ഓണനിലാവ്: 2026 ശ്രേഷ്ഠാദരവും, ഓണക്കോടി വിതരണവും

ഓണനിലാവ്: 2026 ശ്രേഷ്ഠാദരവും, ഓണക്കോടി വിതരണവും
ഓണനിലാവ്: 2026 ശ്രേഷ്ഠാദരവും, ഓണക്കോടി വിതരണവും
Share  
എഴുത്ത്

News desk

2026 Aug 14, 12:58 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഓണനിലാവ്:

ശ്രേഷ്ഠാദരവും, ഓണക്കോടി വിതരണവും 


മാഹി:ജനശബ്‌ദം മാഹിയുടെ ആഭിമുഖ്യത്തിൽ

ഓണനിലാവ് -2026

ശ്രേഷ്ഠാദരം

ആഗസ്ത് 16 ന് വൈ:3 മണിക്ക്

പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയംഹൈസ്ക്കൂളിൽ നടക്കും.

 പ്രസിഡണ്ട് ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ.അഡ്വ:ടി. അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും.

പ്രധാനാദ്ധ്യാപിക ഷജിന സുരേഷ്,

ഇ.കെ. റഫീഖ്, ടി.എം.സുധാകരൻ,

ദാസൻകാണി സംസാരിക്കും.

സമൂഹത്തിലെ വ്യതിരിക്തമായ പത്ത് വ്യക്തിത്വങ്ങളെ മാഹി സ്വാതന്ത്ര്യ സമര സേനാനി കുമ്മായ മുകുന്ദന്റെസ്മരണയിൽ ആദരിക്കും. പള്ളുരിലെ സ്വാതന്ത്ര്യ സമര സേനാനി കൂവ്വനാണുവിന്റെസ്മരണയിൽ ഓണക്കോടി വിതരണവും നടക്കും.

കീഴന്തൂർപത്മനാഭൻ(മുതിർന്നഗാന്ധിയൻ,ഗ്രന്ഥകാരൻ)

സ്വരാഗ്പള്ളൂർ(സംഗീതജ്ഞൻ)

അനിൽ പള്ളൂർ (അമേച്വർ നാടക പ്രതിഭ )

മജീഷ്യൻ രാഗേഷ് ചന്ദ്ര ( മാന്ത്രികവിദ്യയിലൂടെ ലഹരി വിരുദ്ധ ബോധവൽക്കരണം )ഹം സ (പള്ളൂരിലെ ജനകീയമത്സ്യവിൽപ്പനക്കാരൻ)

ദാമുവേട്ടൻ (ദശകങ്ങളായി മാഹി ടൗണിൽചായ വിൽപ്പന നടത്തുന്ന ജനകീയൻ)

പ്രശാന്ത്കൊണ്ടോടി ( ശിൽപ്പി )

സുനിൽകുമാർ (മുള സംരക്ഷകൻ,പ്രചാരകൻ )

വിജിഷ ചെറുകല്ലായി ( ജനകീയ ആരോഗ്യ പ്രവർത്തക )

അഴിയൂർ നാരായണൻ ( പഴയകാല നാടക സിനിമാ നടൻ) എന്നിവരെയാണ് ആദരിക്കുന്നത്.

whatsapp-image-2026-08-13-at-8.45.26-pm

സൗജന്യ നേത്ര തിമിര രോഗ പരിശോധന ക്യാമ്പ്


മാഹി..ഡോ: ചന്ദ്രകാന്ത് നേത്രാലയ .കോഴിക്കോടും, പള്ളൂർ കോയ്യോട്ട് തെരു ശ്രീവിനായക കലാക്ഷേത്രയും സംയുക്തമായിആഗസ്ത് 16 ന് സൗജന്യ നേത്ര തിമിര രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിൽ കാലത്ത് 9 മണിക്ക് മാഹി എം എൽ എ. അഡ്വ: ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്യും. നേത്ര രോഗ വിദഗ്ധൻ ഡോ: ചന്ദ്രകാന്ത് സംസാരിക്കും.

ഉച്ചക്ക് 1 മണി വരെക്യാമ്പ് തുടരും.

മെഡിക്കൽ മൊബൈൽ ബസ്സ്,

സൗജന്യ മരുന്ന് വിതരണം,

2000 രൂപ വിലയുള്ള കണ്ണടകൾ 500 രൂപക്ക് ലഭ്യമാകും.

സൗജന്യ പ്രഷർ ഷുഗർ പരിശോധന,

സൗജന്യതിമിര ശസ്ത്രക്രിയക്ക് വിധേയരാവുന്നവരെ പ്രത്യേക വാഹനത്തിൽ കോഴിക്കോട് നേത്രാലയത്തിലെത്തിക്കുകയും, അന്ന് തന്നെ ശസ്ത്രക്രിയക്ക് ശേഷം തിരിച്ചെത്തിക്കുകയും ചെയ്യും

മുൻകൂട്ടി ബൂക്ക് ചെയ്യുക

ഫോൺ: 7559971769; 9539811986

ഫ്രഞ്ച് ഹൈസ്ക്കൂളിന് മരണമണി

:ചാലക്കര പുരുഷു

മാഹി: ഫ്രഞ്ചു വാഴ്ചക്കാലം തൊട്ട് നിലനിൽക്കുന്ന, മലയാളക്കരയിലെ തന്നെ ഏക ഫ്രഞ്ച് മീഡിയം ഹൈസ്കുളായ എക്കോൽ കൂർ കോംപ്ലമെന്തേർ മയ്യഴിക്ക് നഷ്ടപ്പെടാൻ സാദ്ധ്യതയേറി. ഇക്കഴിഞ്ഞ പൊതു പരീക്ഷ ( ബ്ര‌വെ,യിൽ പോലും നൂറ്റ് ശതമാനം വിജയം നേടിയ ഈ വിദ്യാലയത്തിൽ പലതവണ സംസ്ഥാന റാങ്കുകളും ലഭിച്ചിരുന്നു.

സർക്കാർനിഷ്ക്കർഷിച്ച ബിരുദങ്ങളുള്ള ഫ്രഞ്ച് അദ്ധ്യാപകരുടെ പരിമിതി മൂലം ഏതാനും വർഷങ്ങളായി വിദ്യാർത്ഥികളുടെ എണ്ണംകുറഞ്ഞ് വരികയാണ്. മാഹിയിൽ 15 മുറികളുള്ള ആധുനീക സൗകര്യങ്ങളുള്ള ബഹുനില കെട്ടിടം സ്കൂളിന് സ്വന്തമായുണ്ട്. വിദ്യാലയത്തിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ മുഖം തിരിഞ്ഞ് നിൽക്കുന്ന സർക്കാർ . ഇപ്പോൾ പുനർ നിർമ്മിക്കാനിരിക്കുന്ന മാഹി കോടതികളെ ഫ്രഞ്ച് സ്കൂൾ കെട്ടിടത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഇതിന്റെ അണിയറ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായി ക്കഴിഞ്ഞതായി അറിയുന്നു. അത്തരമൊരു സാഹചര്യത്തിൽ ഫ്രഞ്ച് വിദ്യാലയത്തെ മാഹിയിലെ മറ്റേതെങ്കിലും വിദ്യാലയത്തിലേക്ക് പറിച്ച് നടേണ്ടിവരും..ശബ്ദാന മാനമായ സ്കൂൾ കോമ്പാണ്ടിൽ കോടതികൾക്ക് എങ്ങിനെ പ്രവർത്തിക്കാനാവുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. അതിനാൽ സ്കൂൾ അടച്ച് പുട്ടേണ്ടിവരും. ലോക പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരൻ നാരാ കൊല്ലേരി, വിശ്വ പ്രശസ്തചിത്രകാരന്മാരായകെ.ജി.സുബ്രഹ്മണ്യം, പാരീസ് മോഹൻ കുമാർ, വിഖ്യാത സാഹിത്യകാരൻമാരായ എം.മുകുന്ദൻ, മംഗലാട്ട് രാഘവൻ ,എം. രാഘവൻ , ഫ്രഞ്ച് ഭാഷ പണ്ഡിതൻ കയനാടത്ത് രാഘവൻ തുടങ്ങിയ ഒട്ടേറെ മഹാപ്രതിഭകൾ പഠിച്ച മഹാ വിദ്യാലയമാണിത്. ഇൻഡോ-ഫ്രഞ്ച് സംസ്കൃതിയുടെ ഏറ്റവും മൂർത്തമായ ശേഷിപ്പ് കൂടിയാണിത്.

1962-ലെ ഇൻഡോ-ഫ്രഞ്ച് ഉടമ്പടിയനുസരിച്ച് ഫ്ര ഞ്ച് ഭാഷാ പരിരക്ഷണം പു തുച്ചേരി സർക്കാരിൻ്റെ ബാദ് ധ്യതയാണ്. ഫ്രഞ്ച് സ്കൂളുകൾ പൂ ട്ടാനാകില്ല. 233 വർഷം ഭരിച്ച മയ്യഴിയിൽ നിന്ന് ഫ്രഞ്ചു കാർ വിടപറഞ്ഞ് പോയെങ്കി ലും ഫ്രഞ്ച് ഭാഷയെയും സം സ്കാരത്തെയും മാഹി ഇന്നും

കൈവിട്ടിട്ടില്ല. മാഹിയടങ്ങു ന്ന പുതുച്ചേരി സംസ്ഥാന ത്തെ അഞ്ച് ഔദ്യോഗിക ഭാഷകളിലൊന്നാണ് ഇപ്പോഴും ഫ്രഞ്ച്, പുതുച്ചേരിയിൽ ഫ്ര ഞ്ച് ഭാഷയെ പരിപോഷിപ്പി ക്കാനായി വിദ്യാഭ്യാസ വകുപ്പിൽ പ്രത്യേക വിഭാഗവും ഡെപ്യൂട്ടി ഡയറക്ടറുമുണ്ട്.

ഫ്രഞ്ച് ഭാഷയിൽ ബിരു ദവുംബിരുദാനന്തരബിരുദവുംഡെൽഫ് യോഗ്യതയും ഉള്ള നിരവധിഉദ്യോഗാർത്ഥികൾ മാഹിയിലുണ്ട്. പ്രഞ്ച് ബി.എഡ്. കോഴ്സ് എവിടെയും ഇല്ലാത്തതിനാൽ വഴിയാധാരമായി നിൽക്കയാണ് അവർ. യോഗ്യതയുള്ളവർ മാഹിയിലുണ്ട്. നിയമനത്തിന് ഫ്രഞ്ചിൽ സി .ടെറ്റ് യോഗ്യത സർക്കാർ നിഷർഷിക്കുന്നുണ്ട് ഫ്രഞ്ച് വിഷയത്തിന് ഇതു വരെ സി.ടെറ്റ് പരീക്ഷ നട ത്തിയിട്ടില്ല. ബി.എഡ്, സി. ടെറ്റ് യോഗ്യ തയുള്ള മാനദണ്ഡം ഒഴിവാക്കി അധ്യാപകനിയമനം നട ത്തണമെന്നാണ് ആവശ്യം.


capture

സി.ഇ. ഭരതൻ സ്കൂളിലേക്ക് യുണിവേർസിറ്റി സെന്റർ ചേക്കറുന്നു


മയ്യഴി വിമോചന സമരനായകനും, മുൻമന്ത്രിയുമായ സി.ഇ.ഭരതൻഹയർസെക്കൻഡറിസ്കൂൾ കെട്ടിടത്തിലേക്ക് പോണ്ടിച്ചേരി യൂണിവേർസിറ്റി സെന്റർ താത്ക്കാലികമായി മാറ്റി സ്ഥാപിക്കുകയാണ്. ചാലക്കര വട്ടോത്ത് കുന്നിലുള്ള സ്വന്തം സ്ഥലത്ത് സ്ഥിരമായ കെട്ടിടം നിർമ്മിക്കും വരെയാണ് സെന്റർ സി.ഇ. ഭരതൻ സ്കുളിലെ ഒരു ബ്ലോക്കിൽ പ്രവർത്തിക്കുകയെന്നാണ് വിദ്യാഭ്യാസ അധികൃതർവ്യക്തമാക്കുന്നത്.ഇതിന്റെ മുന്നോടിയായി സി.ഇ. ഭരതൻ സ്കൂളിൽ നിന്ന് ഹയർസെക്കൻഡറി വിഭാഗത്തെ മാഹി ജെ.എൻ .ജി.ഹയർസെക്കൻഡറിയിലേക്ക് മാറ്റിയിട്ടുണ്ട്.



capture_1786648361

"ഫ്രഞ്ച് വിദ്യാലയത്തിൽ പഠിച്ച വിദ്യാർത്ഥികളിൽ പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഫ്രഞ്ച് ബിരുദമായ ബക്കലേറിയ പാ നായ വർക്ക് ജോലി സാദ്ധ്യതകളേറെയാണ്.മയ്യഴിയുടെ മഹിതമായ ഈ സ്ഥാപനത്തെ നിലനിർത്തണം."


ഇ.കെ. റഫീഖ്

ജനറൽ സെക്രട്ടരി

ജനശബ്ദം , മാഹി


ചിത്ര വിവരണം.

1 - ഫ്രഞ്ച്ഹൈസ്കൂൾ

2 സി. ഇ ഭരതൻ ഹൈസ്കൂളിന് പുറത്ത് യൂണിവേർന്നിറ്റി സെന്ററിന്റെ ബോർഡ്

ചിത്രൻ കണ്ടോത്തിനെ അനുസ്മരിക്കും


കുത്തുപറമ്പ്:ബിഡിജെഎസ്കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയുംഎസ്എൻഡിപി യൂത്ത് മൂവ്മെൻറ്ജില്ലാട്രഷറുമായിരുന്ന ചിത്രൻകണ്ടോത്തിന്റെ രണ്ടാംചരമ വാർഷികംവിവിധ പരിപാടികളോടെ ആചരിക്കാൻതീരുമാനിച്ചു.സർവകക്ഷി അനുസ്‌മരണം

 സപ്തംബർ 10ന് രാവിലെ 8.30മണിക്ക് പുഷ്പാർച്ചന,

വൈകു:3മണിക്ക് സർവ്വകക്ഷിഅനുസ്മരണ സമ്മേളനം

ഉദ്ഘാടനം: പി.കെ.പ്രവീൺ എം എൽ ഉദ്ഘാടനം ചെയ്യും. ഇ.മനീഷ് അദ്ധ്യക്ഷത വഹിക്കും. ജനകീയംഅനുസ്‌മരണ പ്രഭാഷണം ബിഡിജെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നിർവഹിക്കും.ശശീന്ദ്രൻ പാട്യം ,എൻ.ഹരിദാസൻ ,

പൈലി വാത്യാട്ട് ,കിരൺ കരുണാകരൻ .വി.സുരേന്ദ്രൻ മാസ്റ്റർ ,ടി.

മുഹമ്മദ് നജീബ്.കെ.കെ.സജീവ് കുമാർ സംസാരിക്കും.

സംഘാടകസമിതി രൂപീകരണ യോഗത്തിൽ ബി ഷമിൽ അധ്യക്ഷത വഹിച്ചു. ഇ. മനീഷ് എം കെ രാജീവൻ ,പവിത്രൻ വെള്ളങ്ങാട്,എംപി അനീഷ് , ടി കെ ബിന്ദൂ സംസാരിച്ചു.

കെ.ആർ.എം.യു.ജില്ലാ സമ്മേളനം ന്യൂമാഹിയിൽ


മാഹി.പ്രാദേശിക മാധ്യമ പ്രവർത്തക കൂട്ടായ്മയായ എൻ.യു.ജെ അംഗീകാരമുള്ള കെ.ആർ.എം.യു.

ജില്ലാ പ്രതിനിധി സമ്മേളനം ന്യൂമാഹി ഹിറാ സോഷ്യൽ സെന്ററിൽ നടക്കും. 

ആഗസ്ത് 16ന് രാവിലെ 10 ന്അഡ്വ.ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ആർ.എം.യു ജില്ലാ പ്രസിഡൻ്റ് കെ.അബ്ദുൾ റഷീദ് അധ്യക്ഷത വഹിക്കും.സംസ്ഥാന പ്രസിഡൻ്റ് മുഖ്യ ഭാഷണം നടത്തും. മുൻ കാല മാധ്യമ പ്രവർത്തകരായ സി.ദാസൻ (മനോരമ), സുലൈമാൻ ഹാജി (ചന്ദ്രിക) എന്നിവരുടെ ചിത്രങ്ങൾ ചടങ്ങിൽ അനാവരണം ചെയ്യും.

മയ്യഴിയുടെ ചരിത്രകാരൻ സി.എച്ച്.ഗംഗാധരനെ (മാതൃഭൂമി) ഉൾപ്പെടെ വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി അനുസ്മരിക്കും. സ്വച്ഛ് ഏവം ഹരിത വിദ്യാലയ ദേശീയ പുരസ്കാരം ലഭിച്ച ചെമ്പ്ര ഗവ.എൽ.പി.സ്കൂളിൻ്റെ പ്രഥമാധ്യാപിക എ.വി. സിന്ധു, പുതുച്ചേരി വഖഫ് ബോർഡ് ചെയർമാൻ വി.പി.അബ്ദുൾ റഹ്മാൻ, പാറാലിലെ കരാത്തെ സ്കൂളിലെ മുഖ്യ പരിശീലകനും

കെ.ഡബ്ല്യൂ.കെ.എഫ് അക്രിഡിക്ട്കോച്ചുമായസെൻസായ് കെ.വിനോദ് കുമാർ, ന്യൂസ്‌ കോർഡിനേറ്റർ പി.കെ.അബിഷഅനൂപ്,കേരള സംസ്ഥാന പ്രവേശന പരീക്ഷ (കീം) 11-ാം റാങ്ക് നേടിയ പുന്നോലിലെ കെ.പി. ഹൈഫ നൗഫൽ, കേരള കാർഷിക വികസനകർഷകക്ഷേമ വകുപ്പിൻ്റെ കാർഷിക ഗവേഷണത്തിനുള്ള എം.എസ്. സ്വാമിനാഥൻ അവാർഡ് ലഭിച്ച ഡോ.ഹസീന ഭാസ്കർ എന്നിവരെ ആദരിക്കും. 

ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ, മാഹി ബസിലിക്ക റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ, പള്ളൂർ ആലി സ്കൂൾ മാനേജിങ്ങ് ഡയറക്ടർ പ്രദീപ് കൂവ, അടൽജി സേവാട്രസ്റ്റ് പ്രസിഡൻ്റ് അങ്കവളപ്പിൽദിനേശൻ, വി.പി.അബ്ദുൾറഹ്മാൻ എ.വി.യൂസഫ്,പള്ളിയൻ പ്രമോദ്, കെ.ആർ.എം.യു സംസ്ഥാന - ജില്ലാ നേതാക്കളായ പി.ആർ.ഹരികുമാർ, സന്ദീപ് കണ്ണാടിപ്പറമ്പ്, ഉസീബ് ഉമ്മലിൽ, വി.വി.ശ്രീജേഷ് പ്രസംഗിക്കും.

പത്രസമ്മേളനത്തിൽ എൻ.വി.അജയകുമാർകാർത്തു വിജയ്,ഹുസീബ് ഉമ്മലിൽ .പ്രശാന്ത് കരിയാട് ,പി.കെ.സജീവൻസംബന്ധിച്ചു.

സി.പി.എമ്മും

എം എൽ എ യും

നിലപാട് വ്യക്തമാക്കണം

: കോൺഗ്രസ്സ്

മാഹി: നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്ന സി.ഇ. ഭരതൻ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിക്ക് കൈമാറിയ സംഭവത്തിൽ സി.പി.എമ്മും മാഹി എം.എൽ.എയും ജനങ്ങളോട് നിലപാട് വ്യക്തമാക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്ന് വർഷങ്ങളായി പറഞ്ഞു നടന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ഇന്ന് പൂർണ്ണമായും പുറത്തുവരികയാണ്.

​ഒന്നര വർഷം മുമ്പ് നൂറുകണക്കിന് വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വഴിയൊരുക്കുന്നനഴ്സിങ്ങ് കോളേജിനായി താൽക്കാലികമായി മാഹി മിഡിൽ സ്കൂളിൽ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചപ്പോൾ, അതിനെതിരെ ശക്തമായ പ്രതിഷേധവുമായി സി.പി.എമ്മുകാർ രംഗത്തെത്തിയിരുന്നു. സ്കൂളിലെ പി.ടി.എ യെ മുന്നിൽ നിർത്തി സമരങ്ങൾ സംഘടിപ്പിക്കുകയും, മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് കേസ് ഫയൽ ചെയ്യുകയും ചെയ്ത് നഴ്സിംഗ് കോളേജ് എന്ന സുപ്രധാന വിദ്യാഭ്യാസ സ്ഥാപനം മാഹിക്ക് നഷ്ടപ്പെടുത്താൻ ശ്രമിച്ചത് ഇവരായിരുന്നു.

​അന്ന് "പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള വികസനം മാഹിക്ക് ആവശ്യമില്ല" എന്ന വാദം ഉയർത്തിയ സി.പി.എം, ഇന്ന് സി.ഇ. ഭരതൻ സ്കൂൾ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിക്ക് കൈമാറുമ്പോൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.

​മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ നിലനിൽപ്പിന് 15 ഏക്കർ ഭൂമി വേണമെന്ന വ്യവസ്ഥ നിലവിലില്ലാതിരുന്നതിനാലാണ്ഇരുപത് വർഷങ്ങൾക്ക് മുമ്പ് രംഗസാമി സർക്കാർ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി സെന്ററിന് പുതിയ ക്യാമ്പസ് നിർമ്മിക്കുന്നതിനായി മാഹി കോളേജിന് സമീപം മൂന്ന് ഏക്കർ ഭൂമി അനുവദിച്ചത്. എന്നാൽ ആ ഭൂമിയിൽ പുതിയ ക്യാമ്പസ് നിർമ്മിക്കാതെ, എന്തിനാണ് സി.ഇ. ഭരതൻ സ്‌കൂൾ യൂണിവേഴ്‌സിറ്റി സെന്ററിന് കൈമാറാൻ ധൃതികാട്ടിയതെന്ന് സി.പി.എമ്മുംഎം.എൽ.എയും ജനങ്ങളോട് വ്യക്തമാക്കണം.

വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് കെ.മോഹനൻ, പി.പി.വിനോദ്, സത്യൻ കേളോത്ത്, കെ. ഹരീന്ദ്രൻ, കെ.കെ.ശ്രീജിത്ത്, വി.ടി. ഷംസുദ്ദീൻ സബന്ധിച്ചു.

അരി വിതരണം തീരുമാനമായി

:എം എൽ എ.

മാഹി:സിവിൽ സപ്ലൈസ് അധികൃതരുമായി നടത്തിയ നിരന്തര ഇടപെടലിനെ തുടർന്ന് ഡിസംബർ–ജനുവരി മാസങ്ങളിലെ അരി ഓണത്തിന് മുൻപായും, മെയ് മാസം വരെയുള്ള കുടിശ്ശിക അരി ഓണത്തിന് ശേഷവും വിതരണം ചെയ്യാൻ തീരുമാനമായി.

മെയ് മാസം വരെയുള്ള കുടിശ്ശിക അരിയുടെ പണം ഡി.ബി.ടി ആയി നൽകണമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മയ്യഴിയിലെ ജനങ്ങൾക്ക് അരി തന്നെ ലഭ്യമാക്കണമെന്ന നിലപാടാണ് മാഹി എം.എൽ.എ. സർക്കാരിന് മുന്നിൽ ഉന്നയിച്ചത്.

അതോടൊപ്പം, ഡിസംബർ–ജനുവരി മാസങ്ങളിലെ 20 കിലോ അരിയോടൊപ്പം പലവ്യഞ്ജനങ്ങൾ കൂടി ഉൾപ്പെടുത്തി ഓണക്കിറ്റായിവിതരണം ചെയ്യണമെന്ന നിർദ്ദേശവും സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്.

ഈ നിർദ്ദേശം സിവിൽ സപ്ലൈസ് അധികൃതർ സജീവമായി പരിഗണിച്ചുവരികയാണെന്ന് എം എൽ എ പറഞ്ഞു.

രാമായണ മാസാചരണം

: ചിത്രരചനാ മത്സരം 16ന്

കോടിയേരി: ശ്രീ തൃക്കൈക്കൽ ശിവക്ഷേത്രോദ്ധാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16 ഞായറാഴ്ച രാവിലെ 10ന് കോടിയേരി ശ്രീ തൃക്കൈക്കൽ ശിവക്ഷേത്രത്തിൽ മത്സരം നടക്കും.


യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി ‘രാമായണ കഥ’ എന്ന വിഷയത്തിൽ ജലച്ചായ ചിത്രരചനാ മത്സരമാണ് നടത്തുന്നത്. മത്സരാർഥികൾ ക്ലാസ് തെളിയിക്കുന്ന സാക്ഷ്യപത്രവുമായി അന്നേദിവസം രാവിലെ 9.30ന് മുമ്പായി ക്ഷേത്രത്തിൽ എത്തണം.


ചിത്രരചനയ്ക്കാവശ്യമായ പേപ്പർ സംഘാടകർ നൽകും. മറ്റ് ഉപകരണങ്ങൾ മത്സരാർഥികൾ കൊണ്ടുവരണം. പങ്കെടുക്കുന്ന വിദ്യാർഥികളുടെ പേരുവിവരങ്ങൾ ആഗസ്റ്റ് 15ന് മുമ്പായി 9495614324, 9446264141, 9495414591 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് ശ്രീ തൃക്കൈക്കൽ ശിവക്ഷേത്രോദ്ധാരണ കമ്മിറ്റി അറിയിച്ചു.

whatsapp-image-2026-08-13-at-9.06.02-pm

മാലിന്യം തള്ളിയവർക്ക് കിട്ടി കിടുക്കൻ മാലിന്യം തള്ളിയവർക്ക് കിട്ടി കിടുക്കൻ പണി!

പള്ളൂർ: റോഡരികിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളി നാട് വൃത്തികേടാക്കുന്നവർക്കെതിരെ നാട്ടുകാരുടെ വേറിട്ട നടപടി. പള്ളൂർ സ്പിന്നിങ് മില്ലിന് സമീപത്തെ മിൽ സ്റ്റോർ പരിസരത്ത് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി, അവിടെ ഉണ്ടായിരുന്ന മാലിന്യം മുഴുവൻ അവരെക്കൊണ്ട് തന്നെ നീക്കം ചെയ്യിപ്പിച്ചു.

തങ്ങൾ നിക്ഷേപിച്ച മാലിന്യത്തോടൊപ്പം നേരത്തെ അവിടെ കിടന്നിരുന്ന മാലിന്യവും ശേഖരിച്ച് നീക്കം ചെയ്യേണ്ടിവന്നു. മാത്രമല്ല, ‘ഇവിടെ മാലിന്യം നിക്ഷേപിക്കരുത്’ എന്ന മുന്നറിയിപ്പുള്ള ബാനറും മാലിന്യം നിക്ഷേപിച്ച ആളെക്കൊണ്ട് തന്നെ അതേ സ്ഥലത്ത് സ്ഥാപിപ്പിച്ചു.

പൊതുസ്ഥലങ്ങൾ കുപ്പത്തൊട്ടിയാക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പായി നടപടി. മാലിന്യം വലിച്ചെറിയാതെ നാടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

പ്രിയദർശിനി യുവകേന്ദ്ര പള്ളൂർ


സ്വാതന്ത്ര്യ ദിനാഘോഷവും ലഹരിവിരുദ്ധ കൂട്ടായ്മയും

2026 ആഗസ്റ്റ് 15 ന് രാവിലെ 10.30 ന്

മാഹി മുൻസിപ്പൽ മൈതാനിയിൽ

നമ്മുടെ രാജ്യത്തിൻ്റെ പൈതൃകമായ മതേതരത്വത്തിനും ജനാധിപത്യത്തിനും ദേശീയ ഐക്യത്തിനും വേണ്ടി ജീവൻ ത്യജിച്ച അഭിവന്ധ്യനായ രാഷ്ട്രപിതാവ് മഹാത്മജിയുടെ ആശയങ്ങൾക്കും ആദർശങ്ങൾക്കും വേണ്ടി പോരാടാൻ രാജ്യത്തിൻ്റെ സ്വാതന്ത്യം കാത്തു സൂക്ഷിക്കാൻ നമുക്ക് ഒരുമിക്കാം.

2026 ആഗസ്റ്റ് 15 ന് രാവിലെ 10 മണിക്ക് മാഹി സ്റ്റാച്യു ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം 10.30 ന് മാഹി മുൻസിപ്പൽ മൈതാനിയിൽ സ്വാതന്ത്ര്യ ദിനാഘോഷവും ലഹരിവിരുദ്ധ കൂട്ടായ്മയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

cover-mullappally-new

ഞാറ്റ്വേല ശ്രീധരനെ അനുസ്മരിച്ചു


കോടിയേരി:ദ്രാവിഡ ഭാഷാ നിഘണ്ടു കർത്താവും, എൻ.ജി.ഒ. യൂനിയൻ സംസ്ഥാന കൗൺസിലറുമായിരുന്ന ശ്രീധരൻ ഞാറ്റേലയുടെ ഒന്നാം ചരമവാർഷികം ഇ.എം.എസ് ഗ്രന്ഥാലയം മുളിയിൽ നടയുടെ ആഭിമുഖ്യത്തിൽആചരിച്ചു. നഗരസഭാ കൗൺസിലർ വി.എം. സുകുമാരൻ്റെ അദ്ധ്യക്ഷതയിൽകെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു-ടി.പി ശ്രീധരൻ ഓർമ്മകുറിപ്പുകൾ പങ്കു വെച്ചു 

ഡോ: പ്രദീപ് കുമാർ സ്വാഗതവും,

പി. പ്രമോദ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം:കെ.ടി. ബാബുരാജ് ഉദ്ഘാടനംചെയ്യുന്നു.

capture_1786650086

എൻ. ലക്ഷ്‌മി അന്തരിച്ചു.

തലശ്ശേരി: ടെമ്പിൾ ഗേറ്റ് മാറോളി എൻ. ലക്ഷ്മി (89) കോഴിക്കോട് മലാപ്പറമ്പിലെ സഹാദരിയുടെ മകളുടെ വീട്ടിൽ അന്തരിച്ചു.

മാറോളികേളപ്പന്റെയും നെല്ലോളി ദേവിയുടെയും മകളാണ്. അവിവാഹിതയാണ്.

സഹോദരി: പരേതയായ എൻ രാധ, (പാരീസ് വില്ല പള്ളൂർ ) സഹോദരൻ :എൻ എം ബാലൻ, (പെരിങ്ങളം)

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur