ഓണം സ്നേഹ വിരുന്നൊരുക്കി
തലശ്ശേരി മുൻസ്സിപ്പാൽ മാരിയമ്മ വാർഡ് കൌൺസിലർ നൂറ ടീച്ചർ മാതൃകയായി. തന്റെ വാർഡിന്റെ പരിധിയിലുള്ള പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്തുള്ള നിർദര രായ തെരുവിന്റെ മക്കളെയാണ് ടീച്ചർ ചേർത്ത് നിർത്തി ഭക്ഷണ പൊതികൾ വിതരണം ചെയ്തത്. ബസ്സ് സ്റ്റാന്റിൽ നടന്ന ചടങ്ങിൽ മാരിയമ്മ ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. കെ.ഖാലിദ് സ്വാഗതവും മുഹമ്മദ് റഹീസ് കെ. നന്ദിയും പറഞ്ഞു. ടി.പി. ദിൽഷാദ് ഫൈസൽ ഏ.പി. റഹീം ശുഹൈബ് മാണിയാട്ട് ദിൽഷാദ് പൊന്നകം എന്നിവർ പങ്കെടുത്തു.
ഓണത്തിന് സ്നേഹവിരുന്നൊരുക്കി തലശ്ശേരി സി എച്ച് സെന്റർ
തലശ്ശേരി : തലശ്ശേരി സി. എച്ച്. സെന്റർ, ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തിരുവോണ നാളിൽ സ്നേഹവിരുന്ന് നൽകി. തലശ്ശേരിപൊലീസ് സബ്ബ് ഇൻസ്പെക്ടർ അശ്വിൻ റോയ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. സെന്റർ വൈസ് ചെയർമാൻ എൻ. പി. മുനീർ അദ്ധ്യക്ഷത വഹിച്ചു. സെന്റർ സെക്രട്ടറി അഡ്വ.കെ.എ. ലത്തീഫ് സ്വാഗതവും കോ-ഓഡിനേറ്റർ റഷീദ് തലായി നന്ദിയും പറഞ്ഞു. പോലീസ് എസ്. ഐ. അബ്ദുൽ റഫീഖ്, റഷീദ് കരിയാടൻ, എൻ. മൂസ, റഹ്‌ദാദ് മൂഴിക്കര, പാലക്കൽ സാഹിർ, അഹ്‌മദ് അൻവർ ചെറുവക്കര, പി.സി റിസാൽ, ഇ. കുഞ്ഞി മൂസ എന്നിവർന്നുസാരി
പി.പി സിറാജ്, യു.സി മുസ്തഫ, വി. പി. റുഫൈസ് ഉബൈസ് , ആഷിഖ് പി. പി., അറയിലകത്ത് ആബൂട്ടി, ഷഹറാസ് ചൊക്ലി, അസ്സൂ,നൗഷാദ് വടക്കുമ്പാട്, ജലാൽ പറാൽ, അഷ്‌റഫ് ചമ്പാട്, ഷാജി തൂവക്കോട്, ഹനീഫ പിലാക്കൂൽ , റഹീസ് പിലാക്കൂൽ , ദിൽഷാദ്, ടി.പി. നൗഷാദ്, മുനീർ കൈവട്ടം, നംഷീർ,ഫസൽ എരഞ്ഞാളി, സമീർ കെ., നസീൽ തുടങ്ങിയവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി
ചിത്രവിവരണം:തലശ്ശേരി സി. എച്ച്. സെന്ററിന്റെ ഓണം സ്നേഹ വിരുന്ന് പൊലീസ് സബ് ഇൻസ്‌പെക്ടർ അശ്വിൻ റോയ് ഉദ്ഘാടനം ചെയ്യുന്നു
ദാസൻ @ മോഹൻദാസ്
ന്യൂമാഹി:വേലിക്കേളോത്ത് ദാസൻ ( മോഹൻ ദാസ് - 78) നിര്യാതനായി. ദീർഘാകാലം പൂനെയിലായിരുന്നു. പരേതരായ വേലിക്കേളോത്ത് അനന്തന്റെയും നുറുമ്പിന്റെയും മകനാണ്. ഭാര്യ : വള്ളുകണ്ടിയിൽ പ്രമീള. മക്കൾ : സമീറ ദാസൻ ( ടീച്ചർ, എക്സൽ പബ്ലിക് സ്കൂൾ, മാഹി ), സജിത്ത് മോഹൻദാസ് ( ടി. സി. എസ്- പൂനെ). മരുമകൻ : തട്ടാന്റ പറമ്പത്ത് പ്രിയേഷ് ( ന്യൂ മാഹി പബ്ലിക് വെൽഫയർസൊസൈറ്റി).സഹോദരങ്ങൾ :
കല്യാണി, പരേതരായ കുമാരൻ, ബാലൻ, കുഞ്ഞിരാമൻ, ദേവകി, കൃഷ്ണൻ, ദാമോദരൻ, പദ്മനാഭൻ.
സംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് മാഹി ശ്മശാനത്തിൽ
രാധേഷ് @ രാജീവൻ
മാഹി .വെസ്റ്റ് പള്ളൂരിലെ കുറ്റിപ്പൊരിച്ച കണ്ടി രാധേഷ് (രാജീവൻ–56)നിര്യാതനായി.പരേതനായ ഗോവിന്ദന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ലീജി (മനേക്കര).
മക്കൾ: ആദിൻ രാജ്, ആൻവിയ . സഹോദരങ്ങൾ: സരള, രാജു (അരവിന്ദാക്ഷൻ), പ്രീത, റീന.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
