മാഹി: മാഹീ പ്ലാസ് ദ് ആംസ് ഗ്രൗണ്ടിൽ പുതുച്ചേരി സിവിൽ സപ്ലൈസ് മന്ത്രി ശിവകൊളുന്തു പതാക ഉയർത്തി, ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.
മാഹി എം എൽ. എ. ടി.അശോക് കുമാർ,
മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ്.
മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ്, സംസാരിച്ചു
തുടർന്ന് വർണാഭമായ സെറിമോണിയൽ പരേഡ് നടന്നു. പരേഡിൽ മാഹി പൊലീസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, പുതുചേരി ഹോം ഗാർഡ്സ്, എൻ. സി. സി വിഭാഗങ്ങൾ, തുടങ്ങിയ സേന വിഭാഗങ്ങളോടൊപ്പം മാഹിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും അണിനിരന്നു.
തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
ടാഗോർ പാർക്കിലെ സ്വാതന്ത്ര്യസമരസേനാനി സ്മൃതി മണ്ഡപത്തിൽ വിശിഷ്ട വ്യക്തികൾ പുഷ്പാർച്ചന നടത്തി.
മാഹികോ-ഓപ്പറേറ്റീവ് കോളേജിൽ 'തിരംഗ' സ്വാതന്ത്ര്യദിനാഘോഷവും പതാക ഉയർത്തലും
മാഹി: മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ 'തിരംഗ - 2026' എന്ന പേരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ എം.സി.സി.ഐ.ടി. പ്രസിഡന്റ് സജിത്ത് നാരായണൻ മുഖ്യാതിഥിയായി പങ്കെടുത്ത്. പതാക ഉയർത്തി. , വൈസ് പ്രിൻസിപ്പാൾ ഡോ. ദീപ്തി സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.
പ്രിൻസിപ്പാൾ ഡോ. ലക്ഷ്മിദേവി സി.ജി. അധ്യക്ഷത വഹിച്ചു. കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർടി.വി. രജീഷ് , വിവിധ വകുപ്പ് മേധാവികളായ അനഘ, സിന്ധൂരി, ബിൻസി, ശ്രീഷ, ഭവിഷ, രാകേഷ് എന്നിവരും സംബന്ധിച്ചു
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും, മധുരപലഹാര വിതരണവും നടന്നു.
എംഎം സി യിൽ
മാഹി: മാഹി മെഡിക്കൽ സെന്ററിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു പതാക ഉയർത്തി
എം. എം.സി അഡ്‌മിനിസ്ട്രേറ്റർ സോമൻ പന്തക്കൽ അധ്യക്ഷത വഹിച്ചു
ഓപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ, ക്യാമ്പ് കോഓർഡിനേറ്റർ അജീബ് ആർ ഡിക്രൂസ്, എൻ. എം സരിഗ സംസാരിച്ചു.
ചിത്രവിവരണം: മന്ത്രി ശിവ കൊളുന്ത് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു.
മാഹി മെഡിക്കൽ സെന്ററിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ
ചാലക്കര പുരുഷു പതാക ഉയർത്തുന്നു.
വിദ്യാർത്ഥികൾക്ക് സൈക്കിളും ,
മുതിർന്ന പൗരന്മാർക്ക് ബെഡ്ഷീറ്റ്, വിതരണം ചെയ്തു.
മാഹി:പുതുച്ചേരി പിന്നോക്ക വിഭാഗ വകുപ്പിന്റെയും മാഹീ സോഷ്യൽ വെൽഫെയർ ഡിപ്പാർട്മെന്റിന്റെയും ആഭിമുഖ്യത്തിൽ കർമവീരർ കാമരാജ് പദ്ധതിയിൽ മാഹി മേഖലയിലെ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് സൈക്കിളും വാർദ്ധക്യ പെൻഷൻ വാങ്ങിവരുന്ന 60 വയസ്സിനു മുകളിൽ വരുന്ന മുതിർന്ന പൗരന്മാർക്ക് ബെഡ് ഷീറ്റും വിതരണം ചെയ്തു. മാഹി ഗവണ്മെന്റ് ഹൗസിൽ വെച്ച് നടന്ന പരിപാടിയിൽ പുതുച്ചേരി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശിവകൊളുന്തു വിതരണോദ്ഘാടനം നടത്തി. മാഹി എംഎൽഎ അഡ്വ. ടി. അശോക് കുമാർ അധ്യക്ഷത വഹിച്ചു. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ, അങ്കിത് കുമാർ, ഐ .എ .എസ്, സൂപ്രണ്ട് പ്രവീൺ കുമാർ, വെൽഫെയർ ഓഫീസർ എ. ദീപ സംസാരിച്ചു.
സ്വാതന്ത്ര്യ സ്മൃതി സായാഹ്നം സംഘടിപ്പിച്ചു.
മാഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മാഹി ഗവ: ഹൗസ് സെൻട്രൽ ഹാളിൽ സ്നേഹ സൗഹൃദ സംഗമം സംഘടിപ്പിച്ചു.
റിജ്യണൽഅഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്, അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടി. അശോക് കുമാർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പൊലീസ് സൂപ്രണ്ട് ധനശേഖരൻ ,കലൈമാമണി ചാലക്കരപുരുഷു ,
നഗരസഭാ മുൻ വൈസ് ചെയർമാൻ പി.പി. വിനോദ് , ഡപ്യൂട്ടി തഹസിൽദാർ വളവിൽ മനോജ്, സരസ്വതി സംസാരിച്ചു സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കൾ, രാഷ്ട്രീയ-സാമൂഹ്യ നേതാക്കൾ, വിവിധ വകുപ്പ് മേധാവികൾ സംബന്ധിച്ചു എൻ.സി.സി. ദേശീയ അവാർഡ് ജേതാവ് അനുപർണ്ണക്ക് മാഹി എം.എൽ.എ. പുരസ്ക്കാരം നൽകി..
ഗവ. ഹൗസ് സൂപ്രണ്ട് പ്രവീൺ പാനിശ്ശേരി സ്വാഗതവും, ജയിംസ് ജോസഫ് നന്ദിയുംപറഞ്ഞു. തുടർന്ന്
ചായസൽക്കാരവുമുണ്ടായി.
ചിത്രവിവരണം..എൻ.സി.സി. ദേശീയ അവാർഡ് ജേതാവ് അനുപർണ്ണക്ക് മാഹി എം.എൽ.എ. പുരസ്ക്കാരം നൽകുന്നു.
സ്വാതന്ത്ര്യ സ്മൃതി സായാഹ്നം സംഘടിപ്പിച്ചു.
ചൊക്ലി:ആസാദ് കൾച്ചറൽ ഫോറം ചൊക്ലി ടൗണിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു..അഡ്വ പി.കെ രവീന്ദ്രൻ പതാക ഉയർത്തി. സുബേദാർ മേജർ പി.വി. മനേഷ് ( ശൗര്യ ചക്ര) മുഖ്യ ഭാഷണം നടത്തി.
കെ.പി. ദയാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ,കെ പ്രദീപ് കുമാർ , സത്യനാഥൻ കുനിയിൽ
ഗംഗാധരൻ മാസ്റ്റർ സംസാരിച്ചു
ചിത്രവിവരണം:സുബേദാർ മേജർ പി.വി. മനേഷ് ( ശൗര്യ ചക്ര) മുഖ്യ ഭാഷണം നടത്തുന്നു.
പ്രിയദർശിനി യുവകേന്ദ്ര: സ്വാതന്ത്ര്യ ദിനാഘോഷവും ലഹരിവിരുദ്ധ കൂട്ടായ്മയും നടത്തി
മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും ലഹരിവിരുദ്ധ കൂട്ടായ്മയും നടത്തി. മാഹി സ്റ്റാച്യു ജംഗ്ഷനിലെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ചത്. മാഹി മുൻസിപ്പൽ മൈതാനിയിൽ നടന്ന ലഹരിവിരുദ്ധ കൂട്ടായ്മ ദേശിയ അദ്ധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ രമേശ് പറമ്പത്ത് മുഖ്യഭാഷണം നടത്തി. മാഹി ബസിലിക്ക വികാരി ഡോ: സെബാസ്റ്റ്യൻ കാരക്കാട്ട്, മനോജ് മൈഥിലി ലഹരി വിരുദ്ധ ഭാഷണം നടത്തി. ആനന്ദ് കുമാർ പറമ്പത്ത്, അഡ്വ.എ.പി.അശോകൻ, കെ.വി.ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം സംസാരിച്ചു. എം.എ.കൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സത്യൻ കേളോത്ത് പതാക ഉയർത്തി.
ക്വിസ് മത്സരവും ചരിത്ര സെമിനാറും സംഘടിപ്പിച്ചു
ന്യൂമാഹി: പെരിങ്ങാടി മമ്മി മുക്കിലെ പ്രിയദർശിനി നഗറിൽ പ്രിയദർശിനി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരവും ചരിത്ര സെമിനാറും സംഘടിപ്പിച്ചു.
പ്രിയദർശിനി കൾച്ചറൽ ഫോറം ചെയർമാൻ വി.കെ. അനീഷ് ബാബു സ്വാഗതം പറഞ്ഞു. കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ പരിപാടി ഉദ്ഘാടനം ചെയ്തു.ന്യൂമാഹി പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് എൽ.പി., യു.പി.വിഭാഗങ്ങളിലായി ക്വിസ് മത്സരം നടത്തി. സി.വി. രാജൻ പെരിങ്ങാടി ക്വിസ് മത്സരം ഏകോപിപ്പിച്ചു.
“ഇന്നത്തെ ഇന്ത്യ – രാജീവ് ഗാന്ധി സ്വപ്നം കണ്ട ഇന്ത്യ” എന്ന വിഷയത്തിൽ ചരിത്ര സെമിനാറുംസംഘടിപ്പിച്ചു. രാജ്യത്തിന്റെ വികസനത്തിനും ആധുനിക ഇന്ത്യയുടെ രൂപീകരണത്തിനും രാജീവ് ഗാന്ധിയുടെ ദർശനങ്ങൾ നൽകിയ സംഭാവനകളെക്കുറിച്ച് സെമിനാറിൽ ചർച്ച ചെയ്തു.ചടങ്ങിൽ കലാ-സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായപ്രവർത്തനം നടത്തിയവരെ ഉപഹാരം നൽകി ആദരിച്ചു. ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികളെയും അനുമോദിച്ചു.
അഡ്വ. സി.ജി. അരുൺ, സജീഷ് എൻ കെ, പഞ്ചായത്ത് മെമ്പർമാരായ പി.കെ.സുനിത , എ.സി. രേഷ്മ
എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി കരിമ്പിൽ ശിവരാജിനെയും ചടങ്ങിൽ ആദരിച്ചു.
ഇന്ത്യൻ ആർമിയിലും റോയൽ ഒമാൻ ആർമിയിലും സേവനം അനുഷ്ഠിച്ച ധീര സൈനികൻ വി.കെ.കെ.നമ്പ്യാരെയും ചടങ്ങിൽ ആദരിച്ചു.ചടങ്ങിൽ പവിത്രൻ എം.കെ., ബാബു സി., എം ഇക്ബാൽ, ശ്രീജിത്ത് യു കെ റിമ എം കെ , സുനിൽ കരിമ്പിൽ, ജഗനാഥൻ ടി പി , രാജീവ് മയലക്കര പരിപാടികൾനിയന്ത്രിച്ചു. പ്രിയദർശിനി മന്ദിരം കൺവീനർ ഷാനു പുന്നോൽനന്ദിപറഞ്ഞു.
ചിത്രവിവരണം..ഡി.സി.സി. ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ പരിപാടി ഉദ്ഘാടനം ചെയ്യുന്നു
മാഹി ആശുപത്രിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിക്ക് നിവേദനം
മാഹി :ജനറലാശുപത്രിയിൽ അടിയന്തിരമായി പ്രവർത്തിക്കേണ്ട വിവിധആവശ്യങ്ങളുന്നയിച്ച്പുതുച്ചേരി സംസ്ഥാന സിവിൽ സപ്ലൈസ് മന്ത്രി വി പി ശിവകൊലുന്തുവിന്മാഹി സി.എച്ച്. സെന്റർ ഭാരവാഹികൾ നിവേദനം നൽകി.
പ്രസിഡന്റ് എ വി യൂസുഫ്,
പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി
ഇ വത്സരാജ്,,
പുതുച്ചേരി സംസ്ഥാന വഖഫ്ബോർഡ്ചെയർമാൻ
അഡ്വ:വി പി അബ്ദുറഹ്മാൻ,,
മാഹി മുൻ എം എൽ എരമേശ് പറമ്പത്ത്,
സി എ അബൂബക്കർസാഹിബ്,
സി എച്ച് സെന്റർ സെക്രട്ടറി
എ വി അൻസാർ
വി സി താഹിർ,എന്നിവർ സന്നിഹിതരായി.
സൗജന്യ മുളങ്കാട് വത്കരണത്തിന്റെ ഉദ്ഘാടനം
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പാനൂർ അണിയാരം കാടാങ്കുനി യു പി സ്കൂളിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ പ്രശസ്ത മുള പ്രചാരകൻ ഇ. സുനിൽകുമാറിന്റെ 96-മത് സൗജന്യ മുളങ്കാട് വത്കരണത്തിന്റെ ഉദ്ഘാടനം പ്രധാനദ്ധ്യാപകൻ അനൂപ് കളത്തിൽ നിർവ്വഹിച്ചു. അദ്ധ്യക്ഷൻ :സ്കൂൾ പി ടി എ പ്രസിഡണ്ട് പവിത്രൻ. വി., ആശംസ :പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി. ശ്രുതി. പി. കെ., ശ്രീജിത്ത്. വി, ഒ. ശ്രീജിത്ത് മാസ്റ്റർ, സുമിഷ ടീച്ചർ എന്നിവർ പങ്കെടുത്തു. ഷൈനി. പി. കെ നന്ദി പറഞ്ഞു.
ഗാർഡൻ ബാംബൂ, ബിലാത്തി മുള, ബുദ്ധ ബാംബൂ, കല്ലൻ മുള, ഓട, വള്ളിമുള, കരിങ്കണി എന്നീ ഇനത്തിൽപെട്ട മുളകൾ ആണ് മുളങ്കാടിനായി വെച്ചു പിടിപ്പിച്ചത്
ആൾ കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് കമ്മിറ്റി അസോസിയേഷൻ സംസ്ഥാന സമ്മേളനം 16 ന് ന്യൂ മാഹിയിൽ
മാഹി:ആൾ കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് കമ്മിറ്റി അസോസിയേഷന്റെ 27-ാമത് സംസ്ഥാന സമ്മേളനം ആഗസ്റ്റ് 16 ന് രാവിലെ 9 മണിക്ക് ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ ഹസിം കാറളിയാടൻ നഗറിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. സെവൻസ് ഫുട്ബോൾ അസോസിയേഷനിൽ അഫിലേയ്റ്റ് ചെയ്ത‌് പ്രവർത്തിക്കുന്ന കേരളത്തിലെ 60 ൽപരം സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റുകൾ സംഘടിപ്പിക്കുന്നവരുടെ സംഘടനയെ പ്രതിനിധീകരിച്ച്, കേരളത്തിന്റെ വിവധ ജില്ല കമ്മിറ്റികളിൽ അഫിലിയേഷൻ എടുത്ത ക്ലബ്ബുകളിൽ നിന്ന് തിരഞ്ഞെടുത്ത ഇരുന്നോറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കു. സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടനം വി.ശിവദാസൻ എം.പി. നിർവഹിക്കു. സംസ്ഥാന പ്രസിഡണ്ട് കെ.എം.ലെനിൻ അദ്ധ്യക്ഷത വഹിക്കും. തലശ്ശേരി എം.എൽ.എ. കാരായി രാജൻ മികച്ച ടൂർണമെന്റ് കമ്മിറ്റിക്കുള്ള ഉപഹാരസമർപ്പണവും, മാഹി എം.എൽ.എ. അഡ്വ: ടി അശോക് കുമാർ ജനപ്രിയ ടൂർണമെൻ്റ് കമ്മിറ്റിക്കുള്ള ഉപഹാരസമർപ്പണവും നിർവഹിക്കു. ഇൻഷൂറൻസ് പരിരക്ഷ പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ നിർവ്വഹിക്കു. മികച്ച ടൂർണ്ണമെൻ്റുകൾക്കുള്ള അവാർഡ് വിതരണം മലപ്പുറം അസി.കമാണ്ടന്റ് ഓഫ് പൊലീസ് എം എസ്.പി. ഹബീബ് റഹ്മാൻ നിർവ്വഹിക്കും, സോവനീയർ പ്രകാശനം മുൻ സ്‌പീക്കർ എ.എൻ.ഷംസീർ നിർവഹിക്കും. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജ്ജുൻ പവിത്രൻ ധനസഹായ വിതരണോദ്ഘാടനം നിർവ്വഹിക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.പി.സുനിൽ കുമാർ, ജനറൽ കൺവീനർ കെ.സി.നികിലേഷ്, ജയരാജ് അടിയേരി, വിനയൻ പുത്തലത്ത്, ബാലൻ.കെ.എം, ചന്ദ്രൻ ചേനോത്ത് എന്നിവർ പങ്കെടുത്തു.
ആൾ കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് കമ്മിറ്റി അസോസിയേഷൻ സംസ്ഥാന സമ്മേളനം 16 ന് ന്യൂ മാഹിയിൽ
ന്യൂമാഹി:പുന്നോൽ:താഴെ വയൽ നവകേരളംഗ്രന്ഥാലയത്തിന്റെ പുസ്തക പൂക്കാലം എന്ന വീട്ടുമുറ്റ പുസ്തകചർച്ച ടി.പി. സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ആർ.സുജിത ടീച്ചർ അഗ്നിസാക്ഷി നോവൽ വായനാനുഭവംഅവതരിപ്പിച്ചു.
കൗൺസിലർ സി.കെ. ബേബി റീജ അധ്യക്ഷത വഹിച്ചു.
കെ.പി രാമദാസൻ, വി.കെ. സുരേഷ് ബാബു, തോപ്പിൽ ഭാസി സ്മാരക പുരസ്കാര ജേതാവ് സുഗത ബാലകൃഷ്ണൻ, കെ. സുനില സംസാരിച്ചു.
ചിത്രവിവരണം:ആർ.സുജിത ടീച്ചർ അഗ്നിസാക്ഷി നോവൽ വായനാനുഭവംഅവതരിപ്പിക്കുന്നു.
മാഹി പൊലിസ് തിരംഗ ബൈക്ക് റാലി സംഘടിപ്പിച്ചു
മാഹി:സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റ ഭാഗമായി മാഹി പൊലീസിൻ്റെ ആഭിമുഖ്യത്തിൽ ബൈക്ക് റാലി " തിരംഗ" സംഘടിപ്പിച്ചു. മാഹി ഗവ. ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര പൊലീസ് സൂപ്രണ്ട് ധനശേഖരൻ ഫ്ലാഗ് ഓഫ് ചെയ്തു. മാഹി സർക്കിൾ ഇൻസ്പെക്ടർപി.എ. അനിൽ കുമാർ നേതൃത്വം നൽകി .നിരവധി പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത ബൈക്ക് റാലി പള്ളൂരിൽ സമാപിച്ചു.
മാഹി ടാഗോർ പാർക്കിലെ രക്തസാക്ഷി മണ്ഡപത്തിൽ മന്ത്രി ശിവ കൊളുന്ത് പുഷ്പാർച്ചന നടത്തുന്നു.
ഒ.പി.സുരേഷ് ബാബു നിര്യാതനായി
മാഹി: മണ്ടോള ക്ഷേത്രത്തിന് സമീപം മാഹി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സ്റ്റോർ മുൻ ജീവനക്കാരൻ വണ്ണത്താൻ വീട്ടിൽ ഒ.പി.സുരേഷ് ബാബു(58) നിര്യാതനായി.
പരേതരായ ഒ.പി.ഗോവിന്ദൻ നായരുടെയുംജാനുവിന്റെയും മകനാണ്. ഭാര്യ: രാധാമണി. സഹോദരങ്ങൾ: ലക്ഷ്മി, കമല , അനിത ,ശശി,പരേതരായ ഒ.പി. ച ന്ദ്രൻ(മുൻ മുനിസിപ്പാലിറ്റി ജീവനക്കാരൻ), ഒ.പി വിജയി, ഒ.പി പുഷ്പ. സംസ്‌കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് മാഹി വാതക ശ്മശാനത്തിൽ.
മാഹി കോ-ഓപ്പ്: കോളജ് ഓഫ് ഹയർ എജ്യുക്കേഷൻ ആന്റ് ടെക്നോളജിയിൽ തിരംഗ സ്വാതന്ത്ര്യദിനാഘോഷം പ്രസിഡണ്ട് സജിത് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാഹി:നോർത്ത് ചെമ്പ്ര റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് . എം.പി ശ്രീനിവാസൻ ദേശീയ പതാക ഉയർത്തി. ടി.സി ആസഫ് അലി വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി. കെ.എം പുരുഷോത്തമൻ , ഭാസ്ക്കരൻ കെ , രാമചന്ദ്രൻ പി , ഭാനുമതി ടി.കെ, രാമകൃഷ്ണൻ കെ , പുഷ്പരാജ് എം.പി, എന്നിവർ സംസാരിച്ചു. അസോസിയേഷൻ മെമ്പർമാരും സ്വാതന്ത്ര്യ ദിന ചടങ്ങിൽ പങ്കെടുത്തു. മധുര പലഹാര വിതരണവും നടത്തി.
ഐ.കെ.കുമാരൻ സൊസൈറ്റിയിൽ സ്വാതന്ത്ര്യ ദിനാഘോഷം
മാഹി:സ്വാതന്ത്ര്യ ദിനത്തിൽ മാഹിഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റിയിൽ വൈസ് പ്രസിഡണ്ട് എം.ശ്രീജയൻ പതാക ഉയർത്തി. സത്യൻ കേളോത്ത്,കെ.വി.ഹരീന്ദ്രൻ സംബന്ധിച്ചു.
മാഹി പ്രസ്സ് ക്ലബ്ബിൽ പതാക ഉയർത്തി
.സ്വാതന്ത്ര്യ ദിനത്തിൽ മാഹി പ്രസ്സ് ക്ലബ്ബിൽ പതാക ഉയർത്തി. പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ, മജീഷ് തപസ്യ, അഭിഷ അനൂപ്, പ്രഭാത്, രേഷ്മ സംബന്ധിച്ചു.
ദക്ഷിണേന്ത്യയിലെ സ്കൂളുകളിൽ ഏറ്റവും ഉയരം കൂടിയ പതാകസ്തംഭം ഇനി തലശ്ശേരിയിൽ
ന്യൂ മാഹി: ദക്ഷിണേന്ത്യയിലെ സ്കൂളുകളിൽ ഏറ്റവും ഉയരം കൂടിയതും, ഇന്ത്യയിലെ സ്കൂളുകളിൽ ഉയരം കൊണ്ട് മൂന്നാമതുമായ 101 അടി ഉയരമുള്ള പതാകസ്തംഭം ഇനി തലശ്ശേരിയിൽ
സ്വാതന്ത്ര്യദിനത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തലശ്ശേരി പുന്നോലിൽ കരീക്കുന്നിലുള്ള ഗ്രേറ്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലാണ് ഈ പതാകസ്തംഭം ഉയർന്നത്. സ്വാതന്ത്ര്യദിനത്തിൽ രാവിലെ 9.30ന് 24 മീറ്റർ വിസ്തീർണമുള്ള കൂറ്റൻ ദേശീയപതാക ഉയർത്തിയതോടെ ഈ പതാകസ്തംഭം ചരിത്രത്തിന്റെ ഭാഗമായി.
ജനറേഷൻ ബീറ്റ മുതൽ ബൂമർ ജനറേഷൻ വരെയുള്ള ആറ് തലമുറകളിൽപ്പെട്ട കുട്ടികളും മാതാപിതാക്കളും അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഒരുമിച്ചുചേർന്ന് ദേശീയപതാക ഉയർത്തിയതാണ് ഈ ആഘോഷത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. വന്ദേ മാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ മാർച്ച് പാസ്റ്റ്, മാസ് ഡ്രിൽ, ദേശഭക്തിഗാനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും അരങ്ങേറി.
ഫോട്ടോ - വിവരണം - പുന്നോലിലെ ഗ്രേറ്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ 101 അടി ഉയരമുള്ള പതാകസ്തംഭത്തിൽ പതാക ഉയർത്തുന്നു)
ഇന്നത്തെപരിപാടി (ആഗസ്ത് 16 )
പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം സ്കൂൾ: വിനായക കലാക്ഷേത്രം , കോഴിക്കോട് ചന്ദ്രകാന്ത് നേത്രാലയം സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര രോഗ - തിമിര ശസ്ത്രക്രിയാ കേമ്പ്: ഉദ്ഘാടനം: അഡ്വ.ടി. അശോക് കുമാർ എം എൽ എ കാലത്ത് 9 മണി
പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം സ്കൂൾ: ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഓണക്കോടി വിതരണവും , ആദരായണവും. വൈ:3 മണി
കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കടവത്തൂർ: രാജ്യത്തിൻറെ 80-ാം സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ കടവത്തൂർ പി കെ എം ഹയർസെക്കൻഡറി സ്കൂളിൽ നടത്തി. വി എച്ച് എസ് ഇ പ്രിൻസിപ്പൽ സുഭാഷ് ചന്ദ്ര ബോസ് പതാക ഉയർത്തി. പ്രധാനാധ്യാപകൻ റമീസ് പാറാൽ അധ്യക്ഷത വഹിച്ചു. സിറാജ് വെള്ളമുണ്ട, സ്റ്റാഫ് സെക്രട്ടറി പി ഇസഹാഖ്, എസ് ആർ ജി കൺവീനർ കെ കെ അനസ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.
മുഹമ്മദ് നഹാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗൈഡ്സ് വിഭാഗം വിദ്യാർത്ഥികൾ ദേശഭക്തിഗാനം, നൃത്തം എന്നിവ അവതരിപ്പിച്ചു. ജെ ആർ സി വിദ്യാർത്ഥികളുടെ സ്കാഫിംഗ് സെറിമണിയും നടത്തി. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, എൻ എസ് എസ് എന്നീ വിഭാഗങ്ങൾ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ 1996 പത്താം ക്ലാസ് എ ഡിവിഷനിലെ വിദ്യാർത്ഥികൾ സ്കൂളിന് സമ്മാനിച്ച മൈക്ക് സെറ്റ് കെ കെ അനസ്, പി പി അബ്ദുള്ള, സമീർ കല്ലിക്കണ്ടി, റഷീദ് താനിശ്ശേരി എന്നിവർ ചേർന്ന് പ്രധാനാധ്യാപകന് കൈമാറി.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ബി കെ സുബിൻ, ടി കെ റംഷാദ്, സി കെ ലിനിഷ, സി എച്ച് അസ്ഹർ, എ കെ നിഷാദ്, പി ഷഹനാസ്, ജാബിർ ഇല്ലത്ത്, പി അമീർ, ടി സഅദ്, സി കെ അദുൽദാസ്, പി ഫൗസിയ, കെ പി പ്രിയങ്ക, എന്നിവർ നേതൃത്വം നൽകി.
മാഹി ചൂടിക്കൊട്ട രാജീവ് ഭവന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മാഹി ചൂടിക്കൊട്ട രാജീവ് ഭവനിൽ രാജ്യത്തിന്റെ 80-മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.
മാഹി മുനിസിപ്പൽ മുൻ വൈസ് ചെയർമാൻ പി പി വിനോദൻ ദേശീയ പതാക ഉയർത്തി.
തുടർന്ന് മധുര പലഹാര വിതരണവും നടന്നു.
വാർഡ് പ്രസിഡന്റ് കെ എം രവീന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് നളനി ചാത്തു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അജയൻ പൂഴിയിൽ, മാഹി മേഖല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്,വിനോദ് പൂഴിയിൽ, കെ എം പവിത്രൻ, സീന രവീന്ദ്രൻ,നിബിഷ അജയൻ,സുനന്ത പൂഴിയിൽ, ചിദാനനന്ദൻ,രാമചന്ദ്രൻ,സൂരജ് പൂഴിയിൽ,ശോഭ ഭാസ്‌ക്കർ,രാഖി വിനയൻ എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































