തിലോദകം സമർപ്പയാമി... :ചാലക്കര പുരുഷു

തിലോദകം സമർപ്പയാമി... :ചാലക്കര പുരുഷു
തിലോദകം സമർപ്പയാമി... :ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 Aug 12, 12:31 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി:പുഴയോരത്തെ മഞ്ചക്കൽപാറയിലിരുന്നാൽ ,പുലർകാലത്ത്

അങ്ങകലെ 54 കിലോമിറ്ററുകൾക്കപ്പുറം മയ്യഴിപ്പുഴ ഉത്ഭവിക്കുന്ന നീലിച്ച കുറ്റ്യാടി മലനിരകൾകാണാം..

 കർക്കിടക വാവിന്റെപുണ്യതീരത്ത്, കടലും പുഴയും സംഗമിക്കുന്ന മയ്യഴിയുടെ മണ്ണിൽ പിതൃസ്നേഹത്തിന്റെ അശ്രുതർപ്പണം. തലമുറകളെസാക്ഷിയാക്കി, ചരിത്രത്തിന്റെ ഏടുകളെ കൂട്ടുപിടിച്ച് ആയിരങ്ങളാണ് ഇത്തവണയും മയ്യഴിപ്പുഴയുടെ തീരങ്ങളിൽ തങ്ങളുടെ പിതൃക്കൾക്കായി ബലിതർപ്പണം നടത്തുക.. വിശ്വാസവും പ്രകൃതിയുംസാഹിത്യവും ഒന്നുചേരുന്ന അപൂർവ്വമായൊരു ആത്മീയാനുഭവത്തിനാണ് മയ്യഴി സാക്ഷ്യം വഹിക്കുക..

മയ്യഴി തീരത്തുനിന്നും കിലോമീറ്ററുകൾ അകലെ കടലിൽ പരന്നുകിടക്കുന്ന, അകലെനിന്ന് നോക്കിയാൽ ഒരു കണ്ണീർക്കണം പോലെ തോന്നിപ്പിക്കുന്ന വെള്ളിയാങ്കല്ല് ഈ പുണ്യകർമ്മത്തിന് ദൂരെയൊരുകാവലാളായി നിലകൊള്ളുന്നു. സാഹിത്യകാരൻ എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന വിഖ്യാത നോവലിലൂടെ വായനക്കാരുടെ മനസ്സിൽ അനശ്വരമായ ഇടംനേടിയവെള്ളിയാങ്കല്ല്, ജനനത്തിന് മുൻപും മരണത്തിന് ശേഷവും ആത്മാവുകൾതുമ്പികളായി പറന്നുനടക്കുന്ന ഒരിടമായാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ആ ആത്മാക്കളുടെ നിത്യശാന്തിക്കായി, കടലലകളുടെ മർമ്മരങ്ങൾക്കിടയിൽ പ്രാർത്ഥനകളുയരുമ്പോൾ മയ്യഴിയുടെ ബലിതർപ്പണത്തിന് ഒരു പുതിയ ഭാവതലം കൈവരുന്നു.

മറുവശത്ത്, പ്രകൃതിഭംഗി തുളുമ്പുന്ന മയ്യഴിപ്പുഴയുടെ കിഴക്കേ അതിർത്തിയിലുള്ള മഞ്ജക്കൽ വാട്ടർ സ്പോർട്സ് കോംപ്ലക്സും ബോട്ട് ഹൗസ് തീരവും പ്രാർത്ഥനാനിർഭരമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്നു.. കല്ലുപാകിയ മനോഹരമായ റിവർസൈഡ് വാക്ക് വേയും പുഴയോരത്തെ പ്രകൃതിദത്തമായ പാറക്കെട്ടുകളും ബലിതർപ്പണത്തിനെത്തിയ വിശ്വാസികളെക്കൊണ്ട് പുലർച്ചെ മുതൽക്കേ നിറയും.. ശാന്തമായി ഒഴുകുന്ന മയ്യഴിപ്പുഴയിലേക്ക് എള്ളും പൂവും ജലവുമൊഴുക്കി, പിതൃക്കളുടെ സ്മരണ പുതുക്കി മയ്യഴിമക്കൾ പ്രാർത്ഥനാപൂർവ്വം കൈകൂപ്പി.

ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത വൈദികച്ചടങ്ങുകളില്ലാത്ത,മാനവികതയിലൂന്നിയ നവോത്ഥാന ബലിതർപ്പണരീതികളുടെഓർമ്മപ്പെടുത്തലുകൾ കൂടിയായി മാറുകയാണ് ഈ ചടങ്ങുകൾ. പാരമ്പര്യവും സാഹിത്യവും ആധുനികതയുടെ പ്രതീകമായ മഞ്ചക്കൽ തീരവും ഒരുപോലെ സമ്മേളിച്ച ഈ ബലിതർപ്പണം, മയ്യഴിയുടെചരിത്രത്തിലും സംസ്കാരത്തിലും പിതൃസ്നേഹത്തിന്റെ മറ്റൊരുഅവിസ്മരണീയമായ അദ്ധ്യായമായി മാറുകയാണ്. മഹാഗുരുവിന്റെ ഇഷ്ട ഭൂമികയായ മയ്യഴിയിൽ അഞ്ച് തവണ ഗുരു എഴുന്നള്ളിയിട്ടുണ്ട്.



 -പരേതാത്മാക്കളുടെ നിത്യ വിശ്രമ കേന്ദ്രം: അറബിക്കടലിലെ വെള്ളിയാങ്കല്ല്


 -ശ്രീനാരായണ ഗുരു വിശ്രമിച്ച മയ്യഴിപ്പുഴയോരത്തെ മഞ്ചക്കൽ പാറ

whatsapp-image-2026-08-11-at-7.24.02-pm

മിസ്റ്റർ കണ്ണൂർ പി.പി. ജിനോഷിന് ആദരം


മാഹി:ഐ പി സി നാച്വറൽ മിസ്റ്റർ കണ്ണൂർകോമ്പറ്റീഷനിൽ നേട്ടങ്ങൾകരസ്ഥമാക്കിയ മാഹി സ്വദേശിയും ഹോം ഗാർഡുമായ പി.പി.ജിനോഷിന് മാഹി പൊലീസിൻ്റെ ആദരം .

ഐ പി സി നാച്വറൽ മത്സരത്തിൽ ബോഡി ബിൽഡിംഗിൽ ഒന്നാം സ്ഥാനം നേടിമിസ്റ്റർ കണ്ണൂർ ആയി തിരഞ്ഞെടുക്കപ്പെട്ടു.,

 മാഹി പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങ് മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അദ്ദേഹം ജിനോഷിനെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.മാഹി എസ് ഐ ജയശങ്കർ, പള്ളൂർ എസ്.ഐ.റീന മേരി ഡേവിഡ്, പന്തക്കൽ എസ്. ഐ തമിഴരസൻ സംബന്ധിച്ചു

ക്ലാസിക് ഫിസിക് വിഭാഗത്തിൽ രണ്ടാം സ്ഥാനവും, ജിനോഷ് കരസ്ഥമാക്കിയിട്ടുണ്ട്. പള്ളൂർ സ്വദേശിയാണ് ജിനോഷ് .ചെന്നെ ആർക്കോണത്ത് നടന്ന ഓപ്പൺ ഡിസ്ട്രിക്ക് കോമ്പറ്റീഷനിൽ  ക്ലാസിക് ഫിസിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും,ബോഡി ബിൽഡിംഗ്കാറ്റഗറിയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു


ചിത്ര വിവരണം: പി.പി. ജിനോഷിനെ മാഹി സർക്കിൾഇൻസ്പക്ടർപി.എ. അനിൽകുമാർ ആദരിക്കുന്നു.

capture_1786471445

ഡിജിറ്റൽ യുഗത്തിലെ ലൈഫ് സ്കിൽ വിദ്യാഭ്യാസം: സെമിനാർ സംഘടിപ്പിച്ചു


മാഹി: പള്ളൂർ വയൽ റോഡിലുള്ള മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ 'ലൈൻ ഓഫ് ഫ്ലൈറ്റ്: ലൈഫ് സ്കിൽ എഡ്യൂക്കേഷൻ – സ്വയം & മൂക് കോഴ്സുകൾ'എന്ന വിഷയത്തിൽ ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പലും അഡ്മിനിസ്ട്രേറ്റീവ് ഹെഡുമായ ഡോ.സി.ജി.ലക്ഷ്മിദേവി അധ്യക്ഷത വഹിച്ചു.കേരള കേന്ദ്ര സർവ്വകലാശാലയിലെ പ്രൊഫസറും മുൻ വിദ്യാഭ്യാസ വിഭാഗം ഡീനുമായ പ്രൊഫ. .(ഡോ.) എം.എൻ. മുഹമ്മദുന്നി ഏലിയാസ് മുസ്തഫ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി. മാറിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്ത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളായ 'സ്വയം', 'മൂക്' എന്നിവയിലൂടെയുള്ള ലൈഫ് സ്കിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് . അദ്ദേഹം വിശദീകരിച്ചു.

തുടർന്ന് നടന്ന സെഷനുകളിൽ കേരള കേന്ദ്ര സർവ്വകലാശാലയിലെ വിദ്യാഭ്യാസ വിഭാഗം സീനിയർ റിസർച്ച് ഫെലോയും റിസർച്ച് സ്കോളറുമായ ഷിഫാലി ടി.വി., റിസർച്ച് സ്കോളർ തീർത്ഥ കെ.വി. എന്നിവർ സംസാരിച്ചു.

കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർടി.വി. രാജീഷ് സ്വാഗതവും,

 ബി.സി.എ. വിഭാഗം അസിസ്റ്റന്റ് പ്രൊഫസർകെ.നൂർനിസ്സ നന്ദിപറഞ്ഞു. കോളേജിലെ വിവിധ വകുപ്പ് മേധാവികളും അധ്യാപകരും വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുത്തു.


ചിത്രവിവരണം:ഡോ.സി.ജി.ലക്ഷ്മിദേവി സംസാരിക്കുന്നു.

capture_1786475064

മാഹി മുനിസിപ്പാലിറ്റിയുടെ പുതിയ കമ്മീഷണർ ആയി നിയമനായ കെ പി ശ്രീജിത്ത്

whatsapp-image-2026-08-11-at-7.35.25-pm

രാമവിലാസത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം; എൻ.സി.സി. തിരംഗ റാലി

ചൊക്ലി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രചാരണാർഥം ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ തിരംഗ റാലി നടത്തി. 6-ാം കേരള ബെറ്റാലിയൻ എൻ.സി.സി., തലശ്ശേരിയുടെ കീഴിലുള്ള യൂണിറ്റാണ് റാലി സംഘടിപ്പിച്ചത്.

ഹെഡ്മിസ്ട്രസ് എൻ. സ്മിത റാലി ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയബോധം വളർത്തുന്നതിനും സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം വിദ്യാർഥികളിലെത്തിക്കുന്നതിനുമായി നടത്തിയ റാലിയിൽ 75 കാഡറ്റുകൾ പങ്കെടുത്തു. എൻ.സി.സി. ഓഫീസർ ടി.പി. രാവിദും ട്രെയിനർ ഹവിൽദാർ മുകേഷ് കുമാറും നേതൃത്വം നൽകി.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ക്വിസ്, പോസ്റ്റർ നിർമാണം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കും.

capture

കാട്ടുപൂച്ചയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ പിടികൂടി


മാഹി:പള്ളൂർഅറവിലകത്തു പാലം–പള്ളൂർ വയൽ പ്രദേശങ്ങളിൽ പെരുമ്പാമ്പിന്റെ ശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയിൽ. ചൊവ്വാഴ്ച രാവിലെ അറവിലക്കത്തുപാലം മണ്ടോത്ത് മീത്തൽ പ്രദേശത്തുനിന്നാണ് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്. കാട്ടുപൂച്ചയെ വിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്.

തണ്ണീർത്തടങ്ങളും കാടുകയറിയ പറമ്പുകളും ഏറെയുള്ള പ്രദേശമായതിനാൽ ഇരതേടിയാകാം പെരുമ്പാമ്പുകൾ ജനവാസമേഖലയിലേക്ക് എത്തുന്നതെന്നാണ് നാട്ടുകാരുടെ സംശയം. വളർത്തുമൃഗങ്ങൾക്കും ഇവയുടെ സാന്നിധ്യം ഭീഷണിയാകുന്നുണ്ട്.

പെരുമ്പാമ്പിനെ കണ്ടാൽ സ്വയം പിടികൂടാൻ ശ്രമിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിഷമില്ലാത്ത പാമ്പാണെങ്കിലും ശക്തമായി കടിക്കാനും വരിഞ്ഞുമുറുക്കാനും ഇവയ്ക്ക് കഴിയും. വലിയഇരയെവിഴുങ്ങിയിരിക്കുന്ന സമയത്ത് ചലനശേഷി കുറവായിരിക്കുമെങ്കിലും ഭീഷണി നേരിട്ടാൽ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ സമീപിക്കുന്നത് അപകടകരമാണ്.

പാമ്പിനെ കണ്ടാൽ വനപാലകരെയോ അംഗീകൃത പാമ്പുപിടിത്തക്കാരെയോ വിവരമറിയിക്കണം. വളർത്തുമൃഗങ്ങളെ രാത്രികാലങ്ങളിൽ സുരക്ഷിതമായകൂടുകളിൽസൂക്ഷിക്കണമെന്നും വീട്ടുപറമ്പുകളിലെ കാടുകൾവെട്ടിത്തെളിച്ച് എലി ഉൾപ്പെടെയുള്ള ഇരജീവികളുടെ സാന്നിധ്യം കുറയ്ക്കണമെന്നും നാട്ടുകാർആവശ്യപ്പെട്ടു.


ചിത്ര വിവരണം: നാട്ടുകാർ പിടികൂടിയ പെരുമ്പാമ്പ്

capture_1786475223

കടത്തനാട് റിസർച്ച് സെന്ററിന്റെ പ്രാദേശിക ചരിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം വി.കെ.സുരേഷ് ബാബു ഗായകൻ വി.ടി.മുരളിയിൽ നിന്നും ഏറ്റുവാങ്ങുന്നു

mm

കെ ഷെജിന നിര്യാതയായി

ന്യൂ മാഹി : കിടാരംകുന്ന് ബ്ലൂ ബേർഡ് റോഡിൽ കൊയിറ്റി വീട്ടിൽ സ്വാതിയിൽ കെ ഷെജിന (51) അന്തരിച്ചു.

അച്ഛൻ : പരേതനായ കോമത്ത് താഴെ വാസുദേവൻ

അമ്മ : പരേതയായ ശാന്ത

ഭർത്താവ് : സുധീർ കുമാർ

മകൻ : അചൽ എസ് കുമാർ

സഹോദരങ്ങൾ: ഷർമിള, ഷൈജ, ഷീജ, ഷെജിൽ

സംസ്കാരം പിന്നിട്

capture_1786474379

ദേവകി.പി.എം നിര്യാതയായി.

മാഹി:പള്ളൂർ വയൽ പോസ്റ്റ്‌ ഓഫീസിന് പിൻവശം കെ വി ആർ ഹൗസിൽ ദേവകി.പി.എം (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ഗണേശൻ, സജിത, ശ്രീദേവി,

പരേതയായ അജിത. മരുമക്കൾ: സജിത, ശശി കുമാർ, പരേതരായ രവി (ചമ്പാട്), പുരുഷോത്തമൻ.

സഹോദരങ്ങൾ: ചന്ദ്രി, രവി, ഷൈലജ, ഗീത, പരേതനായ വിജയൻ .

മന്ത്രി ശിവകൊളുന്തു

പതാക ഉയർത്തും.


മാഹി:സ്വാതത്ര്യദിനത്തോടനുബന്ധിച്ച് ആഗസ്ത് 15 ന് മാഹി പ്ലാസ് ദ് ആംസ് ഗ്രൗണ്ടിൽ കാലത്ത് 9 മണിക്ക് നടക്കുന്ന സെറിമോണിയൽ പരേഡിൽ പുതുച്ചേരി സിവിൽ സപ്ളെസ് മന്ത്രി വി.പി. ശിവ കൊളുന്തു പതാക ഉയർത്തി സാല്യൂട്ട് സ്വീകരിക്കും.

vvv

സുരേന്ദ്രൻ അന്തരിച്ചു. 


പന്തക്കൽ: കണ്ണച്ചാങ്കണ്ടി കോളനിയിൽ സുരേന്ദ്രൻ (70) അന്തരിച്ചു. 

ഭാര്യ: ഗീത, മക്കൾ: സുജിത്ത്, സുജേഷ്( ആർ എസ്സ് എസ്സ് മയ്യഴി മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ്), സുനേഷ് 

മരുമകൾ: പാർവതി 

സഹോദരങ്ങൾ : ഹരിദാസൻ, ദേവരാജൻ, ജയന്തി, പരേതരായ ബാലകൃഷ്ണൻ, ചന്ദ്രശേഖരൻ, ഗാന്ധി

capture_1786475498

വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ

ശ്രമിച്ച യുവാവ് പിടിയിൽ


മാഹി:വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. ഭർത്താവ് ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പെരിങ്ങത്തുരിലെ കിട്ടൻ പിടികയിലെ ലിബിനാലയത്തിൽ ബാലന്റെ മകൻ എം.കെ. ലിജിൻ (36) താൻ ഭർത്താവിന്റെ നാട്ടുകാരനും സുഹൃത്തുമാണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. കോലായിൽ ഇരിക്കാൻ പറഞ്ഞ വിട്ടമ്മയോട് കുടിക്കാൻ കുറച്ച് വെള്ളം ചോദിക്കുകയും, വെള്ളമെടുക്കാൻ പോയ യുവതിയെ പിന്നാലെ ചെന്ന് കെട്ടിപ്പിടിക്കുകയുമായിരുന്നു. യുവതി കുതറി രക്ഷപ്പെടുകയായിരുന്നു. മാഹിയിൽ യുവാവ് മദ്യപിക്കാനെത്തിയതായിരുന്നു. മാഹി സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽ കുമാറും, എസ് ഐ.ജയശങ്കറും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ മാഹികോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.


പ്രതി എം.കെ. ലിജിൻ

capture_1786475559

പോസ്കോ കേസിൽ

യുവാവ് അറസ്റ്റിൽ


മാഹി: പള്ളൂരിലെ സർക്കാർ വിദ്യാലയത്തിലെ രണ്ട് പത്താം തരം വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടർച്ചയായി ഉപയോഗിച്ച യുവാവിനെ മാഹി പൊലീസ് സി.ഐ. അനിൽ കുമാറും, എസ്.ഐ. റീന മേരി ഡേവിഡും ചേർന്ന് മാക്കുനിയിൽ വെച്ച് അറസ്റ്റ് ചെയ്തു. നേരത്തെ ഇയാൾ സ്കൂളിനടുത്തുള്ള ജ്യൂസ് കടയിൽ ജീവനക്കാരനായിരുന്നു. അവിടെ വെച്ചുള്ള പരിചയത്തിൽ കുട്ടിക ളുടെ ഫോൺ നമ്പറുകൾ ഇയാൾ വാങ്ങിച്ചിരുന്നു. സ്കൂളിനടുത്തുള്ള പണിതിരുത്തകെട്ടിടത്തിൽ വെച്ചും അവധി ദിവസങ്ങളിൽ സ്കൂൾ സ്റ്റേജിന് പിറകിൽ വെച്ചുമാണ് കുട്ടികളെ മാറി മാറി ഇയാൾ പരസ്പരമറിയാതെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന്നിരയാക്കിയത്. ഒരു കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചത്.

 പ്രതി അഴിയൂരിലെ എം.കെ. മൊയ്തുവിന്റെ മകൻ കെ. ഷുഹൈബ് (47) ഇപ്പോൾ ചമ്പാട്ടെ വാടകവീട്ടിലാണ് താമസം. പോസ്കോ കേസ് പ്രതിയെ പുതുച്ചേരി പോസ്കോ കോടതിയിലേക്ക് കൊണ്ടുപോയി..



പ്രതി ഷുഹൈബ്

manna-new
MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur