മാഹിയിൽ ദേശീയ പാതക്കിരുപുറവും ബഫർ സോണായി പ്രഖ്യാപിച്ചു.

മാഹിയിൽ ദേശീയ പാതക്കിരുപുറവും ബഫർ സോണായി പ്രഖ്യാപിച്ചു.
മാഹിയിൽ ദേശീയ പാതക്കിരുപുറവും ബഫർ സോണായി പ്രഖ്യാപിച്ചു.
Share  
എഴുത്ത്

News desk

2026 Aug 21, 10:39 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി: സുപ്രീം കോടതി യുടെ ഇടക്കാല വിധിയെത്തുടർന്ന് ദേശീയ പാതയുടെ നടുവിൽ നിന്നും 75 മീറ്ററിൽ വ്യാപാരസ്ഥാപനങ്ങളും, 45 മീറ്ററിൽ വീടുകളും നിർമ്മിക്കാനാവില്ല. നിലവിലുള്ള സ്ഥാപനങ്ങൾക്കും, വീടുകൾക്കും ഇത് ബാധകമല്ലെങ്കിലും പുനർ നിർമ്മാണമോ, വികസനപരമായ അറ്റകുറ്റപ്പണികളോ അനുവദിക്കില്ല. മാഹിയിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഹൈവേക്ക് വേണ്ടി

ബഫർ സോണായി പ്രഖ്യാപിക്കപ്പെട്ടതിനെത്തുടർന്ന് നാലര പതിറ്റാണ്ടു കാലമാണ് ഈ പ്രദേശത്തുകാർ സ്ഥലത്ത് ഒന്നും ചെയ്യാനാവാതെ ദുരിതമനുഭവിച്ചത്. ദേശീയ പാത വന്ന് തൊട്ടുപിറകെയാണ് വീണ്ടും അതേ പ്രദേശത്തുകാർ തന്നെ വീണ്ടും പ്രതിസന്ധിയിലാവുന്നത്.സർവിസ് റോഡിന് ചേർന്നുള്ള സ്ഥലങ്ങൾ ക്രയവിക്രയം ചെയ്യാനാവില്ല. നിലവിലുള്ളതിന് പുറമെ പുതിയ 28 പെട്രോൾ പമ്പുകളും, നക്ഷത്ര ഹോട്ടലുകളും, മദ്യശാലകളും അനുമതി കാത്ത് കിടക്കുന്നുണ്ട്. ഇവയ്ക്കായി പലരും കോടികൾ ചിലവഴിച്ച് സ്ഥലങ്ങൾ വാങ്ങി വെച്ചിട്ടുണ്ട്. രാജസ്ഥാനിൽ ദേശീയ പാതയിലുണ്ടായ അപകടത്തിൽ 36 പേർ ദാരുണമായി മരണപ്പെട്ടതിനെത്തുടർന്ന് സുപ്രീം കോടതി സൊമോട്ടോ ആയി കേസ്സെടുക്കുകയും അമിക്കസ് ക്യൂറിയുടേയും, സോളിസിറ്റർ ജനറലിന്റേയും റിപ്പോർട്ടനുസരിച്ച് ഇക്കഴിഞ്ഞ എപ്രിൽ19നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇലക്ൻ കാലമായതിനാൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായമാരായാതെ ചീഫ് സെക്രട്ടരി ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയും, ടൗൺ പ്ലാനർക്കും, മെമ്പർ സെക്രട്ടരി മാർക്കും നിർദ്ദേശം നൽകുകയുമായിരുന്നു.

ഏതാനും വർഷം മുമ്പും ദേശീയ പാതക്ക് ഇരു വശത്തുമുള്ള മദ്യഷാപ്പുകൾ ഒന്നടങ്കം അടച്ചുപൂട്ടേണ്ടി വന്നിരുന്നു. സുപ്രീം കോടതിയുടെ തന്നെ മറ്റൊരു വിധിയിലൂടെയാണ് 6 മാസത്തിന് ശേഷം പൂർവ്വസ്ഥിതി കൈവരിക്കാനായത്.

capture_1787332702

മാഹി ടൗണിൽ ശ്രീ നാരായണ ബി.എഡ് കോളജിന്റെ ഓണാഘോഷ പരിപാടി കളോടനുബന്ധിച്ച് നടന്ന ഘോഷയാത്ര.

whatsapp-image-2026-08-21-at-9.33.48-pm

കോടിയേരി സ്മൃതി സെമിനാർ.സെപ്തംബർ 20 ന് ചൊക്ലിയിൽ. സംഘാടക സമിതി രൂപീകരിച്ചു.


ചൊക്ലി: കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയുടെയും പുരോഗമന കലാസാഹിത്യ സംഘം പാനൂർ മേഖല കമ്മിറ്റിയുടെയും തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കോടിയേരി സ്മൃതി സെമിനാർ സെപ്തംബർ 20 ന് ചൊക്ലിയിൽ നടക്കും. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം യു വാസുകി, കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക്ക്, മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ രാജഗോപാൽ എന്നിവർ പങ്കെടുക്കും.

സംഘാടക സമിതി രൂപീകരണ യോഗം ചൊക്ലി മൊയാരം മന്ദിരം മാമൻ വാസു സ്മാരക ഹാളിൽ ചിത്രക്കാരൻ എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പവിത്രൻ മൊകേരി അധ്യക്ഷനായി. കെ കെ സുധീർകുമാർ, വി കെ രാകേഷ്, ഡോ.എ പി ശ്രീധരൻ, പി കെ മോഹനൻ, സിറോഷ് ലാൽ ദാമോദരൻ, പി ടി സോഫിയാമ്മ എന്നിവർ സംസാരിച്ചു. എം അജയകുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഡോ.എ പി ശ്രീധരൻ (ചെയർമാൻ).എൻ അനൂപ്, കെ എം സപ്ന ,എം കെ വിശ്യൻ, കെ പി സജീന്ദ്രൻ, എം അജയകുമാർ, ഡി ദീപ്തി, പി ദിനേശൻ, സി സി നിഷാനന്ദ് (വൈസ്. ചെയർമാൻ).ഒ അജിത്കുമാർ (കൺവീനർ).പി കെ മോഹനൻ, സിറോഷ് ലാൽ ദാമോദരൻ, ടി ടി കെ ശശി, ഡോ.ടി കെ മുനീർ, പി ടി സോഫിയമ്മ, ആർ സന്ദീപ്, ജ്യോതി കേളോത്ത്, ടി ടി വേണു (ജോയിൻ്റ് കൺവീനർ).കെ പ്രദീപൻ (ട്രഷറർ)


ചിത്രവിവരണം: പ്രമുഖചിത്രക്കാരൻ എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

xxx

കെ. വി. വിജയൻ മാസ്റ്റർ-

വിടചൊല്ലുന്നകാലം.


ഉത്തരകേരളത്തിന്റെ കലയെ കണ്ടെടുക്കുക എന്ന മഹാദൗത്യം നിർവഹിച്ച സി. വി. ബാലൻ നായരുടെ ശിഷ്യനും പിന്നീട് സഹപ്രവർത്തകനുമായിരുന്നു.കെ. വി. വിജയൻ മാസ്റ്റർ.

ചെങ്ങിനിപ്പടി സ്കൂളിൽ അദ്ധ്യാപകനായി പാർട്ട്‌ ടൈം ജോലി സ്വീകരിക്കുകയും ശേഷിക്കുന്ന സമയം ആർട്ട് സ്‌കൂളിനെ സഹായിക്കുകയും ചെയ്തുകൊണ്ട് ഒരു മുഴുവൻ സമയ കലാ പ്രവർത്തകനും അനുശീലകനുമായി വിജയൻ മാസ്റ്റർ മാറി. ഒന്ന്, ഗുരുവിനോടുള്ള ഒളിമങ്ങാത്ത ആദരവ്, രണ്ട്, കലയോടും കലാപരിശീലനത്തോടുമുള്ള തീവ്രമായ താത്പര്യം. ആദ്യകാലത്ത്, പ്രസിദ്ധ കലാകാരൻ വിശ്വനാഥനൊപ്പമാണ് തലശ്ശേരിയിൽ വിജയൻ മാസ്റ്റർ പഠിപ്പിച്ചത്. വിശ്വനാഥൻ എരിസ് പരസ്യകമ്പനിയുടെ കലാനേതൃത്വം ഏറ്റെടുക്കുമ്പോൾ സ്കൂൾ, മാഷുടെ ഉത്തരവാദിത്തമായി മാറി.


asdf

ലോകം അറിയുന്ന നിരവധി കലാകാരർ അദ്ദേഹത്തിന്റെ ശിഷ്യരായുണ്ട്. അതിൽ കെ. കെ. മാരാരും, ശരത്ചന്ദ്രനും, കെ. എം. ശിവകൃഷ്ണനുമൊക്കെ ഉൾപ്പെടുന്നു.

സ്കൂൾ ഭരണസമിതി, അക്കാദമിക് പ്രവർത്തനങ്ങൾ, ഓഫീസ് ഭരണം എന്നിങ്ങനെ എല്ലാ മേഖലകളിലും അദ്ദേഹം നിറഞ്ഞുനിന്നു. തികഞ്ഞ ശാന്തതയോടെ സ്കൂൾ നടത്തിപ്പിൽ എക്കാലവും ഇടപെട്ട വിജയൻ മാസ്റ്റർ തലമുറകളെ കണ്ണിചേർക്കുന്ന ദൗത്യവും വിജയകരമായി പൂർത്തിയാക്കി.

മാഷേ സ്നേഹിക്കുന്ന ശിഷ്യരുടെയും കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും ദുഃഖത്തിൽ, തലശ്ശേരി, കേരള സ്കൂൾ ഓഫ് ആർട്സും വ്യക്തിപരമായി ഞാനും പങ്കുചേരുന്നു.


എബി എൻ. ജോസഫ്.

പ്രസിഡന്റ്, കേരള സ്കൂൾ ഓഫ് ആർട്സ്, തലശ്ശേരി.

capture_1787333564

കക്കോത്ത് ആനന്ദൻ നിര്യാതനായി.

മമ്പറം:പടിഞ്ഞിറ്റാമുറി മേത്തട്ട മുത്തപ്പൻ മടപ്പുരക്ക് സമീപം ശാന്തിനികേതിൽ കക്കോത്ത് ആനന്ദൻ (76) നിര്യാതനായി.

ഭാര്യ : സുലേഖ നാണോത്ത്

മക്കൾ: സീമാനന്ദ് (ഓഡിറ്റ് എക്കൗണ്ട്സ് ഓഫീസ് ബാംഗ്ലൂർ), സിനാനന്ദ് ((ദുബായ്), സിഗിനാനന്ദ്,

 മരുമക്കൾ: ബൈജു ( ആർ.പി.എഫ്), രമ്യ ടി.പി,  പ്രീമ കാരായി

സഹോദരി: ചന്ദ്രമതി (അഞ്ചരക്കണ്ടി )

ഓണാഘോഷം: സ്കൂളുകൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു


മാഹി:ഓണാഘോഷങ്ങളുടെ ഭാഗമായി മാഹി മേഖലയിലെ സ്കൂളുകൾക്ക് മൂന്ന് ദിവസത്തെ അവധി അനുവദിച്ച് സർക്കാർ ഉത്തരവായി. പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചത് ആഗസ്റ്റ് 24, 27, 28 തീയതികളിലാണ് സ്കൂളുകൾക്ക് അവധി നൽകിയിട്ടുള്ളത്. എന്നാൽ ഈ അവധി ദിവസങ്ങൾക്ക് പകരമായി മറ്റ് മൂന്ന് അവധി ദിനങ്ങളിൽ സ്കൂളുകൾ പൂർണ്ണ തോതിൽപ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

capture_1787333726

പള്ളൂർ കോ-ഓപ്പറേറ്റീവ് കോളേജിൽ സൗഹൃദത്തിന്റെ വസന്തമൊരുക്കി ജീവനക്കാരുടെ ഓണാഘോഷം: ‘ആർപ്പോ ഇർറോ!’


മാഹി: പ്രമുഖ കലാലയമായ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി ക്യാമ്പസിൽ, ഇന്ന് രാവിലെ കോളേജ് ജീവനക്കാരുടെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. "ആർപ്പോ ഈർപ്പോ" എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഇന്ന് രാവിലെ 9:00 മണിക്ക് കോളേജ് ഹാളിൽ വെച്ച്

"ചിരിയും സ്നേഹവും സുന്ദരമായ ഓർമ്മകളും പങ്കുവെക്കാം" എന്ന മനോഹരമായ സന്ദേശത്തോടെ കോളേജ് അധ്യാപകരുടെയും ജീവനക്കാരുടെയും ഓണാഘോഷം അരങ്ങേറി. രാവിലെ തന്നെ പരമ്പരാഗത കേരളീയ വസ്ത്രങ്ങളായ കസവുസാരിയും മുണ്ടും ധരിച്ചെത്തിയ കോളേജ് അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും ഒത്തുചേർന്ന് ക്യാമ്പസ് അങ്കണത്തിൽ മനോഹരമായ ഒരു പൂക്കളം ഒരുക്കിക്കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.


തുടർന്ന് അധ്യാപകരുടെ വകയായി വിവിധ ഓണപ്പാട്ടുകളും, ഡാൻസും നടന്നു. ഉച്ചയ്ക്ക് ജീവനക്കാർ എല്ലാവരും ഒത്തുചേർന്ന് ഇലയിട്ട് വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും കഴിച്ചു. ഓണപ്പാട്ടുകൾക്ക് ശേഷം നടന്ന മ്യൂസിക്കൽ ചെയർ, വടംവലി, മത്സരങ്ങൾ അങ്ങേയറ്റം വാശിയേറിയതും ചിരിയുണർത്തുന്നതുമായി മാറി. ചടങ്ങിൽ എം.സി.സി.ഐ.ടി പ്രസിഡന്റ് ശ്രീ. സജിത് നാരായണൻ, വൈസ് പ്രസിഡന്റ് ശ്രീജേഷ് എം.കെ, കോളേജ് പ്രിൻസിപ്പാൾ ലക്ഷ്മി ദേവി സി.ജി എന്നിവർ ജീവനക്കാർക്ക് ഓണസന്ദേശങ്ങൾ കൈമാറി സംസാരിച്ചു. ദിവസേനയുള്ള ജോലിത്തിരക്കുകളിൽ നിന്ന് മാറി, ഒരു കുടുംബം പോലെ കോളേജിലെ മുഴുവൻ സ്റ്റാഫുകളും ഒത്തുചേർന്ന ഈ ദിവസം ക്യാമ്പസിന് വലിയൊരു ഉത്സവപ്രതീതിയാണ് സമ്മാനിച്ചത്.

capture_1787333895

മമ്പള്ളി മുകുന്ദൻ നിര്യാതനായി.

മയ്യഴി: മാക്കുനിയിലെ കുനിയിൽ മമ്പള്ളി മുകുന്ദൻ (82) പൂനെയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മുല്ലോളി കേളു ,അമ്മ: പരേതനായ മമ്പള്ളി കല്യാണി. ഭാര്യ: കമല. മക്കൾ: ബീന, ബിജേഷ്. മരുമകൻ: സുധീർ ബാബു (പെരുന്താറ്റിൽ) സഹോദരങ്ങൾ: രാഘവൻ, രാധ, ലക്ഷ്മി, പുരുഷോത്തമൻ ,ശാന്ത, പ്രേമവല്ലി .പരേതരായ ദേവൂട്ടി, ബാലൻ.സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ പൂനെയി

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur