മാഹി: മാധ്യമസൗഹൃദത്തിന്റെ നിറപ്പകിട്ടിൽ മാഹി പ്രസ് ക്ലബ് ഓണാഘോഷം സമുചിതമായി സംഘടിപ്പിച്ചു. മാഹി പ്രസ് ക്ലബ് പ്രസിഡന്റ് കെ.വി. ഹരീന്ദ്രന്റെ അധ്യക്ഷതയിൽ മാഹി സി.എച്ച്. സെന്റർ പ്രസിഡന്റ് എ.വി. യൂസഫ് ഉദ്ഘാടനം ചെയ്തു.
ചാലക്കര പുരുഷു ഓണദിന സന്ദേശം നൽകി. എൻ.വി. അജയകുമാർ ആശംസകൾ നേർന്ന് സംസാരിച്ചു. സെക്രട്ടറി സജീവൻ സ്വാഗതവും ജയന്ത് ജെ.സി. നന്ദിയും പറഞ്ഞു. മറ്റ് മാധ്യമ പ്രവർത്തകരും ചടങ്ങിന് നേതൃത്വം നൽകി.
ചടങ്ങിൽ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. മാധ്യമ പ്രവർത്തകർ ഒത്തുചേർന്ന് സൗഹൃദം പങ്കുവെച്ചാണ് ഓണാഘോഷം സമാപിച്ചത്.
സമന്വയ റെസിഡൻസ്
: ഓണാഘോഷം നടത്തി
ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ
ഓണാഘോഷം നടത്തി. ചാലക്കര ഇന്ദിരാഗാന്ധി ഗവ: പോളിടെക്നിക്കിൽ വെച്ച് നടന്ന ഓണാഘോഷം മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുനിൽ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രാജീവ്, വത്സൻ മാസ്റ്റർ, സന്ദീപ് പ്രഭാകർ , നസീർ കേളോത്ത്, സന്ദീവ്.കെ.വി സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും SSLC, +2 പരീക്ഷയിൽ വിജയികളായ കുട്ടികളെയും ചടങ്ങിൽ വെച്ച് ഉപഹാരം നൽകി അമോദിച്ചു. പൂക്കള മത്സരം ഒന്നാം ഓണത്തിന് (25/8/26) നടക്കും.
ഓണാഘോഷവും അധ്യാപക കലോത്സവവും സംഘടിപ്പിച്ചു
ചൊക്ലി: KSTA ചൊക്ലി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപക കലോത്സവവും, ഓണാഘോഷവും സംഘടിപ്പിച്ചു.KSTA സംസ്ഥാന കമ്മിറ്റി അംഗം കെ.രഞ്ജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് സി.സി നിഷാനന്ദ്, ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ.സന്ദീപ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.ഷീന, കെ.പി.രഞ്ജിത്ത് എന്നിവർ | സംസാരിച്ചു.ഉപജില്ല സെക്രട്ടറി ബി.സുജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാവേദി കൺവീനർ ഗോകുൽ സ്വാഗതം പറഞ്ഞു. ഉപജില്ല ട്രഷറർ അനൂപ് കുമാർ നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.വടംവലി മത്സരം ഉൾപ്പെടെയുള്ള വിവിധ മത്സരങ്ങൾ നടത്തി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
മഠത്തുഭാഗം കൂട്ടായ്മയുടെ ഓണഘോഷം 'ഓണനിലാവ് 2026' സംഘടിപ്പിച്ചു
തലശ്ശേരി : മഠത്തുംഭാഗം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം ഓണനിലാവ് 2026 സംഘടിപ്പിച്ചു. മഠത്തുംഭാഗം എൽ .പി സ്കൂളിൽ രാവിലെ എൽ പി യു.പി എച്ച് എസ് വിഭാഗങ്ങളിൽ ചിത്രരചന, ഓണ ക്വിസ് നടത്തി
പെൻസിൽ ഡ്രോയിംഗ് എൽ പി വിഭാഗത്തിൽ
കെ കനിഷ്‌ക ഒന്നാം സ്ഥാനവും ശ്രാവൺ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യു പി വിഭാഗത്തിൽ അൻവിത സനിൽ ഒന്നാം സ്ഥാനവും
അധ്യുത് എസ് ദിപിൻ രണ്ടാം സ്ഥാനവും നേടി.
ഓണക്വിസ് എച്ച്.എസ് വിഭാഗത്തിൽനീരദ് ജി അനൂപ് ഒന്നാം സ്ഥാനവും
നിരഞ്ജന എൻ വി രണ്ടാം സ്ഥാനവും നേടി.യു.പി യിൽ
അൻവിത സനിൽ ഒന്നാം സ്ഥാനവും അഹൻ കൃഷ്ണ രണ്ടാം സ്ഥാനവും നേടി.ഉച്ചയ്ക്ക് നടന്ന ഗൃഹാതുരത്വം തുളുമ്പുന്ന വിവിധ ഓണകളികൾ നടന്നു. ചട്ടിയും ബോളുംപൂപറിക്കൽബലൂൺഹോൾഡിംഗ്നാഗവല്ലിട്രഷർ ഹണ്ടിംഗ് കസേര കളി തുടങ്ങി വിവിധ മൽസരങ്ങൾ നടന്നു. കുട്ടികളും മുതിർന്നവരും ഉപ്പെടെയുള്ള നാട്ടുകാർ പങ്കെടുത്തു.
കൂട്ടായ്മ ഭാരവാഹികൾ നേതൃത്വം നൽകി.
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സപ്തംബർ 5 ന് നടക്കുന്ന വാർഷികാഘോഷ വേളയിൽ സമ്മാനം നൽകും.
ഓണനിലാവ് 2026 ൻ്റെ ഭാഗമായി മഠത്തുംഭാഗം കൂട്ടായ്മ സംഘടിപ്പിച്ച ചട്ടിയും ബോളും കളി
ചിത്രരചനാ മത്സരം
ന്യമാഹി, ഏടന്നൂർ ടാഗോർലൈബ്രറിയുടെ ആഭിമുഖ്യത്തിൽ, എൽ.പി.യു.പി.ഹൈസ്ക്കൂൾ, ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകലാദ്ധ്യാ പകൻ, രാജേന്ദ്രൻ ചൊക്ളി, ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രന്ഥശാലാ പ്രസിഡണ്ട്, എസ്.കെ.വിജയൻ അദ്ധ്യക്ഷ്യം വഹിച്ചു, പി.പി. രജ്ഞിത്ത്, ഷെമി രാഗേഷ്, തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധ മാർച്ച് ഏറിയ സെക്രട്ടറി സ:കെ.പി. പ്രഹീദ് ഉദ്ഘാടനം ചെയ്തു.
മാഹി "തൊഴിലുറപ്പ് തൊഴിലാളികൾക്ക് അടിയന്തിരമായും തൊഴിൽ ലഭ്യമാ ക്കുക, കൂലി കൂടിശ്ശിഖ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് NREG യൂണിയൽ നേതൃത്വത്തിൽ ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഏറിയ സെക്രട്ടറി സ:കെ.പി. പ്രഹീദ് ഉദ്ഘാടനം ചെയ്തു. ശേഷം പഞ്ചായത്ത് സെക്രട്ടറിക്ക് തൊഴിലാളികൾ നിവേദനം നൽകി. വി.കെ. രത്‌നാകരൻ മാസ്റ്റർ, എസ്. കെ. വിജയൻ, സി.കെ. റീജ, എൻ. വി. സുഷമ എന്നിവർ സംസാരിച്ചു.
മുൻ എംഎൽഎ പി കെ രാമനെ അനുസ്മരിച്ചു
മാഹി:സ്വാതന്ത്ര്യ സമര സേനാനിയും മുൻ എംഎൽഎ യും കോൺഗ്രസ് നേതാവുമായ പി കെ രാമന്റെ 45ാം ചരമവാർഷികം മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വിപുലമായ പരിപാടികളോടെ ആചരിച്ചു.
മാഹി ചൂടികോട്ട രാജീവ് ഭവനിൽബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ മോഹനന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനംമുൻ എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു
പിപി വിനോദൻ, കെ ഹരീന്ദ്രൻ ,പായറ്റ അരവിന്ദൻ. നളനി ചാത്തു, അജയൻ പൂഴിയിൽ,കെ രവി രവീന്ദ്രൻ കെ എം പവിത്രൻ എന്നിവർ സംസാരിച്ചു
പരേതൻ അന്ത്യ വിശ്രമം കൊള്ളുന്ന സ്വവസതിയിലെ സ്മ്രതിമണ്ഡപത്തിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചനയും നടത്തി
വീടി ഷംസുദ്ദീൻ ജിജേഷ് ചാമേരി, കെ സി മജീദ് , പി സി ദിവാനന്ദൻ മാസ്റ്റർ, സീന രവിന്ദ്രൻ എന്നിവർ ചടങ്ങിനു നേതൃത്വം നൽകി
ചിത്ര വിവരണം:മുൻ എംഎൽഎ പി കെ രാമന്റെ ചരമ വാർഷിക അനുസ്മരണ സമ്മേളനംമുൻ എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു
കൃഷ്ണവേണി നിര്യാതയായി.
മാഹി: ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കൃഷ്ണാ നിലയത്തിൽ
കൃഷ്ണവേണി (74) നിര്യാതയായി. പരേതരായ ചാത്തുകുട്ടി വൈദ്യരുടെയും ദേവിയുടെയും മകളാണ്. സഹോദരങ്ങൾ: ഹരിദാസൻ, പത്മനാഭൻ, പരേതരായ യദിന്ദ്രൻ, രോഹിണി. സംസക്കാരം ഇന്ന് (25-08-26) രാവിലെ 10 മണിക്ക് മാഹി വാതക സ്മശനത്തിൽ.
ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിൽ ചതയദിനാഘോഷം
ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം 27 നും 28നും നടക്കും. 27 ന് വൈകുന്നേരം 6.30ന് സാംസ്കാരിക സമ്മേളനം നടക്കും. പി.സി.എച്ച്.ശശിധരൻ പ്രഭാഷണം നടത്തും. ഫാ.ബെന്നി മണപ്പാട്ട് അധ്യക്ഷത വഹിക്കും.
തുടർന്ന് കുറിച്ചിയിൽ കലാമൃതം സാംസ്കാരിക വേദി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും. നർത്തകി അനിലാ ഗോവർധനും എൻ.വി. സുഷമയും സംഘവും അവതരിപ്പിക്കുന്ന വിവിധ നൃത്ത പരിപാടികൾ, ഗായകൻ കെ.അനൂപ് കുമാർ അവതരിപ്പിക്കുന്ന വിവിധ സംഗീത പരിപാടികൾ എന്നിവ നടക്കും.
28 ന് രാവിലെ 4.30 ന് വിശേഷാൽ പൂജ, പകൽ 12ന് സമൂഹപ്രാർഥന, ഗുരുപൂജ തുടർന്ന് സമൂഹ സദ്യ എന്നിവയും നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































.jpg)