മാഹി:ചാലക്കരകോയിക്കുന്നിൻചെരിവിലെപൂന്തോട്ടത്തിലേക്ക്പടിഞ്ഞാറൻ കാറ്റ് സംഗീതം മൂളുകയാണ്.
മനോഹരമായ പൂക്കാഴ്ചകളെ സംഗീതാത്മകമായ അനുഭൂതിയാക്കി മാറ്റുന്ന അസുലഭ സുന്ദരമായ സ്വർഗ്ഗീയ കാഴ്ചവിരുന്നൊരുക്കുകയാണ് ഈ മലർവാടി.
പരിസ്ഥിതി പ്രവർത്തകനും, കവിയും, സസ്യശാസ്ത്ര ഗവേഷകനുമായ ആനന്ദ് കുമാർ പറമ്പത്തിന്റെപള്ളൂരിലെ വീട്ടുമുറ്റത്താണ്
സംഗീതച്ചെടി പൂത്തുലത്ത് നിൽക്കുന്നത്.
മ്യൂസിക്കൽ നോട്ട് പ്ലാന്റ് എന്നാണ് ഇംഗ്ലീഷിൽ സംഗിത ചെടിയുടെ പേര്. ക്ലെറോഡൻഡ്രോ ൺ ഇൻസിസം(Clerodendron incism) എന്ന് ശാസ്‌ത്രീയ നാമം.
മൊട്ടുകൾ അറ്റം ചുരുണ്ട് - എട്ടാമത്തെ മ്യൂസിക്കൽ നോട്ടുകൾ പോലെ തോന്നിപ്പിക്കുന്നത് കൊണ്ടാണ് ഈ പേര് കൈവന്നത്.
വെളുത്ത പൂവുകൾ വിരിഞ്ഞാൽ കേസരങ്ങൾ വയലറ്റ് നിറത്തിൽ കാണാം.
കുലകളായിവിരിയുകയും, ഒരു ദിവസം കൊണ്ട് പൊഴിയുകയും ചെയ്യുന്നവയാണിത്.. ആനന്ദ് കുമാർ മാഷിന്റെവീട്ടിലെ തോട്ടത്തിൽ പൂക്കൾ കൂട്ടത്തോടെ വിരിഞ്ഞു നിന്നത് കാണാൻ നിരവധിപ്രകൃതി സ്നേഹികളാണെത്തിയത്.
ചിത്രവിവരണം: പുത്തുലഞ്ഞ്നിൽക്കുന്ന സംഗിതച്ചെടി.
കർഷക ദിനാചരണവും ഔഷധ തോട്ട നിർമ്മാണ ഉദ്ഘാടനവും
മാഹി : ഗവ. മിഡിൽ സ്കൂൾ അവറോത്ത് കർഷക ദിനാചരണവും ഔഷധ തോട്ട നിർമ്മാണ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്രമുഖ ജൈവ കർഷകനും ചിത്രകാരനുമായ കെ കെ സനൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പോന്ത യാട്ട് സീതാലക്ഷ്മി അധ്യക്ഷയായി. ശാസ്ത്ര അധ്യാപിക വി എം ഷെറീന പന്തക്കൽ ഔഷധ സസ്യങ്ങളെക്കുറിച്ച് പ്രബന്ധം അവരിപ്പിച്ചു. ഷിജിന കെ, ജയിംസ് സി ജോസഫ്, ടി എം സജീവൻ എന്നിവർ സംസാരിച്ചു. ശരണ്യ രവീന്ദ്രൻ, വിഷ്ണുപ്രിയ, ശ്രീനന്ദ് കൃഷ്ണ, റിഫാന എന്നിവർ നേതൃത്വം നൽകി.
കിഡ്നി ക്ലിനിക്ക് തുടങ്ങി
മാഹി: മാഹി ഡയാലിസിസ് സെന്ററിൽ വൃക്കക്ക് ഒരു തണൽ പദ്ധതിയുടെ ഭാഗമായുള്ള കിഡ്നി ക്ലിനിക്ക് സിവിൽ സപ്ളൈസ് മന്ത്രി വി.പി.ശിവകൊളുന്ത് ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.അശോക് കുമാർ എം എൽ എ , വഖഫ് ബോർഡ് ചെയർമാർ അഡ്വ:വി.പി. അബ്ദുൾ റഹ്മാൻ , ഇ.കെ. റഫീഖ്
ഡോ.എ.പി. ഇഷ്ഹാഖ്, സംസാരിച്ചു. ആഴ്ചയിൽ ആറ് ദിവസം പ്രവർത്തിക്കുന്ന കിഡ്നി ക്ലിനിക്കിൽ ആവശ്യമായ പരിശോധനയും, വിദഗ്ധരുടെ നിർദ്ദേശങ്ങളും സൗജന്യമായി ലഭ്യമാകും.
ചിത്ര വിവരണം:മന്ത്രി ശിവകൊളുന്തു ഉദ്ഘാടനം ചെയ്യുന്നു.
മാഹി വിശ്വകർമ്മ മഹാസഭ: എം.എൽ.എയ്ക്ക് നിവേദനം നൽകി
മാഹി: അഖിലഭാരതിയ വിശ്വകർമ്മ മഹാസഭ മാഹി മേഖലയിലെ വിശ്വകർമ്മജരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വിശ്വകമ്മ സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് അഡ്വ.ടി.അശോക് കുമാർ എം.എൽ.എയ്ക്ക് നിവേദനം നൽകി. പ്രസിഡണ്ട് അങ്ങാടിപ്പുറത്ത് അശോകൻ, ഡി.കെ.പ്രവീൺ കുമാർ, കണ്ടിയിൽ മധു, ബിന്ദു മധു, രമ്യ സജീഷ്, നിഖില രാജേഷ് എന്നിവർ നേതൃത്വം നൽകി.
കാർഷിക പ്രതിഭകളെ ആദരിച്ചു.
ചൊക്ലി:ഗ്രാമപഞ്ചായത്തും, ചൊക്ലി കൃഷിഭവനും സംയുക്താഭിമുഖ്യത്തിൽ ചൊക്ളി ഗ്രാമ പഞ്ചായത്ത് നായനാർ ഹാളിൽ കർഷകരെ ആദരിക്കലുംഉദ്ഘാടനവും .മുൻ കൃഷിമന്ത്രികെ.പി മോഹനൻ നിർവഹിച്ചു. ചൊക്ളി ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് എൻ. അനൂപ് അധ്യക്ഷത വഹിച്ചു. .പി. പ്രസന്ന ( ജില്ല പഞ്ചായത്ത് അംഗം), കെ.എം സ്വപ്ന (വൈസ്.പ്രസിഡണ്ട് ഗ്രാമപഞ്ചായത്ത്), പി ജയചന്ദ്രൻ (വികസന കാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ), കെ.ടി.കെ പ്രദിപൻ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ന്റിഗ് കമ്മിറ്റി ചെയർ പേഴ്സൺ), ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായായ വി. ഉദയൻ, പി.കെ മോഹനൻ, അമൽരാജ് (സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്), എം.കെ.റിജീന (സി ഡി.എസ്സ്, ചെയർപേഴ്സൺ), കെ.പിസജീന്ദ്രൻ( ആസൂത്രണ സമിതി ഉപാധ്യക്ഷൻ ), രാഷ്ട്രീയ പാർടി പ്രധിനിധികളായായ കെ ദിനേഷ് ബാബു, വി.സി. ഹരിദാസൻ മാസ്റ്റർ, കെ.ഹരിന്ദ്രനാഥ്, മുഹമ്മദ് കെ,തുടങ്ങിയവരും, അശ്വതി വി.നായർ ( മാനേജർ , കേരള ഗ്രാമീണ ബാങ്ക്, ചൊക്ലി ), കാർത്തിക ബി (മാനേജർ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ചൊക്ലി ബ്രാഞ്ച് ), പ്രദീപൻ കോട്ടേമ്മൽ ( വൈസ്.പ്രസിഡണ്ട് ചൊക്ലി സർവ്വീസ് സഹകരണ ബാങ്ക്) സംസാരിച്ചു.ആർ. ശരത്കൃഷ്ണ ( കൃഷി ഓഫീസർ ) സ്വാഗതവും പി..മിനി (മെമ്പർ, ചൊക്ലി ഗ്രാമ പഞ്ചായത്ത്) നന്ദിയും പറഞ്ഞു .
മികച്ച കർഷകരെ കെ.പി മോഹനൻ (മുൻ കൃഷി മന്ത്രി ) പെന്നാടയണിച്ച്ആദരിച്ചു.മികച്ച മുതിർന്ന കർഷകൻ - കെ.എം.മുകുന്ദൻ ,
മികച്ച മുതിർന്ന കർഷക തൊഴിലാളി സി കെ.ദാമോദരൻ
മികച്ച ജൈവകർഷകൻ - നാണു കണ്ണോത്ത്,
മികച്ച സമ്മിശ്ര കർഷകൻ - ഇസ്മയിൽ പട്ടർ വീട്ടിൽ
മികച്ച വനിത കർഷക -കെ.എം. അനിതകുമാരി
മികച്ച യുവ കർഷകൻ - മുഹമ്മദ് ഷബിൻ,
മികച്ച വിദ്യാർത്ഥി കർഷക - പി.അശ്വതി. (ഒളവിലം യു.പി സ്ക്കൂൾ)
മികച്ച എസ്.സി വിഭാഗത്തിലെ കർഷകസി.ആർ. ഷമീന,
മികച്ച ക്ഷീര കർഷകൻ കെ.വി. - സുധാകരൻ തുടങ്ങിയവരെയാണ് ആദരിച്ചത്
ചിത്രവിവരണം..മുൻ കൃഷിമന്ത്രികെ.പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
മുല്ലോളി പ്രേമൻ നിര്യാതനായി.
മാഹി കുമ്പളപ്പറമ്പത്ത് നാരായണ ഭവൻ താമസിക്കു മുല്ലോളി പ്രേമൻ ( 58 )നിര്യാതനായി. പരേതരായ മാഹി ഇലക്ട്രിക്ട്രിസിറ്റി ജീവനക്കാരൻ നാണുവിന്‍റെയും ജാനുവിന്റെയു മകനാണ്.. ഭാര്യ: ഷീബ മക്കൾ. ഹെറിൻ .മസ്കറ്റ് . ഹെന്ന മരുമകൻ: വിഷ്ണു സഹോദരങ്ങൾ. ഉഷ അശോകൻ. രമരാജൻ പവിത്രൻ. ഉദയൻ (റിട്ടയേർഡ് . പി.ഡബ്ലു.ഡി).പരേതരായ .വിമല. വത്സൻ. സംസ്കാരം ഇന്ന് രാവിലെ 11 30. മാഹി പൊതു ശ്മശാനത്തിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































