മാഹി: എ.മിസ്സിങ്ങ് പ്രോമിസ് എന്ന പ്രശസ്ത നാടക - ചലച്ചിത്ര പ്രതിഭ മഞ്ജുളൻ അവതരിപ്പിച്ച ഏക പാത്ര നാടകം കലാഗ്രാമത്തിലെ എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിന് നവ്യാനുഭവമായി. അഭിനയത്തിലും, സാങ്കേതികത്തികവിലും, ആഖ്യാനത്തിലും അവതരണത്തിലും പുതുമ പുലർത്തിയ ഈ നാടകം ആസ്ട്രേലിയയിലെ ആദ്യ പ്രദർശനത്തിന് ശേഷം ഇന്ത്യയിലെ ആദ്യവേദിയിലായിരുന്നു അവതരിപ്പിച്ചത്.
കാൽ നൂറ്റാണ്ട് മുമ്പ് സൂര്യ ഫെസ്റ്റിവലിൽ കൂനൻ എന്ന ഏക പാത്രനാടകവുമായെത്തിയ മഞ്ജുളൻ ആസ്വാദക മാനസങ്ങൾ കവർന്നതോടെയാണ് ശ്രദ്ധേയനാവുന്നത്. നാടക പഠന ബിരുദം സ്വർണ്ണ മെഡലോടെ നേടിയ ഈ ചെറുപ്പക്കാരൻ , കേളു എന്ന നാടകം സംവിധാനം ചെയ്യുകയും നാടക ലോകം ഇരുകൈകളും നീട്ടി ഈ പ്രതിഭയെ നെഞ്ചേറ്റുകയുമായിരുന്നു. കാൽ നൂറ്റാണ്ട് നീളുന്നകലാസപര്യക്കിടയിൽലോകമെങ്ങുമായി രണ്ടായിരത്തിഇരുന്നൂറിലേറെവേദികൾഇതിനകം പിന്നിട്ടു കഴിഞ്ഞു. മാസ്റ്റർബിരുദധാരിയായ മഞ്ജുളനെതേടി നടനും,സംവിധായകനുമുള്ള സംസ്ഥാന അവാർഡുകൾ, ദേശീയ-അന്തർദേശിയ പുരസ്ക്കാരങ്ങൾ വന്നെത്തിയിരുന്നു. കേന്ദ്ര ഫെല്ലോഷിപ്പും ലഭിച്ചിരുന്നു. നിരവധി സിനിമകളിലും മഞ്ജു ളൻവേഷമിട്ടിട്ടുണ്ട്.
നാടകകലയിൽ മാസ്റ്റർബിരുദമുള്ള കരുനാഗപ്പള്ളിയിലെ ജയകൃഷ്ണനാണ് രചനയുംസംവിധാനവും നിർവ്വഹിച്ചത്. പള്ളൂർ വിനായകകലാക്ഷേത്രത്തിന്റെ ബാനറിലാണ് നാടകംഅരങ്ങേറിയത്.ഡോ: മഹേഷ് മംഗലാട്ട് നാടകത്തേയും കലാകാരന്മാരേയും സദസ്സിന്പരിചയപ്പെടുത്തി.
ചിത്രവിവരണം: മഞ്ജുളൻ വേദിയിൽ
വീട് ഭാഗികമായി കത്തിനശിച്ചു. വൻ നഷ്ടം.
മാഹി: ചാലക്കര സെന്റ് തെരേസാ ഹയർ സെക്കൻഡറി സ്കൂളിനടുത്ത വാണിയങ്കണ്ടി കെ.ടി.കെ ഷീനയുടെ വീട് ഭാഗികമായി കത്തിനശിച്ചു. വീടിന്റെ താഴത്തെനിലയിലെ റൂമിലാണ് തീ ആളിപടർന്നത്. അലമാര, ടി.വി, ഫാൻ, നാലായിരം രൂപ തുടങ്ങിയവ കത്തി നശിച്ചിട്ടുണ്ട്. ചിത്രകാരിയായ ഷീന വരച്ച ഏതാനും പെയിന്റിങ്ങുകളും കത്തി ചാമ്പലായി. വീട്ടിന്റെ മുകളിലത്തെ നിലയിലടക്കം കനത്ത പുകയിൽചുമരുകളാകെ കരിപിടിച്ച്
കിടക്കുകയാണ്.
മുകളിലത്തെ നിലയിൽ കിടന്നുറങ്ങുകയായിരുന്ന ഷീനയും മകനും പുലർച്ചെ കടുത്ത പുകയിൽ ശ്വാസം മുട്ടലനുഭവപ്പെട്ടപ്പോൾ ,ഉറക്കമുണരുകയായിരുന്നു. പുകയിൽ മൂടപ്പെട്ട വീട്ടിൽ എന്താണ് സംഭവിച്ചതെന്നറിയാതെ താഴെയിറങ്ങി
യപ്പോഴാണ് തീപ്പിടിച്ച കാര്യം മനസ്സിലായത്. സന്ധ്യക്ക് മുറിയിലെ ഫോട്ടോയ്ക്ക് കീഴെ കത്തിച്ചു വെച്ച വിളക്ക് അണച്ചിരുന്നില്ല. വിളക്ക് താഴെ വീണ് കിടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നാവാം തീപിടിച്ചതെന്ന് അനുമാനിക്കുന്നു. ഇരുവരെയും മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. മാഹി ഡെപ്യൂട്ടി തഹസിൽദാർ വളവിൽ മനോജ് വീട്ടിലെത്തിനാശനഷ്ടങ്ങൾ വിലയിരുത്തി.
ചിത്രവിവരണം. ഭാഗികമായി കത്തിനശിച്ച വീടിന്റെ ഉൾഭാഗം
മാഹി സിവിൽ സപ്ലൈസ് ഓഫീസ് ഉപരോധം: അരി വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് ഉറപ്പ്; സമരം പിൻവലിച്ചു
മാഹി: ഗോഡൗണിൽ മാസങ്ങളായി കെട്ടിക്കിടക്കുന്ന അരി വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് മാഹി സിവിൽ സപ്ലൈസ് സൂപ്രണ്ടിനെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. മേഖലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.
കഴിഞ്ഞ രണ്ട് മാസങ്ങളായി ഗോഡൗണിൽ എത്തിയ അരി ആഗസ്റ്റ് 16-നുള്ളിൽ വിതരണം ചെയ്യുമെന്ന് അധികൃതർ നേരത്തെ ഉറപ്പ്നൽകിയിരുന്നെങ്കിലും, സാങ്കേതിക തകരാറുകൾ പറഞ്ഞ് വിതരണം വൈകിപ്പിക്കുകയായിരുന്നു. അടിയന്തരമായി അരി വിതരണം ചെയ്യാനുള്ള ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ.
തുടർന്ന് ആർ.എ. ഇൻ ചാർജ് ഡോ. ഇസഹാഖ് സമരക്കാരുമായി നടത്തിയ ചർച്ചയിൽ നാളെ തന്നെ മാഹി മേഖലയിൽ അരി വിതരണം ആരംഭിക്കാമെന്ന് ഉറപ്പ് നൽകി. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മേഖലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവന്ന ഉപരോധ സമരം അവസാനിപ്പിച്ചത്.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ, വൈസ് പ്രസിഡന്റ് പി.പി. വിനോദൻ, പുതുച്ചേരി സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറി സത്യൻ കേളോത്ത്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. ഹരീന്ദ്രൻ, ശ്യാംജിത്ത് പാറക്കൽ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രെജിലേഷ്, സെക്രട്ടറി അജയൻ പൂഴിയിൽ,ജിജേഷ് കുമാർ ചാമേരി, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് മുഹമ്മദ് സർഫാസ്,സംസ്ഥാന മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ആശാലത,
മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസിൽഅരവിന്ദ്,മജീത് ,വിടി ഷംസുദ്ദീൻ, ഷെജിൻ കെടി,ജിതേഷ് വാഴയിൽ,,കെ. എം പവിത്രൻ നേതൃത്വം നൽകി.
കർഷക ദിനം ആചരിച്ചു.
തലശ്ശേരി നിയോജക മണ്ഡലം കർഷക കോൺഗ്രസ്സ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു.
നിയോജക മണ്ഡലം പ്രസിഡണ്ട് പി.യു. സുകുമാരൻ ആദ്ധ്യക്ഷം വഹിച്ചു.
ഡി.സി.സി. ജന.സെക്രട്ടറി രാജീവ് പാനുണ്ട ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ്സ് ജില്ല ജനറൽ സെകട്ടറി എം.വി.സതീശൻ, ഡി സി സി. മെമ്പർ കെ.ശിവദാസൻ .പി.ഇമ്രാൻ പ്രസംഗിച്ചു.
മോഹൻദാസ് മുഴിക്കര , പ്രസീത വി.കെ എന്നീ കർഷകരെ പൊന്നാടയും ഉപഹാരവും നൽകി ഡി.സി സി. ജന.സെക്രട്ടറി രാജീവ് പാനുണ്ട ആദരിച്ചു.
തച്ചോളി അനിൽ സ്വാഗതവും പി.അശോക് കുമാർ നന്ദിയും പറഞ്ഞു
ചിത്രവിവരണം: ഡി.സി.സി. ജന.സെക്രട്ടറി രാജീവ് പാനുണ്ട ഉദ്ഘാടനം ചെയ്യുന്നു
കോൺഗ്രസ്സ് നേതാവ് കെ.ടി.കെ ബാലകൃഷ്ണൻ അനുസ്മരണം നടത്തി
മാഹിയിലെ സാമൂഹ്യ സാംസ്കാരിക സഹകരണ മേഖലയിലെ നിറ സാന്നിദ്ധ്യമായ കോൺഗ്രസ്സ് നേതാവ് കെ.ടി.കെ ബാലകൃഷ്ണന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനത്തിൽ സ്വവസതിയിലെ സ്മ്യതി മന്ധപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടത്തി. ചാലക്കര ആറാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം പുതുച്ചേരി സംസ്ഥാന കോൺഗ്രസ്സ് ജനറൽ സിക്രട്ടറി സത്യൻ കേളോത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് സന്ദീവ്.കെ.വി അദ്ധ്യക്ഷത വഹിച്ചു. കെ.മോഹനൻ, പി.പി.വിനോദ്, പായറ്റ അരവിന്ദൻ, ചാലക്കര പുരുഷു, എം.ശ്രീജയൻ, ഉത്തമൻ തിട്ടയിൽ, പി.അജയൻ, കെ.വി.ഹരീന്ദ്രൻ, അൻസിൽ അരവിന്ദ്, രമേഷ് കുനിയിൽ, എം.എ.കൃഷ്ണൻ സംസാരിച്ചു.
പുസ്തക പ്രകാശനവും ഓണാഘോഷവും ഞായറാഴ്ച
തലശ്ശേരി: കേരള സൗഹ്യദം കൂട്ടായ്മ 2026യുടെ നേതൃത്വത്തിൽ 23 ന് ഞായറാഴ്‌ച ഓണാഘോഷവും പുസ്‌തക പ്രകാശനവും സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മണിക്ക് പ്രവാസി വ്യവസായിയും സാമൂഹികസാംസ്ക്കാരിക കാരുണ്യമേഖലയിലെ നിറസാനിദ്ധ്യവുമായ റാഫിഐച്ചസിന്റെ അമ്മയെയാണെനിക്കിഷ്ടം, ഒരു ജീവിതയാത്ര എന്നീ പുസ്തകങ്ങളുടെ പ്രകാശനം തലശ്ശേരി എം.ആർ.എ ഓഡിറ്റോറിയത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ
സ് ടി. ആസഫലി നിർവ്വഹിക്കും. എഴുത്തുകാരി മുംതാസ് ആസാദ്,ഡോ: ടി.ആർ.ദീപ്തി എന്നിവർ പുസ്തകം ഏറ്റുവാങ്ങും. എക്സൈസ് ഇൻസ്പെക്ടർ പി.ഷിംന ., പൊലീസ് ഓഫീസർ രംഗീഷ് കടവത്ത് എന്നിവർ മുഖ്യാതിഥികളായെത്തും
തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തോട നുബന്ധിച്ച് നിർമ്മിക്കുന്ന ഗസ്റ്റ് ഹൗസ് നിർമ്മാണ പ്രദേശം സന്ദർശിക്കാനെത്തിയ സുരേഷ് ഗോപി എം.പി.യെ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ. സത്യൻ സ്വീകരിക്കുന്നു.
മഠങ്ങൾ അറിവിനെ പ്രസരിപ്പിക്കുന്ന കേന്ദ്രങ്ങൾ: സ്വാമി അസംഗാനന്ദഗിരി
ന്യൂമാഹി : അറിവിനെ പ്രസരണം ചെയ്യുന്ന ഇടമാണ്ശ്രീനാരായണമഠങ്ങളെന്നും,അറിവിനെ ഹൃദയത്തിലേക്ക് ആവാഹിക്കാൻ നമുക്കാവണമെന്നും
ശിവഗിരി മഠത്തിലെ സ്വാമിഅസംഗാനന്ദഗിരി ഉദ്ബോധിപ്പിച്ചു. ഗുരുവിന്റെ പ്രസാദം ജ്ഞാനമാണ്.
നാം സ്വയം അറിവായി മാറിയാലേ ഗുരു വിവക്ഷിക്കുന്നിടത്തേക്ക് നാമെത്തുകയുള്ളൂ.
സാങ്കേതിക വിദ്യകളുടെ വിസ്ഫോടനം നടക്കുന്ന വർത്തമാനകാലത്ത്,
പുതു തലമുറയെ ഗുരു പിന്തകളിലേക്ക്ആകർഷിക്കാൻനമുക്കാവണം
മഹാഗുരു ഒരുപ്രതിമയോ, ചിത്രമോ അല്ല , അത് മാനവികതയുടെ സൂര്യ തേജസാണ്.ഗുരുവിന്റെ അന്ത:സാരത്തെ ഉൾക്കൊള്ളാൻ നമുക്കാവണമെന്ന്സ്വാമിജി ചൂണ്ടിക്കാട്ടി.
ഗുരുദേവ ദർശനങ്ങളാണ് കേരളീയനവോത്ഥാനത്തിനും,സാമൂഹ്യനീതിക്കുംകാരണമായതെന്ന് സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട്
കാരായി രാജൻ എം എൽഎഅഭിപ്രായപ്പെട്ടു
ഗുരുദേവ ദർശനങ്ങൾ മാനവ കുലത്തിന്റെ മോചനമന്ത്രങ്ങളാണ്. ജാതി മത ഭേദമില്ലാത്ത സാഹോദര്യമാണ് ഗുരുവിവക്ഷിച്ചതെന്ന് ഉദ്ഘാടനഭാഷണത്തിൽഎംഎൽഎ.പറഞ്ഞു. വർത്തമാന കാലത്ത്
വെറുപ്പിന്റെ ആശയങ്ങൾ പ്രചുര പ്രചാരം നേടുമ്പോഴാണ് ഗുരുവിനെ നാം ഓർത്തുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്രീജ്ഞാനോദയയോഗംപ്രസിഡണ്ട് അഡ്വ കെ സത്യൻ അദ്ധ്യക്ഷത്രവഹിച്ചു. ഗുരുദർശന പ്രചാരണത്തിന്
തലശ്ശേരിയിലും പ്രാന്ത പ്രാദേശങ്ങളിലും ശ്രീനാരായണ മഠങ്ങൾ വഹിക്കുന്നപങ്ക് ഏറെ വലുതാണെന്ന് അഡ്വ. സത്യൻ പറഞ്ഞു.
വെങ്കല പ്രതിമമഠത്തിന് സമർപ്പിച്ചഅരയാക്കണ്ടി കുഞ്ഞിരാമനെ അസംഗാനന്ദഗിരി സ്വാമികൾ ആദരിച്ചു. മുരിക്കോളിരവീന്ദ്രൻ, സ്വാമിപ്രേമാനന്ദ,സുനിൽകുമാർ മാസ്റ്റർ, സംസാരിച്ചു.ശ്രീജ്ഞാനോദയ യോഗംഡയറക്ടർമാരായ രാജീവൻ മാടപ്പീടിക, സി.പി.സുധീർ , ടി.സി. ദിലിപ് സന്നിഹിതരായി.
മഠംപ്രസിഡണ്ട്എം.പ്രശാന്തൻ സ്വാഗതവും,വാർഡ് മെമ്പർ കെ. പ്രീജ നന്ദിയും പറഞ്ഞു. ജഗന്നാഥ ക്ഷേത്രം മാതൃ സമിതിയുടെ ഗുരുദേവ കൃതികളുടെ ആലാപനവും,തുടർന്ന് സമൂഹസദ്യയുമുണ്ടായി.
ചിത്ര വിവരണം: വെങ്കല പ്രതിമ സമർപ്പിച്ച അരയാക്കണ്ടി കുഞ്ഞിരാമനെ സ്വാമി അസംഗാനന്ദഗിരി ആദരിക്കുന്നു.
ഏടന്നൂർ ശ്രീനാരായണ മഠത്തിൽ പ്രതിഷ്ഠാ കർമ്മം നടന്നു
ന്യൂമാഹി: ഒരു നാടിന്റെ പ്രാർത്ഥനാനിർഭരമായ അന്തരിക്ഷത്തിൽ . 1955 ൽ സ്ഥാപിതമായ ഏടന്നൂർ ശ്രീനാരായണമഠത്തിൽ വെങ്കലഗുരുദേവവിഗ്രഹം പ്രതിഷ്ഠിതമായി. ഇന്നലെ കാലത്ത്ശിവഗിരി മഠത്തിലെ സ്വാമി അസംഗാനന്ദഗിരിയാണ് പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ചത്.
പാർത്തു പൊയിൽ കുഞ്ഞിരാമൻ സംഭാവന ചെയ്ത , ശ്രീലങ്കയിൽ വരയ്ക്കപ്പെട്ടഗുരുവിന്റെ ചിത്രമായിരുന്നു ആദ്യം മഠത്തിൽ സ്ഥാപിക്കപ്പെട്ടിരുന്നത്. ഏറ്റവുമൊടുവിൽ
അരയാക്കണ്ടികുഞ്ഞിരാമനാണ് വെങ്കല പ്രതിമസമർപ്പിച്ചിട്ടുള്ളത്.
നടരാജ ഗുരു, നിത്യചൈതന്യയതി,ആനന്ദതീർത്ഥ സ്വാമികൾ, കുമാരസ്വാമിസന്ന്യാസി, മംഗളാനന്ദസ്വാമികൾ .എസ്.കെ.പൊറ്റെക്കാട്, വി. സാംബശിവൻ തുടങ്ങിയ സന്യാസി ശ്രേഷ്ഠരും പ്രമുഖരും സന്ദർശിച്ച മഠമാണിത്.
ചിത്ര വിവരണം: ശിവഗിരി മഠത്തിലെ സ്വാമിഅസംഗാനന്ദഗിരി പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കുന്നു..
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































