മാഹി: ഗുരു ചിന്തകളിൽ ആകൃഷ്ടനായി വേദാന്തം പഠിക്കാൻ ശിവഗിരിയിലെത്തിയ ചെറുപ്പക്കാരൻ , ഒരുനിയോഗം പോലെ ലോകപ്രശസ്ത ശിൽപ്പിയായി.
ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ വേദാന്തപഠനകാലത്താണ് ആദ്യമായി പ്ലാസ്റ്റർ ഓഫ് പാരീസിൽ ഒരു ഗുരു ദേവരൂപം ബെന്നി നിർമ്മിച്ചത്. പാരമ്പര്യത്തിൻ്റെ പിൻബലമോ, കലാശാലാ .ബിരുദങ്ങളോ തുണയ്ക്കാനില്ലായിരുന്ന ബെന്നിയുടെ ശിൽപ്പംകണ്ട്എല്ലാവരും അത്ഭുതപ്പെട്ടു. ഇത് വിദഗ്‌ധ പഠനത്തിന് പ്രേരകവുമായി. കാഞ്ചീപുരത്തും ചെന്നൈയിലുമൊക്കെ താമസിച്ച് കൊണ്ട് നിരവധി വിഗ്രഹങ്ങൾ നിർമ്മിച്ചു കുന്ദംകുളം മുണ്ടൂർ യൂണിയൻ, കണ്ണൂർ ഇരിട്ടി വടക്കൻ പരവൂർ മാഞ്ഞാലി ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് പരവൂർ കാളികുളങ്ങര ക്ഷേത്രം ചെമ്പഴന്തി, എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹം വിഗ്രഹങ്ങൾ
നിർമ്മിച്ചിട്ടുണ്ട് ലോകത്തെമ്പാടുംഇതിനകം ആയിരത്തിലേറെ ഗുരുദേവ വിഗ്രഹങ്ങൾ നിർമ്മിച്ച ശിൽപ്പിയാണ് ബെന്നി ആർ പണിക്കർ ഇതിലേറെയും പഞ്ചലോഹ വിഗ്രഹങ്ങളുമാണ്.
പഠനകാലത്ത് വിഗ്രഹ നിർമ്മാണ വേളയിൽ ഒരിക്കൽ ആചാര്യഗുരു നേരിട്ടെത്തി ഇദ്ദേഹത്തിൻ്റെ ശിൽപ്പവൈദഗ്ധ്യം മനസ്സിലാക്കുകയും, കളിമണ്ണ് നൽകി ഇഷ്‌ടമുള്ളത് നിർമ്മിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മറ്റൊന്നും ആലോചിച്ചില്ല. മനസ്സിൽ ആമന്ത്രണം ചെയ്ത ഗുരുദേവ രൂപം ശിൽപ്പമായിപരിണമിച്ചു. ഏത് പ്രതിമയും ബെന്നിയുടെ ഗുരുദേവ സ്പർശമുള്ളകരങ്ങളിൽ ഭദ്രമാണ്. ദേവചൈതന്യം തുടിക്കുന്ന ഒട്ടേറെ ഗുരുദേവ വിഗ്രഹങ്ങൾ നാടിൻ്റെനാനാഭാഗങ്ങളിലും ഇന്ന് ലക്ഷക്കണക്കിന് ഭക്തരുടെ ആരാധനാ മൂർത്തിയാണ് .
തൃശൂർ പുത്തൻ ചിറ സ്വദേശിയായ ബെന്നി ആർ.പണിക്കർ ആത്മീയതയും കലയും ഇഴചേർന്നമനോഹരമായശിൽപശൈലിക്കുടമയാണ്.
ജഗന്നാഥ ക്ഷേത്രം ഡയറക്ടറും, ഗുരുഭക്തനും, ഏടന്നൂർ ശ്രീ നാരായണമഠം പ്രസിഡണ്ടുമായ സി.പി. സുധീറിൻ്റെ മുൻകൈയ്യിൽ,പ്രവാസിയും,ഗുരു
ഭക്തനുമായ അരയാക്കണ്ടി കുഞ്ഞിരാമനാണ് ഗുരുദേവ പ്രതിമ ഏടന്നൂർ മഠത്തിന് സമർപ്പിച്ചത്. ആഗസ്ത്16 ന് വൈ: 3.30 ന് ലോകത്തെ ആദ്യത്തെ ഗുരുദേവ പ്രതിമ കുടികൊള്ളുന്ന ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി ഗുരുദേവ വെങ്കല പ്രതിമ ഏടന്നൂർ മഠത്തിലേക്ക് ആനയിക്കും.
18 ന് കാലത്ത് 8 മണിക്കും9മണിക്കുമിടയിൽ ശിവഗിരി മഠത്തിലെസ്വാമി അസംഗാനന്ദഗിരി പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കും. കാരായി രാജൻ എം എൽ എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.ജഗന്നാഥ ക്ഷേത്രത്തിലെ മഹാഗുരുവിന്റെ വിഗ്രഹപ്രതിഷ്ഠാപനത്തിന്റെശതവാർഷികത്തിന്റെഭാഗമായാണ്ഏടന്നൂർ മഠത്തിൽഗുരുദേവ പ്രതിമ സ്ഥാപിക്കുന്നത്.
ചിത്രവിവരണം: ഗുരുദേവ വെങ്കല പ്രതിമ
ശിൽപ്പി ബെന്നി ആർ പണിക്കർ
ബലിതർപ്പണത്തിന്
ജഗന്നാഥ ക്ഷേത്രം ഒരുങ്ങി
തലശ്ശേരി: നാളെ നടക്കുന്ന കർക്കിടക വാവ് ബലിക്ക് ജഗന്നാഥ ക്ഷേത്രം ഒരുങ്ങി. പത്തായിരം പേർക്ക് തർപ്പണത്തിനുള്ള സൗകര്യ മേർപ്പെടുത്തിയതായി ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ അറിയിച്ചു. പുലർച്ചെ 5 മണിക്ക് ആരംഭിക്കുന്ന ബലി കർമ്മങ്ങൾ ഉച്ചവരെ നീളും. മേൽശാന്തി സജേഷ് കട്ടപ്പന, വിനു ശാന്തി,
വിനീഷ് ശാന്തി, രഹിൻ ശാന്തി,ശ്രീഹരി എന്നിവർ കാർമ്മികത്വം
വഹിക്കും.
എള്ള്, ദർഭ , കൂർച്ചം, പിണ്ഡം, പുഷ്പങ്ങൾ, തുളസി തുടങ്ങിയ തർപ്പണ വസ്തുക്കൾ ഒരുക്കിയിട്ടുണ്ട്. മാതൃസമിതി പ്രസിഡണ്ട് രമാഭായ് ടീച്ചർ, സെക്രട്ടരി സീന സൂർജിത്ത്, കേന്ദ്ര സമിതി വൈസ് പ്രസിഡണ്ട് പി.കെ. ഗൗരി ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.
12 ന് തിലഹവനം, ശ്രാദ്ധ പുജ,പിതൃസമസ്ക്കാരം, സായൂജ്യപൂജ, ക്ഷേത്രപിണ്ഡം, എന്നീ പിതൃപ്രീതികരങ്ങളായ കർമ്മങ്ങൾ നടക്കും. നിത്യബലി കൊണ്ടും, അമാവാസി ബലി കൊണ്ടും, ജില്ലയിലെ ഏറ്റവും കൂടുതൽ ബലിതർപ്പണ കർമ്മം നടത്തപ്പെടുന്നത് ഇവിടെയാണ്. മുജ്ജന്മ സുകൃതികളുടെ ആത്മശാന്തിക്കായി ഗുരുദേവ നിശ്ചയ പ്രകാരമുള്ള വിധികളനുസരിച്ചാണ്കർമ്മങ്ങൾ നടക്കുക.
ചിത്രവിവരണം: മാതൃ സമിതി പ്രവർത്തകർ ബലിതർപ്പണ വസ്തുക്കൾഒരുക്കുന്നു.
യോഗത്തിനിടെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞ് വീണ് മരിച്ചു
ചൊക്ലി..ചൊക്ലിയിൽ യോഗത്തിനിടെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞ് വീണ് മരിച്ചു ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത്ഇൻസ്പെക്ടർ ദീപ ലേഖ (51) യാണ് യോഗത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചത്.
ഓർക്കാട്ടേരി സ്വദേശിനിയാണ്. പ്രമുഖ നാടക പ്രവർത്തകനും പുകസ ജില്ലാ കമ്മിറ്റി അംഗവുമായ സുരേഷ് ബാബു ശ്രീസ്ഥയുടെ ഭാര്യയാണ്
ആളിക്കത്തി പ്രതിഷേധം
ചൊക്ലി:കുടുംബാരോാഗ്യകേന്ദ്രത്തിലെ ഹെൽത്ത്‌ഇൻസ്‌പെക്ടർ ദീപലേഖയെ മരണത്തിലേക്ക് തള്ളിവിട്ട യുഡിഎഫ് സർക്കാറിന്റെ സ്ഥലംമാറ്റനയത്തിനെതിരെ ചെക്ലിയിൽപ്രതിഷേധം ആളിക്കത്തി . അന്യായമായി സ്ഥലംമാറ്റിജീവനക്കാരിയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപി എം നേതൃത്വത്തിൽ കാഞ്ഞിരത്തിൻ കീഴിൽ പ്രകടനവും പ്രതിഷേധ യോഗവും ചേർന്നു. സിപിഎം ഏരിയസെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള ഉദ്‌ഘാടനം ചെയ്തു. കെ ദിനേഷ്‌ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. ടി ജയേഷ്, രഗിനേഷ്, എം ഷീന, പി ടികെ ഗീത സംസാരിച്ചു. സ്ഥലംമാറ്റിയതിലെ മനോവിഷമത്തിലാണ് തിങ്കളാഴ്‌ച ഉച്ചക്ക് ദീപലേഖ കുഴഞ്ഞുവീണ് മരിച്ചതെന്നാരോപിച്ചാണ് പ്രതിഷേധം.
ചിത്രവിവരണം: കെ.ഇ. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു
17 പുസ്തകങ്ങൾ ലൈബ്രറിക്ക് കൈമാറി.
മുദ്രപത്രം മാസിക പ്രസിദ്ധീകരിച്ച 17 പുസ്തകങ്ങൾ കണ്ണൂർ ഡി.സി.സി ആഫീസിലെ ലൈബ്രറിക്ക് പത്രാധിപർ പി.ജനാർദ്ദനൻ കൈമാറി.ഡി.സി.സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഏറ്റുവാങ്ങി.ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ.കണ്ണൂർ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെംബർ ഫർഹാൻ മുണ്ടേരി എന്നിവർ പങ്കെടുത്തു.
ഓണം പ്രമാണിച്ച് ശമ്പള വിതരണം നേരത്തെ ആക്കണം : കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ
മാഹി : ഓണം പ്രമാണിച്ച് മാഹിയിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തെ ആക്കണമെന്ന് കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെ പ്രശോഭ് മാഹി റീജിണൽ അഡ്മിനിസ്‌ട്രേറ്ററോട് ആവശ്യപ്പെട്ടു. കേരളത്തിലെ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ മാസം 24 ആം തീയതി തന്നെ ശമ്പളവും പെൻഷനും നൽകുന്നതിനായി ഇന്ത്യ ഗവൺമെൻ്റിൻ്റെ ചെലവ് കാര്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചതിനാൽ ദേശീയ ഉത്സവമായ ഓണം ആഘോഷിക്കുന്നതിനായി മാഹിയിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കേരളത്തിലെപ്പോലെ തന്നെ ശമ്പള വിതരണം നേരത്തെ ആക്കണമെന്ന് മാഹി റീജിണൽ അഡ്മിനിസ്‌ട്രേറ്റർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
തൊഴിലാളി ക്ഷേമ ബോർഡ്: ധന സഹായ അപേക്ഷ ക്ഷണിച്ചു
പുതുശ്ശേരി കെട്ടിട കെട്ടിടേതര തൊഴിലാളി ക്ഷേമ ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് 2025-26 ൽ സെന്റാക്ക് മുഖേന എം.ബി.ബി.എസ്, ബി.ഡി.എസ്, ഇഞ്ചിനിയറിംങ്ങ് ഡിപ്ലോമ, പിജി മെഡിക്കൽ, പിജി ഇഞ്ചിനിയറിംങ്ങ് എന്നി കോഴ്സിന് പഠിക്കുന്ന കുട്ടികളിൽ നിന്നും, പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികളിൽ നിന്നും സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം labour.py.gov.in/puducherry-building-other-construction-workers -welfare - board എന്ന സൈറ്റിൽ ലഭിക്കുന്നതാണ്. വിശദ വിവരം മാഹി കെട്ടിട കെട്ടിടേതര തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം സപ്തംബർ 25 വരെ സ്വീകരിക്കുമെന്ന് ലേബർ ഓഫിസർ അറിയിച്ചു.
മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വം യോഗം ചേർന്നു ,
മാഹി ഉൾപ്പെടുന്ന പുതുച്ചേരിഈസ്റ്റ് ഡിസ്റ്റ്രിക്ക്കമ്മിറ്റി പുനസംഘടനയുമായി ബന്ധപ്പെട്ടു ചർച്ചയ്ക്കായി എഐസിസിയുടെ സെക്രട്ടറിയും പുതുശ്ശേരി കോൺഗ്രസ് സംഘടനാ നിരീക്ഷകനുമായ സിഡി മെയ്യപ്പന്റെ സാന്നിധ്യത്തിൽ സംഘടനാ കാര്യങ്ങൾയോഗം ചർച്ച ചെയ്യുകയും സംസ്ഥാനതിരഞ്ഞെടുപ്പ് അവലോകനവും ഉൾപ്പെടുത്തി നടന്ന ചർച്ച മയ്യഴിയിലെ കോൺഗ്രസിനെ താഴെ തട്ടിൽ നിന്ന് ഉയർത്തികൊണ്ടു വരുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ബഹുമാന്യ എഐസിസി സെക്രട്ടറി സിഡി മെയ്യപ്പൻ യോഗത്തെ നയിച്ചുകൊണ്ട് രാഷ്ട്രിയ കാര്യങ്ങൾ വിശദീകരിച്ചു .മാഹി സർവിസ് ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന നേതൃ യോഗംപുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ ,വത്സരാജ് ഉദ്ഘാടനം ചെയ്തു .കെ മോഹനൻ അധ്യക്ഷത വഹിച്ചു , മുൻ എംഎൽഎ രമേശ് പറമ്പത്ത്,പുതുച്ചേരി സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സ്വാമിനാഥൻ , പുതു ച്ചേരിഈസ്റ്റ് ഡിസ്ട്രിക്ക് കോൺഗ്രസ് പ്രസിഡണ്ട് വേലുമുരുകൻ,മത്സ്യ തൊഴിലാളി കോൺഗ്രസ് പ്രസിഡണ്ട് കാ ഗംഗയൻ,പി പി വിനോദൻ,സത്യൻ കേളോത്ത് ,കെ ഹരിന്ദ്രൻ ,ശോഭ പിടി സി.രജിലേഷ് കെ.പി. ആ ഷാലത, നളനി ചാത്തു . എന്നിവർ നേതൃയോഗത്തെ അഭിമുഖരിച്ച് സംസാരിച്ചു.
തുടർന്ന് എഐ സി സി നിരീക്ഷകൻ്റെ സാനൃദ്ധ്യത്തിൽ പോരായ്മകളും നിർദേശങ്ങളും എന്ന വിഷയത്തിൽ കെ.കെ അനിൽകുമാർ
ശ്യാംജിത്ത് പാറക്കൽ, ജിജേഷ് ചാമേരി, ജിതേഷ് വാഴയിൽ മുഹമ്മദ് മുമ്പാ ഷ് അൻസിൽ അരവിന്ദ് എന്നിവർ ചർച്ചയിൽ ഇടപെട്ട് സംസാരിച്ചു.
മാഹി റീജിനൽ സേവാദൾ ചേയർമാനായിരുന്ന പൊന്തങ്ങാട് രാഘവനെയും. പുതുച്ചേരി സംസ്ഥാന മൈനോറിറ്റി കോൺഗ്രസ്സ് സിക്രട്ടറിയുമായിരുന്ന മാർട്ടിൻ കൊയിലോ എന്നിവരുടെ വേർപാടിൽ യോഗം സ്‌മരിക്കുകയും കുടുംബാംഗങ്ങളുടെ സാനിദ്ധ്യത്തിൽ പുഷ്പാർച്ചനയും നടത്തി.
ചിത്ര വിവരണം. മാപഹിബ്ലോക്ക് കോൺഗ്രസ്സ് നേതൃയോഗം മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രി ഇ വൽസരാജ് ഉൽഘാടനം ചെയ്യുന്നു.
മാഹിയിൽ അരി വിതരണം മുടങ്ങിയതിൽ പ്രതിഷേധം: യൂത്ത് കോൺഗ്രസ് ഉപരോധം
മാഹി:.മാഹിയിൽ റേഷൻ വിതരണം മുടങ്ങിയിട്ട് എട്ട് മാസം പിന്നിട്ടിരിക്കയാണ്. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി അരി എത്തിയിട്ടും വിതരണം ചെയ്യാത്തഅധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് മാഹി മേഖലാ.യൂത്ത്കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി സിവിൽ സപ്ലൈസ് സൂപ്രണ്ടിനെ ഉപരോധിച്ചു. അരി മാഹിയിൽ എത്തിയിട്ടും റേഷൻ കടകൾ വഴി പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ അധികൃതർതയ്യാറാകാത്തസാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് സമരരംഗത്തിറങ്ങിയത്
ഉപരോധ സമരത്തെ തുടർന്ന്അധികൃതരുമായി നടത്തിയ ചർച്ചയിൽ, ഈ മാസം 16 നുള്ളിൽ അരി വിതരണം ചെയ്യുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രെജിലേഷ് സമരത്തിന് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിഎം.കെ. ശ്രീജേഷ്, ബ്ലോക്ക് കോൺഗ്രസ് ജനറൽസെക്രട്ടറിമാരായ കെ.ഹരിന്ദ്രൻ, ശ്യാംജിത്ത് പാറക്കൽ, സെക്രട്ടറി അജയൻ പൂഴിയിൽ, കെ.വി.ഹരീന്ദ്രൻ,
അൻസിൽ അരവിന്ദ്, സോഷ്യൽ മീഡിയ കോഡിനേറ്റർ
മുഹമ്മദ് മുബാഷ് തുടങ്ങിയവർചർച്ചയിലും സമരത്തിലും പങ്കെടുത്തു.
ചിത്രവിവരണം:മാഹി സിവിൽ സപ്ലൈസ് സൂപ്രണ്ടിനെ യൂത്ത് കോൺ: പ്രവർത്തകർ ഉപരോധിക്കുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം
ന്യൂമാഹി: പ്രിയദർശിനി കൾച്ചറൽ ഫോറം, ന്യൂമാഹിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി “ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം” എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
2026 ആഗസ്റ്റ് 15 ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് പെരിങ്ങാടി മമ്മിമുക്കിലെ പ്രിയദർശിനി നഗറിൽ വെച്ചാണ് മത്സരം നടക്കുക.
ന്യൂമാഹിയിലെ വിവിധ എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം, സ്വാതന്ത്ര്യസമര സേനാനികൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യസമരത്തിലെ പ്രധാന സംഭവങ്ങൾ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ക്വിസ് മത്സരം.
മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ 2026 ആഗസ്റ്റ് 13ന് മുമ്പായി താഴെ പറയുന്ന ഫോൺ നമ്പറുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പറുകൾ:
📞 8129657358
📞 9539154002
വിദ്യാർത്ഥികളിൽ ദേശീയബോധവും ചരിത്രാവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്
എന്ന്,
അനീഷ് ബാബു വി. കെ.
ചെയർമാൻ
ഷാനു പുന്നോൽ
കൺവീനർ
പ്രിയദർശിനി കൾച്ചറൽ ഫോറം, ന്യൂമാഹി
വ്യാജ കറൻസി വിതരണക്കാർ റിമാണ്ടിൽ
മാഹി : പള്ളൂരിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വ്യാജ കറൻസി നൽകി ഇടപാട് നടത്തി കടന്നു കളഞ്ഞ നാലംഗ സംഘത്തെ പള്ളൂർ പൊലീസ് പിടികൂടി മാഹി പൊലീസ് ഇൻസ്പക്ടർ പി. എ. അനിൽകുമാർ പള്ളൂർ എസ്. ഐ. റീന മേരി ഡേവിഡ് എന്നിവരടങ്ങിയ സംഘം പിടികൂടിയത് ഇക്കഴിഞ്ഞ ആറിന് ഗ്രാമത്തിയിലെ പറമ്പത്ത് പെട്രോൾ പമ്പിൽ നിന്നും 600 രൂപക്ക് ഇവർ കെ.എൽ. 13 എക്സ്. 3131 ഇന്നോവ കാറിൽ പെട്രോൾ അടിച്ചിരുന്നു 8 ന് നോട്ട് പരിശോധിച്ചപ്പോഴാണ് 500 രൂപയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം ചിൽഡ്രൻസ്ബേങ്ക് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പള്ളൂർ പൊലീസിൽ പരാതി നൽകുകയും സിസി ടി.വി. കേമറ ഉപയോഗിച്ചുള്ള പരി ശോധനയിൽ കാറും യാത്രികരും തിരിച്ചറിയപ്പെടുകയായിരുന്നു. വളയം സ്വദേശികളായ സായന്ത്(26) അക്ഷയ് (27) ഷിജിത്ത് (38) തൂണേരി സ്വദേശി രജിത്ത് (31) എന്നിവർക്കെതിരെ വഞ്ചനാ കുറ്റമാണ് ചുമത്തിയത്. ഇതുപോലെ ഈ ഭാഗത്തെ അഞ്ച് കടകളിൽ ഇവർ ഇതേ നോട്ടുകൾ കൈമാറി തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു
ഇവരെ മാഹി കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു
റോഡരികിലെ ഒളവിലം ചെങ്ങര പറമ്പിന്റെ താഴ്ഭാഗം ഇടിഞ്ഞു വീണു. അപകട ഭീഷണി.
ചൊക്ലി: റോഡരികിലെ പറമ്പിന്റെ താഴ്ഭാഗം ഇടിഞ്ഞു വീണതിനെ തുടർന്ന് അപകട ഭീഷണിയിലായി നാട്ടുകാർ.
പെരിങ്ങാടി - പള്ളിക്കുനി പൊതുമരാമത്ത് റോഡിൽ ചേരുന്ന രാമുണ്ണി മൊട്ട - അരയാക്കൂൽമുക്ക് റോഡിൽ ചെങ്ങര പറമ്പിലെ താഴ്ഭാഗമാണ് ഇന്നലെ പെയ്ത കനത്ത മഴയിൽ ഇടിഞ്ഞു തുടങ്ങിയത്. ഉയർന്ന് നിൽക്കുന്ന ഭാഗം ഏതു സമയവും നിലംപൊത്താവുന്ന യവസ്ഥയിലാണ്. ഇതു വഴി കടന്നുപോകുന്ന നിരവധി വിദ്യാർത്ഥികളും കാൽ നടയാത്രികർക്കും അപകട സാധ്യത ഏറെയാണ്. ഭീഷണിയുയർന്ന ഈ അവസ്ഥയ്ക്ക് പഞ്ചായത്ത് അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നാണ് ജനപക്ഷം.
ഇത് റോഡോ... തോടോ....?
ഒളവിലം - മഴക്കാലത്ത് കാൽനട പോലും പോകാനാകാതെ പതിറ്റാണ്ടുകളായി വിഷമിച്ച് കഴിയുകയാണ് തൃക്കണ്ണാപുരം തൊടുവയിൽ - കക്കടവ് റോഡിൻ്റെ പരിസരവാസികളും സ്കൂൾ വിദ്യാർത്ഥികളും. ഒളവിലം - കക്കടവ് തീരദേശ റോഡിൽ നിന്നും തൃക്കണ്ണാപുരം ക്ഷേത്രം പള്ളിക്കുനി ഭാഗത്തേക്ക് പോകാനുള്ള എളുപ്പ മാർഗ്ഗമാണ് ഈ റോഡ്. എന്നാൽ പതിറ്റാണ്ടുകൾ നീണ്ട അവഗണനയാണ് ഈ റോഡിന് പറയാനുള്ളത്. കക്കടവ് - തൃക്കണ്ണാപുരം റോഡിൻ്റെ 90% ടാറിങ് പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും ബാക്കി 200 മീറ്ററോളം വരുന്ന റോഡ് ടാർ ചെയ്യുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാവുന്നില്ല. ഹാർബർ എൻജിനീയർ വകുപ്പിന്റെ കീഴിൽ രണ്ട് തവണ എസ്റ്റിമേറ്റ് എടുത്തിരുന്നെങ്കിലും ഫണ്ടില്ല എന്ന കാരണത്താൽ നടപടി ആവാതിരിക്കുകയാണ് ചെയ്തത്. ചൊക്ലി ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ റോഡ് പഞ്ചായത്തും അവഗണിക്കുകയാണ്. ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിലെ നിരവധി കുട്ടികൾ കാൽനടയായി വീടുകളിലേക്കും പള്ളിയിലേക്കും പോകുന്ന വഴിയാണിത്. മഴക്കാലത്ത് വാഹനങ്ങൾക്ക് ഈ റോഡിൽ പ്രവേശിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. പുനത്തിൽ കുന്നിൻ പ്രദേശത്തിൽ നിന്നുള്ള മഴവെള്ളം മുഴുവൻ കുത്തിയൊലിച്ചു വരുന്നത് ഈ റോഡിലൂടെയാണ്. ശാസ്ത്രീയമായി ഓവുനിർമാണം നടത്തി റോഡ് ടാർ ചെയ്യണം എന്നാണ് പ്രദേശവാസികളും സ്കൂൾ വിദ്യാർത്ഥികളും ആവശ്യപ്പെടുന്നത്.
തകർന്ന റോഡ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































