മാഹി ബേക്കറിയില്‍ സാധനങ്ങള്‍ വിതരണം ചെയ്യാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ജീവനക്കാരനായ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റു ചെയ്തു. മാഹി റെയില്‍വെ സ്‌റ്റേഷനു സമീപത്തെ മടമ്മല്‍ ഹൗസില്‍ എം.റഷീദി(57)നെയാണ് മാഹി സി. ഐ പി. എ അനില്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പള്ളൂര്‍ എസ്. ഐ റീന മേരി ഡേവിഡ് അറസ്റ്റ് ചെയ്തത്. റഷീദ് നിലവില്‍ പെരിങ്ങാടി അഞ്ചാംങ്കണ്ടി ഹൗസില്‍വാടകയ്ക്കാണ് താമസം. ചാലക്കര പി. എം. ടി ഷെഡ്ഡിന് സമീപത്തെബേക്കറിയില്‍ സാധനങ്ങള്‍ വിതരണംചെയ്യാനെത്തിയ യുവതിയെ ലൈംഗീകമായി ഉദ്രവിച്ചുവെന്നാണ് കേസ്. ഇരപത്തിനാല് കാരിയായയുവതിയുടെപരാതിപ്രകാരമാണ് കേസ്. 13 ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം. മാഹി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെരണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
ജഗന്നാഥ ക്ഷേത്രത്തിൽ ഇല്ലം നിറ
തലശ്ശേരി: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഐശ്വര്യ സമ്പൂർണ്ണമായപുതുവർഷത്തെ വരവേറ്റ് ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവാന്തരീക്ഷത്തിൽ ഇല്ലം നിറ ചടങ്ങ് നടന്നു. കാർഷിക വിളകളുടെ വിളവെടുപ്പിന് മുന്നോടിയായി കർക്കിടകമാസത്തിലെ പ്രധാനമുഹൂർത്തത്തിൽ നെൽകതിരുകൾ കൊയ്തെടുത്ത് ക്ഷേത്രത്തിൽ നിറച്ച്, പുത്തരി നിവേദ്യത്തിന് ഒരുക്കുന്ന ചടങ്ങാണ് ഇല്ലം നിറ. ക്ഷേത്രങ്ങളിൽ ലക്ഷ്മി ഭഗവതിയെപൂജിച്ച് ദശപുഷ്പങ്ങളാൽ അലങ്കരിച്ച് ,ധന-ധാന്യ സമൃദ്ധിക്കായി വിശിഷ്ടമായ പുജാദി കർമ്മങ്ങൾ നടന്നു. കതിരുകൾ വീടുകളിലെത്തുന്നതോടെ ലക്ഷ്മി ചൈതന്യവും നിറയുമെന്നാണ് വിശ്വാസം. മേൽശാന്തി സജേഷ് കട്ടപ്പന, വിനു ശാന്തി, വിനിഷ് ശാന്തി ,രഹിൻ ശാന്തി, ശ്രീഹരി ശാന്തി കാർമ്മികത്വം വഹിച്ചു. ശ്രീ ജ്ഞാനോദയ യോഗം പ്രസിദ്ധണ്ട് അഡ്വ: കെ.സത്യനും ഡയറക്ടർമാരും നേതൃത്വം നൽകി.
ചിത്രവിവരണം: തലശ്ശേരി ശ്രീ ജഗന്നാഥക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ്
എ.എസ്.ഐ ഷമീർ കായക്കണ്ടിക്ക് രാജീവ് ഗാന്ധി മെറിറ്റോറിയസ് പൊലീസ് മെഡൽ
മാഹി: പുതുച്ചേരി പൊലീസിലെ ആന്റി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച മാഹി സ്വദേശി എ.എസ്.ഐ ഷമീർ കായക്കണ്ടിക്ക് 2026ലെ രാജീവ് ഗാന്ധി മെറിറ്റോറിയസ് പൊലീസ് മെഡൽ.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 15ന് പുതുച്ചേരിയിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമിയിൽ നിന്ന് എ.എസ്.ഐ ഷമീർ കായക്കണ്ടി പുരസ്കാരം ഏറ്റുവാങ്ങും.
ഞാറ്റ്വേല ശ്രീധരനെ അനുസ്മരിച്ചു
കോടിയേരി:ദ്രാവിഡ ഭാഷാ നിഘണ്ടു കർത്താവും, എൻ.ജി.ഒ. യൂനിയൻ സംസ്ഥാന കൗൺസിലറുമായിരുന്ന ശ്രീധരൻ ഞാറ്റേലയുടെ ഒന്നാം ചരമവാർഷികം ഇ.എം.എസ് ഗ്രന്ഥാലയം മുളിയിൽ നടയുടെ ആഭിമുഖ്യത്തിൽആചരിച്ചു. നഗരസഭാ കൗൺസിലർ വി.എം. സുകുമാരൻ്റെ അദ്ധ്യക്ഷതയിൽകെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു-ടി.പി ശ്രീധരൻ ഓർമ്മകുറിപ്പുകൾ പങ്കു വെച്ചു
ഡോ: പ്രദീപ് കുമാർ സ്വാഗതവും,
പി. പ്രമോദ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം:കെ.ടി. ബാബുരാജ് ഉദ്ഘാടനംചെയ്യുന്നു.
പി.രാമകൃഷ്ണൻ. നിർഭയനായ പോരാളി: സി.വി.രാജൻ
തലശ്ശേരി:പ്രത്യയശാസ്ത്രത്തിലൂന്നി ആദർശത്തിൽ ഉറച്ചു നിന്ന നിർഭയനും , നിസ്വാർഥനുമായിരുന്നു പി.രാമകൃഷ്ണനെന്ന് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ പെരിങ്ങാടി പറഞ്ഞു.
വിമോചന സമര പോരാളി കൂടിയായ പി.ആറിനെ മാതൃകയാക്കാൻ കോൺഗ്രസ്സ് പ്രവർത്തകർ തയ്യാറാവണമെന്ന് സി.വി. രാജൻ പെരിങ്ങാടി ചൂണ്ടിക്കാട്ടി.
ജവഹർ കൾച്ചറൽ ഫോറം - തലശ്ശേരി യുടെ ചെയർമാൻ കെ.ശിവദാസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പി.രാമകൃഷണൻ അനുസ്മരണ സമ്മേളനം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി.വി രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി. ജന.സെകട്ടറിയും ഡി.ഡി.സി. പ്രസിഡണ്ടുമായിരുന്ന പി. രാമകൃഷ്ണന്റെ ഏഴാം ചരമ വാർഷീക ദിനമാണിന്ന്
പ്രൊഫ. ഏ.പി. സുബൈർ, ഏ.കെ. ഇബ്രാഹിം, കെ.പി. രൻജിത്ത് കുമാർ , പി. അശോക് കുമാർ , നസീർ കരിയാമ്പത്ത് ടി സി. പ്രേമവല്ലി , ഡോക്ടർ പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
ജയൻ പരമേശ്വരൻ സ്വാഗതവും സുരേന്ദ്രൻ കൂവക്കാട് നന്ദിയും പറഞ്ഞു
സി.വി.രാജൻപെരിങ്ങാടി ഉദ്ഘാടനം ചെയ്യുന്നു
സംശയാസ്പദമായി കണ്ടെത്തിയ മോഷണക്കേസ് പ്രതിയെ അറസ്റ്റു ചെയ്തു
മാഹി ഇലക്ടോണിക്‌സ് സ്ഥാപനത്തിനു മുന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ആളെ മാഹി പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം അര്‍ധ രാത്രി ഒരു മണിയോടെ പുഴിത്തലയിലെ ഒരു ഇലക്ട്രോണിക്‌സ് സ്ഥാപനത്തിനു മുന്നില്‍ കണ്ടെത്തിയ ഇരിട്ടി വിളമന കൈപ്പാങ്കരി വീട്ടില്‍ എം. എം അസീസ്(33)നെയാണ് മാഹി ഗ്രേഡ് എസ്. ഐ സുനില്‍ കുമാർ അറസ്റ്റു ചെയ്തത്. പിടിയിലായ അസീസിനെതിരെ കേരളത്തില്‍ എറണാകുളത്തും കളമശ്ശേരി പോലീസിലും മോഷണക്കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.മാഹി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഇരിക്കൂറിൻ്റെ കായിക ഭൂപടത്തിൽ ഹോക്കിയെ തങ്ക ലിപികളാൽ ആലേഖനം ചെയ്ത് നയന അന്ന സജി
തലശ്ശേരി: മഹാരാഷ്ട്രയിലെ പൂനെയിൽ വെച്ച് നടക്കുന്ന 16-ാമത് ദേശീയ ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൽ കണ്ണൂർ ജില്ലയിൽ നിന്ന് നയന അന്ന സജി ഇടം നേടി. കെ.വി. ഷാനിയയെ റിസർവ്വ് താരമായും തിരഞ്ഞെടുത്തിട്ടുണ്ട്.
ശ്രീകണ്ഠാപുരം മടമ്പം കൈതപ്രത്തെ കണിയാ പറമ്പിൽ കെ.എൽ. സജിയുടെയും ശ്രീകണ്ഠാപുരം നഗരസഭാ മുൻ കൗൺസിലർ പി. മീനയുടെയും മകളാണ് നയന. നിലവിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഒന്നാം വർഷ ബാച്ചിലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻ്റ് സ്പോർട്സ് (BPES) വിദ്യാർത്ഥിനിയായ നയന, തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിൽ നിന്നാണ് ഹോക്കിയിൽ വിദഗ്ധ പരിശീലനം നേടിയത്. മടമ്പം മേരി ലാൻഡ് ഹൈസ്കൂളിൽ ആറാം ക്ലാസ് പഠനത്തിന് ശേഷമാണ് ജി.വി. രാജയിലേക്ക് മാറിയത്.
കണ്ണൂർ ഹോക്കിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇരിക്കൂർ മേഖലയിൽ നിന്ന് ഒരു താരം കേരള ടീമിൽ ഇടം നേടുന്നത്. ഇരിക്കൂർ മേഖലയിലെ സ്കൂളുകളിലോ കോളേജുകളിലോ നിലവിൽ ഹോക്കി ടീമുകളോ പരിശീലന സൗകര്യങ്ങളോ ഇല്ലെന്നിരിക്കെയാണ് നയനയുടെ ഈ ഉജ്ജ്വല നേട്ടം. ചന്ദനക്കാംപാറ, ചെമ്പേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് എന്നീ ഇനങ്ങളിൽ നിരവധി അന്താരാഷ്ട്ര-ദേശീയ താരങ്ങൾ ഉയർന്നു വന്നിട്ടുണ്ടെങ്കിലും ഹോക്കിയിൽ നിന്ന് ഒരു താരം ഉയർന്നുവരുന്നത് ഇതാദ്യമാണ്.
കഴിവ് മെച്ചപ്പെടുത്തിയാൽ അടുത്ത അഞ്ച് വർഷങ്ങൾക്കകം ഇന്ത്യൻ സീനിയർ ഹോക്കി ടീമിലേക്ക് ഉയർന്നു വരാൻ നയനയ്ക്ക് സാധിക്കുമെന്നാണ് കായികപ്രേമികളുടെ പ്രതീക്ഷ. ഇരിക്കൂർ MLA സജീവ് ജോസഫിൻ്റെ പിന്തുണയോടെ മേഖലയിൽ ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ലഭ്യമാക്കുകയാണെങ്കിൽ ഇനിയും ധാരാളം കായിക താരങ്ങളെ ഹോക്കിയിൽ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും.
വിലാസിനി നിര്യാതയായി
മാഹി : പൂഴിയിൽ മാധവം വീട്ടിൽ പി കെ വിലാസിനി (74) നിര്യാതയായി.റിട്ട. അംഗൻവാടി ജീവനക്കാരിയാണ്.
പരേതരായ കൃഷ്ണൻ്റെയും, രോഹിണിയുടെയും മകളാണ്.
ഭർത്താവ് : പരേതനായ ഭാസ്‌ക്കരൻ
മക്കൾ : ജ്യോതി, രാഗേഷ്, വിപിനേഷ്
മരുമക്കൾ: സജീവൻ (കൊയിലാണ്ടി) രശ്‌മി (കൊയിലാണ്ടി), രമ്യ (കോഴിക്കോട് - പുതിയ
ങ്ങാടി )
പരേതനായ നകുലൻ സഹോദരനാണ്
സംസ്‌കാരം ഇന്ന് (15/08/2026 ശനി) രാവിലെ 11 ന് പൂഴിത്തല സമുദായ ശ്മശാനത്തിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































