കാസിനോ പി മുസ്തഫ ഹാജിയുടെ ഭാര്യ പാത്തൂട്ടി ഹജ്ജുമ്മ

കാസിനോ പി മുസ്തഫ ഹാജിയുടെ ഭാര്യ പാത്തൂട്ടി ഹജ്ജുമ്മ
കാസിനോ പി മുസ്തഫ ഹാജിയുടെ ഭാര്യ പാത്തൂട്ടി ഹജ്ജുമ്മ
Share  
എഴുത്ത്

News desk

2026 Aug 26, 02:06 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കാസിനോ പി മുസ്തഫ ഹാജിയുടെ ഭാര്യ

പാത്തൂട്ടി ഹജ്ജുമ്മ


മാഹി: പ്രമുഖ പ്രവാസി വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനുമായ കാസിനോ പി.മുസ്തഫ ഹാജിയുടെ ഭാര്യ

 ചാലക്കരയിലെ കാസിനോ മൻസിലിൽ ആലമുള്ളതിൽ .എ. പാത്തുട്ടി ഹജ്ജുമ്മ ( 73 ) നിര്യാതയായി.

മക്കൾ:

ഷാഹിദ, സെമീറ, സെമീർ , സജിർ, ഷെമീം. സെലീന, ഷെഹല, ഷംസീർ , സലീം, ഷംന

മരുമക്കൾ: കമറുദ്ദീൻ, സാജിദ്: റിയാസ് ,ഷക്കീൽ , റഹിം,ഷെഹന, ഷെരിഫ,സജില, റൻസില, നസറി

ഖബറടക്കം: ഇന്ന് വൈകീട്ട് 4 മണിക്ക് ന്യൂ മാഹി കല്ലാപ്പള്ളിയിൽ.

cvb

ചെണ്ടുമല്ലി വിളവെടുത്തു


ചൊക്ലി :കവിയൂർ രാജൻസ്മരാകവായനശാല വനിത വേദിയുടെ നേതൃ ത്വത്തിൽ ചൊക്ലി കൃഷി ഓഫിസിന്റെ സഹകരണത്തോടെ ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഒന്നാം ഓണനാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് നിർവഹിച്ചു. വൈസ്.പ്രസിഡണ്ട് കെ.എം സപ്ന അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻന്റുമാരായ സാന്ദ്ര എസ് , മേഹ്ത കെ.എം, വായനശാല സെക്രട്ടറി സി.മോഹനൻ, ലിബകവിയൂർ സംസാരിച്ചു.



flow

ചിത്രവിവരണം:ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഒന്നാം ഓണനാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് നിർവഹിക്കുന്നു.

whatsapp-image-2026-08-25-at-7.38.36-pm

മയ്യഴിക്കാരുടെ ഓർമ്മയിലുണ്ട് ഫ്രഞ്ചുകാരുടെ ഓണം

:ചാലക്കര പുരുഷു


മാഹി: മയ്യഴിക്കാരുടെ ഓണം ഫ്രഞ്ചുകാർക്കും മഹോത്സവമായിരുന്നുവെന്ന് നൂറാം വയസ്സിലേക്ക് കടക്കുന്ന ഫ്രഞ്ച് ഭാഷാ പണ്ഡിതൻ കയനാടത്ത് .രാഘവൻ മാസ്റ്റർ പറഞ്ഞു.. തങ്ങളുടെ പ്രജകൾക്കൊപ്പം ഫ്രഞ്ച് സായ്പന്മാരും ഓണ പരിപാടികളിൽ എല്ലാം മറന്ന് മുഴുകുമായിരുന്നു. അഴീമുഖത്തെ മൂപ്പൻ സായ്പിൻ്റെ ബംഗ്ലാവിന് മുന്നിലെ വിശാലമായ പച്ചപ്പുല്ലുകൾ നിറഞ്ഞ പതാറിൽ തയ്യാറാക്കി നിർത്തുന്ന, വഴുവഴുപ്പുള്ളതൂണി ൻമേൽ, ആകർഷകമായ സമ്മാനങ്ങൾ പറിച്ചെടുക്കാൻ സാഹസപ്പെട്ട്‌ കയറുന്ന ചെറുപ്പക്കാരുടെ മുഖങ്ങളും, കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന മദാമ്മമാരുടെ സന്തോഷവുമെല്ലാം ഇന്നും രാഘവേട്ടൻ്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്. ഫ്രഞ്ചുകാർ മയ്യഴിക്ക് സമ്മാനിച്ച ഒരു വിനോദമായിരുന്നു തുണിൻമേൽ കയറ്റം'

ഒഴുക്കുള്ള അഴിമുഖത്തെ പുഴവെള്ളത്തിലേക്ക് അരയിൽ കയറും കെട്ടി, തിരമാലകളോട് സല്ലപിക്കുന്ന ഓണക്കളികളും മനസ്സിൽ നിന്നും മായുന്നില്ല. സമ്മാനതുക, വെള്ളം നിറച്ച മൺപാത്രത്തിൽ കെട്ടി തൂക്കിയിട്ട്, കണ്ണ് കെട്ടിപ്പൊട്ടിച്ച് സമ്മാനം കൈക്കലാക്കാൻ സ്ത്രീകളും മിടുക്കരായിരുന്നു. പുഴയിൽ വീറോടെ വഞ്ചി തുഴയാൻ മദാമ്മമാരും ഉണ്ടാകുമായിരുന്നു. നാടിൻ്റെ നാടൻ ഓണ ക്കളികളിൽ ഫ്രഞ്ച് സായ്പൻമാർ അലിഞ്ഞ് ചേർന്നിരുന്നു. പുത്തലത്തു നിന്നും ഓണപ്പൊട്ടന്മാർ മണിമുഴക്കി പട്ടണത്തിലെല്ലായിടത്തും സഞ്ചരിക്കും. ചെറുപ്രായത്തിൽജേഷ്ഠൻ എം. രാഘവേട്ടനൊപ്പം എം.മുകുന്ദനും പൂക്കൂടകളുമായി തുമ്പപൂവും ,തെച്ചിപ്പൂവും തേടി മൂപ്പൻ സായ് വിൻ്റ ബംഗ്ലാവിന് മുകളിലെ കുന്നിൽ പോകാറുണ്ട്.കടൽക്കാഴ്ചകൾ കണ്ട് തണുത്ത കാറ്റേറ്റ് ,ചവോക്ക് മരങ്ങളുടെ സംഗീതവുമാസ്വദിച്ചുള്ള ആ യാത്ര ജീവിതാന്ത്യം വരെ മനസ്സിൽ നിന്നും മായില്ല. കിലോമീറ്ററുകളകലെ അഴിയൂരിലെ അരിപ്പൂകാടുകളിലേക്കുള്ള കുട്ടുകാരൊത്തുള്ള കാൽനടയാത്രയും ഇന്നും മനസ്സിന് ഉണർവേകുന്നു.

 ദില്ലിയിൽ ദശകങ്ങളോളം ഫ്രഞ്ച് എംബസ്സിയിൽ ജോലി ചെയ്യുമ്പോഴും, മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നും നാലും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഓണ പരിപാടികളിൽ മുകുന്ദന്റെ കുടുംബവും സജീവമായിരുന്നു.. വി.കെ.കൃഷ്ണമേനോൻ ഓംചേരി, ലീല ഓംചേരി, ദീപ്തി ഓംചേരി, റോസ്കോട്ട് കൃഷ്ണപിള്ള, എം.മുകുന്ദൻ, തുടങ്ങി പലരും ഓണാഘോഷ പരിപാടികളിലെത്തും തിരുവാതിര, നാടകം, കൈകൊട്ടിക്കളി, ഓണസദ്യ, പൂക്കള മത്സരം, തുടങ്ങിയ നിരവധി പരിപാടികളുണ്ടാവും. രാഘവന്റെ ഭാര്യ അംബുജാക്ഷി നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദീർഘമായ പ്രവാസ ജീവിതത്തിലായിരുന്നു ഗൃഹാതുരത്വത്തിൻ്റെ ഓണ സ്മരണ ഏറെയും മനസ്സിനെ ആർദ്രമാക്കിയതെന്ന് പ്രശസ്ത കഥാകാരൻ കൂടിയായ രാഘവേട്ടൻ പറയുമായിരുന്നു..

 ദശകങ്ങൾക്ക് ശേഷം തിരിച്ച് മയ്യഴിയിലെത്തിയപ്പോൾ, മദ്യം മണക്കുന്ന തെരുവീഥികളിൽ, ഓണാഘോഷങ്ങൾ മയങ്ങിക്കിടക്കുന്ന കാഴ്ച മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയെന്നുംഅദ്ദേഹം പറയുമായിരുന്നു.

vishalu_1787689514

കെട്ടിനകത്ത് വിശാലാക്ഷി നിര്യാതയായി.

മയ്യഴി പുത്തലം ദേശത്ത് കെട്ടിനകത്ത് ഹൗസിൽ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ കെട്ടിനകത്ത് വിശാലാക്ഷി (87)നിര്യാതയായി.

മക്കൾ: പ്രദീപ് കുമാർ, കാഞ്ചന വിജയൻ, പ്രീത സോമനാഥ്, പ്രദീശൻ (PWD കോൺട്രാക്ടർ )

മരുമക്കൾ:ജസിത, വിജയൻ ഗുരുക്കൾ, പരേതനായ സോമനാധ്, മാഹി JNGHSS അദ്ധ്യാപിക സാജിതാ ഭാസ്കർ.

ഏക സഹോദരി പരേതയായ കെട്ടിനകത്ത് ജാനകി.

ശവസംസ്കാരം നാളെ (26 Aug) 12 മണിക്ക് മാഹി പൊതു സ്മശാനത്തിൽ

ഹൈവേ ബഫർ സോൺ വിഷയത്തിൽ മാഹിയിൽ ജനകീയ സമരം


മാഹി: സുപ്രീം കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ ദേശീയപാത ബഫർ സോൺനിയന്ത്രണങ്ങൾ മാഹിയിൽ സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുന്നതിനായി മാഹി എം.എൽ.എ അഡ്വ.ടി.അശോക് കുമാറിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെക്യാബിനിൽ സർവകക്ഷി യോഗം ചേർന്നു.

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ഭൂമിയിലുംകെട്ടിടങ്ങളിലും ഉണ്ടായേക്കാവുന്ന നിർമ്മാണനിയന്ത്രണങ്ങൾ, ഭൂമിയുടെ ക്രയവിക്രയം,നിലവിലുള്ള കെട്ടിടങ്ങളുടെ ഉപയോഗം, വ്യാപാര-വാണിജ്യ മേഖലയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു.

സുപ്രീം കോടതി ഉത്തരവിന്റെപ്രത്യാഘാതം മാഹിയിലെ സാധാരണജനങ്ങളെയും ഭൂവുടമകളെയും വ്യാപാരികളെയും ബാധിക്കാനിടയുള്ള സാഹചര്യത്തിൽ, വിഷയംജനങ്ങളിലേക്ക് കൂടുതൽ വ്യാപകമായി എത്തിക്കാനും ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും അതിനായി ഒരു യോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചു 

മാഹിയിലെജനങ്ങളുടെ ആശങ്കകൾ പുതുച്ചേരി സർക്കാരിന്റെശ്രദ്ധയിൽ കൊണ്ടുവരും.  സുപ്രീം കോടതി ഉത്തരവിന്റെപശ്ചാത്തലത്തിൽ മാഹിക്ക് ഉണ്ടാകാവുന്ന പ്രത്യേക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നതിനുമായി തുടർ നടപടികൾ ഏകോപിപ്പിക്കാനും കേസിൽ കക്ഷി ചേരാനും സർവകക്ഷി യോഗം തീരുമാനിച്ചു.

aass_1787689635

കണ്ടോത്ത് പൊയിൽ

കുടുംബ സംഗമം നടന്നു

മാഹി: മയ്യഴിയിലെ പ്രമുഖ തറവാടായ കണ്ടോത്ത് പൊയിൽ തറവാട്ടിന്റെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ചാലക്കര പി.എം. ശ്രീ ഹൈസ്കൂളിൽ കെ.പി.ശ്രീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം പ്രശസ്ത കവി ആനന്ദ് കുമാർ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ചാലക്കര പുരുഷു ഓണ സന്ദേശം കൈമാറി. കെ.പി. ലക്ഷ്മണൻ, കെ.പി. ശാന്ത, കെ.പി.രമേശൻ , ടി..ശശികുമാർ ,കെ.പി. സജീവൻ , പ്രസാദ് മൊകേരി സംസാരിച്ചു. ഓണപ്പൂക്കളം, തിരുവാതിര, നൃത്ത-സംഗീത പരിപാടികൾ, വിവിധ ഓണക്കളികൾ, ഓണ സദ്യ എന്നിവയുണ്ടായി. വിവിധ മത്സര വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


ചിത്രവിവരണം: കെ.പി.ശ്രീധരൻ ഭദ്രദീപം തെളിയിക്കുന്നു

cvcv

എം.വി.രവിന്ദ്രൻ നിര്യാതനായി


മാഹി:ഇടയിൽ പീടിക മുത്തപ്പൻ ബസ്സ് സ്റ്റോപ്പിനു സമീപം മീത്തലെവേങ്ങേരി

രവീന്ദ്രൻ (66) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രസുൽ, അശ്വന്ത്. ജാമാതാക്കൾ: മിഥ്യ, അഞ്ചിത. സഹോദരങ്ങൾ: എം.വി.പുഷ്പ, എം.വി.സുരേഷ് ബാബു, എം.വി.പ്രദീപൻ, എം.വി.ശോഭ, എം.വി.തങ്കം, പരേതനായ എം.വി.ഗംഗാധരൻ

bashe

ആയിഷ നിര്യാതയായി.

ന്യൂമാഹി:പെരിങ്ങാടി പള്ളിപ്രം എൽ. പി. സ്‌കൂളിന് സമീപം ഒതയോത്ത് മീത്തൽ ആയിഷ (81)നിര്യാതയായി.

ഭർത്താവ്: പരേതനായ മുസല്യാരവിട അബൂബക്കർ.

മക്കൾ: സാബിറ, അബ്‌ദുൽ ഗഫൂർ, അബ്‌ദുൽ കരീം, അബ്ദുൽ റഹീം, മുഹമ്മദ്‌ നാസർ, ഷാഹിദ.

മരുമക്കൾ: അബൂബക്കർ (ഗ്രാമത്തി), താഹിറ, നാജിത, ഹഫ്സത്ത്, മൊയ്‌തു,

സഹോദരങ്ങൾ: മഹ്‌റൂഫ്, പരേതനായ അബ്ദുല്ല.

പുതുച്ചേരി മാഹിക്ക് വൻ പദ്ധതികൾ


മാഹി..2026–27 സാമ്പത്തിക വർഷത്തേക്കായി ജനക്ഷേമത്തിനും സമഗ്ര വികസനത്തിനും ഒരുപോലെ ഊന്നൽ നൽകിയ ബജറ്റാണ് മുഖ്യമന്ത്രി എൻ. രംഗസാമി അവതരിപ്പിച്ചതെന്ന് പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ വി. പി. അബ്ദുൽ റഹ്മാൻഅറിയിച്ചു.

വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, വനിതാ ക്ഷേമം, സാമൂഹ്യനീതി തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകുന്ന ബജറ്റിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയും ടാബ്ലറ്റും, റേഷൻ സംവിധാനത്തിന്റെ ശക്തീകരണം, വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും മൊബൈൽ മെഡിക്കൽ സേവനം തുടങ്ങിയ പ്രഖ്യാപനങ്ങൾ ഏറെ സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

മാഹിക്കായി ബജറ്റിൽ ഉൾപ്പെടുത്തിയ പുതിയ ഡയാലിസിസ് യൂണിറ്റ്, ട്രോമ കെയർ യൂണിറ്റ്, പള്ളൂർ സി.എച്ച്.സി.യുടെ 8 കോടി വികസനം, AYUSH ടെലിമെഡിസിൻ സെന്റർ, അഞ്ച് ഇലക്ട്രിക് ബസുകൾ, റോഡ് നവീകരണം, റിവർസൈഡ് വാക്ക്‌വേ രണ്ടാംഘട്ട വികസനം എന്നിവ മാഹിയുടെ ആരോഗ്യ, ഗതാഗത, അടിസ്ഥാന സൗകര്യ മേഖലകളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

capture

വി.കെ. പോക്കു നിര്യാതനായി


തലശ്ശേരി:ചേറ്റംകുന്ന് ബൈത്തുൽ ആയിഷയിൽ താമസിക്കുന്ന വയ്യപ്പുരത്ത് കുന്നത്ത് പോക്കു (79) നിര്യാതനായി. റിട്ട. ഷാർജ ഇഫ്കോമാനേജർ 

ഭാര്യ: സി.കെ.പരേതയായ ആയിഷ 

മക്കൾ:

ഫർസാന , ഫെമിത മുഹമ്മദ് ഫായിസ്, ഉമർ ഫദൽ

മരുമക്കൾ:

സാജിദ് :മുബാറക് സ്കൂൾ പ്രിൻസിപ്പാൾ  

ഹാഷിഫ് കരപ്പയിൽ - കുവൈത്ത്  

നഗ്മ - പരിമഠം  

അംജദ - ചേറ്റംകുന്ന്

സഹോദരങ്ങൾ

ഉമ്മർ(കൂത്തുപറമ്പ്) പരേതരായ മുഹമ്മദ്, അബു, കുട്ട്യാലി, പാത്തൂട്ടി(late),കുഞ്ഞാഞ്ഞു, ഖദീജ

lk

ന്യൂ മാഹി പബ്ലിക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു. 

ന്യൂമാഹി : കൊമ്മോത്ത് ബസാറിലെ എൻ.കെ പ്രേമൻ നഗറിൽ നടന്ന ഓണാഘോഷ പരിപാടികൾ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് അഡ്വ. അരുൺ സി.ജി. അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ആരതി രാമചന്ദ്രൻ പരിപാടികൾ വിശദീകരിച്ചു. ന്യൂമാഹി പഞ്ചായത്ത് മെമ്പർ എ.സി. രേഷ്‌മ, ഡയറക്ട്ടമാരായ അനീഷ് ബാബു വി കെ , പ്രമോദൻ എം പി, നജ്മ റസാക്ക്, സിക്രട്ടറി എസ് ശ്രീഷാദ്, കോർഡിനേറ്റർ പ്രീയേഷ് ടി.പി എന്നവർ സംസാരിച്ചു. പിന്നീട് വിവിധ കലാപരിപാടികളും ഫൺ ഗെയിമുകളും അരങ്ങേറി. ജിൻസി അരേരത്ത്, യു.കെ ശ്രീജിത്ത്, അനിൽ കെ.ടി.കെ, ശ്രീപ്രിയ സുദേഷ് , രമ്യ ചന്ദ്രൻ , രമ്യ കെ. എം , അശ്വതി രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി

കിടപ്പുരോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും സൗജന്യ അരി വീട്ടിലെത്തിക്കും. 


മാഹി..മയ്യഴിയിൽ സൗജന്യ അരിക്ക് അർഹരായ കിടപ്പുരോഗികൾക്കും ശാരീരിക അവശത അനുഭവിക്കുന്നവർക്കുംഅരിലഭിക്കുന്നതിനായിവിതരണകേന്ദ്രങ്ങളിൽനേരിട്ട്എത്തേണ്ടിവരുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിഷയത്തിൽമാഹി എം എൽ എ.ടി. അശോക് കുമാർ ഇടപെടൽ നടത്തി.

അർഹരായ ഗുണഭോക്താക്കൾക്ക് നേരിട്ടോ, അവർ ചുമതലപ്പെടുത്തുന്ന നോമിനികൾമുഖേനയോ, അല്ലെങ്കിൽ അംഗൻവാടി ജീവനക്കാർ വഴി നേരിട്ട് വീടുകളിലെത്തിച്ചോ സൗജന്യ അരി വിതരണംചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് പുതുച്ചേരിസർക്കാരിനോട്ആവശ്യപ്പെട്ടിരുന്നു.


ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും, കിടപ്പുരോഗികളുടെയും അവശത അനുഭവിക്കുന്നവരുടെയും പ്രയാസങ്ങൾ വിശദീകരിക്കുകയും ചെയ്തു. അർഹരായവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യം ലഭിക്കാൻ വേണ്ടി മാത്രം യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയുംഎംഎൽഎ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.

ജഗന്നാഥ ക്ഷേത്രത്തിൽ ത്രിദിന ഗുരുദേവജയന്തി ആഘോഷത്തിന് 27 ന് തുടക്കമാവും.


തലശ്ശേരി:ജഗന്നാഥ ക്ഷേത്രത്തിൽ ത്രിദിന ഗുരുദേവജയന്തി ആഘോഷത്തിന് 27 ന് തുടക്കമാവും.

27ന് വൈ: 6.30 ന് ദീപാലങ്കാരം. തുടർന്ന് വിശേഷാൽ ആരാധന

28ന് കാലത്ത് 6 മണിക്ക് ഭജന. 7.15 ന് അഭിഷേകം, സമുഹ പ്രാർത്ഥന, 7.45 ന് കന്നുകാലികൾക്ക് പച്ചപ്പുല്ല് ദാനം. 8 മണിക്ക് ഗുരു പുജ, പായസ ദാനം. 8.30 ന് വിശേഷാൽ പൂജ, ശീവേലി എഴുന്നള്ളത്ത്

വിവിധ മഠങ്ങളിൽ നിന്നുളള ഘോഷയാത്ര .

വൈ: 6മണിക്ക് ജയന്തി സമ്മേളനം അഡ്വ.കെ. സത്യന്റെഅദ്ധ്യക്ഷതയിൽ കാരായി രാജൻ ഉദ്ഘാടനം ചെയ്യും.

29 ന് വൈ: 6.30 ന് അഞ്ജലി കലാക്ഷേത്ര യുടെ നൃത്തനൃത്യങ്ങൾ

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu