പെരിങ്ങാടിയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം; ഭീതിയിൽ ജനങ്ങൾ — അധികൃതർ ഉണരണമെന്ന് ആവശ്യം

പെരിങ്ങാടിയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം; ഭീതിയിൽ ജനങ്ങൾ — അധികൃതർ ഉണരണമെന്ന് ആവശ്യം
പെരിങ്ങാടിയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം; ഭീതിയിൽ ജനങ്ങൾ — അധികൃതർ ഉണരണമെന്ന് ആവശ്യം
Share  
എഴുത്ത്

News desk

2026 Aug 19, 01:13 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പെരിങ്ങാടിയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം; ഭീതിയിൽ ജനങ്ങൾ — അധികൃതർ ഉണരണമെന്ന് ആവശ്യം


ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിലെ പെരിങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ജനജീവിതം ദുരിതത്തിലേക്ക്. മുക്കിലും മൂലയിലും റോഡുകളിലും കടവരാന്തകളിലും വീടുകളുടെ മുറ്റത്തും നിർമാണം നടക്കുന്ന കെട്ടിടങ്ങളിലുമെല്ലാം കൂട്ടത്തോടെ തമ്പടിക്കുന്ന തെരുവുനായ്ക്കൾ പ്രദേശവാസികൾക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.


വൃദ്ധരും കുട്ടികളുമടക്കമുള്ളവർക്ക് ഭയമില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. വിദ്യാർഥികൾക്ക് സ്കൂളിലേക്കും തിരിച്ചും പോകുന്നതും പ്രയാസകരമായി. ദിവസങ്ങൾ കഴിയുന്തോറും തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.


ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. വാഹനങ്ങൾക്ക് പിന്നാലെ നായ്ക്കൾ കൂട്ടത്തോടെ പായുന്നതും പെട്ടെന്ന് റോഡിന് കുറുകെ ചാടുന്നതും പതിവായതോടെ അപകടങ്ങളും തുടർക്കഥയാകുകയാണ്.


“ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ഇനിയും കാത്തിരിക്കണമോ?” എന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. തെരുവുനായ്ക്കളുടെ ആക്രമണം തടയാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.


ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ ഭരണ-പ്രതിപക്ഷ മുന്നണികളും വിവിധ രാഷ്ട്രീയ പാർട്ടികളും വേണ്ടത്ര ഇടപെടാത്തതിലും നാട്ടുകാർക്ക് അമർഷമുണ്ട്. ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് സമരങ്ങളും പ്രതിഷേധങ്ങളും നടത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ തെരുവുനായ ശല്യത്തിനെതിരെയും ശക്തമായ ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.


“തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് മുന്നിൽ നിരവധി വാഗ്ദാനങ്ങളുമായി എല്ലാവരും എത്തും. എന്നാൽ, ജനങ്ങൾ ദിവസേന നേരിടുന്ന ഈ ദുരിതത്തിന് പരിഹാരം കാണാൻ ആരും തയ്യാറാകുന്നില്ല. ഭയമില്ലാതെ സഞ്ചരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥ അംഗീകരിക്കാനാവില്ല,” ബഷീർ ഏരത്ത് പറഞ്ഞു.


തെരുവുനായ പ്രശ്നത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണുകയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുകയും വേണമെന്ന് ബഷീർ ഏരത്ത് (പെരിങ്ങാടി) അധികൃതരോട് ആവശ്യപ്പെട്ടു.

ബഷീർ ഏരത്ത് (പെരിങ്ങാടി)


MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur