ഓണനിലാവ്: ശ്രേഷ്ഠാദരവും, ഓണക്കോടി വിതരണവുംനടത്തി.

ഓണനിലാവ്: ശ്രേഷ്ഠാദരവും, ഓണക്കോടി വിതരണവുംനടത്തി.
ഓണനിലാവ്: ശ്രേഷ്ഠാദരവും, ഓണക്കോടി വിതരണവുംനടത്തി.
Share  
എഴുത്ത്

News desk

2026 Aug 17, 12:59 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി:പാർശ്വവൽക്കരിക്കപ്പെട്ട സർഗ്ഗധനരെ മുഖ്യധാരയിലെത്തിക്കാനും, നിരാലംബരായ പാവങ്ങൾക്ക് തുണയേകാനുംകഴിഞ്ഞ പത്ത്വർഷങ്ങളായി ജനശബ്ദം മാഹിയിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാർ അഭിപ്രായപ്പെട്ടു.

ജനശബ്‌ദം മാഹിയുടെ ആഭിമുഖ്യത്തിൽ

ഓണനിലാവ് -2026

ശ്രേഷ്ഠാദരം പരിപാടി

പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയംഹൈസ്ക്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ. പ്രസിഡണ്ട് ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതവഹിച്ചു.പ്രധാനാദ്ധ്യാപിക ഷജിന സുരേഷ്,ടി.എം.സുധാകരൻ,

, ഷാജി പിണക്കാട്ട് സംസാരിച്ചു.

സമൂഹത്തിലെ വ്യതിരിക്തമായ പത്ത് വ്യക്തിത്വങ്ങളെ മാഹി സ്വാതന്ത്ര്യ സമര സേനാനി കുമ്മായ മുകുന്ദന്റെസ്മരണയിൽ ആദരിച്ചു.. പള്ളുരിലെ സ്വാതന്ത്ര്യ സമര സേനാനി കൂവ്വനാണുവിന്റെസ്മരണയിൽ 150 പേർക്ക് ഓണക്കോടിയും വിതരണം ചെയ്തു.

കീഴന്തൂർപത്മനാഭൻ(മുതിർന്നഗാന്ധിയൻ,ഗ്രന്ഥകാരൻ) സ്വരരാഗ് പള്ളൂർ 

(സംഗീതജ്ഞൻ)

അനിൽ പള്ളൂർ (അമേച്വർ നാടക പ്രതിഭ )

മജീഷ്യൻ രാഗേഷ് ചന്ദ്ര ( മാന്ത്രികവിദ്യയിലൂടെ ലഹരി വിരുദ്ധ ബോധവൽക്കരണം )ഹംസ (പള്ളൂരിലെ ജനകീയമത്സ്യവിൽപ്പനക്കാരൻ)

ദാമുവേട്ടൻ (ദശകങ്ങളായി മാഹി ടൗണിൽചായ വിൽപ്പന നടത്തുന്ന ജനകീയൻ)

പ്രശാന്ത്കൊണ്ടോടി ( ശിൽപ്പി )

സുനിൽകുമാർ (മുള സംരക്ഷകൻ,പ്രചാരകൻ )

വി.വിജിഷ ( ജനകീയ ആരോഗ്യ പ്രവർത്തക )

അഴിയൂർ നാരായണൻ ( പഴയകാല നാടക സിനിമാ നടൻ) എന്നിവരെയാണ് ആദരിച്ചത്.ഇ.കെ. റഫീഖ് സ്വാഗതവും, ദാസൻ കാണി നന്ദിയും പറഞ്ഞു.


ചിത്രവിവരണം:അഡ്വ: ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്യുന്നു

capture_1786907253

സൗജന്യ നേത്ര തിമിര രോഗ പരിശോധന ക്യാമ്പ് നടത്തി.


മാഹി..ഡോ: ചന്ദ്രകാന്ത് നേത്രാലയ .കോഴിക്കോടും, പള്ളൂർ കോയ്യോട്ട് തെരു ശ്രീവിനായക കലാക്ഷേത്രയും സംയുക്തമായി സൗജന്യ നേത്ര തിമിര രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിൽ കാലത്ത് 9 മണിക്ക് മാഹി എം എൽ എ. അഡ്വ: ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. നേത്ര രോഗ വിദഗ്ധൻ ഡോ. ചന്ദ്രകാന്ത് വിശിഷ്ട അതിഥിയായി.

കെ. തമ്പാൻ മാസ്റ്റർ, ആനന്ദ് കുമാർ പറമ്പത്ത് സംസാരിച്ചു പി.രതീഷ് കുമാർ സ്വാഗതരും, എം. പ്രവീൺനന്ദിയുംപറഞ്ഞു. സുനിൽകുമാർ മൂന്നങ്ങാടി , ബേബി മനോജ്, ജെസ് ന, നിഖില . ദാസൻ കാണി നേതൃത്വം നൽകി.


ചിത്രവിവരണം:അഡ്വ: ടി. അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2026-08-16-at-9.32.32-pm

ഗുരുദേവ പ്രതിമക്ക് നാടെങ്ങും ഉജ്വല വരവേൽപ്പ്


ന്യൂമാഹി : എടന്നൂർശ്രീ നാരായണമഠത്തിൽ ആഗസ്ത് 18 ന് നടക്കുന്ന ഗുരുദേവ പ്രതിമാ പ്രതിഷ്ഠ കർമ്മത്തിൻ്റെ മുന്നോടിയായി ജഗന്നാഥക്ഷേത്രത്തിൽ നിന്നും ഗുരുദേവ പ്രതിമ വൻഘോഷയാത്രയായി ഏടന്നൂർ ശ്രീ നാരായണ മഠത്തിൽ എത്തിച്ചു. ഇന്നലെ വൈകിട്ട് 3.30 ന് ഗുരുദേവ പ്രാർത്ഥന ഗീതങ്ങളോടെ,പുഷ്പാലംകൃതമായ രഥത്തിൽ നിരവധിവാഹനങ്ങളുടെഅകമ്പടിയോടെയാണ്പ്രശസ്ത ശിൽപ്പി ബെന്നി ആർ പണിക്കർ നിർമ്മിച്ച വെങ്കല പ്രതിമ മഠത്തിലേക്ക് പുറപ്പെട്ടത് സ്വാമി പ്രേമാനന്ദ ശ്രീവഗിരി ) പ്രതിമയെ അനുഗമിച്ചു

ടെമ്പിൾ ഗേറ്റ്, മാടപ്പീടിക, പാറാൽ ആച്ചുകുളങ്ങര, പുന്നോൽ , മാക്കൂട്ടം ഈയ്യത്തുംകാട്, അഴീക്കൽ തുടങ്ങി വിവിധ പ്രദേശങ്ങളിൽ ഭക്താദരവോടെ വരവേൽപ്പ് ലഭിച്ചു.

 ഘോഷയാത്രക്ക് ശ്രീ ജ്ഞാനോദയ യോഗം ഡയറക്ടർ സി. പി. സുധീർ, എംപ്രശാന്തൻ, കെ. പ്രീജ നേതൃത്വം നൽകി.

18 ന് കാലത്ത് 7 മണിക്ക് മഠത്തിൽ .സമൂഹപ്രാർത്ഥന നടക്കും 8 മണിക്കും 9 നുമിടയിൽ ശിവഗിരി മഠത്തിലെ ശ്രീമദ് അസംഗാനന്ദ സ്വാമികൾ ഗുരുദേവ പ്രതിമപ്രതിഷ്ഠാകർമ്മം നിർവ്വഹിക്കും

10 മണിക്ക് നടക്കുന്ന സാംസ്‌ക്കാരികസമ്മേളനംശ്രീജ്ഞാനോദയയോഗംപ്രസിഡണ്ട് അഡ്വ കെ സത്യൻ്റെ അദ്ധ്യക്ഷത്രയിൽ കാരായി രാജൻ എം എൽ എ ഉദ്ഘാടനം . സ്വാമി അസംഗാനന്ദ പ്രഭാഷണം നടത്തും എസ്.എൻ.ഡി.പി. ദേവസ്വം സെക്രട്ടരി അരയാക്കണ്ടി സന്തോഷ്വിശിഷ്ടാതിഥിയായിരിക്കും ഗുരുദേവ പ്രതിമമഠത്തിന് സമർപ്പിച്ചഅരയാക്കണ്ടി കുഞ്ഞിരാമനെ അസംഗാനന്ദഗിരി സ്വാമികൾ ആദരിക്കും. മുരിക്കോളിരവീന്ദ്രൻ ,സുനിൽകുമാർ മാസ്റ്റർ സംസാരിക്കും തുടർന്ന് ഗുരുദേവ കൃതികളുടെ ആലാപനവുമുണ്ടാകും


ചിത്ര വിവരണം: ജഗന്നാഥക്ഷേത്രത്തിൽ നിന്നും ഗുരുദേവ പ്രതിമരഥത്തിലേക്ക് കൊണ്ടുവരുന്നു.

aa

ജഗന്നാഥ ക്ഷേത്രത്തിൽ മഹാഗണപതി ഹോമം


തലശ്ശേരി:ആയിരങ്ങളെ സാക്ഷിനിർത്തി,ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ

ജഗന്നാഥ ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ മഹാഗണപതി ഹോമം നടന്നു. ഭഗവാന്റെ ഇഷ്ട നിവേദ്യമായഅഷ്ടദ്രവ്യ മുൾപ്പെടുത്തിയാണ് ഹോമം നടന്നത്. പുലർച്ചെ അഞ്ച് മണി മുതൽ 10 മണി വരെ നീണ്ടുനിന്നഹോമത്തിന്

 മേൽശാന്തി സജേഷ് കട്ടപ്പന, വിനു ശാന്തി, വിനിഷ് ശാന്തി ,രഹിൻ ശാന്തി, ശ്രീഹരി ശാന്തി കാർമ്മികത്വം വഹിച്ചു. ശ്രീ ജ്ഞാനോദയ യോഗം പ്രസിദ്ധണ്ട് അഡ്വ: കെ.സത്യനും ഡയറക്ടർമാരും നേതൃത്വം നൽകി.


ചിത്രവിവരണം: ജഗന്നാഥക്ഷേത്രത്തിൽ നടന്ന മഹാഗണപതി ഹോമം

vvvbb

ഓണക്കിറ്റ് വിതരണം ചെയ്തു


. ധർമ്മടം: ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ധർമ്മടം സ്നേഹക്കൂടിൽ, പാവപ്പെട്ട രോഗികൾക്കുള്ള ഓണക്കിറ്റുകൾ വിതരണം ചെയ്തു.

സാമൂഹ്യ നീതി വകുപ്പ്, ഫിഷറീസ് & തുറമുഖ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി. അബ്ദുൾ നാസർ ഐ എ എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചേയർമാൻ എം പി അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. വൈസ് ചേയർമാൻ മേജർ പി ഗോവിന്ദൻ സ്വാഗതവും മാനേജിങ്ങ് ട്രസ്റ്റി കെ എസ് ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

.  ഡോ. ടി. മധുസൂദനൻ, ഡോ. രാജീവ് നമ്പ്യാർ, കേണൽ ബി കെ നായർ, പി വി ലക്ഷ്മണൻ, വയോമിത്രം കോ ഓർഡിനേറ്റർ നവീന,ടി എം ദിലീപ് കുമാർ സംസാരിച്ചു.

സ്നേഹക്കൂടിന്റെ കീഴിലുളള നിലാവ് പെയിൻ ആന്റ് പാലിയേറ്റീവ് കെയർ പരിചരിക്കുന്ന അറുപത്തിരണ്ടു രോഗികളുടെ കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. പരിപാടികൾക്ക് രവീന്ദ്രൻ മുരിക്കോളി, കെ കെ സന്തോഷ് കുമാർ, ഇ പ്രദീപ്, പ്രൊഫ കെ കുമാരൻ, ഡോ. ശ്രീജിത്ത്, സ്മൈലേഷ്, സുഖദ, കെ കെ സുധാമണി, പി ശ്രീജ, അജയകുമാർ നേതൃത്വം നൽകി.



ചിത്രവിവരണം: സാമൂഹ്യ നീതി വകുപ്പ്, ഫിഷറീസ് & തുറമുഖ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിബി.അബ്ദുൾ നാസർ ഐ എ എസ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.


തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ അഭിമന്യു ദേശീയ പതാക ഉയര്‍ത്തി.ചടങ്ങിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളായ ടി കൃഷ്ണരാജു,എ.മഹറൂഫ്,എ.കെ.സക്കരിയ,പി.സതീശൻ,എ.കെ.സന്തോഷ്,അക്ബർ നടമ്മൽ, പരിശീലകൻ മസർ മൊയ്തു,ക്രിക്കറ്റ് താരങ്ങൾ,സ്റ്റാഫുകൾ സംബന്ധിച്ചു.

whatsapp-image-2026-08-16-at-9.33.44-pm-(1)

യംഗ്സ്റ്റേർസ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 തലശ്ശേരി: യംഗ്സ്റ്റേർസ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ 2026 ആഗസ്റ്റ് 16 ഞായറാഴ്ച വി ആർ കൃഷ്ണയ്യർ സ്മാരക തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് സൗജന്യ അസ്ഥി ബലക്ഷയ നിർണയ ക്യാമ്പും രക്ത പരിശോധനയും ഓർത്തോ ഡോക്ടറുടെ പരിശോധനയും സംഘടിപ്പിച്ചു.

മെഡിക്കൽ ക്യാമ്പ് തലശ്ശേരി എം.എൽ.എ ശ്രീ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ ഖലീൽ കിടാരൻ മുഖ്യാതിഥിയായ 

എം എൽ എ കാരായി രാജനെ പൊന്നാടയണിച്ച് സ്വീകരിച്ചു. പ്രശസ്ത ഓർത്തോപീഡിക്ക് സർജൻ ഡോ. രാജീവ് രാഘവൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിച്ചു. തൻ്റെ തിരക്കിനിടയിലും സാമൂഹ്യ പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് കൂടെ നിൽക്കുകയും പിന്തുണയും നൽകുന്ന ഡോ. രാജീവ് രാഘവന് യംഗ്സ്റ്റേർസിൻ്റെ സ്നേഹോപഹാരം എം എൽ എ കാരായി രാജൻ അദ്ദേഹത്തിന് നൽകി ആദരിച്ചു. 

ക്യാമ്പിൽ പങ്കെടുത്തവർക്ക് അസ്ഥി ബലക്ഷയ നിർണയത്തിനാവശ്യമായ പരിശോധനയും വൈദ്യ പരിശോധനക്ക് അദ്ദേഹം നേതൃത്വം വഹിക്കുകയും ചെയ്തു. 

തലശ്ശേരി മെഡിനോവ ഡയഗ്നോസ്റ്റിക് സെന്ററിന്റെ സഹകരണത്തോടെ 

സൗജന്യമായിഷുഗർകൊഴുപ്പ് കിഡ്നി പരിശോധന ലാബ് ടെസ്റ്റുകൾക്ക് ലിനിഷ, ശരണ്യ, മുസ്തബ്ഷിറ, മാനേജർ ഫാസിൽ, അഫ്നാസ് നേതൃത്വം നൽകി. 

യംഗ്സ്റ്റേർസ് തലശ്ശേരിയുടെ അംഗങ്ങൾക്ക്  

മെഡിനോവ ഡയഗ്നോസ്റ്റിക്സ് നൽകുന്ന പ്രിവിലേജ് കാർഡുകൾ മെഡിനോവ എം ഡി അസ്‌ലം മെഡിനോവ യംഗ്സ്റ്റേർസ് ഭാരവാഹികൾക്ക് കൈമാറി. ക്യാമ്പിൽ ആവശ്യമായ ലാബ് സൗകര്യമൊരുക്കിയ മൊഡിനോവ ടീം ന് വേണ്ടി അസ്ലം മെഡിനോവക്കും 

ആവശ്യമായ മറ്റ് പിന്തുണ നൽകിയ ലുലു സാരിസ് & ഗോൾഡിന് വേണ്ടി എൻ എം അക്ബർനും എം എ ൽ എ കാരായി രാജൻ യംഗ്സ്റ്റേർസിൻ്റെ സ്നേഹോപഹാരം  നൽകി. 

യംഗ്സ്റ്റേർസ് തലശ്ശേരിയുടെ പ്രസിഡൻ്റ് ഹംസ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി മുഹമ്മദ് നിസാർ പടിപ്പുരക്കൽ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു.

 മെഡിക്കൽ ക്യാമ്പിന്  

ജോ സിക്രട്ടറി വി കെ വികാസ്, 

എം പി അബ്ദുൽ റഷീദ്, നൗഫൽ പയേരി, 

എം പി മുഹമ്മദ് നജീബ്, സി ഒ ടി ജംഷീദ് , സി മനോജ് കുമാർ, ഷബീർ കരിമ്പാനം, എ.അസ്‌ഹർ, അസ്‌ലം കാരിയത്ത്, കെ നാഷർ, എം പി സാബിർ,

എന്നിവർ നേതൃത്വം നൽകി. 

യംഗ്‌സ്റ്റർസ് ജോ. സിക്രട്ടറി എം മുഹമ്മദ് ഫസീഷ് സ്വാഗതവും വൈസ് പ്രസിഡൻ്റ് എം സി മനോജ് കുമാർ

നന്ദിയും പറഞ്ഞു.


ചിത്രവിവരണം: കാരായി രാജൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

capture_1786907798

പെരിങ്ങാടി റെയിൽവേ ഗേറ്റിലെ യാത്രാദുരിതം പരിഹരിക്കുക - ന്യൂ മാഹിയിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു

ന്യൂമാഹി:രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന പെരിങ്ങാടി റെയിൽവേ ലെവൽ ക്രോസിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന ആവശ്യവുമായി ന്യൂ മാഹിയിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. തലശ്ശേരി- മാഹി ബൈപ്പാസ് യാഥാർത്ഥ്യമായതോടെ ന്യൂ മാഹി ചൊക്ലി പിഡബ്ല്യുഡി റോഡ് വഴി കടന്നുപോകുന്നവാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായവർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതോടൊപ്പംതുടർച്ചയായി ട്രെയിനുകൾ കടന്നു പോകുന്നതും മാഹി റെയിൽവേ സ്റ്റേഷൻ സമീപത്ത്തന്നെയായതുംവലിയപ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. പെരിങ്ങാടി റെയിൽവേ ഗേറ്റിലെയാത്രാദുരിതത്തിന് പരിഹാരം കാണുക എന്നത് ജനങ്ങളുടെ ദീർഘകാല ആവശ്യമാണ്. ഇതിൻ്റെ ഭാഗമായാണ് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകിട്ട് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ കോടിയേരി ബാലകൃഷ്ണൻ ഓപ്പൺ സ്റ്റേജിൽ ജനകീയകൺവെൻഷൻ സംഘടിപ്പിച്ചത്. തലശ്ശേരി എംഎൽഎ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. പെരിങ്ങാടി റെയിൽവേ ഗേറ്റിലെയാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന സബ്മിഷൻനിയമസഭയിൽ ഉന്നയിക്കുമെന്ന് എംഎൽഎ പറഞ്ഞു. ജനങ്ങളുടെ ദീർഘകാല ആവശ്യംയാഥാർത്ഥ്യമാക്കാൻ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടായിരംഗത്ത് വരണമെന്നും കാരായി രാജൻ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എം കെ സെയിത്തു, കെ എം സുഗിനേഷ്, ടി എച്ച് അസ്‌ലം, സി കെ പ്രകാശൻ, പി സി റിസാൽ, വി കെ അനീഷ് ബാബു, കണ്ട്യൻ സുരേഷ് ബാബു, അനീഷ് കൊള്ളുമ്മൽ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി കെ റീജ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി പി ഹസീന, പി കെ സുനിത, വൈശാഖ് മുരളീധരൻ സംബന്ധിച്ചു. ജനങ്ങളുടെ ചർച്ചയ്ക്ക് എംഎൽഎ മറുപടി പറഞ്ഞു. പെരിങ്ങാടി റെയിൽവേ ഗേറ്റിലെ യാത്രാദുരിതംപരിഹരിക്കുന്നതിന് വേണ്ടിയുള്ള ജനകീയ കമ്മിറ്റിക്കും രൂപം നൽകി. ഭാരവാഹികളായി രക്ഷാധികാരികൾ : ഷാഫി പറമ്പിൽ എംപി, കാരായി രാജൻ എംഎൽഎ, ചെയർമാൻ : അർജുൻ പവിത്രൻ, വൈസ് ചെയർപേഴ്സൺമാർ : പി പ്രസന്ന, സി കെ റീജ, കെ എം സുഗിനേഷ്, പി പി ഹസീന, പി കെ സുനിത, വൈശാഖ് മുരളീധരൻ, ജനറൽ കൺവീനർ : ടി എച്ച് അസ്‌ലം, കൺവീനർമാർ : കെ സിജു, കെസുലൈമാൻ, വി കെ അനീഷ് ബാബു, കെ സി ബുദ്ധദാസ്, പ്രജീഷ് മഠത്തിൽ എന്നിവരെയും തെരഞ്ഞെടുത്തു.


ചിത്രവിവരണം: കാരായി രാജൻ എം എൽ എ ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നു.

capture_1786907890

വീര സാവർക്കർ യൂത്ത് സെന്റർ പള്ളൂർ വയൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു 


വീര സാവർക്കർ യൂത്ത് സെന്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി ആഗസ്റ്റ് 15ന് വീര സാവർക്കർ യൂത്ത് സെന്റർ ഹാളിൽ, സംഘടിപ്പിച്ചു.

ജവാൻ അതുൽ രാജ് ദീപം കൊളുത്തിയും ചിത്രകലാ പുരസ്കാര ജേതാവും ആർട്ടിസ്റ്റുമായ കെ. എം. രാഗേഷ് വീര സാവർക്കറുടെ ചിത്രം വരച്ചും പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ 36 കുട്ടികൾ ആവേശപൂർവം പങ്കെടുത്തു. കുട്ടികളുടെ സർഗാത്മക കഴിവുകളും ദേശസ്നേഹവും പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു മത്സരം.

ആർട്ടിസ്റ്റ് ദിയ രാജ്. കെ പരിപാടിയിൽ സാന്നിധ്യം വഹിച്ചു. അപർണ ഷിനോജ് സ്വാഗതവും അമിതാ വൈഷ്ണവ് നന്ദിയും പറഞ്ഞു.

സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയും കുട്ടികളിലും യുവാക്കളിലും ദേശസ്നേഹവും ദേശീയബോധവും വളർത്തുകയും ചെയ്ത പരിപാടി ശ്രദ്ധേയമായി.

capture_1786907866

കോൺഗ്രസ്സ് നേതാവ് പി.പി.അനന്തൻ അനുസ്മരണം നടത്തി

മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടും ഐ.എൻ.ടി.യു നേതാവുമായിരുന്ന പി.പി.അനന്തൻ്റെ നാലാം ചരമ വാർഷിക ദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ചാലക്കര കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗം പി.പി.വിനോദൻ ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.സി.ശോഭ, കെ.പി.രജിലേഷ്, എം.സദാനന്ദൻ, ജിജേഷ് ചാമേരി, പി.അജയൻ, കെ.വി.ഹരീന്ദ്രൻ, അൻസിൽ അരവിന്ദ്, എം.ശ്രീജയൻ, സന്ദീപ്.കെ.വി സംസാരിച്ചു.

whatsapp-image-2026-08-16-at-9.36.41-pm

മാഹിയിൽ ലേബർ ഓഫീസറെ നിയമിക്കണം


മാഹി: കഴിഞ്ഞ മൂന്ന് മാസമായി മാഹിയിൽ ലേബർ ഓഫീസർ ഇല്ലാത്തത് കാരണം മാഹി മേഖലയിലെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ് .


മലയാളികളുടെ ദേശീയോത്സവമായ ഓണം അടുത്ത് എത്തിയിട്ടും തൊഴിലാളികളുടെ ബോണസ്സ് പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാന മാനമാകാതെ നീണ്ടു പോവുകയാണ്. ആയതിനാൽ പ്രശ്നപരിഹാരത്തിനായി ഉടനെ ലേബർ ഓഫീസറെ നിയമിക്കണമെന്ന് ബി എം എസ് മാഹി മേഖല സമ്മേളനം പുതുച്ചേരി സർക്കാരിനോടാവശ്യപ്പെട്ടു.


മാഹിയിലെ മോട്ടോർ തൊഴിലാളികൾക്ക് മറ്റ് സംസ്ഥാനങ്ങലെ മാതൃകയിൽ ക്ഷേമനിധിയും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


മാഹിക്ക് പുറത്ത് നിന്നന്നുള്ള ഓട്ടോറിക്ഷകൾ പള്ളൂരിൽ സമാന്തര സർവ്വീസ് നടത്തുന്നത് തടയാൻ ആവശ്യമായ നടപടി പോലീസ് അധികാരികൾ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


സമ്മേളത്തിൽ മേഖല പ്രസിഡണ്ട് സത്യൻ ചാലക്കര അദ്ധ്യക്ഷത വഹിച്ചു. മസ്‌ദൂർ ഗീതത്തോടെ ആരംഭിച്ച സമ്മേളനത്തിൽ മേഖല സിക്രട്ടറി കെ. ടി. സത്യൻ സ്വാഗതമാശംസിച്ചു. ജില്ല ജോയിൻ്റ് സിക്രട്ടറി കെ ശൈലേഷ് പയ്യന്നൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് എം പ്രസന്നൻ , യു സി ബാബു പ്രസംഗിച്ചു. സിക്രട്ടറി കെ.ടി സത്യൻ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വിനീഷ്മമ്പള്ളി സമ്പത്തിക റിപ്പേർട്ടും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ അനീഷ് കൊള്ളുമ്മൽ, മിത്രൻ ചെമ്പ്ര , കൃപേഷ് മാഹി, രൂപേഷ് ചാലക്കര, കെ.രാമചന്ദ്രൻ , കെ.കെ. സജീവൻ,

 സതീശൻ പന്തക്കൽ.

 ഭാരവാഹികളായി

സത്യൻ ചാലക്കര (പ്രസിഡണ്ട്)രാജേഷ് ചക്കേമ്പത്ത്യു.സി. ബാബു

രാജീവൻ പന്തക്കൽകെ വിജില (വൈ.പ്രസിഡണ്ടുമാർ)കെ.ടി.സത്യൻ ( സിക്രട്ടറി) സി.എച്ച് പ്രദീപ് കുമാർരൂപേഷ് ബ്രഹ്മംമിത്രൻ ചെമ്പ്രസുസ്മിത മാഹി (ജോ: സെക്രട്ടരിമാർ ) വിനീഷ്മമ്പള്ളി (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.

whatsapp-image-2026-08-16-at-9.37.07-pm

സപ്തതി ആഘോഷിച്ചു.  


മാഹി:ബിജെപി മുൻ ജില്ലാ സെക്രട്ടറിയും , സംഘത്തിൻറെ മുൻ ചൊക്ലി ഖണ്ഡ് കാര്യവാഹും പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനുമായ സി.പി. ഗണേശന്റെ സപ്തതി ആഘോഷിച്ചു. പള്ളൂർ ഗ്രാമ സേവാ ചാരിറ്റബിൾ ട്രസ്റ്റ് ഇരട്ടപ്പിലാക്കൂലിലെ കുടുംബങ്ങളും മറ്റ് മുൻകാല സഹപ്രവര്‍ത്തകരും  പങ്കെടുത്തു. അദ്ദേഹത്തിൻറെ സംഘടനാ പ്രവര്‍ത്തനങ്ങൾ അനുസ്മരിച്ചു കൊണ്ട് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട്  എ. ദമോദരൻ, മുൻ ഡെപ്യൂട്ടി കലക്ടർ രവീന്ദ്രനാഥ് ചേലേരി, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, ഡോക്ടർ ഭാസ്കരൻ കാരായി, ട്രസ്റ്റ് ഭാരവാഹികളായ വി.പി. പ്രമോദ് ., കെ.പി.ഫൽഗുനൻ ., എൻ.കെ. ഗണശൻ സംസാരിച്ചു.സൗഹൃദ സദ്യയുമുണ്ടായി.


ചിത്രവിവരണം:പള്ളൂർ ഗ്രാമ സേവാ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ സി.പി. ഗണേശന് ഉപഹാരം സമ്മാനിക്കുന്നു.

കുട്ടിമാക്കൂൽ ശ്രീനാരായണ സാംസ്കാരിക കേന്ദ്രം

ശ്രീനാരായണ ജയന്തി 

മത്സര പരീക്ഷ വിജയികൾ 


നഴ്സറി വിഭാഗം:

മിഴി സുരേഷ് 

സാൻ ജോസ്, തലശ്ശേരി.

നിഷാൻ ദേവ്

വയലളം സെൻട്രൽ


എൽ പി പ്രസംഗം:

ഇശൽ എസ് പ്രനിൽ

വയലളം സെൻട്രൽ 

അലന്കൃത് കെ വയലളം വെസ്റ്റ് 


എൽ പി പദ്യം ചൊല്ലൽ:

കാർത്തിക് സിജേഷ്

ശ്രീശങ്കര വിദ്യാപീഠം, മട്ടന്നൂർ 

ഇഷാൻ വി

പാർവതി കെ എം (നോർത്ത് വയലളം, കുട്ടിമാക്കൂൽ)

ഇതൽ കെ

വയലളം സെൻട്രൽ 


യൂ പി പദ്യം ചൊല്ലൽ:

അഥിതി പി കെ

രാമവിലാസം, ചൊക്ലി 

ദേവിക ടാഗോർ വിദ്യാപീഠം 


യൂ പി പ്രസംഗം:

ആദിശ്രീ എ

വയലളം സെൻട്രൽ 

ആത്മിക അജിത്ത്‌

എരഞ്ഞോളി നോർത്ത് എൽ പി 


ഹൈ സ്കൂൾ പദ്യം ചൊല്ലൽ:

ദേവനന്ദ

ദ്രുപത മനോജ്‌

GHSS തിരുവാങ്ങാട് 


ഹൈ സ്കൂൾ പ്രസംഗം:

അനുജ്വല എം എ

അലേഖ്യ എം എ

ജിഎച്ച്എസ്എസ് തിരുവാങ്ങാട്

വീട്ടുമുറ്റ പുസ്തക ചർച്ച

ചൊക്ലി:ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പുസ്ത പൂക്കാലം വിട്ട് മുറ്റ പുസ്തകചർച്ച ചൊക്ലി പഞ്ചായത്തിൽ ആരംഭിച്ചു കോടിയേരി ബാലകൃഷ്ണൻ സ്മാ

 രക ലൈബ്രറിയുടെ നേതൃത്തൽ ഡോ: എ.പി. ശ്രിധരൻറ വീട്ട് മുറ്റത്ത് നടന്ന പരിപാടി ലൈബ്രറി കൗൺസിൽ താലൂക്ക് സമിതി അംഗം കെ.പ്രദീപൻ ഉദ്ഘാടനം ചെയ്തു സി റോഷ് ലാൽ ദാമോദരൻ അധ്യക്ഷത വഹിച്ചു. സന്തോഷ് എച്ചിക്കാനത്തിൻ്റെ ബിരിയാണി കഥ' സി.പി.ശിവദാസൻ മാസ്റ്റർ അവതരിപ്പിച്ചു അനിൽ പള്ളൂർ, എം.ഗോപാലൻ, പി.ഹരിശ്ചന്ദ്രൻ ഡോ: എ.പി..ശ്രിധരൻ പി.കെ മോഹനൻ' ചർച്ചയിൻ പങ്കെടുത്തു

whatsapp-image-2026-08-16-at-9.45.13-pm

സ്വാതന്ത്ര്യദിനാഘോഷം


പെരിങ്ങാടി: ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻമാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഗൗരി നന്ദയുടെ വന്ദേമാതരത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് വിമുക്തഭടൻ പൊത്തങ്ങാട്ട് നാരായണൻ ദേശീയപതാക ഉയർത്തി.

വായനശാല പ്രസിഡന്റ് സി.വി. രാജൻ പെരിങ്ങാടി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങിൽ അഗ്നിവീർ എം അഭിജിത്ത്നെ ക്ഷേത്ര പ്രസിഡന്റ് ടി.പി. ബാലൻ ആദരിച്ചു.

ക്ഷേത്ര സെക്രട്ടറി പി.കെ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും ഖജാൻജി രൂപേഷ് ബ്രഹ്മം നന്ദിയും പറഞ്ഞു. തുടർന്ന് മധുരവിതരണം നടന്നു.

capture_1786908318

പുതുച്ചേരി സ്വാതന്ത്ര്യദിന ആഘോഷത്തിൽ തിളങ്ങി മാഹി സി.ഇ. ഭരതൻ ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിനികൾ.


മാഹി: പുതുച്ചേരി സർക്കാരിന്റെ സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങു കളിൽ മലയാളി പെൺകുട്ടികളുടെ കലാവിരുന്ന് ശ്രദ്ധേയമായി. പുതുച്ചേരി ലഫ്റ്റനന്റ്റ് ഗവർണർ കെ. കൈലാസനാഥന്റെ ഔദ്യോഗിക വസതിയായ രാജ് നിവാസിൽ നടന്ന സ്വാതന്ത്ര്യദിന സൽക്കാര വിരുന്നിലാണ് മാഹി സി.ഇ. ഭരതൻ സ്‌കൂളിലെ വിദ്യാർത്ഥിനികൾ കേരളീയ രീതിയിൽ ഉള്ള നൃത്തം അവതരിപ്പിച്ച് കയ്യടി നേടിയത്. കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നൃത്തവിരുന്ന് ചടങ്ങിലെ പ്രധാന ആകർഷണ ങ്ങളിലൊ ന്നായി മാറി.


കഴിഞ്ഞ ജൂലൈ 15-ന് വിദ്യാർത്ഥി ദിനത്തോടനുബന്ധിച്ച് പുതുച്ചേരിയിൽ നടന്ന ചടങ്ങിൽ ഇവർ അവതരിപ്പിച്ച നൃത്തം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിനെത്തുടർന്ന്, സ്വാതന്ത്ര്യദിനത്തിലെ സവിശേഷമായ ഗവർണറുടെ വിരുന്നിലും ഈ കലാപ്രതിഭകൾക്ക് പരിപാടി അവതരിപ്പിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ പ്രത്യേക ക്ഷണം ലഭിക്കുകയായിരുന്നു.മാഹിയിലെ പ്രീ പ്രൈമറി അധ്യാപികയും നർത്തകിയുമായ വൈഷ്‌ണവിയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥിനികൾ നൃത്ത പരിശീലനം നേടിയത്. സ്‌കൂളിലെ വിദ്യാർത്ഥിനികളായ ഋധിക റിജേഷ്, ഹർജിത്ര, കൃഷ്ണപ്രിയ, നൈനിക, ശ്രദ്ധ പ്രബിത്, അർത്തിക പൂഴിയിൽ, ഗൗരിനന്ദ നിഷിത്, ആരാധ്യ വി.വി. എന്നിവരാണ് വേദിയിൽ വിസ്‌മയമൊരുക്കിയത്. അധ്യാപകരായ പി. കെ. ഷഹീറ, ആന്റണി മാത്യു, എന്നിവരും നൃത്തസംഘത്തെ അനുഗമിച്ചു. മാഹിയുടെയും സ്കൂളിന്റെയും അഭിമാനമായി മാറിയ വിദ്യാർത്ഥിനികളെയും അവരെ നയിച്ച അധ്യാപകരെയും പ്രമുഖർ അഭിനന്ദിച്ചു.

capture_1786908472

ജൈവ പച്ചക്കറി കൃഷി

ആരംഭിച്ചു


കതിരൂർ.പാനുണ്ട ഗ്രാമത്തിലെ ജനങ്ങൾക്ക് വിഷ രഹിത പച്ചക്കറി എന്ന ആശയത്തിന്റെ ഭാഗമായി ക്ലീൻ ഗ്രീൻ പാനുണ്ടയും കതിരൂർ സർവ്വീസ് സഹകരണബാങ്കും സംയുക്തമായി സ്വകാര്യ വ്യക്തിയുടെ ഒരേക്കർ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ശ്രീജിത്ത് ചോയൻ്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ല കൃഷി ജോയിൻറ് ഡയറക്ടർ സീമ സഹദേവൻ ഉദ്ഘാടനം ചെയ്തു ജിധീഷ് പാനുണ്ട , കാരായി വിജയൻ .കെ കെസുധാകരൻ,രാജേഷ്ബാബു,യുരാജീവൻ,മഫിത,എപി മോഹനൻ,കുറ്റ്യൻ രാജൻ,പത്മിനി,മോഹനചന്ദ്രൻ ,കെനിവേദ് ,സംജോതി,എന്നിവർ സംസാരിച്ചു കൂട്ടായ്മ കഴിഞ്ഞ വർഷവും ഒന്നര ഏക്കർ സ്ഥലത്ത് ഓണക്കാലത്ത് പൂ കൃഷിയുംനടത്തിയിരുന്നു നിലവിൽ കൂട്ടായ്മ പൂകൃഷിയും ചെയ്തു വരുന്നുണ്ട്കൂട്ടായ്മയുടെ പ്രവർത്തനം ദേശീയതലത്തിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്.


ചിത്രവിവരണം:കണ്ണൂർ ജില്ല കൃഷി ജോയിൻറ് ഡയറക്ടർ സീമ സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു.

capture


manna-rond-bottil-with-anjali
manna-new
mannan-palamruth
MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur