ന കേരളം. ഈ നാടിനു സാമൂഹ്യ മുന്നോക്ക വസ്ഥക്ക് കാരണം ശ്രീ നാരായണ ഗുരു - മഹാത്മ അയ്യങ്കാളിയുടെ പ്രവർത്തനങ്ങൾ ആണെന്നും പുതിയ തലമുറ ഇത് വിസ്മരിക്കരുതെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടു റവ.ഫാദർ ജി.എസ് പ്രാൻസിസ് പ്രസംഗിച്ചു
പ്രൊഫ. ഏ.പി.സുബൈർ . പ്രൊഫ. ദാസൻ പുത്തലത്ത്. ശശികുമാർ കല്ലിടുo ബിൽ. ഷീബാ ലിയോൺ ,ഡോക്ടർ എൻ. പ്രദീപ് കുമാർ. സുരേഷ് കൂത്തുപറമ്പ . നടമ്മൽ രാജൻ.. ബി.കെ. മുഹമ്മദ് കാസിം. സുരേന്ദ്രൻ കൂവക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
ഉസ്മാൻ പി. വടക്കുമ്പാട് സ്വാഗതവും തച്ചോളി അനിൽ നന്ദിയും പറഞ്ഞു
പ്രമുഖ എഴത്തുകാരൻ ടി കെ.ഡി മുഴപ്പിലങ്ങാടിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടികൾ തുടങ്ങങ്ങിയത്.
ചിത്രവിവരണം:റവ.ഫാദർ ഡോക്ടർ ജി.എസ്. പ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു
താത്യത്ത് ബാലനെ അനുസ്മരിച്ചു.
ചമ്പാട് :പുഞ്ചക്കര ശ്രീനാരായണമഠ &വായനശാലയുടെ നേതൃത്വത്തിൽസ്ഥാപക സെക്രട്ടറിയും സി പി എം പുഞ്ചക്കര ബ്രാഞ്ച് കമ്മറ്റിസെക്രട്ടറിയുമായിരുന്നതാത്യത്ത്ബാലന് സർവ്വകക്ഷി അനുശോചനം.
പഞ്ചായത്ത് മെമ്പർ കെ കെ മോഹനൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ സുജാത,സിപിഐഎം ചമ്പാട് ലോക്കൽ കമ്മിറ്റി മെമ്പർ കെ ഇ മോഹനൻ,ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി ഇ.മനീഷ്,സിപിഐ പാനൂർ ലോക്കൽ സെക്രട്ടറി.കെ കെ ബാലൻ, കെ പി സുനിൽകുമാർ, പി വാസു,കെ എം സജീവൻ,വി കെ പവിത്രൻ, എ കെ പ്രദീപൻ സംസാരിച്ചു
വിശ്വമാനവികതയുടെ
സന്ദേശം പരത്തിയ യുഗപ്രഭാവൻ :
ഡോ: ഭാസ്ക്കരൻ കാരായി
മാഹി:അദ്വൈത സിദ്ധാന്തത്തെ സാമൂഹികവിപ്ളവത്തിന്റെ ചാലകശക്തിയായി വിനിയോഗിച്ച് വിശ്വ മാനവികതയുടെ സന്ദേശം പരത്തിയ യുഗപ്രഭാവനായ യോഗീശ്വരനാണ് ശ്രീനാരായണ ഗുരുവെന്ന് ഡോ: ഭാസ്ക്കരൻ കാരായി അഭിപ്രായപ്പെട്ടു.
പള്ളൂർശ്രീനാരായണഗുരു സ്മാരക മഠത്തിൽ ചതയ നാളിൽ സംഘടിപ്പിച്ച വർത്തമാന കാലത്ത് ഗുരുദേവദർശനങ്ങളുടെ പ്രസക്തി എന്ന വിഷയമവതരിപ്പിച്ചു കൊണ്ട്സംസാരിക്കുകയായിരുന്നു ഡോ: ഭാസ്ക്കരൻ കാരായി. ആത്മീയതയുടെ അടിത്തറയിൽ ഊന്നി നിന്നുള്ളഭൗതികതയുടെ ശാസ്ത്രിയ വീക്ഷണമാണ് ഗുരുവിനെ നയിച്ചതെന്ന് കലൈമാമണി ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. വംശീയതയുടെ, മതത്തിന്റെ പേരിൽ യുദ്ധമൊഴിഞ്ഞ, കലാപമുയ രാത്ത ഒരു വർഷം പോലും ലോകത്തുണ്ടായിട്ടില്ലെന്നും, ഇതിനുള്ള മോചനമന്ത്രം ഗുരു സന്ദേശമായ സാഹോദര്യത്തിന്റേയും സ്നേഹത്തിന്റെയും ദർശനങ്ങൾ മാത്രമാണെന്നും കവി ആനന്ദ് കുമാർ പറമ്പത്ത്പറഞ്ഞു.
വിവിധ മത്സര വിജയി കൾക്ക്സമ്മാനദാനവുമുണ്ടായി.മഠം പ്രസിഡണ്ട് പി.വി. കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ടി.ജയതിലകൻ സംവാദം നിയന്ത്രിച്ചു. പി.രാജൻ സ്വാഗതവും, എൻ. മോഹനൻ നന്ദിയും പറഞ്ഞു. എസ്.എൻ. അയൽക്കൂട്ടത്തിലെ ബീന പ്രാർത്ഥനാഗീതം ആലപിച്ചു.
ചിത്രവിവരണം:ഡോ: ഭാസ്ക്കരൻ കാരായി ഉദ്ഘാടനം ചെയ്യുന്നു
എം ബാലൻ അന്തരിച്ചു
കാവുംഭാഗം മൂർക്കോത്ത് ഹൗസിലെ എം ബാലൻ ( 93 ) മുംബൈ ബാന്ദ്രയിൽ അന്തരിച്ചു.മുംബൈയിലെ മുകുന്ദ അയേൺ & സ്റ്റീൽസിൽ എഞ്ചിനിയറായിരുന്നു.ചെമ്പൂർ മലയാളി അസോസിയേഷൻ, കാലാ ഞ്ജലി നാടക സമിതി എന്നിവയുടെ സജീവ പ്രവർത്തനും ഭാരവാഹിയുമായിരുന്നു.
ഭാര്യ - സൗദാമിനി .
മക്കൾ - അനൂപ് (എഞ്ചിനിയർ യു കെ ), നിഷ (ഡോക്ടർ യു കെ ). സഹോദരങ്ങൾ - പരേതരായ എം വി കൃഷ്ണൻ നായർ, കണ്ണൻ നായർ, മൂർക്കോത്ത് കുഞ്ഞിരാമൻ, നാരായണൻ നായർ, ജെമിനി ശങ്കരൻ, ലക്ഷ്മിയമ്മ .
സംസ്കാരം ഇന്ന് (28-08-26) ന് ബാന്ദ്രയിൽ വെച്ച് കഴിഞ്ഞു
റസാഖ് അന്തരിച്ചു
മയ്യഴി: പന്തക്കൽ പന്തോ കൂലോത്തിന് സമീപം പന്തക്കാടത്ത് മുബാറക്ക് ഹൗസിൽ റസാഖ് (70) അന്തരിച്ചു. ദീർഘകാലം പന്തക്കലിൽ ചുമട്ട് തൊഴിലാളിയായിരുന്നു. കോൺഗ്രസ്സ് പ്രവർത്തകനും, ഐ.എൻ.ടി.യു.സി അംഗവുമാണ്. ഭാര്യ: ജമീല. മക്കൾ: റജീസ് (ചുമട്ട് തൊഴിലാളി,പന്തക്കൽ), ജസീല. മരുമക്കൾ: സലീന, ഹനീസ്.സഹോദരങ്ങൾ: പരേതരായ ആ ബൂട്ടി, കുഞ്ഞിപ്പാത്തു, മൊയ്തു, നബീസു, ഹംസ.കബറടക്കം ശനിയാഴ്ച്ച രാവിലെ 9 ന് മൂലക്കടവ് ജുമാ മസ്ജിദിൽ
ശ്രീനാരായണ സാംസ്ക്കാരിക കേന്ദ്രം തുറന്നു
പെരിങ്ങത്തൂർ: പുതുതായി നിർമ്മിച്ച ഈസ്റ്റ് കരിയാട് ശ്രീനാരായണ സാംസ്കാരികകേന്ദ്രം നോവലിസ്റ്റ് ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ഓണം മതേതര ഉത്സവം തന്നെയാണെന്നും വർഗീയമാക്കാൻ ശ്രമിക്കുന്ന ശക്തികളെ തടുത്തു നിർത്താൻ ഓരോ മലയാളിക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാഷയാണ് നമ്മെ ഒന്നിപ്പിക്കുന്നതെന്നും, മലയാളത്തെ സംരക്ഷിച്ച് ഒരുമയോടെ തിരുവോണവും ചതയവും നാം ആഘോഷിക്കണമെന്നും ബെന്യാമിൻ പറഞ്ഞു. കോൺഫ്രൻസ് ഹാൾ പി.കെ.പ്രവീൺ എം.എൽ.എയും ഓഫീസ് പാനൂർ നഗരസഭ ചെയർപേഴ്‌സൺ നൗഷത്ത് കൂടത്തിലും വായനശാല ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് മുകുന്ദൻ മഠത്തിലും ഉദ്ഘാടനം ചെയ്തു.
കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ പോക്കർ കക്കാട്ട് അധ്യക്ഷത വഹിച്ചു.സാബിഖ് പുല്ലൂർ പ്രഭാഷണം നടത്തി.
ശ്രീനാരായണ മഠത്തിൻ്റെ ആദ്യകാല ശിൽപ്പികളായ വി.വി.അനന്തൻ, കാങ്ങാട്ട് കണ്ണൻ, കൊളോടിയിൽ വിജയൻ, രയരോത്ത് ഗോവിന്ദൻ ,ചമ്പോളി ശങ്കരൻ ,വി.വി. കൃഷ്ണൻ എന്നിവരെ ബെന്യാമിൻ ആദരിച്ചു.
നഗരസഭാ വൈസ് ചെയർപേഴ്സൺ ടി.എം.ബാബുരാജ്, വാർഡ് കൗൺസിലർ സി.റീന, നുച്ചിക്കാട്ട് മുസ്തഫ, അത്തോൾ വാസു, എം.സുധാകരൻ,
ആവോലം ബഷീർ, പി.കെ.രാജൻ എന്നിവർ സംസാരിച്ചു. ജയമോഹനൻ നാമത്ത് സ്വാഗതവും രാജൻ വാളാഞ്ഞിയിൽ നന്ദിയും പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
