പിച്ച് യുവർ പേപ്പർ' ഗവേഷണ സെമിനാർനടത്തി

പിച്ച് യുവർ പേപ്പർ' ഗവേഷണ സെമിനാർനടത്തി
പിച്ച് യുവർ പേപ്പർ' ഗവേഷണ സെമിനാർനടത്തി
Share  
എഴുത്ത്

News desk

2026 Aug 12, 11:57 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

'മാഹി: മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ്ടെക്നോളജിയിലെ ടൂറിസം വിഭാഗം, കോളേജ് ആർ ആൻഡ് ഡിസെല്ലുമായിസഹകരിച്ച്വിദ്യാർത്ഥികൾക്കായി "പിച്ച് യുവർ പേപ്പർ - പ്രസന്റ് യുവർ റിസർച്ച് വിത്ത്കോൺഫിഡൻസ്" എന്ന വിഷയത്തിൽ ഗവേഷണാധിഷ്ഠിത പരിപാടി സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ നടന്ന സെമിനാർവിദ്യാർത്ഥികളിൽ ഗവേഷണ താല്പര്യവുംഅക്കാദമികആശയങ്ങൾആത്മവിശ്വാസത്തോടെഅവതരിപ്പിക്കാനുള്ള കഴിവും വളർത്തിയെടുക്കുക എന്നലക്ഷ്യത്തോടെയാണ്പരിപാടിസംഘടിപ്പിച്ചത്.ഗവേഷണപ്രബന്ധങ്ങൾഅവതരിപ്പിക്കേണ്ട രീതികളെക്കുറിച്ചും, കണ്ടെത്തലുകൾ ഫലപ്രദമായി മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു.കോളേജ് പി.ജി കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം. ധനിഷയുടെ നേതൃത്വത്തിൽ നടന്ന സംവാദന ചർച്ചയിൽ ഗവേഷണ രീതികൾ, പ്രബന്ധാവതരണ വിദ്യകൾ,ആശയവിനിമയശേഷിഎന്നിവയെക്കുറിച്ച് ടൂറിസം വിദ്യാർത്ഥികൾക്ക് വിലയേറിയമാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

കോളേജ് പ്രിൻസിപ്പൽഡോ:സി.ജി. ലക്ഷ്മിദേവിയുടെ മാർഗ്ഗനിർദ്ദേശത്തിൽ നടന്ന പരിപാടിയിൽ ടൂറിസം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വി. ഭവിഷ കോ-ഓർഡിനേറ്ററായിരുന്നു. ടൂറിസം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വി. വിപിന മോൾ ചടങ്ങിൽ നന്ദി പറഞ്ഞു.


ചിത്രവിവരണം:പ്രിൻസിപ്പൽഡോ:സി.ജി.ലക്ഷ്മിദേവിസംസാരിക്കുന്നു.

capture_1786559517

പ്രാദേശിക ചരിത്ര- ദേശീയ സെമിനാറും പുരസ്‌കാരസമർപ്പണവും


മാഹി:കടത്തനാട് റിസർച്ച് സെന്റർ, ശ്രീനാരായണ കോളേജ് ഓഫ് എജുക്കേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രാദേശിക ചരിത്ര ദേശീയ സെമിനാറും പ്രാദേശിക ചരിത്ര അവാർഡ് വിതരണവും നടത്തി. ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കടത്തനാട് റിസർച്ച് സെന്റർ പ്രസിഡണ്ട് ടി കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കടത്തനാട് റിസർച്ച് സെന്റർ സെക്രട്ടറി നിധിൻ ജെ റിപ്പോർട്ട് അവതരിപ്പിച്ചു. ഗവൺമെന്റ് കോളേജ് മടപ്പള്ളി ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ കസിജേഷ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി പുരസ്കാരനിർണയ സമിതി അംഗം രാജാറാം തൈപ്പള്ളി പുരസ്കാര ജേതാക്കളെയും കൃതികളെയും പരിചയപ്പെടുത്തി. വി ടി മുരളി പ്രാദേശിക ചരിത്രകാരന്മാർക്ക് 10001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാര സമർപ്പണം നടത്തി. ഡോക്ടർ എൻ കെരാമകൃഷ്ണൻ,ഡോക്ടർ വി ആർ രമ്യ, സി.കെ.രാജലക്ഷ്മി.,പി പി രാജൻ, കെ അശോകൻ, എം.കെ.വസന്തൻ ,, ടി വി ശ്രീകുമാർ, ഉത്തമരാജ്മാഹി,ആനന്ദ് തിരുവോത്ത് കുമാരി സൂര്യനന്ദന,പി.കെ.വിനീത് , ഡോ. പി പി ഷാജു, സംസാരിച്ചു. പ്രാദേശിക ചരിത്ര പുരസ്‌കാരജേതാക്കളായ കുരുക്കിലാട്ട് സുരേഷ് ബാബു,വി കെ ബിജു, അശോകൻ ചേമഞ്ചേരി,കെ പി വിജയൻ,വി ബാലൻ, എം എ സത്താർ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. നോവലിസ്റ്റും നാടകകൃത്തും സംവിധായകനുമായ കെ പി സുരേന്ദ്രന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം വിജേഷ് പുത്തലം ഏറ്റുവാങ്ങി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികളും ചരിത്രകാരന്മാരും പ്രാദേശിക ചരിത്രവുമായി ബന്ധപ്പെട്ട സെമിനാർ പ്രബന്ധം അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.ആദിൽ സ്വാഗതവും കുമാരി സൂര്യ നന്ദന നന്ദിയും പാഞ്ഞു. തുടർന്ന് കലാമണ്ഡലം അബിജോഷും സംഘവും അവതരിപ്പിച്ച ചാക്യാർകൂത്ത് അരങ്ങേറി.


ചിത്രവിവരണം:ഡോക്ടർകസിജേഷ്ഉദ്ഘാടനവുംമുഖ്യപ്രഭാഷണവുംനടത്തുന്നു

പുതുച്ചേരി സംസ്ഥാനത്ത് ഉടൻ ഇലക്ഷൻ കമ്മീഷനെ നിയമിക്കും.മുൻസിപ്പൽ തിരഞെടുപ്പ് വേഗത്തിൽ നടന്നേക്കും.


മാഹി:അഡ്വ:ടി.അശോക് കുമാർ എം എൽ എ പുതുച്ചേരി സംസ്ഥാനത്ത് ഇലക്ഷൻ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജിക്ക് മറുപടിയായി, ഇലക്ഷൻ കമ്മീഷനെ നിയമിക്കാനുള്ള നടപടി ആരംഭിച്ചെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

2006 ന് ശേഷം,കഴിഞ്ഞ ഇരുപത് വർഷങ്ങളായി പുതുച്ചേരിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞെടുപ്പ് നടക്കാത്തത് . 2006 ന് മുൻപ് 35 വർഷത്തോളമായി നടക്കാത്ത തിരഞെടുപ്പ് അഡ്വ: ടി അശോക് കുമാർ സുപ്രീം കോടതി വിധിയിലൂടെയാണ് സാധ്യമാക്കിയത്. അതിന് ശേഷം ഇതുവരെ പുതുച്ചേരിയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞെടുപ്പ് നടന്നിട്ടില്ല.ഇലക്ഷൻ കമ്മീഷന്റെ തസ്തിക ഒഴിഞിട്ട് മൂന്ന് വർഷങ്ങൾ കഴിഞു.

സർക്കാർ കോടതിയിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇലക്ഷൻ കമ്മീഷനെ നിയമിക്കുന്നതോടു കൂടി ഉടൻ തന്നെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് നടക്കുവാനുള്ള സാധ്യത കൂടിവരികയാണ്

whatsapp-image-2026-08-12-at-9.23.58-pm

പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാല്പതോളം പേർക്ക് പരിക്ക്

തലശ്ശേരി: ദേശീയപാതയിൽ പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാല്പതോളം പേർക്ക് പരിക്ക്. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് വാഹനങ്ങളെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന മറ്റൊരു സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇരുബസുകളിലെയും യാത്രക്കാരാണ് പരിക്കേറ്റത്. ചിലരുടെ നിലഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് ആംബുലൻസുകളിലും മറ്റുവാഹനങ്ങളിലുമായി തലശ്ശേരി ജനറൽ ആശുപത്രി, കോ-ഓപ്പറേറ്റീവ് ആശുപത്രി എന്നിവിടങ്ങളിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി.

അപകടത്തിൽ ഇരുബസുകളുടെയും മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരംഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

വിവരമറിഞ്ഞ് ന്യൂമാഹി പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp-image-2026-08-12-at-9.24.08-pm

ബലിതർപ്പണത്തിന് ആയിരങ്ങൾ

ജഗന്നാഥ ക്ഷേത്ര സന്നിധിയിലെത്തി 


തലശ്ശേരി:മൺമറഞ്ഞ് പോയ പിതാമഹൻമാരുടെ സ്മരണയിൽ ആയിരങ്ങൾ ജഗന്നാഥ ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തി.പുലർച്ചെ 5 മണി മുതൽ 11 മണി വരെ ക്ഷേത്രത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു.

ബലി കർമ്മങ്ങൾ ഉച്ചവരെ നീളും. മേൽശാന്തി സജേഷ് കട്ടപ്പന, വിനു ശാന്തി,

വിനീഷ് ശാന്തി, രഹിൻ ശാന്തി,ശ്രീഹരി എന്നിവരാണ് കാർമ്മിക

ത്വം വഹിച്ചത്.

 ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ ഡയറക്ടർമാരായ സി. ഗോപാലൻ, കണ്ടിയൻ ഗോപി,,രാജീവൻ മാടപ്പീടിക, ടി.സി. ദിലീപ്കുമാർ ,അഡ്വ. അജിത് കുമാർ, വളയം കുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.

എള്ള്, ദർഭ , കൂർച്ചം, പിണ്ഡം, പുഷ്പങ്ങൾ, തുളസി തുടങ്ങിയ തർപ്പണ വസ്തുക്കൾ ഒരുക്കിയത് മാതൃസമിതിയാണ്. പ്രസിഡണ്ട് രമാഭായ് ടീച്ചർ, സെക്രട്ടരി സീന സൂർജിത്ത്, കേന്ദ്ര സമിതി വൈസ് പ്രസിഡണ്ട് പി.കെ. ഗൗരി ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.

തിലഹവനം, ശ്രാദ്ധ പുജ,പിതൃസമസ്ക്കാരം, സായൂജ്യപൂജ, ക്ഷേത്രപിണ്ഡം, എന്നീ പിതൃപ്രീതികരങ്ങളായ കർമ്മങ്ങളുമുണ്ടായി. നിത്യബലി കൊണ്ടും, അമാവാസി ബലി കൊണ്ടും, ജില്ലയിലെ ഏറ്റവും കൂടുതൽ ബലിതർപ്പണ കർമ്മം നടത്തപ്പെടുന്നത് ഇവിടെയാണ്. മുജ്ജന്മ സുകൃതികളുടെ ആത്മശാന്തിക്കായി ഗുരുദേവ നിശ്ചയ പ്രകാരമുള്ള വിധികളനുസരിച്ചാണ്കർമ്മങ്ങൾ നടന്നത്..



ചിത്രവിവരണം: ബലിതർപ്പണത്തിനെത്തിയ ആയിരങ്ങൾ

whatsapp-image-2026-08-12-at-9.24.30-pm

ശ്രീബാലഗോപാല സേവാ സംഘവും , ശ്രീ തൃക്കൈ ശിവക്ഷേത്ര സംരക്ഷണ സമിതിയും സംയുക്തമായി തലായി കടപ്പുറത്ത് നടത്തിയ ബലിതർപ്പണം.

whatsapp-image-2026-08-12-at-9.24.48-pm

ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി കാണാതായ സംഭവത്തിൽ 

SIT രൂപീകരിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കൂടുതൽ മേഖലകളിൽ തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തണമെന്നും പിടിഎ യോഗം ആവശ്യപ്പെട്ടു


പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയായ രാമവിലാസം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയായ ശിവസൂര്യയെ കാണാതായിട്ട് 

5 ദിവസം പിന്നിട്ടുകയാണ് ,

പോലീസ് അന്വോഷിക്കുന്നുണ്ടെങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല

നൂതന സംവിധാനവും, സമഗ്ര അന്വോഷണ രീതിയും നിലനിൽക്കുന്ന പുതിയ കാലത്ത്

കുട്ടിയെ കണ്ടെത്താൻ സാധിക്കാത്തത് ദൗർഭാഗ്യകരമാണ് , SIT രൂപീകരിച്ച് 

ഉന്നത ഉദ്രോഗസ്ഥർ ഇടപെട്ട് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും, സമഗ്ര അന്വോഷണം നടത്തി കുട്ടിയെ അടിയന്തിരമായും കണ്ടെത്തണമെന്നും സ്കൂൾ പി.ടി.എ ആവശ്യപ്പെടുന്നു


ആഗസ്ത് 11 ന് കുട്ടിയുടെ പിതാവ് കണ്ണൂർ SP ക്ക് പരാതി നൽകിയിരുന്നു

തുടർ നടപടികൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ സംസ്ഥാന ഗവൺമെന്റും, ആഭ്യന്തര വകുപ്പ് ഇടപെടണമെന്നുംഅഭ്യർത്ഥിക്കുന്നു.


PTA യോഗത്തിൽ പ്രസിഡന്റ് എൻ. അനൂപ് ,

പ്രിൻസിപ്പാൾ പ്രശാന്ത്, പ്രാധാനാധ്യാപിക സ്മിത, 

ഡെ: എച്ച് എം ഉദയകുമാർ ,

മദർ പി.ടി.എ പ്രസിഡന്റ് ഹാജിറ ,

ജയതിലകൻ മാസ്റ്റർ, 

കെ.ടി.കെ പ്രദീപൻ ,

പി.കെ വിനീഷ്, ഷീബ, ശരണ്യ, വിനോദ് കുമാർ , രജീഷ് മാസ്റ്റർ, അഷിത ടീച്ചർ എന്നിവർ പങ്കെടുത്തു.


കൂടാതെ കാണാതായ കുട്ടിയുടെ വീട്ടിൽ 

ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.അനുപ് , വികസന സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ പി.ജയചന്ദ്രൻ , പി.ടി.എ വൈസ്: പ്രസിഡന്റ് പി.കെ വിനീഷ് എന്നിവർ സന്ദർശിച്ചു.

സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

ചൊക്ലി :എം.ടി. എം വാഫി കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മെഡിനോവ ഡയഗ്നോസ്‌റ്റിക് സെൻ്ററുമായി സഹകരിച്ച് മലബാർ കേൻസർ സെൻ്ററിലേക്കാണ് രക്തം ദാനം നല്കിയത്.

സംഗമം പൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൾ സി.പി എ റസാഖ് വാഫി അദ്ധ്യക്ഷത വഹിച്ചു. അസ്ലം മെഡിനോവ പദ്ധതി വിശദീകരിച്ചു. ഡോ: ആദർശ് , ശ്രീമതി : റോജിയ, ഭവിഷ ടീച്ചർ, പി.കെ റഫീഖ്, സൈതാലി മാസ്റ്റർ , ഫാസിൽ ഹംസ എന്നിവർ സംസാരിച്ചു. കോളേജ് മാനേജർ കെ. നൗഫൽ മൗലവി എലങ്കമൽ സ്വാഗതവും യൂണിയൻ സെക്രട്ടറി അസ്ഹദ് നന്ദിയും പറഞ്ഞു.

capture_1786559359

സതി ശ്രീധരൻ )നിര്യാതയായി.

മാഹി: ഹരീശ്വര ക്ഷേത്രത്തിന്ന് സമീപം (മുല്ലോളിക്ക് മുൻവശം )ഗോകുലിൽ താമസിക്കുന്ന സതി ശ്രീധരൻ (77)നിര്യാതയായി.

ഭർത്താവ്: പരേതനായ ശ്രീധരൻ സഹോദരങ്ങൾ: പരേതരായ ബാലൻ, നളിനി, കൗസല്യ സ്രിങ്കപ്പൂർ )

 സംസ്കാരം ഇന്ന് (13/8/2026)രാവിലെ 10മണിക്ക് മാഹി വാതകശ്മശാനത്തിൽ

whatsapp-image-2026-08-12-at-9.32.51-pm

ധാർമ്മിക ജീർണ്ണതക്കെതിരെ പ്രതിരോധം തീർക്കണം: ചാലക്കര പുരുഷു

 ചൊക്ലി:ക്യാമ്പസുകളിലെ ലഹരി ഉപയോഗം, ധാർമ്മിക ജീർണ്ണത എന്നിവയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും, അറിവും വിവേകവും ക്യാമ്പസിനെ നന്മയുടെ വഴിയിൽ നയിക്കാൻ ഉപയോഗപ്പെടുത്തണമെന്നും കലൈമാമണി

ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു.

 ചൊക്ലി എം.ടി.എം വാഫി കോളേജ് വിദ്യാർത്ഥി യൂണിയൻ സദാദ് 2026–27 ഉദ്ഘാടനചടങ്ങിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തിന് ഇസ്ലാം നൽകുന്ന പ്രാധാന്യം ഏതെങ്കിലും ഒരു ലിംഗവിഭാഗത്തിൽ മാത്രംഒതുങ്ങിനിൽക്കുന്നതല്ല ഖുർആനിലെ ആദ്യത്തെ വചനം തന്നെ "വായിക്കുക" എന്നാണ്. അറിവ് നേടുക എന്നത് കേവലം പുരുഷന്മാരുടെ മാത്രം കുത്തകയല്ല, മറിച്ച് അത് ഓരോ മുസ്ലിമിന്റെയും നിർബന്ധ കടമയാണ് എന്ന് പ്രവാചകൻ മുഹമ്മദ് നബി വളരെ വ്യക്തമായിപഠിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 കോളേജ് ഓഡിറ്റോറിയത്തിൽ സയ്യിദ് വി.സി.കെ. തങ്ങൾ ഇരിങ്ങണ്ണൂർ ഉദ്ഘാടനം ചെയ്തു..

 ഫാഹിസ് വാഫി വെട്ടിച്ചിറ ഗസ്റ്റ് ടോക്ക് നടത്തി. സദാദ് പ്രസിഡന്റ് സൈഫുദ്ധീൻ മണിയൂർ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുറസാഖ് വാഫി ഫൈസി, മാനേജ്മെന്റ് സെക്രട്ടറി ഫർഹാദ് ചൊക്ലി സംസാരിച്ചു

വിദ്യാഭ്യാസത്തിന് ഇസ്ലാം നൽകുന്ന പ്രാധാന്യം ഏതെങ്കിലും ഒരു ലിംഗവിഭാഗത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ഖുർആനിലെ ആദ്യത്തെ വചനം തന്നെ "വായിക്കുക" എന്നാണ്. അറിവ് നേടുക എന്നത് കേവലം പുരുഷന്മാരുടെ മാത്രം കുത്തകയല്ല, മറിച്ച് അത് ഓരോ മുസ്ലിമിന്റെയും നിർബന്ധ കടമയാണ് എന്ന് പ്രവാചകൻ മുഹമ്മദ് നബി വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്.


ചിത്രവിവരണം:സയ്യിദ് വി.സി.കെ. തങ്ങൾ ഇരിങ്ങണ്ണൂർ ഉദ്ഘാടനം ചെയ്യുന്നു.



സെൻടാക്കിലേക്കുള്ള ഡിഗ്രി കോഴ്സുകൾക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു


മാഹി:സെന്റാക്കിലേക്കുള്ള മെഡിസിൻ അടക്കമുള്ള ഡിഗ്രി കോഴ്സുകൾക്ക് വീണ്ടുംഅപേക്ഷിക്കാവുന്നതാണ്. ഈ മാസം പതിനാലാം തീയതി 5 മണി വരെയാണ്നീട്ടിയ സമയം..

കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കത്താൽ കേരളത്തിന്റെ പല ഭാഗത്തും ഉള്ള കുട്ടികൾക്ക് അപേക്ഷിക്കാൻ പറ്റിയിരുന്നില്ല. മാഹി എംഎൽഎ ടി.അശോക് കുമാർ അഭ്യർത്ഥിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് സെന്റക് അപേക്ഷക്ക് വീണ്ടും സമയം നൽകിയിരിക്കുന്നത്

whatsapp-image-2026-08-12-at-9.24.59-pm-(1)

ഭക്തിസാന്ദ്രമായി ആയില്യം നാൾ ആഘോഷം

പെരിങ്ങാടി : ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപ്പറമ്പ് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ ആയില്യം നാൾ ആഘോഷം ഭക്തിസാന്ദ്രമായി നടന്നു. രാവിലെ മുതൽ വൈകുന്നേരം വരെ അഖണ്ഡ നാമജപം, ഗണപതി ഹോമം, നാഗപൂജ, മുട്ട സമർപ്പണം തുടങ്ങിയ ചടങ്ങുകൾ നടന്നു. വിവിധ പൂജകളിലും ചടങ്ങുകളിലും നിരവധി ഭക്തർ പങ്കെടുത്തു.

ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പ്രസാദ ഊട്ടും സംഘടിപ്പിച്ചു. ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ ചടങ്ങുകൾ ക്രമീകരിച്ചു. ഭക്തജനങ്ങളുടെ വലിയ സാന്നിധ്യം ആഘോഷങ്ങൾക്ക് കൂടുതൽ ഭക്തിനിർഭരമായ അന്തരീക്ഷം സമ്മാനിച്ചു.

ക്ഷേത്രത്തിലെ ചിങ്ങമാസ ആയില്യം നാൾ ആഘോഷം സെപ്റ്റംബർ 9 ബുധനാഴ്ച നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

manna-new
MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur