റാഫി ഐച്ഛസിന്റെ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

റാഫി ഐച്ഛസിന്റെ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
റാഫി ഐച്ഛസിന്റെ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
Share  
എഴുത്ത്

News desk

2026 Aug 23, 11:35 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തലശ്ശേരി:ജീവിതാനുഭവങ്ങൾ സാഹിത്യത്തിലേക്ക് കടന്നുവരുമ്പോൾ ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള ശക്തമായ ആയുധമായി സാഹിത്യം മാറുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി പറഞ്ഞു

പൈതൃക നഗരം എല്ലാറ്റിലും ഒന്നാമതാണെന്നും,നീതിന്യായ രംഗത്ത് ലോകത്ത് രണ്ടാമത്തെ കോടതിയാണ് തലശ്ശേരിയിലുള്ളതെന്നും, ആദ്യ നോവലും, ആദ്യ പത്രവും,കേക്കും, ക്രിക്കറ്റും, സർക്കസ്സുമെല്ലാം പിറന്നമണ്ണാണിതെന്നും,ടി. ആസഫലി അഭിപ്രായപ്പെട്ടു.

സൗഹൃദം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽപ്രമുഖ പ്രവാസി വ്യവസായി റാഫി ഐച്ചസിന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും ഓണാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്നേഹം കൊണ്ടാണ് ലോകത്തെകീഴടക്കാനാവുകയുള്ളൂവെന്ന്റാഫിഐച്ഛസിന്റെ'അമ്മയോടാണെനിക്കിഷ്ടം,' എന്ന നോവൽ വ്യക്തമാക്കുമ്പോൾ, തീഷ്ണമായ അനുഭവങ്ങൾ കൊണ്ട് അനാവരണം ചെയ്യപ്പെട്ടതാണ് ആത്മകഥാംശമുള്ള , 'ഒരു ജീവിത യാത്ര "എന്ന ഗ്രന്ഥം.ലഹരി ഉപഭോഗത്തെ നിയമം കൊണ്ട് മാത്രം ഇല്ലാതാക്കാനാവില്ലെന്നും,മാനസിക പരിവർത്തനത്തിലൂടെ മാത്രമേ ശാശ്വത പരിഹാരമുണ്ടാക്കാനാവുകയുള്ളൂവെന്നും ഡി.ജി.പി. ടി.ആസഫലി ഓർമ്മിപ്പിച്ചു.

എം.ആർ.എ. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ.കെ.സി.ഷബീർ

അദ്ധ്യക്ഷത വഹിച്ചു.

 എഴുത്തുകാരി മുംതാസ് ആസാദ് കണ്ണൂർ,ഡോ: ടി ആർ.ദീപ്തി, എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. സമീർ ധർമ്മടംപുസ്തകങ്ങളെ പരിചയപ്പെടുത്തി. എക്സൈസ് ഇൻസ്പക്ടർ പി.ഷിംന , പൊലീസ് ഓഫീസർ രംഗീഷ് കടവത്ത്, കലൈമാമണി ചാലക്കര പുരുഷു, ജെ.സി രാഗേഷ്, സുലു ടീച്ചർ, സുമ പ്രദീപ്, സംസാരിച്ചു. റാഫി ഐച്ഛസ് മറുഭാഷണം നടത്തി. സമീർ ധർമ്മടം സ്വാഗതവും, റഷീദ് കരിയാടൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ ഓണാഘോഷ പരിപാടികൾ അരങ്ങേ റി. ഓണസമ്മാന വിതരണവുമുണ്ടായി.

ജീവിതാനുഭവങ്ങൾ സാഹിത്യത്തിലേക്ക് കടന്നുവരുമ്പോൾ ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള ശക്തമായ ആയുധമായി സാഹിത്യം മാറുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി പറഞ്ഞു

ചിത്രവിവരണം:ഡി.ജി.പി.അഡ്വ.ടി.ആസഫലി പുസ്തക പ്രകാശനം നിർവ്വഹിക്കുന്നു




 

capture_1787507918

ഡി.ജി.പി. അഡ്വ:ടി.. ആ സഫലി പുസ്തക പ്രകാശനവും, ഓണാഘോഷവും ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2026-08-23-at-7.51.43-pm-(1)

മാഹിപ്പാലത്തിൽ ചരക്ക് ലോറി നിന്നു.മണിക്കൂറുകൾ മാഹിപ്പാലം ഗതാഗതക്കുരുക്കിൽ

മാഹി: ഓണത്തിരക്കിനിടയിൽ ഗതാഗതക്കുരുക്ക് അനുഭവപെടുന്നതിനിടയിൽ മാഹിപ്പാലത്തിൽ ചരക്ക് ലോറി നിന്നതോടെപാലത്തിൽ മണിക്കൂറുകൾ ഗതാഗതക്കുരുക്ക്

 അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് കണ്ണുർ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് ലോഡ് കയറ്റി പോകുകയായിരുന്ന ലോറിനിന്നത്.മാഹിപ്പാലത്തിലും,പാലത്തിനപ്പുറം കെ.ടി.സി. കവലയിലും മാഹി പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. ഉച്ചയോടെ ലോറിയുടെ തകരാറ് പരിഹരിച്ച് ലോറി കടന്നു പോയപ്പോൾ ഗതാഗതക്കുരുക്കിന്തെല്ല് ശമനമുണ്ടായി.. ദേശീയ പാതയിലൂടെ കടന്നു പോകുന്ന ലോറികൾ ഇന്ധനം തീർന്ന് റോഡ് മധ്യത്തിൽ നിന്ന് പോകുന്നത് പതിവായിട്ടുണ്ട്. മാഹിയിലെ ഇന്ധന വിലക്കുറവിൽ ലോറി ഡ്രൈവർമാർ ഡീസൽ പരിമിതമായി നിറച്ച് മാഹിയിലെ പെട്രോൾ പമ്പുകളിൽ എത്തിക്കുകയാണ് പതിവ്.റോഡിൻ്റെ തകർച്ചയും, ഗതാഗതക്കുരുക്കും ഡ്രൈവർമാരുടെ ലോറിയുടെ ടാങ്കിലുള്ള ഡീസൽക്കണക്ക് തെറ്റിക്കും. പിന്നീട് ലോറി നിന്നാൽ മാഹിയിൽ നിന്ന് ഡീസൽ കന്നാസിൽ എത്തിക്കണം.


ചിത്രവിവരണം:മാഹി പാലത്തിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്

capture_1787508153

പള്ളൂർഗവ: ആശുപത്രിയിൽ ഓണാഘോഷം


മാഹി:പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. കലാ കായിക പരിപാടികളോടെ നടത്തിയ പരിപാടികൾ വൈവിധ്യമാർന്ന് ഓണാഘോഷമായി. തുടർന്നു ഓണസദ്യയും ഉണ്ടായി. പള്ളൂർ ആശുപത്രി മേധാവി ഡോ.സൈബുനിസ്സ ബീഗത്തിന്റെ അധ്യക്ഷതയിൽ മാഹി ഡെപ്യൂട്ടി ഡയറക്ടർ ഡോ എ പി ഇസ്ഹാക്, അസിസ്റ്റന്റ് ഡയറക്ടർ ഡോ പി പി ബിജു, ഡോ. പുഷ്പ ദിനരാജ്, പി പി രാജേഷ് എന്നിവർ സംസാരിച്ചു. വിജിൻ അച്ചമ്പത്ത്, ഡോ നമിത ജയരാജ്, ഡോ ശ്രീദേവി, ശ്രീജ പാറമ്മൽ, കെ പി ഷീജ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം ഡോ സൈബുനിസ ബീഗം നിർവഹിച്ചു.


ചിത്രവിവരണം: പള്ളൂർഗവ: ആശുപത്രിയിൽ ഒരുക്കിയ പൂക്കളം

വിവാഹം


സായുജ് - ദൃശ്യ


മാഹി: പള്ളൂർ കമ്മ്യൂണിറ്റി ഹാളിന്നടുത്ത കല യിൽ പുതിയ പറമ്പത്ത് പരേതനായ അനിൽ കുമാറിന്റേയും, ദീപയുടേയും മകൻ സായുജ് ഡി അനിലും, ചമ്പാട്ടെ കുഞ്ഞിപ്പറമ്പത്ത് ഇന്ദീവരത്തിൽ ബാബുരാജിന്റേയും, ഷീജയുടേയും മകൾ കെ.പി. ദൃശ്യയും വിവാഹിതരായി.



ദയരോഹിത്ത് - ദിൽന


മാഹി:ചാലക്കര

മീത്തലെ മേലന്തൂരിലെ

പരേതനായ പിപി.ദാമുവിന്റേയും, എൻ. ശാന്തയുടേയും മകൻ ദയരോഷിത്തും , ചൂടിക്കോട്ടയിലെ വി.അജയന്റേയും, വി.കെ. വർഷയുടേയും മകൾദിൽനയുംവിവാഹിതരായി.

whatsapp-image-2026-08-23-at-9.55.52-pm

 ജയ്ഭവനിൽ രാജൻ ( 70 ) വയസ്സ് നിര്യാതനായി. 

വെസ്റ്റ് പള്ളൂർ: കോഹിന്നൂർ യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബിന് സമീപം  കന്നാറ്റിങ്കൽ പരേതരായ കണാരൻ - കല്ല്യാണി ദമ്പതികളുടെ മകൻ ജയ്ഭവനിൽ രാജൻ ( 70 ) വയസ്സ് നിര്യാതനായി. ഭാര്യ പരേതയായ മഹിജടീച്ചർ.

 മക്കൾ - ജിജിൻരാജ് ,  

മിഥുൻരാജ്.

 മരുമക്കൾ - ഹർഷ, നിവേദ. 

സഹോദരൻ പരേതനായ ബാബു നങ്ങാറത്ത് പീടിക.

സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ 7.30 ന്.

manna-new
784240535_4828458654099820_6123697427787158544_n
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w