കണ്ണൂർ കേരള കൗമുദി യൂണിറ്റിന്റെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ കേരള കൗമുദി യൂണിറ്റിന്റെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ കേരള കൗമുദി യൂണിറ്റിന്റെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു
Share  
എഴുത്ത്

News desk

2026 Aug 22, 09:19 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കണ്ണൂർ കേരള കൗമുദി യൂണിറ്റിന്റെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2026-08-22-at-7.58.24-pm

എക്സൽ പബ്ലിക് സ്കൂളിൽ വിപുലമായ ഓണാഘോഷം ‘നിറവോണം’

മാഹി: എക്സൽ പബ്ലിക് സ്കൂളിൽ ഓണാഘോഷം ‘നിറവോണം’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മഹാബലിയും വാമനനും പുലിക്കളിയും ആഘോഷത്തിന് കൂടുതൽ നിറവും ആവേശവും പകർന്നു.

വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ച് വിവിധ ഓണക്കളികളിലും കലാപരിപാടികളിലും ആവേശത്തോടെ പങ്കെടുത്തു. ഓണത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന വിവിധ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

സ്കൂൾ അങ്കണം ഓണപ്പൂക്കളുടെയും പാട്ടുകളുടെയും കളികളുടെയും നിറവിൽ ഉത്സവാന്തരീക്ഷമായി മാറി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പങ്കാളിത്തം ‘നിറവോണം’ ആഘോഷത്തെ അവിസ്മരണീയമാക്കി.

സ്വാദിഷ്ടമായ ഓണസദ്യയും ഉണ്ടായി.

whatsapp-image-2026-08-22-at-7.58.34-pm

ചന്ദ്രകല മോഹൻ റാവു ഫോറം ഓണാഘോഷത്തിന് തുടക്കമായി.


 തലശ്ശേരി: ധർമ്മടം ചന്ദ്രകല മോഹൻ റാവു കൾച്ചറൽ ഫോറത്തിന്റെ ഓണാഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം.

 ചിറക്കുനിയിൽ ധർമ്മടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നാരായണൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. മുൻ ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ ടി രതീശൻ, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ സതി, എം മുകുന്ദൻ, പി രവി, വി രാജൻ, ഓ രമേശൻ, സി ശശി, എന്നിവർ സംസാരിച്ചു.

 ഫോറം പ്രസിഡന്റ്  വി. രാജേഷ് മോഹൻ സ്വാഗതവും, മുക്കാട്ടിൽ സംഗീത് നന്ദിയും പറഞ്ഞു.


ചിത്രവിവരണം:ധർമ്മടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നാരായണൻ ഓണാഘോഷം ഉദ്ഘാടനം ചെയ്യുന്നു

നമ്മൾ 2026: ചതുർദിന സഹവാസ ക്യാമ്പ് തുടങ്ങി


ന്യൂമാഹി:പാറാൽ ടെസ്റ്റാ റിഹാബ്സും പെരിങ്ങാടി കൈത്താങ്ങും സംയുക്തമായി, അൽ ഫലാഹ് ട്രസ്റ്റിന്റെ സഹകരണത്തോടെ

ചതുർദിന സഹവാസ ക്യാമ്പ്തുടങ്ങി. പെരിങ്ങാടി അൽ ഫലാഹ് കോളേജിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്

മോട്ടിവേറ്ററും ഏഷ്യൻ ബുക്ക്റെക്കോർഡിന്നർഹനുമായ താൻഷാൻ കണ്ണൂരാണ്.

ചലനപരിമിതികൊണ്ടും, മറ്റു അസുഖങ്ങളാലും സ്വന്തം വീടിന്റെ അകത്തളങ്ങളിൽ ജീവിതം ചുരുങ്ങിപ്പോയ നൂറ് പേരെ ചേർത്ത് വെച്ച്, അവർക്കു പുറത്തുള്ള കാഴ്ചകൾ ആസ്വദിക്കുവാനും സമാന സാഹചര്യങ്ങളിൽ നിന്ന് വരുന്നവരുമായി ഇടപഴകുവാനും വേണ്ടിയാണ് വർഷം തോറും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന്

കൈത്താങ്ങ് പെരിങ്ങാടി പ്രസിഡണ്ട് പി പി. ബഷീർ അദ്ധ്യക്ഷ ഭാഷണത്തിൽ പറഞ്ഞു. ക്യാമ്പിൽ പ്രവേശനം തികച്ചും സൗജന്യമായിരിക്കും.മോട്ടിവേഷൻ ക്ലാസ്സുകൾ, ടെസ്റ്റ കുടുംബാംഗങ്ങൾ ഒരുക്കുന്ന ഗാനമേള, മാജിക് ഷോ, കോമഡി പ്രോഗ്രാം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

ഇത് നാലാം വർഷമാണ് ടെസ്റ്റ റീഹാബ്ലും കൈത്താങ്ങ് പെരിങ്ങാടി ചേർന്നു ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ വിപുലമായ രീതിയിലാണ് ഈ പ്രാവശ്യത്തെ ക്യാമ്പ് ആസൂത്രണം ചെയ്യതിട്ടുള്ളത്. 

, ടെസ്റ്റാ റിഹാബ്സ് സിക്രട്ടറിപി.എൻ.പ്രദീഷ്

ചാലക്കരപുരുഷു,എ.വി യൂസഫ് ,.മുജീബുറഹ്മാൻ , അൽഫലാഹ് സെക്രട്ടരിപി.കെ.വി. സാലി, മർസീന സംസാരിച്ചു.

ഹസീന അബ്ദുൾ നാസർ, ഇസ്മയിൽ മൂസ്സ , വഹീദ റഫീഖ്, റുക്സാന , റസിയ പള്ളൂർ, റാഹിദ, കെ.പി.സുരേഷ്കുമാർ നേതൃത്വം നൽകി വരുന്നു.

whatsapp-image-2026-08-22-at-7.59.03-pm

സി.എച്ച് സെന്റർ ഓണക്കോടിയും കിറ്റും വിതരണം ചെയ്തു.


മാഹി:കാരുണ്യത്തിന്റെയും,മാനവികതയുടേയുംഉറവവറ്റിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് മയ്യഴിയിലെ സി.എച്ച്. സെന്റർ സേവന രംഗത്ത് വഹിക്കുന്ന പങ്ക്മാതൃകാപരമാണെന്ന് മാഹി മുൻ എം എൽ എ രമേശ് പറമ്പത്ത് അഭിപ്രായപെട്ടു.

സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നൽകിയ ഓണക്കിറ്റിന്റേയും, ഓണക്കോടിയുടേയുംവിതരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്റർ പ്രസിഡണ്ട്

എ.വി.യൂസുഫ് അദ്ധ്യക്ഷത വഹിച്ചു.

മാഹി പൊലീസ് സിഐ പി എ അനിൽകുമാർ മുഖ്യഭാഷണം നടത്തി.

ടി ഇബ്രാഹിംകുട്ടി,,

കെ കെ ബഷീർ,,

മുഹമ്മദ് ഇഫ്തിയാസ്,,അഡ്വ:ഷാഹുൽ ഹമീദ്,

ചാലക്കര പുരുഷു,,

സംസാരിച്ചു.

എവി.അൻസാർസ്വാഗതവും,ഇ കെ മുഹമ്മദലി നന്ദിയും പറഞ്ഞു.


ചിത്ര വിവരണം: രമേശ് പറമ്പത്ത് ഓണക്കോടി വിതരണം ചെയ്യുന്നു.

whatsapp-image-2026-08-22-at-7.59.24-pm-(1)

ദൈവദശകം കൂട്ടായയ എൻ്റെ ഗുരു കണ്ണൂർ കതിരൂരിൽ നടത്തിയ ഭരതനാട്യം വർക്ക് ഷോപ് കകതിരൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി. പി. സുജയ ഉദ്‌ഘാടനം ചെയ്യുന്നു

'എന്റെ ഗുരു'

നൃത്ത കലാ ശിൽപ്പശാല


കതിരൂർ : ശ്രീനാരായണ ഗുരുവിന്റെകൃതികൾക്കും സന്ദേശങ്ങൾക്കും നൃത്തച്ചുവടുകൾ ഒരുക്കി ദൈവദശകം കൂട്ടായ്മ. ഗുരു കൃതികൾ ഭാരതീയ നൃത്തകലകളിലൂടെ ആവിഷ്കരിക്കുന്ന 'എന്റെഗുരു'പദ്ധതിയുടെ ഭാഗമായി കതിരൂർ പഞ്ചായത്ത് ഹാളിൽ നടത്തിയ ക്യാംപ് കതിരൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. സുജയ ഉദ്ഘാടനം ചെയ്തു. ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ അധ്യക്ഷ വഹിച്ചു.  

 ഗിന്നസ് റെക്കോർഡ് നേടിയ ദൈവദശകം നൃത്താവിഷ്കാരത്തിനു നേതൃത്വം നൽകിയ

അധ്യാപകരും കണ്ണൂർ ജില്ലയിൽ നിന്നുള്ള നർത്തകരും ക്യാംപിൽ പങ്കെടുത്തു. 

 ദൈവദശകം കൂട്ടായ്മ എൻ്റെ ഗുരു ചീഫ് കോ ഓർഡിനേറ്റർ കലാമണ്ഡലം മാധുരി ദൈവദശകം നൃത്താവിഷ്ക്കാരം അവതരിപ്പിച്ചു.

 യോഗ ട്രെയിനർ സി.ബി. ഗായത്രി ദൈവദശകം യോഗ അവതരിപ്പിച്ചു .നർത്തകനും നൃത്ത സംവിധായകനുമായ മഞ്ജുനാഥ് എൻ. പുട്ടൂർ ക്ലാസെടുത്തു. 'എൻ്റെ ഗുരു "കണ്ണൂർ ജില്ലാ ചെയർപഴ്സൻ ഷിജിന അനൂപ് , എൻ്റെ ഗുരു കൊയമ്പത്തൂർ ചെയർപഴ്സൻ രശ്‌മി വിനോദ് , ഗാന രഘു , നിമി പത്മനാഭൻ ,രസ്‌ന ശ്രീനി , ദിൽന കുന്നിരിക്കൽ, ദിവ്യ പ്രീദേഷ് , നമിത ഭാസ്‌കരൻ എന്നിവർ പ്രസംഗിച്ചു


ചിത്രവിവരണം: ഭരതനാട്യം വർക്ക് ഷോപ്പ്

കതിരൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി. പി. സുജയ ഉദ്‌ഘാടനം ചെയ്യുന്നു

മാഹിയിൽ സർവകക്ഷി യോഗം ചേർന്നു; ഹൈവേ ബഫർ സോൺ വിഷയത്തിൽ ജനകീയ സമരത്തിന് ആഹ്വാനം-


മാഹി: സുപ്രീം കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ ദേശീയപാത ബഫർ സോൺ നിയന്ത്രണങ്ങൾ മാഹിയിൽ സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുന്നതിനായി മാഹി എം.എൽ.എ അശോക് കുമാറിന്റെ നേതൃത്വത്തിൽ ഇന്ന് അദ്ദേഹത്തിന്റെ ക്യാബിനിൽ സർവകക്ഷി യോഗം ചേർന്നു.


സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ഭൂമിയിലും കെട്ടിടങ്ങളിലും ഉണ്ടായേക്കാവുന്ന നിർമ്മാണ നിയന്ത്രണങ്ങൾ, ഭൂമിയുടെ ക്രയവിക്രയം, നിലവിലുള്ള കെട്ടിടങ്ങളുടെ ഉപയോഗം, വ്യാപാര-വാണിജ്യ മേഖലയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു.


യോഗത്തിൽ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ഇ എൻ.ടി. സുരേന്ദ്രൻ, കോൺഗ്രസിനെ പ്രതിനിധീകരിച്ച് സുരേഷ്, ശ്രീജേഷ് പള്ളൂർ, ബി.ജെ.പിയെ പ്രതിനിധീകരിച്ച് ദിനേശൻ, മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് ഇബ്രാഹികുട്ടി മുഹമ്മദ്ലി എന്നിവർ പങ്കെടുത്തു.


സുപ്രീം കോടതി ഉത്തരവിന്റെ പ്രത്യാഘാതം മാഹിയിലെ സാധാരണ ജനങ്ങളെയും ഭൂവുടമകളെയും വ്യാപാരികളെയും ബാധിക്കാനിടയുള്ള സാഹചര്യത്തിൽ, വിഷയം ജനങ്ങളിലേക്ക് കൂടുതൽ വ്യാപകമായി എത്തിക്കാനും ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും അതിനായി ഒരു യോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചു 


മാഹിയിലെ ജനങ്ങളുടെ ആശങ്കകൾ പുതുച്ചേരി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും, സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മാഹിക്ക് ഉണ്ടാകാവുന്ന പ്രത്യേക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നതിനുമായി തുടർ നടപടികൾ ഏകോപിപ്പിക്കാനും കേസിൽ കക്ഷിച്ചേരാനും സർവകക്ഷി യോഗം തീരുമാനിച്ചു.

ന്യൂ മാഹിയിൽ ഓണച്ചന്ത ആരംഭിച്ചു


ന്യൂ മാഹി: ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഓണചന്ത ഉദ്ഘാടനം ചെയ്തു. ഓണച്ചന്ത ഉദ്ഘാടനം ന്യൂ മാഹി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം കെ സെയ്ത്തുവിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ്‌ അർജുൻ പവിത്രൻ നിർവഹിച്ചു. ഓണചന്തയിലൂടെ 

മാർക്കറ്റ് വിലയേക്കാൾ 30% വിലക്കുറവിൽ പച്ചക്കറികൾ ആളുകളിലേക്ക് എത്തിക്കുകയാണ് പഞ്ചായത്തും കൃഷിഭവനും. കർഷകരിൽ നിന്നും അവർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ മാർക്കറ്റ് വിലയേക്കാൾ 10% വിലക്കൂടുതലിൽ സംഭരിക്കുകയും ചെയ്യുന്നു. ന്യൂ മാഹി കൃഷി ഓഫീസർ എം ഒ അങ്കിത സ്വാഗതം പറഞ്ഞ ചടങ്ങിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി എ ഷർമിരാജ്, വാർഡ് മെമ്പർ പി പി ഹസീന എന്നിവർ സംസാരിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത് ജനപ്രതിനിധികൾ, കാർഷികവികസന സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

capture

ചാലക്കര പി.എം. ശ്രീ ഉസ്മാൻഗവ: ഹൈസ്ക്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾ രുപ ടീച്ചർക്കൊപ്പം.

jpg-mannan
MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur