വി. അരവിന്ദന്റെ ഓർമകൾ പുതിയ തലമുറയ്ക്ക് വഴികാട്ടിയാകണം

വി. അരവിന്ദന്റെ ഓർമകൾ പുതിയ തലമുറയ്ക്ക് വഴികാട്ടിയാകണം
വി. അരവിന്ദന്റെ ഓർമകൾ പുതിയ തലമുറയ്ക്ക് വഴികാട്ടിയാകണം
Share  
എഴുത്ത്

News desk

2026 Aug 20, 11:56 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചൊക്ലി: രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന വി. അരവിന്ദന്റെ അനുസ്മരണവും പുഷ്പാർച്ചനയും സ്നേഹാദരവും കവിയൂർപൊയിൽ

മീത്തലിൽ നടന്നു. സജീവമായും ക്രിയാത്മകമായും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇടപെട്ട അരവിന്ദന്റെ ജീവിതവുംപ്രവർത്തനങ്ങളും പുതിയ തലമുറയ്ക്ക് മാതൃകയാക്കണമെന്ന് അനുസ്മരണച്ചടങ്ങിൽ സംസാരിച്ചവർപറഞ്ഞു.

കാലംഎത്രകഴിഞ്ഞാലും അദ്ദേഹത്തിന്റെ ഓർമകൾസമൂഹത്തിൽ നിലനിൽക്കും. കുടുംബത്തെയും സമൂഹത്തെയും ചേർത്തുനിർത്തിയുള്ള പ്രവർത്തനങ്ങളായിരുന്നു അരവിന്ദന്റെ ജീവിതത്തിന്റെ പ്രത്യേകത. അദ്ദേഹം നടന്നുപോയ വഴികളിലൂടെയാണ് ഇന്നത്തെ തലമുറ മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ നല്ല മാതൃകകൾ പുതിയ സമൂഹംഏറ്റെടുക്കണമെന്നും അനുസ്മരണ പ്രസംഗത്തിൽ അഡ്വ. രവീന്ദ്രൻ പറഞ്ഞു.

 കെ.എം. പവിത്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി.കെ. പ്രദീപൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാദിഖ്, അഡ്വ. പി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

നന്മമരം സംസ്ഥാന പരിസ്ഥിതി പുരസ്കാര ജേതാവ് സി.വി. രാജൻ മാസ്റ്റർക്ക് സ്നേഹാദരം നൽകി. ആർ.വി.എച്ച്.എസ്.എസ്. റിട്ട. പ്രിൻസിപ്പൽ ലക്ഷ്മിക്കുട്ടി ടീച്ചർ അദ്ദേഹത്തെ ആദരിച്ചു. മുതിർന്ന ദേശവാസികൾക്കുള്ള സ്നേഹാദരം മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു സമ്മാനിച്ചു. . പ്രമോദ് സ്വാഗതവും,സജിത്ത് കുമാർ പറമ്പത്ത് നന്ദിയും പറഞ്ഞു.

capture_1787249339

കവിയൂരിലെ മുതിർന്ന പൗരന്മാരെ ആദരിച്ചു.


ന്യൂമാഹി:ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കവിയൂരിലെ മുതിർന്ന പൗരന്മാര ആദരിച്ചു

സാമൂഹ്യ- രാഷ്ട്രീയ- ആദ്ധ്യാത്മികരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന കവിയൂരിലെ വി. അരവിന്ദന്റെഅനുസ്മരണ ചടങ്ങിലാണ്ആദരായണം സംഘടിപ്പിച്ചത്.


capture_1787249382

സമൂഹത്തിൽ മൂല്യശോഷണം സംഭവിച്ചു കൊണ്ടിരിക്കുമ്പോഴും , ആദർശങ്ങളെ ഇന്നും മുറുകെ പിടിക്കുന്ന വിശിഷ്ടവ്യക്തിത്വങ്ങൾ പുതുതല മുറയ്ക്ക് മാതൃകയാണെന്ന് ആദരസമർപ്പണം നടത്തിയകലൈമാമണി ചാലക്കര പുരുഷു പറഞ്ഞു.

ശ്രീധരൻ പറമ്പത്ത്, നാണു കക്കാട്ടുമ്മൽ, ഗോപാലൻ കളത്തിൽ, ലക്ഷ്മണൻ കുട്ടേന്റെ വിട,രോഹിണികളത്തിൽ, ദേവുട്ടി തട്ടാന്റെ വിട, പങ്കജാക്ഷൻ കളത്തിൽ, സുധാകരൻ വൈക്കിലേരി, വാസു കുനിയിൽ, ചന്ദ്രൻ പറമ്പത്ത്, ദാമോദരൻ നവനീതം, ജാനകി നിടുമ്പ്രത്ത് കണ്ടി, അനന്തൻ രയരോത്ത്, പി.മോഹനൻ എന്നിവരാണ് ആദരിക്കപ്പെട്ടത്.


ചിത്രവിവരണം: ആദരിക്കപ്പെട്ട മുതിർന്ന പൗരന്മാർ

സൗജന്യ അരിയിൽ

നിറയെ 'കൊത്തൻ"


മാഹി: മാഹിയിലെ റേഷൻ കാർഡുടമകൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന അരിയിൽ നിറയെ കൊത്തൻ .പൂപ്പ് പിടിച്ച അരിയിൽ നിറയെ കൊത്ത നാണ്. കഴിഞ്ഞ ഡിസമ്പർ , ജനുവരി മാസങ്ങളിൽ വിതരണം ചെയ്യേണ്ട 20 കിലോ അരിയാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്. മാസങ്ങളായി വിതരണം ചെയ്യാതെ അരി ഗോഡൗണിൽ കെട്ടിക്കിടക്കുകയായിരുന്നു. ജനകീയപ്രക്ഷോഭത്തെത്തുടർന്നാണ് ഒടുവിൽ അരി വിതരണം ചെയ്തത്.

capture_1787250328

സി പി എം പ്രതിഷേധ സമരംനടത്തി

ന്യൂ മാഹി:സാമൂഹിക സുരക്ഷാ പെൻഷൻ അട്ടിമറിയിക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ ന്യൂ മാഹി വില്ലേജ് ഓഫീസിന് മുന്നിൽ സി പിഎം ന്യൂ മാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സാമൂഹിക സുരക്ഷാ പെൻഷനുകൾ വീടുകളിൽ നേരിട്ട് വിതരണം ചെയ്യുന്നത് നിർത്തലാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കുക പെൻഷൻ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം . തലശ്ശേരി ഏരിയ സെക്രട്ടറി സി കെ രമേശൻ ഉദ്ഘാടനം ചെയ്തു. വി കെ രത്നാകരൻ അധ്യക്ഷത വഹിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ, സികെപ്രകാശൻ, എസ് കെ വിജയൻ, പി പി രഞ്ജിത്ത്, സി കെ റീജ സംസാരിച്ചു.


whatsapp-image-2026-08-20-at-9.10.51-pm

"സീറത്തുൽ അമീൻ പ്രകാശനം ചെയ്തു" 


 ന്യൂമാഹി: എസ് ജെ എം ന്യൂമാഹി റെയ്ഞ്ച് കമ്മിറ്റി പ്രസിദ്ധീകരിച്ച “സീറത്തുൽ അമീൻ – തിരുനബിയെന്ന പുസ്തകത്തിന്റെ പ്രകാശനം ന്യൂമാഹി കല്ലാപ്പള്ളി ഉറൂസ് മുബാറക്ക് വേദിയിൽ പേരോട് ഉസ്താദിൻ്റെ സാന്നിധ്യത്തിൽ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നിർവഹിച്ചു. മുനീർ ഹാജി കല്ലാപള്ളി പുസ്തകം ഏറ്റുവാങ്ങി. മുഹമ്മദ് നബിയുടെ ജീവിതചരിത്രത്തിൽ നിന്നുള്ള 786 ചോദ്യോത്തരങ്ങൾ ഉൾക്കൊള്ളുന്നതാണ് പുസ്തകം.

പുസ്തകത്തെ ആസ്പദമാക്കി ന്യൂമാഹി റെയ്ഞ്ചിലെ 13 മദ്രസകളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് കൊണ്ട് സപ്തബർ 12 ന് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. വിജയികൾക്ക് യഥാക്രമം 3333, 2222, 1111 രൂപ വീതമുള്ള സമ്മാനങ്ങൾ നൽകും.


ചിത്ര വിവരണം:

ന്യൂമാഹി കല്ലാപ്പള്ളി ഉറൂസ് മുബാറക്ക് ചടങ്ങിൽ സീറത്തുൽ അമീൻ പുസ്തകത്തിന്റെ പ്രകാശനം സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നിർവ്വഹിക്കുന്നു.

അഗ്നിശമന സേന യൂണിറ്റ് പള്ളുരിലും സ്ഥാപിക്കണം


മാഹി: മാഹി മേഖലയിൽ പെട്രോൾ പമ്പുകൾ കുന്നുകൂടുന്ന സാഹചര്യത്തിൽ മാഹിയിൽ അഗ്നിശമന സേനാ യൂനിറ്റുകൾ കൂടുതൽ സ്ഥാപിക്കണമെന്ന് നാലുതറ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ഒമ്പതര ചതുരശ്ര കിലോമീറ്ററിൽ മാഹി മേഖലയിൽ പുതുതായി തുറക്കാൻ പോകുന്നത് ഉൾപ്പെടെ 35 പെട്രോൾ പമ്പുകളും, 68 ലിക്കർ ഷോപ്പുകളും, പടക്ക ക്കടകളും പ്രവർത്തിക്കുകയാണ്. മാനദണ്ഡങൾ കാറ്റിൽപ്പറത്തിയാണ് ഇവയ്ക്കെല്ലാം അധികൃതർ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ ജനങ്ങളുടെ സുരക്ഷ മനസ്സിലാക്കി മാഹി ബൈപ്പാസ് സർവീസ് റോഡിലും, പള്ളുരിലും ആധുനിക രീതിയിലുള്ള അഗ്നിശമന സേനാ യൂനിറ്റുകൾ സ്ഥാപിക്കണമെന്ന് ഭാരവാഹികൾആവശ്യപ്പെട്ടു.

  നിലവിൽ മാഹി ടൗണിൽ മാത്രമാണ് അഗ്നിശമന സേന യൂനിറ്റുള്ളത്. പന്തക്കൽ, പള്ളുർ ഭാഗത്ത് അത്യാഹിതം സംഭവിച്ചാൽ ഈ വാഹനങ്ങൾഎത്തിച്ചേരാൻ കിലോമീറ്ററുകൾ താണ്ടണം. മാഹി കടപ്പുറം, ദേശീയ പാത എന്നിവിടങ്ങളിലും ഇതരസംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന രീതിയിൽരക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ വാഹനങ്ങൾ ഏർപ്പെടുത്തണം. നാലു തറ ആക്ഷൻ കമ്മിറ്റി പ്രസിഡണ്ട് പി.വി.കെ. രത്നാകരൻ, സിക്രട്ടറി കെ. പി. രഞ്ചിത്ത് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

capture_1787249655

തകർന്ന റോഡിൽ കുണ്ടും കുഴിയും.


ന്യൂമാഹി: ചൊക്ലി ഗ്രാമ പഞ്ചായത്ത് തൃക്കണ്ണാപുരം - കഞ്ഞിരത്തിൻ കീഴിൽ റോഡ് തകർന്ന് യാത്രാ ദുരിതം രൂക്ഷമായി. വാഹന യാത്രികർ കെ എസ് ആർ ടി സി ബസ്സ് ഉൾപെടെ നിരവധി ചെറുതും വലുതുമായ നൂറ് കണക്കിന് വാഹനങ്ങൾകടന്നുപോകുന്ന.റോഡിലെഓവുചാലുകൾഅടഞ്ഞുകിടക്കുന്നതുകാരണം റോഡിൽ വെള്ളം കെട്ടി കിടന്ന്  കുഴികൾ നിറഞ്ഞിരിക്കുന്നു .റോഡിന്റെ ശോചനീയവസ്ഥ യാത്ര ക്ലേശത്തിന്കാരണമാകുന്നു. പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രികരുടെ ആവശ്യം.


ചിത്രവിവരണം:തൃക്കണ്ണാപുരം-കഞ്ഞിരത്തിൻ കീഴിൽ റോഡ് തകർന്ന നിലയിൽ

മാഹി ഗവ. ഐ.ടി.ഐ:

സ്പോട്ട് അഡ്മിഷൻ നാളെ

മാഹി രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐയിൽ 2026-2028 വർഷത്തിലെ ദ്വിവത്സര കോഴ്സുകളായ റെഫിജറേഷൻ & എയർകണ്ടീഷണിംഗ് ടെക്നീഷ്യൻ, ഫിറ്റർ എന്നീ ട്രെയ്‌ഡുകളിലേക്കുള്ള എതാനും സീറ്റുകളിൽ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ വഴി നാളെ (21/08/26) 3 മണി വരെ ഓഫീസിൽ നേരിട്ട് വന്നാൽ അഡ്‌മിഷൻ നൽകുന്നതാണ്. എസ്.എസ്.എൽ.സി പാസായവരും മാഹിയിൽ സ്ഥിര താമസമുള്ളവരോ അല്ലെങ്കിൽ കേരളത്തിൽ താമസിക്കുന്നതോ ആയ വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ്, ഫീസ്, രക്ഷിതാക്കൾ (അച്ഛൻ അല്ലെങ്കിൽ അമ്മ) സമേതം വരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറി 9495744339 ബന്ധപ്പെടാവുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

capture_1787249797

ചിങ്ങപ്പുലരിയിൽ ഭക്തിസാന്ദ്രമായി കാഞ്ഞിരമുള്ളപറമ്പ് ക്ഷേത്രം; കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും നടന്നു

ന്യൂമാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ചിങ്ങമാസാചരണത്തിന് തുടക്കമായി. ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 17 വരെ ഒരു മാസം നീളുന്ന ചിങ്ങമാസാചരണത്തിന്റെ ഭാഗമായി ദിവസവും രാവിലെ 6 മുതൽ 6.30 വരെ ക്ഷേത്രത്തിൽ കൃഷ്ണപ്പാട്ട് പാരായണം നടക്കും.

രേണുക വിനയനും ഷാജീഷ് സി.ടി.കെ.യും പാരായണത്തിന് നേതൃത്വം നൽകും.

ചിങ്ങമാസാത്തിൽ ക്ഷേത്രത്തിൽ ഭക്തന്റെ വഴിപാടായി കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും നടന്നു. ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.

n,

കൗസു നിര്യാതയായി.

മാഹി: ചാലക്കരയിലെഅച്ചമ്പത്ത് (86) നിര്യാതയായി.

പരേതരായ അച്ചമ്പത്ത് കോരൻ -ചിരുത എന്നിവരുടെ മകളാണ്,

സഹോദരങ്ങൾ: പരേതരായ കല്യാണി, കണ്ണൻ, കൃഷ്‌ണൻ.

അച്ചമ്പത്ത് വിജയൻ, രാജൻ, സജിത എന്നിവരുടെ അച്ചൻ്റെ സഹോദരിയാണ്

vvccbb_1787249971

നൗഷാദിന്റെ മട്ടുപ്പാവിൽ ഇത്തവണയും ഓണപ്പൂക്കൾ വിരിഞ്ഞു.


മാഹി. ഓണത്തിന് പൂക്കളമൊരുക്കാൻ ഇത്തവണയും കെ.പി. നൗഷാദും കുടുംബവും മട്ടുപ്പാവിൽ 

 ചെണ്ടുമല്ലി വിളയിച്ചു. നൂറ്റമ്പതോളം ഗ്രോബേഗിൽ നട്ട ചെണ്ടുമല്ലി ഓറഞ്ചും . മഞ്ഞയിലുമാണ് വിരിഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി മട്ടുപ്പാവിൽ പൂക്കൃഷി നടത്തിവരികയാണ്. ചാലക്കരയിലെ കാരായിന്റെ വിട ഷാഹിദയും സീനത്തുമാണ്ചെടികളെ പരിപാലിക്കുന്നത്


ചിത്രവിവരണം: കെ.പി. നൗഷാദും കുടുംബവും

whatsapp-image-2026-08-20-at-10.31.38-pm

തൃശൂരിൽ നടന്ന അഖില കേരള മത്സരത്തിൽ ബോഡി ബിൽഡിങ്ങിൽ മൂന്നാം സ്ഥാനവും, ക്ലാസ്സിക് ഫിസിക്കാറ്റഗറിയിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയ പി.പി. ജിനോഷ്. മാഹി പൊലിസിലെ ഹോംഗാർഡാണ്.

capture_1787250096
capture_1787250162

മൃദംഗ ശൈലേശ്വരിക്ക്

സംഗീതാർച്ചന

മാഹി:കലാദേവതയായമൃദംഗ ശൈലേശ്യരിക്ക് നാദാർ ച്ചന. പള്ളൂർ സ്വരലയസംഗീത വിദ്യാലയത്തിന് ധന്യത. ഗുരു സ്വരാഗ് പള്ളൂരിന് ആത്മനിർവൃതി. മധ്യസ്ഥായിസഞ്ചാരങ്ങൾക്ക്പുറമെ മന്ദ്രസ്ഥായി മേൽസ്ഥായികളിലും കൂടിയുള്ള സ്വര സഞ്ചാര പ്രയോഗങ്ങൾ , സ്വരാർച്ചനക്ക് ശാസ്ത്രീയസംഗീതത്തിൻ്റെ വിശുദ്ധി പകർന്നേകി. സ്വരജ്ഞാനവും, താളബോധവും ഒരുപോലെസാധിതമാക്കിയ സംഗീതാർച്ചന, സംഗീതാത്മകമായ ധ്വനിയെ ആധാരമാക്കി, .ശബ്ദത്തെ ശ്രുതിയിൽ ലയിപ്പിച്ച് പാടാനുള്ള സർഗ്ഗവൈഭവത്തെ വ്യക്തമാക്കുന്നതായിരുന്നു.

പള്ളൂർ സ്വരലയ കലാ ക്ഷേത്രത്തിലെ സംഗീതവിദ്യാർത്ഥികളാണ് മുഴക്കുന്ന് ശ്രീമൃദംഗശൈലേശ്വരിക്ഷേത്രത്തിൽസംഗീതാർച്ചന നടത്തിയത്.

ക്ഷേത്രം മേൽശാന്തി കൃഷ്ണദാസ് ഭദ്രദീപം തെളിയിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു പ്രശസ്ത.സംഗീതജ്ഞൻ സ്വരാഗ് പള്ളൂരിൻ്റെ ശിക്ഷണത്തിൽ സംഗീതമഭ്യസിച്ച പതിനഞ്ച് വിദ്യാർത്ഥികളാണ് സ്വരാർച്ചന നടത്തിയത്. വിഖ്യാതസംഗീതജ്ഞൻ ആഡൂർ ബാലുമാഷ് വേദിയിലെത്തി സംഗീതപ്രതിഭകളെ ആശിർവദിച്ചു

whatsapp-image-2026-08-20-at-11.54.44-pm

ഓണ ചന്തയ്ക്ക് തുടക്കമായ്


ചൊക്ലി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ CDS നേതൃത്വത്തിൽ

ഓണ ചന്തയ്ക്ക് തുടക്കമായ്...

ചൊക്ലി പഞ്ചായത്തിൽ 2 മേഖലയിലാണ് ചന്ത സംഘടിപ്പിക്കുന്നത് , ചൊക്ലി പഞ്ചായത്ത് പരിസരവും, മോന്താൽ ശ്രീനാരയണമഠം എന്നീ സ്ഥലങ്ങളിലാണ്

19 വാർഡുകളിൽ നിന്നും കുടുംബശ്രീ തയ്യാറാക്കിയ ഉൽപന്നങ്ങും, ജൈവ പച്ചക്കറിയും, നഴ്സറിയിൽ തയ്യാറാക്കിയ തൈകളും ചന്ത വഴി വിതരണം ചെയ്യുന്നുണ്ട്

ചൊക്ലി പഞ്ചായത്ത് പരിസത്തെ ഓണ ചന്ത ഗ്രാപഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് ഉദ്‌ഘാടനം ചെയ്യ്തു

ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ഷമീന കെ.പി അദ്ധ്യക്ഷത വഹിച്ചു , വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ പി.ജയചന്ദ്രൻ , അസി:,സെക്രട്ടറി സജിത്ത് കാർ,മെമ്പർമാരായ കെ.പി ഷിനോജ്, വിനി കെ, മിനി .പി എന്നിവർ സംസാരിച്ചു


whatsapp-image-2026-08-20-at-11.54.44-pm-(1)

CDS ചെയർ പേഴ്സൻ റിജിന കെ സ്വാഗതം പറഞ്ഞു, 20,21,22 തീയ്യതികളിൽ ഓണ ചന്ത ഉണ്ടായിരിക്കുന്നതാണ്

മോന്താൽ ശ്രീനാരായണ മഠത്തിലെ ഓണ ചന്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സപ്ന ഉദ്ഘാടനം ചെയ്യ്തു, വാർഡ് മെമ്പർ ആരതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു , ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.പി ഷമീമ ,മെമ്പർമാരായ റിജിന കെ, വി.പുരുഷു എന്നിവർ സംസാരിച്ചു.

രജനി ബാബു സ്വാഗതം പറഞ്ഞു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur