തലശ്ശേരി: ഗുരുദേവ ദർശനങ്ങൾ മാനവികതയുടെ ഉത്തുംഗശൃംഗമായി ജ്വലിച്ചുനിൽക്കുന്ന, ആ ദർശനങ്ങളെ സ്വന്തം ജീവിതം കൊണ്ടും കർമ്മം കൊണ്ടും അടയാളപ്പെടുത്തിയ ധന്യവ്യക്തിത്വമാണ്.കെ.ഡി.മുഴപ്പിലങ്ങാട്.
ബാലസാഹിത്യം, നാടകങ്ങൾ, പഠനങ്ങൾ, ജീവചരിത്രം തുടങ്ങിയ ഒട്ടേറെ സാഹിത്യ ശാഖകളിൽ അഭിരമിച്ച അദ്ദേഹം ശ്രീനാരായണഗുരുവിനെ അധികരിച്ച് നിരവധിപുസ്തകങ്ങളുംധാരാളംലേഖനങ്ങളുമെഴുതിയിട്ടുണ്ട്. ആയിരക്കണക്കിന് വേദികളിൽ ഗുരുദർശനങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങളും നടത്തിവന്നിരുന്നു.
ജഗന്നാഥ ക്ഷേത്രമുൾപ്പടെ നൂറുകണക്കിന് മഠങ്ങളിലും, സാംസ്ക്കാരിക കേന്ദ്രങ്ങളിലും ചതയം, സമാധി എന്നിവയ്ക്ക് ടി.കെ. ഡി.യുടെ പ്രഭാഷണങ്ങൾ പ്രധാന ഘടകമാണ്.
ഗുരുദേവൻ വിഭാവനം ചെയ്ത ജാതിരഹിതവും മതാതീതവുമായ ഒരു പുതിയ മനുഷ്യവർഗ്ഗത്തിന്റെ സൃഷ്ടിക്കായി നിലകൊണ്ട അദ്ദേഹം, കണ്ണൂരിന്റെ മണ്ണിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. 'ശ്രീനാരായണ ഗുരുദേവൻ സംസാരിക്കുന്നു ', ,'ഗുരുദേവന്റെ ചിന്ത ''ഗുരുവിന്റെ ചിരി 'തുടങ്ങിയ ഗുരുദേവനെക്കുറിച്ചെഴുതിയ ഗ്രന്ഥങ്ങൾ ഗുരു വിനെ അറിയാൻ ഏറെ സഹായകമാണ്.
ജാതിഭേദവും മതദ്വേഷവുമില്ലാതെ സർവരും സോദരത്വേന വാഴുന്ന ഒരു മാതൃകാ ലോകത്തെക്കുറിച്ചുള്ള ഗുരുവിന്റെ സ്വപ്നങ്ങളെ സ്വന്തം ഹൃദയത്തോട് ചേർത്തുവെച്ചാണ് ടി.കെ.ഡി. തന്റെ പൊതുജീവിതം നയിച്ചത്. മനുഷ്യനെ മനുഷ്യനായി മാത്രം കാണാനും, അവന്റെ ഉന്നമനത്തിനായി വിദ്യയും സംഘടനയും ആയുധമാക്കാനും പഠിപ്പിച്ച ഗുരുദർശനങ്ങളുടെ ജീവിക്കുന്ന പ്രതീകമായിരുന്നു അദ്ദേഹം. ഒട്ടേറെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനുമാണ്. ഗുരുദേവ പ്രസ്ഥാനങ്ങൾ ഏതായാലും അദ്ദേഹം ഗുരു എന്ന വികാരത്തിന് പുറത്ത് മറ്റൊന്നും കാണാറില്ല. മുഴപ്പിലങ്ങാടിന്റെയും മലബാറിന്റെയും സാമൂഹിക പശ്ചാത്തലത്തിൽ, സാധാരണക്കാരന്റെ ശബ്ദമായി മാറാനും അവർക്ക് ജ്ഞാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വഴി കാട്ടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചത് ഈ ദർശനങ്ങളിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്.
ഗുരുദേവൻ മുന്നോട്ടുവെച്ച 'വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക' എന്ന ആപ്തവാക്യം ടി.കെ.ഡി. മുഴപ്പിലങ്ങാട് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിവിളക്കായി സ്വീകരിച്ചു. വിദ്യാഭ്യാസം കേവലം തൊഴിൽ നേടാനുള്ള ഉപാധിയല്ല, മറിച്ച് മനുഷ്യനെ അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിപ്പിച്ച് സ്വതന്ത്രനാക്കുന്ന പ്രക്രിയയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഇതിനായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചു. പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സംഘടന എന്ന ശക്തിക്ക് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ പ്രവർത്തനങ്ങളിലൂടെയും മറ്റ് സാമൂഹിക കൂട്ടായ്മകളിലൂടെയും അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ മലബാറിലെ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ സുവർണ്ണ അധ്യായങ്ങളാണ്. അധികാരത്തിന് വേണ്ടിയല്ല, മറിച്ച് ദുർബലവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരെആത്മാഭിമാനമുള്ളവരാക്കാനും വേണ്ടിയാണ് അദ്ദേഹം സംഘടനകളെ വിനിയോഗിച്ചത്. ഗുരുവിന്റെ മാനവിക ദർശനങ്ങളെ സാധാരണക്കാരുടെ നിത്യജീവിതത്തിലേക്ക് പരിവർത്തനം ചെയ്യാൻ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം.
'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുദേവന്റെ പരമപ്രധാനമായ സന്ദേശം വെറുമൊരു മുദ്രാവാക്യമായി ഒതുക്കാതെ, അത് പ്രാവർത്തികമാക്കാൻ നിരന്തരം ശ്രമിച്ച വ്യക്തിയായിരുന്നു ടി.കെ.ഡി.മുഴപ്പിലങ്ങാട്. മനുഷ്യർക്കിടയിൽ ജാതിയുടെയോ മതത്തിന്റെയോ പേരിൽവേലിക്കെട്ടുകൾ ഉയരുന്നതിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. മനുഷ്യത്വമാണ് ഏറ്റവും വലിയ ജാതിയെന്നും, സ്നേഹമാണ് യഥാർത്ഥമതമെന്നുമുള്ള ഗുരുവിന്റെ ചിന്തകൾ അദ്ദേഹത്തിന്റെ ഓരോ വാക്കിലും പ്രവർത്തിയിലും നിഴലിച്ചു നിന്നിരുന്നു. ആത്മീയതയെ ഭൗതിക ജീവിതത്തിന്റെ ഉന്നമനവുമായി കൂട്ടിയിണക്കിയ ഗുരുവിന്റെ പാത പിന്തുടർന്ന്,ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കായി അദ്ദേഹം അഹോരാത്രം പണിയെടുത്തു. വ്യവസായത്തിലൂടെയും കൃഷിയിലൂടെയും സ്വയംപര്യാപ്തത കൈവരിക്കണമെന്ന ഗുരുവിന്റെ ആഹ്വാനം മലബാറിലെ മണ്ണിൽ യാഥാർത്ഥ്യമാക്കാൻ അദ്ദേഹം മുന്നിൽ നിന്ന് നയിച്ചു. ലാളിത്യവും ഉന്നത ചിന്തയും കൈമുതലാക്കിയ ടി.കെ.ഡി., പൊതുപ്രവർത്തകർക്ക് എക്കാലവും മാതൃകയാക്കാവുന്ന ഒരു ശുദ്ധമായ ജീവിതമാണ് നയിച്ചത്.
സമകാലിക ലോകത്ത്, ജാതി ചിന്തകളും വർഗീയചേരിതിരിവുകളും വീണ്ടും ശക്തമാകുന്ന ഈ കാലഘട്ടത്തിൽ, ടി.കെ.ഡി.മുഴപ്പിലങ്ങാടിന്റെ ജീവിതവും അദ്ദേഹംഉയർത്തിപ്പിടി:ച്ച ശ്രീനാരായണ ദർശനങ്ങളും കൂടുതൽ പ്രസക്തമാവുകയാണ്. മനുഷ്യരെഭിന്നിപ്പിക്കുന്ന ശക്തികൾക്കെതിരെ സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും പ്രതിരോധം തീർക്കാൻ ഗുരുവിന്റെ ആശയങ്ങൾക്ക് മാത്രമേസാധിക്കുകയുള്ളുവെന്ന് ഉറച്ച് വിശ്വസിച്ച അദ്ദേഹം ഗുരുവിന്റെആശയങ്ങൾ പ്രചരിപ്പിക്കാൻ തന്റെ ജീവിതം തന്നെ സമർപ്പിക്കുകയായിരുന്നു.
ചിത്ര വിവരണം: കാഥികൻ പെരുന്താറ്റിൽ ഗോപാലന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്ക്കാര ചടങ്ങിൽ ടി.കെ.ഡി.യെ ആദരിക്കുന്നു
നിടുമ്പ്രം മഹാദേവ ക്ഷേത്രത്തിൽ ദശാവതരങ്ങളുടെ പുഷ്പ ചിത്രം വരച്ച് ജയപ്രകാശ് ശ്രദ്ധേയനായി
മാഹി:ഓണാഘോഷത്തിന്റെ ഭാഗമായി നിടുമ്പ്രം ശ്രീമഹാദേവ മഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽ ദശാവതാരങ്ങളുടെ ചിത്രങ്ങൾ പുഷ്പം കൊണ്ട് വരച്ച് 67 കാരനായ നിടുമ്പ്രം ശിവപ്രഭയിൽ കെ.ജയപ്രകാശ് ശ്രദ്ധേയനായി. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം,
വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നീ പത്ത് രൂപങ്ങൾക്ക് പുറമെ തിരുവോണ ദിനത്തിൽ ഗുരുവായൂരപ്പൻ്റെ പൂർണ്ണമായ രൂപവും പുഷ്പങ്ങൾ കൊണ്ട് ഒറ്റയ്ക്ക് വരച്ചാണ് ജയപ്രകാശ് ക്ഷേത്രസന്നിധി ധന്യമാക്കിയത്. ഭഗവാന്റെ പൂഷ്പരൂപം കാണാൻ ക്ഷേത്രാങ്കണത്തിൽ ഭക്തജനങ്ങളുടെ തീരക്കായിരുന്നു. ജയപ്രകാശിനെ ക്ഷേത്രം തിരുമേനി ധനജ്ഞയൻ നമ്പൂതിരി അനുമോദിച്ചു.
കോവുക്കൽ കുമാരന്റ ഭാര്യ കോറോത്ത് ദേവുക്കുട്ടി നിര്യാതയയായി
അഴിയൂർ: മാഹി റെയിൽവെ സ്റ്റേഷനു സമീപം പരേതനായ കോവുക്കൽ കുമാരന്റ ഭാര്യ കോറോത്ത് ദേവു ക്കുട്ടി(92) അന്തരിച്ചു. കളത്തിൽ ചാത്തു മാസ്റ്ററുടേയും ചീരുവിൻറെയും മകളാണ്. മക്കൾ - ശശികുമാർ (റിട്ട. റെയ് ഡ്കോ ). സതീഷ് കുമാർ ( റിട്ട. ഗവ. പ്രസ്സ് ), സുധേഷ് കുമാർ (റിട്ട. ടീച്ചർ ), പരേതനായ ശ്രീനിവാസൻ. ജാമാതാക്കൾ: ശ്യാമള (റിട്ട. ടീച്ചർ മാഹി), റീത്ത ,സുവർണ്ണ ( ടീച്ചർ മുണ്ടത്തോട് .യു.പി. സ്കൂൾ ). സഹോദരങ്ങൾ - ഉമ(മുംബൈ), സുമ(റിട്ടയേർഡ് അധ്യാപിക), ശ്രീജ(കാനഡ), രാജീവൻ(മുംബൈ) , പരേതരായ രാമൻ മാസ്റ്റർ(റിട്ടയേർഡ് അധ്യാപകൻ), മാധവി(റിട്ടയേർഡ് അധ്യാപിക), മീനാക്ഷി(റിട്ടയേർഡ് അധ്യാപിക), ഡോ: രവീന്ദ്രൻ(സർ സയ്യിദ് കോളേജ്), ഉഷ(റിട്ടയേർഡ് പ്രിൻസിപ്പൽ, തിരൂരങ്ങാടി ഹയർ സെക്കണ്ടറി).
സംസ്ക്കാരം ഇന്ന് (വ്യാഴം) വൈകിട്ട് 4 മണിക്ക് കോറോത്ത് വീട്ട് വളപ്പിൽ.
ജഗന്നാഥ ക്ഷേത്രത്തിൽ ത്രിദിന ഗുരുദേവജയന്തി ആഘോഷത്തിന് തുടക്കമായി
തലശ്ശേരി:ജഗന്നാഥ ക്ഷേത്രത്തിൽ ത്രിദിന ഗുരുദേവജയന്തി ആഘോഷത്തിന് തുടക്കമായി
ദീപാലങ്കാരം. തുടർന്ന് വിശേഷാൽ ആരാധനഎന്നിവയുണ്ടായി.
28ന് കാലത്ത് 6 മണിക്ക് ഭജന. 7.15 ന് അഭിഷേകം, സമുഹ പ്രാർത്ഥന, 7.45 ന് കന്നുകാലികൾക്ക് പച്ചപ്പുല്ല് ദാനം. 8 മണിക്ക് ഗുരു പുജ, പായസ ദാനം. 8.30 ന് വിശേഷാൽ പൂജ, ശീവേലി എഴുന്നള്ളത്ത്
വിവിധ മഠങ്ങളിൽ നിന്നുളള ഘോഷയാത്ര .
വൈ: 6മണിക്ക് ജയന്തി സമ്മേളനം അഡ്വ.കെ. സത്യന്റെഅദ്ധ്യക്ഷതയിൽ കാരായി രാജൻ ഉദ്ഘാടനം ചെയ്യും.
29 ന് വൈ: 6.30 ന് അഞ്ജലി കലാക്ഷേത്ര യുടെ നൃത്തനൃത്യങ്ങൾ.
ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിൽ ശ്രീനാരായണ ഗുരു ജയന്തിആഘോഷത്താടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടന്നു. പി.സി.എച്ച്.ശശിധരൻ പ്രഭാഷണം നടത്തി.. ഫാ.ബെന്നി മണപ്പാട്ട് അധ്യക്ഷത വഹിച്ചു..
തുടർന്ന് കുറിച്ചിയിൽ കലാമൃതം സാംസ്കാരിക വേദി അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു. നർത്തകി അനിലാ ഗോവർധനും എൻ.വി. സുഷമയും സംഘവും അവതരിപ്പിച്ച വിവിധ നൃത്ത പരിപാടികൾ, ഗായകൻ കെ.അനൂപ് കുമാർഅവതരിപ്പിച്ച വിവിധ സംഗീത പരിപാടികൾ എന്നിവ നടന്നു..
28 ന് രാവിലെ 4.30 ന് വിശേഷാൽ പൂജ, പകൽ 12ന് സമൂഹപ്രാർഥന, ഗുരുപൂജ തുടർന്ന് സമൂഹ സദ്യ എന്നിവയും നടക്കും.
മാഹി:ശ്രീനാരായണ ഗുരുദേവരുടെ പാദസ്പർശത്താൽ ധന്യമായ മഞ്ചക്കൽ പ്രദേശത്തെ ശ്രീനാരായണഗുരു സേവാസമിതിയിൽ
ഗുരുജയന്തി ആഘോഷങ്ങൾ ആരംഭിച്ചു അവിട്ടം നാളിൽഗുരുപൂജ ,ദീപാരാധന,ദീപാലങ്കാരം,പായസ ദാനം എന്നിവ നടന്നു.. ചതയദിനത്തിന് കാലത്ത് 8:മണിക്ക് ഗുരു പൂജ,
വൈകുന്നേരം ദീപാരാധന,ദീപാലങ്കാരം എന്നിവയുമുണ്ടാകും
പള്ളൂർ ശ്രീനാരായണ ഗുരു സ്മാരക മഠത്തിൽ ഇന്ന് കാലത്ത് 10 മണിക്ക് വർത്തമാന കാലത്ത് ഗുരുദർശനത്തിന്റെ പ്രസക്തിയെക്കുറിച്ച് നടക്കുന്ന സംവാദത്തിൽ ഡോ: ഭാസ്ക്കരൻ കാരായി, ചാലക്കര പുരുഷു, ആനന്ദ് കുമാർ പറമ്പത്ത്സംബന്ധിക്കും
ഏടന്നൂർ, പുന്നോൽ, പെരുമുണ്ടേരി, അഴിക്കൽ, നിടുമ്പ്രം , ചെമ്പ്ര, ചാലക്കര, കവിയൂർ പന്തക്കൽ , മൂലക്കടവ്,കുട്ടിമാക്കൂൽ, കൈവട്ടം നരനാരായണമഠം, ചൊക്ലി, ഈസ്റ്റ് പള്ളൂർ, പൊന്ന്യം, ശ്രീ നാരായണ മഠങ്ങളിൽ വിവിധ പരിപാടികളോടെ ചതയാഘോഷം നടന്നു വരുന്നു.
വത്സലൻ നിര്യാതനായി.
മുഴപ്പിലങ്ങാട്: കുളം ബസാറിന് സമീപം കെ.വി. ഹൗസിൽ വത്സലൻ (85) നിര്യാതനായി. ആദ്യകാല സജീവ കോൺഗ്രസ് പ്രവർത്തകനാണ്.
ഭാര്യ : പരേതയായ കെ. സി.സതി
മക്കൾ : സൂരജ്, ഷീബ.
മരുമക്കൾ: രവീന്ദ്രൻ, റെജി.
സഹോദരങ്ങൾ: പരേതരായ നാരായണി, ജാനകി, ലക്ഷ്മി, രാഘവൻ, കാർത്തിയായനി
35-ാം വാർഷികം ആഘോഷിച്ചു
ന്യൂ മാഹി: ന്യൂ മാഹി എച്ച്.പി. ഗ്യാസ് ഹൗസിന്റെ 35-ാം വാർഷികാഘോഷം ഗ്യാസ് ഹൗസിൽ സംഘടിപ്പിച്ചു. ഒ.ടി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാനേജർ കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഡീലർ കെ.പി. സവിതകുമാരി സ്വാഗതവും രൂപേഷ് ബ്രഹ്മം നന്ദിയും പറഞ്ഞു.
ചടങ്ങിൽ 30 വർഷം പൂർത്തിയാക്കിയ ജീവനക്കാരായ എം. വിജയൻ, പി. പുഷ്പരാജ്, കെ. പ്രഭാകരൻ എന്നിവരെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
ശ്രീകൃഷ്ണ ജയന്തി സംപ്തമ്പർ 4 ന് ശോഭായാത്ര മാഹിയിൽ
മാഹി: ശ്രീകൃഷ്ണ ഭഗവാൻ്റെ ജന്മദിനമായ ശ്രീകൃഷ്ണ ജയന്തി ബാലഗോകുലം ബാലദിനമായി ആചരിക്കുകയാണ്.
കൃഷ്ണ രാധ വേഷധാരികൾ, ചെണ്ടമേളം, പാഞ്ചാരി മേളം, ഭജന സംഘങ്ങൾ, നയന മനോഹരമായ നിശ്ചല ദൃശ്യങ്ങൾ തുടങ്ങിയവയോടെ മാഹി നഗരത്തിൽ മഹാശോഭായാത്ര നടക്കും.
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ സന്ദേശം അറിയിച്ചുകൊ ണ്ട് ഈ മാസം 30 ന് മാഹി മേഖലയിലെ ക്ഷേത്രപരിസരങ്ങളിലും പ്രധാന കവലകളിലും പതാക ദിനം ആചരിക്കും
അഷ്ടമിരോഹിണി ദിവസമായ സംപ്തമ്പർ 4 ന് ബാലഗോകുലം മാഹി മണ്ഡലം സമിതിയുടെ ശോഭായാത്ര വൈകുന്നേരം 4 മണിക്ക് പരിമഠത്ത് നിന്ന് ആരംഭിച്ച് മാഹി പാലം, മാഹിമെയിൽ റോഡ്, മുൻസിപ്പാൽ ഓഫീസ് വഴി പാറക്കൽ അമ്പലപറമ്പിൽ സമാപിക്കും.
മാഹിമേഖലയുടെ വിവിധ സ്ഥലങ്ങളിൽ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ഉറിയടി ,ഗോപൂജ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു
കെ. പി. സുനീഷ് (ആഘോഷ പ്രമുഖ്)
സത്യൻ കുനിയിൽ (പ്രസിഡണ്ട)
വി.കെ. അശ്വതി, ഷിനി ത്ത് (വൈസ് പ്രസി :)
വിജയൻ പൂവ്വച്ചേരി (സെക്രട്ടറി)
എം സുരേഷ്, കെ . നിപീഷ് (ജോ:സിക്രട്ടറി)
കെ സബിത്ത്(ഖജാൻജി) എന്നിവർ ഭാരവാഹികളായി 101 അംഗ ആഘോഷ സമിതി രൂപികരിച്ചു. രൂപീകരണ യോഗത്തിൽ അഡ്വ ബി ഗോകുലൻ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം കാര്യദർശി തിലകരാജ് ബാലദിനാഘോഷത്തെക്കുറിച്ച് സംസാരിച്ചു.
പൊയിലൂർ ശ്രീനാരായണ മഠത്തിൽ നടന്ന ഗുരുദേവ ജയന്തിയോടനുബന്ധിച്ച സാംസ്‌കാരിക സമ്മേളനം സന്തോഷ് ഇല്ലോളിൽ ഉദ്ഘാടനം ചെയ്യുന്നു
പഴയകാല കളിക്കാരുടെ സംഘടനയായ ഫ്ലാഷ് ബാക്കിൻറെ ഓണാഘോഷം തലശ്ശേരി കോസ്മോപൊളിറ്റൻ ക്ലബ്ബിൽ വച്ച് നടന്നു.
സംസ്ഥാന, ജില്ലാ, യൂണിവേഴ്സിറ്റി താരങ്ങൾ ഉൾപ്പെടെ എഴുപതോളം പേർ ആഘോഷത്തിൽ പങ്കെടുത്തു. ഫ്ലാഷ് ബാക്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൻ്റെസ്വിച്ച് ഓൺ കർമ്മം പ്രമുഖ പ്രവാസി വ്യവസായി ഒ.വി. മുസ്തഫ നിർവഹിച്ചു. ഒ.വി.മുഹമ്മദ് റഫീക്കിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് ക്യാപ്റ്റൻ ടി.ശിവദാസ്, മുൻ സംസ്ഥാന ക്രിക്കറ്റ്, ഫുട്ബോൾ താരമായ പി നിസാർ ,പ്രൊഫസർ എ.പി. സുബൈർ എന്നിവർ സംസാരിച്ചു. എം പി. നിസാമുദ്ദീൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജലന്തറിൽ നടക്കുന്ന ദേശീയ അത്‌ലറ്റിക് മീറ്റിൽ 100 മീറ്റർ ജൂനിയർ വിഭാഗ ത്തിൽ പങ്കെടുക്കുന്ന ദേവശ്രീക്കുള്ള ഫ്ലാഷ് ബാക്കിൻ്റെ ധനസഹായം മുൻ സന്തോഷ് ട്രോഫി താരം വി.ബി. ഇസാക്ക് നൽകി. പി.കെ.സുരേഷ് സ്വാഗതവും ഫ്ലാഷ് ബാക്ക് സെക്രട്ടറി സി ടികെ അഫ്സൽ നന്ദിയും പറഞ്ഞു.
ഗുരു ചരണാലയത്തിൽ
ചതയ ദിന സമ്മേളനം
പൊന്ന്യം :ഗുരു ചരണാലയം മഠത്തിലെ ചതയ ദിന സാംസ്കാരിക സമ്മേളനം പ്രശസ്ത ബാലസാഹിത്യകാരൻ രാജു കാട്ടുപുനം ഉദ്ഘാടനം ചെയതു. കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.
എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് കേഷ് അവാർഡും സർട്ടിഫിക്കറ്റും രാജു കാട്ടുപുനം വിതരണം ചെയതു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.എ. എം.ജയേന്ദ്രൻ സ്വാഗതം പറഞ്ഞു.
ചിത്രവിവരണം:പ്രശസ്തബാലസാഹിത്യകാരൻ രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്യുന്നു
രക്ഷാബന്ധൻ മഹോത്സവം
തലശ്ശേരി: ബ്രഹ്മകുമാരീസ് രാജയോഗ സെന്ററിൽ രക്ഷാബന്ധൻ മഹോത്സവം ആഘോഷിച്ചു കണ്ണൂർ ഡിസ്റ്റിക് ഇൻ ചാർജ് സവിതാബഹൻജിയുടെ അധ്യക്ഷതയിൽ . അഡ്വക്കറ്റ് രത്നാകരൻ ഉദ്ഘാടനം ചെയ്തു ചീഫ് ഗസ്റ്റ് ആയി നേവി ഓഫീസർ അനുരാഗ് ബാലൻ പങ്കെടുത്തു ധനലക്ഷ്മി ബാങ്ക് മാനേജർ രതീഷ് ഡി എഡിഷൻ പോസ്റ്റർ ലോഞ്ചിങ് ചെയ്തു തലശ്ശേരി സെന്റർ ഇൻ ചാർജ് ഗൗരി ബഹൻ കണ്ണൂർ ചാലാട് സെന്റർ ഇൻ ചാർജ് പ്രിയ ബഹൻ സംസാരിച്ചു
ചിത്രവിവരണം:അഡ്വക്കറ്റ് രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു.
എ.കെ.ഉഷ നിര്യാതയായി
പള്ളൂർ ആലം കുളങ്ങരയിൽ എ.കെ.ഉഷ (57) നിര്യാതയായി. ഭർത്താവ്: എ.കെ.പുരുഷോത്തമൻ (റിട്ട.മാഹി സ്പിന്നിംഗ്മിൽ). മക്കൾ: അതുൽ.എ.കെ. അജന്യ.എ.കെ. സഹോദരങ്ങൾ: നാരായണി, രാഘവൻ, ശാരദ, പത്മാവതി, രാജി, സതി, പരേതനായ ഗോപാലൻ. സംസ്ക്കാരം നാളെ (28/8/26) രാവിലെ 8 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ.
ഗുരു ജയന്തി സാംസ്ക്കാരിക സമ്മേളനം
ചൊക്ലി:ശ്രീനാരായണ ഗുരു സംസ്കാരിക കേന്ദ്രം വായനശാല & ഗ്രന്ഥാലയം നേതൃത്വത്തിൽവെസ്റ്റ് നിടുമ്പ്രം, ഇല്ലത്ത് പീടികയിൽ17 2മത് ശ്രീനാരയണ ഗുരു ജയന്തിആഘോഷത്തിന്റെ ഭാഗമായി സംസകാരിക സമ്മേളനത്തിൽ " ഗുരുദേവനും മാനവിക മൂല്യങ്ങളും "എന്ന വിഷയത്തെ അസ്പദമാക്കി. വിനോയി പി മാവിലേരി ഉദ്ഘാടനവും,പ്രഭാഷണവും നടത്തി. ചൊക്ളി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ റ്റിംഗ് കമ്മിറ്റിചെയർപേഴ്സൺ പി.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻഡോവ്ന്റ് വിതരണവും, ക്യാഷ് ക്യാഷ് അവാർഡും ടി.സി. പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു.കെ.ടി.കെ മോഹനൻനന്ദി അറിയിച്ചു. പ്രദിപ് കുമാർ സ്വാഗതം പറഞ്ഞു. വോയ്സ് ഓഫ് നിടുമ്പ്രം (ശ്രീനാരായണ സംസ്കാരിക കേന്ദ്രം )കാരക്കോ ഗാനമേളയും അവതരിപ്പിച്ചു.
ചിത്രവിവരണം:വിനോയി പി മാവിലേരി ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
